close

December 2021

Uncategorizedമുഖ സൗന്ദര്യംസ്ത്രീ സൗന്ദര്യം (Feminine beauty)

മുഖ സൗന്ദര്യം ചില പരിഹാരങ്ങൾ

കാണുന്നവരുടെ കണ്ണിലാണു സൗന്ദര്യം എന്നാണു പറയപ്പെടുന്നത്. എങ്കിലും സൗന്ദര്യം ആഗ്രഹിക്കാത്തവര്‍ കാണില്ലല്ലോ. ബാഹ്യസൗന്ദര്യമല്ല മനസ്സിലെ നന്മയാണ് സൗന്ദര്യം എന്നു വാദിക്കുന്നവരും കുറവല്ല. ഒരാളുടെ ആരോഗ്യത്തിന്റെയും വ്യക്തിത്വത്തിന്റെയും ഭാഗമാണു സൗന്ദര്യം. മാനസ്സികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്തുന്നവര്‍ക്ക് അതിന്റെ പ്രതിഫലനം ചര്‍മത്തിലും കാണാന്‍ കഴിയും. സൗന്ദര്യസംരക്ഷണത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകളാണ് എന്നാണു പൊതുവേ പറയപ്പെടുന്നത്. സൗന്ദര്യത്തെക്കുറിച്ചു ചിന്തിക്കുന്ന പുരുഷന്മാരും കുറവല്ല. സൗന്ദര്യത്തെക്കുറിച്ചു പറയുനമ്പോള്‍ മുഖസൗന്ദര്യം ആണ് ഏറ്റവും ആദ്യം ചിന്തിക്കുന്നത്. മുഖം മനസ്സിന്റെ കണ്ണാടി എന്നാണു പഴമൊഴി. മനസ്സിലെ വിഷമം, ദേഷ്യം തുടങ്ങിയ എല്ലാ വികാരങ്ങളും കൃത്യമായി മുഖത്തു പ്രതിഫലിക്കും. മുഖം ആരോഗ്യത്തിന്റെയും സ്ത്രീകളില്‍ പ്രത്യേകിച്ചു സൗന്ദര്യത്തെയും കൂടെ കണ്ണാടിയാണ്.

മുഖക്കുരു

സ്ത്രീകളില്‍ മുഖത്തുണ്ടാകുന്ന പ്രധാന ആരോഗ്യപ്രശ്നം മുഖക്കുരു തന്നെയാണ്. പെണ്‍കുട്ടികളില്‍ മാത്രമല്ല ആണ്‍കുട്ടികളിലും കൗമാരപ്രായമാകുന്നതോടെ മുഖക്കുരു പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഈ കാലഘട്ടത്തെ പുബര്‍ട്ടി എന്നു പറയും. പെണ്‍കുട്ടികളിലാണ് മുഖക്കുരു കൂടുതലായി കാണപ്പെടുന്നത്. ചര്‍മത്തിലെ സെബേഷ്യസ് ഗ്ലാന്‍ഡ് കൂടുതലായി സെബം ഉല്‍പാദിപ്പിക്കുകയും ചര്‍മത്തിലെ സുഷിരങ്ങള്‍ മുള്ളുപോലുള്ള അടുപ്പ് കൊണ്ട് അടയ്ക്കപ്പെടുകയും ചെയ്യുന്നതാണ് മുഖക്കുരുവിന് അടിസ്ഥാനകാരണം.

ഇത്തരത്തില്‍ സുഷിരങ്ങള്‍ അടയുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന സേബത്തിനു പുറത്തുപോകാന്‍ കഴിയാതെ അടിഞ്ഞുകൂടുകയും ഇന്‍ഫെക്ഷന്‍ ഉണ്ടാവുകയും ചെയ്യുന്നു. മുഖക്കുരു പലതരത്തില്‍ കാണപ്പെടാം. കോമിഡോണ്‍ (Black & White heads) ആയോ ചെറിയ കുരുക്കള്‍ അഥവാ Papules അല്ലെങ്കില്‍ കുറച്ചുകൂടി വലുതായ പസ്ടുള്‍സ് (Pustules) എന്നിങ്ങനെ. എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്ക് മുഖക്കുരു കൂടുതലായി കാണപ്പെടുന്നു.

കൂടാതെ ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും മുഖക്കുരുവിനു കാരണമാകുന്നുണ്ട്. സ്ത്രീകളില്‍ ആര്‍ത്തവത്തിനു മുന്‍പു മുഖക്കുരു പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്. തലയില്‍ താരന്‍ ഉണ്ടെങ്കില്‍ മുഖക്കുരുവിനു സാധ്യത കൂടുതലാണ്. അങ്ങനെയുള്ളവര്‍ താരന്‍ ചികിത്സിച്ചു സുഖപ്പെടുത്തണം. ചിലര്‍ക്ക് മുട്ട, എണ്ണമയമുള്ള ഭക്ഷണസാധനങ്ങള്‍ എന്നിവ കഴിച്ചാല്‍ മുഖക്കുരു കൂടാറുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ എണ്ണമയമുള്ള ചര്‍മമുള്ളവര്‍ ഇടയ്ക്കിടയ്ക്ക് ശുദ്ധമായ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. സോപ്പിനെക്കാള്‍ കടലമാവോ പയറുപൊടിയോ ആണു കൂടുതല്‍ ഉചിതം.

∙ അമിതമായി സ്ക്രബ് ചെയ്യുന്നത് ഒഴിവാക്കുക.

∙ മുഖക്കുരു നഖം കൊണ്ടു ഞെക്കി പൊട്ടിക്കാതെ ഇരിക്കുക. ഇങ്ങനെ ചെയ്താല്‍ കറുത്ത പാട് കൂടുതല്‍ ഉണ്ടാവും.

∙ ആര്‍ത്തവത്തകരാറുള്ളവര്‍ അതിനു ചികിത്സ തേടണം.

∙ ധാരാളം വെള്ളം കുടിക്കുക.

∙ പച്ചക്കറിയും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.

∙ സാധാരണയില്‍ കൂടുതല്‍ മുഖക്കുരു ഉണ്ടെങ്കില്‍ ചികിത്സ തേടുക.

