നിങ്ങളുടെ ചര്‍മം എങ്ങനെയുള്ളതാണെന്ന് ആദ്യം തിരിച്ചറിയണം. എണ്ണമയമുള്ള ചര്‍മ്മകാര്‍ക്ക് പല പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. മുഖക്കുരുവും കൂടുതല്‍ ഉണ്ടാകുന്നു. ഹോര്‍മോണ്‍ ഉല്‍പാദനം കൂടുന്നതാണ് ഇതിനു കാരണം.
മുഖം വൃത്തിയായി സൂക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രാവിലെയും വൈകിട്ടും ഫെയ്‌സ് വാഷ് ഉപയോഗിച്ചു വൃത്തിയായി കഴുകുക. അമര്‍ത്തിത്തുടയ്ക്കാതെ വെള്ളം ഒപ്പിയെടുക്കുക.ആഴ്ചയിലൊരിക്കല്‍ മുഖത്ത് പാല്‍പ്പാടയോ ക്ലെന്‍സിങ് മില്‍ക്കോ പുരട്ടി ആവി പിടിക്കുക. പഞ്ഞികൊണ്ടു തുടച്ചു വൃത്തിയാക്കിയ ശേഷം ബ്ലാക്ക് ഹെഡ് റിമൂവര്‍ കൊണ്ട് ബ്ലാക്ക് ഹെഡ്‌സും വൈറ്റ് ഹെഡ്‌സും കുത്തിയെടുത്തു കളയുക. നെറ്റിയിലും മൂക്കിന്റെ ഭാഗത്തുമാണ് കൂടുതല്‍ എണ്ണമയം കാണുക. ഈ ഭാഗത്ത് നനഞ്ഞ ടിഷ്യു പേപ്പര്‍ കൊണ്ട് ഇടയ്ക്കിടെ തുടച്ചെടുക്കുക.എണ്ണമയമുള്ള ചര്‍മ്മത്തിന് പുരട്ടേണ്ട പായ്ക്കുകള്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം….
1.അര ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയില്‍ ഏതാനും തുള്ളി നാരങ്ങാ നീരും റോസ് വാട്ടറും ഒഴിച്ചു പേസ്റ്റ് രൂപത്തില്‍ കുഴച്ചെടുക്കുക. ഇതു മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ ഏതാനും തുള്ളി റോസ് വാട്ടര്‍ ഉപയോഗിച്ചു മുഖം നനയ്ക്കുക. കവിളിലും നെറ്റിയിലും വൃത്താകൃതിയില്‍ മൃദുവായി മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.2.പുതിനയില എടുത്ത് നന്നായി അരയ്ക്കുക. ഇതില്‍ അര ടീസ്പൂണ്‍ തേന്‍ ഒഴിച്ച് മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകുക. എണ്ണമയം പാടെ മാറും.
3.വള്ളരി ചുരണ്ടിയെടുത്തതില്‍ അല്‍പം തൈരു ചേര്‍ത്തു യോജിപ്പിക്കുക. ഇത് ഫ്രിഡ്ജില്‍ അര മണിക്കൂര്‍ തണുപ്പിച്ച ശേഷം മുഖത്തു പുരട്ടി അരമണിക്കൂറിനു ശേഷം കഴുകുക. ചര്‍മത്തിനു നല്ല തണുപ്പും ഉണര്‍വും തിളക്കവും കിട്ടും.4.പപ്പായ ഉടച്ചതില്‍ മുള്‍ട്ടാണി മിട്ടി ചേര്‍ത്ത് പ്രയോഗിക്കാം.
5.റോസാപ്പൂവിന്റെ ഇതളുകള്‍ അരച്ചതില്‍ ഒരു ടീസ്പൂണ്‍ തൈര് ഒരുനുള്ള് മഞ്ഞള്‍ എന്നിവ ചേര്‍ത്തുകൊടുക്കുക. ഇതുപുരട്ടി മണിക്കൂറിനുശേഷം കഴുകികളയാം.