close

April 2024

ലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

സ്ത്രീകൾ സെക്സിൽ ആഗ്രഹിക്കുന്ന 6 കാര്യങ്ങൾ !

പ്രത്യുല്പാദന പരം മാത്രമല്ല മനുഷ്യനെ സംബ്ബന്ധിച്ചിടത്തോളം ലൈംഗികത എന്നതാണ് മറ്റു ജീവികളിൽ നിന്നും അവന്റെ ലൈംഗിക ജീവിതത്തെ വ്യത്യസ്തമാക്കുന്നത്. ശാരീരികവും മാനസികവുമായ ഒന്നുചേരലും പരസ്പരമുള്ള സ്‌നേഹത്തിന്റേയും വിശ്വാസത്തിന്റേയും
അടിത്തറ ഊട്ടിയുറപ്പിക്കുന്ന നിമിഷം കൂടിയാണ് മനുഷ്യനെ സംബന്ധിച്ചു ലൈംഗികത. ഇതിൽ സ്ത്രീയുടെയും പുരുഷന്റെയും ഒരേപോലുള്ള ഇടപെടൽ അനിവാര്യമാണ്.

 

എന്നാൽ നമ്മുടെ നാട്ടിൽ ലൈംഗികത ഉയർന്നൊരു പരിധിവരെ പുരുഷന്റെ മാത്രം താല്പര്യങ്ങൾക്ക് അനുസരിച്ചാണ്. പുരുഷനെ സന്തോഷിപ്പിക്കുന്നതിനുള്ള ഉപാധിയായി മാത്രം ഒരു സ്ത്രീ പരിണമിക്കപ്പെടുമ്പോൾ അവിടെ അവൾക്ക് ലൈംഗിക സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകകൂടിയാണ് ചെയ്യുന്നത്. സ്ത്രീയും പുരുഷനും പരസ്പരം അറിഞ്ഞുള്ള കൂടിച്ചേരലിലൂടെ മാത്രമേ യഥാർത്ഥ ലൈംഗികത സാധ്യമാകുകയുള്ളൂ.

സെക്സിൽ സ്ത്രീ ആഗ്രഹിക്കുന്ന 6 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

    1. നല്ല സംസാരം – ലൈംഗിക ബന്ധത്തിലേക്ക് കടക്കും മുൻപ്, പങ്കാളിയിൽ നിന്നും കാമോദ്ദീപകമായതും സ്നേഹവും പ്രണയവും നിറഞ്ഞതുമായ സംസാരം ഓരോ സ്ത്രീയും ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യങ്ങൾക്ക് പ്രായം ഒരു വിഷയമല്ല എന്ന് മനസിലാക്കുക. ഒരുമിച്ച് നടക്കുക, പാചകം ചെയ്യുക, ഭക്ഷണം കഴിക്കുക തുടങ്ങിയ പ്രക്രിയകളിലൂടെ പങ്കാളിയിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാൻ കഴിയും.

     

    2. സെക്സിൽ സീരിയസ് ആവരുത് – മിക്ക പുരുഷന്മാരും സെക്‌സിന്റെ കാര്യത്തില്‍ വളരെ സീരിയസാണ്. അവര്‍ ചിരിക്കാനോ, പ്രണയാര്‍ദ്രമായി കളികളില്‍ ഏര്‍പ്പെടാനോ തയ്യാറാകില്ല. എന്നാൽ ഭൂരിഭാഗം സ്ത്രീകളും ആഗ്രഹിക്കുന്നത് ഇത്തരം രീതികളാണ്. നിങ്ങളുടെ ഇന്റിമേറ്റ് മൊമന്റുകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാൻ ഓരോ പുരുഷനും മുൻകൈ എടുക്കണം

    3. ലൈംഗീകത യന്ത്രികമല്ല – പുരുഷന്മാർക്ക് വളരെ ചെറിയ സമയം കൊണ്ട് ലൈംഗിക ഉദ്ദെപനം ഉണ്ടാകുന്നു. എന്നാൽ സ്ത്രീകള്‍ക്കു ലൈംഗിക ബന്ധം
    ആസ്വദിക്കണമെങ്കില്‍ ആ ദിവസത്തെ മൊത്തം അനുഭവങ്ങള്‍ നന്നായി തന്നെയിരിക്കണം. കിടപ്പറയ്ക്കു പുറത്ത് ഭര്‍ത്താവ് പെരുമാറുന്ന രീതി
    പോലെയാവും കിടപ്പറയില്‍ അവള്‍ തിരിച്ചു പ്രതികരിക്കുന്നതും.ശ്രദ്ധയില്ലായ്മ, മോശം വാക്കുകള്‍, ദേഷ്യം, കുറ്റപ്പെടുത്തല്‍ തുടങ്ങിയവ
    സ്ത്രീയെ കിടപ്പറയില്‍ മൂഡ് ഓഫ് ആക്കും. ഈ അവസ്ഥയിൽ അവള്‍ക്ക് പൂര്‍ണമായും സെക്‌സില്‍ പങ്കുചേരാൻ കഴിയില്ല.

