close

January 2023

ആരോഗ്യംചോദ്യങ്ങൾഡയറ്റ്

തിളങ്ങുന്ന ചര്‍മ്മത്തിന് വേണം ഈ ഭക്ഷണങ്ങള്‍

ചര്‍മത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും വിപണിയില്‍ കിട്ടുന്ന ലേപനങ്ങളും നാട്ടുമരുന്നുകളും മാത്രം പുരട്ടിയാല്‍ പോര. മറിച്ച് ആരോഗ്യപ്രദമായ ഭക്ഷണവും കൂടി കഴിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ശരിയായ പോഷകങ്ങള്‍ ശരിയായ സമയത്ത് ലഭിക്കേണ്ടത് ചര്‍മത്തിന്റെ ആരോഗ്യത്തിന് അനിവാര്യമായ കാര്യമാണ്. ചര്‍മത്തിന്റെ തിളക്കത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന ഏതാനും ഭക്ഷണങ്ങള്‍ പരിചയപ്പെടാം.

മുട്ട

ചര്‍മത്തിലെ കേടായ കോശങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സഹായിക്കുന്ന പ്രോട്ടീനുകള്‍ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. മുട്ടയിലെ മള്‍ട്ടി വിറ്റാമിനുകളും ലൂട്ടെയ്‌നും ചര്‍മം വരണ്ടുപോകാതെ കാത്തുസൂക്ഷിക്കുന്നു. മുട്ട കഴിക്കുന്നത് ശീലമാക്കുന്നത് ചര്‍മത്തിനു വേണ്ട പോഷണം ഉറപ്പുവരുത്തുന്നു.

ഡാര്‍ക്ക് ചോക്ക്‌ലേറ്റ്

കോപ്പര്‍, സിങ്ക്, അയണ്‍ തുടങ്ങിയ പോഷകങ്ങള്‍ ഡാര്‍ക്ക് ചോക്ക്‌ലേറ്റില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചര്‍മത്തിലെ നാശമായ കോശങ്ങളെ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ചര്‍മത്തിനു സംഭവിക്കുന്ന കേടുപാടുകള്‍ പരിഹരിക്കാന്‍ ഡാര്‍ക്ക് ചോക്കലേറ്റ് ഗുണം ചെയ്യും.

നട്‌സ്

പിസ്ത, ബദാം, വാള്‍നട്‌സ്, കശുവണ്ടി തുടങ്ങി എല്ലാ നട്‌സും ചര്‍മസംരക്ഷണത്തിന് ആവശ്യമായ പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നു. വാള്‍നട്ടില്‍ കൂടുതലായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി ചര്‍മത്തിലെ ചുളിവ് കുറയ്ക്കുകയും തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

കശുവണ്ടിയിലെ വിറ്റാമിന്‍ ഇ, സെലേനിയം, സിങ്ക് എന്നിവ ആരോഗ്യമുള്ള ചര്‍മം സ്വന്തമാക്കാന്‍ സഹായിക്കും

തക്കാളി

വിറ്റാമിന്‍ സിയുടെ കലവറയാണ് തക്കാളി. ലൈക്കോപീന്‍ ഉള്‍പ്പടെ പ്രധാനപ്പെട്ട കരാറ്റിനോയിഡുകളെല്ലാം തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ചര്‍മത്തിന് ഏല്‍ക്കുന്ന ആഘാതങ്ങളില്‍നിന്ന് ബീറ്റാ കരോട്ടിന്‍, ല്യൂട്ടെന്‍, ലൈക്കോപീന്‍ എന്നിവ സംരക്ഷണം നല്‍കുന്നു. ഇതിനുപുറമെ ചുളിവുകളുണ്ടാകാതെയും ഇവ ചര്‍മ്മത്തെ കാത്തുസൂക്ഷിക്കും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കന്ന കാറ്റെഷിന്‍സ് എന്ന സംയുക്തം ചര്‍മത്തെ പലവിധത്തിലും ആരോഗ്യപ്രദമായി കാത്തുസൂക്ഷിക്കുന്നുണ്ട്. സൂര്യപ്രകാശം കൊണ്ട് ചര്‍മത്തിനുണ്ടാകുന്ന കേടുപാടുകള്‍ ഗ്രീന്‍ ടീ പരിഹരിക്കുന്നു. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ചര്‍മത്തിനുണ്ടാകുന്ന ചുവപ്പ് നിറം ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നവരില്‍ 25 ശതമാനത്തോളം കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

read more
ആരോഗ്യംഡയറ്റ്തൈറോയ്ഡ്

തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവര്‍ക്ക് കാബേജ് കഴിക്കാമോ? എന്തൊക്കെ കഴിക്കാം, എന്തൊക്കെ ഒഴിവാക്കണം?

തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തിന് തടസ്സം നില്‍ക്കുന്ന ചില ഭക്ഷ്യവസ്തുക്കള്‍ ഉണ്ട്. ഇവയെ ഗോയിട്രോജന്‍സ് എന്ന് വിളിക്കുന്നു. ഇവയിലെ ചില ഘടകങ്ങളാണ് തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തിന് തടസ്സമാകുന്നത്.