ഹോമിയോ ചികിത്സ

ഹോമിയോപ്പതി ചികിത്സ സാദൃശ്യം സാദൃശ്യ സുഖപ്പെടുത്തുന്നു അഥവാ സമം സമേന ശാന്തി എന്ന അടിസ്ഥാനതത്വത്തിലാണ്. രോഗലക്ഷണങ്ങള്‍ക്കു സമാനമായ ലക്ഷണങ്ങള്‍ ആരോഗ്യമുള്ള ശരീരത്തില്‍ ഉണ്ടാക്കാന്‍ കഴിവുള്ള മരുന്നുകളാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. രോഗലക്ഷണങ്ങള്‍ കൂടാതെ ഒാേരാ വ്യക്തിയുടെയും പ്രത്യേകതകള്‍ കൂടെ കണക്കിലെടുത്താണ് ചികിത്സ നിശ്ചയിക്കുന്നത്. അതിനാല്‍ ഹോമിയോപ്പതി ഡോക്ടറുടെ മേല്‍നോട്ടത്തില്‍ കൃത്യമായ അളവിലും ആവര്‍ത്തനത്തിലും മാത്രമേ ഹോമിയോപ്പതി മരുന്ന് ഉപയോഗിക്കാവൂ. പള്‍സാറ്റില (Pulsatilla), നാട്രം മോര്‍ (Natrum Mur), ബെറിബെറിസ് അകുഫോളിയം (BeriBeris Aquifollium), കലെന്‍ടുല (Calendula) തുടങ്ങിയ ഒൗഷധങ്ങള്‍ അടങ്ങിയ ഫേസ് ക്രീമുകളും വിപണിയില്‍ ലഭ്യമാണ്.

കണ്ണിനു ചുറ്റും കറുപ്പുനിറം

മുഖത്തു കാണുന്ന മറ്റൊരു ആരോഗ്യപ്രശ്നമാണ് കണ്ണിനു ചുറ്റുമുള്ള കറുത്ത നിറം. മറ്റു ശരീരങ്ങളെ അപേക്ഷിച്ച് ഏറ്റവും കട്ടികുറഞ്ഞ ചര്‍മമാണ് കണ്ണിനു ചുറ്റുമുള്ളത്. ഈ ഭാഗത്തെ രക്തക്കുഴലുകള്‍ ചര്‍മത്തിലൂടെ കാണുന്നതാണ് കറുത്തനിറത്തിനു കാരണം. പല കാരണങ്ങളാല്‍ ഇത് ഉണ്ടാകാം.

∙ പാരമ്പര്യം: പാരമ്പര്യമായി കട്ടികുറഞ്ഞ ചര്‍മം ഉള്ളവരുടെ രക്തക്കുഴലുകള്‍ കൂടുതല്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നു.

∙ അലര്‍ജി, ആസ്മ, എക്സിമ: കണ്ണിനു ചൊറിച്ചില്‍ ഉണ്ടാക്കുന്ന അലര്‍ജി, ആസ്മ, എക്സിമ തുടങ്ങിയവയും ചില ഭക്ഷണപദാര്‍ഥങ്ങളുടെ അലര്‍ജികളും ഇതിനു കാരണമാകുന്നു.

∙ മരുന്നുകള്‍: ചില മരുന്നുകള്‍ രക്തക്കുഴലുകള്‍ വികസിക്കുന്നതിനു കാരണമാകുകയും കറുത്തനിറം കൂടുതലായി കാണുകയും ചെയ്യും.

∙ അനീമിയ: രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവാണ് അനീമിയ. അയണ്‍ കുറവ് കറുത്ത നിറത്തിനു കാരണമാകുന്നു. ആവശ്യത്തിന് ഒാക്സിജന്‍ ലഭിക്കാത്തതും കറുപ്പുനിറത്തിനു കാരണമാകുന്നു.

∙ ഉറക്കക്കുറവ് മൂലമുള്ള ക്ഷീണം: ശരീരത്തിന് ആവശ്യമായ സമയം ഉറക്കം ലഭിക്കാത്തത് കണ്ണിനു ചുറ്റും കറുപ്പുനിറം ഉണ്ടാകും.

∙ കരള്‍ സംബന്ധമായ അസുഖങ്ങള്‍: കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുമ്പോഴും കണ്ണിനു ചുറ്റും കറുപ്പുനിറം വരാറുണ്ട്.

∙ പ്രായം: പ്രായം കൂടുംതോറും ചര്‍മത്തിലെ കോളാജന്‍ നഷ്ടപ്പെടുകയും ചര്‍മം കൂടുതല്‍ കട്ടികുറയുകയും ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ ധാരാളം വെള്ളം കുടിക്കുക. എത്രത്തോളം വെള്ളം കുടിക്കുന്നുവോ ത്വക്ക് അത്രയും സുന്ദരമായിരിക്കും.

∙ നന്നായി ഉറങ്ങുക. ഏഴു മുതല്‍ എട്ടു മണിക്കൂര്‍ സുഖമായി ഉറങ്ങുക.

∙ അടിസ്ഥാനമായ രോഗങ്ങള്‍ ചികിത്സിച്ചു സുഖപ്പെടുത്തുക.

∙ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് ആറുമാസം ഇടവിട്ടെങ്കിലും പരിശോധിക്കുക.

∙ കണ്ണില്‍ െഎസ് പാക്ക് വയ്ക്കുന്നതു താല്‍ക്കാലിക ശാന്തി നല്‍കും.

∙ പഞ്ചസാര, കഫീന്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

∙ പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക.

 ചികിത്സ

അടിസ്ഥാനപരമായ രോഗങ്ങളായ അലര്‍ജി, ആസ്മ, അനീമിയ, കരള്‍ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ചികിത്സിച്ചു മാറ്റുക എന്നതാണു പ്രധാനം. ആഴ്സ് ആല്‍ബ് (Arse alb), നാട്രം കാര്‍ബ് (Natrum Carb), നക്സ് വോമിക്ക (Nux Vomica), െെചന (China), െെലക്കോപോടിയം (Lycopodium) തുടങ്ങിയ മരുന്നുകള്‍ രോഗലക്ഷണങ്ങളും രോഗിയുടെ പ്രത്യേകതകള്‍ അനുസരിച്ച് ഡോക്ടറുടെ ഉപദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്.

