close

April 2022

ആരോഗ്യംമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

ചര്‍മ്മം തിളങ്ങാന്‍ ഗ്രീന്‍ ടീ

1. ആരോഗ്യം മാത്രമല്ല സൗന്ദര്യം വര്‍ധിപ്പിക്കാനും ഗ്രീന്‍ടീ ഉത്തമമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ സൂര്യപ്രകാശത്തില്‍നിന്നു ചര്‍മത്തെ സംരക്ഷിക്കുക മാത്രമല്ല സൂര്യപ്രകാശമേറ്റതുമൂലമുള്ള കരുവാളിപ്പ് അകറ്റുകയും സ്‌കിന്‍ കാന്‍സര്‍ തടയുകയും ചെയ്യും.

2. ഗ്രീന്‍ ടീ കുടിച്ചശേഷം ടീ ബാഗ് കളയേണ്ട ആവശ്യമില്ല. ഇതിലേക്ക് അല്‍പം തേന്‍ ചേര്‍ത്തു മുഖത്തിടാം. 10 മിനിറ്റിനുശേഷം കഴുകിക്കളഞ്ഞാല്‍ മുഖം സുന്ദരമാകും.

3. ചൂടുള്ള വെള്ളത്തില്‍ ടീ ബാഗിട്ട് ചൂടാക്കി മുഖത്തു സാവധാനം സ്‌ക്രബ് ചെയ്യുക. ടീ ബാഗിലെ ചൂട് മാറുന്നതുവരെ ഇതു ചെയ്യാം.

4. ഗ്രീന്‍ടീയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ, സി എന്നിവ തലമുടി തഴച്ചുവളരാന്‍ സഹായിക്കും. ഷാംപുവും കണ്ടീഷണറും ഉപയോഗിച്ചശേഷം അര ലീറ്റര്‍ വെള്ളത്തില്‍ മൂന്നോ നാലോ ടീ ബാഗിട്ട് ഇതില്‍ മുടി കഴുകാം.

5. വെള്ളം നന്നായി തിളപ്പിച്ച് ഇതിലേക്കു ടീ ബാഗ് പൊട്ടിച്ചിടുക. ഇതുപയോഗിച്ച് 5 മിനിറ്റ് ആവി കൊള്ളുന്നതു കൊണ്ട് മുഖത്തെ കറുത്ത പാടുകള്‍ മങ്ങുന്നതിനു സഹായിക്കും.

6. 3 ടേബിള്‍സ്പൂണ്‍ തൈരും ഒരു ടേബിള്‍സ്പൂണ്‍ ഗ്രീന്‍ടീ പൊടിച്ചതും ചേര്‍ത്ത് 20 മിനിറ്റ് മുഖത്തിട്ടാല്‍ പ്രായമാകുന്നതില്‍ നിന്നു ചര്‍മത്തെ സംരക്ഷിക്കാം.

7. കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റാന്‍ ഫ്രിജില്‍വച്ചു തണുപ്പിച്ച ഗ്രീന്‍ടീയില്‍ കോട്ടണ്‍ ബോള്‍ മുക്കി കണ്ണിനു മുകളില്‍ വച്ചാല്‍ മതി.

8. 5 ടീസ്പൂണ്‍ ഗ്രീന്‍ടീയും കുറച്ച് ആര്യവേപ്പിലയും ചേര്‍ത്ത് ആവി പിടിക്കുന്നതും ചര്‍മത്തിനു നല്ലതാണ്.

read more
ആരോഗ്യംചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )

ലൂബ്രിക്കന്റ് ഉപോയോഗിക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

ലൈംഗിക ബന്ധം സുഗമമാക്കാന്‍ ശരീരം തന്നെ അത്യാവശ്യം ലൂബ്രിക്കന്റ്‌സ് ഉത്പാദിപ്പിക്കാറുണ്ട്. എന്നാല്‍ ചിലരില്‍ ഇത് കുറവായിരിക്കും. അത്തരം സ്ത്രീകളെ സംബന്ധിച്ചിടത്തോളും സെക്‌സ് ഏറെ വേദനാജനകം ആയിരിക്കും.

ഈ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗ്ഗമാണ് ലൂബ്രിക്കന്റ്‌സിന്റെ ഉപയോഗം. എന്നാല്‍ ഏറ്റവും എളുപ്പം കൈയ്യില്‍ കിട്ടുന്ന ലൂബ്രിക്കന്റ് ആയ വെളിച്ചെണ്ണ തന്നെ അങ്ങ് ഉപയോഗിച്ചേക്കാം എന്ന് വിചാരിക്കരുത്. അത് ചിലപ്പോള്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കായിരിക്കും നയിക്കുക.

വെളിച്ചെണ്ണ മാത്രമല്ല, ചിലര്‍ പെട്രോളിയം ജെല്ലിയും ലൂബ്രിക്കന്റ് ആയി ഉപയോഗിക്കാറുണ്ട്. യോനി ഉള്‍പ്പെടെയുള്ള സ്വകാര്യ ഭാഗങ്ങളില്‍ ഇതെല്ലാം ഉപയോഗിക്കുന്നത് നന്നായി ആലോചിച്ച് വേണം. ഏറ്റവും നല്ലത് ഏതെങ്കില്‍ വാട്ടര്‍ ബേസ്ഡ് ലൂബ്രിക്കന്റ്‌സ് തന്നെ ആണ്.

വെളിച്ചെണ്ണയുടെ ഉപയോഗം ചിലരില്‍ കടുത്ത അസ്വസ്ഥതയാകും സൃഷ്ടിക്കുക. ഒടുവില്‍ വേദനയായിരുന്നു ഭേദം എന്ന് തോന്നുന്ന സ്ഥിതിയിലാകും കാര്യങ്ങള്‍. യോനിയ്ക്കുള്ളിലെ കോശങ്ങളേയും വെളിച്ചണ്ണയുടെ ഉപയോഗം ബാധിച്ചേക്കാം.

യോനിയ്ക്കുള്ളില്‍ പലതരും ബാക്ടീരിയങ്ങള്‍ ഉണ്ടാകും. അവയെല്ലാം പ്രശ്‌നക്കാര്‍ അല്ല. പക്ഷേ ആന്റി ബാക്ടീരിയല്‍ ആയ വെളിച്ചെണ്ണ അകത്ത് ചെന്നാല്‍ ആവശ്യമുള്ള ബാക്ടീരിയങ്ങള്‍കൂടി ചത്തുപോകും. ഇത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

വെളിച്ചെണ്ണയ്ക്ക് ഒരു പ്രത്യേകതയുണ്ട്. തണുപ്പ് കാലത്ത് നോക്കിയാല്‍ അത് മനസ്സിലാകും. ഉറഞ്ഞ് പോകാനോ ഒരു പാളിയായി മാറാനോ ഉള്ള സാധ്യത തള്ളിക്കളയാനോ പറ്റില്ല. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ അത് എത്ര ബുദ്ധിമുട്ടുണ്ടാക്കും എന്ന് ആലോചിച്ച് നോക്കൂ…

ഗര്‍ഭനിരോധന ഉറ ഉപയോഗിക്കുമ്പോഴും വെളിച്ചെണ്ണ ബുദ്ധിമുട്ടുണ്ടാക്കും. ലാറ്റക്‌സ് കോണ്ടങ്ങളും വെളിച്ചെണ്ണയും ചേര്‍ന്നാല്‍ കാര്യങ്ങള്‍ തീരെ സുഖകരമാവില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

read more
ആരോഗ്യംദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

ഈ കാര്യങ്ങൾ ശ്രധിച്ചാൽ എന്നും ഹാപ്പി മാരീഡ് ലൈഫ്.