സോയാബീന്‍സ്, ക്രൂസിഫറസ് വിഭാഗത്തില്‍പ്പെടുന്ന കോളിഫ്‌ളവര്‍, കാബേജ്, ബ്രോക്കോളി തുടങ്ങിയവയാണ് ഗോയിട്രോജന്‍സിന്‍ മുന്‍പന്തിയില്‍ ഉള്ളത്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഐസോതയോസൈനേറ്റ് ആണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നത്. സോയയില്‍ അടങ്ങിയിരിക്കുന്ന ഐസോഫ്‌ളേവോണ്‍സ് എന്ന ഘടകവും തൈറോയ്ഡ് ഉത്പാദനത്തെ ബാധിക്കുന്നുണ്ട്.

മരച്ചീനി, ബ്രോക്കോളി, കാബേജ്, കോളിഫ്‌ളവര്‍, നിലക്കടല, കടുക്, റാഡിഷ്, ചീര, സ്‌ട്രോബെറി, മധുരക്കിഴങ്ങ് തുടങ്ങിയവയിലും തയോസൈനേറ്റ് അടങ്ങിയിട്ടുണ്ട്. ആപ്പിള്‍, ഓറഞ്ച്, സോയ, ചായ പ്രത്യേകിച്ച് ഗ്രീന്‍ ടീ എന്നിവയിലും പ്രധാനമായും ഫ്‌ളേവോണ്‍സ് അടങ്ങിയിരിക്കുന്നു.

read more
ആരോഗ്യം

പാലും നെയ്യും തമ്മിലുള്ള വ്യത്യാസമെന്താണ്? നെയ്യിന്റെ ഗുണങ്ങള്‍ അറിയാം

രിക്കല്‍ ഡോ. പി.കെ. വാരിയര്‍ സാര്‍ സംഭാഷണമധ്യേ ചോദിച്ചു:
” നെയ്യും പാലും തമ്മിലുള്ള വ്യത്യാസമെന്താ?”
ഉത്തരവും അദ്ദേഹം തന്നെ പറഞ്ഞു:
” അഗ്നിയിലേക്ക് പാല്‍ ഒഴിച്ചാല്‍ എന്തുസംഭവിക്കും? അഗ്നി കെട്ടുപോകും. നെയ്യൊഴിച്ചാലോ? അഗ്നി ക്രമേണ ജ്വലിച്ചുവരും”.
അതായത്, അഗ്നിയെ ജ്വലിപ്പിച്ചു നിര്‍ത്താന്‍ നെയ്യിന് കഴിയും എന്ന് ചുരുക്കം.

ഇവിടെ അഗ്നിയുടെ സ്വരൂപമെന്താണ്? ആഹാരത്തെ പചിപ്പിക്കുന്ന അഗ്നിയെന്നാണോ? അല്ല, അതുമാത്രമല്ല. ശരീരത്തില്‍ നടക്കുന്ന എല്ലാ പാക-പരിണാമ പ്രക്രിയകളുടെയും നാഥനും ജീവനും എന്നര്‍ഥം.

പാല്‍ സത്വര ഫലം നല്‍കുമ്പോള്‍, നെയ്യ് സാവധാനത്തില്‍ ദീര്‍ഘസ്ഥായിയായ ഫലം നല്‍കുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ചില ഘട്ടങ്ങളില്‍ പാലിനേക്കാള്‍ ശരീരപാലനത്തിന് ആവശ്യം നെയ്യാണ് എന്നും വ്യക്തമാകുന്നു.

ശരീരത്തിന് ആവശ്യമായ അളവില്‍ നെയ്യ് ലഭിച്ചാലേ ബുദ്ധിയും ഓര്‍മയും പ്രബലമായി നിലനില്‍ക്കുകയുള്ളൂ. ഓര്‍മകള്‍ക്ക് ദീര്‍ഘായുസ്സുണ്ടാകുകയുള്ളൂ. കാഴ്ച തെളിയുകയുള്ളൂ. ഈ നിലയ്ക്ക് ജീവകങ്ങളുടെ പട്ടികയില്‍ നെയ്യും നിര്‍ബന്ധമായി ഉള്‍പ്പെടേണ്ടതുണ്ട്; അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ കൂടി വരുന്ന കാലത്ത് പ്രത്യേകിച്ചും. കാഴ്ച, കേള്‍വി എന്നിവ വര്‍ധിപ്പിക്കാനും നെയ്യ് പ്രയോജനപ്പെടും.

സ്വരമാധുര്യവും സൗകുമാര്യവും നിലനിര്‍ത്താന്‍ സഹായിക്കുന്ന നെയ്യ് ആബാലവ്യദ്ധം ജനങ്ങള്‍ക്കും ആഹാരമെന്ന പോലെ ഔഷധവുമാണ്. ”വജൈനല്‍ ഹെല്‍ത്ത്” നിലനിര്‍ത്താന്‍ നെയ്യിന്റെ ഉപയോഗം ഗുണപ്രദമാണ്.