    4. രതിമൂര്‍ച്ഛ എപ്പോഴും ഉണ്ടാകണമെന്നില്ല – പറയുന്നതിൽ കാര്യമില്ലെങ്കിലും, ഒട്ടുമിക്ക പുരുഷന്മാരും വിശ്വസിക്കുന്നത് സ്ത്രീയെ
    രതിമൂര്‍ച്ഛയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ലൈംഗീക ബന്ധം പൂർണമാകൂ എന്നാണ്. എന്നാല്‍ അത്തരം നിമിഷങ്ങള്‍ നല്ലതു
    തന്നെയാണെങ്കിലും എപ്പോഴും അതിന്റെ ആവശ്യമില്ല.ചില സ്ത്രീകൾ രതിമൂര്‍ച്ഛയിൽ എത്തുന്നതിനു ഒരുപാട് സമയം എടുക്കും. ചിലർക്ക് രതിമൂർച്ഛ അനുഭവയോഗ്യമാകണം എന്നില്ല. മറ്റുചിലർക്കാകട്ടെ, രതിമൂർച്ഛയിൽ എത്തുന്നതിനേക്കാൾ ഫോര്‍പ്ലെയിലാവും താൽപര്യം

    5. സൗന്ദര്യം കുറഞ്ഞെന്ന പരാതിവേണ്ട – പരസ്പരമുള്ള സ്നേഹത്തിലും ഐക്യത്തിലും വലിയ എന്ത് സൗന്ദര്യമാണുള്ളത്. സ്ത്രീകള്‍ അവരുടെ ലുക്കില്‍ ആശങ്കാകുലരാണ് തന്റെ പങ്കാളിക്ക് താന്‍ സൗന്ദര്യം കുറഞ്ഞുപോയവളാണെന്നു തോന്നലുണ്ടാവുന്നത് സ്ത്രീയില്‍ മാനസിക സമ്മർദ്ധമുണ്ടാക്കും . ഇതിനുള്ള സാഹചര്യം ഒരിക്കലും ഒരു പുരുഷൻ ഉണ്ടാക്കരുത്.

    6. ആഫ്റ്റർ പ്ളേ എന്നൊരു കാര്യം കൂടിയുണ്ട് – സെക്‌സിന്റെ പാരമ്യതയില്‍ പുരുഷന്റെ എന്‍ഡോര്‍ഫിന്‍ ലെവല്‍ കൂടുതലായിരിക്കും. എന്നാല്‍ ഇജാക്കുലേഷന്‍ കഴിഞ്ഞാല്‍ ഉടന്‍ അവൻ ആകെ തളര്‍ന്നുപോവുകയാണ് പതിവ്. എന്നാല്‍ സ്ത്രീയില്‍ ഇതു വളരെ പതുക്കെ മാത്രമേ സംഭവിക്കൂ. ഈ ക്ഷീണം മൂലം സെക്‌സിന് ശേഷം ബഹുഭൂരിപക്ഷം പുരുഷന്മാരും ഉറക്കത്തിലേക്ക് കടക്കുകയാണ് പതിവ്. സെക്‌സില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ സ്ത്രീ ആഗ്രഹിക്കുന്നത് അവളെ കരുതലോടെ പങ്കാളി സ്‌നേഹിക്കുന്നതാണ്. ലൈംഗികബന്ധത്തിനു ശേഷം പങ്കാളി സ്വന്തം കാര്യങ്ങളിലേക്ക് തിരിയുന്നത് അവൾക്ക് സഹിക്കാനാകില്ല.

    read more
    ദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

    ദാമ്പത്യ ജീവിതത്തില്‍ ഇനി കണ്ണീരും കയ്പ്പുമില്ല: 7 സൂചനകളില്‍ ഭാര്യാ-ഭര്‍തൃബന്ധം ശക്തം

    ഇന്നത്തെ കാലത്ത് വിവാഹത്തേക്കാള്‍ കൂടുതലായി വിവാഹ മോചനം നടക്കുന്ന ഒരു ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കാരണം ഒരുമിച്ച് ജീവിതത്തില്‍ മുന്നോട്ട് പോവാന്‍ സാധിക്കില്ല എന്ന അവസ്ഥയില്‍ ഡിവോഴ്‌സ് എന്ന ഓപ്ഷന്‍ പലപ്പോഴും അനിവാര്യമായി മാറുന്നു. എന്നാല് അഡ്ജസ്റ്റുമെന്റുകളേക്കാള്‍ വിവാഹ ജീവിതത്തില്‍ അല്ലെങ്കില്‍ ദാമ്പത്യ ജീവിതത്തില്‍ എപ്പോഴും പരസ്പരം മനസ്സിലാക്കലുകള്‍ക്കാണ് മുന്‍തൂക്കം നല്‍കേണ്ടത്. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും ഇതിലൂടെ പരിഹാരം കാണുന്നതിന് സാധിക്കുന്നു. തുറന്ന് സംസാരിക്കുക മനസ്സിലുള്ളത് പറയുക എന്നത് ഇന്നും പലരും അന്യമാക്കി വെച്ചിരിക്കുന്ന ഒന്നാണ്.