ബന്ധങ്ങളുടെ കെട്ടുറപ്പ് കൂടുതല്‍ ദൃഢമാക്കാന്‍ വില കൂടിയ സമ്മാനങ്ങളുടെയോ വിദേശ ട്രിപ്പുകളുടെയോ ആഡംബരമായ ഡേറ്റുകളുടെയോ ആവശ്യമില്ല…….

വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും കരുതലിന്റെയുമെല്ലാം അടിത്തറയിലാണ് ഓരോ ബന്ധങ്ങളും കെട്ടിപ്പടുക്കുന്നത്. എന്നാല്‍ പലപ്പോഴും ബന്ധങ്ങളില്‍ ഉലച്ചിലുകളും വിള്ളലുകളും വരുന്നതും സ്വാഭാവികമാണ്. മടുപ്പും അലസതയുമെല്ലാം ബന്ധങ്ങളില്‍ കാണാറുള്ളത് തന്നെ. ബന്ധങ്ങളുടെ കെട്ടുറപ്പ് കൂടുതല്‍ ദൃഢമാക്കാന്‍ വില കൂടിയ സമ്മാനങ്ങളുടെയോ വിദേശ ട്രിപ്പുകളുടെയോ ആഢംബരമായ ഡേറ്റുകളുടെയോ ആവശ്യമില്ല. പങ്കാളിയുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ നിങ്ങളുടെ ഭാഗത്തു നിന്നുമുള്ള നിസ്സാരങ്ങളായ ചില കാര്യങ്ങള്‍ മതി.

  • ജീവിതത്തിന്റെ തിരക്കുകളിലെപ്പോഴോ പറയാന്‍ മറന്ന ആ വാക്കുകള്‍ വീണ്ടും പങ്കാളിയുടെ മുഖത്ത് നോക്കി പറയാം. ‘ലവ് യൂ’ എന്ന രണ്ട് വാക്കുകള്‍ക്ക് ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഉള്ളിന്റെ ഉള്ളില്‍ നിന്നും പങ്കാളിയെ നിങ്ങള്‍ എത്രമാത്രം സ്‌നേഹിക്കുന്നു എന്ന് തുറന്ന് പറഞ്ഞോളൂ.
  • ഒരു ഗുഡ്‌മോര്‍ണിംഗിലും ഗുഡ്നൈറ്റിലും കാര്യമില്ലെന്ന് ചിന്തിക്കേണ്ട. പ്രത്യേകിച്ചും പങ്കാളികള്‍ അടുത്തല്ലാത്ത സാഹചര്യങ്ങളില്‍. രണ്ട് പേരുടെയും അന്നത്തെ ദിവസം പൂര്‍ണതയില്‍ തുടങ്ങി പൂര്‍ണതയില്‍ അവസാനിക്കാന്‍ സ്‌നേഹം ചാലിച്ച ഇത്തരം സന്ദേശങ്ങളാകാം.
  • വിശ്വാസം എന്നത് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാന ഘടകമാണ്. അത് കാത്തു സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. യാതൊരു രഹസ്യങ്ങളും രണ്ട് പേര്‍ക്കുമിടയില്‍ കടന്നു വരാതെ നോക്കുക.
  • ജോലിയുടെ തിരക്കുകളില്‍ നിന്നും ടി.വിയുടെയും സോഷ്യല്‍ നെറ്റവര്‍ക്കിങ് സൈറ്റുകളുടെയും ഇടയില്‍ നിന്നും ദിവസവും നിങ്ങള്‍ക്ക് രണ്ടു പേര്‍ക്ക് മാത്രമായുള്ള സമയം കണ്ടെത്തുക. അന്നന്ന് നടന്ന കാര്യങ്ങള്‍ പങ്ക് വെച്ചും പരദൂഷണങ്ങളും തമാശകളും പറഞ്ഞും നിങ്ങളുടെ മാത്രമായ ലോകത്ത് മുഴുകുമ്പോള്‍ ഉള്ളിലെ സ്‌നേഹം പതിന്മടങ്ങായി ഇപ്പോഴും അവിടെ തന്നെയുണ്ടെന്ന് തിരിച്ചറിയും.
  • വെറുതെ നടക്കാന്‍ പോകാം, ഒരുമിച്ച് പാചകം ചെയ്യാം. ആ നിമിഷങ്ങള്‍ എത്ര മനോഹരമായിരുന്നുവെന്ന് തുറന്നു പറയാം
  • വീട്ടു പണികള്‍ ഒരുമിച്ചു ചെയ്തു നോക്കൂ. ജീവിതത്തിന്റെ മാധുര്യം എവിടെയും പോയിട്ടില്ലെന്ന് മനസിക്കാന്‍ സാധിക്കും.
  • നല്ലൊരു കേള്‍വിക്കാരനാകാം. പങ്കാളിക്ക് പറയാനുള്ളത് ക്ഷമയോടെ കേള്‍ക്കാനും വേണ്ട ഉപദേശങ്ങള്‍ നല്‍കാനും ശ്രദ്ധിക്കാം. സമയമില്ലായ്മ എന്നത് ഇവിടെ നിന്നും എടുത്തു കളയണം.
  • ഒരുമിച്ചിരുന്ന് പടങ്ങള്‍ കാണാം.
  • പങ്കാളിയുടെ സൗന്ദര്യം അതിപ്പോള്‍ മനസിന്റെയായാലും മുഖത്തിന്റെയായാലും നീയെത്ര സുന്ദരി/ സുന്ദരന്‍ ആണെന്ന് തുറന്നു പറയുക. മനസ്സ് നിറഞ്ഞ പ്രശംസക്കും നന്ദി പറച്ചിലിനും ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്.
  • അകലെയാണെങ്കിലും നിത്യവും ഒരു നേരമെങ്കിലും സംസാരിക്കാനുള്ള സമയം കണ്ടെത്തുക. എല്ലാ കാര്യങ്ങളും പറയാന്‍ സാധിച്ചില്ലെങ്കില്‍ പോലും നിങ്ങള്‍ പങ്കാളിയെ എത്ര മാത്രം മിസ് ചെയ്യുന്നുവെന്ന് അറിയിക്കാം.

ഇങ്ങനെ നിസ്സാരമായ കാര്യങ്ങളില്‍ ശ്രദ്ധ വച്ചാല്‍ നിങ്ങള്‍ സ്വയമറിയാതെ പറയും ലൈഫ് ഈസ് ബ്യൂട്ടിഫുള്‍

read more
ആരോഗ്യംദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

മാനസിക പിരിമുറുക്കം ദാമ്പത്യ ബന്ധത്തെ ബാധിക്കുന്നുവോ ?

ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പങ്കാളികളെ കുറ്റപ്പെടുത്തുന്ന പ്രവണത പുരുഷന്മാരില്‍ കൂടുതലാണ് എന്നതാണ് ആശങ്കപ്പെടുത്തുന്ന ഒരു വസ്തുത. തങ്ങളുടെ പങ്കാളിയുടെ കുഴപ്പം മൂലമാണ് ആരോഗ്യകരമായ ലൈംഗിക ജീവിതം സാധ്യമാകാത്തതെന്ന് 40 ശതമാനം പുരുഷന്മാരും കരുതുമ്പോള്‍ 16.4 സ്ത്രീകള്‍ മാത്രമാണ് തങ്ങളുടെ പങ്കാളികളെ കുറ്റപ്പെടുത്തുന്നത്

ജീവിതരീതികള്‍ നിങ്ങളുടെ ലൈംഗിക ചോദനയെ ബാധിക്കുന്നുണ്ടോ? ഉണ്ടെന്നാണ് ന്യൂഡല്‍ഹിയിലെ 21നും 45നും ഇടയില്‍ പ്രായമുള്ള സ്ത്രീ, പുരുഷന്മാര്‍ക്കിടയില്‍ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്. ഹോര്‍മോണ്‍ മാറ്റങ്ങളും ശരീരഭാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തങ്ങളുടെ ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി 30വയസിന് മുകളില്‍ പ്രായമുള്ള 79 ശതമാനം സ്ത്രീകളും വിശ്വസിക്കുന്നു. വ്യായാമത്തിന്‍റെ അഭാവവും അനാരോഗ്യകരമായ ഭക്ഷണക്രമവുമാണ് തങ്ങള്‍ക്ക് വിനായവുന്നതെന്ന് 76ശതമാനം പുരുഷന്മാര്‍ വിശ്വസിക്കുന്നു.

പിരിമുറുക്കം എല്ലാ വിഭാഗത്തിന്‍റെയും ലൈംഗിക ചോദനകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാല്‍ പിരിമുറുക്കം അനുഭവിക്കുന്നവരില്‍ പുരുഷന്മാര്‍ക്കാണ് സ്ത്രീകളെക്കാള്‍ കൂടുതല്‍ ലൈംഗിക ചോദനയുള്ളത്. എന്നാല്‍ ഏത് തരത്തിലുള്ള പിരിമുറുക്കം ആണെന്നുള്ളതും കണക്കിലെടുക്കേണ്ടതുണ്ട്. ജോലി സംബന്ധമായ പിരിമുറുക്കം പുരുഷന്മാരിലാണ് കൂടുതല്‍. ജോലി സംബന്ധമായ പിരിമുറുക്കം 21.1 ശതമാനം പുരുഷന്മാരുടെ ലൈംഗിക ചോദനയെ പ്രതികൂലമായി ബാധിക്കുമ്പോള്‍ 9.5 ശതമാനം സ്ത്രീകള്‍ക്ക് മാത്രമേ ഈ പ്രശ്‌നം നേരിടേണ്ടി വരുന്നുള്ളു. ജീവിതരീതികളാണ് ഇന്ത്യയിലെ വന്ധ്യതയ്ക്ക് പ്രധാന കാരണമെന്ന് സര്‍വെ നടത്തിയ മാക്‌സ് ഹെല്‍ത്ത്‌കെയറിലെ ഡോക്ടര്‍ സുഗീത് ഝാ പറയുന്നു.

ജങ്ക് ഭക്ഷണങ്ങള്‍ ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരുന്ന 70 ശതമാനം പേര്‍ക്കും ശക്തമായ ലൈംഗിക ചോദന ഉണ്ടാവുന്നുണ്ടെന്ന് പഠനം തെളിയിക്കുന്നു. പ്രമേഹം ബാധിച്ച പുരുഷന്മാരില്‍ 38 ശതമാനം പേര്‍ക്ക് നല്ല ലൈംഗിക ചോദന ഉണ്ടാവുമ്പോള്‍ സ്ത്രീകളില്‍ ഇത് 57 ശതമാനമാണ്. അതിസമ്മര്‍ദം അനുഭവിക്കുന്ന 72 ശതമാനം സ്ത്രീകള്‍ക്ക് ആരോഗ്യകരമായ ലൈംഗിക ഉത്തേജനം ലഭിക്കുന്നുണ്ട്. പരുഷന്മാരില്‍ ഇത് നാല്‍പത് ശതമാനം മാത്രമാണ്. എന്നാല്‍, തങ്ങളുടെ ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പങ്കാളികളെ കുറ്റപ്പെടുത്തുന്ന പ്രവണത പുരുഷന്മാരില്‍ കൂടുതലാണ് എന്നതാണ് ആശങ്കപ്പെടുത്തുന്ന ഒരു വസ്തുത. തങ്ങളുടെ പങ്കാളിയുടെ കുഴപ്പം മൂലമാണ് ആരോഗ്യകരമായ ലൈംഗിക ജീവിതം സാധ്യമാകാത്തതെന്ന് 40 ശതമാനം പുരുഷന്മാരും കരുതുമ്പോള്‍ 16.4 സ്ത്രീകള്‍ മാത്രമാണ് തങ്ങളുടെ പങ്കാളികളെ കുറ്റപ്പെടുത്തുന്നത്.

read more
ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ചോദ്യങ്ങൾഡയറ്റ്ലൈംഗിക ആരോഗ്യം (Sexual health )

പതിനാലുകാരിക്ക് അമിതമായ മുഖക്കുരു, കറുത്തപാടുകൾ… സൂചന പിസിഒഡിയുടേതോ?: ഡോക്ടറുടെ മറുപടി

Q മകൾക്ക് 14 വയസ്സുണ്ട്. മുഖക്കുരു കൂടുതലായി കാണുന്നു. ഒരു വർഷമായി കണ്ടുതുടങ്ങിയിട്ട്. തുടക്കത്തിൽ അവൾ അത് പൊട്ടിക്കാൻ ശ്രമിക്കുമായിരുന്നു. ഇപ്പോൾ പൊട്ടിച്ച പാടുകൾ കറുത്ത് കിടക്കുന്നു. ഈ പാടുകൾ മായാനും മുഖക്കുരു കുറയ്ക്കാനും ഫലപ്രദമായ ചികിത്സയുണ്ടോ?

ഫാത്തിമ, എറണാകുളം

A നിങ്ങളുടെ മകള്‍ക്ക് മുഖക്കുരു വരുന്നത്, ചിലപ്പോള്‍ പ്രായമാകുന്ന സമയത്തു പെണ്‍കുട്ടികളില്‍ ഉണ്ടാകുന്ന ഹോര്‍മോണുകളുെട വ്യതിചലനങ്ങള്‍ മൂലമായിരിക്കാം. അതു കാലക്രമേണ മാറുകയും ചെയ്യും. ചിലപ്പോള്‍ മുഖക്കുരുക്കള്‍ മകളുടെ ഹോര്‍മോണ്‍ പ്രശ്നങ്ങളുടെ ബാഹ്യലക്ഷണമായിരിക്കും.

ആദ്യമായി, ഇതിനെപ്പറ്റി കൂടുതല്‍ ചര്‍ച്ച ചെയ്യണമെങ്കില്‍, മകളുടെ മെഡിക്കല്‍ ഹിസ്റ്ററി കൂടുതല്‍ അറിയണം. മകള്‍ എത്ര വയസ്സില്‍ പ്രായപൂര്‍ത്തിയായി, മകളുടെ മാസമുറ അഥവാ മെന്‍സസ് എല്ലാ മാസവും കൃത്യമായി വരുന്നുണ്ടോ? മകളുടെ തൂക്കവും െപാക്കവും എത്രയുണ്ട്? മകളുടെ മുഖത്ത് അസാധാരണമായ രോമവളര്‍ച്ചയുണ്ടോ? മകളുടെ കഴുത്തിന്റെ പുറകിലത്തെ മടക്കുകളിലും കക്ഷഭാഗത്തും ബ്രൗണ്‍ നിറത്തിലുള്ള നിറമാറ്റം ഉണ്ടോ?– ഇവയെല്ലാം കണ്ടുപിടിച്ചാല്‍ നിങ്ങളുടെ മകളുടെ അമിതമായ മുഖക്കുരുവിനെപ്പറ്റി ആധികാരികമായ മറുപടി തരാന്‍ സാധിക്കും.

