ഈ പേജിലും വെബ്‌സെറ്റിലും പോസ്റ്റ് ചെയ്യണ്ട വിഷയം പങ്കു വയ്ക്കു
കൂടുതൽ ആളുകൾ ഇഷ്ട്ടപ്പെടുന്ന വിഷയം ഷെയർ ചെയ്യുന്നവരിൽ നിന്നും സെലക്ട് ചെയ്യുന്നവർക്ക്
ഫ്രീ ആമസോൺ ഷോപ്പിംഗ് വൗച്ചർ സ്വന്തമാക്കൂ
ഈ പേജിലും വെബ്‌സെറ്റിലും പോസ്റ്റ് ചെയ്യണ്ട വിഷയം പങ്കു വയ്ക്കു
കൂടുതൽ ആളുകൾ ഇഷ്ട്ടപ്പെടുന്ന വിഷയം ഷെയർ ചെയ്യുന്നവരിൽ നിന്നും സെലക്ട് ചെയ്യുന്നവർക്ക്
ഫ്രീ ആമസോൺ ഷോപ്പിംഗ് വൗച്ചർ സ്വന്തമാക്കൂ
Question: എനിക്ക് 40 വയസ്സുണ്ട്. ഒരുവർഷമായി ആർത്തവം ക്രമമല്ല. അമിത രക്തസ്രാവം ഉണ്ടാകാറുണ്ട്. ഫൈബ്രോയ്ഡുകൾ ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇപ്പോൾ കഠിനമായ ക്ഷീണം അനുഭവപ്പെടുന്നുണ്ട്. അൽപം നടക്കുമ്പോൾ പോലും കിതപ്പ് അനുഭവപ്പെടുന്നു. ഹീമോഗ്ലോബിൻ അളവ് 8g/dl ആണ്. ഇത് കാരണമാകുമോ ക്ഷീണം അനുഭവപ്പെടുന്നത്? ഈ പ്രശ്നം പരിഹരിക്കാൻ എന്താണ് ചെയ്യേണ്ടത്?
ഉത്തരം
ആർത്തവസമയത്ത് അമിതമായ രക്തസ്രാവമുണ്ടെങ്കിൽ ആ ദിവസങ്ങൾ തികച്ചും അസഹനീയമാകും. അത് ക്രമം തെറ്റുകകൂടി ചെയ്താൽ ജോലിക്കുപോകുന്നതും യാത്ര ചെയ്യുന്നതുമെല്ലാം പ്രയാസം സൃഷ്ടിക്കും. ഇങ്ങനെ അമിത രക്തസ്രാവം തുടരുന്നത് ശരീരം ദുർബലമാകാനും വിളർച്ചയുണ്ടാകാനും കാരണമാകും.
ഗർഭപാത്രത്തിന് പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കെ അമിത രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥയ്ക്ക് ഡിസ്ഫങ്ഷണൽ യൂട്ടറൈൻ ബ്ലീഡിങ് എന്നു പറയും. നിങ്ങളുടെ കാര്യത്തിൽ കുറച്ച് ഫൈബ്രോയ്ഡുകൾ ഉള്ളതായി മനസ്സിലായി. അതിനാൽ ഫൈബ്രോയ്ഡ് കാരണമായിരിക്കും അമിതമായ രക്തസ്രാവം ഉണ്ടാകുന്നത്. എന്നാൽ ക്രമം തെറ്റിയ രക്തസ്രാവം മറ്റ് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത അനുപാതത്തിൽ കുറയുന്ന അവസ്ഥയാണ് അനീമിയ. ഇതുകാരണം ക്ഷീണം, തലകറക്കം, വിളർച്ച, വിശപ്പില്ലായ്മ, അമിത ഹൃദയമിടിപ്പ്, ശ്വാസതടസ്സം, കിതപ്പ് ഒക്കെ ഉണ്ടാകാം.
ക്രമംതെറ്റിയതും അമിതവുമായ ആർത്തവം ഉണ്ടെങ്കിൽ ആദ്യമായി എൻഡോമെട്രിയൽ സാംപ്ലിങ് ചെയ്യണം. ഇത് ഒ.പി. വിഭാഗത്തിൽ തന്നെ ചെയ്യാവുന്ന ടെസ്റ്റാണ്. ഇതിന് പിപ്പല്ലെ എൻഡോമെട്രിയൽ സാംപ്ലിങ് എന്നു പറയും. എന്നാൽ ചിലപ്പോൾ ഹിസ്റ്ററോസ്കോപ്പി ചെയ്തു നോക്കുകയും വേണ്ടിവരും. അപ്പോൾ ഗർഭപാത്രത്തിനുള്ളിൽ പോളിപ്പ് പോലുള്ള എന്തെങ്കിലും ഉണ്ടോ എന്ന് തിരിച്ചറിയാനും അത് നീക്കം ചെയ്യാനും സാധിക്കും. ഗർഭപാത്രത്തിലെ എൻഡോമെട്രിയൽ കോശങ്ങൾ എടുത്ത് ഹിസ്റ്റോപാത്തോളജി ടെസ്റ്റിന് അയക്കുകയും ചെയ്യാറുണ്ട്. അണ്ഡവിസർജനം നടക്കുന്നുണ്ടോ എന്നും അമിത രക്തസ്രാവത്തിന്റെ കാരണം ഹോർമോൺ അസന്തുലിതാവസ്ഥയാണോ എന്നുമൊക്കെ തിരിച്ചറിയാൻ സാധിക്കും. കൂടാതെ കാൻസർ പോലുള്ള പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പിക്കാനും സാധിക്കും.
ഫൈബ്രോയ്ഡ് വളരെ ചെറുതാണെങ്കിൽ സർജറി ആവശ്യമില്ല. എന്നാൽ അതിന്റെ വളർച്ച നിയന്ത്രിക്കാൻ ആവശ്യമെങ്കിൽ മൂന്നുമുതൽ ആറുമാസം വരെ ചികിത്സ ചെയ്യാവുന്നതാണ്. ഇതിനുള്ള മരുന്ന് കഴിക്കുമ്പോൾ രക്തസ്രാവം കുറയുകയും അനീമിയ പരിഹരിക്കപ്പെടുകയും ചെയ്യും.
