close

December 2022

ദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

#ലൈംഗികവിജാനകോശം #POST 8 സ്ത്രീകളിലെ സ്നേഹദ്രവം ജലം അഥവാ  മദന ജലം 

സ്ത്രീകളുടെ ബാഹ്യ ലൈംഗിക അവയവം ആണ് ഭഗം
( ഇംഗ്ലീഷ് : vulva ) . സാധാരണ ഭാഷണത്തിൽ സ്ത്രീ ലൈംഗികാവയവത്തെ പൂർണമായും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നുവെങ്കിലും ശാസ്ത്രീയമായി ഈ സ്ത്രീകളുടെ ബാഹ്യ ലൈംഗികഭാഗങ്ങളെ മാത്രം സൂചി പ്പിക്കുന്നു . ആന്തരഭാഗം യോനി എന്നറിയപ്പെടുന്നു . മൂത്രനാളി , യോനി എന്നിവയിലേക്ക് തുറക്കുന്ന ഭഗോഷ്ടം ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്നു . ഹോർമോൺ പ്രവർത്ത നങ്ങളുടെ ഫലമായി

കൗമാരത്തോടെ ഭഗപ്രദേശം അല്പം കൊഴുപ്പടിഞ്ഞു രോമാവൃതമായി കാണപ്പെടുന്നു . ഘർഷണം ഒഴിവാക്കാനും അണുബാധ തടയുവാനും ഫിറമോണുകളെ ശേഖരിച്ചു വയ്ക്കുവാനും രോമങ്ങൾ സഹായിക്കുന്നു .

സ്ത്രീകളിലെ സ്നേഹദ്രവം ജലം അഥവാ  മദന ജലം

സ്ത്രീകളിൽ മാനസികവും ശാരീരികവുമായ ലൈംഗികോ ത്തേജനം ഉണ്ടാകുന്നതിന്റെ ഒരു പ്രധാന ലക്ഷണ മാണ് രതിസലിലം , സ്നേഹദ്രവം ജലം . ഇംഗ്ലീഷിൽ വജൈനൽ ലൂബ്രിക്കേഷൻ ( Vaginal lubrication ) എന്ന് പറയുന്നു . സ്ത്രീകളുടെ ലൈംഗിക ആസ്വാദനത്തിൽ ഇത് പ്രധാന പങ്ക് വഹിക്കുന്നു . മത്തിഷ്കത്തിലെ ഉത്തേജനത്തിന്റെ ഫലമായി യോനീകലകളിൽ രക്തം നിറഞ്ഞ് അതിന്റെ ആഴവും പരപ്പം

വർദ്ധിക്കുന്നു . അപ്പോൾ യോനിമുഖത്തി നടുത്തുള്ള ‘ ബർത്തൊലിൻ ഗ്രന്ഥികൾ , യോനീകലകൾ തുടങ്ങിയവ നനവ് / വഴുവഴുപ്പള്ള സ്രവം പുറപ്പെടുവിക്കു ന്നു . ഇതിനെയാണ് രതിസലിലം / രതിജലം / സ്നേഹദ്രവം എന്നൊക്കെ വിളിക്കുന്നത് . ലിംഗപ്രവേശനം സുഗമമാക്കു ക , സംഭോഗം സുഖകരമാക്കുക , രതിമൂർച്ഛക്ക് ( Orgasm ) സഹായിക്കുക എന്നിവയാണ് ഇതിന്റെ ധർമ്മം . ലൂബ്രി ക്കേഷന്റെ അഭാവത്തിൽ യോനി വരണ്ടും പേശികൾ മുറുകിയും കാണപ്പെടുന്നു . ഈ അവസ്ഥയിൽ ലൈംഗി ബന്ധം നടന്നാൽ ഘർഷണം മൂലം

ലൈംഗികബന്ധം വേദനയുള്ളതും വിരസവും ആകാ നും , പുരുഷന് ലിംഗപ്രവേശനം ബുദ്ധിമുട്ടേറിയതാകാനും സാധ്യതയുണ്ട് . ഇത് സ്ത്രീക്ക് സംഭോഗത്തോട് ഭയവും താല്പര്യക്കുറവും ഉണ്ടാകാനും യോനീസങ്കോചത്തിനും ( vaginismus ) ഇടയാക്കുന്നു . ആവശ്യത്തിന് സമയം സംഭോഗപൂർവരതിലീലകൾക്ക് ( ഫോർപ്ലേ ) ചിലവഴിച്ചെ ങ്കിൽ മാത്രമേ പലപ്പോഴും ശരിയായ ലൂബ്രിക്കേഷൻ ഉണ്ടാവുകയുള്ളൂ . പുരുഷന്മാരിലും ചെറിയ അളവിൽ മദനജലം അഥവാ സ്നേഹദ്രവം ( Precum ) ഉണ്ടാകാറുണ്ട് . കൗപ്പേഴ്സ് ഗ്രന്ഥി കൾ ആണ് ഇവ സ്രവിക്കുന്നത് . യോനിയിലെ പിഎച്ച് ക്രമീകരിക്കുക തുടങ്ങിയ ധർമങ്ങളും ഇതിനുണ്ട് . ഇതിൽ ബീജത്തിന്റെ സാന്നിധ്യവും കാണപ്പെടുന്നു . ആയതി നാൽ ഇത് ഗർഭധാരണത്തിനും കാരണമാകാറുണ്ട് . സാധാരണയായി രതിജലത്തിന് പുളിരസമാണുള്ളത് . ഇതിന്റെ നിറം അല്പം വെളുപ്പ കലര്ന്നത് മുതൽ നിറമി ല്ലാത്തത് വരെ ആകാം , അത് സ്ത്രീകളുടെ ആർത്തവ ചക്രത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും .

