close

April 2023

ആരോഗ്യംചോദ്യങ്ങൾഡയറ്റ്സ്ത്രീ സൗന്ദര്യം (Feminine beauty)

വണ്ണം കൂട്ടാന്‍ ചില മാര്ഗ്ഗാങ്ങള്‍

നിങ്ങളുടെ ശരീരം മെലിഞ്ഞിട്ടാണോ? ‘ഐഡിയല്‍ വെയിറ്റ്’ നേടാന്‍ ഇതാ പത്ത് വഴികള്‍

മറ്റ് അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം. എന്നാല്‍ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ ആകാരഭംഗിയെമാത്രമല്ല നിത്യജീവിതത്തെത്തന്നെ അത് ബാധിച്ചേക്കാം. ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്‌കരിച്ചാല്‍ അനായാസം ആര്‍ക്കും ‘ഐഡിയല്‍ വെയ്റ്റ്’ നേടാന്‍ സാധിക്കും

1.ദിനംപ്രതി രണ്ട് ഗ്ലാസ് പാല്‍ കുടിക്കുക. ചായക്കും കാപ്പിക്കും പകരം ഒരുഗ്ലാസ് പാല്‍കുടിക്കാം.

2.ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് ഏത്തപ്പഴം ഉത്തമമാണ്. വാഴപ്പഴം ഉപയോഗിച്ചുള്ള ഷേയ്ക്ക് അത്യുത്തമമാണ്. ഇത് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ഉചിതം.

3.പഴച്ചാറുകള്‍ ധാരാളം കഴിക്കുക. പോഷകങ്ങള്‍ കൂടുതല്‍ ലഭിക്കുന്നതിന് ഇത് സഹായിക്കും.

4.ഓരോദിവസവും കഴിക്കുന്ന പോഷകാഹാരങ്ങളുടെ അളവ് അല്പാല്‍പ്പമായി വര്‍ധിപ്പിക്കുക. ആവശ്യത്തിന് ഭാരം വര്‍ധിച്ചുവെന്ന് തോന്നുന്നതുവരെ ഇത് തുടരുക.

5.അന്നജം ധാരാളമുള്ള ഭക്ഷണം കഴിക്കുക. ഉരുളക്കിഴങ്, മധുരക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

6.മത്സ്യം, മാംസം, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

7.ഓരോദിവസവും കഴിക്കുന്ന ചോറിന്റെ അളവില്‍ ചെറിയ വര്‍ധനവ് വരുത്തുക.

8.പ്രഭാതഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുക.

9.ധാരാളം പഴവര്‍ഗ്ഗങ്ങളും ഉണക്കിയ പഴങ്ങളും കഴിക്കുന്നത് നല്ലതാണ്.

10.തൈരും ഉപ്പേരിയും ചേര്‍ന്ന വിഭവസമൃദ്ധമായ ഊണ് ഉച്ചയ്ക്ക് കഴിക്കാം.

 

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുമ്പോള്‍ പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യതയേറെയാണ്. വയറിനുചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാനും ഇത് വഴിവെച്ചേക്കാം. അവസാനം ‘മേദസ്സ് ദു:ഖമാണുണ്ണീ, മെലിഞ്ഞ ദേഹം സുഖപ്രദം’ എന്ന ഉപദേശവും സ്വീകരിച്ച് വിപണിയില്‍ ലഭിക്കുന്ന തടികുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങി കഴിക്കേണ്ടിവരുന്ന അവസ്ഥയുണ്ടാവരുത്. തടികുറയ്ക്കാന്‍ ശരിയായ വ്യായാമവും പോഷകങ്ങള്‍ കുറഞ്ഞ ഭക്ഷണം കഴിക്കുകയുമല്ലാതെ മറ്റ് കുറുക്കുവഴികളൊന്നുമില്ലെന്ന് തിരിച്ചറിയുക. വ്യായാമത്തിലൂടെ ഈ സാഹചര്യം ഒഴിവാക്കം. ആവശ്യത്തിന് ഭാരമുള്ള ഉറച്ചശരീരത്തിന് ചെറിയതരത്തിലുള്ള വ്യായാമം തുടരുന്നത് സഹായിക്കും

ഭക്ഷണം ധാരാളം കഴിച്ചിട്ടും ശരീരഭാരം കൂടുന്നില്ലെന്ന പരാതിക്കാരാണേറെയും. അങ്ങനെയുള്ളവര്‍ താഴെ പറയുന്ന പരിശോധനകള്‍ നടത്തുക:

1. രക്തത്തിലെ പഞ്ചസാരയുടെ അളവ്: കാരണം പ്രമേഹമുണ്ടെങ്കില്‍ ദേഹം വളരെ മെലിയാം.

2. തൈറോയ്ഡ്ഗ്രന്ഥിയുടെ പ്രവര്‍ത്തനം: തൈറോക്‌സിന്‍ കൂടുതലാണെങ്കിലും ചിലപ്പോള്‍ മെലിച്ചില്‍ കാണാറുണ്ട്. ഇതു രണ്ടും ഇല്ലാത്തപക്ഷം നിങ്ങള്‍ വ്യാകുലപ്പെടേണ്ട ഒരു കാര്യവുമില്ല.
വണ്ണം കൂടുതലാവാന്‍ മരുന്നുകള്‍ ഒന്നും കഴിക്കരുത്. അത്തരം മരുന്നുകളില്‍ അനാബോളിക് സ്റ്റീറോയിഡുകള്‍ (Anaebolic Steroids)അടങ്ങിയിരിക്കും. ഇത് അപകടകാരിയായ ഒരു ഔഷധമാണ്. തടി കൂടുവാന്‍ നല്ല ഭക്ഷണം കഴിക്കുക.

3. ഗ്യാസ്ട്രബിള്‍, ലൂസ്‌മോഷന്‍ എന്നിവയുള്ളവര്‍ ചിട്ടയായ ഭക്ഷണരീതി പിന്തുടരേണ്ടതുണ്ട്. ഇതിനായി ഉദരരോഗവിദഗ്ധന്റെ ഉപദേശം തേടുക. ഉദരരോഗം മൂലം ശരിയായി ദഹനം നടക്കാതിരുന്നാല്‍ ശരീരം ക്ഷീണിക്കാനിടവരും.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

വണ്ണം കൂട്ടാന്‍ ചില മാര്‍ഗ്ഗങ്ങള്‍

സമീകൃതമായ പ്രഭാതഭക്ഷണം നിങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങളെയും വിശപ്പിനെയും ഉണര്‍ത്തും. ധ്യാന്യങ്ങളും പ്രോട്ടീനും അടങ്ങിയതാവണം ഭക്ഷണം. കൂടെ എതെങ്കിലും ഒരു നാട്ടു പഴവും കഴിക്കാം.

എങ്ങനെയെങ്കിലും പെട്ടെന്ന് കുറച്ച് വണ്ണം വയ്ക്കണമെന്നു കരുതി ഫാസ്റ്റ്ഫുഡും പിസയും മില്‍ക്ക് ഷേക്കും വാരി വലിച്ചു കഴിക്കരുത്. പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും വ്യത്യസ്ത ഭഷ്യവിഭവങ്ങളില്‍ നിന്നുള്ള പ്രോട്ടീനും ഒപ്പം, വല്ലപ്പോഴും ഇത്തരം കൊതിയൂറുന്ന രുചികളും നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മതി.

ഒരു സുപ്രഭാതത്തില്‍ ഭക്ഷണത്തിന്റെ അളവു കൂട്ടാന്‍ ശ്രമിച്ചാല്‍ വയറു പെട്ടെന്നു നിറഞ്ഞ് അധികം കഴിക്കാന്‍ പറ്റാതെ വരാം. ദിവസം മൂന്നു നേരം വലിയ അളവില്‍ കഴിക്കുന്നതിലും നല്ലത് ചെറിയ അളവില്‍ നാല്, അഞ്ചു നേരമായി കഴിക്കുന്നതാണ്.

ഓരോ ഭക്ഷണനേരത്തിനിടയിലും രണ്ടര മുതല്‍ മൂന്നു മണിക്കൂര്‍ ഇടവേളയെ പാടുള്ളു. ഒരിക്കലും അഞ്ചുമണിക്കൂറില്‍ കൂടുതല്‍ ഇടവേള വരരുത്.

ദിവസവും ഒരേ തരം ഭക്ഷണം തന്നെ കഴിക്കുന്നത് ബോറടിയാകും. പതിയെ കഴിക്കുന്നതിന്റെ അളവ് കുറയും. ഇടയ്‌ക്കൊക്കെ പുതിയ വിഭവങ്ങള്‍ പരീക്ഷിക്കണം. ആദ്യം പ്രോട്ടീനില്‍ നിന്നും തുടങ്ങാം. ചീസ്, അണ്ടിപ്പരിപ്പുകള്‍, ബീഫ്, മീന്‍, യോഗര്‍ട്ട്, ബീന്‍സ്, കോഴിയിറച്ചി, മുട്ട എന്നിവയിലേതെങ്കിലുമൊക്കെ മാറിമാറി പരീക്ഷിക്കാം.

പാചകം ചെയ്ത ഭക്ഷണം ദിവസം നാലഞ്ചു പ്രാവശ്യമായി കഴിക്കല്‍ ജോലിക്കാര്‍ക്കും മറ്റും പ്രായോഗികമാവില്ല. അവര്‍ക്കു പഴങ്ങള്‍ , അണ്ടിപ്പരിപ്പുകള്‍, കുക്കീസ്, ഉണക്ക പഴങ്ങള്‍ എന്നിങ്ങനെ അസൗകര്യമില്ലാതെ കൊണ്ടു നടക്കാവുന്ന സ്‌നാക്കുകള്‍ ഉപയോഗിക്കുക.

പോര്‍ഷന്‍ സൈസ് കൂട്ടിക്കൊണ്ടു വരുക. ഉദാഹരണത്തിന് അഞ്ച് അണ്ടിപ്പരിപ്പു കഴിച്ചിരുന്നത് 10 എണ്ണം ആക്കുക., പുഡ്ഡിങ്ങ് ഒരെണ്ണം കൂടി കഴിക്കുക, ഓട്‌സാണു കഴിക്കുന്നതെങ്കില്‍ ആപ്പിളോ ഏത്തപ്പഴമോ നുറുക്കി ചേര്‍ക്കുക. എപ്പോഴും ഭക്ഷണം കഴിക്കാന്‍ അല്പം വലിയ പ്ലേറ്റ് എടുക്കുക. അങ്ങനെ സ്വാഭാവികമായും കൂടുതല്‍ ഭക്ഷണമെടുക്കും. ആദ്യമെടുത്ത ഭക്ഷണം കൊണ്ട് നിര്‍ത്തരുത്. രണ്ടാമത് ഒരല്പം സകൂടി വീണ്ടുമെടുക്കുക.

അന്നജം കൂടുതലുള്ള ഭക്ഷണം ശരീരഭാരം കൂട്ടും മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, കാരറ്റ് തുടങ്ങി കിഴങ്ങു വര്‍ഗ്ഗങ്ങളില്‍ അന്നജം വേണ്ടുവോളമുണ്ട്. ഇവയില്‍ ധാരാളം കാര്‍ബോ ഹൈഡ്രേറ്റുണ്ട്. ഊര്‍ജസാന്ദ്രമായ ഭക്ഷണങ്ങളായതു കൊണ്ട് കൂടുതല്‍ കാലറി കിട്ടും. അരി, ബാര്‍ലി, ഓട്‌സ് പോലുള്ള ധാന്യങ്ങളിലും അന്നജം ധാരാളമുണ്ട്. ഇവയില്‍ വിറ്റമിന്‍ ബിയും നാരുകളും കൂടിയുള്ളതിനാല്‍ അധിക ഗുണകരമാണ്.

രാത്രി എട്ടുമണിക്കു ശേഷം ഭക്ഷണം കഴിച്ചാല്‍ തടി കൂടുമെന്നാണ് പരക്കെയുള്ള വിശ്വാസം. അതുകൊണ്ട് പെട്ടെന്നു വണ്ണം വയ്ക്കണമെന്നുണ്ടെങ്കില്‍ രാത്രി വൈകി ഊര്‍ജം നിറഞ്ഞ (ഉയര്‍ന്ന കാലറിയുള്ള) എന്തെങ്കിലും ഒരു സ്‌നാക്ക് കഴിക്കുക. രാത്രി ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെല്ലാം മന്ദഗതിയിലാകും. എങ്കിലും അടിസ്ഥാന ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയ അളവില്‍ ഊര്‍ജം ചെലവഴിക്കേണ്ടി വരും. ഉറക്കത്തിനായും കുറച്ച് ഊര്‍ജം പോകും. കിടക്കും മുമ്പ് ലഘുവായ സ്‌നാക്ക് കഴിച്ചിട്ടു കിടന്നു നോക്കൂ. ആഴ്ചകള്‍ കൊണ്ടു തന്നെ ശരീരഭാരത്തില്‍ പ്രകടമായ വ്യത്യാസം കാണാം.

പെട്ടെന്നു ശരീരഭാരം കൂട്ടണമെങ്കില്‍ പാല്‍ കുടിക്കുക. മികച്ച ഗുണനിലവാരമുള്ള രണ്ടു തരം പ്രോട്ടീനുകള്‍ പാലിലുണ്ട്. പാലിനൊപ്പം മില്‍ക്ക് ഷേക്കുകളും പാലു കൊണ്ടുള്ള സ്മൂതികളും മാറി മാറി പരീക്ഷിക്കാം.

കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങള്‍ ശരീരം വണ്ണം വയ്ക്കാന്‍ സഹായിക്കുമെന്നതു ശരി തന്നെ. പക്ഷേ, നല്ല കൊഴുപ്പു തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. പൂരിത കൊഴുപ്പുകളും ( ചുവന്ന മാംസം, കൊഴുപ്പു നീക്കാത്ത പാല്‍, സോയാബീന്‍, മീനെണ്ണ) ട്രാന്‍സ് ഫാറ്റുകളും (ചിപ്‌സ്, പായ്ക്കറ്റ് ഫുഡ്) ഒക്കെ ഒഴിവാക്കുക. ഇവ ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടാനെ ഇടയാക്കൂ. അപൂരിത കൊഴുപ്പുകള്‍ തിരഞ്ഞെടുക്കുക. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും പേശീഭാരം കൂട്ടുന്ന ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവു വര്‍ദ്ധിപ്പിക്കാനും അപൂരിത കൊഴുപ്പുകള്‍ സഹായിക്കും. ചിക്കന്റെ നെഞ്ച്, കൊഴുപ്പു നീക്കിയ മാംസം, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉയര്‍ന്ന പ്രോട്ടീനും കുറഞ്ഞ കൊഴുപ്പുമുള്ള ഭക്ഷണങ്ങളാണ്.

വെള്ളം മാത്രം കുടിക്കാതെ, കാലറി കിട്ടുന്ന തരം പാനീയങ്ങളും കുടിക്കുക. പഴച്ചാറുകള്‍, പാല്‍ എന്നിവ ഉദാഹരണം. ഇടയ്ക്ക് ഒരു സോഡാ കുടിക്കാം.

കാര്‍ഡിയോ വ്യായാമങ്ങള്‍ (നീന്തല്‍, ജോഗിങ്ങ്, വള്ളിച്ചാട്ടം) വിശപ്പുണ്ടാക്കും. ആവശ്യത്തിനു പേശീഭാരം നല്‍കും. ആഴ്ചയില്‍ 3-5 ദിവസം ഇത്തരം വ്യായാമങ്ങള്‍ ചെയ്താല്‍ മികച്ച ഫലം ലഭിക്കും.

റെസിസ്റ്റന്‍സ് ട്രെയിനിങ്ങ് വ്യായാമങ്ങള്‍ പേശീഭാരം കൂട്ടും. ഒപ്പം ഉപാപചയപ്രവര്‍ത്തനങ്ങളേയും ഊര്‍ജിതമാക്കും. പുഷ് അപ്പുകള്‍ നല്ല ഉദാഹരണമാണ്. തോള്‍, നെഞ്ച് കൈകള്‍, വയറ് എന്നിവയ്‌ക്കെല്ലാം ഈ വ്യായാമം ഗുണം ചെയ്യും. ഒരാള്‍ക്ക് വേണ്ടതിലുമധികം ഉള്ളിലെത്തുന്ന ഊര്‍ജത്തെ പേശീഭാരമാക്കി മാറ്റാന്‍ വ്യായാമം വേണം. കൂടുതല്‍ മികച്ച ഫലം കിട്ടാന്‍ വ്യായാമ ശേഷം പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കാം.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

പെട്ടെന്നു ഭാരം കൂട്ടാന്‍ ഭക്ഷണത്തിന്റെ അളവു കൂട്ടുന്നതു കൂടാതെ ഭാരമെടുത്തള്ള വ്യായമങ്ങളും ആഴ്ചയില്‍ മൂന്നു പ്രാവശ്യം ചെയ്യാം.

ആവശ്യത്തിന് ഉറക്കം ലഭിച്ചാലേ മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കൂ. സാധാരണ വ്യക്തിക്ക് ഒരു ദിവസം എട്ടു മണിക്കൂര്‍ ഉറക്കം വേണം. ഇത് ചിലപ്പോള്‍ വ്യത്യാസപ്പെടാം. ചിലര്‍ക്ക് ആറു മണിക്കൂര്‍ ഉറക്കം മതിയാകും. ചിലര്‍ക്ക് പത്തൂ മണിക്കൂര്‍ ഉറക്കം വേണ്ടി വരും. രാവിലെ ക്ഷീണമില്ലാതെ എഴുന്നേല്‍ക്കാനും ഉണര്‍വ്വോടെ പ്രവര്‍ത്തിക്കാനും എത്രസമയം ഉറങ്ങണമെന്നു നോക്കുക. അത്രയും സമയം ഉറങ്ങുക.

ഭക്ഷണത്തിന്റെ അളവു കൂട്ടി വ്യായാമം ചെയ്ത് കുറച്ച് കഴിയുന്നതോടെ തന്നെ ശരീരഭാരം കൂടി തുടങ്ങും. ഒരു ഘട്ടമെത്തുന്നതോടെ ശരീരഭാരം കൂടാതാകും. അപ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കുറച്ചു കൂടി കൂട്ടുക.

ഏത്തപ്പഴം പോലുള്ള ഊര്‍ജം കൂടിയ പഴങ്ങള്‍ വണ്ണം വെയ്ക്കാന്‍ ഏറെ നല്ലതാണ്. ഏത്തപ്പഴവും പാലും കൂടി ചേര്‍ത്ത് ഷേക്ക് ആയോ ഏത്തപ്പഴം നെയ്യില്‍ വഴറ്റിയോ ഒക്കെ കഴിക്കാം

ച്യവനപ്രാശത്തില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്. ഇത് പ്രതിരോധശക്തി കൂട്ടും. ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തിനും വണ്ണം വയ്ക്കാനും നല്ലതാണ്. പച്ചക്കറി സാലഡുകള്‍ കഴിക്കുമ്പോള്‍ ഒലിവെണ്ണയോ മറ്റോ കൊണ്ട് ഒരു അധിക ഡ്രെസ്സിങ്ങ് കൊടുക്കുക.