    എന്നാല്‍ ചില അവസ്ഥകളില്‍ എങ്കിലും നാം ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. ദാമ്പത്യ ജീവിതത്തിലെ വിജയത്തിന് വേണ്ടി ചില രഹസ്യങ്ങളും ഉണ്ട്. അവ കൃത്യമായി പാലിച്ച് പോന്നാല്‍ നിങ്ങളുടെ ദാമ്പത്യവും വിജയത്തിലെത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ വിജയകരമായ ദാമ്പത്യത്തിന് വേണ്ടി നാം എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നും എന്താണ് വിജയകരമായ ദാമ്പത്യത്തിന്റെ ആ രഹസ്യം എന്നും നമുക്ക് ഈ ലേഖനത്തില്‍ കൃത്യമായി വായിക്കാവുന്നതാണ്.

      പരസ്പരം തുറന്ന് സംസാരിക്കുക
      എന്ത് കാര്യവും പരസ്പരം തുറന്ന് സംസാരിക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതല്‍ വിള്ളലുകള്‍ ബന്ധത്തില്‍ ഉണ്ടാക്കുന്നു. എന്നാല്‍ സംസാരിക്കുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടത് സത്യസന്ധമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. എന്താണ് പങ്കാളി പറയുന്നത് എന്നത് ക്ഷമയോടെ കേട്ടിരിക്കുന്നതിനും ശ്രദ്ധിക്കണം. നിങ്ങള്‍ ഒരിക്കലും പങ്കാളിക്ക് നിങ്ങളുടെ മനസ്സ് വായിക്കാന്‍ കഴിവുള്ള വ്യക്തിയാണ് എന്നത് കണക്കാക്കരുത്. അതുകൊണ്ട് ജീവിതത്തില്‍ എന്ത് പ്രശ്‌നമുണ്ടെങ്കിലും മനസ്സ് തുറന്ന് സംസാരിക്കുന്നതിന് ശ്രദ്ധിക്കണം.

      ദിവസത്തെക്കുറിച്ച് സംസാരിക്കൂ
      നിങ്ങളുടെ ഒരു ദിവസം എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായി സംസാരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ജോലിയുള്ള വ്യക്തികളെങ്കില്‍ എന്താണ് സംഭവിക്കുന്നത് ഓഫീസില്‍ എന്തൊക്കെയാണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി പങ്കാളിയോട് സംസാരിക്കുന്നതിന് ശ്രദ്ധിക്കുക. ഇത്തരത്തില്‍ നിങ്ങള്‍ തമ്മില്‍ എപ്പോഴും ഒരു ആശയവിനിമയം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നു.

      വ്യക്തിത്വം കാത്തു സൂക്ഷിക്കുക
      പങ്കാളികള്‍ പരസ്പരം അവരുടെ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കുക. ഒരു തരത്തിലും നിങ്ങള്‍ കൂടുതല്‍ ആശ്രയിച്ച് ജീവിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം കൂടുതല്‍ നിങ്ങള്‍ മറ്റൊരാളെ പറ്റി നില്‍ക്കുന്നതും ആശ്രയിക്കുന്നതും പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാക്കുന്നു. നല്ല കാര്യങ്ങള്‍ ചെയ്താല്‍ ഉടന്‍ തന്നെ പരസ്പരം അഭിനന്ദിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ എന്ത് കോംപ്ലിമെന്റും പരസ്പരം നല്‍കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ ഒരാള്‍ മറ്റൊരാളെ ആശ്രയിച്ചാണ് നില്‍ക്കുന്നത് എന്ന കാര്യം മാത്രം ഒന്ന് ശ്രദ്ധിക്കണം.

      ഒരുമിച്ച് സമയം ചിലവഴിക്കുക
      ഒരുമിച്ച് സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ കാര്യങ്ങള്‍ പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് ഓരോ സമയവും വിനിയോഗിക്കുക. തമാശക്കും സന്തോഷത്തിനും ധാരാളം സമയം കണ്ടെത്തുന്നതിന് ശ്രദ്ധിക്കണം. പാകം ചെയ്യുമ്പോഴും ട്രെക്കിംങ് ആണെങ്കിലും യാത്ര പോവുമ്പോഴാണെങ്കിലും ഒരുമിച്ച് സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. എപ്പോഴും ആക്റ്റീവ് ആയി ഇരിക്കുന്നതിന് നിങ്ങള്‍ പരസ്പരം ശ്രദ്ധിക്കുക. ഇതെല്ലാം ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഇതെല്ലാം ദാമ്പത്യ വിജയത്തിന്റെ അടിസ്ഥാനമാണ്.

