close

February 2024

ചോദ്യങ്ങൾ

വാട്ട്സ്ആപ്പ്: സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പിക്കാൻ ഈ ഫീച്ചറുകൾ നിർബന്ധമായും ഉപയോഗിക്കുക; വിശദാംശങ്ങൾ വായിക്കാം.

ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പാണ് വാട്സ്‌ആപ്. ഇതിന്റെ വിവിധങ്ങളായ ഫീച്ചേഴ്സ് തന്നെയാണ് വാട്സ്‌ആപിനെ ജനപ്രിയമാക്കുന്നത്. മെസേജുകള്‍ക്ക് പുറമെ വീഡിയോ, ചിത്രങ്ങള്‍, ശബ്‍ദ സന്ദേശങ്ങള്‍ എന്നിവയും വാട്സ്‌ആപ് വഴി അയക്കാൻ സാധിക്കും. വീഡിയോ, ഓഡിയോ കോളുകളും ഇത് വഴി ചെയ്യാം. നിരവധി സുരക്ഷാ സംവിധാനങ്ങള്‍ വാട്സ്‌ആപിനുണ്ട്. എൻഡ് ടു എൻഡ് എൻക്രിപ്റ്റെടാണ് പേഴ്‌സണല്‍ മെസ്സേജുകള്‍. എന്നിരുന്നാലും ആപ്പിലെ സ്വകാര്യത സംബന്ധിച്ച്‌ പലര്‍ക്കും ആശങ്കയുണ്ട്. നിങ്ങളുടെ വാട്സ്‌ആപ് അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കാൻ ചില മാര്‍ഗങ്ങള്‍ ചുവടെ വായിക്കാം.

എല്ലാ ചാറ്റുകളിലും നിങ്ങള്‍ ഡിഫോള്‍ട്ട് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഓണ്‍ ആക്കി സൂക്ഷിക്കണം.

മണിക്കൂറുകള്‍ക്കുള്ളില്‍ ചാറ്റുകള്‍ അപ്രത്യക്ഷമാകുന്ന തരത്തില്‍ ഡിസപ്പിയറിങ്‌ മെസ്സേജ് ഓണ്‍ ആക്കുക.

നിങ്ങളുടെ ഉള്ളടക്കങ്ങള്‍ സുരക്ഷിതമാക്കാൻ ക്ലൗഡിലെ ചാറ്റ് ബാക്കപ്പുകളിലെ എൻക്രിപ്ഷൻ ഓണ്‍ ചെയ്യുക.

സെൻസിറ്റീവ് ചാറ്റുകള്‍ ചാറ്റ് ലോക്ക് ഉപയോഗിച്ച്‌ സുരക്ഷിതമാക്കുക.

സ്പാം കോളുകള്‍ ഒഴിവാക്കാനായി സൈലെൻസ് അണ്‍നോണ്‍ കോളറും മറ്റ് കോള്‍ ഫീച്ചറുകളും ഉപയോഗപ്പെടുത്തുക

read more
ആരോഗ്യം

ദിവസവും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർക്ക് സന്തോഷവാർത്ത; നിങ്ങളെ കാത്തിരിക്കുന്നത് മികച്ച ആരോഗ്യവും, മനസ്സമാധാനവും: വിദഗ്ധർ പറയുന്നത് വായിക്കുക.

ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന ആളാണോ നിങ്ങളെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെയും സൂചിപ്പിക്കുന്നത്. മനസ് സന്തോഷത്തോടെ ഇരിക്കുമ്ബോള്‍ മാത്രമേ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കു. അതുപോലെ ലൈംഗിക ബന്ധത്തിലൂടെ മനസ് ശാന്തമാകുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

സുഖകരമായ ലൈംഗികത നല്ല ഉറക്കത്തിന് സഹായിക്കുന്നു. കൂടാതെ ഉന്‍മേഷത്തോടെ ജോലികള്‍ ചെയ്യാനും ഇത് സഹായകമാണ്‍. അതുപോലെ സുഖകരമായ ലൈംഗികത പുരുഷന്‍മാരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നുയെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. കലോറി കുറയ്ക്കുന്ന കാര്യത്തിലും സെക്സിന് കഴിയും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും സെക്സ് സഹായകമാണ്. ഇമ്മ്യൂണോഗ്ലോബിന്‍ എ എന്ന ആന്റിബോഡിയാണ് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത്.

 

ലൈംഗിക സമയത്തുണ്ടാകുന്ന ഓക്സിടോസിന്‍ പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിക്കുന്നു. ഇത് ഇവര്‍ക്കിടയിലെ പരസ്പരമുള്ള പ്രണയത്തെ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഓക്സിടോസിന്‍ ശരീരത്തിലെ എന്‍ഡോര്‍ഫിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് വേദനസംഹാരിയുടെ ഗുണമാണ് നല്‍കുന്നത്. നമ്മുടെ പേശികള്‍ക്ക് ബലം നല്‍കുന്നതിനും സെക്സ് സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സെക്സിനു കഴിയും. ഹൃദയത്തിനും രക്തധമനികള്‍ക്കും ആരോഗ്യകരമായ ഒന്നാണ് ലൈംഗികത.

read more
ചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )

സ്ത്രീ ശരീരത്തിലെ എട്ട് വികാര കേന്ദ്രങ്ങൾ

പുരുഷന് ഏറ്റവുമധികം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ് ഇണയുടെ സംതൃപ്തി. അവള്‍ ഏത് അവസ്ഥയിലാണ് രതിമൂര്‍ച്ഛയിലേക്കെത്തുന്നത് എന്നതിനെക്കുറിച്ച്‌ പുരുഷന്‍ അജ്ഞനാണ്. ഇതിനു കാരണം സ്ത്രീ ശരീരത്തിലെ സെന്‍സിറ്റീവ് പോയിന്റുകളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്.സ്ത്രീകളിലെ 8 സെന്‍സിറ്റീവ് പോയിന്റുകള്‍ അറിയൂ… ആരോഗ്യകരമായ, ആനന്ദകരമായ ലൈംഗികത ആസ്വദിക്കാനും ദാമ്ബത്യബന്ധത്തിന്റെ കെട്ടുറപ്പ് നിലനിര്‍ത്താനും കഴിയും.