അപസ്മാരം, ഉന്‍മാദം തുടങ്ങിയ ഒട്ടേറെ രോഗങ്ങളുടെ ചികിത്സയ്ക്ക് നെയ്യ് ചേര്‍ത്ത ഔഷധങ്ങളായിരുന്നു മുന്‍കാലങ്ങളില്‍ കൂടുതലായി ഉപയോഗിച്ചിരുന്നത്. വ്രണങ്ങളില്‍ നിന്ന് മാലിന്യങ്ങളെ എടുത്തുമാറ്റി ഉണക്കിയെടുക്കുവാനുള്ള സിദ്ധി നെയ്യിനുണ്ട് എന്നത് പൂര്‍വികര്‍ക്ക് ബോധ്യപ്പെട്ടിരുന്നു. നെയ്യ് തനിച്ചോ തേന്‍ ചേര്‍ത്തോ പുറമേ പുരട്ടി വ്രണങ്ങള്‍ ഉണക്കാമെന്ന് ആയുര്‍വേദം പറയുന്നു.

read more
ആരോഗ്യംകൊറോണചോദ്യങ്ങൾവൃക്തിബന്ധങ്ങൾ Relationship

മനസ്സു തുറന്ന് ഉള്ള സംസാരം ; ടെൻഷൻ, സ്‌ട്രെസ്, വിഷാദം എന്നിവ കുറയ്ക്കുവാൻ ഉള്ള ഏറ്റവും നല്ല മാർഗം

പ്രായമായ ചില ആളുകളെ കാണുമ്പോൾ, സംസാരം നിർത്തുന്നതേയില്ലല്ലോ എന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടില്ലേ. പ്രായമായവരും ഏകാന്തത അനുഭവിക്കുന്നവരുമൊക്കെ എത്ര സംസാരിച്ചാലും മതിവരാത്തവരാണ്. സംസാരിക്കാൻ അധികംപേരില്ലാത്തതാവാം ഒരുപക്ഷേ, സംസാരം നീട്ടാൻ കാരണം.

മനുഷ്യബന്ധങ്ങൾക്ക് നൽകാൻ പറ്റിയ മികച്ച വ്യായാമമാണ് സംസാരം. പലപ്പോഴും ബന്ധങ്ങളിലെ അകൽച്ചയ്ക്കും വേർപ്പെടുത്തലുകൾക്കുമെല്ലാം സംസാരക്കുറവ് വലിയ പങ്കുവഹിക്കുന്നുണ്ട്. ബന്ധങ്ങളെ ശക്തമാക്കുക മാത്രമല്ല, ഭാഷ പഠിക്കാൻകൂടി സഹായകമാകുന്നത് വ്യക്തികൾ തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ്. കൊച്ചുകുട്ടിയുടെ ആശയവിനിമയശേഷി വികസിക്കുന്നത് ആ കുട്ടി ചുറ്റുപാടിൽനിന്ന് കേൾക്കുന്ന സംഭാഷണങ്ങളിലൂടെയാണ്. പക്ഷേ, പലപ്പോഴും തിരക്കുപിടിച്ചജീവിതത്തിൽ ആളുകൾ കുറയ്ക്കുന്നതും പരസ്പരമുള്ള സംസാരമാണ്. ഉള്ളുതുറന്നുള്ള സംസാരം പല പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാക്കും. മാനസികസമ്മർദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ വിവിധ മാനസികപ്രശ്‌നങ്ങൾക്കും പരിഹാരമായി ഇന്ന് മനശ്ശാസ്ത്രജ്ഞർ ഉപയോഗിക്കുന്നതും കോഗ്‌നിറ്റീവ് ബിഹേവിയർ തെറാപ്പി (CBT) പോലെയുള്ള ടോക് തെറാപ്പികളാണ് (talk therapy).

ഉള്ളിലുള്ള വിഷമം ആരോടെങ്കിലും ഒന്ന് പറയാൻകഴിയാതെ വീർപ്പുമുട്ടുന്ന ധാരാളം പേരുണ്ടാകും. ആരോടും പറയാതെ ഉള്ളിലടക്കിവെച്ച് ഒടുവിൽ സ്വയം ജീവനൊടുക്കുന്ന സംഭവങ്ങളുമുണ്ട്. അപ്പോൾ സംസാരമെന്നത് അത്ര നിസ്സാരമല്ലെന്ന് ചുരുക്കം. അത് ഒരാളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നുണ്ട്. അതുകൊണ്ടാണ് അമേരിക്ക ഉൾപ്പെടെ പല വിദേശരാജ്യങ്ങളിലും ആളുകൾക്ക് കടന്നുവന്ന് ഇഷ്ടമുള്ള വിഷയങ്ങൾ സംസാരിക്കാൻ അവസരമൊരുക്കുന്ന ‘ടോക്കിങ് പാർലറുകൾ’ തുറന്നിരിക്കുന്നത്. സംസാരിക്കാൻ ആരുമില്ലാതെ വീർപ്പുമുട്ടുന്നവർക്ക് ഇത്തരം പാർലറുകൾ വലിയ ആശ്വാസമാണ് നൽകുന്നത്.