      പങ്കാളിയെ അഭിനന്ദിക്കുക
      ഇത് പലരും ചെയ്യാത്ത ഒരു കാര്യമായിരിക്കും. ചെറിയ ഒരു അഭിനന്ദനം പോലും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുകയും ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ചെറിയ കാര്യങ്ങള്‍ ആണെങ്കില്‍ പോലും അതില്‍ അഭിനന്ദനം പരസ്പരം കൈമാറുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങളില്‍ ജീവിതം തന്നെ ഒരു വെല്ലുവിളിയും പരാജയവും ആയി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ചെറുതാണെങ്കിലും വലുതാണെങ്കിലും അതിന് ലഭിക്കുന്ന അഭിനന്ദനം എന്നത് വളരെയധികം ജീവിതത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.

      ഒരുമിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുക
      എന്ത് കാര്യം ചെയ്യുമ്പോഴും ഒരുമിച്ച് ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങള്‍ തമ്മിലുള്ള ആത്മബന്ധം വര്‍ദ്ധിപ്പിക്കുകയും ജീവിതം വിജയത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. കുട്ടികളുടെ കാര്യവും കരിയറും യാത്രകളും പണവും എന്ത് തന്നെയായാലും പങ്കാളിയോട് കൂടി ആലോചിച്ച് സംസാരിച്ച് വേണം കാര്യങ്ങള്‍ തീരുമാനിക്കുന്നതിന്. സ്വന്തം ഇഷ്ടത്തിന് ഒരിക്കലും ഒരു കാര്യവും ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ എല്ലാ പദ്ധതി ആസൂത്രണത്തിന് പിന്നിലും പങ്കാളിയുടെ സാന്നിധ്യം ഉറപ്പ് വരുത്തിയാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയം കരസ്ഥമാക്കാം എന്നതാണ് സത്യം.

      മാറ്റങ്ങളെ അംഗീകരിക്കുക
      ഒരു വ്യക്തി ഒരിക്കലും ജീവിതത്തിലുടനീളം ഒരുപോലെ ആയിരിക്കുകയില്ല. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അവര്‍ക്ക് മാറ്റം സംഭവിക്കുന്നു. സമയം, ആളുകളുമായി ഇടപെടുന്ന രീതി എന്നിവയെല്ലാം തന്നെ വളരെയധികം പ്രാധാന്യത്തോടെ കാണേണ്ട ഒന്ന് തന്നെയാണ്. ഇതെല്ലാം വ്യക്തികളില്‍ സ്വാധീനം ചെലുത്തുകയും നിങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്യുന്നു. ഒരു പങ്കാളി എന്ന നിലക്ക് ഇത്തരം മാറ്റങ്ങളെ നിങ്ങള്‍ അംഗീകരിക്കുന്നതിന് തയ്യാറാവുക. ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിനും മുന്നേറുന്നതിനും ഇത് വളരെ അത്യാവശ്യമാണ്. കുറ്റങ്ങളും കുറവുകളും എടുത്ത് പറയാതെ അവരിലെ നല്ല മാറ്റത്തെ അംഗീകരിക്കുകയും ചെയ്യുക.

      read more
      ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

      ലൈംഗിക താല്‍പര്യം വര്‍ധിപ്പിക്കാൻ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്

      ലൈംഗികതയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പേര്‍ അഭിമുഖീകരിക്കുന്നൊരു പ്രശ്നമാണ് ലൈംഗികതാല്‍പര്യം കുറയുന്നത്. ഇത് സ്ത്രീകളെയും പുരുഷന്മാരെയുമെല്ലാം ഒരുപോലെ ബാധിക്കുന്നതാണ്. ജീവിതരീതികളില്‍ ചിലത് ശ്രദ്ധിക്കുന്നതോടെ ഒരു പരിധി വരെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുന്നതാണ്.

        ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യുന്നതിനോ സംശയങ്ങള്‍ പങ്കുവയ്ക്കുന്നതിനോ എല്ലാം ഇന്നും വിഷമം വിചാരിക്കുന്നവരാണ് നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ പേരുമെന്ന് പറയാം. ആരോഗ്യവുമായി സംബന്ധിക്കുന്ന ഏതൊരു വിഷയവും പോലെ തന്നെ പ്രധാനവും അത്ര തന്നെ സാധാരണവുമാണ് ലൈംഗികതയെന്നത് പലര്‍ക്കും ഉള്‍ക്കൊള്ളാൻ സാധിക്കുന്നില്ലെന്നതാണ് വാസ്തവം.

        ലൈംഗികതയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പേര്‍ അഭിമുഖീകരിക്കുന്നൊരു പ്രശ്നമാണ് ലൈംഗികതാല്‍പര്യം കുറയുന്നത്. ഇത് സ്ത്രീകളെയും പുരുഷന്മാരെയുമെല്ലാം ഒരുപോലെ ബാധിക്കുന്നതാണ്. ജീവിതരീതികളില്‍ ചിലത് ശ്രദ്ധിക്കുന്നതോടെ ഒരു പരിധി വരെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തില്‍ ലൈംഗികതാല്‍പര്യം വര്‍ധിപ്പിക്കുന്നതിന് ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചിലതാണ്നി പങ്കുവയ്ക്കുന്നത്.