1 പാദം: വളരെ സെന്‍സിറ്റീവായ ഭാഗമാണ് പാദങ്ങള്‍. നിരവധി ഞരമ്ബുകളുടെ അവസാനമായ പാദങ്ങളില്‍ മസാജ് ചെയ്യുന്നതും ചുംബിക്കുന്നതും സ്ത്രീയുടെ ലൈംഗികാവേശം ഇരട്ടിയാക്കുന്നു.

 

2 ചെവിയുടെ പിന്‍ഭാഗം: സ്ത്രീ ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവായ ഭാഗമാണിത്. ഇവിടെ ഏല്‍ക്കുന്ന മൃദുസ്പര്‍ശനംപോലും സ്ത്രീയെ ഉത്തേജിതയാക്കും. കൈവിരലുകള്‍ക്കു പുറമേ നാവുകൊണ്ടു സ്പര്‍ശിക്കുന്നതും കീഴ്‌ച്ചെവിയില്‍ മൃദുവായി കടിക്കുന്നതുമെല്ലാം അതിവേഗം സ്ത്രീയെ സെക്‌സിനായി സജ്ജമാക്കും.

3 കഴുത്ത്: കഴുത്തിലെ ഞരമ്ബുകള്‍ സെന്‍സിറ്റീവായതുകൊണ്ട് കഴുത്തിലെ ചുംബനം ഞൊടിയിടയില്‍ സ്ത്രീയില്‍ വികാരം ഉണര്‍ത്തുന്നു. അനുഭൂതിയുടെ ലോകത്തേയ്ക്ക് അവളെ കൂട്ടുക്കൊണ്ടു പോകാന്‍ കഴുത്തിലൂടെയുള്ള കൈവിരല്‍ സഞ്ചാരത്തിനു കഴിയും.

4 മാറിടം: പുരുഷനേറ്റവും പ്രിയം സ്ത്രീയുടെ മാറിടങ്ങളാണ്. മാറിടങ്ങള്‍ മൃദുവായി മസാജ് ചെയ്യുന്നതിലൂടെ സെക്‌സിന്റെ വഴിയിലേയ്ക്ക് സ്ത്രീയുടെ മനസ് സഞ്ചരിച്ചു തുടങ്ങും. മുലക്കണ്ണുകളെ ഉത്തേജിപ്പിക്കുന്നതിലൂടെ അവള്‍ അനുഭൂതിയുടെ കാണാക്കയങ്ങളിലെത്തുന്നു.

5 അടിവയര്‍: ഉദരഭാഗത്തേക്കാള്‍ അടിവയറാണ് സ്ത്രീയുടെ സെന്‍സിറ്റീവ് പോയിന്റ്. പൊക്കിള്‍ച്ചുഴിയ്ക്ക് താഴെ നല്‍കുന്ന ചുംബനങ്ങളും തഴുകലുകളും അവളേറെ ഇഷ്ടപ്പെടുന്നു.

6 തുടകള്‍: തുടകളുടേയും കാല്‍മുട്ടുകളുടേയും പിറകുവശത്ത് മസാജ് ചെയ്യുന്നതും ചുംബിക്കുന്നതും സ്ത്രീയെ ഉത്തേജിപ്പിക്കുന്നു.

7 നിതംബം: നട്ടെല്ലും നിതംബവും തമ്മില്‍ ചേരുന്ന ഭാഗത്തെ സ്പര്‍ശനവും, ഇവിടെ മസാജ് ചെയ്യുന്നതും ചുംബിക്കുന്നതുമെല്ലാം സ്ത്രീയെ പുളകിതയാക്കുന്നു.

8 ജി. സ്‌പോട്ട്: യോനിയുടെ ഉപരിഭാഗത്തുള്ള ജി സ്‌പോട്ടിനെ ഉത്തേജിപ്പിക്കുന്നതിലൂടെ മാത്രമേ സ്ത്രീയുടെ അനുഭൂതി പൂര്‍ണ്ണമാവുകയുള്ളൂ. ഇവിടെ വിരലുകള്‍ കൊണ്ട് മൃദുവായി മസാജ് ചെയ്യുന്നതിലൂടെ അവളെ സംഭോഗസന്നദ്ധയാക്കാം.

read more
രതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )

സ്ത്രീകളിൽ രതിമൂർച്ഛ ആറുതരം

ലൈം​ഗികതയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ് സ്ത്രീകളുടെ രതിമൂര്‍ച്ഛ. തങ്ങളുടെ ശരീരത്തിന്റെ ഏത് ഭാഗങ്ങളാണ് ഉത്തേജിപ്പിക്കപ്പെടുന്നത് എന്നതിനെ ആശ്രയിച്ച്‌, പലതരം രതിമൂര്‍ച്ഛകള്‍ അനുഭവിക്കുന്നതായി പല സ്ത്രീകളും വെളിപ്പെടുത്തുന്നു. രതിമൂര്‍ച്ഛ വിവിധ ദൈര്‍ഘ്യത്തിലും തീവ്രതയിലും അനുഭവപ്പെടുന്നതായി പല പഠനങ്ങളിലും സ്ത്രീകള്‍ അഭിപ്രായപ്പെട്ടിരുന്നു. രതിമൂര്‍ച്ഛയിലേക്ക് നയിച്ചേക്കാവുന്ന ശരീരഘടനകള്‍ പലപ്പോഴും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതും വേര്‍തിരിച്ചറിയാന്‍ പ്രയാസമുള്ളതുമാണ്.