സ്നേഹദ്രവവും യോനീവരൾച്ചയും

ഏത് പ്രായക്കാരായ സ്ത്രീകളിലും യോനിവരൾച്ച ഉണ്ടാ കാം . യുവതികളിൽ സംഭോഗപൂർവ രതിലീലകളുടെ കുറവ് മൂലമോ , പ്രസവത്തിന് ശേഷമോ , യോനിയിലെ അണുബാധ മൂലമോ , പ്രമേഹം കൊണ്ടോ വരൾച്ച ഉണ്ടാകാം . മധ്യവയസ്കരിൽ ആർത്തവവിരാമത്തിനു ശേഷം ( Menopause ) ശേഷം സ്ത്രീ ഹോർമോണായ ഈസ്ട്രജന്റെ കുറവ്മൂലം സ്നേഹദ്രവത്തിന്റെ ഉത്പാദനം കുറഞ്ഞേക്കാം . വേദനയേറിയ ലൈംഗികബന്ധമാണ് ഇതിന്റെ ഫലം . യോനി മുറുകി ഇരിക്കുന്നതിനാൽ സംഭോഗവും ബുദ്ധിമുട്ടാകാം . ഇത്തരം ആളുകൾ ദീർ ഘനേരം രതിപൂർവകേളികളിൽ ഏർപ്പെടുന്നത് സ്വാഭാവിക ലൂബ്രിക്കേഷന് സഹായിക്കുന്നു . സ്ത്രീരോ ഗങ്ങൾ , അണുബാധ എന്നിവ ഉള്ളവർ ഒരു ഡോക്ടറെ കണ്ടു അതിനു ചികിത്സ എടുക്കേണ്ടത് ഉണ്ട്

കുടുംബപ്രേശ്നങ്ങൾ , നിർബന്ധിച്ചുള്ള ലൈംഗികബന്ധം , പങ്കാളി യോടുള്ള താല്പര്യക്കുറവ് , ലൈംഗികതയോടുള്ള വെറുപ്പ് , ഗർഭപാത്രം / ഓവറി നീക്കം ചെയ്യൽ , നിർജലീകരണം , സൂസ് , ഭയം തുടങ്ങിയവ ലൂബ്രിക്കേഷനെ മോശമായി ബാധിച്ചേക്കാം . രതിജലത്തിന്റെ

അഭാവത്തിൽ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ജനനേന്ദ്രിയ ങ്ങളിൽ ഉണ്ടാകുന്ന പോറലുകളിലൂടെ എയ്ഡ്സ് മുതലായ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തി ലൂടെ പകരുന്ന രോഗങ്ങളും ( STDs ) പെട്ടെന്ന് പിടി പെടാൻ സാധ്യതയുണ്ട് യോനിയിൽ ഉണ്ടാകുന്ന മറ്റ് സ്രവങ്ങളിൽ നിന്നും രതിജലം തികച്ചും വ്യത്യസ്തമാണ് .

കൃത്രിമ ലൂബ്രിക്കന്റുകൾ

രതിജലം ഉണ്ടാകാത്ത അവസ്ഥയിൽ ഉപയോഗിക്കുന്ന താണ് കൃത്രിമ ലൂബ്രിക്കന്റ് ജെല്ലികൾ ( Lubricant gels ) . യോനീവരൾച്ച / മുറുക്കം മൂലം

സംഭോഗ സമയത്ത് വേദന അനുഭവപ്പെടുന്നവർക്ക് വേണ്ടിയുള്ളതാണിത് . ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർക്കും ഇവ അനുയോജ്യമാണ് . ഇവ പല തരത്തിലുണ്ട് . ജലം അടങ്ങിയതും ( Water based ) , സിലിക്കൺ അടങ്ങിയതും അവയിൽ ചിലതാണ് . ലൈംഗിക ബന്ധത്തിന് മുൻപാ യി ഇവ യോനീനാളത്തിൽ പുരട്ടാവുന്നതാണ് . ഫാർമ സിയിൽ ലഭ്യമായ കേവൈ ജെല്ലി തുടങ്ങിയവ ഇതിനു ഉദാഹരണമാണ് . കൃത്രിമ ലൂബ്രിക്കേഷന് വേണ്ടി എണ്ണ കൾ ( Oils ) , ഉമിനീർ എന്നിവ ഉപയോഗിക്കുന്നത് അണു ബാധക്ക് ( infection ) കാരണമാകാം . ഇത് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കാം . എണ്ണ അടങ്ങിയ ലൂബ്രിക്കന്റുകളുടെ ( Oil based lubricants ) കൂടെ ഉപയോഗിച്ചാൽ ലാറ്റക്സ് കോണ്ടം പൊട്ടിപോകുവാൻ സാധ്യത ഉണ്ട്