കൊള്ളാസ്മ (െമലാസ്മ)

വളരെ സാധാരണമായി സ്ത്രീകളുടെ മുഖത്തു കണ്ടുവരുന്ന നിറവ്യത്യാസം ആണ് കൊള്ളാസ്മ അഥവാ മെലാസ്മ. ഇതിനെ കരിമംഗലം എന്നു സാധാരണയായി പറയപ്പെടുന്നു. ചുറ്റുമുള്ള ചര്‍മത്തെക്കാള്‍ കൂടുതല്‍ ബ്രൗണ്‍ നിറത്തിലുള്ള അടയാളം (Patches) ആണിത്. ഇതു നെറ്റിയിലും കവിളിലും ചുണ്ടിന്റെ മുകള്‍ ഭാഗങ്ങളിലുമാണ് കാണുന്നത്. മിക്കവാറും രണ്ടു െെസഡിലും ഒരുപോലെയാണു കാണാറ്. ഹോര്‍മോണ്‍ വ്യതിയാനം ഉള്ളപ്പോഴാണ് ഇത് ഉണ്ടാകുന്നത്. ആര്‍ത്തവവിരാമത്തില്‍ എത്തിയ സ്ത്രീകളിലാണ് ഇതു കൂടുതലായി കാണുന്നത്. കൂടാതെ ഗര്‍ഭിണികളിലും കാണാറുണ്ട്. ഇതു പ്രസവത്തോടെ അപ്രത്യക്ഷമാകുകയും ചെയ്യും. ഹോര്‍മോണ്‍ ചികിത്സ നടത്തുമ്പോള്‍ ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കുമ്പോഴും സൂര്യപ്രകാശമേല്‍ക്കുന്നതു മൂലവും ഇതു കൂടുതലായി ഉണ്ടാകുന്നു. കൂടാതെ ചില സൗന്ദര്യവര്‍ധക വസ്തുക്കളും, ഒാവറി, െെതറോയ്ഡ് രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളും ഇതിനെ ബാധിക്കാറുണ്ട്. അഡിസണ്‍സ് ഡിസീസിലും മെലനോമ കാണാറുണ്ട്.

ചികിത്സ

ഗര്‍ഭിണികളില്‍ പ്രസവശേഷം കുറച്ചു മാസങ്ങള്‍ കൊണ്ട് ഇത് അപ്രത്യക്ഷമാകും. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവര്‍ അവ നിര്‍ത്തിക്കഴിഞ്ഞാല്‍ ഇതു തനിയെ മാറും. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കുക. ആഴ്സ് ആല്‍ബ് (Arse alb), സെപ്പിയ (Sepia), സള്‍ഫര്‍ (Sulphur), കോളോ െെഫലം (Caulo Phyllum), െെലക്കോപോഡിയം (Lycopodium) തുടങ്ങിയ മരുന്നുകള്‍ രോഗലക്ഷണങ്ങള്‍ക്കും രോഗിയുടെ പ്രത്യേകതകള്‍ക്കും അനുസരിച്ച് ഉപയോഗിക്കാവുന്നതാണ്.

അമിത രോമവളര്‍ച്ച (Hirsuitism)

സാധാരണയായി സ്ത്രീശരീരത്തില്‍ പുരുഷഹോര്‍മോണിന്റെ അളവ് വളരെ കുറവായിരിക്കും. പുരുഷഹോര്‍മോണായ ആന്‍ഡ്രോജന്‍ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് സ്ത്രീകളുടെ മുഖത്ത് അമിത രോമവളര്‍ച്ച ഉണ്ടാകുന്നത്. ഇതിനെ Hirsuitism എന്നുപറയും. മുഖത്തു ചുണ്ടിനു മുകളിലും താടിയിലും രോമവളര്‍ച്ച ഉണ്ടാകും. കൂടാതെ നെഞ്ചിലും പുറത്തും രോമം വരാം. കട്ടികൂടിയതും കറുത്തതുമായ രോമങ്ങളാണ് ഉണ്ടാകുന്നത്. ഇത്തരം സ്ത്രീകളില്‍ മുഖക്കുരുവും ആര്‍ത്തവ തകരാറും കാണാറുണ്ട്. ആണുങ്ങളുടേതുപോലെയുള്ള ശബ്ദവും മസിലുകളും മറ്റൊരു പ്രത്യേകതയാണ്. അമിത ശരീരഭാരവും ഇതിനോടു ബന്ധപ്പെട്ടു കാണാറുണ്ട്.

പോളിസിസ്റ്റിക് ഒാവറി സിന്‍ഡ്രോം (PCOD), കുഷിങ് സിന്‍ഡ്രോം (Cushing Syndrome), ഒാവറി, അഡ്രീനല്‍, പിറ്റുവിറ്ററി എന്നിവിടങ്ങളിലെ മുഴകള്‍, െെതറോയ്ഡ് ഗ്രന്ഥിയിലെ അസുഖങ്ങള്‍ തുടങ്ങിയവ അമിത രോമവളര്‍ച്ച കാരണമാകാറുണ്ട്.

അമിത രോമവളര്‍ച്ച ഉള്ളവര്‍ ഹോര്‍മോണ്‍ അളവുകള്‍ പരിശോധിക്കുകയും പോളിസിസ്റ്റിക് ഒാവറി, മറ്റു മുഴകള്‍ എന്നിവ കണ്ടുപിടിക്കുന്നതിന് ആവശ്യമായ പരിശോധനകള്‍ നടത്തുകയും ചെയ്യണം. കൃത്യമായ കാരണം കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ മാത്രമേ ഇതിനു പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ.

സൂര്യാഘാതം (Photo Dermatitis)

അള്‍ട്രാവയലറ്റ് രശ്മികളോടുള്ള അലര്‍ജി കൂടാതെ ചില മരുന്നുകള്‍ കഴിക്കുന്നതും ത്വക് രോഗങ്ങള്‍ അടക്കമുള്ള ചില രോഗങ്ങളും ചര്‍മത്തെ സൂര്യപ്രകാശത്തോട് കൂടുതല്‍ സെന്‍സിറ്റീവ് ആകുന്നുണ്ട്. കൂടുതല്‍ വെളുത്തതും കട്ടികുറഞ്ഞതുമായ ചര്‍മമുള്ളവര്‍ക്ക് സൂര്യാഘാതത്തിനു സാധ്യത കൂടുതലാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ചു 11 മണി മുതല്‍ 3 മണി വരെയുള്ള ശക്തമായ സൂര്യപ്രകാശം.

∙ ശരീരഭാഗങ്ങള്‍ കൂടുതല്‍ മറയ്ക്കുന്ന വസ്ത്രധാരണരീതി ശീലിക്കുക.

∙ ധാരാളം വെള്ളം കുടിക്കുക.

∙ പുറത്തുപോകുമ്പോള്‍ സണ്‍സ്ക്രീന്‍ ക്രീമുകള്‍ ഉപയോഗിക്കുക.