സ്ത്രീകളില്‍ ഏകദേശം പതിനഞ്ചു സെക്കന്റ്‌ വരെ ഓര്‍ഗാസം നീണ്ടുനില്‍ക്കാറുണ്ട്. ഭഗശിശ്നിക/കൃസരിയില്‍ (Clitoris) മൃദുവായ സ്പര്‍ശനം, ലാളന എന്നിവ രതിമൂര്‍ച്ഛയിലേക്ക് നയിക്കാറുണ്ട്. എണ്ണായിരത്തോളം സംവേദനം നല്‍കുന്ന നാഡീ ഞരമ്ബുകളുടെ സംഗമവേദിയാണ് കൃസരി. പുരുഷ ലിംഗാഗ്രത്തില്‍ ഉള്ളതിന്റെ ഇരട്ടിയോളം വരുമിത്. യോനീനാളത്തിന്റെ മുന്‍ഭിത്തിയില്‍ നിന്നും ഏകദേശം രണ്ട്‌-രണ്ടരയിഞ്ച് ഉള്ളിലേക്കായി കാണുന്ന ജി സ്‌പോട്ട് (G Spot) എന്ന സംവേദനമുള്ള ഭാഗത്തിന്റെ ഉത്തേജനവും സ്ത്രീകളെ രതിമൂര്‍ച്ഛയിലേക്ക് നയിക്കുമെന്ന് പറയപ്പെടുന്നു. എന്നാല്‍ ജി സ്പോട്ടിന്റെ സാന്നിധ്യത്തെ സംബന്ധിച്ച്‌ വ്യത്യസ്ത അഭിപ്രായങ്ങളാണ്‌ നിലവിലുള്ളത്.

 

സ്ത്രീകളില്‍ രതിമൂര്‍ച്ഛ കൂടുതല്‍ സങ്കീര്‍ണ്ണവും മാനസികവുമാണ്. ദിവസം മുഴുവന്‍ മോശമായി പെരുമാറുകയും രാത്രി ആനന്ദം കണ്ടെത്താന്‍ സ്ത്രീയെ സമീപിക്കുന്നവര്‍ക്ക് ഒരിക്കലും അവളുടെ രതിമൂര്‍ച്ഛ മനസിലാക്കാന്‍ സാധിക്കണമെന്നില്ല. നിര്‍ബന്ധപൂര്‍വ്വമോ ബലം പ്രയോഗിച്ചോ നടത്തുന്ന ലൈംഗിക അതിക്രമങ്ങള്‍ സ്ത്രീ ആസ്വദിക്കുന്നില്ല എന്ന് മാത്രമല്ല അത് പീഡകനോട് കടുത്ത വെറുപ്പിനും മിക്കപ്പോഴും ഭയത്തിനും ലൈംഗിക താല്പര്യക്കുറവിനും കാരണമാകാം. യോനീസങ്കോചം അഥവാ വജൈനിസ്‌മിസ്‌ പോലെയുള്ള മാനസിക പ്രശ്നങ്ങളിലേക്കും ഇത് നയിച്ചേക്കാം. പുരുഷനേക്കാള്‍ സാവധാനത്തില്‍ ഉത്തേജിതയാകുന്ന സ്ത്രീ പക്ഷേ ക്രമാനുഗതമായ പുരോഗതിയിലൂടെ രതിമൂര്‍ച്ഛയിലെത്തും. തുടര്‍ന്ന് പുരുഷനേക്കാള്‍ സാവധാനമേ ഉത്തേജിതാവസ്ഥയില്‍ നിന്നും പുറത്തുകടക്കൂ. ഇത് പലപ്പോഴും പുരുഷ പങ്കാളി അറിയണമെന്നില്ല. വൃത്തിയും സുഗന്ധവുമുള്ള അന്തരീക്ഷവും താല്പര്യമുള്ള പങ്കാളിയും ഒക്കെ ഇതിന്‌ ആവശ്യമായേക്കാം.

ഏറ്റവും കൂടുതല്‍ രതിമൂര്‍ച്ഛ അനുഭവിക്കുന്നത് നോര്‍വേ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ ആളുകളാണെന്ന് ചില സര്‍വേകള്‍ പറയുന്നു. ഇന്ത്യയിലെ 70% സ്ത്രീകള്‍ക്കും സംഭോഗസമയത്ത് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നില്ല എന്നാണ് ഒരു പഠനം തെളിയിക്കുന്നത്. രതിമൂര്‍ച്ഛ എത്രതരം ഉണ്ടെന്നത് സംബന്ധിച്ച്‌ നിരവധി അഭിപ്രായങ്ങള്‍ നിലവിലുണ്ട്. എങ്കിലും പ്രധാനമായും ആറുതരം രതിമൂര്‍ച്ഛയുണ്ടെന്നാണ് പൊതുവെ പറയപ്പെടുന്നത്. അവ താഴെ പറയുന്നു.

 

ക്ലിറ്റോറിയല്‍ രതിമൂര്‍ച്ഛ

ശരീരത്തിന്റെ ഉപരിതലത്തിലും, ചര്‍മ്മത്തിലുടനീളം, തലച്ചോറിലും ഈ രതിമൂര്‍ച്ഛ അനുഭവപ്പെടാം.

വജൈനല്‍ രതിമൂര്‍ച്ഛ

ഈ രതിമൂര്‍ച്ഛ ശരീരത്തില്‍ ആഴത്തിലുള്ളതാണ്. സാധാരണയായി യോനി കനാല്‍ മതിലുകളുടെ സ്പന്ദനങ്ങളോടൊപ്പം വജൈനല്‍ രതിമൂര്‍ച്ഛ ഉണ്ടാകുന്നു. ജി-സ്‌പോട്ട് – മുന്‍വശത്തെ യോനി ഭിത്തിയില്‍ ഏകദേശം 2 ഇഞ്ച് ഉള്ള ഒരു പ്രത്യേക സ്ഥലം – ഉത്തേജിപ്പിക്കപ്പെടുമ്ബോള്‍, അത് സ്ഖലനത്തിന് കാരണമാകും.