ഏതായാലും ഈ പ്രായത്തില്‍ വരുന്ന മുഖക്കുരുക്കള്‍ കൂടുതലായി കാണുന്ന രോഗാവസ്ഥ, PCOD, അഥവാ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് ആണ്. ഇങ്ങനെയുള്ള പെണ്‍കുട്ടികള്‍ക്ക്, വണ്ണം മിക്കവാറും കൂടിയിരിക്കും. പക്ഷേ, വണ്ണം കൂടാത്ത PCOD രോഗവുമുണ്ട്. ഇങ്ങനെയുള്ള പെണ്‍കുട്ടികള്‍ക്ക് മുഖത്തും വയറ്റിലും അധികമായ രോമം കാണാന്‍ സാധ്യതയുണ്ട്. ചില PCOD രോഗികള്‍ക്കു കഴുത്തിലും കക്ഷത്തും ‘Acanthosis’ എന്ന നിറവ്യത്യാസവും കാണും. കൂടാതെ മിക്ക PCOD പെണ്‍കുട്ടികള്‍ക്കും മാസമുറ താളംതെറ്റിയിരിക്കും. ഇങ്ങനെ PCOD ഉള്ള പെണ്‍കുട്ടികള്‍ക്ക് മുഖക്കുരു മാറ്റാനും രോഗം നിയന്ത്രിക്കാനും മരുന്നുകള്‍ കഴിക്കേണ്ടിവരും.

അതേസമയം നിങ്ങളുടെ 14 വയസ്സുള്ള മകള്‍ക്ക്, പ്രായമാകുന്ന സമയത്ത് ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിചലനം കൊണ്ടുള്ള മുഖക്കുരു മാത്രമായിരിക്കാനാണ് സാധ്യത. ഇങ്ങനെയുള്ള മുഖക്കുരുവിനു കാര്യമായി ചികിത്സ ആവശ്യമില്ല. ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് അവര്‍ പറയുന്ന വിധം

മുഖത്തിനു പരിചരണം കൊടുത്താല്‍ എല്ലാം മാറുമെന്നാണ് എനിക്കു തോന്നുന്നത്. അവസാനമായി, മക്കളുടെ മുഖക്കുരു കൂടുതലാണെന്ന്, എല്ലാ മാതാപിതാക്കള്‍ക്കും തോന്നുന്നത് സാധാരണമാണ്. പക്ഷേ, േപടിക്കേണ്ട കാര്യമില്ല.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ആർ. വി. ജയകുമാർ

സീനിയർ കൺസൽറ്റന്റ്  എൻഡോക്രൈനോളജിസ്‌റ്റ്
ആസ്‌റ്റർ മെഡ്‌സിറ്റി,
കൊച്ചി.

read more
ആരോഗ്യംഡയറ്റ്തൈറോയ്ഡ്വണ്ണം വയ്ക്കുവാൻവന്ധ്യത

തൈറോയ്ഡ് രോഗങ്ങളും ഭക്ഷണവും

നാലാൾ കൂടുന്നിടത്തൊക്കെ പണ്ട് പ്രഷറും ഷുഗറും കൊളസ്ട്രോളുമൊക്കെയായിരുന്നു ചർച്ചാ വിഷയമെങ്കിൽ ഇന്ന് തൈറോയ്ഡാണ് താരം. ഇന്നെല്ലാവർക്കും ഈ ചെറിയ ഗ്രന്ഥിയെ അറിയാം. ‘കഴുത്തിനു മുൻവശത്തേക്കു നോക്കി ചെറിയ തടിപ്പുണ്ടല്ലോ, തൈറോയ്ഡിന്റെ പ്രശ്നമുണ്ടോ?’ എന്നും ഡോക്ടറെ കണ്ട് പരിശോധിച്ചു നോക്കണമെന്നും പറയുന്ന ഉപദേശികളും കുറവല്ല.

ഡോക്ടർമാർ രക്തത്തിലെ ഷുഗറിന്റെയും കൊളസ്ട്രോളിന്റെയുമൊക്കെ ടെസ്റ്റുകൾ ചെയ്യുന്നതു പോലെ തന്നെ തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റും ചെയ്യാൻ ഇപ്പോൾ രോഗികളോട് നിർേദശിക്കാറുണ്ട്. കൃത്യമായ കാരണം അറിയില്ലെങ്കിലും തൈറോയ്ഡ് പ്രശ്നങ്ങൾ കേരളത്തിൽ കൂടി വരികയാണ്. പ്രത്യേകിച്ചും സ്ത്രീകളിൽ. ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ വര്‍ധിക്കുന്നതായിരിക്കാം ഒരു കാരണം. കൂടാതെ തൈറോയ്ഡ് ടെസ്റ്റുകൾ സാർവത്രികമായതും കൂടുതൽ രോഗികളെ കണ്ടെത്തുന്നതിന് കാരണമായിട്ടുണ്ട്.

തൈറോയ്ഡ് രോഗങ്ങൾ രണ്ടു തരം

പ്രധാനമായും രണ്ടു തരത്തിലുളള തൈറോയ്ഡ് തകരാറുകളാണ് കണ്ടു വരുന്നത്. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് എട്ടു മടങ്ങുവരെ ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്. ഹാഷിമോട്ടോസ് തൈറോയ്ഡൈറ്റിസ് എന്ന പ്രതിരോധ സംവിധാനത്തിലെ തകരാറു മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസത്തിന്റെ മുഖ്യ കാരണം. കൂടാതെ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുക, റേഡിയേഷൻ‌, ചികിത്സ എന്നിവയും തൈറോയ്ഡിന്റെ പ്രവർത്തന മാന്ദ്യമുണ്ടാക്കാം. ശരീരഭാരം കൂടുക, മുടികൊഴിച്ചിൽ, വരണ്ട ചര്‍മം, തണുപ്പ് സഹിക്കാനാവാത്ത അവസ്ഥ, ശരീരവേദന തുടങ്ങിയവയാണ് മുഖ്യ ലക്ഷണങ്ങൾ.

തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. ഗ്രേവ്സ് ഡിസീസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം ഒരു പ്രധാന കാരണമാണ്. കൂടാതെ ചില മരുന്നുകളുടെ അമിത ഉപയോഗവും അയഡിന്റെ ആധിക്യവും ഹൈപ്പർ തൈറോയ്ഡിസമുണ്ടാക്കുന്നു. ശരീരം പെട്ടെന്നു ക്ഷീണിക്കുക, അമിത വിയർപ്പ്, നെഞ്ചിടിപ്പ്, കൈവിറയൽ, ചൂട് സഹിക്കാനാവാതെ വരിക, അമിത ഉത്കണ്ഠ, ദേഷ്യം എന്നിവയാണ് ലക്ഷണങ്ങൾ.

എന്തു കഴിക്കാം?