പിന്നെയുള്ള മാർഗം പ്രത്യേക ഇൻട്രായൂട്ടറൈൻ ഉപകരണം ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന രീതിയാണ്. ഇതിലൂടെ വളരെ ചെറിയ തോതിൽ ഗർഭപാത്രത്തിന്റെ ഉള്ളിൽ ഹോർമോൺ എത്തുകയും അതുവഴി അമിത രക്തസ്രാവം കുറയ്ക്കുകയും ചെയ്യും. ചിലരിൽ ആറുമാസംകൊണ്ട് രക്തസ്രാവം വളരെ കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. ഒരിക്കൽ നിക്ഷേപിച്ചാൽ അഞ്ചുവർഷം വരെ അതിന് ഫലം ലഭിക്കാറുണ്ട്. ഇത് ഫൈബ്രോയ്ഡിന്റെ ചികിത്സാരീതിയുമാണ്. എന്നാൽ വർഷത്തിലൊരിക്കൽ അൾട്രാസൗണ്ട് സ്കാൻ ചെയ്ത് മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അനീമിയ പരിഹരിക്കാൻ കുറച്ചുകാലം ഡോക്ടറുടെ നിർദേശപ്രകാരം അയേൺ ചേർന്ന ഗുളികകൾ കഴിക്കുന്നതും നല്ലതാണ്.
35 കഴിഞ്ഞോ? ഉടനെ കുഞ്ഞുവാവ വേണം
സ്ത്രീകൾ പഠനം കഴിഞ്ഞ് ജോലിയും സ്ഥിരമായ ശേഷം വിവാഹിതരാകുന്ന കാഴ്ചയാണ് ഇക്കാലത്ത് പൊതുവെ കാണുന്നത്. വിദേശജോലിയും സ്ഥിരമാക്കി വിവാഹത്തിനൊരുങ്ങുമ്പോൾ പ്രായം 35ലെത്തിയിട്ടുണ്ടാകും. 35 വയസ്സുള്ള യുവതി വിവാഹശേഷം ആറു മാസത്തിനുള്ളിൽ തന്നെ ഗർഭം ധരിക്കാൻ ശ്രമിക്കണം. ഉടനെ കുഞ്ഞുവാവ വരട്ടെ. അതാണു ബുദ്ധി.
‘ആർത്തവമുണ്ടല്ലോ, പേടിക്കാനൊന്നുമില്ല’ എന്നു പലരും കരുതാം. ആ ധാരണ തെറ്റാണ്. പ്രായം മുമ്പോട്ടാകുമ്പോൾ അണ്ഡാശയങ്ങളുെട പ്രവർത്തനം കുറയും. ഒവേറിയൻ റിസർവ് (അണ്ഡാശയത്തിലെ അണ്ഡങ്ങളുടെ ആകെ എണ്ണം) കുറയും. നല്ല അണ്ഡങ്ങളുടെ എണ്ണമാകട്ടെ അതിലുമേറെ കുറയുന്നു എന്നതാണു സത്യം.
അങ്ങനെയാകുമ്പോൾ ആരോഗ്യകരമായ ഗർഭധാരണം, ആരോഗ്യമു ള്ള കുഞ്ഞ് എന്നിവയ്ക്കുള്ള സാധ്യത കുറയുന്നു. വൈകി വിവാഹിതരാകുന്നവർ ഒവേറിയൻ സീറം എ എം എച്ച് , അൾട്രാസൗണ്ട് സ്കാൻ എന്നിവ ചെയ്യുന്നത് ഗർഭധാരണക്ഷമതയെക്കുറിച്ചുള്ള വിവരങ്ങൾ നൽകും. ആറുമാസത്തിനുള്ളിൽ ഗർഭധാരണം നടന്നിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സ ആരംഭിക്കണം.
പുരുഷനെ ചികിത്സയ്ക്കു കൂട്ടാം
പുരുഷൻമാർ പൊതുവെ ആദ്യകാലങ്ങളിൽ വന്ധ്യതാചികിത്സയ്ക്കു താത്പര്യം കാണിക്കാറില്ല. പ്രശ്നം അവരുടേതാകാമെങ്കിലും ചികിത്സ സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമെന്ന മട്ടിലാകും നിലപാട്. അങ്ങനെ കാലം മുൻപോട്ട് പോകുമ്പോൾ സ്ത്രീയുടെ പ്രായവും കൂടി വരും. പിന്നീടു പുരുഷൻ ചികിത്സയ്ക്കു സന്നദ്ധനായി വരുമ്പോഴേയ്ക്കും സ്ത്രീയുടെ പ്രായം 30 കടന്നിരിക്കും. 25–ാം വയസ്സിൽ പുരുഷന്റെ വന്ധ്യത കണ്ടെത്തിയാലും ചികിത്സയ്ക്കെത്തുന്നത് 35–ാം വയസ്സിലാകും. അത്തരം അവസരങ്ങളിൽ ഗർഭധാരണസാധ്യത വളരെയേറെ കുറയാനിടയുണ്ട്. അതുകൊണ്ട് ശ്രമിച്ചിട്ടും ഗർഭധാരണം വൈകുന്ന ആദ്യകാലത്തു തന്നെ തന്റെ പ്രായം മുമ്പോട്ടു പോകാതെ പുരുഷനെ ചികിത്സയ്ക്കു തയാറാക്കാൻ സ്ത്രീ പ്രത്യേകം ശ്രദ്ധിക്കണം.
പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (Polycystic Ovarian Disease) എന്ന രോഗാവസ്ഥ ഇക്കാലത്തെ സ്ത്രീകൾക്കു നന്നേ പരിചിതമാണ്.പിസിഒഡി എന്നാണിതിൻെറ ചുരുക്കപ്പേര്. കൗമാരക്കാരികളും വിവാഹിതകളും അമ്മമാരുമൊക്കെ പിസിഒഡി തങ്ങൾക്കുണ്ടെന്നു വിഷാദത്തോടെ തിരിച്ചറിയുന്നു. പോളി എന്നാൽ ഒന്നിലധികം, സിസ്റ്റിക് എന്നുപറഞ്ഞാൽ കുമിളകൾ. ഇതു സ്ത്രീകളുടെ അണ്ഡാശയങ്ങളിൽ (Ovaries) ഉണ്ടാകുന്ന രോഗാവസ്ഥയാണ്.