അനാല്‍ രതിമൂര്‍ച്ഛ (മലദ്വാര രതിമൂര്‍ച്ഛ)

ഗുദ രതിമൂര്‍ച്ഛ സമയത്ത്, നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന പേശികളുടെ സങ്കോചങ്ങള്‍ പ്രാഥമികമായി മലദ്വാരത്തിലും മലദ്വാരം സ്ഫിന്‍ക്റ്ററിലും ആയിരിക്കും. യോനീ സംഭോ​ഗ സമയത്ത് ഈ രതിമൂര്‍ച്ഛ അനുഭവവേദ്യമല്ല.

മിശ്രിത രതിമൂര്‍ച്ഛ

യോനിയും ക്ളിറ്റോറിസും ഒരേ സമയം ഉത്തേജിപ്പിക്കപ്പെടുമ്ബോള്‍, അത് കൂടുതല്‍ സ്ഫോടനാത്മകമായ രതിമൂര്‍ച്ഛയില്‍ കലാശിക്കുന്നു. ചിലപ്പോള്‍ ഈ കോംബോ ഓര്‍ഗാസങ്ങള്‍ക്കൊപ്പം ശരീരം മുഴുവന്‍ വിറയലും ഉണ്ടാകാറുണ്ട്.

പ്രാദേശിക രതിമൂര്‍ച്ഛ

ലൈം​ഗിക ബന്ധത്തില്‍ ശരീരത്തിലെ അത്ര അറിയപ്പെടാത്ത ഭാഗങ്ങള്‍ (ചെവികള്‍, മുലക്കണ്ണുകള്‍, കഴുത്ത്, കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍ മുതലായവ) ഉത്തേജിപ്പിക്കുന്നത് രതിമൂര്‍ച്ഛക്ക് കാരണമാകും. ഇത്തരം സ്ഥലങ്ങളില്‍ ചുംബിക്കുകയും ലാളിക്കുകയും ചെയ്യുമ്ബോള്‍ സന്തോഷകരമായ അനുഭവമാണ് സ്ത്രീകള്‍ക്ക് ലഭിക്കുക. മറ്റ് തരത്തിലുള്ള രതിമൂര്‍ച്ഛകളെ അപേക്ഷിച്ച്‌ കൂടുതല്‍ ശരീരം മുഴുവനായും ഉന്മേഷത്താല്‍ നിറയുമെന്ന് ഇത്തരം രതിമൂര്‍ച്ഛയെ ചിലര്‍ വിവരിക്കുന്നു.

കണ്‍വള്‍സിംഗ് ഓര്‍ഗാസം

സ്ത്രീ ജനനേന്ദ്രിയത്തോട് ചേര്‍ന്നുള്ള പെല്‍വിക് ഫ്ലോര്‍ മസിലുകളെ ഉത്തേജിപ്പിക്കുക വഴിയും സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛയിലെത്താന്‍ സാധിക്കും. ലൈം​ഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ തന്നെ യോനിയോട് ചേര്‍ന്നുള്ള ശരീര ഭാ​ഗങ്ങളില്‍ തഴുകുന്നതും അമര്‍ത്തുന്നതും തുടര്‍ച്ചയായി ചുംബിക്കുന്നതുമെല്ലാം സ്ത്രീ ശരീരത്തെ ഉത്തേജിപ്പിക്കുകയും രതിമൂര്‍ച്ഛയില്‍ എത്തിക്കുകയും ചെയ്യുന്നു.

സ്ത്രീകള്‍ക്കു ശുക്ലസ്രവം ഉണ്ടാകുമോ?

ഇല്ല. ശുക്ലം സ്രവിപ്പിക്കുന്ന വൃഷണങ്ങളോ സെമിനല്‍ വെസിക്കിള്‍സോ, പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയോ ഒന്നും സ്ത്രീകള്‍ക്കില്ല, ആണുങ്ങള്‍ക്കുള്ള പോലെ.

രതി മൂര്‍ച്ഛയെത്തി എന്നെങ്ങനെ മനസ്സിലാകും?

തുമ്മല്‍ പോലെയാണ് രതിമൂര്‍ച്ഛ. അതു വിശദീകരിക്കാന്‍ പ്രയാസമാണ്.” പക്ഷേ, ഒരിക്കല്‍ അനുഭവിച്ചാല്‍ അതെന്താണെന്നു നിങ്ങള്‍ക്കു മനസ്സിലാകും. ഒരു ലൈംഗിക ഉന്മാദം, അതിനുശേഷം, സ്ത്രീകള്‍ക്കാണെങ്കില്‍ താളത്തിലുള്ള യോനീസംഭ്രമം, പുരുഷന്മാര്‍ക്കാണെങ്കില്‍ ശുക്ലസ്രവവും അതിനുശേഷം ഒരു വല്ലാത്ത ആശ്വാസവും.

ഏതെങ്കിലും ശാരീരിക ലക്ഷണങ്ങള്‍ കൊണ്ടു രതിമൂര്‍ച്ഛയിലെത്തി എന്നു മനസ്സിലാക്കാന്‍ പറ്റുമോ?

രതിമൂര്‍ച്ഛയിലെത്തിയ ഒരാള്‍ക്കു കിതപ്പും വിറയലുമുണ്ടാകും. രതിമൂര്‍ച്ഛയുണ്ടായി എന്ന് ഇണയോട് വാക്കുകള്‍ ഉപയോഗിക്കാതെ പറയുന്ന വിദ്യ. ഇതെല്ലാം കഴിഞ്ഞാല്‍ ആള്‍ ശാന്തനും/ ശാന്തയും, തൃപ്തനും/ തൃപ്‌തയുമായി കാണപ്പെടും. ഇതിനോടൊപ്പം തന്നെ യോനീസംഭ്രമം സ്ത്രീകളിലും ശുക്ലസ്ഖലനം പുരുഷന്മാരിലും സംഭവിക്കും.