നാട്രം കാര്‍ബ് (Natrum Carb), നാട്രം മോര്‍ (Natrm mur), കാന്താരിസ് (Cantharis), റസ്റ്റ് ടോക്സ് (Rhus tox) മുതലായ മരുന്നുകള്‍ രോഗലക്ഷണങ്ങള്‍ക്കും രോഗിയുടെ പ്രത്യേകതകളും അനുസരിച്ച് ഉപയോഗിക്കാം.

ഡോ. വി.കെ. പ്രിയദര്‍ശിനി

ജില്ലാ മെഡിക്കല്‍ ഒാഫീസര്‍ (ഹോമിയോ)

കോട്ടയം

@vanitah

read more
ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

കണ്ണിനു ചുറ്റും കറുപ്പോ? പരിഹാരം ഇതാ

എല്ലാവരുടെയും പ്രധാനപ്രശ്നങ്ങളിൽ ഒന്നാണ് സൗന്ദര്യ സംരക്ഷണം. സൗന്ദര്യ സംരക്ഷണത്തിൽ പലതും വില്ലന്മാരാകാറുണ്ട്.അതിൽ പ്രധാന വില്ലൻ ആണ് കണ്ണിനു ചുറ്റും കാണുന്ന കറുപ്പ്.മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കുകയും കൃത്യസമയത്ത് വിശ്രമിക്കാൻ സമയം കണ്ടെത്തുകയും ചെയ്താൽ ഒരു പരിധിവരെ ഈ പ്രശ്നത്തിന് പരിഹാരം കാണാം. അതോടൊപ്പം വീട്ടിൽത്തന്നെ പരീക്ഷിക്കാവുന്ന ചില സൗന്ദര്യ വർധക മാർഗ്ഗങ്ങൾ കൂടി ശീലമാക്കിയാൽ കണ്ണിനു ചുറ്റുമുള്ള കറുപ്പിനെ എന്നെന്നേക്കുമായി അകറ്റി നിർത്താം.

ഐസ് ക്യൂബുകൾ നേരിട്ടോ കോട്ടൺ തുണിയിൽ പൊതിഞ്ഞോ കണ്ണിനു ചുറ്റും മസാജ് ചെയ്യാം. വൃത്താകൃതിയിൽ വേണം മസാജ് ചെയ്യാൻ. കണ്ണിനു ചുറ്റുമുള്ള കറുപ്പ് കുറയ്ക്കുന്നതോടൊപ്പം കണ്ണിനു ചുറ്റും രക്തചംക്രമണം വർധിപ്പിക്കാനും ഇത് സഹായിക്കും.

കിഴങ്ങ് കനം കുറിച്ചു മുറിച്ചോ അരച്ച് നീരെടുത്തോ നേത്രസംരക്ഷണത്തിന് ഉപയോഗിക്കാം. കിഴങ്ങ് അരച്ച് നീരെടുത്ത് കനം കുറഞ്ഞ കോട്ടൺ തുണി അതിൽ മുക്കി കണ്ണിനു മുകളിൽ വയ്ക്കാം. കിഴങ്ങിൽ ധാരാളം സ്റ്റാർച്ച് അടങ്ങിയിരിക്കുന്നതിനാൽ അത് കണ്ണുകളുടെ സംരക്ഷണത്തിന് ഉത്തമമാണ്. കിഴങ്ങിലടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ശരീരത്തിലെ കൊളാജിന്റെ ഉത്പാദനം വർധിപ്പിക്കും. ഇത് കണ്ണിനടിയിലെ കറുപ്പകറ്റാൻ സഹായിക്കും. കിഴങ്ങ് നേർത്തതായി വട്ടത്തിലരിഞ്ഞ് കണ്ണുകളുടെ മുകളിൽ 10 മിനിറ്റ് വയ്ക്കുക. ഇതും കണ്ണിനടിയിലെ കറുപ്പകറ്റാൻ സഹായിക്കും.

കണ്ണുകൾക്ക് നൽകാം മസാജ് കണ്ണിനു ചുറ്റും വിരലുപയോഗിച്ച് മസാജ് ചെയ്താൽ രക്തയോട്ടം നന്നായി കൂടുകയും അതു വഴി കണ്ണിനു ചുറ്റുമുള്ള കറുപ്പും പ്രായക്കൂടുതൽ തോന്നിപ്പിക്കുന്ന ചുളിവുകളും അകലുകയും ചെയ്യുന്നു.

read more
ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

പാദസംരക്ഷണം, അറിയേണ്ട കാര്യങ്ങൾ

സൗന്ദര്യ സംരക്ഷണത്തിൽ പാദങ്ങൾ സംരക്ഷിക്കുന്നതിനും കൃത്യമായ പ്രാധാന്യമാണുള്ളത്.കാല്‍ വിണ്ട് കീറുന്നത് മാത്രമല്ല പലപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങളും കാലിനുണ്ട്. ഇതില്‍ തന്നെ ഏറ്റവും അധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് കുഴിനഖം.

കുഴിനഖം: കാല്‍വിരലുകളില്‍ കുഴിനഖം ഉണ്ടാകുന്നത് നിസാരമെന്ന് കരുതി തള്ളിക്കളയരുത്. ഇത് കാല്‍വിരലുകളില്‍ വേദനയുണ്ടാക്കുകയും നഖത്തിന്റെ നിറം മഞ്ഞയോ ബ്രൌണോ ആയിമാറുകയോ ചെയ്യുന്നു. ഇത് സോറിയാറ്റിക് ആര്‍ത്രൈറ്റിസിന്റെ ആദ്യലക്ഷണമാവാം. അതിനാല്‍ കുഴിനഖത്തിന്റെ ലക്ഷണം കണ്ടാല്‍ വിദഗ്ദ്ധപരിശോധനയ്ക്ക് വിധേയമാകുക.

കനം കുറഞ്ഞ കാല്‍വിരല്‍ നഖങ്ങള്‍ക്ക്: വിരല്‍നഖങ്ങള്‍ വളരെ വേഗം പൊട്ടിപേ്പാകുന്നതും ഒടിഞ്ഞുപോകുന്നതും വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി എന്നിവയുടെ അഭാവം കൊണ്ടാണ്. വിറ്റാമിന്‍ ഡി, കാത്സ്യം, മഗ്നീഷ്യം എന്നിവ കൃത്യമായ അളവില്‍ ശരീരത്തില്‍ എത്തുകയാണെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. ഹൈപേ്പാതൈറോയിഡിസം, ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍, ക്ഷയം എന്നിവയോടനുബന്ധിച്ചും നഖങ്ങള്‍ പൊട്ടിപോകാന്‍ സാദ്ധ്യതയുള്ളതിനാല്‍ വിശദമായ പരിശോധന കൂടിയേതീരൂ.