വണ്ണം വയ്ക്കാനായി കഴിച്ചു തുടങ്ങുമ്പോള്‍ പലരും അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നമാണ് വിശപ്പില്ലായ്മ അപ്പോഴാണ് പലരും വിശപ്പു കൂട്ടാന്‍ ടോണിക്കുകളും അരിഷ്ടങ്ങളുമൊക്കെ തേടിപ്പോകുന്നത് ഇത്തരം മരുന്നുകളെല്ലാം തന്നെ ആമാശയത്തെ ഉത്തേജിപ്പിച്ച് കൂടുതല്‍ ദഹനരസങ്ങള്‍ പുറപ്പെടുവിക്കും. അങ്ങനെയാണ് വയറിനൊരു കാളല്‍ അഥവാ വിശപ്പ് തോന്നുക

എന്നാല്‍ ചില്ലറ പൊടിക്കൈകള്‍ കൊണ്ട് വിശപ്പു കൂട്ടാവുന്നതേയുള്ളു. ഭക്ഷണം കഴിക്കുന്നതിനു തൊട്ടുമുമ്പ് ഒരല്‍പ ദൂരം നടക്കുക. ഇത് ശരീരത്തിനാകെ ഒരുഷാര്‍ നല്‍കും. തീരെ ഭക്ഷണം കഴിക്കാന്‍ തോന്നാത്ത സമയമാണെങ്കില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഏതെങ്കിലും വിഭവം തിരഞ്ഞെടുക്കുക. ഭക്ഷണത്തിനു മുമ്പും ഭക്ഷണത്തോടൊപ്പവും വെള്ളം കുടിക്കരുത്. വെള്ളം വയറ്റിലേക്ക് ചെല്ലുമ്പോള്‍ പെട്ടെന്ന് വയര്‍ പാതി നിറഞ്ഞ പ്രതീതി തോന്നും. പിന്നെ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ പറ്റില്ല. പഴങ്ങളുടെ ഇളംമധുരം വിശപ്പുണര്‍ത്തും.

പ്രസവം വേദനയല്ലാതാകുമ്പോള്‍

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

നോവറിയാതെ പ്രസവിക്കാന്‍ വിദേശരാജ്യങ്ങളില്‍ വ്യാപക പ്രചാരത്തിലുള്ള രീതികള്‍ പിന്തുടരുന്നവരുടെ എണ്ണം കേരളത്തിലും വര്‍ധിക്കുന്നു. നട്ടെല്ലില്‍ മരുന്നു കുത്തി വച്ച് പ്രസവവേദന കുറയ്ക്കുന്ന ‘എപിഡ്യൂറല്‍ അനല്‍ജീസിയ’, വേദനാസംഹാരി വാതകം ശ്വസിക്കാന്‍ നല്‍കുന്ന ‘ഓക്‌സിനോക്‌സ്’ മാര്‍ഗങ്ങളിലൂടെ വേദനയറിയാതെ പ്രസവിക്കുന്ന വരുടെ എണ്ണം കേരളത്തില്‍ പ്രതിമാസം ആയിരത്തോളം.

ഗര്‍ഭം ധരിക്കുമ്പോഴേ ഇന്റര്‍നെറ്റില്‍ ‘പെയിന്‍ലെസ് ഡെലിവറി’ എന്ന് ഗൂഗിള്‍ സെര്‍ച്ച് ചെയ്യുന്ന പുതുതലമുറ എത്തിച്ചേരുന്നത് വേദന ാരഹിത പ്രസവമാര്‍ഗങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്ന ആശുപത്രികളിലാണ്. എപിഡ്യൂറല്‍ അനല്‍ജീസിയയില്‍ വൈദഗ്ധ്യം നേടുന്ന അനസ്‌തെറ്റിസ്റ്റുകളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.

നട്ടെല്ലില്‍ സ്‌പൈനല്‍ കോഡിനോടു ചേര്‍ന്നുള്ള എപിഡ്യൂറല്‍ ഭാഗത്ത് സൂചി കുത്തിയിറക്കി ഇതില്‍ ഘടിപ്പിക്കുന്ന ട്യൂബിലൂടെ മരുന്നു നല്‍കിയാണ് വേദന ഇല്ലാതാക്കുന്നത്. പ്രസവവേദന കൂടുന്നതിനും കുറയുന്നതിനുമനുസരിച്ച് ഈ മരുന്നിന്റെ അളവ് കൂട്ടിയും കുറച്ചും ക്രമീകരിക്കും. ബോധം കെടുത്താത്തതിനാല്‍ കുട്ടിയെ പുറത്തേക്ക് തള്ളാനുള്ള കഴിവ് അമ്മയ്ക്ക് ഉണ്ടാകും. അതിനാല്‍ കരയുന്നതിനു പകരം ചിരിച്ചുകൊണ്ട് പ്രസവിക്കുന്ന അമ്മമാരെയാണ് ലേബര്‍ റൂമില്‍ കാണുകയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഓക്‌സിജനും നൈട്രസ് ഓക്‌സൈഡും ചേര്‍ത്തുണ്ടാക്കുന്ന ഓക്‌സിനോക്‌സ് വാതകം ശ്വസിക്കാന്‍ നല്‍കി വേദന നിയന്ത്രിക്കുന്നതാണു മറ്റൊരു രീതി. സര്‍ക്കാര്‍ ആശുപത്രികളിലും എപിഡ്യൂറല്‍ അനല്‍ജീസിയ സംവിധാനമുണ്ട്. പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി എപിഡ്യൂറല്‍ വേദനാരഹിത പ്രസവം നടത്തിയത്. ബിപിഎല്‍ വിഭാഗത്തിന് 400 രൂപയും എപിഎല്‍ വിഭാഗത്തിന് 800 രൂപയുമായിരുന്നു അവിടെ ഈടാക്കിയിരുന്നത്. 2000 രൂപ മുതല്‍ 8000 രൂപവരെ വിവിധ വേദനാരഹിത പ്രസവരീതികള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നു. വണ്ണം കൂട്ടാന്‍ ചില മാര്‍ഗ്ഗങ്ങള്‍

സമീകൃതമായ പ്രഭാതഭക്ഷണം നിങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങളെയും വിശപ്പിനെയും ഉണര്‍ത്തും. ധ്യാന്യങ്ങളും പ്രോട്ടീനും അടങ്ങിയതാവണം ഭക്ഷണം. കൂടെ എതെങ്കിലും ഒരു നാട്ടു പഴവും കഴിക്കാം.

എങ്ങനെയെങ്കിലും പെട്ടെന്ന് കുറച്ച് വണ്ണം വയ്ക്കണമെന്നു കരുതി ഫാസ്റ്റ്ഫുഡും പിസയും മില്‍ക്ക് ഷേക്കും വാരി വലിച്ചു കഴിക്കരുത്. പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും വ്യത്യസ്ത ഭഷ്യവിഭവങ്ങളില്‍ നിന്നുള്ള പ്രോട്ടീനും ഒപ്പം, വല്ലപ്പോഴും ഇത്തരം കൊതിയൂറുന്ന രുചികളും നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മതി.

ഒരു സുപ്രഭാതത്തില്‍ ഭക്ഷണത്തിന്റെ അളവു കൂട്ടാന്‍ ശ്രമിച്ചാല്‍ വയറു പെട്ടെന്നു നിറഞ്ഞ് അധികം കഴിക്കാന്‍ പറ്റാതെ വരാം. ദിവസം മൂന്നു നേരം വലിയ അളവില്‍ കഴിക്കുന്നതിലും നല്ലത് ചെറിയ അളവില്‍ നാല്, അഞ്ചു നേരമായി കഴിക്കുന്നതാണ്.

ഓരോ ഭക്ഷണനേരത്തിനിടയിലും രണ്ടര മുതല്‍ മൂന്നു മണിക്കൂര്‍ ഇടവേളയെ പാടുള്ളു. ഒരിക്കലും അഞ്ചുമണിക്കൂറില്‍ കൂടുതല്‍ ഇടവേള വരരുത്.

ദിവസവും ഒരേ തരം ഭക്ഷണം തന്നെ കഴിക്കുന്നത് ബോറടിയാകും. പതിയെ കഴിക്കുന്നതിന്റെ അളവ് കുറയും. ഇടയ്‌ക്കൊക്കെ പുതിയ വിഭവങ്ങള്‍ പരീക്ഷിക്കണം. ആദ്യം പ്രോട്ടീനില്‍ നിന്നും തുടങ്ങാം. ചീസ്, അണ്ടിപ്പരിപ്പുകള്‍, ബീഫ്, മീന്‍, യോഗര്‍ട്ട്, ബീന്‍സ്, കോഴിയിറച്ചി, മുട്ട എന്നിവയിലേതെങ്കിലുമൊക്കെ മാറിമാറി പരീക്ഷിക്കാം.

പാചകം ചെയ്ത ഭക്ഷണം ദിവസം നാലഞ്ചു പ്രാവശ്യമായി കഴിക്കല്‍ ജോലിക്കാര്‍ക്കും മറ്റും പ്രായോഗികമാവില്ല. അവര്‍ക്കു പഴങ്ങള്‍ , അണ്ടിപ്പരിപ്പുകള്‍, കുക്കീസ്, ഉണക്ക പഴങ്ങള്‍ എന്നിങ്ങനെ അസൗകര്യമില്ലാതെ കൊണ്ടു നടക്കാവുന്ന സ്‌നാക്കുകള്‍ ഉപയോഗിക്കുക.

പോര്‍ഷന്‍ സൈസ് കൂട്ടിക്കൊണ്ടു വരുക. ഉദാഹരണത്തിന് അഞ്ച് അണ്ടിപ്പരിപ്പു കഴിച്ചിരുന്നത് 10 എണ്ണം ആക്കുക., പുഡ്ഡിങ്ങ് ഒരെണ്ണം കൂടി കഴിക്കുക, ഓട്‌സാണു കഴിക്കുന്നതെങ്കില്‍ ആപ്പിളോ ഏത്തപ്പഴമോ നുറുക്കി ചേര്‍ക്കുക. എപ്പോഴും ഭക്ഷണം കഴിക്കാന്‍ അല്പം വലിയ പ്ലേറ്റ് എടുക്കുക. അങ്ങനെ സ്വാഭാവികമായും കൂടുതല്‍ ഭക്ഷണമെടുക്കും. ആദ്യമെടുത്ത ഭക്ഷണം കൊണ്ട് നിര്‍ത്തരുത്. രണ്ടാമത് ഒരല്പം സകൂടി വീണ്ടുമെടുക്കുക.

അന്നജം കൂടുതലുള്ള ഭക്ഷണം ശരീരഭാരം കൂട്ടും മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, കാരറ്റ് തുടങ്ങി കിഴങ്ങു വര്‍ഗ്ഗങ്ങളില്‍ അന്നജം വേണ്ടുവോളമുണ്ട്. ഇവയില്‍ ധാരാളം കാര്‍ബോ ഹൈഡ്രേറ്റുണ്ട്. ഊര്‍ജസാന്ദ്രമായ ഭക്ഷണങ്ങളായതു കൊണ്ട് കൂടുതല്‍ കാലറി കിട്ടും. അരി, ബാര്‍ലി, ഓട്‌സ് പോലുള്ള ധാന്യങ്ങളിലും അന്നജം ധാരാളമുണ്ട്. ഇവയില്‍ വിറ്റമിന്‍ ബിയും നാരുകളും കൂടിയുള്ളതിനാല്‍ അധിക ഗുണകരമാണ്.

രാത്രി എട്ടുമണിക്കു ശേഷം ഭക്ഷണം കഴിച്ചാല്‍ തടി കൂടുമെന്നാണ് പരക്കെയുള്ള വിശ്വാസം. അതുകൊണ്ട് പെട്ടെന്നു വണ്ണം വയ്ക്കണമെന്നുണ്ടെങ്കില്‍ രാത്രി വൈകി ഊര്‍ജം നിറഞ്ഞ (ഉയര്‍ന്ന കാലറിയുള്ള) എന്തെങ്കിലും ഒരു സ്‌നാക്ക് കഴിക്കുക. രാത്രി ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെല്ലാം മന്ദഗതിയിലാകും. എങ്കിലും അടിസ്ഥാന ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയ അളവില്‍ ഊര്‍ജം ചെലവഴിക്കേണ്ടി വരും. ഉറക്കത്തിനായും കുറച്ച് ഊര്‍ജം പോകും. കിടക്കും മുമ്പ് ലഘുവായ സ്‌നാക്ക് കഴിച്ചിട്ടു കിടന്നു നോക്കൂ. ആഴ്ചകള്‍ കൊണ്ടു തന്നെ ശരീരഭാരത്തില്‍ പ്രകടമായ വ്യത്യാസം കാണാം.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

എങ്ങനെ വയ്ക്കും വണ്ണം

ഇന്ന് വണ്ണം കുറയ്ക്കുന്നതിന് വേണ്ടിയാണ് ആളുകള്‍ പട്ടിണികിടക്കുന്നതും, സര്‍ജറി നടത്തുന്നതും, വ്യായാമം ചെയ്യുന്നതും എല്ലാം. ഇത് ഒരു കൂട്ടരുടെ കഥ. എന്നാല്‍ മറു ഭാഗത്ത് സാഹചര്യങ്ങള്‍ അല്‍പ്പം വ്യത്യസ്ഥമാണ്. എന്ത് കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ല എന്ന മനോദു:ഖമാണ് ഈ കൂട്ടരുടെ ഉറക്കം കെടുത്തുന്നത്. മെലിഞ്ഞ് കോലുപോലെ ഇരിക്കുന്നത് അത്ര നല്ലതാണോ എന്ന് ചോദിച്ചാല്‍ അല്‍പ്പം വണ്ണം ആവശ്യമാണ് എന്ന് ഭംഗിവാക്കില്‍ അഭിപ്രായം ആവും മിക്ക ആളുകളും പറയുക. അതുകൊണ്ട് തന്നെ വണ്ണംവയ്ക്കുവാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അറയാതെ.
മാര്‍ക്കറ്റില്‍ കിട്ടുന്ന ഹോര്‍മോണ്‍ അടങ്ങിയ ഗുളിക, മരുന്നുകള്‍, ലേഹ്യങ്ങള്‍വാങ്ങി കഴിക്കുന്നു ഇതുവഴി അമിതവണ്ണവും മറ്റും മാവും ഫലം. വണ്ണം കുറക്കുന്നതിനേക്കാള്‍ അല്‍പ്പം ശ്രമകരമാണ് വണ്ണം വെയ്ക്കുന്നത്. അല്‍പ്പം ചിട്ടയുള്ള ജീവിതം ശീലിച്ചാല്‍ ആവശ്യത്തിന് വണ്ണവും ശരീര പുഷ്ടിയും നേടാം. അതിനുള്ള ചില ആയൂര്‍വേദ പ്രതിവിധികള്‍ ഏതെന്ന് നോക്കാം.

  • പ്രഭാത ഭക്ഷണം തീര്‍ച്ചയായും ഒരു ശീലമാക്കണം ഒരു ദിവസത്തെ ഊര്‍ജ്ജം മുഴുവന്‍ ലഭിക്കുന്നത് പ്രാതലിലൂടെയാണ്.
  • ഉലുവ ഒരു പിടിയെടുത്ത് ദിവസവും രാത്രി ശുദ്ധവെള്ളത്തില്‍ ഇട്ട് വയ്്ക്കുക പിറ്റേദിവസം അത് എടുത്ത് ഞെരിടിപ്പിഴിഞ്ഞ് ആ വെള്ളം കുടിക്കുക ഇങ്ങനെ ഒരു മാസക്കാലം കൂടിക്കുന്നത് ശരീരം വണ്ണം വെയ്ക്കാന്‍ സഹായിക്കും.
  • ശരീരം പുഷ്ടിപ്പെടുവാന്‍ ബ്രഹ്മി നെയ്യില്‍ വറുത്ത് പാലു കൂട്ടി പതിവായി സേവിക്കുക.
  • ശരീരം പുഷ്ടിപ്പെടാന്‍ തുല്യഅളവില്‍ അമുക്കുരുവും ഉണക്ക മുന്തിരിയും നന്നായി ചതയ്ക്കുക. ഇതില്‍ നിന്നും രണ്ടു സ്പൂണ്‍ വീതം ഒരു ഗ്ലാസ് പശുവിന്‍ പാലില്‍ ചേര്‍ത്ത് നന്നായി തിളപ്പിച്ച് പതിവായി രാത്രി ഭക്ഷണത്തിനുശേഷം കുടിക്കുക.
  • പത്തുഗ്രാം അമുക്കുരം വെയിലത്തുവെച്ച് നന്നായി ഉണക്കിപ്പൊടിച്ചെടുക്കുക. ഓരോ ടീസ്പൂണ്‍ വീതമെടുത്ത്് ഒരു ടീസ് പൂണ്‍ വെണ്ണയില്‍ കുഴച്ച് കഴിക്കുക. പുറമേ നാഴി കാച്ചിയപാലും കഴിക്കുക.
  • ബദാം പരിപ്പ് പൊടിച്ചിട്ടു പാല്‍ കാച്ചി കഴിക്കുക.
  • ഇന്തുപ്പും വെണ്ണയും ചേര്‍ത്ത് രാത്രി ആഹാരം കഴിക്കുകയാണെങ്കില്‍ കുട്ടികള്‍ നന്നായി തടി വെയ്ക്കും
  • ആഹാരത്തിന് കൃത്യസമയം പാലിക്കണം
  • വിഷ്ണു ക്രാന്തി ചതച്ചിട്ടു പാല്‍ കാച്ചി കഴിക്കുന്നത് നല്ലതാണ്.
  • നിലക്കടല പച്ചയ്ക്ക് തോട് പൊളിച്ചു കഴിക്കുന്നത് വളരെ നല്ലതാണ്
  • ഭക്ഷണത്തില്‍ പയര്‍വര്‍ഗ്ഗങ്ങള്‍, വെണ്ണ എന്നിവ ഉള്‍പ്പെടുത്തുന്നത് നിറയെ പച്ചക്കറിയും, ഇലകളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തണം
  • ആഹാരത്തിനോടൊപ്പം മിതമായ വ്യായമവും മെലിഞ്ഞവര്‍ക്ക് ആവശ്യമാണ് .എന്നാല്‍ മാത്രമേ ദഹനം നടക്കുകയും അമിതമായി ശരീരഭാരം കൂടാതെയും ഇരിക്കുകയുള്ളു.
  • തൈറോയ്ഡ്,ഡയബറ്റിക്ക് മുതലായവ മൂലവും ശരീരം മെലിഞ്ഞ് പോകുന്നതിന് കാരണമാകുന്നു. അതിനാല്‍ രണ്ട് മാസത്തില്‍ ഒരിക്കലെങ്കിലും ചെക്കപ്പ് നടത്തുന്നത് ന്ന്നായിരിക്കും.