        ഒന്ന്…

        ലൈംഗികതാല്‍പര്യം വര്‍ധിപ്പിക്കുന്നതിനും വന്ധ്യത സംബന്ധിച്ച പ്രശ്നങ്ങള്‍ അകറ്റുന്നതിനുമായി പ്രോബയോട്ടിക് ഫുഡ്, പ്രീബയോട്ടിക് ഫുഡ് എന്നീ വിഭാഗത്തില്‍ പെടുന്ന ഭക്ഷണങ്ങള്‍ പതിവായി കഴിക്കുക. തൈര്, ആപ്പിള്‍, വെളുത്തുള്ളി, ഉള്ളി എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ഫൈബര്‍ നല്ലരീതിയില്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

        പ്രധാനമായും ഇവയെല്ലാം വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാണ് സഹായിക്കുന്നത്. ഇതുവഴിയാണ് ലൈംഗികാരോഗ്യത്തെയും സ്വാധീനിക്കുന്നത്.

        രണ്ട്…

        ലീൻ പ്രോട്ടീൻ അഥവാ (ബീൻസ്, ചിക്കൻ, ലീൻ ബീഫ്) എന്നിവയെല്ലാം കഴിക്കാവുന്നതാണ്. എണ്ണമയം കൂടുതലായി അടങ്ങിയ മീൻ, ആരോഗ്യകരമായ കൊഴുപ്പുകള്‍ (നട്ട്സ്, സീഡ്സ്, ഒലിവ് ഓയില്‍, അവക്കാഡോ), ധാന്യങ്ങള്‍ എന്നിവയെല്ലാം കഴിക്കാം. ഇവയെല്ലാം ലൈംഗികാരോഗ്യത്തെ പോസിറ്റീവ് ആയി സ്വാധിനിക്കുന്നതാണ്.

        മൂന്ന്…

        ധാരാളം പച്ചക്കറികളും ഡയറ്റിലുള്‍പ്പെടുത്തേണ്ടതുണ്ട്. പല നിറത്തിലുള്ള പച്ചക്കറികളും ഇതിനായി തെരഞ്ഞെടുക്കണം. നിറം എന്നത് പലപ്പോഴും ഇതിലടങ്ങിയിരിക്കുന്ന വിവിധ ഘടകങ്ങളുടെ സൂചനയാണ്.

        നാല്…

        ഇന്ന് മിക്കവരും പതിവായി പ്രോസസ് ഫുഡ്, ജങ്ക് ഫുഡ് എന്നിവയെല്ലാം കഴിക്കുന്നവരാണ്. അതുപോലെ തന്നെ കൃത്രിമമധുരം കാര്യമായി അടങ്ങിയ ഭക്ഷണങ്ങളും കൂടുതല്‍ കഴിക്കാറുണ്ട്. ഇവയും മദ്യവുമെല്ലാം പരമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ലെങ്കില്‍ അത് ലൈംഗികാരോഗ്യത്തെയും ബാധിക്കാം. കഴിവതും വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം, അതും ബാലൻസ്ഡ് ആയി കഴിക്കാൻ ശ്രമിക്കുക.

        read more
        ചോദ്യങ്ങൾ

        പുരുഷന്മാരില്‍ ലൈംഗിക താൽപര്യം കുറയുന്നതിന് കാരണങ്ങള്‍

        അഞ്ച് പുരുഷന്മാരില്‍ ഒരാള്‍ക്കെന്ന തോതില്‍ ലൈംഗിക താൽപര്യക്കുറവ് കാണപ്പെടാറുണ്ടെന്നാണ് കണക്കുകള്‍. സംതൃപ്തമായ ലൈംഗിക ജീവിതത്തെയും കുടുംബജീവിതത്തെയുമെല്ലാം ഇത് പലപ്പോഴും ബാധിക്കാറുണ്ട്. അതിന്റെ പ്രധാന കാരണങ്ങളിൽ ചിലതാണ് താഴെ പറയുന്നത്‌.

         

        1. ഹോര്‍മോൺ അസന്തുലനം

        പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണിന്‍റെ തോതില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ലൈംഗിക താൽപര്യക്കുറവിലേക്ക് നയിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വൃഷണങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത ഹൈപോഗൊണാഡിസം എന്ന രോഗം ടെസ്റ്റോസ്റ്റെറോണ്‍ ഉത്പാദനം കുറയ്ക്കും.

          2. സമ്മര്‍ദം

          മാനസികവും ശാരീരികവുമായ സമ്മര്‍ദവും ടെസ്റ്റോസ്റ്റെറോ‌ണിന്റെ തോത് കുറയ്ക്കാറുണ്ട്. ഇതും ലൈംഗിക ചോദന നഷ്ടപ്പെടാന്‍ ഇടയാക്കും.