അണ്ഡാശയങ്ങൾ സ്കാൻ ചെയ്തുനോക്കുമ്പോൾ അവയുടെ ഉപരിതലത്തിൽ ഒരേ വലുപ്പത്തിൽ നീർകുമിളകൾ പോലുള്ള ഭാഗങ്ങൾ മാല കോർത്തതുപോലെ കാണാം. നെക്ക്േലസ് പാറ്റേൺ (Necklace pattern) എന്നാണ് ഈ സംവിധാനത്തെ ഡോക്ടർ വിശേഷിപ്പിക്കുന്നത്. അണ്ഡാശയങ്ങളിലെ ഈ ചെറുനീർക്കുമിളകൾ വന്ധ്യതയിലേക്കു നയിക്കുമെന്നതിനാൽ പെൺമനസ്സുകളിൽ വലിയ ആശങ്കയുണ്ടാക്കുന്നു.
Q. വണ്ണമുള്ളവർക്കാണ് പിസിഒഡി വരുന്നത് എന്നാണ് കേട്ടിട്ടുള്ളത്. മെലിഞ്ഞവരിലും ഈ രോഗം കാണുന്നുണ്ടല്ലോ? എന്തുകൊണ്ടാണ്?
വണ്ണമുള്ളവരിലാണു പിസിഒഡി കൂടുതൽ കാണുന്നതെങ്കിലും മെലിഞ്ഞവരിലും ഉണ്ടാകാറുണ്ട്. വണ്ണക്കൂടുതൽ പിസിഒഡി മൂലമുണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ മൂലവും ആകാം. ജനിതക, പാരമ്പര്യ കാരണങ്ങളാലാകാം മെലിഞ്ഞവർ പിസിഒഡിയ്ക്ക് ഇരകളാകുന്നത്. കാരണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് വിപുലമായ ഗവേഷണങ്ങൾ ആഗോളതലത്തിൽ നടക്കുകയാണ്.
Q. പ്രസവിച്ച സ്ത്രീകളിലും പിസിഒഡി ആരംഭിക്കുന്നതായി കാണുന്നു. കാരണമെന്താണ്?
പിസിഒഡിയുടെ ഒരു പ്രധാന അനന്തരഫലം വന്ധ്യതയാണ്. തെറ്റായ ഭക്ഷണരീതിയും ജീവിതശൈലിയും കാരണം ഉണ്ടാകുന്ന അമിതവണ്ണവും തന്മൂലം ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങളുമാണു കുഞ്ഞുങ്ങൾ ജനിച്ച ശേഷവും പലരെയും പിസിഒഡിയിലേക്ക് നയിക്കുന്നത്. അപൂർവമായി മറ്റു ചില രോഗങ്ങളുടെ പ്രതിഫലനമായും പിസിഒഡിയുടെ ലക്ഷണങ്ങൾ കാണാം.
Q. രോഗനിർണയം എങ്ങനെയാണ്? ഏതു ഘട്ടത്തിലാണ് രോഗനിർണയത്തിനെത്തേണ്ടത്?
ആർത്തവത്തിലെ മാറ്റങ്ങൾ, രോമവളർച്ച പോലെ നേരിയപുരുഷലക്ഷണങ്ങൾ, മിക്കവാറുമുള്ള അമിതവണ്ണം എന്നിവ മനസ്സിലാകുമ്പോൾ തന്നെ ഡോക്ടറെ കാണണം. വിശദമായി ചോദിച്ചറിഞ്ഞും ശരീരപരിേശാധന നടത്തിയും സ്കാൻ ചെയ്തും രക്തപരിശോധനകൾ നടത്തിയും ഡോക്ടർ രോഗനിർണയം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ചില വസ്തുതകൾ കൂടി അറിഞ്ഞിരിക്കണം.
അണ്ഡാശയങ്ങൾ ഈസ്ട്രജൻ (Oestrogen), പ്രോജസ്റ്ററോൺ (Progesterone) എന്നീ സ്ത്രീ ഹോർമോണുകൾ കൃത്യമായ അനുപാതത്തിൽ ഉൽപാദിപ്പിക്കുന്നതുമൂലമാണ് അണ്ഡവിസർജനം നടക്കുന്നത്. അതോടൊപ്പം ഗർഭാശയത്തിന്റെ അകവശത്തെ ആവരണം ഗർഭധാരണത്തിന് അനുയോജ്യമാകുംവിധം മാറുകയും ചെയ്യുന്നു. എന്നാൽ പിസിഒഡി ഉള്ളപ്പോൾ ഈസ്ട്രജൻ കൂടിയും പ്രോജസ്റ്ററോൺ കുറഞ്ഞും പോകുന്നു. ഇതാണ് വന്ധ്യത തുടങ്ങി അനേകം പ്രശ്നങ്ങളുണ്ടാക്കുന്നത്.
ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷഹോർമോണും അണ്ഡാശയങ്ങൾ ഈ അവസ്ഥയിൽ കൂടുതലായി പുറത്തുവിടുന്നു. ഇതു പുരുഷലക്ഷണങ്ങൾ വരുത്തുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിച്ചുനിർത്തുന്നത് പാൻക്രിയാസിൽ നിന്നുള്ള ഇൻസുലിനാണല്ലോ. പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ഉള്ളവരുടെ ശരീരകോശങ്ങൾക്ക് ഇൻസുലിൻ ശരിയായി സ്വീകരിക്കാൻ കഴിയാതെ വരുന്നു. ഇതു ക്രമേണ പ്രമേഹത്തിലേക്കു വഴിതെളിക്കുന്നു.
പിസിഒഡിയിൽ െെതറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനവും കുറഞ്ഞുപോകുന്നു. ടിഎസ് എച്ച് എന്ന ഹോർമോണിന്റെ അളവിൽ വ്യത്യാസം വരുന്നു. എന്നാൽ പ്രോലാക്റ്റിൻ എന്ന ഹോർമോൺ അമിതമാകാം. ഇതു സ്തനങ്ങളിൽ മാറ്റം വരുത്തുന്നു. വൃക്കയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന അഡ്രിനൽ (Adrenal) എന്നു പേരായ ഗ്രന്ഥികൾ സ്രവിപ്പിക്കുന്ന ഹോർമോൺ അളവുകളിലും മാറ്റം വരാം. ഇതൊക്കെ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.