ലൂബ്രിക്കന്റുകൾ  ഫലപ്രദമാകാത്തവർക്ക് ഡ്രൈണ ഹോർമോൺ അടങ്ങിയ ജെല്ലകൾ ലഭ്യമാണ് . ആർത്തവ വിരാമത്തി ന് ശേഷം ഇത് ഉപയോഗിക്കുന്നത് യോനിയുടെ സ്വാഭാ വികമായ ആരോഗ്യം സംരക്ഷിക്കുന്നതിനും അണുബാധ അകറ്റുന്നതിനും സഹായകരമാണ് . ബീജനാശിനി അട ങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നത് ഗര്ഭനിരോധ നത്തിനും സഹായിക്കും .

read more
ലൈംഗിക ആരോഗ്യം (Sexual health )

#ലൈംഗികവിജാനകോശം #POST7 കൃസരി 

കൃസരി

സ്ത്രീകളിൽ യോനീനാളത്തിന് മുകളിൽ കാണുന്ന , പുരുഷലിംഗ ഘടനയുള്ള അവയവമാണ് കൃസരി അഥവാ ഭഗശിശ്നിക ( ഇംഗ്ലീഷ് : Clitoris ) . ഒട്ടുമിക്ക സസ്തനികളിലും അപൂർവ്വം ചില ഇതര ജീവികളിലും ഈ അവയവം കാണപ്പെടുന്നു . പൂർണ്ണമായും ലൈംഗിക അവയവം എന്ന് വിലയിരുതാവുന്ന ഒന്നാണ് ഇത് , മറ്റ ഉപയോഗങ്ങൾ ഒന്നുംതന്നെ ഈ അവയവത്തിനില്ല .

കണക്കുകൾ പ്രകാരം സ്ത്രീകൾ 70-80 ശതമാനവും മൃദു വായ കൃസരി പരിലാളനങ്ങളിലൂടെ രതിമൂർച്ചയിലെ ത്തുന്നു ( Orgasm ) . അതിനാൽ സ്ത്രീകളുടെ ലൈംഗിക സംതൃപ്തിക്ക് ഏറ്റവും അത്യാവശ്യമായ ഒരു അവയവം ആണ് . വളർച്ചയുടെ ഘട്ടങ്ങളിൽ ടെസ്റ്റോസ്റ്റീറോൺ എന്ന ഹോർമോൺ ( അന്തർഗ്രന്ഥി സ്രാവം ) ആണിതിൻറെ വലിപ്പം നിശ്ചയിക്കുന്നത് . അതുകൊണ്ടു സ്ത്രീകളിൽ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം . പുരുഷനു ലിംഗത്തിൽ ഉള്ളത് പോലെ സംവേദന ഗ്രന്ഥികൾ അധികമാകയാൽ കൂടുതൽ സുഖാനുഭൂതി ലഭിക്കുന്ന ഭാഗമാണിത് . പൂർണ്ണമായും ലൈംഗിക ആസ്വാദനത്തിന് വേണ്ടിയുള്ള അവയവമാണ് എന്നതിനാൽ ഇത് മറ്റുള്ള ലൈംഗിക അവയവങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നു . ഈ സ്ത്രീ അവയവം മനുഷ്യരിലും മറ്റ് സസ്തനികളിലും ഒട്ടക പക്ഷി യിലും മറ്റു ചില മൃഗങ്ങളിലും കണ്ടു വരുന്നു . മനുഷ്യരിൽ യോനിയുടെ മുകൾ ഭാഗത്ത് ലാബിയ മെ നോറ എന്ന ഉൾദലങ്ങളുടെ സംഗമ സ്ഥാനത് ഒരു ചെറിയ ബട്ടൻ പോലെ കാണപ്പെടുന്ന ഭാഗമാണ് ഇത് . മൃദുവായി തടവി നോക്കിയാൽ ത്വക്കിന് അടിയിൽ പുരു ഷ ലിംഗത്തിന് സമാനമായ ആകൃതിയിൽ ഉള്ള ഭാഗം അനുഭവിക്കാൻ കഴിയും . ത്വക്ക് കൊണ്ട് ആവൃതമായി രിക്കുന്ന ഈ ഭാഗത്തിന് അര ഇഞ്ച് മുതൽ രണ്ടു ഇഞ്ച് വരെ
സാധാരണ രീതിയിൽ നീളം ഉണ്ടാവാറുണ്ട് , എന്നാൽ സാധാരണ ഗതിയിൽ മുഴുവനായും പുറത്തു കാണുവാൻ കഴിയില്ല . പുരുഷലിംഗം പോലെ കൃസരി യിൽ ഒരു തുറക്കൽ ഉണ്ടാവില്ല , അതുകൊണ്ട് തന്നെ പ്രത്യുൽപ്പാദന – വിസർജ്യ പ്രക്രിയകളിൽ കൃസരി പങ്കു വഹിക്കുന്നില്ല . എന്നാൽ മനുഷ്യരിൽ മറ്റ് ലൈംഗിക അവയവങ്ങൾ ഒക്കെ തന്നെ പ്രാഥമികമായി ഇത്തരം പ്രക്രിയകൾക്കു ഉപോഗിക്കുന്നവ ആണ്