കോവിഡ്കാലത്ത് തിരിഞ്ഞുനോക്കാതെ കാടുപിടിച്ചുപോയ പാർക്കുകളും വഴിയോരവിശ്രമകേന്ദ്രങ്ങളുമെല്ലാം വീണ്ടും ആളുകളുടെ സാന്നിധ്യത്താൽ നിറഞ്ഞുതുടങ്ങിയത് ഒറ്റപ്പെട്ട ജീവിതം മനുഷ്യൻ ഇഷ്ടപ്പെടാത്തതിനാലാണ്. കോവിഡ്കാലത്ത് ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്നവർ, രണ്ടുവർഷമായി സ്‌കൂളിൽ പോകാത്ത കുട്ടികൾ, വയോധികർ, തുടങ്ങിയവരൊക്കെ മറ്റുള്ളവരുമായി സംസാരിക്കാൻ സാഹചര്യമില്ലാതെ ഉൾവലിഞ്ഞ് ജീവിക്കുന്ന കാഴ്ച കാണാൻസാധിക്കും. ജോലിസ്ഥലത്തെ ഇടവേളകളിലെ സൗഹൃദസംഭാഷണങ്ങൾ പലർക്കും വലിയ ആശ്വാസമായിരുന്നുവെന്ന് തിരിച്ചറിയുന്നത് ‘വർക്ക് ഫ്രം ഹോമി’ലേക്കും ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കേണ്ടിവന്ന അവസ്ഥയിലേക്കും മാറിയപ്പോഴാണെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

സംസാരത്തിന്റെ ഗുണങ്ങൾ

ഒരു വ്യക്തിക്ക് ആ വ്യക്തിയോടും മറ്റുള്ളവരോടുമുള്ള ബന്ധത്തെ ശക്തിപ്പെടുത്താൻ ഏറെ സഹായകരമാണ് തുറന്ന സംസാരങ്ങൾ.
ഒരു വ്യക്തി തന്നോടുതന്നെ സംസാരിക്കുന്നതാണ് ആത്മഭാഷണം (self talk). തന്നെക്കുറിച്ചുള്ള മനോഭാവങ്ങളും കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമാണ് ആത്മഭാഷണത്തിൽ നിറയുന്നത്. ഇത് പ്രസാദാത്മകമോ നിഷേധാത്മകമോ ആകാം. നിഷേധാത്മകമാണെങ്കിൽ അത് ആ വ്യക്തിയുടെ ഉത്പാദനക്ഷമതയെയും, (productivtiy) സന്തോഷത്തെയും സമാധാനത്തെയും കുറയ്ക്കാൻ കാരണമാവുന്നു. ഇവർക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും കുറവായിരിക്കും. എന്നെ ഒന്നിനും കൊള്ളില്ല എന്നതരത്തിലാകും ഇത്തരക്കാരുടെ ആത്മഭാഷണം.
എന്നാൽ, പ്രസാദാത്മകമായ ആത്മഭാഷണം നടത്തുന്നവർ തങ്ങളിലെ നന്മകൾ, തന്റെ കഴിവുകൾ, അനുഗ്രഹങ്ങൾ എന്നിവയെ വിലമതിക്കുകയും അതിൽ അഭിമാനം കൊള്ളുകയും സന്തോഷിക്കുകയും ചെയ്യും. കൂടുതൽ മികവുറ്റ നേട്ടങ്ങൾ സ്വന്തമാക്കാൻ ഇത്തരം ചിന്ത അവരെ സഹായിക്കുന്നു.

സാമൂഹിക ബന്ധവും സംസാരവും

ഏറ്റവും നല്ല രീതിയിൽ മറ്റുള്ളവരുമായി തുറന്നുസംസാരിക്കുന്നവർക്ക് സമൂഹത്തിലും സ്വീകാര്യത ഏറെയായിരിക്കും. തുറന്ന് സംസാരിക്കുന്നവരുടെ വാക്കുകൾ ആദ്യം കേൾക്കുമ്പോൾ ചിലപ്പോൾ ചിലർക്ക് ബുദ്ധിമുട്ട് തോന്നാമെങ്കിലും ദീർഘകാലത്തേക്ക് ആളുകൾ വിശ്വസിക്കുന്നത് തുറന്നുസംസാരിക്കുന്നവരെയാണ്.

അതേസമയം, മനസ്സിൽ ഒന്ന് ചിന്തിക്കുകയും മറ്റൊന്ന് പറയുകയും ചെയ്യുന്നവരുണ്ട്. ഇത്തരക്കാർ ഒരാളെക്കുറിച്ച് ആ വ്യക്തിയോട് ഒന്ന് പറയുകയും മറ്റുള്ളവരോട് കടകവിരുദ്ധമായി സംസാരിക്കുകയും ചെയ്യും. ഇവരെ ആളുകൾ അധികം വിശ്വസിക്കില്ല.

സംസാരം നൽകുന്ന നേട്ടങ്ങൾ

  • പരസ്പരമുള്ള സംസാരസമയം വർധിപ്പിക്കുന്നത് ദാമ്പത്യജീവിതത്തിൽ, ബിസിനസിൽ, ജോലിയിൽ, ഒക്കെ ബന്ധങ്ങളെ കൂടുതൽ ഊഷ്മളമാക്കും.
  • പുതിയ ആശയങ്ങൾ സംസാരത്തിലൂടെ പിറവിയെടുക്കുന്നു.
  • ഒരാളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും സംസാരത്തിന് കഴിയും.
  • ഒരാളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ് സംസാരം.
  • മുറിഞ്ഞ ബന്ധങ്ങളെ വിളക്കാൻ സംസാരം സഹായിക്കുന്നു.
  • ടെൻഷൻ, സ്‌ട്രെസ്, വിഷാദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
  • മധുരമായതും ആത്മാർഥത നിറഞ്ഞതുമായ വാക്കുകൾ മറ്റുള്ളവരെ നിങ്ങളിലേക്കാകർഷിക്കുന്നു.
  • പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു.
  • സാമൂഹികപിന്തുണ ഉറപ്പാക്കുന്നു.
  • വികാരങ്ങൾ അടക്കിവയ്ക്കാതെ മറ്റുള്ളവരുമായി തുറന്ന് പങ്കുവയ്ക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തും, പ്രശ്‌നങ്ങളെ ശരിയായ രീതിയിൽ നേരിടാൻ സഹായിക്കുകയും ചെയ്യും.
read more
ചോദ്യങ്ങൾഡയറ്റ്മുഖ സൗന്ദര്യം