           

          3. മരുന്നുകള്‍

          വിഷാദത്തിനും രക്തസമ്മര്‍ദത്തിനുമൊക്കെ കഴിക്കുന്ന ചില മരുന്നുകള്‍ ലൈംഗിക താൽപര്യം കുറയ്ക്കാറുണ്ട്. റേഡിയേഷന്‍ ചികിത്സയും കീമോതെറാപ്പിയുമൊക്കെ ചെയ്യേണ്ടി വരുന്ന പുരുഷന്മാര്‍ക്കും കായിക താരങ്ങളെ പോലെ അനാബോളിക് സ്റ്റിറോയ്ഡ് എടുക്കുന്നവര്‍ക്കും ലൈംഗിക ചോദന കുറവായിരിക്കും.

           

          4. മോശം ജീവിതശൈലി

          മോശം ഭക്ഷണക്രമം, വ്യായാമമില്ലാത്ത അലസ ജീവിതശൈലി, പുകവലി, അമിതമദ്യപാനം, ലഹരി മരുന്ന് ഉപയോഗം എന്നിവയെല്ലാം ലൈംഗിക ചോദന ഇല്ലാതാക്കും. ശരിയായ ഉറക്കവും വിശ്രമവും ഇല്ലാത്ത അവസ്ഥയും ലൈംഗിക താൽപര്യം കുറയ്ക്കാം.

           

          5. പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍

          പങ്കാളിയുമായുള്ള വഴക്കും പിണക്കവും ആശയവിനിമയത്തിലെ പ്രശ്നങ്ങളുമെല്ലാം രണ്ടു പേര്‍ക്കും ഇടയിലെ മാനസിക അടുപ്പം കുറയ്ക്കും. ഇതും ലൈംഗിക താൽപര്യം കുറയ്ക്കാം.

           

          സമ്മര്‍ദം കുറയ്ക്കുന്നതും വ്യായാമവും നല്ല ഭക്ഷണക്രമവും ഉള്‍പ്പെടെയുള്ള സജീവ ജീവിതശൈലിയും ലൈംഗിക ചോദന ഉണര്‍ത്താന്‍ സഹായിക്കും.

          Content Summary: Sexual health problems

          read more
          ദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

          ദാമ്പത്യം തകരാതിരിക്കാൻ

          ചെറിയ പിണക്കങ്ങൾ പോലും വേർപിരിയലിൽ കലാശിക്കുന്ന ഇന്നത്തെ കാലത്ത് നിങ്ങളുടെ ദാമ്പത്യ ബന്ധം പ്രണയപൂർവം മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ ചിലകാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ. രണ്ട് വ്യക്തികൾ ഒന്നാകുമ്പോൾ രണ്ട് ചിന്താഗതികളും രണ്ട് ജീവിതശൈലിയുമെല്ലാം ഒരുപോലെ കൊണ്ട് പോകാൻ വളരെ ശ്രദ്ധ നൽകണം. തുടക്കത്തിൽ നിങ്ങൾ നിങ്ങളെ തന്നെ പൂർണമായി പങ്കാളിക്ക് മുന്നിൽ അവതരിപ്പിക്കില്ലായിരിക്കാം. പക്ഷെ പിന്നീട് തനിസ്വഭാവം പുറത്തുവന്നു തുടങ്ങും. ഇതു തെറ്റല്ല, നിങ്ങൾ ജെനുവിൻ ആണ് എന്നതുകൊണ്ട് തന്നെയാണ്. പക്ഷെ അമിതമായാൽ അമൃതും വിഷമെന്നു പറയുന്നത് പോലെ പരസ്പരം സഹിക്കുന്നതിലുമപ്പുറമായി കാര്യങ്ങൾ മുന്നോട്ട് പോയാൽ ദാമ്പത്യം തകരും. ഇതാ നിങ്ങളുടെ ദാമ്പത്യം തകരാതിരിക്കാൻ ഈ ആറുകാര്യങ്ങൾ ശ്രദ്ധിക്കണം.