എല്ലാ ഹോർമോൺ മാറ്റങ്ങളും രക്തപരിശോധനയിലൂടെ കണ്ടുപിടിക്കാമെങ്കിലും വളരെ വിപുലമായ ടെസ്റ്റുകൾ അപൂർവമായേ വേണ്ടിവരൂ. മറ്റു രോഗങ്ങൾ അല്ല, പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് മാത്രമാണ് എന്നത് ഉറപ്പാക്കാൻ കൂടിയാണു രക്തപരിശോധന നടത്തുന്നത്. പ്രമേഹം, അമിതരക്തസമ്മർദം, രക്തത്തിൽ കൊളസ്ട്രോളിന്റെ അളവു കൂടുതലാകുന്നതുമൂലമുണ്ടാകുന്ന ഹൃദ്രോഗസാധ്യത, ഗർഭാശയത്തിലും സ്തനങ്ങളിലും ഉണ്ടാകാവുന്ന കാൻസർ എന്നിവയൊക്കെ കണക്കിലെടുത്താകണം രോഗനിർണയം.
കറുത്ത പാടുകൾ കഴുത്തിലും കക്ഷങ്ങളിലും വയറിലും വിരലുകളിലും കാണാറുണ്ട്. മുഖക്കുരു, മുടിപൊഴിച്ചിൽ എന്നിവ മറ്റു പ്രശ്നങ്ങളാണ്. മീശ–താടി രോമങ്ങൾ എന്നിവ അമിതമായി വളരുന്നു, മുലക്കണ്ണുകൾക്കു ചുറ്റും വയറിലും പുറത്തുമെല്ലാം രോമവളർച്ച കാണാം. അമിതവണ്ണം, രോമവളർച്ച, വയർ വീർത്തിരിക്കുക, കഴുത്തിലെ കറുത്ത പാടുകൾ എന്നിവ കാണുമ്പോൾ തന്നെ പിസിഒഡി ഉണ്ടെന്ന് ഏകദേശരൂപം കിട്ടും. അതിനാൽ മിക്കപ്പോഴും ഗൈനക്കോളജിസ്റ്റ്, എൻഡോെെക്രനോളജിസ്റ്റ്, ചർമരോഗവിദഗ്ധൻ, ഫിസിഷ്യൻ എന്നിവരുടെ സംയുക്തവിശകലനം ആവശ്യമായി വരാം.
Q. പിസിഒഡിയുടെ ചികിത്സാരീതി എങ്ങനെയാണ് ? ഏതൊക്കെയാണ് ഫലപ്രദമായ മരുന്നുകൾ?
പിസിഒഡി എന്നു കേൾക്കുമ്പോഴേ മക്കളുടെ വിവാഹജീവിതത്തെപ്പറ്റിയും വന്ധ്യതയെപ്പറ്റിയും ഏറെ ഉത്കണ്ഠപ്പെടുന്ന മാതാപിതാക്കളെയാണ് ഇപ്പോൾ കാണുന്നത്. ശരിയായ അറിവു നൽകുകയാണ് ആദ്യം വേണ്ടത്. ചിലപ്പോൾ ലഘുവായ മരുന്നുകൾ ദീർഘകാലം വേണ്ടിവരാം. ഹോർമോൺ ഗുളികകൾ നിർദേശിച്ച രീതിയിൽ കഴിച്ചാൽ കുഴപ്പമില്ലെന്നു മനസ്സിലാക്കണം.
അമിതവണ്ണം നിയന്ത്രിക്കലാണ് ആദ്യ പ്രതിവിധി. പൊക്കത്തിനൊത്ത തൂക്കം ഡോക്ടർ നിർദേശിച്ചുതരും. ഇതിനായുള്ള ഡയറ്റ് ചാർട്ട് ഡോക്ടറോ ഡയറ്റീഷനോ കുറിച്ചുതരും. എളുപ്പത്തിൽ പറഞ്ഞാൽ 150 സെന്റീമീറ്റർ ഉയരമുള്ള ഒരു സ്ത്രീക്ക് 50 കിലോഗ്രാം തൂക്കമേ ആകാവൂ. ആഹാരത്തിൽ കാർബോ
െെഹഡ്രേറ്റ് (അന്നജം) കുറയ്ക്കണം. അരിയാഹാരം, മധുരം എന്നിവ നിയന്ത്രിച്ചാൽ മതി. കൊഴുപ്പു തീർച്ചയായും കുറയ്ക്കണം. കൊഴുപ്പുള്ള മത്സ്യം, മാംസം എന്നിവ വറുത്തതും പൊരിച്ചതും ഒഴിവാക്കുക. കറി വച്ചു മിതമായി കഴിക്കാം. എണ്ണ, നെയ്യ് എന്നിവ വളരെ കുറയ്ക്കുക. മാർക്കറ്റിൽ ലഭ്യമാകുന്ന ആകർഷകങ്ങളായ വിഭവങ്ങൾ അതായത്, പിസ, നൂഡിൽസ്, ബർഗേഴ്സ്, പഫ്സ്, ചിപ്സ്, ടിന്നിലടച്ച കൃത്രിമച്ചേരുവകളുള്ള ആഹാരപദാർഥങ്ങൾ, പഴ രസങ്ങൾ, സിറപ്പുകൾ, ജാം, ചോക്ലേറ്റ്, െഎസ്ക്രീം എന്നിവ കഴിവതും കുറയ്ക്കുക. അനാരോഗ്യകരമായ തൂക്കം വർധിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. മാംസാഹാരം നിയന്ത്രിക്കണം. മെലിഞ്ഞ പ്രകൃതമുള്ള സ്ത്രീകളും ഇത്തരം കൃത്രിമ ഭക്ഷണങ്ങൾ ഒഴിവാക്കണം.