തൈറോയ്ഡ് ചികിത്സയ്ക്ക് മരുന്നുകളോടൊപ്പം ഭക്ഷണ നിയന്ത്രണത്തിനും പ്രാധാന്യമുണ്ട്. തൈറോയിഡ് ഹോർമോണ്‍ ശരിയായ അളവിൽ ഉല്പാദിപ്പിക്കപ്പെടണമെങ്കിൽ ഭക്ഷണത്തിൽ അയഡിൻ, കാത്സ്യം, നിയാസിൻ, സിങ്ക് ജീവകങ്ങളായ ബി12, ബി6, സി, ഇ തുടങ്ങിയവയൊക്കെ അടങ്ങിയിരിക്കണം. കടൽ വിഭവങ്ങളിൽ അയഡിൻ സമൃദ്ധമായടങ്ങിയിട്ടുണ്ട്. കടൽ മത്സ്യങ്ങളും പച്ചക്കറികളും അയഡിന്റെ ഉത്തമസ്രോതസ്സാണ്. തവിടുകളയാത്ത അരിയിൽ തൈറോയ്ഡ് ഹോർമോൺ ഉല്പാദനത്തിനാവശ്യമായ നിയാസിൻ ധാരാളമടങ്ങിയിട്ടുണ്ട്. ഹൈപ്പോതൈറോയ്ഡിസമുളളവരിൽ മലബന്ധം സാധാരണമാണ്. നാരുകൾ ധാരാളമടങ്ങിയ ഇലക്കറികളും പഴവർഗങ്ങളും പച്ചക്കറികളും കഴിച്ച് മലബന്ധം ഒഴിവാക്കാം.

എന്തു കഴിക്കരുത്?

തൈറോയ്ഡ് ഹോർമോണിന്റെ ഉല്പാദനത്തിന് തടസ്സം നിൽക്കുന്ന ചില ഭക്ഷണ സാധനങ്ങളുണ്ട്. ഇവയെ ഗോയിട്രോജനുകൾ എന്നാണ് വിളിക്കുന്നത്. ഇവയിലടങ്ങിയിരിക്കുന്ന സയനോഗ്ലൈക്കോസൈഡുകളും തയോസയനേറ്റുമാണ് ഹോർമോൺ ഉത്പാദനത്തെ തടയുന്നത്. കാബേജ്, കോളിഫ്ളവർ, കപ്പ, സോയാബീൻ, ചീര, മധുരക്കിഴങ്ങ് തുടങ്ങിയവ തൈറോയ്ഡ് ഗ്രന്ഥി അയഡിൻ ഉപയോഗിച്ചുകൊണ്ട് ഹോർമോൺ ഉല്പാദനം നടത്തുന്നതിനെ തടസ്സപ്പെടുത്തുന്നു. തൈറോയ്ഡ് പ്രശ്നങ്ങളുളളവർ ഇത്തരം ആഹാര സാധനങ്ങൾ കുറയ്ക്കുന്നതാണ് നല്ലത്.

തൈറോയ്ഡിന്റെ മരുന്ന് കഴിക്കുമ്പോൾ ശ്രദ്ധിക്കണം

1 ഭക്ഷണത്തിന് ഒന്നര മണിക്കൂർ മുമ്പ് മരുന്നു കഴിക്കണം.

2 ദിവസവും രാവിലെ ഒരേ സമയത്തു തന്നെ മരുന്നു കഴിക്കുക.

3 ഗുളിക കഴിക്കാൻ തിളപ്പിച്ചാറിയ വെളളമാണ് നല്ലത്.

4 മരുന്നു കഴിച്ച് ഒരു മണിക്കൂറിനുളളിൽ പാൽ, പാൽ ഉല്പന്നങ്ങള്‍ തുടങ്ങിയവ കഴിക്കരുത്.

ഡോ. ബി. പത്മകുമാർ
അഡീഷണൽ പ്രഫസർ,
മെഡിസിൻ
മെഡിക്കൽ കോളജ്,
ആലപ്പുഴ.

read more
ആരോഗ്യംആർത്തവം (Menstruation)ഗര്‍ഭധാരണം (Pregnancy)ലൈംഗിക ആരോഗ്യം (Sexual health )

ആർത്തവ കാലത്തെ സെക്സും, ഡയറ്റും; അറിയേണ്ടതെല്ലാം

ആർത്തവം സംബന്ധിച്ച് ഒരുപാട് തെറ്റിധാരണകൾ സ്ത്രീകൾക്കുണ്ട്. പലതും തലമുറയായി പകർന്നു കിട്ടിവയാണ്. പ്രധാനപ്പെട്ട ചില ധാരണകളിലെ ശരിതെറ്റുകൾ അറിയാം.

ആർത്തവം ഒരു പാപം/ശാപം ആണോ?

ഒരു സ്ത്രീ ആരോഗ്യവതി ആണെന്നതിന്റെ തെളിവായ സാധാരണ ശാരീരിക പ്രക്രിയയാണ് ആർത്തവം. അതൊരു ശാപമോ, പാപമോ അല്ല.

ചില സമുദായങ്ങളിൽ മാസമുറയുള്ളപ്പോൾ സ്ത്രീയെ വീട്ടിൽ കയറ്റാറില്ല. ഇതെന്താണ്?

പല സമുദായങ്ങളിലും മാസമുറയുമായി ബന്ധപ്പെട്ട പല കെട്ടുകഥകളും അന്ധവിശ്വാസങ്ങളുമുണ്ട്. ഇതിൽ അധികവും അടിസ്ഥാനരഹിതമാണ്; അശാസ്ത്രീയമാണ്; അനാവശ്യമായ ഭാവനാസൃഷ്ടികളാണ്.

രക്തസ്രാവമുള്ളതുകൊണ്ടു മാസമുറയുള്ളപ്പോൾ സ്ത്രീ അശുദ്ധയാണെന്നും അതിനാൽ അസ്പൃശ്യയാെണന്നുമുള്ള വിശ്വാസത്തിൽ നിന്നും ഉടലെടുത്ത ആചാരമാവണം അത്തരം സ്ത്രീകളെ വീട്ടിൽ കയറ്റാതിരിക്കൽ. തീണ്ടാരി=തീണ്ടാരി ഇരിക്കൽ= മാറി ഇരിക്കൽ. മറ്റൊരു അന്ധവിശ്വാസമാണ് ആർത്തവം നടക്കുന്ന സ്ത്രീ തൊട്ട ഭക്ഷണം അശുദ്ധവും ചീത്തയും ആകുമെന്നത്. ഇതിനൊന്നും ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. ശരീരശുദ്ധി പാലിക്കുന്നിടത്തോളം ആർത്തവം നടക്കുന്ന സ്ത്രീ മറ്റുള്ള വരെപ്പോലെ തന്നെ ശുദ്ധയാണ്.

രക്തനഷ്ടം സ്ത്രീയെ ക്ഷീണിതയാക്കുമോ?

ക്ഷീണിതയാക്കും. പക്ഷേ, ആർത്തവകാലം കഴിഞ്ഞാൽ അവൾ പഴയതുപോലെ ഊർജസ്വലയാകും.

ഈ സമയത്ത് ഒരു സ്ത്രീക്കു സ്കൂളിൽ/കോളജിൽ/ഒാഫീസിൽ പോകാമോ?

എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന, അതിവേഗം നീങ്ങുന്ന, മത്സരം നിറഞ്ഞ ഇന്നത്തെ ലോകത്തുകൃത്യമായുണ്ടാകുന്ന സാധാരണമായ ഒരു ശാരീരിക പ്രക്രിയയുടെ പേരിൽ ഒരു പെൺകുട്ടിക്ക്/സ്ത്രീക്ക് കോളജിൽ നിന്നോ വീട്ടിൽ നിന്നോ വിട്ടുനിൽക്കുക സാധ്യമല്ല. വിവരം, വിദ്യാഭ്യാസം, ആത്മവിശ്വാസം ഇവയെല്ലാം അവരെ ആ വിധത്തിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. സ്ത്രീ ഇന്ന് എന്തിനും തയാറാണ്. പാഡുകൾ കൊണ്ടുനടക്കുന്ന അവർക്ക് ‘മുൻപും പിറകും’ നോക്കേണ്ട കാര്യമില്ല.