വിറ്റാമിന്റെ കുറവ്; ചില ലക്ഷണങ്ങളും പരിഹാരവും

പോഷക സമ്പുഷ്ടമായതും വിറ്റാമിനുകള്‍ ധാരാളം അടങ്ങിയതുമായ ഭക്ഷണമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. അതിനാല്‍ തന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതാണ് വിറ്റാമിന്റെ കുറവ്.

പുതിയെ പോസ്റ്റുകളും ഇ-ബുക്ക് ഉം whatsapp വഴി ലഭിക്കുവാൻ  https://wa.me/c/447868701592

വിറ്റാമിന്‍ കുറയുമ്പോള്‍ ശരീരത്തില്‍ ചില ലക്ഷണങ്ങള്‍ കാണാം. അത് തിരിച്ചറിഞ്ഞ് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നത് അത്തരം പ്രശ്‌നങ്ങളെ അകറ്റാന്‍ സഹായിക്കും.

ചര്‍മത്തിലെ പാടുകളും ചര്‍മ വരള്‍ച്ചയും

നിരവധി ഹോര്‍മോണ്‍ മാറ്റങ്ങളുടെ പ്രത്യാഘാതങ്ങളാണ് ചര്‍മത്തിലെ പാടുകള്‍ക്കും ചര്‍മത്തിന്റെ വിളര്‍ച്ചയ്ക്കും കാരണം. വിറ്റാമിനുകളുടെ കുറവ് ഉണ്ടാകുമ്പോഴും ചര്‍മത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും.

വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ എന്നിവയുടെ കുറവ് മൂലം മുഖത്ത് കുരുക്കള്‍ ഉണ്ടാകാന്‍ ഇടയാകുന്നു. വിറ്റാമിന്‍ ബി12 കുറയുന്നവരില്‍ ചര്‍മത്തിന് വിളര്‍ച്ച പോലെ കാണാം. കടുത്ത ക്ഷീണവും മൂഡ് മാറ്റങ്ങളും കാണാം.

തൂങ്ങിയ കണ്ണുകള്‍

തൂങ്ങിയതും വീര്‍ത്തതുമായ കണ്ണുകള്‍ക്ക് കാരണം അലര്‍ജിയാകാം. രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴും ഇത്തരത്തില്‍ കാണാറുണ്ട്. ശരീരത്തില്‍ അയഡിന്‍ കുറയുന്നതിന്റെ ലക്ഷണമായും ഇത് കാണാം. അയഡിന്‍ കുറയുന്നത് തൈറോയ്ഡ് രോഗങ്ങളുമായി ബന്ധപ്പെട്ടായിരിക്കാം. ഇത് തളര്‍ച്ച, ക്ഷീണം, കാരണമറിയാതെ ശരീരഭാരം കൂടല്‍, കണ്ണുകള്‍ തൂങ്ങി നില്‍ക്കല്‍ എന്നീ അവസ്ഥയിലേക്കെത്തിക്കുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ച് വിദഗ്ധ പരിശോധനകള്‍ നടത്തി ആവശ്യമായ ചികിത്സ സ്വീകരിക്കണം.

മോണയിലെ രക്തസ്രാവം

വിറ്റാമിന്‍ സിയുടെ കുറവ് ശരീരത്തിന് നിരവധി പ്രശ്‌നങ്ങളുണ്ടാക്കും. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മോണയില്‍ നിന്നുള്ള രക്തസ്രാവം. സ്‌കര്‍വി എന്നറിയപ്പെടുന്ന രോഗമാണിത്. വിറ്റാമിന്‍ സി ആവശ്യത്തിന് ലഭിക്കാന്‍ ഓറഞ്ച്, ലെമണ്‍, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങള്‍ കഴിക്കേണ്ടതുണ്ട്.

ചുണ്ടിന് വിളര്‍ച്ച

വിളറിയതോ നിറമില്ലാത്തതോ ആയ ചുണ്ടുകള്‍ പല രോഗങ്ങളുടെയും ലക്ഷണമായിരിക്കാം. അനീമിയയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണവും ഇതുതന്നെ. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്ന അവസ്ഥയാണ് അനീമിയക്ക് കാരണം. ശരീരത്തിന് ആവശ്യത്തിന് ഇരുമ്പിന്റെ അംശം ലഭിക്കാത്തതാണ് ചുവന്ന രക്താണുക്കളുടെ അളവ് കുറയാന്‍ കാരണം. ഇതുമൂലം ശരീര കോശങ്ങളിലേക്ക് ഓക്‌സിജനെ വഹിക്കാനുള്ള കഴിവ് കുറയുന്നു. ഇത് ചര്‍മത്തിനും ചുണ്ടിനും നിറവ്യത്യാസമുണ്ടാക്കുന്നു. ഇരുമ്പിന്റെ കുറവ് ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കാന്‍ ഇടയാക്കുന്നു.