കാല്‍പാദങ്ങല്‍ വിണ്ടു കീറല്‍: മിക്കവരിലും കണ്ടുവരുന്നതാണ് കാല്‍പ്പാദങ്ങളിലെ വിണ്ടുകീറല്‍. മഞ്ഞുകാലത്താണ് ഇത് അധികമായി കണ്ടുവരുന്നത്. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്ബോഴും ജലാംശം നഷ്ടപെ്പടുമ്ബോഴുമാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനാല്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ള വാഴപ്പഴം ഭക്ഷണത്തില്‍ ഉള്‍പെ്പടുത്തുകയും നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നത് പതിവാക്കുകയും ചെയ്യുക.

read more
മുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

താരൻ അകറ്റാം, മുഖകാന്തി വർധിപ്പിക്കാം

താരൻ അകറ്റാം, മുഖകാന്തി വർധിപ്പിക്കാം, ഇത്തിരിക്കുഞ്ഞൻ ചെറുനാരങ്ങ മാജിക് അറിഞ്ഞോളൂ

ചെറുനാരങ്ങ പേരുപോലെ തന്നെ ചെറുതാണെങ്കിലും സൗന്ദര്യ സംരക്ഷണത്തിൽ ഈ ഇത്തിരിക്കുഞ്ഞൻ ഒരു പുലിതന്നെയാണ്. ദാഹിക്കുമ്പോൾ വെള്ളത്തിൽചേർത്തു കുടിക്കാനും സലാഡുകൾക്കു ഭംഗിയും പുളിപ്പും നൽകാനും മാത്രമല്ല ശരീരത്തിലെ പാടുകൾ മാറ്റി ചർമത്തിന് ഓജസ് നൽകാനും ഈ ഇത്തിരിക്കുഞ്ഞനു കഴിയും . ഒരു പ്രകൃതിദത്ത ബ്ലീച് ആയി പ്രവർത്തിച്ചു ചർമത്തിന്റെ നിറവും ഭംഗിയും കൂട്ടാനും

ചെറുനാരങ്ങ പേരുപോലെ തന്നെ ചെറുതാണെങ്കിലും സൗന്ദര്യ സംരക്ഷണത്തിൽ ഈ ഇത്തിരിക്കുഞ്ഞൻ ഒരു പുലിതന്നെയാണ്. ദാഹിക്കുമ്പോൾ വെള്ളത്തിൽചേർത്തു കുടിക്കാനും സലാഡുകൾക്കു ഭംഗിയും പുളിപ്പും നൽകാനും മാത്രമല്ല ശരീരത്തിലെ പാടുകൾ മാറ്റി ചർമത്തിന് ഓജസ് നൽകാനും ഈ ഇത്തിരിക്കുഞ്ഞനു കഴിയും . ഒരു പ്രകൃതിദത്ത ബ്ലീച് ആയി പ്രവർത്തിച്ചു ചർമത്തിന്റെ നിറവും ഭംഗിയും കൂട്ടാനും ചെറുനാരങ്ങയ്ക്കു കഴിയും. ഒരു ഫേസ്‌പാക്കിന്റെ കൂടെയോ അല്ലാതെയോ നാരങ്ങാ മുഖത്ത് തേച്ചാൽ മുഖത്തെ പാടുകളും ചുളിവുകളുമൊക്കെ മാറി മുഖത്തിന്റെ അഴക് വർധിക്കും.

തലമുടിയുടെ സംരക്ഷണ കാര്യത്തിൽ സ്ത്രീ പുരുഷ ഭേദമന്യേ ഏവരും നേരിടുന്ന ഒരു പ്രധാന വില്ലനാണ് താരൻ. താരൻശല്യം പൂർണമായും ഇല്ലാതാക്കാനും ചെറുനാരങ്ങാ കൊണ്ട് കഴിയും. സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണയോടൊപ്പം അൽപം ചെറുനാരങ്ങാനീര് കൂടി തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക ഇരുപതു മിനിട്ടിനു ശേഷം കഴുകിക്കളയുക.ഇവ സ്ഥിരമായി ചെയ്താൽ താരൻ എന്ന വില്ലനിൽ നിന്നും പൂർണമായും തലമുടിയെ സംരക്ഷിക്കാനാകും.

കൗമാരക്കാരായ പെൺകുട്ടികളെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മുഖത്തെ എണ്ണമയം.മുഖക്കുരുവിനും മുഖത്തെ കറുത്ത പാടുകൾക്കും ഒരു പ്രധാന കാരണം മുഖത്തെ എണ്ണമയമാണ്. എണ്ണമയമുള്ള മുഖത്ത് അത്ഭുതകരമായ മാറ്റങ്ങൾ വരുത്തുവാൻ നമ്മുടെ ഇത്തിരിക്കുഞ്ഞൻ ചെറുനാരങ്ങയ്ക്കു കഴിയും. ചെറുനാരങ്ങാനീരിൽ ഒരൽപം വെള്ളം കൂടി ചേർത്ത് ഒരു പഞ്ഞി കൊണ്ട് മുക്കി മുഖത്ത് മെല്ലെ തടവുക. എണ്ണമയം ഇല്ലാതാകുന്നത് കാണാൻ സാധിക്കും. ഇത് സ്ഥിരമായി ചെയ്താൽ മുഖത്തെ എണ്ണമയത്തിൽ കാര്യമായി മാറ്റങ്ങളുണ്ടാവുകയും മുഖത്തെ ചർമം മൃദുവാവുകയും മുഖകാന്തിവർധിക്കുകയും ചെയ്യും.