            1 പുതുമയോടെ കാക്കാം ദാമ്പത്യം

            എപ്പോഴും പങ്കാളിയുമായി ചെയ്യുന്ന കാര്യങ്ങൾ നിങ്ങൾ അറിയാതെ തന്നെ നിങ്ങളെ ബോറടിപ്പിക്കും. ആദ്യം തന്നെ മനസിൽ ഉറപ്പിക്കുക. നിങ്ങൾ ജീവിത കാലം മുഴുവൻ ജീവിക്കുന്നത് ഈ പങ്കാളിയുമായിട്ടാണ്. അയാൾ അവിടെ തന്നെയുണ്ടാകും. നിങ്ങൾക്ക് നിങ്ങളുടേതും അയാൾക്ക് അയാളുടേതുമായ സ്പെയ്സ് ഉണ്ടാകണം. എല്ലായിടത്തും ഒരുപോെല ഭർത്താവുമായി തന്നെ പോകണമെന്നോ അല്ലെങ്കിൽ അയാൾ തന്നെ കൂട്ടാതെ മറ്റൊരിടത്തും പോകരുതെന്നോ വാശിപിടിക്കരുത്. നിങ്ങൾ എന്നും രണ്ട് വ്യക്തികളും അതേ സമയം ഒന്നായവരുമാകണം. നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചിലവഴിക്കണം. അത് പോലെ പങ്കാളിക്കും അവസരം നൽകുക. എന്നും കൂടെ താമസിക്കുന്ന പങ്കാളിയെങ്കിൽ ഇടയ്ക്ക് പങ്കാളിക്കൊപ്പമല്ലാതെ താമസിക്കണം. അത് പോലെ തന്നെ എല്ലാ കാര്യങ്ങളും എപ്പോഴും സംസാരിച്ച് ബോറടിപ്പിക്കരുത്. പ്രണയത്തിലെന്ന പോലെ അൽപ്പം സസ്പെൻസ് ഒക്കെ ആകാം. അത്തരം കാര്യങ്ങൾ ബന്ധങ്ങളിലെ പുതുമ നിലനിർത്തും.

            2 ആരും പൂർണരല്ല, പങ്കാളിയും

            ദാമ്പത്യത്തിന്റെ ആദ്യ കാലഘട്ടം ഹണിമൂൺ പിരീഡ് എന്ന പേര് പോലെ മധുരതരമാകാം. പിന്നീട് പുളിപ്പും ചവർപ്പും നിറയ്ക്കാതെ നോക്കാൻ നിങ്ങൾ തന്നെ ശ്രദ്ധിക്കണം. പങ്കാളികൾ കുടുംബജീവിതത്തിന്റെ ആദ്യ കാലഘട്ടത്തിൽ നല്ല കാര്യങ്ങൾ മാത്രമാകും പറയുന്നതും പ്രവർത്തിക്കുന്നതും. അത് പോലെ തന്നെ നിങ്ങളും എന്നുകരുതി ബന്ധം മുന്നോട്ട് പോകുമ്പോൾ അത് അങ്ങനെ തന്നെ തുടരണം എന്ന് ഇരുവർക്കും വാശി പിടിക്കാനാകില്ല. രണ്ട് വ്യക്തികൾക്കും പോരായ്മകളുണ്ട് എന്നു മനസിലാക്കൽ ആണ് ആദ്യപടി. മറ്റൊരുകാര്യം നിങ്ങൾ മറ്റൊരാളുമായി നിങ്ങളുടെ പങ്കാളിയെ ഒരിക്കലും താരതമ്യം ചെയ്യാൻ പാടില്ല എന്നതാണ്. ആരും പൂർണരല്ല എന്ന സത്യം മനസിലാക്കണം.

            read more
            ചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

            തുടക്കം നന്നായാല്‍ സെക്‌സ് ആനന്ദകരമാകും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

            പൊതുവെ മലയാളികള്‍ തുറന്നു സംസാരിക്കാന്‍ മടിക്കുന്ന ഒരു വിഷയമാണ് ലൈംഗികത. എന്നാല്‍, മനുഷ്യ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് സെക്സ്. പലപ്പോഴും ലൈംഗികതയെ കുറിച്ചുള്ള അപര്യാപ്തമായ അറിവ് പങ്കാളികള്‍ക്കിടയില്‍ വലിയ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. സെക്സില്‍ മനസിലാക്കേണ്ട പ്രാഥമിക കാര്യങ്ങള്‍ എന്തെല്ലാമെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
            ‘ലേഡീസ് ഫസ്റ്റ്’ എന്ന തിയറിയാണ് സെക്സില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അത് മനസിലാക്കിയാല്‍ തന്നെ ലൈംഗിക ജീവിതം ഏറെ സുന്ദരമാകും. ലൈംഗിക ബന്ധത്തില്‍ എപ്പോഴും സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കണം. സെക്സ് കൂടുതല്‍ സമയം നീണ്ടുനില്‍ക്കാന്‍ അത് സഹായിക്കും.