ഒരു സ്ത്രീക്കു രതിമൂര്‍ച്ഛയുണ്ടാകാന്‍ ഗുഹ്യഭാഗത്ത് ഉത്തേജനം അത്യാവശ്യമാണോ?

ഇല്ല. ഗുഹ്യഭാഗ ഉത്തേജനം ആത്യാവശ്യമല്ല. സ്ത്രീക്ക് തൊട്ടാല്‍ ഉത്തേജിതകമാകുന്ന ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളുണ്ട്. രതിമൂര്‍ച്ഛയുണ്ടാകാന്‍ ഇതില്‍ ഏതുഭാഗം വേണമെങ്കിലും ഉത്തേജിപ്പിക്കാം. ഗുഹ്യഭാഗങ്ങള്‍ ഇല്ലാത്തവരിലും, അവയ്ക്കെന്തങ്കിലും കുഴപ്പം പറ്റിയവരിലും മേല്‍പ്പറഞ്ഞ മറ്റുഭാഗങ്ങള്‍ കൂടുതല്‍ സെന്‍സിറ്റീവ് ആയിരിക്കും. അത്തരം പുതിയ ചില ഭാഗങ്ങള്‍ ഉണ്ടാവുകയും ചെയ്യും. യോനിയില്ലാത്ത സ്ത്രീകള്‍ക്കും മറ്റു മാര്‍ഗങ്ങളില്‍ കൂടി രതിമൂര്‍ച്ഛയുണ്ടാകാറുണ്ട്.

read more
ആരോഗ്യംചോദ്യങ്ങൾ

സ്ത്രീകളിൽ രതിമൂർച്ഛ ഉണ്ടാകാൻ ഏറ്റവും അനുയോജ്യമായ പൊസിഷൻ ഇതാണ്

ലൈംഗികബന്ധത്തിൽ എറ്റവും കൂടുതലും ഉപയോഗിക്കുന്ന പൊസിഷനാണ് മിഷണറി. പതിവായി ഉപയോഗിക്കുന്ന രീതിയായതു കൊണ്ട് ആരും ഇതിന് അത്ര പ്രാധാന്യം നൽകാറില്ല. സ്ത്രീ താഴെയായും പുരുഷൻ മുകളിലുമായുള്ള മിഷണറി പൊസിഷനെ ഏറ്റവും കംഫർട്ടായ രീതിയെന്നാണ് വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ മിഷണറി പൊസിഷൻ ഉപയോഗിക്കുന്നവർക്ക് സന്തോഷം തരുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. സ്ത്രീകളിൽ രതിമൂർച്ഛയിലെത്താൻ ഏറ്റവും അനുയോജ്യമായ പൊസിഷൻ എന്നാണ് പുതിയ ഗവേഷണങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. .

ന്യൂയോർക്കിലെ സ്വകാര്യ ഗൈനക്കോളജി ക്ലിനിക്കായ ന്യൂ എച്ച് മെഡിക്കലിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്. മിഷനറി, കൗഗേൾ, ഡോഗി സ്റ്റൈൽ,​ സ്പൂൺ പൊസിഷൻ എന്നിവയുൾപ്പെടെയുള്ള പൊസിഷനുകളാണ് പഠനത്തിന് വിധേയമാക്കിയത്. ഈ രീതികളിൽ ക്ലിറ്റോറിസിലേക്കുള്ള രക്തയോട്ടം നിരീക്ഷിച്ചു.ക്ളിറ്റോറിസിലേക്കുള്ള രക്തയോട്ടം വർദ്ധിക്കുന്നതാണ് രതിമൂർച്ഛയിലെത്തുന്നതിൽ പ്രധാനം. ന്നതാണ് പ്രധാനം: 10 മിനിട്ട് വീതം അഞ്ച് പൊസിഷനുകളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനാൽ ഗവേഷകർ ദമ്പതികളിൽ അൾട്രാസൗണ്ട് സ്കാനർ ഉപയോഗിച്ചു.

ഡോഗ് സ്‌റ്റൈൽ: പുരുഷന് പ്രധാന്യമുള്ള പൊസിഷനാണിത്. പേര് സൂചിപ്പിക്കുന്നതു തന്നെയാണ് ഈ രീതി. കൂടുതൽ അടുപ്പവും സന്തോഷവും ഈ പൊസിഷനിലൂടെ ലഭിക്കുമെന്ന പ്രത്യേകതയുണ്ട്. മിഷണറി പൊസിഷൻ: സാധാരണ ലൈംഗികബന്ധം ആരംഭിക്കുന്നത് ഈ പൊസിഷനിലൂടെയാണ്. എപ്പോഴും ഈ പൊസിഷനിൽ ബന്ധപ്പെടുന്നത് ,​ കൗ ഗേൾ – സ്ത്രീകൾ ഏറെ ആധിപത്യം സ്ഥാപിക്കുന്ന സെക്സ് രീതിയാണിത്. പുരുഷനു മുകളിൽ സ്ത്രീ ഇരിക്കുകയും സെക്സ് നിയന്ത്രിക്കുകയും ചെയ്യും. ഇത് തിരിച്ചും ചെയ്യാൻ സാധിക്കും. സ്ത്രീകളെ രതിമൂർച്ഛയിലേക്ക് എളുപ്പത്തിലെത്തിക്കാൻ ഈ രീതിയിൽ സാധിക്കും.4 സ്പൂൺ പൊസിഷൻ: മുഖാമുഖം ചരിഞ്ഞുകിടന്നു കൊണ്ടുള്ള ഈ പൊസിഷൻ ചില സ്ത്രീകൾക്ക് ഏറെ ഇഷ്ടമാണ്. സ്റ്റാൻഡിംഗ് പൊസിഷൻ: നിന്നുകൊണ്ടുള്ള ലൈംഗികബന്ധം ഏറെ ബുദ്ധിമുട്ടുള്ളതാണെങ്കിലും സ്ത്രീകൾ ഇഷ്ടപ്പെടുന്ന ഒന്നാണ്.