, ഭക്ഷണം തന്നെയാണ് വണ്ണം കൂട്ടാനുള്ള ആരോഗ്യകരമായ വഴി. വണ്ണം കൂട്ടാന്‍ സഹായിക്കുന്ന ചിലതരം ഭക്ഷണങ്ങളുണ്ട്. കൊഴുപ്പു കളയാത്ത പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, ചോറ് തുടങ്ങിയവ തടി കൂടുവാന്‍ സഹായിക്കും. ഐസ്‌ക്രീം, ചോക്ലേറ്റ്, കേക്ക്, വറുത്ത സ്‌നാക്‌സ്, ചീസ് ചേര്‍ത്ത ഭക്ഷണസാധനങ്ങള്‍ എന്നിവ ആരോഗ്യത്തിന് നല്ലതല്ലെങ്കിലും തടി കൂട്ടുവാന്‍ സഹായിക്കും. കൊഴുപ്പു കളയാത്ത പാല്‍, പഴച്ചാറുകള്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവയും വണ്ണം വയ്ക്കാന്‍ സഹായിക്കും. നെയ്യ് ചേര്‍ത്ത് ചോറുണ്ണുന്നത് വണ്ണം വയ്ക്കാനുള്ള നല്ലൊരു മാര്‍ഗമാണ്. ഇറച്ചിയില്‍ തന്നെ ചുവന്ന ഇറച്ചികള്‍ വണ്ണം കൂട്ടുന്നതില്‍ മുഖ്യപങ്കു വഹിയ്ക്കുന്നവയാണ്.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

 

വണ്ണം കൂട്ടാന്‍ അലോപ്പതി

ആധുനികവൈദ്യശാസ്‌ത്രം സ്‌ഥൂലശരീരമാണ്‌ആരോഗ്യത്തിന്‌ അഭികാമ്യമെന്ന്‌ വാദിക്കുന്പോഴും വണ്ണം കൂട്ടാനുള്ള ചില പോംവഴികള്‍ നിര്‍ദ്ദേശിക്കുന്നു സൗന്ദര്യ സങ്കല്‌പത്തില്‍ പ്രധാനമാണ്‌ ശരീരവടിവ്‌. ശരീരവടിവ്‌ എന്നാല്‍ മെലിഞ്ഞുണങ്ങിയ ശരീരം എന്നല്ല അര്‍ത്ഥം. ഭക്ഷണം എത്ര കഴിച്ചിട്ടും വണ്ണം വയ്‌ക്കാത്ത ആളുകളേറെയുണ്ട്‌. വണ്ണം വയ്‌ക്കാന്‍ പരസ്യങ്ങളുടെയും മരുന്നുകളുടെയും പിറകെ ഓടിത്തളരുന്നവരും കുറവല്ല. അലോപ്പതിയില്‍ വണ്ണം വയ്‌ക്കാനുള്ള മാര്‍ഗ്ഗം എന്തെന്നു നോക്കാം. മെലിഞ്ഞ ശരീരവും വണ്ണം വയ്‌ക്കാന്‍ ആഗ്രഹവുമുള്ളവര്‍ക്ക്‌ മരുന്നുകള്‍ കൊടുക്കുന്നത്‌ ബുദ്ധിയല്ല, പകരം എന്തുകൊണ്ടാണ്‌ വണ്ണം വയ്‌ക്കാത്തത്‌ എന്നു കണ്ടുപിടിക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. പാരന്പര്യം, പോഷകാഹാരക്കുറവ്‌, സമയത്ത്‌ ആഹാരം കഴിക്കാതിരിക്കുക, മറ്റസുഖങ്ങള്‍ എന്നിവയാണ്‌ ശരീരം മെലിയുന്നതിന്‍റെ പ്രധാന കാരണങ്ങള്‍. തോളെല്ല്‌ പൊങ്ങിനില്‍ക്കുന്നത്‌ സൗന്ദര്യത്തിന്‌ മാറ്റുകൂട്ടുമെന്ന ധാരണയിലാണ്‌ ഇപ്പോഴത്തെ പെണ്‍കുട്ടികള്‍. ശരീരം മെലിയുന്നതിനേക്കാള്‍ ശ്രദ്ധിക്കേണ്ടത്‌ ശരീരത്തിന്‍റെ തൂക്കം കുറയുന്നുണ്ടോ എന്നതാണ്‌. വിപണിയില്‍ ലഭിക്കുന്ന ഒരു

മരുന്നും വണ്ണം കൂട്ടാന്‍ സഹായിക്കില്ലെന്ന്‌ അറിയുക. മാത്രമല്ല, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്‌. ഓരോ വ്യക്‌തിയുടെയും ശരീരപ്രകൃതി, ജോലി എന്നിവയുടെ അടിസ്‌ഥാനത്തിലാണ്‌ അവര്‍ക്ക്‌ വണ്ണം വയ്‌ക്കാനുള്ള നിര്‍ദേശങ്ങള്‍ കൊടുക്കുന്നത്‌. വ്യക്‌തികളുടെ ശരീരത്തില്‍ എത്ര കലോറി ആവശ്യമാണ്‌, എന്തൊക്കെ ആഹാരം കഴിക്കണം എന്നൊക്കെ തീരുമാനിക്കുന്നത്‌ അവരുടെ ജോലിയുടെ സ്വഭാവമനുസരിച്ചാണ്‌. ശരീരത്തില്‍ നിന്ന്‌ നഷ്‌ടപ്പെടുന്ന ഊര്‍ജ്‌ജം തിരികെ ലഭിക്കാന്‍ മാത്രം ആഹാരം കഴിച്ചാല്‍ മതിയാകും. ആവശ്യത്തിന്‌ മാത്രം ആഹാരം കഴിക്കുക. ശരീരം മെലിഞ്ഞതാണെങ്കിലും അസുഖങ്ങള്‍ ഒന്നുമില്ലെന്ന്‌ ഉറപ്പ്‌ വരുത്തുക. അമിതാഹാരത്തിലൂടെയാണ്‌ പ്രധാനമായും അമിത വണ്ണം ഉണ്ടാകുന്നത്‌. ഇപ്പോഴുള്ള ആഹാരരീതിയും, ജീവിത ശൈലിയും, വ്യായാമക്കുറവും ശരീരം തടിവയ്‌ക്കാന്‍ കാരണമാകുന്നു. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍, ഫാസ്‌റ്റ് ഫുഡ്‌, അമിതമായ മസാലകളുടെ ഉപയോഗം എന്നിവ കുറയ്‌ക്കുക. ഇവയെല്ലാം നിയന്ത്രിച്ചിട്ടും വണ്ണം കുറയുന്നില്ല എങ്കില്‍ ശരീരത്തിലെ കൊഴുപ്പ്‌ നീക്കം ചെയ്യുന്ന ശസ്‌ത്രക്രിയ ചെയ്യാവുന്നതാണ്‌. കലോറി കൂറഞ്ഞ പഴങ്ങളും, പച്ചക്കറികളും, ആവിയില്‍ വേവിച്ച ആഹാരങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. തടി വയ്‌ക്കും എന്ന്‌ പേടിച്ച്‌ ആഹാരം വേണ്ട എന്നു വയ്‌ക്കുന്നത്‌ അബദ്ധമാണ്‌. അരി ആഹാരം വേണ്ട എന്നു വയ്‌ക്കരുത്‌. മിതമായ രീതിയില്‍ ഉപയോഗിക്കാം. വണ്ണം കുറയ്‌ക്കാന്‍ ആഹാരം പൂര്‍ണ്ണമായും ഒഴിവാക്കി പട്ടിണി കിടക്കാന്‍ ശ്രമിക്കരുത്‌. അതു മറ്റു പല രോഗങ്ങളിലേക്കുമുള്ള വഴികാട്ടിയാകും. ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ മാത്രമായി വണ്ണം കുറയ്‌ക്കാന്‍ കഴിയില്ല എന്നു മനസിലാക്കുക. വണ്ണം കുറയ്‌ക്കാനുള്ള മരുന്നുകള്‍ വിപണിയില്‍ സുലഭമാണ്‌. ഇതും തട്ടിപ്പാണ്‌. തടി കുറയാന്‍ ആഹാരം നിയന്ത്രിക്കുന്നതും വ്യായാമം ചെയ്യുന്നതും തന്നെയാണ്‌ നല്ലത.്‌ ജനറല്‍ ഫിസിഷ്യന്‍, മെഡിക്കല്‍ കോളജ്‌, കോട്ടയം

read more
ആരോഗ്യംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

വെള്ളപോക്ക്

ലൂക്കോറിയ അഥവാ വെള്ളപോക്ക്‌

സ്ത്രീകള്‍ക്കുണ്ടാകുന്ന രോഗങ്ങളില്‍ പുറത്തുപറയാന്‍ മടിച്ചു ചികിത്സ തേടാതിരിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട…

സ്ത്രീകള്‍ക്കുണ്ടാകുന്ന രോഗങ്ങളില്‍ പുറത്തുപറയാന്‍ മടിച്ചു ചികിത്സ തേടാതിരിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വെള്ളപോക്ക് അഥവാ ലൂക്കോറിയ.

സ്ത്രീകള്‍ പ്രത്യേകിച്ചു വിവാഹിതരായവരുടെ പ്രധാന പരാതിയാണ് യോനിമാര്‍ഗത്തിലൂടെ വെള്ളം പോലെയോ, വെള്ള നിറത്തിലോ സ്രാവമുണ്ടാകുന്നു എന്നത്. നാട്ടിന്‍പുറങ്ങളില്‍ മേഘം, അസ്ഥിയുരുക്കം, ഉഷ്ണത്തിന്റെ അസുഖം എന്നൊക്കെ പല പേരുകളില്‍ അറിയപ്പെടുന്ന വെള്ളപോക്ക് പല സ്ത്രീകളെയും വളരെയധികം അസ്വസ്ഥരാക്കുന്നു.

യോനീമുഖം, ഗര്‍ഭാശയം, ഗര്‍ഭാശയഗളം ഈ ഭാഗങ്ങളിലൊക്കെ ഈര്‍പ്പമുള്ളതാക്കി വെക്കുവാനായി ഈ ഭാഗങ്ങളിലെ ഗ്രന്ഥികളില്‍നിന്നും എല്ലായ്‌പ്പോഴും അല്പമാത്രയില്‍ മുട്ടയുടെ വെള്ളപോലെ ഒരുതരം സ്രവം ഉണ്ടായിക്കൊണ്ടിരിക്കുന്നു. സാധാരണ യോനീസ്രാവത്തിന് പ്രത്യേക നിറമോ, ഗന്ധമോ ഉണ്ടായിരിക്കുന്നതല്ല. സാധാരണയായി ഇത്തരം സ്രാവങ്ങള്‍ ഉള്ളതായി സ്ത്രീകള്‍ക്ക് അനുഭവപ്പെടാറില്ല.

എന്നാല്‍ ഗര്‍ഭാശയത്തിലുണ്ടാകുന്ന പലതരം രോഗങ്ങള്‍, രോഗാണുബാധ, ഇവമൂലം ഈ സ്രവത്തിന് പ്രത്യേകതരം നിറവും ഗന്ധവും അനുഭവപ്പെടുന്നു. കൂടാതെ ക്രമത്തിലധികമായി സ്രവം പുറത്തുവരികയും ചെയ്യുന്നു.

ഇത്തരം അവസ്ഥ പലരിലും പല രീതിയില്‍ ആയതിനാല്‍ രോഗലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. സാധാരണയായി കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍ ശരീരക്ഷീണം, നടുവേദന, കൈകാല്‍ നീറ്റല്‍, വയറെരിച്ചില്‍, തലകറക്കം, ചിലര്‍ക്ക് സന്ധികള്‍ തോറും നീരും വേദനയും അനുഭവപ്പെടുന്നു. ഈ അവസ്ഥകളില്‍ യോനീസ്രാവം അധികമായി പോവുകയും അതിന് പാലിന്റെ നിറം കാണുകയും ചെയ്യുന്നു. ചിലരില്‍ അധികമളവില്‍ കൂടെക്കൂടെ പോയ്‌ക്കൊണ്ടിരിക്കും.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

ആര്‍ത്തവ ആരംഭത്തോടെ അടുത്ത ദിവസങ്ങളിലും ഗര്‍ഭകാലത്തും ഇത്തരം സ്രവങ്ങള്‍ അധികരിച്ചു കാണപ്പെടുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കൊച്ചുകുട്ടികളിലും ഇത്തരം വെള്ളപോക്ക് കണ്ടുവരുന്നു. കൂടാതെ ക്ഷയരോഗം. പോഷകാഹാരക്കുറവ്, ചില മരുന്നുകളുടെ അമിതമായ ഉപയോഗം, ശരീരംവല്ലാതെ ക്ഷീണിച്ചു ദുര്‍ബലമായവര്‍, കഠിനാധ്വാനം ചെയ്യുക, ഉറക്കമില്ലായ്മ, അധികമായ ശരീരവിയര്‍പ്പ് ഇവയുള്ളവരിലും ഇത്തരം സ്രാവങ്ങള്‍ അധികരിച്ചു കാണുന്നു.

അനാരോഗ്യകരവും വൃത്തിയില്ലാത്തതുമായ ചുറ്റുപാടില്‍ ജീവിക്കുന്നവര്‍ക്ക് പലതരത്തിലുള്ള ജനനേന്ദ്രിയ രോഗങ്ങള്‍ ഉണ്ടാവുകയും അതോടൊപ്പം ഇത്തരം സ്രാവങ്ങള്‍ അധികരിച്ചും കാണപ്പെടുന്നു.

ഗര്‍ഭപാത്രത്തിന്റെ സ്ഥാനചലനം ഗര്‍ഭാശയത്തിനേല്‍ക്കുന്ന ക്ഷതം, തുടര്‍ച്ചയായ ഗര്‍ഭഛിദ്രം മുതലായവ ജീവിതചര്യകളില്‍ വരുന്നമാറ്റം, വളരെതണുത്ത കാലാവസ്ഥ, കൂടുതല്‍ നേരം തണുത്തപ്രതലത്തില്‍ ഇരിക്കുക, മാനസിക സമ്മര്‍ദങ്ങള്‍, കാപ്പി, ചായ ഇവയുടെ അമിതമായ ഉപയോഗം ഇവയൊക്കെ വെള്ളപോക്ക് അധികരിക്കാന്‍ ഇടവരുത്തും.

വൃത്തിയില്ലാത്ത വസ്ത്രധാരണം, പ്രത്യേകിച്ചും അടിവസ്ത്രങ്ങള്‍ , ഗുഹ്യഭാഗത്തെ രോമം കളഞ്ഞു വൃത്തിയാക്കാതിരിക്കുക, ഓരോ തവണയും മൂത്രമൊഴിച്ചശേഷം വൃത്തിയാക്കാതിരിക്കുക, ദിവസവും കുളിച്ചുശരീരത്തിലെ വിയര്‍പ്പും അഴുക്കും കഴുകിക്കളയാതിരിക്കുക, ഇവമൂലം പലതരം രോഗങ്ങള്‍ക്കു കാരണമാവുകയും അതോടൊപ്പം തന്നെ ഇത്തരം സ്രാവങ്ങള്‍ കൂടുതലായി കാണാനും ഇടവരും.
വെള്ളപോക്ക് ഏത് പ്രായത്തിലുള്ള സ്ത്രീകളിലും കാണാം. അതായത് കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമേറിയവരില്‍ വരെ. എന്നാല്‍ 15 നും 45 വയസ്സിനും ഇടയിലുള്ളവരിലാണ് കൂടുതലായി കണ്ടുവരുന്നത്. ചില കൊച്ചുകുട്ടികളില്‍ ഈ രോഗം വളരെ ശക്തമായി കാണപ്പെടുന്നു. പാരമ്പര്യമായും ചിലര്‍ക്കുരോഗം പകര്‍ന്നുകിട്ടാം.

മലബന്ധവും കൃമിശല്യവും ഉള്ളവരിലും വെള്ളപോക്ക് കണ്ടുവരുന്നു. മലാശയത്തില്‍ കണ്ടുവരുന്ന ചെറിയ കൃമികള്‍ അവയുടെ അണ്ഡം വിസര്‍ജനസമയത്ത് രാത്രി കാലങ്ങളില്‍ പുറത്തുവരികയും യോനിയില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ഈ സമയം യോനീഭാഗത്ത് വല്ലാതെ ചൊറിച്ചില്‍ അനുഭവപ്പെടുകയും ഈ കൃമികളെ പുറംതള്ളാനായി അധികരിച്ച സ്രവം പുറത്തുവരികയും ചെയ്യും. കൊച്ചുകുട്ടികളില്‍ കണ്ടുവരുന്ന വെള്ളപോക്കിന്റെ കാരണമിതാണ്.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

ശുചിത്വമില്ലാത്തവരില്‍ ഒരു തരം പൂപ്പല്‍ രോഗാണുബാധ സാധാരണയാണ്. ഇത്തരക്കാരില്‍ തൈരുപോലെ നല്ല കട്ടിയായി വെള്ളനിറത്തില്‍ ധാരാളമായി പുറത്തുവരുന്നു. ആ സ്രാവം പുരളുന്ന ഭാഗം ഉണങ്ങി വരണ്ടു കടുത്ത ചൊറിച്ചില്‍ അനുഭവപ്പെടും. അധികം വിയര്‍ക്കുന്നവരിലും പ്രമേഹരോഗികളിലും ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നു.

ചിലരില്‍ യോനീഭാഗത്ത് നീര്, ചുട്ടുനീറ്റല്‍, കഠിനമായ നടുവേദന, ഇടയ്ക്കിടെ മൂത്രശങ്ക, മൂത്രമൊഴിക്കുമ്പോള്‍ തരിപ്പ്, നീറ്റല്‍ ഇവയോടൊപ്പം ഇളംമഞ്ഞ കലര്‍ന്ന സ്രാവം അധികമായി പുറത്തുവരുന്നു.

ഗര്‍ഭാശയത്തില്‍ മുഴകള്‍ ഉള്ളവരില്‍ ആര്‍ത്തവത്തിന് മുന്‍പായും അതുകഴിഞ്ഞും ഇടയ്ക്കിടെ വളരെയധികം സ്രാവം പുറത്തുവരുന്നു. എന്നാല്‍ ഗര്‍ഭാശയ ക്യാന്‍സര്‍ പോലുള്ള അവസ്ഥകളില്‍ പ്രത്യേകതകള്‍ ഒന്നുമില്ലാതിരിക്കുമെങ്കിലും രോഗം അധികരിച്ചാല്‍ ശരീരംവല്ലാതെ മെലിയുക, വല്ലാത്ത ക്ഷീണം, ഇവയോടൊപ്പം വല്ലാത്ത ദുര്‍ഗന്ധത്തോടു കൂടിയ വെള്ളം പോലെയും പഴുപ്പും രക്തവും കലര്‍ന്ന സ്രാവം പുറത്തുവരുന്നു.

ശരിയായ ശാരീരിക രോഗലക്ഷണങ്ങളില്‍ നിന്ന് ഈ രോഗത്തെ വ്യക്തമായി മനസ്സിലാക്കാമെന്നിരിക്കെ വെള്ളപോക്കിന്റെ അസുഖമുള്ളവര്‍ നിസ്സാരമെന്ന് കരുതിയോ, പുറത്തുപറയാന്‍ മടിച്ചോ, കൊണ്ടുനടക്കാതെ ആരംഭനാളില്‍ത്തന്നെ ചികിത്സ തേടേണ്ടതാണ്.

വെള്ളപോക്കിന് വളരെ ഫലപ്രദമായ മരുന്നുകള്‍ ഹോമിയോപ്പതിയിലുണ്ട്. ഓരോ രോഗിയുടെയും ശാരീരിക-മാനസിക രോഗലക്ഷണങ്ങളെ ക്രോഡീകരിച്ചു അവയ്ക്ക് അനുയോജ്യമായ ഒരു മരുന്ന് തിരഞ്ഞെടുത്ത് അതിന്റെ ശരിയായ ആവര്‍ത്തനത്തിലും അളവിലും നല്‍കിയാണ് ഹോമിയോപ്പതി ചികിത്സയെന്നിരിക്കെ രോഗി തന്നെ വ്യക്തവും സത്യസന്ധമായും രോഗലക്ഷണങ്ങള്‍ ഡോക്ടറെ ധരിപ്പിക്കേണ്ടതാണ്

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

വെള്ളപോക്കിന് ഹോമിയോ

സ്ത്രീ രോഗങ്ങളില്‍ സങ്കോചം മൂലം പുറത്തു പറയാന്‍ മടിച്ച് ചികിത്സ തേടാതിരിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് വെള്ളപോക്ക് അഥവാ ലൂക്കോറിയ. യോനിയിലൂടെ വെള്ളം പോലെയോ, വെള്ള നിറത്തിലോ ഉള്ള സ്രാവം സ്ത്രീകള്‍, പ്രത്യേകിച്ച് വിവാഹിതരുടെ പ്രധാന പരാതിയാണ്. നാട്ടിന്‍ പുറങ്ങളില്‍ മേഘം, അസ്ഥിയുരുക്കം, ഉഷ്ണത്തിന്റെ അസുഖം എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന വെള്ളപോക്ക് പല സ്ത്രീകളെയും വളരെയധികം അസ്വസ്ഥരാക്കുന്നു. ഭര്‍ത്താവിനോട് പോലും തുറന്നു പറയാന്‍ മടിക്കുന്ന സ്ത്രീകള്‍ രോഗാവസ്ഥ അധികരിച്ച് ഏറെ വൈകി ചികിത്സ തേടാന്‍ ശ്രമിച്ചേക്കാം.