മനുഷ്യ ലൈംഗികതയുടെ ഭാഗമായ സുഖാസ്വാദനം , രതിപൂർ വകേളികൾ ( Foreplay ) , രതിമൂർച്ഛ , യോനിയിലെ ലൂബ്രി ക്കേഷൻ എന്നിവയിൽ കൃസരിയിലെ ഉത്തേജനം പ്രധാന പങ്ക് വഹിക്കുന്നു . പല സ്ത്രീകളിലും ലൈംഗിക ഉണർവുണ്ടാകാൻ കൃസരി പരിലാളനം ആവശ്യമായി വരാറുണ്ട് . എന്നാൽ ബലമായുള്ള സ്പർശനം വേദനാ ജനകമാകാം .

സപ്പോട്ടഡ് ഹൈന എന്ന വർഗത്തിലെ കഴുതപ്പുലി കളുടെ കൃസരിയ്ക്ക് യോനീസമമായ ഓപ്പണിംഗ് ആണ് ഉള്ളത് , അവ ഇണ ചേരുന്നതും ഇത് ഉപയോഗിച്ചാണ് .

മനുഷ്യ സ്ത്രീകളിൽ ഏറ്റവും സംവേദന ശക്തി കൂടിയ ബാഹ്യ ലൈംഗിക അവയവമാണ് ഇത് . ഏകദേശം 8000 സംവേദന നാഡി ഞരമ്പുകൾ അവസാനിക്കുന്ന ഭാഗമാണ് കൃസരി . പുരുഷ ലിംഗത്തിൻറെ ഹൈഡ് / മകുടം ( Glans ) ഭാഗത്ത് 4000 നാഡികൾ മാത്രമാണ് ഉള്ളത് എന്നുകൂടി പരിഗണിച്ചാൽ എന്ത് കൊണ്ടാണ് കൃസരി അനുഭൂതിയുടെ കേന്ദ്രബിന്ദു ആയി പരിഗണിക്ക പ്പെടുന്നത് എന്ന് മനസ്സിലാകും . അതിനാൽ നേരിട്ടുള്ള സ്പർശനത്തിന് പകരം വശങ്ങളിലൂടെയുള്ള മൃദുവായ കൃസരി പരിലാളനം ആയിരിക്കും പൊതുവേ സ്ത്രീകൾ ആസ്വദിക്കുക എന്ന് കണക്കാക്കപ്പെടുന്നു . രതിമൂർച്ഛക്ക് മുന്നോടിയായി കൃസരി ഉള്ളിലേക്ക് മറയുന്നു . എങ്കിലും സുഖാനുഭൂതിയിൽ കുറവുണ്ടാകാറില്ല . ഭൂണാവസ്ഥയിൽ Y ക്രോമോസോം ആണ് ഇതിൻറെ വികസനത്തെ സ്വാധീനിക്കുന്നത് . സ്ത്രീകളിലും കാണ പ്പെടുന്ന ടെസ്റ്റോസ്റ്റിറോൺ അളവാണ് കൃസരിയുടെ വലിപ്പത്തെ നിയന്ത്രിക്കുന്നത് , അത് കൊണ്ട് തന്നെ പല സ്ത്രീകളിലും കൃസരിയുടെ വലിപ്പം വ്യത്യസ്തമായി രിക്കും . പുരുഷ ലിംഗത്തിൻറെ അഗ്രഭാഗത്തിനെ അഗ്രചർമ്മം / ഫോർ സ്കിൻ എങ്ങനെ സംരക്ഷിക്കുന്നുവോ അത് പോലെ തന്നെ കൃസരിയെ സംരക്ഷിക്കുന്ന ചര്മ്മത്തി ൻറെ പേരാണ് ക്ളിറ്റൊറിസ് ഹുഡ് . പുരുഷലിംഗത്തി ലെ അഗ്രചർമ്മം എങ്ങനെ പിന്നോട്ട് മാറുന്നുവോ അതു പോലെ തന്നെ ക്ളിറ്റൊറിസ് ഹുഡ് മുന്നോട്ടും പിന്നോട്ടും ചലിക്കുന്നതാണ് . ഹുഡ് ആൻഡ് ബൾബ് എന്നാണു ഈ ഭാഗത്തെ വിളിക്കുന്നത് .