ചെറുനാരങ്ങയ്ക്കു കഴിയും. ഒരു ഫേസ്‌പാക്കിന്റെ കൂടെയോ അല്ലാതെയോ നാരങ്ങാ മുഖത്ത് തേച്ചാൽ മുഖത്തെ പാടുകളും ചുളിവുകളുമൊക്കെ മാറി മുഖത്തിന്റെ അഴക് വർധിക്കും. തലമുടിയുടെ സംരക്ഷണ കാര്യത്തിൽ സ്ത്രീ പുരുഷ ഭേദമന്യേ ഏവരും നേരിടുന്ന ഒരു പ്രധാന വില്ലനാണ് താരൻ. താരൻശല്യം പൂർണമായും ഇല്ലാതാക്കാനും ചെറുനാരങ്ങാ കൊണ്ട് കഴിയും. സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണയോടൊപ്പം അൽപം ചെറുനാരങ്ങാനീര് കൂടി തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക ഇരുപതു മിനിട്ടിനു ശേഷം കഴുകിക്കളയുക.ഇവ സ്ഥിരമായി ചെയ്താൽ താരൻ എന്ന വില്ലനിൽ നിന്നും പൂർണമായും തലമുടിയെ സംരക്ഷിക്കാനാകും. കൗമാരക്കാരായ പെൺകുട്ടികളെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മുഖത്തെ എണ്ണമയം.മുഖക്കുരുവിനും മുഖത്തെ കറുത്ത പാടുകൾക്കും ഒരു പ്രധാന കാരണം മുഖത്തെ എണ്ണമയമാണ്. എണ്ണമയമുള്ള മുഖത്ത് അത്ഭുതകരമായ മാറ്റങ്ങൾ വരുത്തുവാൻ നമ്മുടെ ഇത്തിരിക്കുഞ്ഞൻ ചെറുനാരങ്ങയ്ക്കു കഴിയും. ചെറുനാരങ്ങാനീരിൽ ഒരൽപം വെള്ളം കൂടി ചേർത്ത് ഒരു പഞ്ഞി കൊണ്ട് മുക്കി മുഖത്ത് മെല്ലെ തടവുക. എണ്ണമയം ഇല്ലാതാകുന്നത് കാണാൻ സാധിക്കും. ഇത് സ്ഥിരമായി ചെയ്താൽ മുഖത്തെ എണ്ണമയത്തിൽ കാര്യമായി മാറ്റങ്ങളുണ്ടാവുകയും മുഖത്തെ ചർമം മൃദുവാവുകയും മുഖകാന്തിവർധിക്കുകയും ചെയ്യും.

read more
Uncategorizedസ്ത്രീ സൗന്ദര്യം (Feminine beauty)

കണ്ണുകളുടെ സൗന്ദര്യവും ആരോഗ്യവും നിലനിർത്തുവാൻ

∙പല ഐ പെൻസിലുകളിലും കടകളിൽ നിന്നു വാങ്ങുന്ന കൺമഷികളിലും ഉളള രാസപദാർഥങ്ങൾ കണ്ണിനു പല തരത്തിലുളള അലർജികൾ ഉണ്ടാക്കുന്നുണ്ട്. ഇതൊക്കെ സ്ഥിരമായി കണ്ണെഴുത്തിനുപയോഗിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. വീട്ടിൽ തന്നെ നമുക്ക് കൺമഷി ഉണ്ടാക്കാം.

പൂവാങ്കുറുന്നൽ ഇടിച്ചു പിഴിഞ്ഞ നീരിൽ തിരിത്തുണി ഏഴു ദിവസം മുക്കി ഉണക്കുക. (രാത്രി മുക്കി വച്ചു രാവിലെ ഉണക്കാം). തിരിത്തുണിയിൽ തെച്ചിപ്പൂവ്, പുളിഞരമ്പ്, തൃഫല എന്നിവ ഉണക്കി പൊടിച്ച് തെറുത്ത് വിളക്കു കത്തിക്കുക. തിരിക്കു മുകളിലായി ഒരു പുതിയ മൺചട്ടി ക്രമീകരിക്കാം. ഒരു രാത്രി മുഴുവൻ നല്ലെണ്ണയൊഴിച്ച് കത്തിച്ച വിളക്ക് എരിയട്ടെ. മൺചട്ടിയിൽ പിടിക്കുന്ന കരി അടുത്ത ദിവസം ചുരണ്ടിയെടുത്ത് ആവണക്കെണ്ണയിൽ ചാലിച്ചു വയ്ക്കാം. ഒരു വർഷം വരെ കേടുകൂടാതെയിരിക്കും.

∙മേൽപ്പറഞ്ഞ കൺമഷി കൊണ്ട് കണ്ണെഴുതിയാൽ‌ നേത്ര രോഗങ്ങൾക്കുളള സാധ്യത കുറയും. സ്ഥിരമായി ഉപയോഗിച്ചാൽ തലവേദനയ്ക്കും കുറവുണ്ടാകും.

∙കണ്ണുകളുടെ ക്ഷീണം മാറാൻ കട്ടൻ ചായയോ പനിനീരോ പഞ്ഞിയിൽ മുക്കി പത്തു മിനിറ്റുനേരം കൺപോളയ്ക്ക് മുകളിൽ വയ്ക്കാം.

∙മുരിങ്ങയിലയും പൂവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കണ്ണിനു തെളിമയും ഉൻമേഷവും നൽകും.

read more
ആരോഗ്യംചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

ചർമം സംരക്ഷണം ശ്രെദ്ധിക്കേണ്ട ചില കാര്യങ്ങൾ

മനോഹര ചർമം

വരണ്ട ചർമമുളളവർ സോപ്പിനു പകരമായി ചെറുപയർ പൊടി ഉപയോഗിക്കുക. ചെറുപയർ വെയിലത്തു വച്ചുണക്കി പൊടിച്ചെടുക്കുന്നതാണു നല്ലത്. കടയിൽ നിന്നു വാങ്ങുന്ന പായ്ക്ക റ്റുകളിൽ എത്രത്തോളം പയറു പൊടിയുണ്ടെന്ന് വിശ്വസിക്കാനാകില്ല.

∙പയറു പൊടിയിൽ അൽപം വെളിച്ചെണ്ണ ചേർത്ത് ദേഹമാസകലം പുരട്ടി കുളിക്കുന്നത് ചർമത്തിന്റെ വരൾച്ചയകറ്റും. കുളിക്കും മുൻപേ ദേഹമാസകലം എണ്ണതൊട്ടു പുരട്ടിയിട്ട് കുളിക്കുന്നതും നല്ലതാണ്.

∙എണ്ണമയമുളള ചർമമുളളവർ സോപ്പിനു പകരം കടലമാവ് ഉപയോഗിക്കുക. ഇതും വീട്ടിൽ തന്നെ പൊടിച്ചെടുക്കുന്നതാണ് ഉത്തമം. അധികമുളള എണ്ണമയം മാറി ചർമം സുന്ദരമാകും.