യോനീമുഖം, ഗര്‍ഭാശയം, ഗര്‍ഭാശയഗളം. ഈ ഭാഗങ്ങളെ ഈര്‍പ്പമുള്ളതാക്കി നിറുത്താന്‍ ഈ ഭാഗങ്ങളിലെ ഗ്രന്ഥികളില്‍ നിന്നും എല്ലായിപ്പോഴും ചെറിയ അളവില്‍ മുട്ടയുടെ വെള്ള പോലെ ഒരു തരം സ്രവം ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നു., സാധാരണ യോനീസ്രാവത്തിന് പ്രത്യേക നിറമോ, ഗന്ധമോ ഉണ്ടാവില്ല. മാത്രമല്ല, ഇത്തരം സ്രാവങ്ങള്‍ ഉള്ളതായി സ്ത്രീകള്‍ക്ക് അനുഭവപ്പെടാറുമില്ല.എന്നാല്‍ ഗര്‍ഭാശയത്തിലെ പല തരം രോഗങ്ങള്‍, അണുബാധ ഇവ മൂലം ഈ സ്രാവത്തിന് പ്രത്യേക നിറവും ഗന്ധവും ഉണ്ടാകും. കൂടാതെ അധികം സ്രവം പുറത്തു വരികയും ചെയ്യും.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

ലക്ഷണങ്ങള്‍

ക്ഷീണം, നടുവേദന, കൈകാലുകളില്‍ നീറ്റല്‍, വയറെരിച്ചില്‍, തലകറക്കം, ചിലര്‍ക്ക് സന്ധികളില്‍ നീരും വേദനയും ഇവയാണ് സാധാരണയായി കണ്ടു വരുന്ന രോഗലക്ഷണങ്ങള്‍. ഈ അവസ്ഥയില്‍ യോനീസ്രാവം പാലിന്റെ നിറത്തില്‍ കൂടുതല്‍ പോകുന്നു. ചിലരില്‍ അധിക അളവില്‍ ഇടയ്ക്കിടെ പൊയ്‌ക്കൊണ്ടിരിയ്ക്കും.

കാരണങ്ങള്‍

ആര്‍ത്തവ ആരംഭത്തോടടുത്ത ദിവസങ്ങളിലും ഗര്‍ഭ കാലത്തും ഇത്തരം സ്രവങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്ത കൊച്ചുകുട്ടികളിലും വെള്ളപോക്ക് കണ്ടു വരുന്നു. ക്ഷയരോഗം, പോഷകാഹാരക്കുറവ്, ചില മരുന്നുകളുടെ അമിത ഉപയോഗം, ശരീരം നന്നായി ക്ഷീണിച്ച് ദുര്‍ബ്ബലമായവര്‍, കഠിനാദ്ധ്വാനം ചെയ്യുക. ഉറക്കമില്ലായ്മ, അധിക വിയര്‍പ്പ്, ഇവയുള്ളവരിലും ഇത്തരം സ്രവങ്ങള്‍ അധികരിച്ച് കാണപ്പെടുന്നു.

അനാരോഗ്യകരവും, വൃത്തിരഹിതവുമായ ചുറ്റുപാടില്‍ ജീവിക്കുന്നവര്‍ക്ക് പലതരം ജനനേന്ദ്രിയരോഗങ്ങള്‍ ഉണ്ടാവുകയും അതോടൊപ്പം ഇത്തരം സ്രാവങ്ങള്‍ കൂടുകയും ,ചെയ്യും. ഗര്‍ഭ പാത്രത്തിന്റെ സ്ഥാന ചലനം, ഗര്‍ഭാശയത്തിന് ക്ഷതമേല്‍ക്കുക, തുടര്‍ച്ചയായ ഗര്‍ഭഛിദ്രം, മുതലായവ ജീവിതചര്യയില്‍ വരുത്തുന്ന മാറ്റം, കൂടുതല്‍ തണുപ്പുള്ള കാലാവസ്ഥ, കൂടുതല്‍ നേരം തണുത്ത പ്രതലത്തില്‍ ഇരിക്കുക, മാനസിക സമ്മര്‍ദ്ദം, കാപ്പി, ചായ, ഇവയുടെ അമിത ഉപയോഗം എന്നിവയെല്ലാം വെള്ള പോക്ക് വര്‍ദ്ധിക്കാന്‍ ഇടയാക്കും. വൃത്തയില്ലാത്ത വസ്ത്രധാരണം, പ്രത്യേകിച്ച് അടിവസ്ത്രങ്ങള്‍, ഗുഹ്യഭാഗത്തെ രോമം കളഞ്ഞ് വൃത്തിയാക്കാതിരിയ്ക്കുക, ഓരോ പ്രാവശ്യം മൂത്രമൊഴിച്ച ശേഷം വൃത്തിയാക്കാതിരിയ്ക്കുക ദിവസവും കുളിച്ച് ശരീരത്തിലെ വിയര്‍പ്പും അഴുക്കും കളയാതിരിയ്ക്കുക എന്നിവ പല തരം രോഗങ്ങള്‍ക്കും അതോടൊപ്പം ഇത്തരം സ്രാവങ്ങള്‍ കൂടുതലായി ഉണ്ടാകാനും കാരണമാകും.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

ആര്‍ക്കൊക്കെ വരാം?

വെള്ളപോക്ക് ഏതു പ്രായത്തിലുള്ളവര്‍ക്കും വരാം. അതായത് കൊച്ചുകുട്ടികളില്‍ മുതല്‍ പ്രായമേറിയവരില്‍ വരെ. എന്നാല്‍, 15നും 45നും ഇടയില്‍ പ്രായമുള്ളവരിലാണ് കൂടുതലായി കണ്ടു വരുന്നത്. ചില കൊച്ചു കുട്ടികളില്‍ ഈ രോഗം വളരെ ശക്തമാകും. ചിലര്‍ക്ക് പാരമ്പര്യമായും രോഗം പകര്‍ന്നു കിട്ടാം.

മലബന്ധം, കൃമിശല്യം മുതലായവ ഉള്ളവരിലും വെള്ളപോക്ക് കണ്ടു വരുന്നു. മലാശയത്തില്‍ നിന്നും ചെറിയ കൃമികള്‍ അവയുടെ അണ്ഡ വിസര്‍ജ്ജന സമയത്ത് രാത്രിയില്‍ പുറത്തു വന്നു യോനിയില്‍ പ്രവേശിക്കുന്നു. ഈ സമയം യോനീഭാഗത്ത് ശക്തമായ ചൊറിച്ചിലുണ്ടാവും. ഈ കൃമികളെ പുറംന്തള്ളാനായി കൂടുതല്‍ സ്രവം പുറത്തു വരും. കൊച്ചുകുട്ടികളിലെ വെള്ളപോക്കിന്റെ കാരണമിതാണ്.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

ശുചിത്വപ്രധാനം

ശുചിത്വമില്ലാത്തവരില്‍ ഒരു തരം പൂപ്പല്‍ രോഗാണുബാധ സാധാരണയാണ്. ഇവരില്‍ സ്രവം തൈരു പോലെ നല്ല കട്ടിയായി വെള്ള നിറത്തില്‍ ധാരാളമായി പുറത്തു വരുന്നു.
സ്രവം പുരളുന്ന ഭാഗം ഉണങ്ങി വരണ്ട് കടുത്ത ചൊറിച്ചില്‍ അനുഭവപ്പെടും. അധികം വിയര്‍ക്കുന്നവരിലും പ്രമേഹരോഗികളിലും ഈ അവസ്ഥ കൂടുതല്‍ ഉണ്ടാകുന്നു.
ചിലരില്‍ യോനീഭാഗത്ത് നീര്, ചൂട്, നീറ്റല്‍, കഠിനമായ നടുവേദന, ഇടയ്ക്കിടെ മൂത്രശങ്ക, മൂത്രം ഒഴിയ്ക്കുമ്പോള്‍ തരിപ്പ്, നീറ്റല്‍, ഇവയ്‌ക്കൊപ്പം ഇളം മഞ്ഞ നിറം കലര്‍ന്ന സ്രാവവും ഉണ്ടാകും. ഗര്‍ഭാശയത്തില്‍ മുഴകള്‍ ഉള്ളവരില്‍ ആര്‍ത്തവത്തിനു മുമ്പും ശേഷവും വളരെയധികം സ്രാവം ഉണ്ടാകും. എന്നാല്‍ ഗര്‍ഭാശയ കാന്‍സര്‍ പോലുള്ള അവസ്ഥകളില്‍ പ്രത്യേകതകള്‍ ഒന്നുമില്ലാതിരിയ്ക്കുമെങ്കിലും രോഗം അധികരിച്ചാല്‍ ശരീരം മെലിയുക, ക്ഷീണം, ഇവയോടൊപ്പം ദുര്‍ഗന്ധത്തോടെ വെള്ളം പോലെ പഴുപ്പും രക്തവും കലര്‍ന്ന സ്രാവം ഉണ്ടാകും. ശാരീരിക രോഗലക്ഷണങ്ങളില്‍ നിന്നും ഈ രോഗത്തെ മനസ്സിലാക്കാന്‍ കഴിയും എന്നതിനാല്‍ വെള്ളപോക്കുള്ളവര്‍ ആരംഭത്തില്‍ തന്നെ ചികിത്സ തേടണം.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

ചികിത്സ

വെള്ളപോക്കിന് വളരെ ഫലപ്രദമായ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മരുന്നുകള്‍ ഹോമിയോപ്പതിയിലുണ്ട്. ഓരോ രോഗിയുടെയും ശാരീരിക -മാനസിക രോഗലക്ഷമങ്ങളെ ക്രോഢീകരിച്ച് അനുയോജ്യമായ ഒരു മരുന്നു തിരഞ്ഞെടുത്ത്, അതിന്റെ ശരിയായ ആവര്‍ത്തിലും അളവിലും നല്‍കിയാണ് ഹോമിയോപ്പതി ചികിത്സ. അതിനാല്‍ വ്യക്തവും, സത്യസന്ധവുമായ രോഗവിവരങ്ങള്‍ വിദഗ്ദ്ധനായ ഒരു ഹോമിയോ ഡോക്ടറോട് പറയുകയും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ മുടക്കം വരാതെ മരുന്നുകള്‍ കഴിക്കുകയും വേണം

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

യോനീസ്രാവം (വെള്ളപോക്ക്)

ഒട്ടുമിക്ക സ്ത്രീകളെയും ശാരീരികമായും മാനസികമായും അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നമാണ് വെള്ളപോക്ക്. എളുപ്പത്തില്‍ പകരുന്ന രോഗമാണിത്. പുരുഷന്‍മാരില്‍നിന്ന് സ്ത്രീകളിലേക്കും സ്ത്രീകളില്‍നിന്ന് പുരുഷന്‍മാരിലേക്കും ഈ രോഗം പകരുന്നു. ചില പ്രത്യേക തരം രോഗാണുക്കള്‍ യോനീ നാളത്തിലോ പുരുഷലിംഗാഗ്രത്തിലോ വസിച്ചാണ് ഈ രോഗം പരസ്പരം കൈമാറുന്നത്. സ്ത്രീകള്‍ ഔഷധം സേവിക്കുമ്പോള്‍ പുരുഷന്‍മാര്‍ക്കും ചില ഔഷധങ്ങള്‍ ആവശ്യമായി വരും. കാരണം, മരുന്നുകള്‍ വഴി സ്ത്രീ രോഗ മുക്തി പ്രാപിച്ചാലും സംയോഗത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഭര്‍ത്താവ് വീണ്ടും ഭാര്യക്ക് രോഗം സമ്മാനിക്കും.
ആര്‍ത്തവത്തിന്റെ ക്രമക്കേടുകള്‍, അണുബാധ, വിരശല്യം, എരുവും പുളിയും അധികരിച്ച ഭക്ഷണ രീതി, ശുചിത്വമില്ലായ്മ തുടങ്ങിയ പല കാരണങ്ങള്‍ നിമിത്തം സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ നിന്നുണ്ടാവുന്ന വെളുപ്പ്, ഇളംചുവപ്പ്, ഇളംപച്ച എന്നീ നിറങ്ങളിലുള്ള നേര്‍ത്തോ കുറുകിയോ നൂലു പോലെയോ ഉണ്ടാവുന്ന സ്രാവത്തിനാണ് വെള്ളപോക്ക് എന്ന് പറയുന്നത്. തുടക്കത്തില്‍ കഞ്ഞിത്തെളി പോലെ വെളുത്ത നിറത്തിലും പിന്നീട് മഞ്ഞ നിറത്തിലുമായിരിക്കും. ഈ രോഗത്തിന് അസ്ഥിസ്രാവം എന്നു പറഞ്ഞു വരുന്നതുകൊണ്ട് അസ്ഥി ഉരുകിപ്പോവുകയാണെ ന്നും അതുകൊണ്ടുതന്നെ പേടിക്കേണ്ട രോഗമാണെന്നുമുള്ള തെറ്റായ ധാരണ പലയിടങ്ങളിലുമുണ്ട്. പേരിലല്ലാതെ അസ്ഥിയുമായി ഈ രോഗത്തിന് യാതൊരു ബന്ധവുമില്ല.
ഇത് വന്നുപെട്ടവരില്‍ പനി, ചുമ, തലകറക്കം, വയറെരിച്ചില്‍, നടുവേദന, വിളര്‍ച്ച, കവിള്‍ഒട്ടല്‍, കണ്ണുകുഴിയല്‍, ശരീരം മെലിയല്‍ തുടങ്ങിയവ കണ്ടുവരുന്നു. മാനസിക പ്രശ്‌നമുള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.
മുസലി ഖദിരാദി കഷായം, ശതാവരി ഗുളം, വര്യാഹ്യാദി ഘൃതം, ധാത്യാദിഘൃതം, ചന്ദ്രപ്രഭാ ഗുളിക, കദള്യാദിഘൃതം, ശ്രംഗഭസ്മം, വലിയ മര്‍മ ഗുളിക, കന്‍മദ ഭസ്മം മുതലായ ആയുര്‍വേദ ഔഷധങ്ങള്‍ അവസ്ഥാനുസരണം ഉപയോഗിക്കുക. Sulphur, Thuja, Pulsatila, Sepia, Calcarcarb, Borat മുതലായ ഹോമിയോ ഔഷധങ്ങളില്‍നിന്ന് ഉചിതമായത് ഡേക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുക.
തണുത്ത ചോറ്, പഴങ്ങള്‍, ചെറുപയര്‍, കൂവ്വപ്പൊടി, ഉളനീര്‍, നെയ്യ് എന്നിങ്ങനെ തണുത്തതും പോഷക മൂല്യമുള്ളതുമാണ് വെള്ളപോക്കു രോഗികള്‍ പതിവാക്കേണ്ടത്.
യൂനാനി ഔഷധങ്ങളായ മാഉല്‍ ഹയാത്ത്, ദവായെ കടായി, സുപാരി പാക്, സര്‍ബത്ത് ബസൂരി തുടങ്ങിയ ഔഷധങ്ങള്‍ വെള്ളപ്പോക്ക് രോഗത്തെ സുഖപ്പെടുത്താന്‍ ഉപകരിക്കുന്നവയാണ്. ഒരു ഹക്കീമിന്റെ നിര്‍ദ്ദേശപ്രകാരം കഴിക്കണമെന്നു മാത്രം.
മതവീക്ഷണത്തില്‍ വെള്ളപോക്ക് നജസാണ്. അകത്ത് നിന്നു വരുന്ന എല്ലാ ദ്രാവകങ്ങളും (ഇന്ദ്രിയമൊഴികെ) നജസാണെന്നാണ് വിധി.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

വെള്ളപോക്ക് പ്രശ്‌നമാകുമ്പോള്‍

സാധാരണയായി സ്ത്രീകള്‍ പറയുന്ന ഒരു പ്രശ്‌നമാണ് വെള്ളപോക്ക്. യോനിയിലും ഗര്‍ഭാശയ ഗളത്തിലുമുള്ള ഗ്രന്ഥികളുടെ സ്രവം ആണ് വെള്ളപോക്ക് ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള സ്രവം അണ്ഡവിസര്‍ജ്ജന സമയത്ത് (മാസമുറയുടെ 10-15 ദിവസത്തില്‍) കൂടുതലായിരിക്കും. ഇത് നോര്‍മലാണ്. പേടിക്കേണ്ട ആവശ്യമേയില്ല.

മറിച്ച്, ഈ വെള്ളപോക്കിന് മഞ്ഞനിറമോ, ചൊറിച്ചിലോ, നീ?റ്റലോ ഉണ്ടാകുന്നുവെങ്കില്‍ യോനിഭാഗത്തെ അണുബാധ, പ്രത്യേകിച്ച് പൂപ്പല്‍ബാധ മൂലമാകാം. ഇതിന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ശരീരം മെലിച്ചിലുമായി ഇവയ്ക്ക് ബന്ധമൊന്നുമില്ല. ഇനി, ഗര്‍ഭാശയഗളത്തില്‍ അണുബാധയോ, തൊലി പൊട്ടലോ ഉണ്ടെങ്കിലും ഇങ്ങനെ അധികസ്രവം ഉണ്ടാകാനിടയുണ്ട്. മ?റ്റൊന്ന്, ഗര്‍ഭാശയത്തിനുള്ളില്‍ അണുബാധയോ, അരക്കെട്ടില്‍ അണുബാധയോ ഉണ്ടെങ്കിലും സ്രവങ്ങളും അടിവയ?റ്റില്‍ വേദനയും പനിയും മ?റ്റും ഉണ്ടാകാനിടയുണ്ട്.

ഗര്‍ഭാശയത്തിനകത്തോ, ഗര്‍ഭാശയഗളത്തിലോ അര്‍ബുദം ഉള്ള സ്ത്രീകളിലും വെള്ളപോക്ക് കൂടുതലായി കാണാനിടയുണ്ട്. നിങ്ങളുടെ കാര്യത്തില്‍ അണുബാധയാകാനേ സാധ്യതയുള്ളൂ. മറിച്ച്, 30-35 വയസ്സിന് മേല്‍ പ്രായമുള്ളവരാണെങ്കില്‍ ‘പാപ്പ് സ്മിയര്‍’ എന്ന പരിശോധന നടത്തി അര്‍ബുദം ഇല്ലെന്ന് സ്ഥിരീകരിക്കണം. ശരീര ശുചിത്വം പാലിക്കുന്നതും നല്ലതാണ്

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

സ്‌ത്രീ തുറന്നുപറയാന്‍ മടിക്കുന്നതെന്തിന്‌?

സ്‌ത്രീസഹജമായ ലജ്‌ജ, അറിവില്ലായ്‌മ, ഭയം എന്നിങ്ങനെ ഒട്ടേറെ കാരണങ്ങള്‍
കൊണ്ട്‌ സ്‌ത്രീകള്‍ ഇന്നും തങ്ങളുടെ രഹസ്യരോഗങ്ങള്‍ മൂടിവയ്‌ക്കുകയും ചികിത്സതേടാന്‍ വൈകിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി രോഗം ഗുരുതരമാവാനോ ചികിത്സകൊണ്ട്‌ മാറാത്ത അവസ്‌ഥയിലെത്താനോ സാധ്യതയുണ്ട്‌.