ലൈംഗികമായി ശരീരവും മനസും സജ്ജമാവുമ്പോൾ പുരുഷന്റെ ലിംഗത്തിന് ഉദ്ധാരണം സംഭവിക്കുന്നതു പോലെ കൃസരി ക്കു ഉദ്ധാരണം ഉണ്ടാകും

എണ്ണായിരത്തോളം സംവേദന നാഡികളിൽ രക്തം ഇരച്ചെത്തുമ്പോൾ ആണ് ഇത് സംഭവിക്കുന്നത് . ഇതി

നെ ” കൃസരി ഉദ്ധാരണം ” ( Clitoral erection ) എന്ന് പറ യുന്നു . മിക്കവാറും ഇതോടൊപ്പം യോനിയിൽ വഴുവഴുപ്പ ള്ള സ്രവങ്ങളും ഉണ്ടാകാറുണ്ട് . ലൈംഗികബന്ധത്തി നുള്ള സ്ത്രീശരീരത്തിന്റെ തയ്യാറെടുപ്പായി ഇതിനെ കണ ക്കാക്കുന്നു . ചില പുരുഷാധിപത്യ സമൂഹങ്ങളിൽ കൃസരിയോ അതി

ന്റെ ത്വക്കോ ചിലപ്പോൾ മറ്റ് ഭാഗങ്ങളോ പൂർണമായോ ഭാഗികമായോ മുറിച്ചു നീക്കാറുണ്ട് . ഇതിനെ പെൺചേലാ കർമം എന്ന് വിളിക്കുന്നു . ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണെന്ന് ലോകാരോഗ്യ സംഘടന ( WHO ) ചൂണ്ടിക്കാട്ടുന്നു . ഒപ്പം സ്ത്രീകളുടെ ലൈംഗികസംതൃപ്തിയെയും ഇത് ദോഷകരമായി ബാധി ക്കുകയും നിരന്തരം വേദനയും അണുബാധയും ഉണ്ടാകാ ൻ കാരണമാകുകയും ചെയ്യുന്നു . പല രാജ്യങ്ങളിലും സ്ത്രീകളുടെ ചേലാകർമ്മം ഒരു കുറ്റകൃത്യമാണ് .

read more
ലൈംഗിക ആരോഗ്യം (Sexual health )

#ലൈംഗികവിജാനകോശം #POST6 ജി സ്പോട്ട് 

ജി സ്പോട്ട്

സ്ത്രീയുടെ ലൈംഗിക വികാരങ്ങളുടെ കേന്ദ്രമാണ് ജി പോട്ട് . യോനിയുടെ ഉൾഭാഗത്ത് മുൻഭിത്തിയിൽ യോനീകവാടത്തിൽ നിന്നും ഏതാണ്ട് രണ്ടര ഇഞ്ച് താഴെയായിട്ടാണ് ജി സ്പോട്ട്

ജി സ്പോട്ട് ഒളിച്ചിരിക്കുന്നതെന്ന് ഗവേഷകർ പറയുന്നു . ഒരു പയർമണിയുടെ ആകൃതി യിലും വലിപ്പത്തിലുമുള്ള കോശങ്ങളുടെ കൂട്ടം ആണിത് . സ്ത്രീകൾ ലൈംഗികമായി ഉത്തേജിതരാകുമ്പോൾ മാത്ര മാണ് ഈ ടിഷ്യ വികസിച്ച് പയർമണിയുടെ രൂപത്തി ലാകുന്നത് . സ്ത്രീയുടെ ജി – സ്പോട്ട് എവി ടെയാണെന്ന് കണ്ടെത്താനും ഉത്തേജിപ്പിക്കാനും മറ്റൊരാൾക്കാണ് എളുപ്പത്തിൽ

സാധിക്കുകയെന്ന്  സെക്നോളജിസ്റ്റുകൾ പറയുന്നു .

ഉത്തേജിതയായ സ്ത്രീയുടെ യോനിയിൽ വേണ്ട് ത്ര ലൂബ്രിക്കേഷൻ സംഭവിച്ചു കഴിഞ്ഞാൽ നടുവിരലോ ചൂണ്ടുവിരലോ ( രണ്ടും കൂടിയോ ) യോനീനാളത്തിലേക്ക് പ്രവേശിപ്പിച്ച് മുകൾഭാഗത്തായി പയർമണിയുടെ ആകൃ തിയിൽ ജി സ്പോട്ട് കണ്ടെത്താനാകും . കൈ വിരലുകൾ കൊണ്ട് പരതിയാൽ യോനീഭിത്തിയിൽ മറ്റ് ഭാഗങ്ങ ളേക്കാൾ പരുപരുത്ത , കട്ടിയുള്ള ഒരു ചെറിയ ഇടമായി ഇത് അനുഭവപ്പെടും . ജി – സ്പോട്ട് ഉത്തേജിപ്പിക്കപ്പെടു മ്പോൾ ചിലപ്പോൾ മൂത്രശങ്കയുണ്ടായേക്കാം . എന്നാൽ സെക്കൻഡുകൾക്കുള്ളിൽ അത് ഒഴിഞ്ഞു പോകുകയും ലഭ്യമാകുന്ന ഉത്തേജനത്തിന്റെ തീവ്രതയനു സരിച്ച് ക്രമേണ രതിമൂർച്ഛയിലെത്തുകയും ചെയ്യുന്നു .

read more
ലൈംഗിക ആരോഗ്യം (Sexual health )