ഏതു തരത്തിലുള്ള ആഹാരമാണ് ആർത്തവം നടക്കുമ്പോൾ കഴിക്കേണ്ടത്?

ഇരുമ്പുസത്ത് ധാരാളമുള്ള സമീകൃതാഹാരമാണ് ഉത്തമം. ബജ്റ (Pearl Millet) , ശർക്കര, റാഗി, പച്ചയിലക്കറികൾ ഇവയിലെല്ലാം ഇരുമ്പിന്റെ അംശമുണ്ട്.

ആർത്തവമുള്ളപ്പോൾ വ്യായാമം ചെയ്യാമോ?

ഇന്ന് വ്യായാമവും ശാരീരികാരോഗ്യവും ഒഴിച്ചുകൂടാൻ വയ്യാത്തതാണല്ലോ. ആർത്തവമുള്ളപ്പോൾ ലഘുവായ വ്യായാമം ചെയ്യുന്നതുകൊണ്ടു കുഴപ്പമൊന്നുമില്ല.

ഏതുതരം സാനിറ്ററി നാപ്കിനാണ് നല്ലത്?

നനവ് വലിച്ചെടുക്കുന്ന, മൃദുവായ ഏതു നാപ്കിനും നല്ലതാണ്. തുടയിൽ ഉരച്ചിൽ ഉണ്ടാക്കുന്നതാകരുത്. നാപ്കിൻ രോഗാണുവിമുക്തമായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

ദിവസം എത്ര നാപ്കിനുകൾ ഉപയോഗിക്കണം? ഇതിനു പ്രത്യേക കണക്ക് ഉണ്ടോ?

രക്തംേപാക്കിന്റെ അളവും രീതിയും അനുസരിച്ചുവേണം നാപ്കിനുകളുടെ എണ്ണം നിശ്ചയിക്കാൻ. വലിയ തോതിൽ രക്തസ്രാവമുണ്ടെങ്കിൽ അഞ്ച് എണ്ണമൊക്കെ ഉപയോഗിക്കാം. അല്ലെങ്കിൽ 2–3 പാഡുകൾ തന്നെ മതിയാകും.

ആർത്തവസമയത്ത് െെലംഗിക ബന്ധത്തിൽ ഏർപ്പെടാമോ?

ഇതു വളരെ ശ്രദ്ധിച്ചു മറുപടി പറയേണ്ട വിഷയമാണ്. പണ്ട് ആർത്തവകാലങ്ങളിൽ സ്ത്രീകൾക്ക് െെലംഗികത മാത്രമല്ല ഗൃഹവൃത്തികളും അപ്രാപ്യമായിരുന്നു. എന്നാൽ സ്ത്രീക്കു താൽപര്യവും സാഹചര്യവുമുണ്ടെങ്കിൽ െെലംഗികത ആവാം എന്നാണ് പുതിയ നിലപാട്. ആർത്തവസമയത്തു ഗർഭപാത്രത്തിന്റെ അകത്തെ വലയങ്ങൾ കട്ടിയാകുകയും കൂടുതൽ പുറത്തേക്കു തള്ളിനിൽക്കുകയും ചെയ്യും. അതിനാൽ പെട്ടെന്ന് അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. െെലംഗിക പങ്കാളിക്ക് അണുബാധ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നതും നല്ലതാണ്.

ആർത്തവമുള്ള സ്ത്രീയുമായി ബന്ധപ്പെട്ടാൽ പുരുഷന് ടെറ്റനസ് വരാൻ സാധ്യതയുണ്ടോ?

ഇല്ല. െെലംഗികാവയവങ്ങളിലെ രോഗങ്ങളാണ് െെലംഗികബന്ധത്തിലൂടെ പകരുന്നത്. ക്ലോസ്ട്രിഡിയം ടെറ്റനി എന്ന ബാക്ടീരിയ ആണ് ടെറ്റനസ് പരത്തുന്നത്.സ്ത്രീക്ക് രക്തത്തിൽ നിന്നുള്ള അണുബാധ ഉണ്ടായിരിക്കുകയും അതു പുരുഷലിംഗത്തിലൂടെ മൂത്രനാളിവഴി അകത്തോട്ട് കയറുകയും ചെയ്താലേ അണുബാധ ഉണ്ടാകൂ.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. ഡി. നാരായണ റെഡ്ഡി
സെക്സോളജിസ്റ്റ് (വേൾഡ് അസോസിയേഷൻ
ഫോർ സെക്‌ഷ്വൽ ഹെൽത് അവാർഡ് ജേതാവ് )
ദേഗാ ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈ,
t

read more
ആരോഗ്യംസ്ത്രീ സൗന്ദര്യം (Feminine beauty)

കൊഴുപ്പുള്ള ഭക്ഷണം സ്തനവളർച്ച കൂട്ടുമോ?: മാറിടവളർച്ചയ്ക്ക് കഴിക്കേണ്ടത് അറിയാം

പേശികളില്ലാത്ത ശരീരഭാഗമാണ് സ്തനങ്ങൾ. ലിംഫ് നോഡുകളും പാലുൽപാദത്തിനായുള്ള ഗ്രന്ഥികളും കുറച്ച് കൊഴുപ്പു കലകളുമാണ് സ്തനങ്ങളിലുള്ളത്. സ്തനങ്ങളുടെ ഏതാണ്ട് 75 ശതമാനവും കൊഴുപ്പാണ്. ഈ കൊഴുപ്പാണ് മാറിടങ്ങൾക്ക് വലുപ്പവും ആകൃതിയും നൽകുന്നത്. ഭ്രൂണാവസ്ഥയിലേ മാറിടം രൂപപ്പെടുെമങ്കിലും അത് രൂപഭംഗി നേടുന്നതും ശരീരത്തിന്റെ ആകർഷണീയതയ്ക്ക് മാറ്റു കൂട്ടുന്നതാകുന്നതും പ്രായപൂർത്തിയെത്തുമ്പോഴാണ്. ശരിയായ ആഹാരവും ഈസ്ട്രജൻ പോലുള്ള സ്ത്രൈണ ഹോർമോണുകളുടെ സാന്നിധ്യവുമാണ് മാറിടവളർച്ചയ്ക്കും വികാസത്തിനും ആക്കം കൂട്ടുന്നത്. പെൺകുട്ടികൾ വളരുന്ന പ്രായത്തിലേ ഭക്ഷണം പോഷകസമൃദ്ധമല്ലെങ്കിൽ ഭാരക്കുറവിനും മാറിടങ്ങൾ ശുഷ്കമാകാനും ഇടയുണ്ട്. പ്രായപൂർത്തിയായ ശേഷം സ്തനവളർച്ചയിൽ കാര്യമായ മാറ്റം സാധാരണഗതിയിൽ ഉണ്ടാകാറില്ല. എന്നാൽ പിന്നീടുള്ള ജീവിതകാലയളവിൽ ശരീരഭാരത്തിൽ മാറ്റം വന്നാൽ മാറിടത്തിന്റെ വലുപ്പത്തിലും വ്യത്യാസം വരാം.

ശരീരത്തിൽ കൊഴുപ്പു വിതരണം ജീനുകളിലേ തീരുമാനിക്കപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ മാറിടവളർച്ചയിലും ജനിതകസ്വാധീനമുണ്ട്. തടിച്ചിരുന്നാലും സ്തനം ശുഷ്കമായിരിക്കുന്നതും മെലിഞ്ഞവരിലെ വലിയ സ്തനങ്ങളുമൊക്കെ ജീനുകളുടെ താൻപോരിമയാണെന്നു സാരം. ജീനുകളുടെ ഈ സ്വാധീനത്തെ പാടെ മാറ്റാനാവില്ല. പകരം മാറിടവളർച്ചയെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങളിലേക്കു കൂടുതൽ ശ്രദ്ധ കൊടുക്കുക.