മുടി പൊട്ടിപ്പോകല്‍

ആവശ്യത്തിന് ബയോട്ടിന്‍ അഥവ വിറ്റാമിന്‍ ബി7 ലഭിക്കാത്തതാണ് മുടി വരണ്ട് പൊട്ടിപ്പോകാന്‍ കാരണം. മുടി പുഷ്ടിയോടെ വളരാന്‍ സഹായിക്കുന്നത് ബയോട്ടിന്‍ വിറ്റാമിനാണ്. ഈ വിറ്റാമിന്റെ അളവ് കുറയുന്നത് താരന്‍ ഉണ്ടാകാനും മുടി വരള്‍ച്ചയ്ക്കും കാരണമാകുന്നു. നഖങ്ങള്‍ കനംകുറഞ്ഞ് പൊട്ടിപ്പോകാനും ഇത് വഴിയൊരുക്കുന്നു. അതിനാല്‍ തന്നെ വിറ്റാമിന്‍ ബി7 സമൃദ്ധമായ കൊഴുപ്പ് കുറഞ്ഞ മാംസം, പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍, മത്സ്യം എന്നിവയടങ്ങിയ ഭക്ഷണം കഴിക്കുന്നത് ബയോട്ടിന്‍ കുറയാതെ നോക്കാനും അതുവഴി മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

 

read more
ആരോഗ്യംചോദ്യങ്ങൾഡയറ്റ്സ്ത്രീ സൗന്ദര്യം (Feminine beauty)

വണ്ണം കുറയ്ക്കാൻ 10 മാർഗങ്ങൾ

കരിങ്ങാലിവെള്ളം മുതൽ ആട്ടിൻ പാൽ വരെ, ചുരയ്ക്ക മുതൽ തിപ്പലി വരെ: വണ്ണം കുറയ്ക്കാൻ 10 മാർഗങ്ങൾ

ഒരാഴ്ചയ്ക്കുള്ളിൽ വണ്ണം കുറയണോ ഈ ജ്യൂസ് കുടിച്ചാൽ മതി.’

‘നിങ്ങളുടെ XXL സൈസ് L ആക്കണോ? യെസ് എന്നു ടൈപ്പു ചെയ്യൂ, കോഴ്സ് അയയ്ക്കാം.’

‘ഈ അഞ്ചു വ്യായാമങ്ങൾ ഒരു മാസം ചെയ്താൽ മതി വയർ ഇല്ലാതെയാകും.’

സോഷ്യൽമീഡിയയിലെ ഇത്തരം മോഹന വാഗ്ദാനങ്ങൾ കണ്ടിട്ടില്ലേ. നമ്മുടെ പ്രായോഗിക ബുദ്ധിയെ ഒരു നിമിഷം ഇല്ലാതാക്കിക്കളയും ഇത്. പരസ്യവാചകങ്ങൾക്കൊപ്പം അമിതവണ്ണമുള്ളയാൾ മെലിഞ്ഞതിന്റെ ഫോട്ടോയും ഉണ്ടാകും.

ഇത്തരം പ്രലോഭനങ്ങളിൽ അകപ്പെട്ടും സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനത്താലും പലരും തടി കുറയ്ക്കാനുള്ള അശാസ്ത്രീയ മരുന്നുകൾ കഴിക്കാറുണ്ട്. പെട്ടെന്നൊരു ദിവസം കഠിന വ്യായാമം ചെയ്തു തുടങ്ങുക, ശരിയല്ലാത്ത ഡയറ്റ് പിന്തുടരുക. ഇങ്ങനെ കണ്ണുംപൂട്ടിയുള്ള അമിതാവേശം ആരോഗ്യത്തെ ഇല്ലാതാക്കിക്കളയാം.

നമ്മൾ ഉറപ്പായും ശ്രദ്ധിക്കേണ്ട ചില കണക്കുകൾ ഉ ണ്ട്. ആഗോള മരണനിരക്കിന്റെ പ്രധാനകാരണങ്ങളിൽ അ ഞ്ചാം സ്ഥാനം അമിതവണ്ണത്തിനാണ്. ലോകത്താകമാനം അഞ്ചു വയസ്സിൽ താഴെയുള്ള നാല് കോടി കുട്ടികൾ അമിതവണ്ണമുള്ളവരാണ്. കേരളമുൾപ്പെടുന്ന ചില സംസ്ഥാനങ്ങളിൽ നടത്തിയ സർവേയിൽ അമിതവണ്ണക്കാരിൽ കൂടുതൽ സ്ത്രീകളാണെന്നും കണ്ടെത്തിയിട്ടുണ്ട്. അമിതവണ്ണം കുറയ്ക്കേണ്ടത് ആരോഗ്യസംരക്ഷണത്തിന് ഒഴിവാക്കാനാകാത്ത കാര്യമാണ്.

എന്തുകൊണ്ട് അമിതവണ്ണം?