#ലൈംഗികവിജാനകോശം #POST5 യോനീസങ്കോചം

യോനീസങ്കോചം

ലൈംഗികബന്ധമോ കേവലം യോനീ ഭാഗത്തെ പരിശോധനയോ പോലും ദുഷ്കരമോ വേദനാജനകമോ ആക്കുന്ന ഒരു അവസ്ഥയാണ് യോനീസങ്കോചം അഥ വാ വജൈനിസ്മസ് . ബോധപൂർവ്വമല്ലാത്ത പേശി സങ്കോചങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത് . മനസ്സിന്റെ ആഴങ്ങളിൽ കിടക്കുന്ന ലൈംഗികതയോ ടുള്ള ഭയം , വെറുപ്പ് , തെറ്റായ ധാരണകൾ തുടങ്ങിയ വയൊക്കെ യോനീ പേശികളുടെ മുറുക്കത്തിന് കാര ണമാകാം . ചില സ്ത്രീകളിൽ ആർത്തവ വിരാമത്തിന് ശേഷം യോനി ചുരുങ്ങാറുണ്ട് . ഹോർമോൺ ഉത്പാദനം കുറയുന്നത് മൂലം യോനീപേശികളുടെ ഇലാസ്തിക കുറയുക , യോനിഭാഗത്ത് നനവ് നൽകുന്ന സ്നേഹദ്ര വങ്ങളുടെ ഉത്പാദനം കുറയുക തുടങ്ങിയ മാറ്റങ്ങൾ അതിന്റെ ഫലമായി .

യോനിവരൾച്ച , ചിലപ്പോൾ അണുബാധ ,

ലൈംഗികമായി പ്പെടുമ്പോൾ വേദന എന്നിവ ഉണ്ടായേക്കാം . ഇതെല്ലാം യോനീസങ്കോചത്തിലേക്കു നയിക്കുന്ന കാരണങ്ങൾ ആണ്

ഇ വിഷയത്തെ കുറിച്ച് നിങ്ങൾക്കുള്ള സംശയങ്ങളും അഭിപ്രായങ്ങളും പങ്ക്കുവയ്ക്കുക

read more
ആരോഗ്യം

#ലൈംഗികവിജാനകോശം #POST1 എന്താണ് യോനി ?