∙കടലപയറു പൊടിയിൽ മുതിര പൊടിച്ചു ചേർത്ത് ഉപയോഗിക്കുന്നതും ചർമ സംരക്ഷണത്തിനു വളരെ നല്ലതാണ്.

∙എണ്ണമയമുളള ചർമമുളളവർ ഇടയ്ക്ക് പച്ചവെളളത്തിൽ മുഖം കഴുകുന്നത് ശീലിക്കുക.

∙വരണ്ട ചർമക്കാർ ധാരാളം വെളളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

∙ഏലാദി ചൂർണവും കടലമാവോ പയറുപൊടിയോ സമാസമം ചേർത്ത് പുരട്ടി കുളിക്കുന്നത് ചർമത്തിലെ കരുവാളിപ്പ് മാറാനും ശരീരകാന്തി വർധിക്കാനും വളരെ നല്ലതാണ്.

∙എണ്ണമയമില്ലാത്തതും വരൾച്ച തട്ടാത്തതുമായ സാധാരണ ചർമമുളളവർ മഞ്ഞളും ചെറുപയർ പൊടിയും സമം എടുത്ത് വെളളത്തിൽ ചാലിച്ച് ശരീരത്തിൽ പുരട്ടി മസാജ് ചെയ്ത ശേഷം കുളിക്കാം. ചർമത്തിന്റെ നിറം വർധിക്കും.

read more
ആരോഗ്യംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

ലൂബ്രിക്കേഷൻ ലഭിക്കുന്നതിനു മുമ്പേ ലൈംഗികബന്ധം സംഭവിച്ചാൽ?

വിവാഹം കഴിഞ്ഞ ഉടനേ പലരിലും കാണപ്പെടുന്ന ഒരു സാധാരണ പ്രശ്നമാണ് യോനീപ്രദേശത്തു മുഖക്കുരുവിനോടു സാമ്യമുള്ള ചെറിയ ചില കുരുക്കൾ ഉണ്ടാകുക എന്നത്. പുരുഷൻമാരിലും ഇതുപോലെ കുരുക്കൾ പ്രത്യക്ഷപ്പടാം.
ഏതെങ്കിലും വിധത്തിലുള്ള രോഗം കൊണ്ടല്ല ഇതു സംഭവിക്കുന്നത്. ബന്ധപ്പെടുന്ന സമയത്തു ജനനേന്ദ്രിയഭാഗത്തെ ലോലചർമത്തിൽ ഉരസൽ മൂലമോ മറ്റോ സംഭവിക്കുന്ന പ്രശ്നമാണിത്. യോനിയിൽ വേണ്ടത്ര ലൂബ്രിക്കേഷൻ ലഭിക്കുന്നതിനു മുമ്പേ ലിംഗപ്രവേശത്തിനു മുതിർന്നാൽ ഇതുണ്ടാകാം. കുറച്ചുകാലം ലൈംഗികബന്ധം ഒഴിവാക്കിയാൽ ഇതു കുറയുന്നതു കാണാം. ലൂബ്രിക്കേഷന്റൈ കുറവു പരിഹരിക്കാൻ കെ—വൈ ജെല്ലി പോലുള്ള ലൂബ്രിക്കന്റുകൾ ആവശ്യമെങ്കിൽ ഉപയോഗിക്കാം.

ഉദ്ധാരണം വേദനയോടെ

വളരെ നല്ല രീതിയിൽ ലൈംഗികജീവിതം ആസ്വദിക്കുന്ന 32 വയസുള്ള യുവാവാണു ഞാൻ. രാത്രി ഏറെ വൈകി ബന്ധപ്പെടുന്നതാണ് പതിവ്. ഉദ്ധാരണവും സ്ഖലനവും സംതൃപ്തിയുമെല്ലാം ശരിയാം വിധമാണ്. എന്നാൽ അതിനുശേഷം രാവിലെ വരെ ലിംഗം ഏതാണ്ട് ഉദ്ധരിച്ച അവസ്ഥയിലായിരിക്കും. ഇതോടൊപ്പം വേദന തോന്നുന്നതു കൊണ്ടു ശരിക്കും ഉറങ്ങാനും കഴിയാറില്ല.
ഇത്തരം കേസുകളിൽ പലപ്പോഴും പരിശോധനകളിലൂടെയേ തകരാർ കണ്ടെത്താൻ കഴിയൂ. വേറെ കുഴപ്പങ്ങൾ ഒന്നുമില്ലെങ്കിൽ ഒരു പരിധി വരെ ഇത്തരത്തിൽ ഉദ്ധാരണം ലഭിക്കുന്നതു നല്ലതു തന്നെ. പേശികളുടെ കാര്യക്ഷമതയാണ് ഇതു സൂചിപ്പിക്കുന്നത്. ഉദ്ധാരണസമയത്തു പേശികളിലനുഭവപ്പെടുന്ന മുറുക്കം വേദനയുണ്ടാക്കാം. ഇതു കുറച്ചുകാലം കഴിയുമ്പോൾ തനിയെ മാറും. അങ്ങനെയാണെങ്കിൽ ഇതിൽ ഭയക്കാനായി ഒന്നും തന്നെയില്ല.

ബന്ധപ്പെടുമ്പോൾ കാലിനു വേദന

ലൈംഗികമായി ബന്ധപ്പെടുമ്പോൾ കാലിൽ അനുഭവപ്പെടുന്ന വേദനയാണ് എന്റെ പ്രശ്നം. ആ സമയത്തു വലതു കാലിലുണ്ടാകുന്ന വേദന സ്ഖലനം കഴിഞ്ഞു 15 മിനിട്ടോളം നീണ്ടുനിൽക്കുകയും ചെയ്യും. മറ്റു രോഗങ്ങളൊന്നും ഇല്ലെങ്കിലും വേദന കാരണം ലൈംഗികബന്ധം പൂർണമായി ആസ്വദിക്കാൻ കഴിയാത്ത അവസ്ഥയാണ്.
സംഭോഗരീതിയിലെ പ്രശ്നങ്ങൾ കൊണ്ട് ഇപ്രകാരം സംഭവിക്കാം. കാലുകളിൽ കൂടുതൽ ബലംകൊടുത്തു കൊണ്ടുള്ള ചില പൊസിഷനുകളിൽ നാഡീഞരമ്പുകളിൽ വലിച്ചിലോ മർദമോ അനുഭവപ്പെട്ടാൽ ഇങ്ങനെ വേദന വരാം. അതുപോലെ വേരിക്കോസ് തകരാറുണ്ടെങ്കിൽ സംഭോഗസമയത്തു കാലുകളിലെ മസിലുകളിൽ അനുഭവപ്പെടുന്ന സമ്മർദവും മുറുക്കവും വേദനയ്ക്കു കാരണമായി കാണാറുണ്ട്. എന്തായാലും നിങ്ങൾ ഒരു ഡോക്ടറെ സമീപിച്ചു പരിശോധന നടത്തി യഥാർത്ഥ കാരണം കണ്ടെത്തുക തന്നെ വേണം.