കൊഴുപ്പുള്ളതെന്തും ധാരാളം കഴിച്ചാൽ സ്തനവളർച്ചയുണ്ടാകും എന്നൊരു ധാരണയുണ്ട്. അതു ശരിയല്ല. സ്തനവലുപ്പം കൂട്ടാൻ അങ്ങനെയൊരു മാജിക് ഭക്ഷണമൊന്നുമില്ല. എന്നാൽ സമീകൃതമായ ആഹാരം അഥവാ വവർച്ചയ്ക്കാവശ്യമായ പോഷകങ്ങൾ വേണ്ട അളവിൽ അടങ്ങിയ ഭക്ഷണം ഗുണകരമാണ്. വേണ്ടത്ര പോഷകസമൃദ്ധമല്ലാത്ത ഭക്ഷണം കഴിച്ചവരിൽ ഭാരക്കുറവും അതിനോടനുബന്ധിച്ച് സ്തനവളർച്ചക്കുറവും കാണാറുണ്ട്. ഇവരിൽ പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം നൽകുമ്പോൾ ശരീരഭാരം കൂടും. മാറിടപുഷ്ടി(കപ് സൈസ്) യുമുണ്ടാകും.

ഈസ്ട്രജൻ നിറഞ്ഞ വിഭവങ്ങൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയൊക്കെ സ്തനവളർച്ചയ്ക്ക് സഹായിക്കുന്നതാണ്. മത്തക്കുരു, സൂര്യകാന്തിവിത്ത്, സോയ ചങ്സ്, സോയപ്പാൽ, സോയ പനീർ പോലുള്ള സോയവിഭവങ്ങൾ എന്നിവയൊക്കെ കഴിക്കാം. തവിടുള്ള ധാന്യങ്ങൾ, ഉലുവ, കറുത്ത എള്ള്, ഗ്രാമ്പൂ, വെള്ളക്കടല എന്നിവയും ഗുണകരമാണ്. ശരീരവളർച്ച നടക്കുന്ന സമയത്ത് ഇതൊക്കെ ഭക്ഷണത്തിലുൾപ്പെടുത്താൻ അമ്മമാർ ശ്രദ്ധിക്കണം. അണ്ടിപ്പരിപ്പുകൾ ആരോഗ്യകരമായ കൊഴുപ്പു നൽകും. ദിവസവും ഏതെങ്കിലും ഒരിനം 6–8 എണ്ണം വച്ചു കഴിക്കാം.

ഐസ്ക്രീം, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, കോഴിമാംസം, വറപൊരികൾ എന്നിവയൊക്കെ അനാവശ്യമായി തടി കൂടാനിടയാക്കും, ഒപ്പം രോഗങ്ങളേയും സമ്മാനിക്കും. അതുകൊണ്ട് കൊഴുപ്പിന്റെ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധ വേണം.

ചുരുക്കത്തിൽ സ്തനവളർച്ചയ്ക്കായി ഒരു മാജിക് ഭക്ഷണമില്ല. പോഷകസന്തുലിതമായ ആഹാരം വളർച്ചയുടെ ആദ്യഘട്ടം മുതലേ കഴിക്കാൻ ശ്രദ്ധിച്ചാൽ മതി.

ഡോ. അനിതാമോഹൻ

പോഷകാഹാര വിദഗ്ധ

തിരുവനന്തപുരം

read more
ചോദ്യങ്ങൾമുഖ സൗന്ദര്യംസ്ത്രീ സൗന്ദര്യം (Feminine beauty)

മുഖക്കുരു പൊട്ടി രൂപപ്പെട്ട പാടുകളും ചിക്കന്‍പോക്‌സിന്റെ പാടുകളും 48 ദിവസം കൊണ്ട് മാറും; വീട്ടിൽ ചെയ്യാവുന്ന ഔഷധക്കൂട്ട് ഇതാ…

എല്ലാവരും പറയുന്ന സൗന്ദര്യപ്രശ്നമാണ് മുഖത്തെ കറുത്ത പാടുകൾ. ചിലർക്ക് മുഖക്കുരു മൂലമാണ് ഇത് വരുന്നത്. മറ്റു ചിലർക്ക് പിഗ്മെന്റേഷൻ പോലുള്ള ചർമ രോഗങ്ങൾ മൂലവും വെയിൽ കൊള്ളുന്നതും ഒക്കെ പാടുകൾക്ക് കാരണമാകും. ഫേഷ്യലോ മറ്റ് ബ്യൂട്ടീ ട്രീറ്റ്മെന്റുകളൊക്കെ ചെയ്താലോ ഇവ നിശ്ശേഷം മാറുക വളരെ ബുദ്ധിമുട്ടാണ്. എന്നാൽ എല്ലാദിവസവും ഇതിനായി വീട്ടിൽ തന്നെ അൽപ്പം സമയം ചിലവഴിക്കാം. ഇതാ മുഖത്തെ പാടുകളും കുരുക്കളും മാറ്റാൻ വീട്ടിൽ ചെയ്യാവുന്ന വഴികൾ.

1. തൈരും മുട്ടയും ചേർന്ന മിശ്രിതം മുഖത്തു പുരട്ടി ഒരു മണിക്കൂറിനുശേഷം കഴുകിക്കളയുക. ഒരാഴ്ച തുടർച്ചയായി ഇങ്ങനെ ചെയ്താല്‍ കറുത്തപാടുകൾ മാറിക്കിട്ടും.

2. മഞ്ഞളും ആര്യവേപ്പിന്റെ ഇലയും അരച്ചുചേർത്ത കൂട്ട് ഒരു മണിക്കൂര്‍ മുഖത്ത് പുരട്ടിയശേഷം കഴുകിക്കളയാം. കറുത്തപാടുകൾക്കൊപ്പം മുഖക്കുരുവും ചുളിവുകളും മാറിക്കിട്ടും.

3 . ഓറഞ്ചുനീരും പനിനീരും തുല്യ അളവില്‍ ചേർത്ത് മുഖത്തു പുരട്ടുന്നത് സ്വാഭാവികമായ ബ്ളീച്ചിന്റെ ഗുണം ചെയ്യും.

4 . കാബേജ് അരച്ചു പേസ്റ്റ് രൂപത്തിലാക്കി മുഖത്തു ഫേഷ്യൽ മാസ്‌ക്കായി ഉപയോഗിക്കാം.

5. ഒരു നുള്ള് ഈസ്റ്റില്‍ കാബേജ് നീരും പനിനീരും ചേര്‍ത്ത് പുരട്ടുന്നത് നല്ലതാണ്.

6. കറ്റാര്‍വാഴയുടെ നീര് പുരട്ടുന്നത് മുഖത്തിന് വെളുത്ത നിറം നൽകും.

7. മഞ്ഞള്‍പൊടിയില്‍ അല്പം നാരങ്ങാനീരു ചേര്‍ത്ത കുഴച്ച മിശ്രിതം അരമണിക്കൂര്‍ മുഖത്തു പുരട്ടിയശേഷം കഴുകിക്കളയാം.