സ്ത്രീയുടെ ജനനേന്ദ്രിയത്തെയാണ് യോനി എന്നുപറയു ന്നത് . പുരുഷ ജനനേന്ദ്രിയത്തെപ്പോലെ ഇതൊരു മൂത്ര വിസർജനാവയവമല്ല . ഇംഗ്ലീഷിൽ വജൈന ( Vagina ) എന്നറിയപ്പെടുന്നു . ( സംസ്കൃത = യോന ) . യോനി എന്നത് സംസ്കൃത പദമായ യോനയിൽ നിന്നുൽഭവിച്ചതാണ് . കുഴിഞ്ഞിരിക്കുന്നത് , കുഴൽ പോലെ ഉള്ളത് , ഉൾവലി ഞ്ഞത് എന്നൊക്കെയാണർത്ഥം . ഗർഭാശയത്തിലേ യ്ക്കുള്ള നീണ്ട കുഴൽ തന്നെയാണീ അവയവം . സസ്ത നികളിലും മാർസൂപിയൽസിലും ഉള്ള പൊതുവായുള്ള അവയമാണ് . എല്ലാ പെൺ ജന്തുക്കളിലും ഇതിന്റെ രൂപ ഭേദങ്ങളാ എങ്കിലും ഈ അവയവം ഉണ്ട് . പ്രസവം , ലൈംഗികബന്ധം , ആർത്തവം എന്നിവ യോനിയിലൂടെ നടക്കുന്ന ശാരീരിക പ്രക്രിയകളാണ് .
യോനി , സ്ത്രീകളുടെ ഗർഭപാത്രത്തിലേക്ക് നയിക്കുന്ന ഇലാസ്തികതയുള്ള കുഴൽ പോലെയുള്ള അവയവമാണ് . സാധാരണയായി ഇത് പുരുഷന്റെ ലൈംഗികാവയ വത്തേക്കാൾ കട്ടി കുറഞ്ഞതും ചെറുതും ആയിരിക്കും . ഏകദേശ വലിപ്പം 4 ഇഞ്ച് നീളവും 1 ഇഞ്ച് വ്യാസവും ആണ് . എന്നിരുന്നാലും ഇതിന്റെ ഇലാസ്തികത മൂലം ഏതു വലിപ്പമുള്ള പുരുഷലിംഗവും സ്വീകരിക്കാൻ കഴി വുള്ളതാണ് . പ്രസവ സമയത്ത് കുട്ടി പുറത്തേക്ക് വര ത്തക്ക രീതിയിൽ വികസിക്കാനും യോനിക്ക് സാധിക്കും . പുറമെ കാണുന്ന യോനീ നാളത്തെ ഗർഭാശയത്തിന്റെ ഭാഗമായ സെർവിക്സമായി ബന്ധിപ്പിക്കുന്നു . നിവർന്നു നിൽക്കുന്ന ഒരു സ്ത്രീയിൽ ഇത് മുകളിലേയ്ക്കും പുറകിലേ യ്ക്കുമായി 45-50 ഡിഗ്രി വരെ ചരിവിലാണ് കാണുക .
പുരുഷ അവയവം ഉദ്ധരിക്കുന്നത് പൊലെ യോനിയിലും മാറ്റങ്ങൾ ഉണ്ടാകും . മത്തിഷ്കത്തിൽ ലൈംഗിക ഉത്തേ ജനം ഉണ്ടാകുമ്പോൾ യോനീഭാഗത്തേക്ക് രക്തയോട്ടം വർധിക്കുകയും , യോനീനാളം 2-3 ഇരട്ടി വലിപ്പം വയ്ക്കുക യും , ബർത്തോലിൻ ഗ്രന്ഥികളിൽ നിന്ന് വഴുവഴുപ്പ് നൽകുന്ന സ്നേഹദ്രവത്തിന്റെ ഉൽപ്പാദനം ഉണ്ടാവുകയും ചെയ്യും . എന്നിരുന്നാലും വലിപ്പം കൂടുമ്പോൾ വ്യാസം കുറയുകയാണ് ചെയ്യുന്നത് . എന്നാൽ ഘടനാപരമായി പല സ്ത്രീകളിലും പല വലിപ്പത്തിൽ കാണാം . യോനിയു ടെ വെളിയിലായുള്ള ഭാഗം ഉപസ്ഥം ( വൾവ ) എന്നാണ കൊണ്ടാവരണം
കാണപ്പെടുന്നു . കൗമാരത്തിലെ ഹോർമോൺ പ്രവർ ത്തനങ്ങളുടെ ഭാഗമായി യോനിയുടെ പുറമേ കാണുന്ന ഭാഗത്ത് രോമവളർച്ചയുണ്ടാകുന്നു . രോമങ്ങൾ ഘർ ഷണം കുറയ്ക്കുവാനും , അണുബാധ തടയുവാനും , ഫിറമോ ണുകൾ ശേഖരിക്കുന്നതിനും , പൊടിയും മറ്റും ഉള്ളിലേക്ക് കടക്കാതിരിക്കുന്നതിനും സഹായിക്കുന്നു . യോനിയുടെ ഉൾഭാഗത്തെ മൃദുവായ ഭിത്തികൾ ചുവപ്പ് കലർന്ന പിങ്ക് നിറത്തിലാണ് കാണപ്പെടുന്നത് . ഇത് മൂക്കസ് സ്ഥരം
ചെയ്യപ്പെട്ടിരിക്കും . വീര്യം കൂടിയ സോപ്പം മറ്റും കൊണ്ട് ഈ ഭാഗം കഴുകുന്നത് അണു ബാധക്കും ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെക്കാം . യോനി നാളത്തിന്റെ രണ്ടുവശങ്ങളിലുമായി ബർത്തോ ളിൻ നീർഗ്രന്ഥികളുടെ കുഴൽ തുറക്കുന്നു . ഇത് യോനീ ഭിത്തികളെ വഴുവഴുപ്പുള്ളതാക്കുന്നു . ലൈംഗിക ഉത്തേ ജനത്തിന്റെ ഫലമായി ഈ ഗ്രന്ഥികൾ നനവ് നൽകു ന്ന സ്രവങ്ങൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നു . ഇത് സുഗമവും സുഖകരവുമായ സംഭോഗത്തിന് സഹായിക്കു ന്നു . കൂടാതെ സെർവിക്സ് എന്ന ഭാഗവും യോനിയെ വഴ വഴുപ്പുള്ളതാക്കുമെങ്കിലും സെർവിക്സിൽ ഗ്രന്ഥികൾ ഒന്നും തന്നെ ഇല്ല . ആർത്തവവിരാമം കൊണ്ടോ പ്രസവവു മായി ബന്ധപ്പെട്ടോ സ്റ്റൈണ ഹോർമോണിന്റെ കുറവ് മൂലം ചിലപ്പോൾ യോനിയിൽ വഴുവഴുപ്പ് നൽകുന്ന സ്നേഹദ്രവങ്ങളുടെ ഉത്പാദനം കുറയുന്നു . ഈ അവ സ്ഥയെ യോനീവരൾച്ച അഥവാ വജൈനൽ ഡ്ര നസ് എന്ന് പറയുന്നു . അതോടൊപ്പം യോനീ ചർമ ത്തിന്റെ ഇലാസ്തികത കുറയുകയും ചെയ്യുന്നു . ഇത്തരം മാറ്റങ്ങൾ ലൈംഗികബന്ധം ബുദ്ധിമുട്ടേറിയതും വേദ നാജനകവും ആകാനിടയാക്കാം .
ഇ വിഷയത്തെ കുറിച്ച് നിങ്ങൾക്കുള്ള സംശയങ്ങളും അഭിപ്രായങ്ങളും പങ്ക്കുവയ്ക്കുക
read more
ആരോഗ്യംദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

