നിങ്ങളുടെ പങ്കാളിക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാന്‍ തയാറാകുന്നതിലൂടെ ബന്ധം കൂടുതല്‍ മനോഹരമാക്കാനാകും
ഇ വിഷയത്തെ കുറിച്ചുള്ള കൂടുതൽ ആർട്ടിക്കിൾ ലഭിക്കുവാൻ ആയീ . https://api.whatsapp.com/send?phone=447868701592&text=question
റിലേഷന്‍ഷിപ്പ് ഓസ്ട്രേലിയ എന്ന വെബ്സൈറ്റിന്റെ അഭിപ്രായത്തില്‍, ഒരു നല്ല കേൾവിക്കാരനാകാൻ ‘ആക്ടീവ് ലിസണിംഗ്’ പരിശീലിക്കണം. വെബ്സൈറ്റിൽ പറയുന്നതനുസരിച്ച്, ‘മറ്റൊരാള്‍ പറയുന്ന മുഴുവന്‍ കാര്യവും നിങ്ങള്‍ കേള്‍ക്കുമ്പോഴാണ് നല്ല കേൾവിക്കാരനാകാൻ സാധിക്കുന്നത്. അതിനാല്‍ ഒരു നല്ല ശ്രോതാവാകാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോക്കാം:
തടസങ്ങള്‍ ഒഴിവാക്കുക -നിങ്ങള്‍ ചെയ്യുന്ന മറ്റ് പ്രവൃത്തികള്‍ നിര്‍ത്തി നിങ്ങളുടെ പങ്കാളിയെ പൂര്‍ണ്ണമായി കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. മറ്റ് തടസ്സങ്ങള്‍ ഇല്ലെന്നും ഉറപ്പാക്കുക.
ശരീരഭാഷ – നിങ്ങളുടെ പങ്കാളി പറയുന്ന ഓരോ വാക്കും നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്ന് അവര്‍ക്ക് തോന്നണം. കണ്ണില്‍ നോക്കി സംസാരിക്കാനും, പുഞ്ചിരിക്കാനും തലയാട്ടാനും ശ്രമിക്കുക.
വിലയിരുത്തലുകൾഒഴിവാക്കുക– നിങ്ങളുടെ പങ്കാളിയെ അവര്‍ വിശദീകരിക്കുന്ന സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്തരുത്. ജഡ്ജ്മെന്റുകളെക്കുറിച്ച് പങ്കാളിയുടെ ഉള്ളിലുള്ള ഭയം നിങ്ങളുമായി ആശയവിനിമയം നടത്തുന്നതില്‍ നിന്ന് അവരെ പിന്മാറ്റിയേക്കാം. അതുകൊണ്ട് തന്നെ അവരുടെ വികാരങ്ങളെ മറച്ചുപിടിക്കാനും സാധ്യതയുണ്ട്.
ചോദ്യങ്ങള്‍ ചോദിക്കുക – പങ്കാളി പറയുന്നതില്‍ എന്തെങ്കിലും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ചോദ്യങ്ങള്‍ ചോദിച്ച് വ്യക്തത വരുത്തുക.
പങ്കാളികള്‍ പറഞ്ഞ കാര്യങ്ങള്‍ ക്രോഡീകരിക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുക– പങ്കാളി നിങ്ങളോട് സംസാരിച്ചു കഴിഞ്ഞാല്‍, അവര്‍ പറഞ്ഞ കാര്യങ്ങളെല്ലാം ക്രോഡീകരിക്കുകയും വിശദാംശങ്ങള്‍ അവരോട് ആവര്‍ത്തിക്കുകയും ചെയ്യുന്നതാണ് നല്ലത്. ഇതിലൂടെ നിങ്ങള്‍ അവരെ മുഴുവനായി കേട്ടുവെന്ന് അവര്‍ക്ക് ഉറപ്പിക്കാനാകും.
അതുപോലെ തന്നെ ദാമ്പത്യ ബന്ധത്തില്‍ സ്ത്രീക്കും പുരുഷനും ഒരേ സ്ഥാനമാണുള്ളതെന്ന കാര്യം ഓര്‍ക്കുക. മാറുന്ന ജീവിത സാഹചര്യത്തില്‍ പല ദാമ്പത്യ ബന്ധങ്ങളും വേണ്ട വിധത്തില്‍ വിജയം കാണുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. മാനസികവും ശാരീരികവും സാമ്പത്തികവുമായ ഘടകങ്ങള്‍ ദാമ്പത്യം പരാജയപ്പെടാനുള്ള കാരണങ്ങളില്‍ ചിലതാണ്. നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.
പങ്കാളിയെ സമാധാനിപ്പിക്കുക
പങ്കാളിയെ സന്തോഷിപ്പിക്കാനും സ്നേഹം നേടിയെടുക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം അവരുടെ ഏറ്റവും വലിയ സുഹൃത്തായി മാറുകയാണ് വേണ്ടത്. പങ്കാളികളുടെ ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളെല്ലാം നിങ്ങളുമായി പങ്കുവെയ്ക്കാന്‍ കഴിയുമെന്ന ഉറപ്പു നല്‍കുക. ഇത് നിങ്ങളും പങ്കാളിയും തമ്മിലുള്ള വൈകാരിക ബന്ധം ശക്തിപ്പെടാന്‍ സഹായിക്കും.
പങ്കാളിയെ പ്രശംസിക്കുക
നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളിലൊന്ന് അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കുക എന്നതാണ്.