∙ അമിതവണ്ണത്തിന് പ്രായഭേദമില്ലെങ്കിലും പുരുഷന്മാർക്ക് 29 വയസ്സിനും 35 വയസ്സിനുമിടയിലും സ്ത്രീകൾക്ക് 45നും 49 വയസ്സിനും ഇടയിലാണ് ശരീരഭാരം വർധിക്കുന്നത്. ആർത്താവാരംഭം, ഗർഭം, മുലയൂട്ടൽ, ആർത്തവവിരാമം ഇവ സ്ത്രീകളിൽ ശരീരഭാരം വർധിപ്പിക്കാം.

∙ ഇരുന്ന് ജോലി ചെയ്യുക, വ്യായാമമില്ലായ്മ, തെറ്റായ ഭ ക്ഷണക്രമം, ഊർജം കൂടുതലുള്ള ഭക്ഷണം അമിതമാകുക, പായ്ക്കറ്റ് ഭക്ഷണം, കൃത്രിമ ശീതളപാനീയങ്ങൾ എന്നിവ അമിതമാകുക ഇവ അപകടമാണ്.

∙ ഉത്കണ്ഠ, വിഷാദം, നിരാശ തുടങ്ങിയ വൈകാരിക അ സ്വസ്ഥതകളുള്ളവർ അമിതമായി ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകാം. അമിതമായി ഭക്ഷണം കുട്ടികൾക്ക് കൊടുത്തു ശീലിപ്പിക്കുന്നത് ഗുണത്തേക്കാളേറേ ദോഷമാണ് വരുത്തി വയ്ക്കുന്നത്.

∙ അപസ്മാരത്തിനും രക്താതിമർദത്തിനും മറ്റും കഴിക്കുന്ന ചില മരുന്നുകൾ, സ്റ്റിറോയിഡുകളുടെ ദീർഘകാല ഉപയോഗം എന്നിവ അമിതവണ്ണത്തിനു കാരണമാകാം. കുഷിങ് സിൻഡ്രം, പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രം, ഹൈപ്പോതൈറോയ്ഡിസം തുടങ്ങിയ വ്യാധികളും അമിതവണ്ണത്തിനു കാരണമാകുന്നുണ്ട്.

∙ മാതാപിതാക്കളിൽ ഒരാൾക്ക് അമിതവണ്ണമുണ്ടെങ്കിൽ അവരുടെ കുട്ടികളിൽ 50 ശതമാനം പേർക്കും അമിതവണ്ണമുണ്ടാകാം. രണ്ടുപേരും അമിതവണ്ണമുള്ളവരാണെങ്കിൽ 80 ശതമാനം സാധ്യതയുണ്ട്.

ഉണ്ടാകാം ഈ പ്രശ്നങ്ങൾ

അമിതവണ്ണമുള്ളവർക്ക് രക്തത്തിലെ കോർട്ടിസോളിന്റെയും ഇൻസുലിന്റെയും അളവ് കൂടിയും ഗ്രോത് ഹോർമോണിന്റെ അളവ് കുറഞ്ഞുമിരിക്കും. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം, വൃക്കരോഗങ്ങൾ, പിത്തസഞ്ചിയുമായി ബ ന്ധപ്പെട്ട രോഗങ്ങൾ, കൊളസ്ട്രോൾ, ഗൗട്ട്, ഉറക്കത്തിൽ ശ്വാസതടസ്സം, ചില കാൻസറുകൾ എന്നിവ അമിതവണ്ണം മൂലം ഉണ്ടാകാവുന്ന സങ്കീർണതകളാണ്.

ഉദരഭാഗത്ത് കൊഴുപ്പടി‍ഞ്ഞ് ഉണ്ടാകുന്ന അമിതവണ്ണത്തെ ആൻഡ്രോയ്ഡ് തരമെന്നും (Apple shaped Obesity) ഇടുപ്പിലും തുടകളിലും നിതംബഭാഗത്തും അമിതമായി കൊഴുപ്പടിഞ്ഞുണ്ടാകുന്നതിനെ ഗൈനോയ്ഡ് തരമെന്നു (Pear shaped Obesity) മാണ് വിളിക്കുന്നത്. ആൻഡ്രോയ്ഡ് തരക്കാർക്കാണ് സങ്കീർണത കൂടുതൽ ഉണ്ടാകുന്നത്.

അമിതവണ്ണം ആയുർവേദത്തിൽ

ആരോഗ്യം നിലനിൽക്കുന്നത് വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനം മൂലമാണെന്ന് ആയുർവേദം പറയുന്നു. അമിതവണ്ണത്തിലാകട്ടെ ഈ മൂന്നിന്റെ ഗുണങ്ങൾക്കും കേടു (ദുഷ്ടി) സംഭവിക്കുന്നു.

അമിതവണ്ണത്തിനൊപ്പം ആലസ്യം, അമിതമായ ഉറക്കം എന്നിവ കഫദോഷത്തെ സൂചിപ്പിക്കുന്നു. അമിതമായ വിശപ്പ്, ദാഹം, വിയർപ്പിന്റെ ആധിക്യം, ശരീരത്തിന് ദുർഗന്ധം എന്നിവയാണ് ഉള്ളതെങ്കിൽ പിത്തദോഷലക്ഷണങ്ങളാണ്. ഭക്ഷണം ദഹിക്കാൻ ശരീരം തന്നെ ഉൽപാദിപ്പിക്കുന്ന ചൂട് (ജഠരാഗ്നി) കൂടിയും കുറ‍ഞ്ഞുമിരിക്കുക,ശരീരാവയവങ്ങളിൽ ക്രമാതീതമായി കൊഴുപ്പടിയുക എന്നീ ലക്ഷണങ്ങൾ വാതദോഷത്തിന്റേതാണ്.