വീട്ടിലുണ്ടാക്കുന്ന കഞ്ഞി, ചോറ്, ദോശ, ഇഡ‌്ലി, ചപ്പാത്തി, പുട്ട്, ഇടിയപ്പം, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയാകട്ടെ ഭക്ഷണവസ്തുക്കൾ. പാൽ, നാടൻമുട്ട ഇവ നിയന്ത്രിതമായി കഴിക്കാം. ശുദ്ധമായ പച്ചക്കറികൾ, പഴവർഗങ്ങൾ, ധാന്യങ്ങൾ എന്നിവ കൊണ്ടു വീട്ടിൽ തയാറാക്കുന്ന ഭക്ഷണം മാത്രമാണ് ആരോഗ്യകരം.
ഫലപ്രദമായ മരുന്നുകളുണ്ട്. ഈസ്ട്രജൻ, പ്രോജസ്റ്ററോൺ എന്നിവ അടങ്ങിയ ഗുളികകൾ ക്രമീകരിച്ചു നൽകി ഹോർമോൺ പ്രവർത്തനം ശരിയാക്കുന്നു. ഇവ പുരുഷഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോണിന്റെ പ്രവർത്തനത്തെയും തടയുന്നു. പിസിഒഡി രോഗികളിൽ ഈസ്ട്രജൻ ഹോർമോണിന്റെ അതിപ്രസരം മൂലം ഗർഭാശയകാൻസർ സാധ്യത കൂടുതലാണ്. ഇതിനെതിരെയുള്ള ഫലപ്രദമായ ചികിത്സ കൂടിയാണ് ഈ ഗുളികകൾ. ഗുളികരൂപത്തിലല്ലാതെ തൊലിപ്പുറമേ ഒട്ടിക്കുന്ന പാച്ചുകളായും യോനിക്കുള്ളിൽ വയ്ക്കാവുന്ന ക്രീം, ഗുളിക എന്നിവയായും ഇവ ലഭ്യമാണ്. ഗർഭപാത്രത്തിനകത്തു കോപ്പർ ടി പോലെ വയ്ക്കുന്ന ഹോർമോൺ ഉപാധികൾ ഉണ്ട്.
പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ഉള്ളവരിൽ വന്ധ്യത കണ്ടെത്തിയാൽ ക്ലോമിഫിൻ(Clomiphene), ലെട്രോസോൾ (Letrozol) ഗുളികകൾ, െഗാണാഡോട്രോഫിൻ (Gonadotrophin) ഇൻജക്‌ഷനുകൾ എന്നിവ കൃത്യതയോടെ നൽകേണ്ടതുണ്ട്. മെറ്റ്ഫോമിൻ (Metformin) എന്ന ഗുളിക പിസിഒഡി ചികിത്സയിൽ വലിയ സ്ഥാനം വഹിക്കുന്നു. ഇതു പ്രമേഹം നിയന്ത്രിക്കുന്ന മരുന്നാണ്. പിസിഒഡി ഉള്ളവരിൽ ഭാവിയിലും ഗർഭിണിയാകുമ്പോഴും പ്രമേഹസാധ്യതയുണ്ട്. ബ്ലഡ് ഷുഗറിന്റെ അളവു നോർമൽ ആണെങ്കിലും മെറ്റ്ഫോമിൻ സ്ഥിരമായി ദീർഘകാലം കൊടുക്കാറുണ്ട്. അമിതമേദസ്സ് നിയന്ത്രിച്ചു ശരീരം ഒതുങ്ങാനും അണ്ഡവിസർജനം നടക്കാനും രോമവളർച്ച നിയന്ത്രിക്കാനും വന്ധ്യതാസാധ്യത കുറയ്ക്കാനും പ്രമേഹനിയന്ത്രണത്തിനുമെല്ലാം ഇത് ഉത്തമമാണ്.
െെതറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം ശരിയാക്കാൻ മരുന്നുകൾ എൽട്രോക്സിൻ (Eltroxin) ആവശ്യമെങ്കിൽ നൽകുന്നു. ബ്രോമോക്രിപ്റ്റിൻ (Bromocryptin), കേബർഗോളിൻ (Cabergolin) എന്നിവ പ്രൊലാക്ടിൻ ഹോർമോൺ അളവു നിയന്ത്രിക്കാൻ പ്രയോജനപ്പെടും. ഹോർമോൺ തകരാറുമൂലം എല്ലുകൾക്കു ബലക്കുറവ് (Osteoporosis) വരാതിരിക്കാൻ കാൽസ്യം, വൈറ്റമിൻ ഡി എന്നിവ ഉപകരിക്കുന്നു. ഈസ്ട്രോജൻ, പ്രോജസ്റ്റിറോൺ ഗുളികകൾ, സ്പൈറോണോലാക്റ്റോൺ( Spironolactone) ഗുളിക, എഫ്ളോർണിതിൻ (Eflornithin) എന്ന ക്രീം, മെറ്റ്ഫോമിൻ എന്നിവ രോമവളർച്ച നിയന്ത്രിക്കാൻ ഉപയോഗിക്കുന്നു. സിപ്രോടെറോൺ (Ciproterone), ഡ്രോസ്പെരിനോൺ (Drosperinon ) എന്നിവ പുരുഷഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോണിന്റെ പ്രവർത്തനം നിയന്ത്രിച്ചു മുഖക്കുരു, രോമവളർച്ച എന്നിവയ്ക്ക് പരിഹാരം ഉണ്ടാക്കുന്നു.
രോമങ്ങൾ പിഴുതുകളയുക (Depilation), രോമങ്ങളുടെ കറുത്തനിറം മാറ്റുക (Bleaching), കൂടിയ രീതിയിലുള്ള രോമവളർച്ച മാറ്റുക (Waxing), രോമം വടിച്ചുകളയുക (Shaving) എന്നിവ അമിതരോമവളർച്ചയ്ക്കുള്ള പ്രതിവിധികളാണ്. വൈദ്യുതി ഉപയോഗിച്ചു രോമവളർച്ച സ്ഥിരമായി ചികിത്സിച്ചു മാറ്റാനുള്ള ഉപാധിയാണ് ഇലക്ട്രോലൈസിസ്. ലേസർ രശ്മികൾ ഉപയോഗിച്ചുള്ള സ്ഥിരമായ രോമം കളയൽ ചികിത്സയും ലഭ്യമാണ്. കീഹോൾ ഒാപ്പറേഷൻ (Ovarian Diathermy) വഴി അണ്ഡാശയത്തിലെ കുമിളകളെ കരിച്ചു കളയുന്ന രീതി വളരെ ഫലപ്രദമാണ്.