#ലൈംഗികവിജാനകോശം #POST3 കന്യാചർവും മിഥ്യാധാരണകളും

കന്യാചർമവുമായി ബന്ധപെട്ട അബദ്ധജടിലമായ ധാരണകൾ

പല സമൂഹങ്ങളിലും കാണപ്പെടാറുണ്ട് . ആദ്യത്തെ ലൈംഗികബന്ധത്തിൽ കന്യാചർമം മുറി യുമെന്നും വേദനയും രക്തസ്രാവവും ഉണ്ടാകുമെന്നുമുള്ള ചിലരുടെ ധാരണ . അതിൽ പ്രധാനമാണ് . എന്നാൽ ഇത് തികച്ചും തെറ്റാണ് . കന്യാചർമത്തിൽ അമിതമായി രക്തപ്രവാഹം ഉണ്ടാകുന്ന തരത്തിലുള്ള രക്തക്കുഴലു കൾ ഒന്നും തന്നെയില്ല . സ്ത്രീകളിൽ മാനസികവും ശാരീ രികവുമായ ലൈംഗിക

ഉത്തേജനമുണ്ടാകുമ്പോൾ യോനീനാളം വികസിക്കുകയും , ബർത്തോലിൻ ഗ്രന്ഥിക ൾ നനവും വഴുവഴുപ്പം

നൽകുന്ന സ്നേഹദ്രവങ്ങൾ ( Vaginal Lubrication ) ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു ; തുടർന്ന് സംഭോഗത്തിൽ ഏർപ്പെടുമ്പോൾ രക്തം വരാ നും വേദന ഉണ്ടാകുവാനുമുള്ള സാധ്യത തീരെ കുറവാ ണ് . ശരിയായ ഉത്തേജനത്തിന്റെ ഫലമായി ഇലാസ്തി കതയുള്ള

കന്യാചർമ്മം സംഭോഗത്തിനായി മാറി . ക്കൊടുക്കുന്നു . എന്നാൽ യോനിയിൽ ബന്ധപ്പെടാൻ ആവശ്യമായ ലൂബ്രിക്കേഷനോ ഉത്തേജനമോ ഇല്ലെ ങ്കിൽ വേദനയുണ്ടാകുവാനും

വരാനുമുള്ള സാധ്യതയുണ്ട് . യോനിയിലുണ്ടാകുന്ന ചെറിയ മുറിവു കളോ പോറലുകളോ അണുബാധയോ പോലും രക്തം പൊടിയാൻ കാരണമാകാം . ഭയം , മാനസിക സമ്മർദ്ദം പോലെയുള്ള മാനസിക പ്രശ്നങ്ങൾ മൂലമുണ്ടാകാകുന്ന യോനീസങ്കോചം ( Vaginismus ) , യോനിവരൾച്ച എന്നിവ വേദനയുണ്ടാകാൻ പ്രധാന കാരണമാണ് . ഇതിനൊ

കന്യാചർമവുമായി യാതൊരു ബന്ധവുമില്ല . ലൈംഗിക ബന്ധത്തിന് തയ്യാറെടുക്കുമ്പോൾ ടെൻഷനും വിഷാദവും ഉപേക്ഷിക്കേണ്ടതും ആവശ്യത്തിന് സമയം

സന്തോഷകരമായ രതിപൂർവലീലകളിൽ ( Foreplay ) ഏർപ്പെടേണ്ടതും ശരിയായ ഉത്തേജനത്തിന് ആവശ്യമാണ് . കെവൈ ജെല്ലി പോലെയുള്ള ഏതെങ്കി ലും മികച്ച ലൂബ്രിക്കന്റ് ഉപയോഗിക്കുന്നതും ഗുണകരമാ ണ് എന്ന് വിദഗ്ധർ നിർദേശിക്കാറുണ്ട് .

https://wa.link/jo2ngq

read more
ആരോഗ്യം

#ലൈംഗികവിജാനകോശം #POST2 കന്യാചർമ്മം

യോനിയുടെ തുടക്കത്തിൽ കാണപ്പെടുന്ന
കാണപ്പെടുന്ന നേർത്ത ചർമ്മം . ഇംഗ്ലീഷിൽ ഹൈമെൻ ( Hymen ) എന്നറിയ പ്പെടുന്നു . ഇത് യോനീ നാളത്തെ ഭാഗികമായി മൂടി യിരിക്കുന്നു . ചിലർക്ക് ജന്മനാ തന്നെ കന്യാചർമം ഉണ്ടാവില്ല . ഇലാസ്തികതയുള്ള ഈ ചർമ്മം പലരിലും പല വലിപ്പത്തിൽ കാണപ്പെടുന്നു . കന്യാചർമത്തിൽ കാണപ്പെടുന്ന ദ്വാരത്തിലൂടെ ആർത്തവരക്തം പുറ ത്തേക്ക് പോകുന്നു . ലൈംഗികബന്ധത്തിൽ മാത്രമല്ല , യോനി കഴുകുമ്പോഴോ , മെൻസ്ട്രൽ കപ്പിന്റെ ഉപയോഗം മൂലമോ , കായികാദ്ധ്വാനങ്ങളിലോ , നൃത്തത്തിലോ ,
ചെയ്യുമ്പോഴോ , സ്വയംഭോഗത്തിലോ ഏർ പ്പെട്ടാൽ പോലും ഇത് പൊട്ടിപ്പോയെന്നു അതിനാൽ കന്യാചർമ്മം ഉള്ള ഒരു സ്ത്രീ കന്യക ആയിക്കൊള്ളണമെന്നില്ല .

1 2
Page 2 of 2