സ്‌ത്രീയുടെ ഇടുപ്പ്‌ തലയിണകൊണ്ട്‌ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള മിഷണറി പൊസിഷൻ ക്ലിറ്റോറിസിലേക്കുള്ള രക്തഓട്ടം കൂടുന്നതിന് ഏറ്റവും അനുയോജ്യമാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. കിംബർലി ലോവി പറഞ്ഞു: എങ്കിലും വ്യത്യസ്ത പൊസിഷനുകളും സ്ത്രീകളിൽ രതിമൂർച്ഛ ഉണ്ടാക്കാനുള്ള അവയുടെ കഴിവും തമ്മിലുള്ള ബന്ധത്തെ വിലയിരുത്തുന്ന ശാസ്ത്രീയ ഗവേഷണങ്ങൾ കുറവാണ്.

ഗവേഷകന്റെ ലക്ഷ്യം, ‘ഒരു സ്റ്റാൻഡേർഡ് കാലയളവിനുശേഷം, ഓരോ അഞ്ച് സ്ഥാനങ്ങളിലും ലൈംഗികബന്ധത്തിന് മുമ്പും ശേഷവും ക്ലിറ്റോറൽ രക്തപ്രവാഹം താരതമ്യം ചെയ്യുക’ എന്നതായിരുന്നു. മുഖാമുഖം നിൽക്കുന്ന പൊസിഷനുകൾ ക്ലിറ്റോറൽ രക്തപ്രവാഹം ഉത്തേജിപ്പിക്കുന്നതിൽ ഏറ്റവും ഫലപ്രദമാണ്, അതേസമയം ഡോഗ് സ്റ്റൈൽ ആണ് ഒട്ടും ഫലപ്രദമല്ലാത്തത്. മിഷണറി പൊസിഷനെ പരിഹസിക്കുന്ന എല്ലാവർക്കും ഇപ്പോൾ ശാസ്ട്രീയമായ ഒരു മറുപടിയുണ്ടെന്നും ഇവർ പറയുന്നു.

ഒട്ടും സങ്കീർണമല്ല എന്നതാണ് മിഷണറി പൊസിഷന്റെ പ്രത്യേകത. അതുകൊണ്ടു തന്നെ ലൈംഗികതയിലുള്ള ശാരീരിക റിസ്ക്ക് തീരെയില്ല എന്നു പറയാം പരസ്പരം കണ്ടും ആലിംഗനം ചെയ്തും പ്രതികരണങ്ങൾ മനസിലാക്കിയും ബന്ധപ്പെടാൻ കഴിയുന്നു. ലൈംഗികബന്ധത്തിലെ വേഗത കൃത്യമാക്കാനും ഈ പൊസിഷനിലൂടെ സാധിക്കും

read more
Uncategorized

സ്ത്രീകളില്‍ സെക്‌സിനോട് ഇഷ്ടക്കേട് വരുന്നതെന്തുകൊണ്ട്?

തുറന്ന് സംസാരിക്കാന്‍ പലരും വിമുഖത കാണിക്കുന്ന വിഷയമാണ് ലൈംഗികത. അത് സ്ത്രീകളില്‍ അധികമാണെന്നും നിരീക്ഷണങ്ങളുണ്ട്. വളരെ അടുപ്പമുള്ള സ്ത്രീ സൗഹൃദങ്ങളില്‍പോലും ലൈംഗികത വിരളമായേ ചര്‍ച്ചചെയ്യപ്പെടാറുള്ളൂ. പങ്കാളിയോടുപോലും ചിലര്‍ താത്പര്യങ്ങളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്ന് സംസാരിക്കാന്‍ തയ്യാറാകുന്നില്ല. ലൈംഗിക ജീവിതത്തിലെ താളപ്പിഴകളെ സഹിച്ച് ജീവിക്കാമെന്ന നില
പാടിലേക്ക് ചില സ്ത്രീകളെങ്കിലും എത്തിച്ചേരുന്നു.

 

അങ്ങനെ മനസ്സില്ലാ മനസ്സോടെ ചെയ്യേണ്ട ഒന്നല്ല സെക്സ്

ലൈംഗിക പ്രശ്നങ്ങളുടെ കാരണങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞാല്‍ അത് പരിഹരിക്കാന്‍ സാധിക്കും. ലൈംഗികതയുടെ ആനന്ദം വീണ്ടെടുക്കാനുമാകും. അതിന് പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കാനുള്ള സാഹചര്യവും അത് ഉള്‍ക്കൊള്ളാന്‍ പങ്കാളിക്ക് പക്വതയും ഉണ്ടാകണം. പരസ്പരം ഉള്ളറിഞ്ഞ് സംഭോഗത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമേ ആനന്ദം ശരിയായി അനുഭവിക്കാനാകൂ.

സംഭോഗത്തിന്റെ ഘട്ടങ്ങള്‍

ലൈംഗിക പ്രതികരണങ്ങളെ, താത്പര്യങ്ങളെ നിര്‍ണയിക്കുന്നത് പല ഘടകങ്ങള്‍ ചേര്‍ന്നാണ്. ശാരീരികവും വൈകാരികവുമായ കാര്യങ്ങളും പരിചയവും ജീവിതരീതിയും ബന്ധത്തിന്റെ തീവ്രതയുമെല്ലാം അതിനെ സ്വാധീനിക്കുന്നുണ്ട്. ഇവയില്‍ ഏതെങ്കിലും ഒന്നില്‍ തടസ്സം നേരിട്ടാല്‍ അത് ലൈംഗിക ആസക്തിയെയോ ഉത്തേജനത്തെയോ സംതൃപ്തിയെയോ ബാധിക്കാം.