മുഖക്കുരു പൊട്ടി രൂപപ്പെട്ട പാടുകളും ചിക്കന്‍പോക്‌സ് വന്ന പാടുകളും മാറ്റാന്‍ പാരമ്പര്യ ഔഷധക്കൂട്ട് ഇതാ… 

20 ഗ്രാം കറിവേപ്പിലയും 20 ഗ്രാം കസ്തൂരിമഞ്ഞളും 20 ഗ്രാം കസ്‌കസും സമംചേര്‍ത്ത് ഒരു ചെറുനാരങ്ങയും ചേര്‍ത്ത് കറിവേപ്പില ആദ്യം നന്നായി അരച്ചെടുക്കണം. ഇതോടൊപ്പം കസ്തൂരി മഞ്ഞള്‍ പൊടിച്ചതും കസ്‌കസും ചേര്‍ത്ത് ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് നല്ലവണ്ണം കുഴച്ച് രാവിലെ മുഖത്തു തേക്കുക. രണ്ടു മണിക്കൂര്‍ കഴിഞ്ഞു ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ഇത് 48 ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മുഖത്തെ പാടുകള്‍ തീരെ മാഞ്ഞു പോകും.

കാട്ടാവണക്കിന്റെ ഇലയും നല്ല മരുന്നാണ് ഈ ഇല തനിയെ അരച്ചോ ചെറുനാരങ്ങാ നീരു ചേര്‍ത്ത് അരച്ചോ മുഖത്തു പുരട്ടാം. പ്രത്യേകം ശ്രദ്ധിക്കണം. കടലാവണക്ക് അല്ല കാട്ടാവണക്ക്. കാട്ടാവണക്ക് തിരിച്ചറിയാന്‍ എളുപ്പമാര്‍ഗംഉണ്ട്. ഇലയുടെ നിറം ചുവപ്പായിരിക്കും. കായ ചെറുതുമായിരിക്കും. തേച്ചു രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയുക. കഴുകിയതിനു ശേഷം മുഖത്ത് വെളിച്ചെണ്ണ പുരട്ടണം. പൗഡര്‍, ക്രീം എന്നവ ഉപയോഗിക്കാന്‍ പാടില്ല.

read more
ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

യോനീസ്രവത്തിനു നിറംമാറ്റവും ദുർഗന്ധവും: ഗർഭാശയപ്രശ്നമാണോ? വിദഗ്ധ മറുപടി അറിയാം

Q 32 വയസ്സ്. മൂന്നു കുട്ടികളുടെ അമ്മയാണ്. എല്ലാ മാസവും ചില ദിവസങ്ങളിൽ സ്രവം കൂടുതലായി പുറത്തു പോകുന്നു. ദുർഗന്ധമുണ്ട്. ഈ സമയത്ത് വയറുവേദനയുമുണ്ട്. ഭർത്താവുമായുള്ള ലൈംഗിക ജീവിതം സജീവമാണ്. ആർത്തവചക്രവും ഏതാണ്ട് കൃത്യമാണ്. ഇതിന് ഡോക്ടറെ കണ്ട് ചികിത്സ തേടണ്ടതുണ്ടോ ?

ആനി, എറണാകുളം

Aവെള്ളപോക്ക് എന്ന സ്രവത്തിന്റെ ഡിസ്ചാർജ് സ്ത്രീകളിൽ സാധാരണമാണ്. ആർത്തവചക്രത്തിനനുസരിച്ച് സ്രവത്തിന്റെ പ്രത്യകതകളിലും മാറ്റം വരാം. അണ്ഡവിസർജനം നടക്കുന്ന സമയത്ത് അതു വെള്ളംപോലെ തെളിഞ്ഞതായിരിക്കും. ആർത്തവത്തിന് മുൻപും ആർത്തവശേഷവും വെള്ള നിറമാകാം. ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടായാൽ സ്രവത്തിന്റെ അളവു കൂടാനും സാധ്യതയുണ്ട്. കാൻഡിഡ് ഫംഗസ് ബാധയാണ് സാധാരണമായി കാണാറ്. ഈ സമയത്ത് സ്രവത്തിനു കട്ടികൂടുകയും ചെയ്യാം. യീസ്റ്റ്, ഫംഗസ് ബാധകളിൽ ചൊറിച്ചിലും പുകച്ചിലും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

അണുബാധ യോനിയുടെ അകത്താണെങ്കിലും ചൊറിച്ചിൽ പലരിലും യോനിയുെട പുറം ചർമത്തിലായിരിക്കും അനുഭവപ്പെടുക. അതിനാൽ മിക്കവരും ആന്റിഫംഗൽ ക്രീമുകളും മറ്റും യോനിക്കു പുറത്തു പുരട്ടും. പക്ഷേ അതു കാര്യമായ ഫലം ചെയ്യാറില്ല.

ബാക്ടീരിയൽ വജൈനോസിസ് എന്ന അണുബാധയാണെങ്കിൽ ചിലപ്പോൾ സ്രവത്തിന്റെ നിറം ഇളം പച്ചയായി മാറി ദുർഗന്ധവും കാണാറുണ്ട്. എന്നാല്‍ എല്ലാവരിലും ഈ ലക്ഷണങ്ങൾ ഉണ്ടാവില്ല. ചിലരിൽ കാര്യമായ ഒരു സൂചനയും കാണില്ല.. സജീവമായ ലൈംഗിക ജീവിതമുള്ളവരിൽ ഇതു വരാൻ സാധ്യത കൂടും. ട്രൈക്കോമൊണിയാസിസ് അണുബാധയിലും പച്ചനിറത്തിൽ ഡിസ്ചാർജും ചൊറിച്ചിലും ഉണ്ടാകും .

അണുബാധകൾ തീവ്രമാകുമ്പോഴാണ് വേദന മുതൽ പനിവരെയുള്ള ലക്ഷണങ്ങൾ കാണുക. ബാക്ടീരിയൽ അണുബാധ യോനിയെ മാത്രമല്ല തീവ്രമായാൽ ഗർഭാശയത്തെയും അണ്ഡാശയത്തെയുമൊക്കെ ബാധിക്കാം. ഈ സമയത്ത് ലക്ഷണങ്ങൾ കൂടുതലായി കാണും. ഈ അവസ്ഥയാണ് പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ്. അപ്പോൾ അടിവയറിൽ വേദനയും ചിലപ്പോൾ പനി, മറ്റ് അസ്വസ്ഥതകളും കാണാം. കത്തിലെ സൂചനകളിൽനിന്ന് ഈ പ്രശ്നത്തിനുള്ള സാധ്യത സംശയിക്കണം.

ഇതു തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കിൽ വന്ധ്യതക്കുപോലും കാരണമാകാം. ഏറെ ദുർഗന്ധത്തോടെയുള്ള ഡിസ്ചാർജ് ആണെങ്കിൽ പാപ്സ്മിയർ ഉൾപ്പെടെയുള്ള പരിശോധനകൾ വേണ്ടിവരും. അപൂർവം ചിലരിൽ യോനിക്കുള്ളിൽ ടാമ്പൺ പോലുള്ള വസ്തുക്കൾ കുടുങ്ങുന്നതും അമിതസ്രവത്തിനു കാരണമാകാം. ഏതായാലും ഉടനേ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് വിശദമായ പരിശോധന നടത്തുക..

േഡാ. സുഭദ്രാ നായർ

കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്,

േകാസ്മോപൊളിറ്റൻ േഹാസ്പിറ്റൽ,
തിരുവനന്തപുരം. ഡയറക്ടർ ആൻഡ് പ്രഫസർ
(റിട്ട.), ഡിപാർട്മെന്റ് ഒാഫ് ൈഗനക്കോളജി,

െമഡിക്കൽ േകാളജ്, തിരുവനന്തപുരം

read more
1 2 3 4
Page 3 of 4