സ്‌ത്രീമനസ്‌ മൃദുലവും ദുര്‍ബലവുമാണ്‌. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുമെങ്കിലു സ്വന്തം ആരോഗ്യപ്രശ്‌നങ്ങളും വിഷമങ്ങളും തുറന്നുപറയാനോ സാന്ത്വനം തേടാനോ പലപ്പോഴും സ്‌ത്രീക്ക്‌ കഴിഞ്ഞുവെന്നുവരില്ല. സ്‌ത്രീസഹജമായ ലജ്‌ജ, അറിവില്ലായ്‌മ, ഭയം എന്നിങ്ങനെ ഒട്ടേറെ കാരണങ്ങള്‍കൊണ്ട്‌ സ്‌ത്രീകള്‍ ഇന്നും തങ്ങളുടെ രഹസ്യരോഗങ്ങള്‍ മൂടിവയ്‌ക്കുകയും ചികിത്സതേടാന്‍ വൈകിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി രോഗം ഗുരുതരമാവാനോ ചികിത്സകൊണ്ട്‌ മാറാത്ത അവസ്‌ഥയിലെത്താനോ സാധ്യതയുണ്ട്‌. സ്‌ത്രീസ്വാതന്ത്ര്യം സ്‌ത്രീശാക്‌തീകരണവും സ്‌ത്രീസമത്വവുമെല്ലാം ഇന്നത്തെ ചൂടുപിടിച്ച ചിന്താവിഷയങ്ങളാണെങ്കിലും ഒരു സാധാരണ സ്‌ത്രീ ഇന്നും സ്വയം അബലയായാണ്‌ കണക്കാക്കുന്നത്‌.

എല്ലാം ഉള്ളിലൊതുക്കി

ഗ്രാമീണസ്‌ത്രീകള്‍ പൊതുവേ ഭര്‍ത്താവിന്റെ തണലില്‍ ഒതുങ്ങിക്കഴിയാന്‍ ഇഷ്‌ടപ്പെടുന്നവരാണ്‌. യാഥാസ്‌ഥിതിക കുടുംബങ്ങളില്‍ ഇന്നും സംസ്‌കാരികവും പരമ്പരാഗതവുമായ അനുഷ്‌ഠാനങ്ങളും സ്‌ത്രീകളെ അടക്കവും ഒതുക്കവുമുള്ളവരായി ജീവിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. പണ്ടത്തെ കുമാരികള്‍ക്കും യുവതികള്‍ക്കും വിഷമഘട്ടങ്ങളില്‍ മാര്‍ഗനിര്‍ദേശവും ഉപദേശവും നല്‍കാന്‍ അമ്മ, വലിയമ്മ, ചെറിയമ്മ, അമ്മായി, ചേച്ചി, മുത്തശി എന്നിങ്ങനെ ബന്ധുക്കളായ മുതിര്‍ന്ന സ്‌ത്രീകളിലാരെങ്കിലും എപ്പോഴും കൂടെ ഉണ്ടായിരുന്നു. പക്ഷേ കൂട്ടുകുടുംബങ്ങള്‍ ഉപേക്ഷിക്കപ്പെട്ട്‌ അണുകുടുംബങ്ങള്‍ വന്നതോടെ വീട്ടിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയുന്ന വീട്ടമ്മയുടെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ പങ്കുവയ്‌ക്കാന്‍ ആരുമില്ല എന്ന അവസ്‌ഥയായി. ഇത്തരം അവസ്‌ഥയില്‍ ഭര്‍ത്താവിനോട്‌ പറയാന്‍ ലജ്‌ജ തോന്നുന്നതുകൊണ്ട്‌ ഭാര്യമാര്‍ പലപ്പോഴും തങ്ങളുടെ രഹസ്യരോഗങ്ങള്‍ മറച്ചുവയ്‌ക്കാന്‍ തുടങ്ങി. ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും അനാസ്‌ഥയും ശ്രദ്ധക്കുറവും കൂടിയാകുമ്പോള്‍ സ്‌ത്രീകളുടെ അവഗണിക്കപ്പെടുന്ന രോഗങ്ങള്‍ ചികിത്സ കിട്ടാതെ ഗുരുതരമാവുന്നു.

ആധുനികകാലത്തെ സ്‌ത്രീകള്‍ അടുക്കളയിലും വീട്ടലും മാത്രം ഒതുങ്ങിനില്‍ക്കാതെ ഉന്നതവിദ്യാഭ്യാസം തേടി ഉദ്യോഗരംഗത്തേക്ക്‌ ഇറങ്ങി വന്നതോടെ അവരുടെ ചിന്താഗതിയിലും മാറ്റം വന്നു. ഇന്ന്‌ പെണ്മനസിന്‌ കുറേക്കൂടി ശക്‌തിയും ധൈര്യവും ആത്മവിശ്വാസവുമുണ്ട്‌. ആധുനിക വനിതകള്‍ക്ക്‌ സ്‌ത്രീപുരുഷബന്ധങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം വ്യക്‌തമായ ധാരണകളും സങ്കല്‍പങ്ങളുമുണ്ട്‌. എങ്കിലും സ്വകാര്യമായ ആശങ്കകളും രഹസ്യരോഗങ്ങളം മറച്ചുപിടിക്കാന്‍ സ്‌ത്രീസഹജമായ ലജ്‌ജ അവളെ പ്രേരിപ്പിച്ചേക്കാം. ഈ അധൈര്യവും ലജ്‌ജയും മറികടക്കാനും തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കുടുംബാംഗങ്ങളോട്‌ തുറന്നുപറയാനും സ്‌ത്രീക്കു കഴിയണം. എന്നാല്‍ മാത്രമേ രോഗങ്ങള്‍ നേരത്തെ കണ്ടുപിടിക്കാനും ചികിത്സ തുടങ്ങാനും കഴിയുകയുള്ളൂ. സ്‌ത്രീജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വ്യത്യസ്‌തമായിരിക്കും.

ആശങ്കകളുടെ കൗമാരം

ആധുനികജീവിതശൈലിയനുസരിച്ച്‌ പെണ്‍കുട്ടികള്‍ക്ക്‌ 8 മുതല്‍ 10 വയസു പ്രായമാവുമ്പോഴേക്കും കൗമാരവളര്‍ച്ച തുടങ്ങുകയും ഏകദേശം 12-13 വയസാവുമ്പോഴേക്കും പൂര്‍ത്തിയാവുകയും ചെയ്യുന്നു. ശാരീരികവും മാനസിവകുമായ മാറ്റങ്ങള്‍ കൗമാരത്തിന്റെ പ്രത്യേകതയാണ്‌. ചെറിയ പെണ്‍കുട്ടി പെട്ടെന്ന്‌ വളര്‍ന്ന്‌ സ്‌ത്രീയായി മാറാന്‍ തുടങ്ങുന്ന ഈ കാലഘട്ടം ശാരീരികപ്രശ്‌നങ്ങളുടെയും മാനസികസമ്മര്‍ദങ്ങളുടെയും കാലമാണ്‌. ആര്‍ത്തവത്തെക്കുറിച്ച്‌ ശാസ്‌ത്രീയമായി അറിവില്ലാത്ത പെണ്‍കുട്ടികള്‍ക്ക്‌ പെട്ടെന്നൊരു ദിവസം ആര്‍ത്തവം തുടങ്ങുമ്പോള്‍ പരിഭ്രമം തോന്നാം. മാസംതോറും യോനിയില്‍നിന്നും രക്‌തം വരികയും ഇടയ്‌ക്കിടെ വെളുത്തദ്രാവകം വരികയും ചെയ്യുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക്‌ ആശങ്കയും ഉത്‌ക്കണ്‌ഠയും ഉണ്ടാവും. അമ്മയുടെ സ്‌നേഹപൂര്‍വമായ പെരുമാറ്റവും ആര്‍ത്തവത്തെക്കുറിച്ചുള്ള വിശദീകരണവും ഈ കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക്‌ ആവശ്യമാണ്‌. അതുപോലെയാണ്‌ ആര്‍ത്തവക്രമക്കേടുകള്‍. പെണ്‍കുട്ടികള്‍ക്ക്‌ ആദ്യത്തെ ആര്‍ത്തവം വളരെ നേരത്തെ വന്നാലും, വരാന്‍ വളരെ വൈകിയാലും അമ്മമാര്‍ പരിഭ്രമിക്കുകയും അതുകണ്ട്‌ കുട്ടികള്‍ക്ക്‌ ഭയമുണ്ടാവുകയും ചെയ്യും. മാസംതോറും കൃത്യമായി വരുന്ന ആര്‍ത്തവം പെട്ടെന്ന്‌ നില്‍ക്കുക, മുറതെറ്റിവരിക, രക്‌തസ്രാവം വളരെ കൂടുതലോ കുറവോ അനുഭവപ്പെടുക, ആര്‍ത്തവം വേദനാപൂര്‍ണമാവുക എന്നിങ്ങനെ ഒട്ടേറെ ആര്‍ത്തവപ്രശ്‌നങ്ങളുണ്ട്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ പെണ്‍കുട്ടികള്‍ അമ്മമാരോട്‌ പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞാല്‍ ഒരു ഗൈനക്കോളജിസ്‌റ്റിനെ കാണിച്ച്‌ വിദഗ്‌ധാഭിപ്രായം തേടുകയും വേണമെങ്കില്‍ ചികിത്സ തുടങ്ങുകയും ചെയ്യാം.

ആര്‍ത്തവകാലത്ത്‌ മൂത്രത്തില്‍ പഴുപ്പ്‌, മൂത്രാശയരോഗങ്ങള്‍, വെള്ളപോക്ക്‌, യോനിയില്‍ ചൊറിച്ചില്‍, കുരുക്കള്‍ എന്നിവയും ചിലപ്പോള്‍ കാണാറുണ്ട്‌. ഇത്തരം പ്രശ്‌നങ്ങള്‍ വീട്ടുകാരോട്‌ തുറന്നുപറയാന്‍ പെണ്‍കുട്ടികള്‍ക്ക്‌ സ്വാഭാവികമായും ലജ്‌ജതോന്നും. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ മറച്ചുപിടിക്കുകയും രോഗം സങ്കീര്‍ണമാവുകയും ചെയ്യും. ആര്‍ത്തവസമയത്ത്‌ ശുചിത്വം പാലിക്കാനും സാനിട്ടറിപാഡുകള്‍ ഇടയ്‌ക്കിടെ മാറ്റാനും ധാരാളം വെള്ളം കുടിക്കാനും പെണ്‍കുട്ടികള്‍ക്ക്‌ നിര്‍ദേശം നല്‍കേണ്ടത്‌ അമ്മമാരുടെയും മൂത്തസഹോദരിമാരുടെയും കടമയാണ്‌.
ഭക്ഷണക്രമക്കേടുകള്‍കൊണ്ട്‌ വിളര്‍ച്ച, ക്ഷീണം, പൊണ്ണത്തടി എന്നിവയും ഉണ്ടാവാം. ആര്‍ത്തവകാലത്ത്‌ മുഖക്കുരു, താരന്‍, മുടികൊഴിച്ചില്‍ എന്നിവയും കൂടുതലായേക്കും. അമിതവണ്ണത്തോടൊപ്പം ശരീരത്തിലും മുഖത്തും രോമവളര്‍ച്ചയുണ്ടെങ്കില്‍ ഹോര്‍മോണുകള്‍ തകരാറുകളുണ്ടാവാം എന്നതിനാല്‍ ഡോക്‌ടറെ കാണിക്കേണ്ടതാണ്‌.

കൗമാരപ്രായത്തില്‍ ഒട്ടേറെ വൈകാരികസമ്മര്‍ദ്ദവും മാനസികസംഘര്‍ഷവും പെണ്‍കുട്ടികള്‍ക്കു നേരിടേണ്ടിവന്നേക്കാം. സ്വന്തം വ്യക്‌തിത്വം സ്‌ഥാപിച്ചെടുക്കാനും കൂട്ടുകാരുടെ ഗ്രൂപ്പില്‍ അംഗീകാരം നേടാനുമുള്ള ആഗ്രഹം, പ്രണയബന്ധങ്ങള്‍, പഠനത്തിന്റെയും പരീക്ഷകളുടെയും സമ്മര്‍ദം, വൈകാരികാവസ്‌ഥയില്‍ ഇടയ്‌ക്കിടെയുള്ള മാറ്റങ്ങള്‍, സ്വന്തം ശരീരത്തെക്കുറിച്ചുള്ള ഉല്‍ക്കണ്‌ഠ (മുഖക്കുരു, സ്‌തനവളര്‍ച്ച, ശരീരസൗന്ദര്യം, ഉയരം, തടി എന്നിവയെക്കുറിച്ചെല്ലാമുള്ള ഉല്‍ക്കണ്‌ഠകള്‍) എന്നിവയെല്ലാം തന്നെ കൗമാരപ്രായത്തില്‍ ഉണ്ടാവാനിടയുള്ള പ്രശ്‌നങ്ങളാണ്‌. ”നീയൊരു പെണ്‍കുട്ടിയാണ്‌. ഇതു ചെയ്യരുത്‌, അതു ചെയ്യരുത്‌, ഇങ്ങനെ മാത്രം പെരുമാറണം” എന്നിങ്ങനെ ഒട്ടേറെ നിര്‍ദ്ദേശങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും നടുവില്‍ വീര്‍പ്പുമുട്ടുന്ന, സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക്‌ മാനസികസംഘര്‍ഷമുണ്ടാവാം. ഈ പ്രായത്തില്‍ അച്‌ഛനമ്മമാര്‍ തങ്ങളെ മനസിലാക്കുന്നില്ലെന്ന തോന്നലും കൂട്ടുകാരോടുള്ള അധികമായ അടുപ്പവും പ്രേമവും സാധാരണമാണ്‌. ഒരു

സ്‌ത്രീസഹജമായ ലജ്‌ജ, അറിവില്ലായ്‌മ, ഭയം എന്നിങ്ങനെ ഒട്ടേറെ കാരണങ്ങള്‍
കൊണ്ട്‌ സ്‌ത്രീകള്‍ ഇന്നും തങ്ങളുടെ രഹസ്യരോഗങ്ങള്‍ മൂടിവയ്‌ക്കുകയും ചികിത്സതേടാന്‍ വൈകിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി രോഗം ഗുരുതരമാവാനോ ചികിത്സകൊണ്ട്‌ മാറാത്ത അവസ്‌ഥയിലെത്താനോ സാധ്യതയുണ്ട്‌.

സ്‌ത്രീമനസ്‌ മൃദുലവും ദുര്‍ബലവുമാണ്‌. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുമെങ്കിലു സ്വന്തം ആരോഗ്യപ്രശ്‌നങ്ങളും വിഷമങ്ങളും തുറന്നുപറയാനോ സാന്ത്വനം തേടാനോ പലപ്പോഴും സ്‌ത്രീക്ക്‌ കഴിഞ്ഞുവെന്നുവരില്ല. സ്‌ത്രീസഹജമായ ലജ്‌ജ, അറിവില്ലായ്‌മ, ഭയം എന്നിങ്ങനെ ഒട്ടേറെ കാരണങ്ങള്‍കൊണ്ട്‌ സ്‌ത്രീകള്‍ ഇന്നും തങ്ങളുടെ രഹസ്യരോഗങ്ങള്‍ മൂടിവയ്‌ക്കുകയും ചികിത്സതേടാന്‍ വൈകിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി രോഗം ഗുരുതരമാവാനോ ചികിത്സകൊണ്ട്‌ മാറാത്ത അവസ്‌ഥയിലെത്താനോ സാധ്യതയുണ്ട്‌. സ്‌ത്രീസ്വാതന്ത്ര്യം സ്‌ത്രീശാക്‌തീകരണവും സ്‌ത്രീസമത്വവുമെല്ലാം ഇന്നത്തെ ചൂടുപിടിച്ച ചിന്താവിഷയങ്ങളാണെങ്കിലും ഒരു സാധാരണ സ്‌ത്രീ ഇന്നും സ്വയം അബലയായാണ്‌ കണക്കാക്കുന്നത്‌.

യൗവനത്തിലെത്തിയിട്ടും

യുവതിയായ ഒരു സ്‌ത്രീയുടെ ജീവിതത്തില്‍ വിവാഹം, ഗര്‍ഭധാരണം, പ്രസവം, മാതൃത്വം എന്നിങ്ങനെ സുപ്രധാനമായ പല മാറ്റങ്ങളും സംഭവിക്കുന്നു. വിവാഹശേഷം ഒരു പുതിയ കുടുംബത്തിലേക്കു കടന്നുവരുന്ന ഒരു സ്‌ത്രീ, താന്‍ ജനിച്ചുവളര്‍ന്ന വീടുവിട്ട്‌ തികച്ചും അപരിചിതമായ ഒരന്തരീക്ഷത്തില്‍ എത്തിപ്പെടുകയാണ്‌ ചെയ്യുന്നത്‌. അച്‌ഛനമ്മമാര്‍ നിശ്‌ചയിക്കുന്ന വിവാഹമാണെങ്കില്‍ തനിക്ക്‌ മുന്‍പരിചയമില്ലാത്ത ഒരു പുരുഷനെ ജീവിതപങ്കാളിയായി സ്വീകരിക്കേണ്ടിവരുന്ന സ്‌ത്രീക്ക്‌ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളോടും ഒത്തിണങ്ങി ജീവിക്കേണ്ടിവരുന്നു. തികച്ചും അന്യവും അപരിചിതവുമായ ഒരു കുടുംബവുമായി സ്വയം പൊരുത്തപ്പെടേണ്ടിവരുമ്പോള്‍ നവവധുവിന്‌ ആകാംക്ഷയും ഉല്‍ക്കണ്‌ഠയും മാനസികസംഘര്‍ഷവും അനുഭവപ്പെട്ടേക്കാം. പുതിയ ജീവിതവുമായി ഇണങ്ങിച്ചേരാന്‍ കാലതാമസമെടുക്കും. ഇത്തരം അവസ്‌ഥയില്‍ സ്‌ത്രീക്ക്‌ എന്തെങ്കിലും രഹസ്യരോഗമുണ്ടായാല്‍ അവളത്‌ മറച്ചുപിടിക്കുന്നതില്‍ അത്ഭുതമില്ല.

വിവാഹിതയായ സ്‌ത്രീക്ക്‌ പല ലൈംഗികപ്രശ്‌നങ്ങളും ഉണ്ടാവും. അവയുടെ കാരണങ്ങള്‍ ശാരീരികവും മാനസികവുമാവാം. ഭര്‍ത്താവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദനയുണ്ടാവുന്നതിന്‌ പല കാരണങ്ങളുണ്ട്‌. (ലൈംഗികബന്ധത്തെക്കുറിച്ച്‌ ഭയം, ആശങ്ക, അറിവില്ലായ്‌മ എന്നിവ, മൂത്രനാളിയില്‍ പഴുപ്പ്‌, യോനിയുടെ മുറുക്കം, യോനിയില്‍ കുരു, മുറിവ്‌, ഉത്തേജനക്കുറവ്‌ എന്നിങ്ങനെ പലതും). മറ്റൊരു ലൈംഗികപ്രശ്‌നമാണ്‌ യോനിയുടെ മുറുക്കം അഥവാ വജൈനിസ്‌മസ്‌. ലൈംഗികബന്ധത്തെക്കുറിച്ച്‌ അജ്‌ഞതയോ ഭയമോ തെറ്റായ അറിവോ ഉള്ള ഒരു സ്‌ത്രീയുടെ മനസും ശരീരവും ലൈംഗികബന്ധത്തിന്‌ പൂര്‍ണമായി തയാറാവാതിരിക്കുമ്പോള്‍ പുരുഷന്‍ വേഴ്‌ചയ്‌ക്ക് തയാറായാല്‍ യോനീസങ്കോചമുണ്ടാവുകയും ലൈംഗികബന്ധം നടത്താന്‍ വിഷമവും വേദനയുമുണ്ടാവുന്നു എന്നതാണ്‌ വജൈനിസ്‌മസ്‌.