read more
ആരോഗ്യംമുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

തലമുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും

കരുത്തുറ്റ കാർകൂന്തൽ

  • ചെമ്പരത്തിയിലയും മൈലാഞ്ചിയിലയും തണലത്ത് ഉണക്കിപ്പൊടിച്ചു സൂക്ഷിക്കാം. ഒരു മാസം വരെ കേടുകൂടാതെയിരിക്കും. ആഴ്ചയിൽ രണ്ടു ദിവസം ചെയ്താൽ മതി. തലയ്ക്കു നല്ല കുളിർമ കിട്ടും. മുടി തഴച്ചു വളരുകയും ചെയ്യും. നീർക്കെട്ടുളളവർ കുളി കഴിഞ്ഞു രാസ്നാദി പൊടി നെറുകയിൽ തിരുമുക.
  • ഒട്ടുമിക്ക സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. കറുക ചതച്ചിട്ടു മൂപ്പിച്ച വെളിച്ചെണ്ണ തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ് പച്ചവെ ളളത്തിൽ മുടി കഴുകാം. കൊഴിച്ചിൽ മാറി മുടിയുടെ കരുത്ത് കൂടും.
  • ഷാംപൂവിനു പകരം മുടി വൃത്തിയാക്കാൻ വീട്ടിൽ തന്നെ ഉണ്ടാക്കാം പ്രകൃതിദത്തമായ കൂട്ട്. ചൂടാറിയ കഞ്ഞി വെളളത്തിൽ അൽപ്പം ഉലുവ അരച്ചു ചേർത്തു മുടി കഴുകുന്നത് അഴുക്കു കളയാൻ വളരെ നല്ലതാണ്. ഉലുവ പൊടിച്ചു വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം. ഉലുവ ചേർക്കുന്നതു കൊണ്ടു കഞ്ഞിവെളളത്തിന്റെ മണം മുടിയിൽ നിൽക്കുകയുമില്ല. ഇത് നന്നായി പതയുന്നതു കാരണം. നല്ലവണ്ണം വെളളമൊഴിച്ചു മുടി കഴുകാൻ ശ്രദ്ധിക്കണം. ആഴ്ചയിലൊരിക്കൽ ചെയ്താൽ താരനും മറ്റു പ്രശ്നങ്ങൾക്കും ശമനം കിട്ടും.
  • കറിവേപ്പില ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് അകാലനര അകറ്റും
  • കുളിക്കുമ്പോൾ ഒരിക്കലും തലയിൽ ചൂടുവെളളമൊഴിക്കരുത്. കണ്ണിനുണ്ടാകുന്ന പല പ്രശ്നങ്ങളും തലവേദനയും കൂടാനുളള കാരണം ചൂടുവെളളത്തിലുളള തല കഴുകലാണ്.
  • പേൻ ശല്യമുളളവർ കിടക്കും മുൻപ് തലമുടിയിലും തലയിണയിലും കൃഷ്ണ തുളസി ഇലകൾ വച്ചിട്ട് കിടക്കുക.
  • ആഴ്ചയിൽ രണ്ടു തവണ കടുകരച്ച് തലയിൽ പുരട്ടി കുളി ക്കുക. താരൻ അകലും.
  • ചെറുപയർ അരച്ച് തൈരിൽ കലക്കി താളിയാക്കി തേക്കുന്നതും താരന്റെ ശല്യം കുറയ്ക്കും.
  • കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അകാല നര അകറ്റും.
  • കറ്റാർ വാഴ നീര് ഇരട്ടി വെളിച്ചെണ്ണയിൽ കലർത്തി കാച്ചി പുരട്ടുന്നത് അകാലനര തടയാൻ ഉത്തമമാണ്.
read more
ആരോഗ്യംസ്ത്രീ സൗന്ദര്യം (Feminine beauty)

ആരോഗ്യം ഉള്ള നഖങ്ങൾ

  • നല്ലെണ്ണ നഖത്തിൽ പുരട്ടി 10–15 മിനിറ്റു വച്ച ശേഷം ഉപ്പിട്ട ഇളം ചൂടുവെളളത്തിൽ മുക്കി വയ്ക്കുക. അതിനു ശേഷം തണുത്ത വെളളം കൊണ്ടു കഴുകാം. ആഴ്ചയിലൊരിക്കൽ ഇതു ചെയ്യാം.
  • ദുർവാദി തൈലം നഖങ്ങളിൽ പുരട്ടുന്നത് കുഴിനഖം അകറ്റി നഖത്തിന്റെ ആരോഗ്യം സംരക്ഷിക്കും.
  • നഖം പൊട്ടിപ്പോകുന്നതും നഖം വളരാതിരിക്കുന്നതും പെൺകുട്ടികളെ വല്ലാതെ അലട്ടുന്ന പ്രശ്നമാണ്. ശുദ്ധമായ വെളിച്ചെണ്ണ നഖങ്ങളിൽ തടവി നന്നായി മസാജ് ചെയ്യുക. പത്തു മിനിറ്റു വച്ച ശേഷം ഉപ്പിട്ട ചൂടുവെളളത്തിൽ നഖം കഴുകാം. ‌
read more
ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

വിയർപ്പു നാറ്റം അകറ്റി നിർത്തുവാൻ

∙തുളസിയോ നാൽപ്പാമരമോ ഇട്ട് വെളളം തിളപ്പിച്ചു കുളിക്കാം.

∙കുളിക്കും മുൻപേ ശരീരത്തിൽ താന്നിക്കാത്തോട് അരച്ചു പുരട്ടുക.

∙ഒരു ബക്കറ്റ് വെളളത്തിൽ രണ്ടു ചെറുനാരങ്ങാ പിഴിഞ്ഞൊഴിച്ചിട്ട് കുളിച്ചാൽ വിയർപ്പുനാറ്റം മാറി നല്ല വാസനയുണ്ടാകും.

read more
1 2 3 4 12
Page 2 of 12