ലൈംഗിക പ്രതികരണ ചക്രത്തിന് നാല് തലങ്ങളാണ് ഉള്ളത്; ഉത്തേജനം, വികാരത്തിന്റെ ഉയര്‍ച്ച (പ്ലാറ്റു), രതിമൂര്‍ച്ഛ, പൂര്‍വസ്ഥിതി (റസല്യൂഷന്‍). പതുക്കെ തുടങ്ങി മൂര്‍ധന്യത്തിലേക്ക് കടന്ന് പിന്നിട് വിശ്രമാവസ്ഥയിലേക്ക് നീളുന്ന ആനന്ദത്തിന്റെ പടവുകളാണത്. ഇവയില്‍ ഏത് ഘട്ടത്തില്‍ വേണമെങ്കിലും ബുദ്ധിമുട്ടുണ്ടാകാം. തുടര്‍ച്ചയായി ലൈംഗിക അസംതൃപ്തി ഉണ്ടാകുകയാണെങ്കില്‍ ചികിത്സ തേടുന്നതാണ് ഉചിതം. പ്രയാസങ്ങളെ പങ്കാളികള്‍ക്കുതന്നെ പരസ്പരം പങ്കുവെച്ച് പരിഹരിക്കാന്‍ സാധിക്കുന്നതാണെങ്കില്‍ മറ്റ് ചികിത്സകളിലേക്ക് പോകേണ്ട കാര്യമില്ല.

സംതൃപ്തിയെ ബാധിക്കുമ്പോള്‍

ശാരീരിക കാരണങ്ങളെപ്പോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ് മാനസിക കാരണങ്ങളും. ലൈംഗികതയുടെ വൈകാരികതലത്തില്‍ പങ്കാളികള്‍ തമ്മിലുള്ള മാനസിക അടുപ്പവും വിശ്വാസവും വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. സ്ത്രീകളില്‍ കാണുന്ന ലൈംഗിക അസംതൃപ്തിയുടെ മാനസിക തലങ്ങള്‍ പരിശോധിച്ചാല്‍ ഒട്ടേറെ കാര്യങ്ങള്‍ അതില്‍ അന്തര്‍ലീനമായി കാണാം. ജോലിസംബന്ധമായും അല്ലാതെയും ഉണ്ടാകുന്ന പിരിമുറുക്കങ്ങള്‍, ആശങ്കകള്‍, ലൈംഗികതയെക്കുറിച്ചുതന്നെയുള്ള ആശങ്കകള്‍, കുടുംബ ജീവിതത്തിലും വ്യക്തിബന്ധങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങള്‍, വിഷാദം, കുറ്റബോധം, ഭൂതകാലത്തുണ്ടായിട്ടുള്ള ലൈംഗികാഘാതങ്ങള്‍, അപ്രതീക്ഷിത ഗര്‍ഭധാരണമുണ്ടാകുമോ എന്ന ആശങ്ക തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു.

പങ്കാളിയുമായുള്ള അടുപ്പം

പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍, ലൈംഗികതയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയിക്കോട്ടെ, അതെല്ലാം ലൈംഗിക ജീവിതത്തെയും അതിന്റെ സംതൃപ്തിയെയും ബാധിക്കും. സ്വന്തം ശരീരത്തെക്കുറിച്ചുള്ള ആകുലതകളും സ്ത്രീകളില്‍ ലൈംഗികതയെ ബാധിച്ചേക്കാം.

വൈകാരിക മാറ്റങ്ങള്‍

ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വൈകാരിക മാറ്റങ്ങള്‍ സ്ത്രീകളില്‍ ലൈംഗിക വിരക്തി ഉണ്ടാക്കാം. എന്നാല്‍ ശാരീരികവും മാനസികവുമായ ഈ സ്വാഭാവിക മാറ്റത്തെ ഉള്‍ക്കൊണ്ടുതന്നെ രതി ആസ്വദിക്കാന്‍ കഴിയും. ആര്‍ത്തവ വിരാമം ലൈംഗികതയുടെ വിരാമമായി കാണേണ്ടതില്ല. ഗര്‍ഭധാരണം നടക്കുമോ എന്ന ഭയം വേണ്ട എന്നുള്ളതുകൊണ്ട് ശാന്തമായി രതി ആസ്വദിക്കാം.

രതിമൂര്‍ച്ഛ അനുഭവിക്കാതെ

ലൈംഗിക അനുഭൂതിയുടെ പാരമ്യതയാണ് രതിമൂര്‍ച്ഛ. പക്ഷേ, പല സ്ത്രീകളും രതിമൂര്‍ച്ഛ അനുഭവിക്കാനാവുന്നില്ലെന്ന് പരാതിപ്പെടാറുണ്ട്. ലൈംഗികമായ ചിന്തകളെ അടിച്ചമര്‍ത്തുക, പരിചയമില്ലായ്മ (സാധാരണയായി നവവധുക്കള്‍ക്കിടയില്‍ കണ്ടുവരുന്നു), അറിവില്ലായ്മ, കുറ്റബോധം, ഉത്കണ്ഠ എന്നിവയൊക്കെ രതിമൂര്‍ച്ഛ അനുഭവിക്കാന്‍ സാധിക്കാത്തതിന് കാരണമാകാറുണ്ട്. വേദനാജനകമായ രതിയോടുള്ള ഭയം സ്ത്രീകളുടെ ലൈംഗിക താത്പര്യത്തെ കുറച്ചേക്കാം.

മടുപ്പ് മാറ്റാന്‍

ശാരീരിക പ്രശ്നങ്ങള്‍ക്ക് പുറമെ വിഷാദം, പിരിമുറുക്കം തുടങ്ങിയ മാനസിക പ്രശ്നങ്ങളും സ്ത്രീകളിലെ ലൈംഗിക താത്പര്യം നഷ്ടപ്പെടുത്തിയേക്കാം. ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സ്ഥലം, അവിടുത്തെ സുരക്ഷിതത്വം, കുട്ടികള്‍ അടുത്തുണ്ടെങ്കില്‍ അവര്‍ അറിയുമോ എന്നൊക്കെയുള്ള ആശങ്കകള്‍ ഘടകങ്ങളാണ്. സ്ഥിരമായി സ്വീകരിക്കുന്ന ലൈംഗിക ചേഷ്ടകളോടുള്ള മടുപ്പും ഉത്തേജനത്തെ ഇല്ലാതാക്കിക്കളയും. അത് ഒഴിവാക്കാന്‍ സംഭോഗത്തില്‍ പുതുമകള്‍ കൊണ്ടുവരാന്‍ ശ്രമിക്കണം.