വിവരങ്ങൾക്ക് കടപ്പാട്; ഡോ. ഭവാനി ചന്ദ്രശേഖരൻ, റിട്ട. കൺസൽറ്റൻറ് ഗൈനക്കോളജിസ്റ്റ്, ഹോളിഫാമിലി, ഹോസ്പിറ്റൽ, തൊടുപുഴ
പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ. https://api.whatsapp.com/send?phone=447868701592&text=subscribe
അമ്മയാകാൻ െകാതിക്കുന്ന സ്ത്രീകളുെട ജീവിതത്തിലെ പ്രധാനപ്പെട്ട കാലമാണ് ഗർഭകാലം. ശാരീരികമായി ഒരുപാട് വ്യതിയാനം സംഭവിക്കുന്ന ഈ കാലയളവിൽ മനസ്സിലും ചില മാറ്റങ്ങൾ പതിവാണ്. െപാതുവെ നമ്മുെട സമൂഹത്തിലെ ഒരു ഗർഭിണിക്ക് ശരീരികമായി ലഭിക്കുന്ന പരിഗണനയും പരിചരണവും മാനസികമായി ലഭിക്കാറില്ല എന്നത് സത്യമാണ്. പൂർണ ആേരാഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകാൻ ശരീരത്തോെടാപ്പം മനസ്സും ആേരാഗ്യത്തോെട ഇരിക്കേണ്ടതുണ്ട്. അതിൽ പ്രധാനം ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള മാനസികമായ തയാറെടുപ്പാണ്. ഇതിന്റെ ഭാഗമായി ചില ആസൂത്രണങ്ങൾ ആവശ്യമാണ്.
∙ ഗർഭിണിയാകും മുൻപുതന്നെ ദമ്പതികൾ ഗർഭധാരണത്തെക്കുറിച്ചും ഗർഭകാലത്തിന്റെ പ്രത്യേകതകളെക്കുറിച്ചും പ്രസവം, പ്രസവാനന്തര പരിചരണം തുടങ്ങിയവയെക്കുറിച്ചുമുള്ള ശാസ്ത്രീയ അറിവുകൾ േതടണം. ഇക്കാര്യങ്ങളിൽ എന്തെങ്കിലും സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ അടുത്തുള്ള ഗൈനക്കോളജിസ്റ്റുമായി സംസാരിച്ച് സംശയനിവാരണം നടത്തണം. ഉറച്ചതും സന്തോഷത്തോെടയുമുള്ള മനസ്സോെടയാകണം സ്ത്രീ ഗർഭം ധരിക്കേണ്ടത്.
∙ ഗർഭം, പ്രസവം എന്നിവ സ്ത്രീയുെട മാത്രം ഉത്തരവാദിത്തമല്ല എന്ന േബാധം ഭർത്താവിനും മറ്റ് കുടുംബാംഗങ്ങൾക്കും ഉണ്ടായിരിക്കണം. ഗർഭിണികൾക്ക് പ്രത്യേകിച്ച് ആദ്യമായി ഗർഭം ധരിക്കുന്നവർക്ക് ഒട്ടേറെ ആശങ്കകളും അസ്വാസ്ഥ്യങ്ങളും സ്വാഭാവികമാണ്. അതുപോെല തന്നെ കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങളും. ഇത്തരം സ്വപ്നങ്ങളും ആശങ്കകളും ഭർത്താക്കൻമാർ േചാദിച്ചു മനസ്സിലാക്കുകയും അവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോെട, ആർദ്രതയോെട േകൾക്കുകയും വേണം.
∙ എന്തിനും ഏതിനും കുടുംബവും സുഹൃത്തുക്കളും കൂടെയുണ്ടെന്ന ആത്മവിശ്വാസം ഗർഭിണിയിൽ സൃഷ്ടിക്കണം. നേരത്തെ അമ്മമാരായ സ്ത്രീകളുമായുള്ള ആശയവിനിമയം ഒരുപരിധിവരെ ആശങ്കകൾ ഇല്ലാതാക്കും.
∙ ഗർഭകാലത്തു വീട്ടിലെ േജാലികളിൽ പരമാവധി സഹായിക്കണം. േജാലിയുള്ള സ്ത്രീകൾക്ക് ഇക്കാര്യത്തിൽ പ്രത്യേക പരിഗണന നൽകണം. അതേ സമയം േഡാക്ടറുെട നിർദേശപ്രകാരമുള്ള വ്യായാമങ്ങൾ മുടക്കരുത്.
∙ ഉറക്കം, വിശ്രമം എന്നിവ പ്രധാനമായതിനാൽ ഗർഭിണിക്ക് വീട്ടിനുള്ളിൽ സൗകര്യങ്ങൾ െചയ്തുെകാടുക്കണം.
∙ ഗർഭിണിയുെട പ്രയാസങ്ങളും പ്രശ്നങ്ങളും നിസ്സാരവൽക്കരിക്കുകയോ കളിയാക്കുകയോ െചയ്യരുത്. അതിനു പരിഹാരം കാണാൻ സഹായിക്കുക.
∙ നിത്യജീവിതത്തിൽ ഗർഭിണിക്കുണ്ടാകുന്ന കുറ്റങ്ങളും കുറവുകളും സ്നേഹത്തോെട ക്ഷമിച്ച്, അവരെ ആേരാഗ്യകരമായി മുന്നോട്ടു പോകാൻ സഹായിക്കണം.
∙ ഗർഭിണികളുെട മാനസികാരോഗ്യം കുഞ്ഞുങ്ങളെ ബാധിക്കുമെന്നതിനാൽ ഗർഭിണികളെ കഴിയുന്നത്ര സന്തോഷിപ്പിക്കുക. വിശ്വാസികളായ സ്ത്രീകൾക്ക് പ്രാർഥനകളും ഈശ്വരചിന്തകളും മികച്ച ഗുണം െചയ്യും.