മറ്റു പ്രശ്‌നങ്ങളായ ലൈംഗികമരവിപ്പ്‌, രതിമൂര്‍ച്‌ഛയെത്താന്‍ വൈകുക, രതിമൂര്‍ച്‌ഛയില്ലാതിരിക്കുക, ഉത്തേജനക്കുറവ്‌ എന്നിവയ്‌ക്കെല്ലാം മാനസികമായ കാരണങ്ങളുണ്ടാവാം. ലൈംഗികവിരക്‌തി, പങ്കാളിയോട്‌ താല്‍പര്യക്കുറവ്‌, ദാമ്പത്യബന്ധത്തിലെ പൊരുത്തക്കേട്‌, ലൈംഗികബന്ധത്തിന്‌ മാനസികമായി തയാറാവാതിരിക്കുക എന്നിവയെല്ലാം കാരണമാവാം. ലൈംഗികബന്ധം ഇന്നും സ്വകാര്യമായി കരുതപ്പെടുന്നതുകൊണ്ട്‌ ഭര്‍ത്താവിനോട്‌ ഇത്തരം കാര്യങ്ങള്‍ തുറന്നുപറയാന്‍ ലജ്‌ജകാരണം ഭാര്യയ്‌ക്ക് മടി തോന്നുകയും പ്രശ്‌നങ്ങള്‍ ഒളിച്ചുവയ്‌ക്കുകയും ചെയ്യും. പിന്നീട്‌ ഇത്‌ കൂടുതല്‍ ശാരീരികപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്നു. ഇതുപോലെയുള്ള ആരോഗ്യപ്രശ്‌നങ്ങളാണ്‌ വെള്ളപോക്ക്‌, ആര്‍ത്തവപ്രശ്‌നങ്ങള്‍, ഗര്‍ഭാശയപ്രശ്‌നങ്ങള്‍, ഗര്‍ഭപാത്രം താഴേക്കിറങ്ങിവരിക, മൂത്രം അറിയാതെ പോവുക, മൂത്രാശയപ്രശ്‌നങ്ങള്‍ തുടങ്ങിയവ. ഇത്തരം കാര്യങ്ങള്‍ ഭാര്യ ഒരിക്കലും ഭര്‍ത്താവില്‍നിന്നും മറച്ചുപിടിക്കരുത്‌. നേരത്തെ ഡോക്‌ടറെ കാണിച്ച്‌ ചികിത്സ തുടങ്ങേണ്ടതാണ്‌. രോഗാണുസംക്രമം കൊണ്ടുണ്ടാവുന്ന വെള്ളപോക്കും ലൈംഗികരോഗങ്ങളും ഭര്‍ത്താവിനും ഭാര്യയ്‌ക്കും ലൈംഗികബന്ധംവഴി പരസ്‌പരം പകരാനിടയുണ്ട്‌ എന്നോര്‍മിക്കുക. ഭര്‍ത്താവ്‌ എല്ലാ വിഷമങ്ങളും പ്രശ്‌നങ്ങളും പങ്കുവയ്‌ക്കുന്ന ഒരു നല്ല സുഹൃത്താവുകയാണെങ്കില്‍ ഭാര്യ തന്റെ രഹസ്യരോഗങ്ങള്‍ മറച്ചുപിടിക്കാന്‍ സാധ്യത കുറവായിരിക്കും.

 

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

മധ്യവയസിലെ അസ്വസ്‌ഥതകള്‍

സ്‌ത്രീയുടെ ജീവിതത്തിലെ മറ്റൊരു പ്രധാന കാലഘട്ടമായ മധ്യവയസിലാണ്‌ ആര്‍ത്തവവിരാമവും അതോടനുബന്ധിച്ചുള്ള ശാരീരികാസ്വാസ്‌ഥ്യങ്ങളും മാനസികപ്രശ്‌നങ്ങളും ഉണ്ടാവുന്നത്‌. ആര്‍ത്തനം നിലയ്‌ക്കുന്നതോടെ താന്‍ വൃദ്ധയാവുകയാണോ എന്ന ആകാംക്ഷയും ലൈംഗികബന്ധത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളും സ്‌ത്രീക്ക്‌ മാനസികസംഘര്‍ഷമുണ്ടാക്കാനിടയുണ്ട്‌. ആര്‍ത്തവവിരാമത്തോടനുബന്ധിച്ച്‌ ഈസ്‌ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നതിനാല്‍ ശരീരത്തില്‍ ചൂറുപറക്കല്‍ (ഹോട്ട്‌ പ്ലാഷ്‌ഡ്), രാത്രിയില്‍ അമിതമായ വിയര്‍പ്പ്‌ (നൈറ്റ്‌ സ്വറ്റ്‌സ്), വിഷാദം, ഉറക്കക്കുറവ്‌, ക്ഷീണം, അസ്വസ്‌ഥത, വേഗം ദേഷ്യം വരിക എന്നിങ്ങനെ പല പ്രശ്‌നങ്ങളുണ്ടാവാം. തെറ്റായ ജീവിതരീതിയും വ്യായാമക്കുറവുംകൊണ്ട്‌ പൊണ്ണത്തടി, പ്രമേഹം, ഹൃദയാഘാതം, രക്‌താതിസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവാം. മധ്യവയസ്‌കരായ സ്‌ത്രീകള്‍ സ്വന്തം പ്രശ്‌നങ്ങളും രോഗലക്ഷണങ്ങളും ഭര്‍ത്താവിനോടോ കുടുംബാംഗങ്ങളോടോ തുറന്നുപറഞ്ഞാല്‍ ഡോക്‌ടറെ കാണിച്ച്‌ ചികിത്സ നേരത്തെ തുടങ്ങാം. രോഗങ്ങള്‍ തടയാനും ഗുരുതരമാവാതിരിക്കാനും ഇത്‌ സഹായിക്കും. അസ്‌ഥിക്ഷയം, കാന്‍സര്‍, ഹൃദ്രോഗം മുതലായ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടുപിടിക്കാനുള്ള പരിശോധനകളും നടത്തേണ്ടതാണ്‌.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

വാര്‍ധക്യം

വാര്‍ധക്യകാലത്ത്‌ സ്‌ത്രീകള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ അനവധിയാണ്‌. ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു പുറമേ അസ്‌ഥിക്ഷയം, സന്ധിവാതം, അര്‍ബുദം, ഓര്‍മക്കുറവ്‌, മൂത്രാശയരോഗങ്ങള്‍, ഗര്‍ഭപാത്രരോഗങ്ങള്‍ എന്നിവയും വാര്‍ധക്യത്തിലുണ്ടാവാം. ഇവയില്‍ പലതും തുടക്കത്തില്‍ കണ്ടുപിടിക്കാന്‍ വിഷമമാണ്‌. വളരെ മെല്ലെ ഉണ്ടാവുന്ന അസ്‌ഥിദ്രവീകരണംകൊണ്ട്‌ അസ്‌ഥിസാന്ദ്രത കുറയുകയും അസ്‌ഥിക്ഷയമുണ്ടാവുകയും ചെയ്യുമ്പോള്‍ നിസാരമായ വീഴ്‌ചയോ പരിക്കുകയോ കൊണ്ടുപോലും എല്ലുകള്‍ പൊടിയാനിടയുണ്ട്‌. വിഷാദരോഗവും അല്‍ഷിമേഴ്‌സ് രോഗംപോലെ സ്‌മൃതിനാശമുണ്ടാക്കുന്ന അസുഖങ്ങള്‍ക്കു പുറമേ ഭയം, ഏകാന്തത, ആത്മഹത്യാപ്രവണത, മരണഭയം, ആകാംക്ഷ എന്നിങ്ങനെ ഒട്ടേറെ മാനസികപ്രശ്‌നങ്ങളും വാര്‍ധക്യത്തില്‍ കാണാറുണ്ട്‌. അര്‍ബുദംപോലുള്ള രോഗങ്ങള്‍ നേരത്തെ കണ്ടുപിടിച്ചാല്‍ ചികിത്സകൊണ്ട്‌ ഭേദപ്പെടുത്താന്‍ കഴിഞ്ഞേക്കാം. അതുകൊണ്ട്‌ വൃദ്ധരായ സ്‌ത്രീകള്‍ തങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കുടുംബാംഗങ്ങളില്‍നിന്ന്‌ മറച്ചുവയ്‌ക്കാശത തുറന്നുപറയുകയും ഡോക്‌ടറെ കാണിച്ച്‌ ചികിത്സ തുടങ്ങുകയും വേണം.

സ്‌ത്രീജന്മത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ (കൗമാരം, യൗവനം, മധ്യവയസ്‌, വാര്‍ധക്യം) ഒരു സ്‌ത്രീയുടെ ജീവിതം കടന്നുപോവുമ്പോള്‍ അവള്‍ക്ക്‌ അഭിമുഖീകരിക്കേണ്ടിവരുന്ന ശാരീരികവും മാനസിവുമായ പ്രശ്‌നങ്ങള്‍ ഇങ്ങനെ നീളുന്നു. ഇവയില്‍ പലതും മടിയോ നാണക്കേടോ ലജ്‌ജയോ അറിവില്ലായ്‌മയോകൊണ്ട്‌ സ്‌ത്രീകള്‍ പുറത്തുപറയാതെ മൂടിവയ്‌ക്കുന്നു രഹസ്യരോഗങ്ങളും മാനസികപ്രശ്‌നങ്ങളുമാണ്‌. ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും സ്‌നേഹസാന്ത്വനങ്ങളും ശ്രദ്ധയും സ്‌ത്രീകള്‍ അര്‍ഹിക്കുന്നു. പ്രശ്‌നങ്ങളില്‍ എപ്പോഴും പിന്തുണയും സ്‌നേഹവും നല്‌കിക്കൊണ്ട്‌ കൂടെ നില്‌ക്കുന്ന ഭര്‍ത്താവും കുടുംബാംഗങ്ങളുമുണ്ടെങ്കില്‍ സ്‌ത്രീകള്‍ക്ക്‌ സ്വന്തം പ്രശ്‌നം മറച്ചുവയ്‌ക്കുകയോ മനോവിഷമം കൊണ്ട്‌ നീറിനീറി ജീവിക്കുകയോ വേണ്ടിവരില്ല. രഹസ്യരോഗങ്ങള്‍ മറച്ചുവയ്‌ക്കാതെ ഭര്‍ത്താവിനോടോ കുടുംബാംഗങ്ങളോടോ തുറന്നു പറയാന്‍ സ്‌ത്രീകളും ശ്രദ്ധിക്കേണ്ടതാണ്‌. എങ്കില്‍ മാത്രമേ രോഗങ്ങള്‍ നേരത്തെ കണ്ടുപിടിച്ച്‌ ചികിത്സ തുടങ്ങാനാവൂ. സ്‌ത്രീകള്‍ ഏതു പ്രായത്തിലായാലും തങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. സ്‌ത്രീ ആരോഗ്യവതിയായാല്‍ അവളുടെ കുടുംബവും ആരോഗ്യമുള്ളതായിരിക്കും.

ഡോ. മേജര്‍ നളിനി ജനാര്‍ദനന്‍

read more
ആരോഗ്യംദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

യോനിയുടെ പുറത്തുള്ള വേദനയും പുകച്ചിലും ഒരിക്കലും അവഗണിക്കരുത്, കാരണമിതാണ്

ചില സന്ദർഭങ്ങളിൽ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതോ ഇരിക്കുന്നതോ പോലും അസഹനീയമായ വേദന ഉണ്ടാക്കാം, ലജ്ജ കാരണം ചികിത്സ തേടാതിരിക്കരുത് ഡോ. വർഷ്നി പറയുന്നു

 

സ്ത്രീകളുടെ യോനിയുടെ പുറം ഭാഗമായ വൾവയിൽ ലാബിയ മജോറ, ലാബിയ മൈനോറ, ക്ലിറ്റോറിസ്, കൂടാതെ യോനിയിലേക്കുള്ള പ്രവേശന സ്ഥലം എന്നിവ ഉൾപ്പെടുന്നു. വിവിധ കാരണങ്ങളാൽ, പല സ്ത്രീകൾക്കും അവരുടെ യോനിയുടെ പുറം ഭാഗത്ത് അസ്വസ്ഥത, കുത്തുന്ന വേദന, പുകച്ചിൽ തുടങ്ങിയവ അനുഭവപ്പെടാം. ചില സന്ദർഭങ്ങളിൽ ഇത് വളരെ അസ്വാസ്ഥ്യമുണ്ടാക്കിയേക്കാം, “ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതോ അല്ലെങ്കിൽ ഇരിക്കുന്നതോ പോലും അസഹനീയമായേക്കാം” ഗൈനക്കോളജിസ്റ്റും ഒബ്സ്റ്റട്രീഷനുമായ ഡോ.ജാഗൃതി വർഷ്നി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

ഈ ലക്ഷണങ്ങൾ വൾവോഡിനിയ എന്ന രോഗാവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു. വൾവയിൽ മൂന്ന് മാസം വരെ നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത വേദനയാണ് വൾവോഡിനിയ. “പല കാരണങ്ങൾകൊണ്ട് വൾവോഡിനിയ ഉണ്ടാകാം. സാധാരണയായി പരിക്കുകൾ, യോനിയിലെ അണുബാധ, അലർജികൾ, സെൻസിറ്റീവ് ചർമ്മം, പേശികളുടെ രോഗാവസ്ഥ, ലിഗമെന്റുകൾ, ഗർഭപാത്രം അല്ലെങ്കിൽ മറ്റ് ജനനേന്ദ്രിയ അവയവങ്ങളുടെ ബലഹീനത എന്നിവ ഇതിൽ ഉൾപ്പെടുന്നവെന്ന്,” ഡോ.വർഷ്നി ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

പല തരത്തിൽ വേദന ഉണ്ടാകാം. സ്പർശം മൂലം, ലൈംഗികബന്ധം, ആർത്തവ കപ്പുകളോ ടാംപണുകളോ ഉപയോഗിക്കുമ്പോൾ, കൂടുതൽ നേരം ഇരിക്കുക, വാജിനിസ്മസ് (യോനിയിലെ പേശികളുടെ വലിച്ചിൽ), ആർത്തവം, മൂത്രമൊഴിക്കുക എന്നിവ ചെയ്യുമ്പോൾ വേദന അനുഭവപ്പെടാം.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

വൾവോഡിനിയയുടെ പ്രധാന ലക്ഷണങ്ങൾ:

വേദന
കുത്തൽ
പുകച്ചിൽ
ചൊറിച്ചിൽ
വേദനാജനകമായ ലൈംഗികബന്ധം (ഡിസ്പാറൂനിയ)
വീക്കം

വൾവോഡിനിയയുമായി ബന്ധപ്പെട്ട വേദന ഇടയ്ക്കിടെയോ സ്ഥിരമായോ ഉണ്ടാകാം. മാത്രമല്ല, ഇത് വൾവയുടെ മുഴുവൻ ഭാഗത്തും (വൾവാർ ഏരിയ) അല്ലെങ്കിൽ ഒരു പ്രത്യേക ഭാഗത്ത് മാത്രമായും അനുഭവപ്പെടാം.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

ചികിത്സ

രോഗലക്ഷണങ്ങളിൽനിന്നു മോചനം നേടുക എന്നതാണ് വൾവോഡിനിയ ചികിത്സയുടെ പ്രധാന ലക്ഷ്യം.

  • ട്രൈസൈക്ലിക് ആന്റീഡിപ്രസന്റുകൾ, സ്റ്റിറോയിഡുകൾ അല്ലെങ്കിൽ ആൻറികൺവൾസന്റ് പോലുള്ള മരുന്നുകൾക്ക് വിട്ടുമാറാത്ത വേദന കുറയ്ക്കാൻ കഴിയും. ആന്റിഹിസ്റ്റാമൈനുകൾ ചൊറിച്ചിൽ കുറയ്ക്കും.
  • ബയോഫീഡ്ബാക്ക് തെറാപ്പി വഴി പെൽവിക് പേശികളിൽ അയവ് വരുത്തി വേദന കുറയ്ക്കാൻ സഹായിക്കും.
  • ലിഡോകൈൻ ഓയിന്‍റ്മെന്‍റ് ഉപയോഗിക്കുന്നത് അസ്വസ്ഥത കുറയ്ക്കും.
  • ദീർഘകാല വേദനയുള്ള, മറ്റു ചികിത്സകളിൽ ഫലം ലഭിക്കാത്ത സ്ത്രീകൾക്ക് ലോക്കൽ നെർവ് ബ്ലോക്ക് കുത്തിവയ്പ്പുകൾ ഉപയോഗിക്കാം.
  • പെൽവിക് ഫ്ലോർ തെറാപ്പിയിലൂടെ പെൽവിസ് പേശികളിൽ അയവ് വരുത്തി രോഗലക്ഷണങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
  • വേദന ബാധിച്ച ചർമ്മവും ടിഷ്യുവും നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയിലൂടെ വേദന ഒഴിവാക്കാം.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

മറ്റു മാർഗങ്ങളായ കോൾഡ് കംപ്രഷൻ (തണുത്തവെള്ളത്തിൽ മുക്കിയ തുണിയുടെയോ, ഐസ് പാക്കുകളുടെയോ ഉപയോഗം), ചൂടുവെള്ളത്തിലുള്ള കുളി, ലൂബ്രിക്കന്റുകളുടെ ഉപയോഗം എന്നിവ താൽക്കാലികമായി വേദന ഒഴിവാക്കും. അയഞ്ഞ വസ്ത്രങ്ങളും കോട്ടന്‍ അടിവസ്ത്രങ്ങളും ധരിക്കുക.

യോനി വൃത്തിയാക്കാനായി സുഗന്ധമുള്ള ശുചിത്വ ഉൽപ്പന്നങ്ങൾ (വൾവ ജെല്ലുകൾ) ഉപയോഗിക്കുന്നത് ഒഴിവാക്കുക, എന്നിങ്ങനെയുള്ള ജീവിതശൈലി മാറ്റങ്ങൾ വരുത്താമെന്ന്, ഡോ.വർഷ്നി നിർദ്ദേശിച്ചു. “നിങ്ങൾക്ക് വൾവോഡിനിയ ഉണ്ടെങ്കിൽ, ലജ്ജ കാരണം ചികിത്സ തേടാതിരിക്കരുത്. നിങ്ങളുടെ ഡോക്ടർക്ക് വേദനയുടെ കാരണം കൃത്യമായി തിരിച്ചറിയാനും അതിനനുസരിച്ച് ചികിത്സിക്കാനും കഴിയും, ” ഡോ.വർഷ്നി പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

read more
ആരോഗ്യംഡയറ്റ്സ്ത്രീ സൗന്ദര്യം (Feminine beauty)

കൊഴുപ്പുരുക്കും മാജിക് സപ്ലിമെന്റോ? ആപ്പിൾ സൈഡർ വിനഗർ ഭാരം കുറയ്ക്കുമോ? മറ്റ് ഔഷധഗുണങ്ങൾ അറിയാം

ആപ്പിൾ സൈഡർ വിനഗറിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ഒരുപാട് അനുഭവസാക്ഷ്യങ്ങൾ കേൾക്കുന്നുണ്ടെങ്കിലും അതിൽ ഈയിടെയായി പ്രചാരം ലഭിക്കുന്നത് ഇതു ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നതാണ്. ഭക്ഷണത്തിനു മുൻപ് ഒന്നോ രണ്ടോ സ്പൂൺ എസിവി കഴിച്ചാൽ വിശപ്പു കുറയുമെന്നും വയർ നിറഞ്ഞതായി തോന്നുമെന്നുമായിരുന്നു കണ്ടത്. ആപ്പിൾ സൈഡർ വിനഗർ വെയ്റ്റ്ലോസ് ഡയറ്റ് അല്ലെങ്കിൽ ആപ്പിൾ സൈഡർ വിനഗർ ഡീടോക്സ് എന്നീ വാക്കുകൾ ഗൂഗിൾ തിരയലിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. എന്നാൽ, സത്യത്തിൽ ആപ്പിൾ സൈഡർ വിനഗറിന് ഭാരം കുറയ്ക്കാനുള്ള എന്തെങ്കിലും സവിശേഷ കഴിവുണ്ടോ?