ആനന്ദം നഷ്ടമാകാതിരിക്കാന്‍

സ്ത്രീകളിലെ ലൈംഗികപ്രശ്‌നങ്ങളും ലക്ഷണങ്ങളും വ്യത്യസ്തമായതിനാല്‍ അതിനുള്ള പ്രതിവിധിയും വ്യത്യസ്തമാണ്. ചിലര്‍ക്ക് പങ്കാളിയോട് മനസ്സുതുറന്ന് സംസാരിച്ചാല്‍ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളു. എന്നാല്‍ ചിലര്‍ക്ക് ഡോക്ടറുടെ സേവനമായിരിക്കും വേണ്ടത്. ചിലര്‍ക്ക് മാനസികാരോഗ്യ വിദഗ്ധരുടെ കൗണ്‍സലിങ് വേണ്ടിവരും.

 

  • ശരിയായ രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസമാണ് ആശങ്കകളെ മറികടക്കുന്നതിന് അത്യാവശ്യം. അത് ലൈംഗിക പ്രതികരണങ്ങളോടുള്ള തെറ്റിദ്ധാരണയും ആകാംഷയും കുറയ്ക്കാന്‍ സഹായിക്കും.
  • സ്വന്തം ശരീരവും പങ്കാളിയുടെ ശരീരവും ഓരോ ചെയ്തികളിലും എങ്ങനെ പ്രതികരിക്കുന്നു എന്ന് തിരിച്ചറിയുന്നത് ലൈംഗിക ആസ്വാദനം കൂട്ടാന്‍ സഹായകമാകും.
  • സ്ത്രീകള്‍ക്കും ലൈംഗികത ആസ്വദിക്കാനും പരീക്ഷണങ്ങള്‍ നടത്തുന്നതിനും സ്വാതന്ത്ര്യമുണ്ട്.
  • മാനസിക ഉല്ലാസം നല്‍കുന്ന കാര്യങ്ങളില്‍ വ്യാപൃതരാകുന്നതുകൊണ്ട് പിരിമുറുക്കം കുറയ്ക്കാനും ലൈംഗികത ആസ്വദിക്കാനും രതിമൂര്‍ച്ഛ അനുഭവിക്കുന്നതിനും സാധിക്കും.
  • മദ്യപാനശീലവും പുകവലിയും ഒഴിവാക്കുന്നത് ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്നതിനും നിലനിര്‍ത്തുന്നതിനും സഹായകമാകും.
  • ആരോഗ്യകരമായ ജീവിതശൈലി പിന്‍തുടരേണ്ടത് അത്യാവശ്യമാണ്. ശാരീരികമായ ഉന്‍മേഷം നിലനിര്‍ത്തുന്നതിനും കൃത്യമായ വ്യായാമം ശീലിക്കുന്നത് നല്ലതാണ്. സ്റ്റാമിന കൂട്ടുന്നതിനും സ്വയംമതിപ്പ് കൂട്ടുന്നതിനും പിരിമുറുക്കം കുറയ്ക്കുന്നതിനും മാനസിക ഉന്‍മേഷം നിലനിര്‍ത്തുന്നതിനും പ്രണയാര്‍ദ്രമായ ചിന്തകള്‍ ഉണര്‍ത്തുന്നതിനും വ്യായാമം സഹായിക്കും.
  • പങ്കാളികള്‍ ഇഷ്ടങ്ങളെപ്പറ്റിയും അനിഷ്ടങ്ങളെപ്പറ്റിയും തുറന്നുസംസാരിക്കണം. ഇതുവരെ അങ്ങനെ ഒരു ശീലം ഇല്ലെങ്കില്‍ സാവധാനം അതിന് ശ്രമിക്കുന്നത് പങ്കാളികള്‍ തമ്മിലുള്ള മാനസിക അടുപ്പം കൂട്ടുന്നതിന് സഹായിക്കും. അതുവഴി സെക്‌സ് കൂടുതല്‍ ആസ്വാദ്യകരമാവുകയും ചെയ്യും.

 

read more
ചോദ്യങ്ങൾ

Feedback

ഇ feedback പേജ് വഴി നല്ല നിർദേശങ്ങൾ നൽകുന്ന ആളുകളിൽ നിന്നും തെരഞ്ഞടുക്കുപ്പെടുന്നവർക്കു ആമസോൺ ഷോപ്പിംഗ് വൗച്ചർ സമ്മാനം നേടാം

 

 

 

 


നിങ്ങളുടെ അഭിപ്രായം
അഭിപ്രായങ്ങൾ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പേജ് content മെച്ചപ്പെടുത്താൻ ഞങ്ങളെ സഹായിക്കും

നിങ്ങൾ എങ്ങനെ ആണ് ഈ പേജ് / WhatsApp ചാനൽ നെ പറ്റി അറിഞ്ഞത്*

ഇ പേജ് വഴി നിങ്ങൾ അറിയുവാൻ താല്പര്യപ്പെടുന്ന ടോപിക്സ് *

നിങ്ങളുടെ പേര് (താല്പര്യം ഉണ്ടങ്കിൽ മാത്രം പങ്ക്കുവയ്ക്കുക )

വയസു

പുരുഷൻ / സ്ത്രീ

ചോദ്യങ്ങൾ / അഭിപ്രായങ്ങൾ

WhatsApp നമ്പർ (താല്പര്യം ഉണ്ടങ്കിൽ മാത്രം പങ്ക്കുവയ്ക്കുക )

read more