(ലൈംഗിക ആരോഗ്യം സംബന്ധിച്ച കൂടുതൽ പോസ്റ്റുകൾ ലഭിക്കുവാൻ ഫേസ്ബുക് പേജ് follow ചെയ്യുക )
ഡാര്‍വിന്റെ വിവാഹം കഴിഞ്ഞിട്ടു മൂന്നേകാല്‍ വര്‍ഷമായി. കുട്ടികളായില്ല. വീട്ടുകാരുടെ നിര്‍ബന്ധം ഏറിയപ്പോള്‍ ഗത്യന്തരമില്ലാതെയാണ് വന്ധ്യതാചികിത്സയ്ക്കായി െെഗനക്കോളജിസ്റ്റിനെ കാണാന്‍ തീരുമാനിച്ചത്. അവരുടെ കഥ കേട്ട െെഗനക്കോളജിസ്റ്റ് ഒരു കുറിപ്പും കൊടുത്ത് സെക്സോളജിസ്റ്റിന്റെ അടുത്തേക്ക് വിട്ടു. വന്ധ്യതാ ചികിത്സ നടത്താന്‍ പോയ ഡാര്‍വിനും ഭാര്യയും എന്തിനു സെക്സോളജിസ്റ്റിനെ കാണണം? ഒപ്പം വന്ന അമ്മമാരെ കാര്യം പറഞ്ഞു മനസ്സിലാക്കിയ ശേഷം ചികിത്സ തുടങ്ങി.
നാലാംവട്ടം കാണുമ്പോഴേക്കും പെൺകുട്ടി ഗർഭിണിയായി കഴിഞ്ഞിരുന്നു. എന്താണ് അവര്‍ നേരിട്ട പ്രശ്നം എന്നല്ലേ? ശരിയായ സംയോഗം നടന്നിരുന്നില്ല. പരിഹാരമായി സെക്‌ഷ്വല്‍ പൊസിഷന്‍ ശരിയാക്കിയതോടെ അവരുടെ െെലംഗിക പ്രശ്നങ്ങൾ എന്നേക്കുമായി അവസാനിച്ചു.
സെക്‌ഷ്വൽ പൊസിഷനുകൾ
രതിയില്‍ ഏറ്റവും ഉല്‍കൃഷ്ടമായ ഒന്നാണ് സംേഭാഗനിലകള്‍ അഥവാ സെക‌്ഷ്വല്‍ പൊസിഷനുകള്‍. പ്രായത്തിനും ശാരീരിക പ്രത്യേകതകള്‍ക്കും ആരോഗ്യാവസ്ഥയ്ക്കും അനുയോജ്യമായ പൊസിഷനുകളിലേക്ക് യഥാസമയം മാറുകയെന്നത് രതിജീവിതം ആസ്വാദ്യകരമായി നിര്‍ത്താന്‍ സഹായിക്കും. വാത്സ്യായന മഹര്‍ഷിയുടെ കാമശാസ്ത്രത്തില്‍ വിവരിക്കുന്ന 64 എണ്ണമുള്‍പ്പെടെ എണ്‍പതിലധികം സംയോഗമുറകളാണു ഭാരതീയ െെലംഗികശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഉള്ളത്. ഇവയെല്ലാം തന്നെ കിടപ്പ്, ഇരുപ്പ്, നില്‍പ്പ് എന്നീ മൂന്നുനിലകളിലൂന്നിയും അവയുടെ സംയോഗത്തിലൂടെയും രൂപപ്പെട്ട വിവിധ ഭാവങ്ങളാണ്.
ഗർഭധാരണത്തിന് ഏതു പൊസിഷനില്‍ ബന്ധപ്പെട്ടാലും ഗര്‍ഭധാരണം നടക്കാമെങ്കിലും അതിനായി ശ്രമിക്കുന്ന ദമ്പതികള്‍ക്ക് ഏറ്റവും ആത്മവിശ്വാസം പകരുന്നതും അനായാസം ബന്ധം സാധ്യമാക്കുന്നതും പുരുഷൻ മുകളിലായി വരുന്ന മിഷനറി പൊസിഷന്‍ തന്നെയാകും. സ്ത്രീയുടെ അരക്കെട്ടിനടിയില്‍ ചെറിയൊരു തലയണ വച്ച് ഇടുപ്പ് ഉയര്‍ത്തുന്നത് സ്ഖലന സമയത്ത് ലിംഗം പൂര്‍ണമായും ശുക്ലം ഉള്ളില്‍ തന്നെ നിക്ഷേപിക്കുന്നതിനു സഹായകരമാണ്. അതുകൊണ്ടാകാം വന്ധ്യതാ ചികിത്സയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നവര്‍ക്ക് ചില െെഗനക്കോളജിസ്റ്റുകളെങ്കിലും ഈ പൊസിഷന്‍ നിര്‍ദേശിക്കാറുള്ളത്.
ശീഘ്രസ്ഖലനം ഉള്ളവർക്ക്
മലര്‍ന്നു കിടക്കുന്ന പുരുഷനു മുകളില്‍ സ്ത്രീ കിടന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ബന്ധപ്പെടുന്ന രീതിയാണ് വുമണ്‍ ഒാണ്‍ ടോപ് (woman on top). ഈ നിലയ്ക്കും പല വകഭേദങ്ങള്‍ ഉണ്ട്. ശീഘ്രസ്ഖലനത്തിന്റെ ചികിത്സയില്‍ ഏറെ പ്രാധാന്യമുള്ള ഒരു രീതിയാണ് ഇത്.
മലര്‍ന്നു കിടക്കുന്ന പുരുഷന്റെ ഇരുവശങ്ങളിലുമായി സ്ത്രീ മുട്ടുകുത്തി പുരുഷശരീരത്തില്‍ ഇരുന്നുകൊണ്ടു സംഭോഗത്തില്‍ ഏര്‍പ്പെടുന്ന രീതി പലര്‍ക്കും പ്രിയങ്കരമാണ്. ഭയം മൂലം െെലംഗികബന്ധം സാധ്യമാകാത്ത സ്ത്രീകള്‍ക്ക് ഇതു മികച്ച മാർഗമാണ്. ഇത്തരം ഫീമെയില്‍ സുപ്പീരിയര്‍ പൊസിഷനുകള്‍ സ്ത്രീയുടെ ഭയമകറ്റും. പുരുഷനു മുകളില്‍ ഇരുന്നു െെലംഗികബന്ധവും യോനീപ്രവേശവും സ്ത്രീക്കുതന്നെ നിയന്ത്രിക്കാമെന്നതാണ് ഇതിന്റെ ഗുണം.