അതറിയണമെങ്കിൽ ആപ്പിൾ സൈഡർ വിനഗർ എന്താണെന്ന് അറിയണം.

പുളിപ്പിച്ച ആപ്പിൾ ജ്യൂസിൽ നിന്നാണ് ആപ്പിൾ സൈഡർ വിനഗർ നിർമിക്കുന്നത്. ആദ്യം ആപ്പിൾ ചതച്ചെടുക്കുന്നു. ചതച്ചെടുത്ത നീരിലേക്ക് യീസ്റ്റ് ചേർക്കുന്നു. അതോടെ പഴസത്തിലെ പഞ്ചസാര പുളിപ്പിക്കലിനു വിധേയമായി ആൽക്കഹോളാകുന്നു. ഇതാണ് ആപ്പിൾ സൈഡർ. അടുത്തതായി ഇതിലേക്ക് ആസിഡ് ഫോമിങ് ബാക്ടീരിയ ചേർക്കുന്നു. ഇത് ആൽക്കഹോളിനെ അസറ്റിക് ആസി‍ഡ് ആക്കുന്നു. അങ്ങനെ ആപ്പിൾ സൈഡർ വിനഗർ രൂപപ്പെടുന്നു.

അസറ്റിക് ആസിഡ് ആണ് ആപ്പിൾ സൈഡർ വിനഗറിലെ പ്രധാനഘടകം. ആപ്പിൾ സൈഡർ വിനഗറിന് അതിന്റെ പ്രത്യേകഗന്ധവും ചവർപ്പുരുചിയും നൽകുന്നത് അസറ്റിക് ആസിഡാണ്. ആപ്പിൾ സൈഡർ വിനഗറിന്റെ ആരോഗ്യഗുണങ്ങൾക്കു പിന്നിലെ പ്രധാനഘടകവും ഇതുതന്നെയാണെന്നാണ് ഗവേഷണങ്ങൾ പറയുന്നത്.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

ഭാരം കുറയ്ക്കുമോ?

ഭാരം കുറയ്ക്കാൻ ഒരു മാജിക്കും ഇല്ലെന്നും ആപ്പിൾ സൈഡർ വിനഗറിന് കൊഴുപ്പുരുക്കുന്നതിലൊന്നും പ്രത്യേകിച്ച് ഒരു റോളുമില്ലെന്നുമാണ് ചില ഗവേഷകർ പറയുന്നത്. പക്ഷേ, മൃഗങ്ങളിൽ നടത്തിയ ചില പരീക്ഷണഫലങ്ങൾ കാണിക്കുന്നത് എസിവി പലതരത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ്.

∙ അമിതശരീരഭാരമുള്ള എലികളിൽ നടത്തിയ പഠനത്തിൽ അസറ്റിക് ആസിഡ് കൊഴുപ്പ് അടിയുന്നത് തടയുമെന്നും അവയുടെ ഉപാപചയപ്രക്രിയ മെച്ചപ്പെടുത്തുന്നതായും കണ്ടു. മനുഷ്യരിൽ നടത്തിയ പഠനത്തിലും ചില പൊസിറ്റീവ് പ്രതികരണങ്ങൾ ലഭിച്ചിട്ടുണ്ട്. 2009ൽ 175 പേരിൽ നടത്തിയ ട്രയലിൽ വിനഗർ മൂന്നുമാസം കഴിച്ചവരിൽ (ദിവസം ഒന്നോ രണ്ടോ ടേബിൾസ്പൂൺ) കഴിക്കാത്തവരെ അപേക്ഷിച്ച് മിതമായ ഭാരനഷ്ടം ഉണ്ടായതായും ട്രൈഗ്ലിസറൈഡ് നിരക്ക് കുറഞ്ഞതായും കണ്ടു. മറ്റൊരു ചെറിയ പഠനത്തിൽ വിനഗർ കഴിച്ചവരിൽ വേഗം വയർ നിറഞ്ഞതായി തോന്നിപ്പിച്ചുവെന്നും കണ്ടു.

പക്ഷേ, ഈ പഠനങ്ങളൊന്നും ആപ്പിൾ സൈഡർ വിനഗറിനെക്കുറിച്ചു പ്രത്യേകമായി നടത്തിയവയല്ല.

∙ മറ്റൊരു പഠനത്തിൽ കാലറി നിയന്ത്രിച്ച ഡയറ്റിങ്ങിലായിരുന്നവർക്ക് ആപ്പിൾ സൈഡർ വിനഗർ കൂടി നൽകി. 12 ആഴ്ചകൾക്കു ശേഷം പരിശോധിച്ചപ്പോൾ ആപ്പിൾ സൈഡർ വിനഗർ കൂടി കഴിച്ചവരിൽ അതെടുക്കാത്തവരെ അപേക്ഷിച്ച് കൂടുതൽ ഭാരനഷ്ടം ഉണ്ടായതായി കണ്ടു.

ചുരുക്കിപ്പറഞ്ഞാൽ ഭാരം കുറയ്ക്കുന്നതിന് ആപ്പിൾ സൈഡർ വിനഗറിന് എന്തെങ്കിലും പ്രത്യേക സിദ്ധിയുണ്ടെന്നു ഉറപ്പിച്ചുപറയാൻ ശാസ്ത്രീയമായ തെളിവുകൾ കുറവാണ്. പക്ഷേ, മിതമായ ഉപയോഗം കൊണ്ട് ഗുണമുണ്ടായെന്നു വരാം.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

മറ്റു ഗുണങ്ങൾ

ആപ്പിൾ സൈഡർ വിനഗറിനു മറ്റു പല ആരോഗ്യഗുണങ്ങളും ഉണ്ടെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

∙ ആപ്പിൾ സൈഡർ വിനഗർ രക്തത്തിലെ പഞ്ചസാരയുടെ നിരക്ക് കുറയ്ക്കുന്നു. എലികളിൽ നടത്തിയ ഒരു പഠനത്തിൽ, ആപ്പിൾ സൈഡർ വിനഗർ കരളിന്റെയും പേശികളുടെയും ഗ്ലൂക്കോസ് ആഗിരണം മെച്ചപ്പെടുത്തുന്നതായി കണ്ടിരുന്നു. ഇതിലെ അസറ്റിക് ആസിഡ് കാർബോഹൈഡ്രേറ്റിന്റെ ദഹനത്തെയും ശരീരത്തിലേക്കുള്ള ഗ്ലൂക്കോസ് ആഗിരണത്തെയും നിയന്ത്രിക്കാൻ സഹായിക്കുന്നു.

∙ ഹൃദ്രോഗം തടയുന്നു. ചീത്ത കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്, വിഎൽഡിഎൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക

ആപ്പിൾ സൈഡർ വിനഗർ വല്ലപ്പോഴുമൊക്കെ ഉപയോഗിക്കുന്നതുകൊണ്ട് ദോഷമൊന്നുമില്ല.

∙ പതിവായോ വർധിച്ച അളവിലോ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അമ്ലസ്വഭാവമുള്ളതായതിനാൽ തൊണ്ടയിലും മറ്റും പ്രശ്നങ്ങൾ വരുത്താം.

നേർപ്പിച്ചു കഴിക്കുന്നതാണ് ഉത്തമം. ഇല്ലെങ്കിൽ പല്ലിന്റെ ഇനാമലിനു നാശം വരാം. ഒന്നോ രണ്ടോ ടേബിൾ സ്പൂൺ എസിവി എടുത്ത് ഒരു ഗ്ലാസ്സ് വെള്ളത്തിൽ നേർപ്പിച്ചു കഴിക്കുന്നതാണ് ഉത്തമം.

∙ എസിവി ശരീരത്തിലെ പൊട്ടാസ്യം നിരക്കു കുറയ്ക്കുമെന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ബിപി മരുന്നു കഴിക്കുന്നവർ ശ്രദ്ധിച്ച് ഉപയോഗിക്കുക.

∙ ഇൻസുലിൻ നിരക്കിനെയും വിനഗർ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് പ്രമേഹത്തിനു മരുന്നു കഴിക്കുന്നവരും വളരെ ശ്രദ്ധിച്ചുമാത്രം ഉപയോഗിക്കുക

∙ വൃക്കരോഗമുള്ളവരുടെ വൃക്കയ്ക്ക് ഈ ആസിഡിനെ സംസ്കരിക്കാൻ കഴിയണമെന്നില്ല. സൂക്ഷിച്ച് ഉപയോഗിക്കുക.

ആപ്പിൾ സൈഡർ വിനഗർ ഭാരം കുറയ്ക്കാനുള്ള മാജിക് സപ്ലിമെന്റല്ല. കൊഴുപ്പും കാലറിയും കുറഞ്ഞ ഡയറ്റിനോ വ്യായാമത്തിനോ പകരമല്ല എസിവി. അവയ്ക്കൊപ്പം ഉപയോഗിക്കുമ്പോൾ കുറച്ചു പ്രയോജനം ലഭിച്ചേക്കാമെന്നു മാത്രം.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

വിവരങ്ങൾക്ക് കടപ്പാട്: മനോരമ ആരോഗ്യം ആർകൈവ്

read more
ആരോഗ്യംചോദ്യങ്ങൾവായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

പ്രസവ ശേഷം ഉള്ള സ്ട്രെച്ച്മാർക്കുകൾ എങ്ങനെ മാറ്റം

പ്രസവം കഴിഞ്ഞു വർഷങ്ങളായിട്ടും വയറിലെ സ്ട്രെച്ച് മാർക്ക് മായുന്നില്ല. സാരിയുടുക്കുമ്പോൾ അതൊരു അഭംഗിയാണ്. എന്താണ് പരിഹാരം?

പൂച്ച മാന്തിയതുപോലെയുള്ള വെള്ളപ്പാടുകൾ, തവിട്ടുവരകൾ….പ്രസവം കഴിഞ്ഞ് വയർ പൂർവസ്ഥിതിയിലെത്തിയാലും വയറിലെ ഈ പാടുകൾ മാറുകയില്ല. സ്ട്രെച്ച് മാർക്ക് എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന ഈ പാടുകൾ സൗന്ദര്യകാര്യത്തിൽ ശ്രദ്ധാലുക്കളായവർക്ക് വളരെയധികം മനോവിഷമം ഉണ്ടാക്കുന്ന ഒന്നാണ്.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

 

പ്രസവം മൂലം മാത്രമല്ല

യഥാർഥത്തിൽ പ്രസവത്തെ തുടർന്നു മാത്രമല്ല സ്ട്രെച്ച് മാർക്ക് ഉണ്ടാകുന്നത്. ശരീരഭാരം വർധിക്കുമ്പോൾ ചർമം വലിയുന്നതിന്റെ ഭാഗമായി തുടയിലും കാലിലുമെല്ലാം കൗമാരപ്രായത്തിൽ പോലും ഇത്തരം പാടുകൾ വീഴാം. കൗമാരപ്രായത്തിലെ പൊടുന്നനെയുള്ള ശരീരവളർച്ച, ഗർഭധാരണം, പെട്ടെന്നു ശരീരഭാരം കുറയുകയോ കൂടുകയോ ചെയ്യുക എന്നീ ഘട്ടങ്ങളിലാണ് പൊതുവേ സ്ട്രെച്ച് മാർക്കുകൾ ചർമത്തിൽ ഉണ്ടാവുന്നത്. പുരുഷന്മാരിലും വണ്ണം വയ്ക്കുന്നതിന്റെ ഭാഗമായി പുറത്തും കൈകളിലും വയറിലുമൊക്കെ പാടുകൾ വീഴാം. കോർട്ടിക്കോസ്റ്റിറോയ്ഡ് ക്രീമുകളും ലോഷനുകളും സ്ഥിരമായി ഉപയോഗിക്കുന്നവരിലും പാടുകൾ വീഴാം.

നമ്മുടെ ചർമം പൊടുന്നനെ ഒരുപാട് വലിയുകയോ ചുരുങ്ങുമ്പോഴോ ഒക്കെ ചെയ്യുമ്പോൾ നമ്മുടെ ചർമത്തിനടിയിലുള്ള കൊളാജൻ എന്ന ഇലാസ്റ്റിക് ഫൈബർ പൊട്ടുന്നതാണ് സ്ട്രെച്ച് മാർക്കുകൾ രൂപപ്പെടാൻ കാരണം.

ഒാരോരുത്തരുടെയും ചർമത്തിന്റെ നിറമനുസരിച്ച് ഇരുണ്ട തവിട്ടുനിറത്തിലും ഇളം റോസ്നിറത്തിലും ചുവപ്പു കലർന്ന തവിട്ടുനിറത്തിലും വിളറിയ വെള്ളനിറത്തിലുമെല്ലാം പാടുകൾ ഉണ്ടാകാം. തുടക്കത്തിൽ ഇതൽപം തടിച്ചുനിൽക്കുന്നതുപോലെയുണ്ടാകും. കാലക്രമേണ തടിപ്പു കുറയും, പാടിന്റെ നിറം മങ്ങും, പക്ഷേ, പൂർണമായി മാഞ്ഞുപോവുകയില്ല.

എന്തുകൊണ്ട് ചിലർക്കു മാത്രം?

എന്തുകൊണ്ടാണ് ഗർഭിണികളാകുന്നതോ വണ്ണം വയ്ക്കുന്നതോ ആയ എല്ലാവർക്കും സ്ട്രെച്ച് മാർക് വരാത്തതെന്ന ചോദ്യം പ്രസക്തമാണ്. പക്ഷേ, കൃത്യമായ ഉത്തരം പറയുക പ്രയാസമാണ്. അമ്മയ്ക്കോ അടുത്ത ബന്ധുക്കൾക്കോ സ്ട്രെച്ച് മാർക് ഉണ്ടായിരുന്നുവെങ്കിൽ നിങ്ങൾക്കും വരാൻ സാധ്യതയേറെയാണ്. ഹോർമോണുകളുടെ നിരക്കിലെ വ്യതിയാനങ്ങളും സ്ട്രെച്ച് മാർക്കുകളുടെ രൂപപ്പെടലിൽ ഒരു പങ്കുവഹിക്കുന്നതായി കാണുന്നതായി വിദഗ്ധർ പറയുന്നു.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

 

എന്താണ് പരിഹാരം?

ക്രീമുകളും ലോഷനുകളും എണ്ണകളുമെന്നു വേണ്ട കൊക്കോ ബട്ടർ, വൈറ്റമിൻ ഇ എന്നിങ്ങനെ വിപണിയിൽ സ്ട്രെച്ച് മാർക്ക് മായ്ക്കാമെന്നവകാശപ്പെട്ട് ഒട്ടേറെ ഉൽപന്നങ്ങൾ എത്തുന്നുണ്ട്. പക്ഷേ, പുറമേ പുരട്ടുന്ന ക്രീമുകൾ പലതും യാതൊരു പ്രയോജനവും ചെയ്യില്ല എന്നാണ് ഇതു സംബന്ധിച്ചു നടന്ന ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.

∙ ക്രീമോ ലോഷനോ പരീക്ഷിക്കുന്നുവെങ്കിൽ തന്നെ വർഷങ്ങൾ കഴിഞ്ഞിട്ട് ചെയ്യുന്നതിലും പ്രയോജനപ്രദം പാടുകൾ രൂപപ്പെട്ട് അധികം വൈകാതെ ചെയ്യുന്നതാണ്.

∙ മസാജ് കുറെച്ചൊക്കെ സ്ട്രെച്ച് മാർക്കുകൾ മങ്ങാൻ സഹായിക്കുമെന്ന് അഭിപ്രായമുണ്ട്. സാവധാനം ക്രീമോ ലോഷനോ എണ്ണയോ പുരട്ടി വയറ് മസാജ് ചെയ്യുക. പക്ഷേ, ഒന്നോർക്കുക, ആഴ്ചകൾ എടുക്കും ചെറിയ മാറ്റമെങ്കിലും പ്രത്യക്ഷമാകാൻ.

∙ ഹയലൂറോണിക് ആസിഡ്, ട്രെറ്റിനോയിൻ എന്നീ ഘടകങ്ങൾ അടങ്ങിയ ക്രീമുകൾ പുരട്ടിയാൽ സ്ട്രെച്ച് മാർക്കിന്റെ നിറം മങ്ങിയതാക്കാൻ സാധിക്കുമെന്നു പറയുന്നു. പക്ഷേ, പൂർണമായി പാട് മായ്ക്കാനാകില്ല.

∙ ഗർഭകാലത്ത് ക്രീമും ലോഷനുമൊക്കെ വയറിൽ പുരട്ടും മുൻപ് ഗൈനക്കോളജിസ്റ്റിനോട് അഭിപ്രായം ചോദിക്കുക. ഇത്തരം ക്രീമുകളിലെ റെറ്റിനോൾ പോലുള്ള ചില ഘടകങ്ങൾ ഗർഭസ്ഥശിശുവിനു ദോഷകരമായേക്കാമെന്നു പഠനങ്ങളുണ്ട്.

കോസ്മറ്റിക് ട്രീറ്റ്മെന്റ്

മൈക്രോനീഡിലിങ്, ലേസർ ചികിത്സ എന്നിവ സ്ട്രെച്ച് മാർക്കുകൾ മായ്ക്കാനായി ചർമരോഗവിദഗ്ധർ ഉപയോഗിക്കാറുണ്ട്. ഒന്നിലധികം തവണകൾ ചെയ്യേണ്ടിവരും. മൈക്രോനീഡിലിങ്ങും റേഡിയോഫ്രീക്വൻസിയും സംയോജിതമായി ചെയ്യുന്നത് പാട് മായ്ക്കാൻ കുറേക്കൂടി ഫലപ്രദവും സുരക്ഷിതവുമാണെന്നു വിദഗ്ധർ പറയുന്നു. കൗമാരപ്രായത്തിൽ വരുന്ന സ്ട്രെച്ച് മാർക്കുകൾ മായ്ക്കാനും ഇവ സുരക്ഷിതമാണ്. ഒന്നിലധികം സിറ്റിങ് വേണ്ടിവരും, ചെലവ് അൽപം കൂടുതലായിരിക്കും. ഈ ചികിത്സകളോടൊപ്പം ശരീരഭാരം കുറയ്ക്കുകയും ശരീരം ടോൺ ചെയ്യുകയും കൂടി ചെയ്താൽ കൂടുതൽ മികച്ച ഫലം ലഭിക്കും.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

 

വീട്ടുപരിഹാരങ്ങൾ

∙ ഗർഭകാലത്തെ സ്ട്രെച്ച് മാർക്കുകളുടെ കടുപ്പം കുറയ്ക്കാൻ വയർ വലുതായിത്തുടങ്ങുമ്പോഴേ ഒലീവ് എണ്ണ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യുക. പ്രസവശേഷവും ഇതു തുടരാം.

∙ പ്രസവശേഷം വയർ കുറയുന്ന സമയത്ത് മുട്ടവെള്ള വയറിനു മുകളിൽ പുരട്ടുന്നത് ഉദരചർമം തൂങ്ങുന്നതു കുറച്ചേക്കാം.

∙ അലോവെര ജെൽ ഉപയോഗിച്ച് ചർമം മസാജ് ചെയ്ത് 30 മിനിറ്റുനേരം വയ്ക്കുന്നത് പാടുകൾ കുറേയൊക്കെ മങ്ങാൻ ഇടയാക്കാം.

∙ വിർജിൻ കോക്കനട്ട് ഒായിലും ഒലീവ് ഒായിലും ചേർത്ത് മസാജ് ചെയ്യാം.

∙ ഉരുളക്കിഴങ്ങ് നീര് ദിവസവും പുരട്ടുന്നത് പാടുകളുടെ കറുപ്പ് കുറയ്ക്കും.

∙ ഉദരഭാഗത്തെ ചർമം ഇടയ്ക്ക് സ്ക്രബ് ചെയ്യുന്നതു വഴി മൃതകോശങ്ങൾ നീങ്ങാനും അതുവഴി സ്ട്രെച്ച് മാർക്ക് മങ്ങാനും ഇടയാക്കിയേക്കാം.