രോഗകാരണങ്ങളെ പ്രതിരോധിക്കുന്നതും ചികിത്സയുടെ ഭാഗം തന്നെയാണ്. കടു, തിക്ത, കഷായ രസപ്രധാനമായ ആഹാരങ്ങൾ ശീലിക്കുന്നതാണ് അമിതവണ്ണക്കാർക്ക് നല്ലത്. പാവയ്ക്ക, ചുരയ്ക്ക, പടവലം, കുമ്പളങ്ങ, വഴുതനങ്ങ, മുരിങ്ങ, കാബേജ്, കോളിഫ്‌ളവർ, ചെറുപയർ, മുതിര,കുരുമുളക്, തിപ്പലി, മുളയരി, വരക്, ചോളം, യവം, മലർ, നെല്ലിക്ക, ആട്ടിൻപാൽ എന്നിവ കഴിക്കുന്നത് വണ്ണം കുറയ്ക്കും. ചുക്കും മല്ലിയും ഇട്ട് തിളപ്പിച്ചതോ, കരിങ്ങാലിയും വേങ്ങയുമിട്ട് തിളപ്പിച്ചതോ ആയ ഇളം ചൂടുവെള്ളം കുടിക്കാൻ ഉപയോഗിക്കാം

അമിതവണ്ണം പരിഹരിക്കാൻ പഞ്ചകർമ ചികിത്സയാണ് ആയുർവേദം പറയുന്നത്. ഔഷധപൊടികൾ ശരീരത്തി ൽ തേച്ചു പിടിപ്പിച്ചു തിരുമ്മുന്ന ഉദ്വർത്തന ചികിത്സ, വയറിളക്കുക, ഛർദിപ്പിക്കുക, രക്തമോക്ഷം, നസ്യം എന്നിവയെല്ലാം പഞ്ചകർമങ്ങളാണ്.

യവലോഹചൂർണം, വോഷാദിഗുഗ്ഗലു,വിളംഗാദി ചൂർണം, ഖദിരാരിഷ്ടം തുടങ്ങിയവ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന മരുന്നുകളാണ്. എന്നാൽ ഇതൊക്കെയും വൈദ്യനിർദേശപ്രകാരം മാത്രം സേവിക്കേണ്ടവയാണ്.

അമിത വണ്ണമുണ്ടോ കണ്ടുപിടിക്കാം

അമിതവണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ആദ്യം ശരീരഭാരം നിർണയിക്കുകയാണ് വേണ്ടത്.

BMI= ശരീരഭാരം (കിലോഗ്രാമിൽ)

ഉയരം (M) x ഉയരം (M)

ഇത്തരത്തിൽ ലഭിക്കുന്ന ബോഡി മാസ് ഇൻഡക്സിന്റെ അളവ് 18.5 നും 24.99നും ഇടയിലാണെങ്കിൽ നമ്മുടെ ശരീരഭാരം കൃത്യമായ അളവിലാണ്. ബിഎംഐ 25 നു മുകളിൽ വന്നാൽ അമിതവണ്ണം ആരംഭിക്കുകയായി. 25 നും 29.99 നും ഇടയിലാണെങ്കിൽ പ്രീ ഒബിസിറ്റി എന്ന അവസ്ഥയിലാണ്. തുടർന്നു ലഭിക്കുന്ന അളവുകളെ അമിതവണ്ണത്തിന്റെ പലതരം അവസ്ഥകളായി പരിഗണിക്കാം. 30 നും 34.99നും ഇടയിൽ കാറ്റഗറി ഒന്നും 35 മുതൽ 39.99 വരെ കാറ്റഗറി രണ്ടും ബിഎംഐ 40 ആയാൽ കാറ്റഗറി മൂന്നുമാണെന്ന് ഉറപ്പിക്കാം.

അരക്കെട്ടിന്റെ അളവ്

ഡബ്ല്യുഎച്ച്ആർ = അരക്കെട്ടിന്റെ ചുറ്റളവ്

ഇടുപ്പിന്റെ ചുറ്റളവ്

ഇതിന്റെ മൂല്യം പുരുഷന്മാരിൽ 0.95 ൽ കൂടിയാലും സ്ത്രീകളിൽ 0.8 ൽ കൂടിയാലും അമിതവണ്ണമുണ്ടെന്നു നിർണയിക്കാം.

ബിഐ = വ്യക്തിയുടെ ഉയരം(സെന്റിമീറ്ററിൽ) (-) 100

അതായത് വ്യക്തിയുടെ ഉയരം നൂറിൽ നിന്നു കുറച്ചാൽ കിട്ടുന്ന അളവാണ് ബ്രൊകാസ് ഇൻഡക്സ്. ഒരു വ്യക്തിക്കു വേണ്ട ശരിയായ ശരീരഭാരം.

വിവരങ്ങൾക്ക് കടപ്പാട്:

@https://www.vanitha.in/manorama-arogyam/womens-health/Obesity-reduce-tips-Ayurveda-special.html

 

read more