പരസ്പരം മുഖഭാവങ്ങള്‍ കണ്ടു മനസ്സിലാക്കി ആസ്വദിക്കുന്നതിനും ആശയവിനിമയത്തിനും ഏറെ സഹായകരമായ ഒരു രീതിയാണ് ഇത്. ഈ പൊസിഷനില്‍ െെലംഗിക ബന്ധത്തിന്റെ പൂര്‍ണ നിയന്ത്രണം സ്ത്രീയുടെ െെകകളിലാണ്. വേഗത്തില്‍ രതിമൂര്‍ച്ഛ ലഭിക്കാന്‍ കഴിയുന്ന തരത്തില്‍ ചലനങ്ങള്‍ ക്രമീകരിക്കാനും ചലനവേഗത നിയന്ത്രിക്കാനും സ്ത്രീക്കു തന്നെ കഴിയുമെന്നതാണ് ഈ പൊസിഷന്റെ പ്രത്യേകത.
രതിമൂർച്ഛ ഉറപ്പാക്കാൻ
റിയര്‍ എന്‍ട്രി എന്നറിയപ്പെടുന്ന സംഭോഗനിലയും പ്രധാനപ്പെട്ട ഒന്നാണ്. െെകകള്‍ കിടക്കയിലൂന്നി മുട്ടുകുത്തി നില്‍ക്കുന്ന സ്ത്രീയുടെ പുറകില്‍ക്കൂടി യോനിയിലേക്ക് പ്രവേശിപ്പിക്കുന്ന രീതിയാണിത്. ഡോഗി സ്െെറ്റല്‍ എന്നും ഈ രീതി അറിയപ്പെടുന്നു. ബെഡ്ഡില്‍ സ്ത്രീയുടെ പിന്നിലായി മുട്ടുകുത്തി നില്‍ക്കുന്ന പുരുഷനു ഏറെ ചലനസ്വാതന്ത്ര്യം ലഭിക്കുന്നു. രതിമൂര്‍ച്ഛ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള സ്ത്രീകളെ കൂടുതല്‍ ഉത്തേജിപ്പിച്ച് രതിമൂര്‍ച്ഛയിലേക്ക് നയിക്കുന്നതിന് ഏറെ സഹായകരമായ ഒരു സംഭോഗനിലയാണ് ഇത്.
മുടി വെട്ടാനും കെട്ടാനും ഓരോരുത്തർക്കും ഓരോരോ സ്റ്റൈലാണ്. പ്രത്യേകിച്ചും സ്ത്രീകൾക്ക്. എങ്ങനെ വെട്ടിയാലും കെട്ടിവയ്ക്കുന്നതിൽ നോ കോംപ്രമൈസ്. അത് രസകരമായിരിക്കണമെന്നതിൽ തർക്കമില്ല. അതിൽ അൽപ്പം അലങ്കാരപ്പണികൾ കൂടിയായാലോ…പൊരിച്ചു മുത്തേ…കുറച്ച് കൂടി കടന്ന് കല്യാണത്തിന് ഒരുങ്ങുന്ന പെണ്ണാണെങ്കിലോ…വേണം..വെറൈറ്റി നിർബന്ധമായും വേണം. അങ്ങനെ കുറച്ച് തകർപ്പൻ ഹെയർസ്റ്റൈലുകൾ പരിചയപ്പെട്ടാലോ… ഹെയർസ്റ്റൈൽ ലോകത്ത് സ്ലീക്, ബൗൺസി എന്നിങ്ങനെ മാറിമറിയുന്ന ട്രെൻഡുകള്‍ ഏറെയാണ്. വിവാഹം, നിശ്ചയം, ഹൽദി എന്നിങ്ങനെ പല ചടങ്ങുകൾക്കും വേറിട്ട തരം സ്റ്റൈലുകളാണ് ഫാഷൻ. ഓരോ ആഘോഷങ്ങൾക്കും മനസിൽ ഇണങ്ങുന്ന ഏറ്റവും മികച്ച ഹൈർസ്റ്റൈലുകൾ ഇതിൽ നിന്നു കണ്ടുവയ്ക്കാം…
1)SLEEK REDEFINED
2)REVERSE MAANG TIKKA
3)BEAD SUN RAY
4)WATERFALL
5)TWIST AND BRAID COMBO
6)TWIST HALF UP
7)SCATTERD PEARLS
കടപ്പാട് : ഫെമി ആന്റണി ( സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ് ) @vanitha
ചിത്രങ്ങൾ : ബേസിൽ പൗലോ
കോർഡിനേഷൻ :പുഷ്പ മാത്യു
ഒരു കെട്ടുകഥ പോലെ സുഗമമായി ഒഴുകുന്നവയല്ല പ്രണയബന്ധങ്ങള്‍. തുടക്കത്തിലുള്ള ആവേശത്തിനും തീക്ഷ്ണതയ്ക്കുമപ്പുറം രണ്ടുവ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയവും മനസ്സിലാക്കലും വിശ്വാസവുമൊക്കെയാണ് ആരോഗ്യപരമായ ബന്ധങ്ങളെ വാര്‍ത്തെടുക്കുന്നതിന് അടിസ്ഥാനം. പങ്കാളിയുടെ കാഴ്ചപ്പാടുകളും ട്രോമകളുമെല്ലാം മനസ്സിലാക്കിയുള്ള യാത്രയാണ് സുദൃഡമായ ബന്ധത്തിനു വേണ്ടത്.
പങ്കാളിയെയും പ്രണയത്തിലെ അവരുടെ കാഴ്ചപ്പാടുകളെയും കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ചെയ്യേണ്ട ഏഴ് കാര്യങ്ങൾ പങ്കുവെക്കുകയാണ് സൈക്കോളജിസ്റ്റ് ആയ ഡോ.നിക്കോള്‍ ലെപേര.