ഏതു പരിഹാരമായാലും ആഴ്ചകളോളം പതിവായി ചെയ്താലേ ചെറിയ മാറ്റമെങ്കിലും ഉണ്ടാകൂ.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

 

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ലക്ഷ്മി അമ്മാൾ

ഗൈനക്കോളജിസ്റ്റ്

എസ് യു റ്റി ഹോസ്പിറ്റൽ

തിരുവനന്തപുരം

ഡോ. നന്ദിനി നായർ

ഡെർമറ്റോളജിസ്റ്റ്

ക്യൂട്ടിസ് സ്കിൻ ക്ലിനിക്

എറണാകുളം

അനില ശ്രീകുമാർ

തിരുവനന്തപുരം

read more
ദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

അകലങ്ങളിലെ ദാമ്പത്യം ഭാഗം 1

അകലങ്ങളിലെ ദാമ്പത്യം 

 

വിവാഹം കഴിഞ്ഞു ഉടനെ തന്നെ അകന്നു കഴിയേണ്ടി വരുന്ന അനേകം ദമ്പതികൾ ഉണ്ട് നമ്മുടെ ഇടയിൽ.

 അവർ തങ്ങളുടെ ജീവിതത്തിന്റെ ഏറ്റവും നല്ല കാലഘട്ടം തനറെ ഭാര്യയിൽ നിന്ന് അല്ലങ്കിൽ ഭർത്താവിൽ നിന്ന് കഴിയേണ്ട വരുന്നു.

 

അങ്ങനെ ഉള്ളവർ നേരിടുന്ന ചില മാനിസികവും, ശാരീരികവും ലൈംഗികവും ആയ പ്രേശ്നങ്ങൾ ആണ് ഇവിടെ പറയുന്നത്.

 

എല്ലാവരും പൊതുവെ പറയുന്ന ഏറ്റവും വലിയ പ്രെശ്നം ലൈംഗികമായ കാരണങ്ങൾ ആയതിനാൽ അതിന്റെ കുറച്ചു സംസാരിച്ചു നമ്മൾക്ക് തുടങ്ങാം 

 

ഇവിടെ പറയുന്ന കാര്യങ്ങൾ പലതും ആളുകൾ അവരുടെ വയ്ക്തിപരം ആയ കാഴ്ചപ്പാടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളും പഠനങ്ങളും ആസ്പദം ആക്കി ഉള്ളവ ആണ് 

 

അകന്നു നിൽക്കുന്ന  ദമ്പതികൾ അഭിമുഖീകരിക്കുന്ന പലതരത്തിലുള്ള ലൈംഗിക പ്രശ്‌നങ്ങളുണ്ട്, കൂടാതെ ജോലി കാരണങ്ങളാൽ വേർപിരിഞ്ഞ് താമസിക്കുന്നതിന്റെ അധിക സമ്മർദ്ദം ഇവ വർദ്ധിപ്പിക്കും. 

 

  ചില സാധാരണ ലൈംഗിക പ്രശ്നങ്ങൾ താഴെ പറയുന്നു :

 

  1. ലൈംഗിക അടുപ്പം കുറയുന്നു: ദമ്പതികൾ ദീർഘകാലത്തേക്ക് ശാരീരികമായി അകന്നിരിക്കുമ്പോൾ, അവർക്ക് ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവസരം കുറവായിരിക്കാം, ഇത് അടുപ്പം കുറയാൻ ഇടയാക്കും.
  2. ലൈംഗികാഭിലാഷത്തിലെ വ്യത്യാസങ്ങൾ: ഒരു പങ്കാളിക്ക് മറ്റേയാളേക്കാൾ ഉയർന്ന സെക്‌സ് ഡ്രൈവ് ഉണ്ടായിരിക്കാം, അവർ വ്യത്യസ്ത സ്ഥലങ്ങളിൽ താമസിക്കുമ്പോൾ ഈ പൊരുത്തക്കേട് കൂടുതൽ പ്രകടമാകാം.
  3. ആശയവിനിമയ പ്രശ്നങ്ങൾ: ആരോഗ്യകരമായ ലൈംഗിക ബന്ധം നിലനിർത്തുന്നതിന് ഫലപ്രദമായ ആശയവിനിമയം അത്യന്താപേക്ഷിതമാണ്, എന്നാൽ ദമ്പതികൾക്ക് നേരിട്ട് ആശയവിനിമയം നടത്താൻ കഴിയാതെ വരുമ്പോൾ അത് വെല്ലുവിളിയാകും.
  4. അവിശ്വസ്തത: ചിലപ്പോൾ ഒക്കെ ഇതു അവിശ്വസ്തതയ്ക്കുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ ദൂരത്തിന് കഴിയും, അത് വിശ്വാസത്തെ ഇല്ലാതാക്കുകയും ബന്ധത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
  5. ലൈംഗിക പ്രകടനത്തിലെ ബുദ്ധിമുട്ട്: സാഹചര്യത്തിന്റെ സമ്മർദ്ദം അല്ലെങ്കിൽ പങ്കാളിയുടെ അഭാവം കാരണം ചില വ്യക്തികൾക്ക് ലൈംഗിക പ്രകടനത്തിൽ (അകാല സ്ഖലനം അല്ലെങ്കിൽ ഉദ്ധാരണക്കുറവ് പോലുള്ളവ) ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.

 

ലൈംഗികതകിയുടെ അർഥം 

 

ലൈംഗികതയെ രണ്ടര്‍ഥത്തിലെടുക്കാം. ഒന്നതിന്റെ വ്യാപകാര്‍ഥവും മറ്റേത് അതിന്റെ സങ്കുചിതാര്‍ഥവും. ആദ്യത്തേതു പ്രകാരം പുരുഷനെ പുരുഷനും സ്ത്രീയെ സ്ത്രീയും ആക്കുന്നത് ലൈംഗികതയാണ്. 

 

ശാരീരകവും വൈകാരികവും ധൈഷണികവും പ്രവര്‍ത്തിപരവുമായ സവിശേഷ ഗുണങ്ങളുടെ സമാഹാരമാണ് വ്യാപകാര്‍ഥത്തില്‍ സെക്‌സ് അഥവാ ലൈംഗികത. എന്നാല്‍ സങ്കുചിതാര്‍ഥത്തില്‍ എടുത്താലോ മൈഥുനോന്മുഖമായ ഇന്ദ്രിയാസക്തി മാത്രമാണത്. ഈ രണ്ടര്‍ഥവും ജീവശാസ്ത്രപരമായി വിഭിന്നരായ സ്ത്രീയേയും പുരുഷനേയും എങ്ങനെ ബാധിക്കുന്നു എന്നത് പ്രത്യേകം പരിഗണന അര്‍ഹിക്കുന്നു.

 

 വികാരങ്ങളുടെ ഏറ്റക്കുറച്ചിലില്‍ സ്ത്രീയും പുരുഷനും സമാനരല്ല. വൈകാരിക വിഷയങ്ങളില്‍ സ്ത്രീയെ അപേക്ഷിച്ചു യുക്തിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് പുരുഷനാണ്. 

 

അതേ സമയം, നൈമിഷികമായ ആനന്ദത്തില്‍ തൃപ്തിപ്പെടുന്ന പ്രകൃതവും സ്ത്രീയെ അപേക്ഷിച്ചു കൂടുതലായി കാണപ്പെടുന്നത് പുരുഷനിലാണ്. 

 

സ്ത്രീയാകട്ടെ യുക്തിയേക്കാള്‍ അധികം ഉള്‍ക്കാഴ്ചക്ക് ഊന്നല്‍ നല്‍കുന്നു. നൈമിഷിക സംതൃപ്തിക്ക് പിന്നാലെ പായാന്‍ പുരുഷന്‍ പ്രേരിതനാകുമ്പോള്‍ സ്ത്രീ തേടുന്നത് സ്ഥായിയായ സംതൃപ്തിയാണെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. ഇതാണ് പലപ്പോഴും നമ്മള്‍ കാണാതെ പോകുന്ന പ്രശ്‌നത്തിന്റെ രണ്ട് വശങ്ങള്‍.

 

ഇനി പല ദമ്പതികളൂം നമ്മുടെ പേജ് വഴി പങ്ക് വച്ച ചില കാര്യങ്ങൾക്കു കടക്കാം 

 

തുടരും .. 

 

നിങ്ങളുടെ അഭിപ്രായങ്ങൾ കൂടി പറയുക ഇതു മറ്റു ഒരുപാടു പേർക് ഒരു സഹായം ആയീ മാറാം https://wa.link/jo2ngq 

 

read more
പാചകം

ഓറഞ്ച് തൊലി അച്ചാര്‍ (Orange Peel Pickle)

ഇനിമുതല്‍ ഓറഞ്ച് കഴിച്ചു കഴിഞ്ഞ് തൊലി വലിചെറിയണ്ട,ഇതുപോലെ നല്ല രുചികരമായ ഒരു അച്ചാര്‍ ആക്കി ഉപയോഗിക്കാം … വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു അച്ചാര്‍ ആണ് ഇത് .നല്ല പഴുത്ത തൊലി വേണം അച്ചാറിനു ഉപയോഗിക്കാന്‍ …

Ingredients

  • പഴുത്ത ഓറഞ്ച് തൊലി – 1 വലിയ ഓറഞ്ചിന്‍റെത്
  • വെള്ളുത്തുള്ളി – 4 അല്ലി
  • ഇഞ്ചി അരിഞ്ഞത് -1/4 ടീസ്പൂണ്‍
  • പച്ചമുളക് -2
  • മുളക്പൊടി -1.5 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി -3 നുള്ള്
  • ഉലുവ പൊടി – 3 നുള്ള്
  • കായപൊടി -3 നുള്ള്
  • വിനാഗിരി -3 ടീസ്പൂണ്‍
  • നല്ലെണ്ണ ,ഉപ്പു,കടുക് -പാകത്തിന്
  • കറിവേപ്പില -1 തണ്ട്

Method

Step 1

ഓറഞ്ച് തൊലി ചെറുതായി അരിഞ്ഞ് കുറച്ചു വെള്ളം ചേര്‍ത്ത് തിളപ്പിച് ,വെള്ളം ഊറ്റി എടുക്കുക

Step 2

പാനില്‍ എണ്ണ ചൂടാക്കി കടുക്,കറിവേപ്പില ഇവ ചേര്‍ത് മൂപ്പിച് ,ചെറുതായി അറിഞ്ഞ വെള്ളുത്തുള്ളി ,ഇഞ്ചി ,പച്ചമുളക് ഇവ ചേര്‍ത് വഴടുക.

Step 3

ശേഷം തിളപ്പിച് വെള്ളം ഊറ്റി വച്ചിരിക്കുന്ന ഓറഞ്ച് തൊലി ചേര്‍ത് ഇളക്കുക. തൊലി എണ്ണയില്‍ കിടന്നു നന്നായി വരണ്ടു ഡ്രൈ ആയി വരണം,അതാണ് സ്വാദ് .

Step 4

തൊലി നന്നായി വരണ്ടു വരുമ്പോള്‍ പാകത്തിന് ഉപ്പു ,മഞ്ഞള്‍പൊടി ,മുളക്പൊടി,ഉലുവപോടി ,കായപൊടി ,ഇവ ചേര്‍ത് ഇളക്കി പച്ചമണം മാറികഴിയുമ്പോള്‍ വിനാഗിരി കൂടെ ചേര്‍ത് ഇളക്കി തീ ഓഫ് ചെയ്യാം.

Step 5

ചൂടാറിയ ശേഷം വായു കടക്കാതെ കുപ്പിയിലാക്കി സൂക്ഷിക്കാം. ഉണ്ടാക്കിയ ഉടന്‍ തന്നെ ഉപയോഗിക്കാന്‍ പറ്റുന്ന അച്ചാര്‍ ആണ് ഇത്.കൂടാതെ വളരെ രുചികരവും. എല്ലാരും ഉണ്ടാക്കി നോക്കു.

read more
പാചകം

ചെമ്മീൻ വരട്ടിയത്( Prawns Varattu)

ഇതിനു ചെമ്മീൻ വരട്ട് എന്നൊ ചെമ്മീൻ ഡ്രൈ ഫ്രൈ എന്നൊ ഒക്കെ വിളിക്കാം. സാധാരണ ചെമ്മീൻ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഒന്നു ചെയ്താലൊന്ന് കരുതി ഒരിക്കൽ ഉണ്ടാക്കി നോക്കിയതാ, സംഗതി ഉഗ്രൻ ആയിരുന്നതു കൊണ്ട് കൂട്ടുകാർക്ക് വേണ്ടിയും ഷെയർ ചെയ്യുന്നു… അപ്പൊ തുടങ്ങാം.

Ingredients

  • ചെമ്മീൻ -300gm
  • ചെറിയുള്ളി -10
  • ഇഞ്ചി – 1 ചെറിയ കഷണം
  • വെള്ളുതുള്ളി -7-8 അല്ലി
  • മുളക് പൊടി -2 റ്റീസ്പൂൺ
  • മഞൾപൊടി -1/4 റ്റീസ്പൂൺ
  • മല്ലിപൊടി – 1/2 റ്റീസ്പൂൺ
  • കുരുമുളക് പൊടി -1/2 റ്റീസ്പൂൺ
  • സവാള -2 മീഡിയം വലുപ്പം
  • തേങ്ങാകൊത്ത് -1/4 റ്റീകപ്പ്
  • കറിവേപ്പില -1 തണ്ട്
  • എണ്ണ, ഉപ്പ് – പാകത്തിനു
  • നാരങ്ങാ നീരു -1 റ്റീസ്പൂൺ
  • ഗരം മസാല -1/4 റ്റീസ്പൂൺ ( optional)

 

Method

Step 1

ചെമ്മീൻ വൃത്തിയാക്കി വക്കുക

Step 2

സവാള ചെറുതായി അരിഞ്ഞ് വക്കുക.

Step 3

നാരങ്ങാനീരു ,മുളക്പൊടി, മഞൾപൊടി, ഇഞ്ചി, വെള്ളുതുള്ളി, ചെറിയുള്ളി, മല്ലിപൊടി,ഗരം മസാല ,ഉപ്പ് ഇവ മിക്സിയിൽ ഇട്ട് പേസ്റ്റ് ആക്കി അരച്ച് എടുക്കുക.

Step 4

അരച്ച് എടുത്ത കൂട്ട് ചെമ്മീനിൽ നന്നായി പുരട്ടി പിടിപ്പിച്ച് 30 മിനുറ്റ് മാറ്റി വക്കുക.

Step 5

പാനിൽ എണ്ണ ചൂടാക്കി ( എണ്ണ കുറച്ച് കൂടുതൽ എടുക്കണം)ചെമ്മീൻ ഇട്ട് നന്നായി ഇളക്കി അടച്ച് വച്ച് മൂപ്പിക്കുക.

Step 6

ചെമ്മീൻ ഒരു മുക്കാൽ വേവ് ആകുമ്പോൾ സവാള ,തേങ്ങാകൊത്ത് ,കറിവേപ്പില,കുരുമുളക് പൊടി , ഇവ കൂടെ ചേർത്ത് നന്നായി ഇളക്കി ,പാകത്തിനു ഉപ്പും ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിച്ച് നന്നായി നിറമൊക്കെ മാറി നല്ല ഡ്രൈ ആകുന്ന വരെ ഇടക്ക് ഇളക്കി മൂപ്പിച്ച് എടുക്കുക.

Step 7

നല്ല അടിപൊളി രുചിയുള്ള ചെമ്മീൻ വരട്ട് തയ്യാർ . എല്ലാരും ഉണ്ടാക്കി നോക്കീട്ട് പറയണം ട്ടൊ . https://wa.link/jo2ngq

read more
പാചകം

പനീര്‍ വെണ്ണ മസാല (Paneer Butter Masala)

Ingredients

  • പനീര്‍ – 200 ഗ്രാം
  • തക്കാളി (ചെറുതായി അരിഞ്ഞത്) – 2 എണ്ണം
  • പച്ചമുളക് (നീളത്തില്‍ കീറിയത്) – 2 എണ്ണം
  • സവാള (ചെറുതായി അരിഞ്ഞത്) – അര കപ്പ്‌
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍
  • മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
  • കുരുമുളക് പൊടി – അര ടീസ്പൂണ്‍
  • മുളക് പൊടി – അര ടീസ്പൂണ്‍ (എരിവിനനുസരിച്ച് ക്രമീകരിക്കാം)
  • ഗരം മസാല – 1 ടീസ്പൂണ്‍
  • മഞ്ഞള്‍ പൊടി – ആവശ്യത്തിന്
  • കറിവേപ്പില – 1 തണ്ട്
  • മല്ലിയില – ആവശ്യത്തിന്
  • വെണ്ണ – 6 ടേബിള്‍ സ്പൂണ്‍
  • തേങ്ങയുടെ ഒന്നാം പാല്‍ – 1 കപ്പ്‌
  • ഇളം ചൂട് വെള്ളം – ആവശ്യത്തിന്

Method

Step 1

പനീര്‍ ചെറിയ ചതുര കഷ്ണങ്ങളായി മുറിച്ചു വെക്കുക. ഇവ ഒരു പാനില്‍ , 4 ടേബിള്‍ സ്പൂണ്‍ വെണ്ണ ചൂടാക്കിയ ശേഷം, ഇളം ബ്രൌണ്‍നിറം ആകുന്നതു വരെ വറുത്തെടുക്കുക. വറുക്കുമ്പോള്‍ കഷ്ണങ്ങള്‍ തമ്മില്‍ ഒട്ടിപ്പിടിക്കാതെ ശ്രദ്ധിക്കുക. വറുത്ത പനീര്‍ കഷ്ണങ്ങള്‍ കോരി മാറ്റി വെക്കുക.

Step 2

ബാക്കിയുള്ള ചൂടായ വെണ്ണയിലേക്ക് 2 ടേബിള്‍ സ്പൂണ്‍ വെണ്ണ കൂടി ചേര്‍ത്ത് മൂപ്പിച്ച് കറിവേപ്പില, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള എന്നിവ ചേര്‍ത്ത് വഴറ്റുക. അല്പം മൂത്ത ശേഷം തക്കാളി കൂടി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് എല്ലാ മസാല പൊടികളും ചേര്‍ത്ത് ഇളക്കുക.

Step 3

അല്പം മൂത്ത ശേഷം വറുത്ത പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് കഷ്ണങ്ങള്‍ മുങ്ങിക്കിടക്കാന്‍ പാകത്തില്‍ ഇളം ചൂടുവെള്ളം ഒഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേര്‍ത്ത് 10 മിനിട്ടോളം വേവിക്കുക.

Step 4

അതിനു ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി ആവശ്യത്തിന് കുറുകുന്നത് വരെ വറ്റിക്കുക. പിന്നീട് മല്ലിയില ഇട്ട ശേഷം വാങ്ങി വെക്കുക.

ശ്രദ്ധിക്കുക: പനീര്‍ വാങ്ങിയ ശേഷം ഫ്രിഡ്ജില്‍ പൂജ്യം മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ സൂക്ഷിക്കുക. വിഭവം തയ്യാറാക്കുന്നതിന് അര മണിക്കൂര്‍ മുന്പ് പനീര്‍ പുറത്ത് എടുത്ത് വെച്ച് അന്തരീക്ഷ താപനിലയില്‍ സൂക്ഷിക്കുക. ഇത് വൃത്തിയായി മുറിച്ചെടുക്കുന്നതിനും സഹായിക്കും.

ആവശ്യമെങ്കില്‍ പാചക ശേഷം ഫ്രഷ്‌ ക്രീ കൂടി ചേര്‍ത്ത് വിഭവത്തിന്റെ ടെക്സ്ചര്‍ കൂട്ടാവുന്നതാണ്.

read more