              പുരുഷന് അതിവേഗം രതിമൂര്‍ച്ഛ ഉണ്ടാകും. എന്നാല്‍, സ്ത്രീകളില്‍ രതിമൂര്‍ച്ഛ സംഭവിക്കാന്‍ വളരെ അധികം സമയം വേണം. അതുകൊണ്ട് സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാകാന്‍ പുരുഷന്‍ സഹായിക്കുകയാണ് വേണ്ടത്. 49 ശതമാനം സ്ത്രീകള്‍ മാത്രമേ ലിംഗയോനീസംഭോഗത്തിലൂടെ രതിമൂര്‍ച്ഛയിലെത്താറുള്ളൂ. ബാക്കി ഭൂരിപക്ഷം പേരും മറ്റു പല മാര്‍ഗങ്ങളിലൂടെയാണു തൃപ്തി നേടുന്നത്. ലിംഗയോനീസംഭോഗത്തിലൂടെ മാത്രമാണ് സ്ത്രീകള്‍ രതിമൂര്‍ച്ഛ നേടുന്നതെന്ന തെറ്റിദ്ധാരണ പുരുഷന്‍മാര്‍ മാറ്റിയെടുക്കുകയാണ് ആദ്യം വേണ്ടത്.
              രതിമൂര്‍ച്ഛയ്ക്കു ശേഷം പുരുഷന്‍ ക്ഷീണിതനാകുന്നതു സ്വഭാവികമാണ്. ഉടന്‍ തന്നെ മറ്റൊരു സംഭോഗത്തിന് ഒരുങ്ങാന്‍ അവനു കഴിയില്ല. ഒരു കൌമാരക്കാരന് മിനിറ്റുകളും ഒരു അമ്പതുകാരനു മണിക്കൂറുകളും അതിനായി വേണ്ടി വരും. എന്നാല്‍, സ്ത്രീകള്‍ക്ക് ഇത്തരത്തിലൊന്നില്ല. ഒരു തവണ രതിമൂര്‍ച്ച നേടിയതിനു ശേഷവും അവള്‍ക്കു മറ്റൊരു രതിമൂര്‍ച്ഛയിലേക്കു പെട്ടെന്നു പോകാന്‍ കഴിയും. ഭൂരിപക്ഷം പേര്‍ക്കും വിശ്രമമെടുക്കാതെ തന്നെ അടുത്ത ബന്ധപ്പെടലിലേക്കു പോകാനാകും.
              ലിംഗപ്രവേശം എപ്പോള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതും സ്ത്രീകളാണ്. അവള്‍ക്ക് വേണ്ടത്ര ലൈംഗികപരമായി ഉണര്‍വ് ലഭിച്ച ശേഷം മാത്രമേ ലിംഗപ്രവേശം നടത്താവൂ. യോനിയിലെ നനവും സ്തനഞെട്ടുകളുടെ വികാസവും ലിംഗപ്രവേശത്തിനുള്ള യോനീസന്നദ്ധത കാണിക്കുമെങ്കിലും അവള്‍ നല്‍കുന്ന സൂചനകള്‍ക്കനുസൃതമായി ലിംഗപ്രവേശം സംഭവിക്കുന്നതാണു നല്ലത്.
              ഫോര്‍പ്ലേയ്ക്ക് സെക്സില്‍ വലിയ പ്രാധാന്യമുണ്ട്. രതിമൂര്‍ച്ഛ ജീവിതത്തിലൊരിക്കല്‍ പോലും നേടിയിട്ടില്ലാത്ത സ്ത്രീകളില്‍ നടത്തപ്പെട്ട സര്‍വേ പ്രകാരം അവരുടെ പങ്കാളി ബന്ധപ്പെടലിനു മുന്‍പ് വേണ്ടത്ര രതിപൂര്‍വകേളികളില്‍ ഏര്‍പ്പെടുന്നില്ല എന്നു തുറന്നു പറഞ്ഞു.
              ലിംഗസ്വീകരണത്തിനു വേണ്ടത്ര നനവുണ്ടാക്കാന്‍ സ്ത്രീക്ക് ഫോര്‍പ്ലേ കൂടിയേ തീരൂ. ഫോര്‍പ്ലേ കൂടാതെ സ്ത്രീയില്‍ രതിമൂര്‍ച്ഛ സംഭവിക്കുക വളരെ വിരളമാണെന്നു തന്നെ പറയാം. സ്ത്രീയില്‍ രതിമൂര്‍ച്ഛ സംഭവിക്കണമെന്ന് ഉറപ്പു വരുത്തണമെങ്കില്‍ ഫോര്‍പ്ലേ നിര്‍ബന്ധമാണെന്ന് പഠനങ്ങള്‍ പറയുന്നു. പത്ത് മിനിറ്റ് മുതല്‍ 25 മിനിറ്റ് വരെ ഫോര്‍പ്ലേയില്‍ ഏര്‍പ്പെടണമെന്നാണ് ശരാശരി കണക്ക്. ഫോര്‍പ്ലേയില്ലാത്ത ലൈംഗിക വേഴ്ചകള്‍ സ്ത്രീകളെ ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് പഠനങ്ങളില്‍ വ്യക്തമാകുന്നത്.
              read more
              ആരോഗ്യംരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )

              സ്ത്രീ രതിമൂര്‍ച്ഛയും ആർത്തവവിരാമവും (പാർട്ട് 7)

              മധ്യവയസ്‌ പിന്നിടുന്നതോടെ സ്ത്രീയുടെ അണ്ഡോത്പാദനവും ആര്‍ത്തവവും അവസാനിക്കുന്നു. ഇതിനെ ആര്‍ത്തവവിരാമം അഥവാ മെനോപോസ്‌ എന്നു പറയുന്നു. ആര്‍ത്തവ വിരാമത്തിലേക്ക്‌ കടക്കുന്ന സ്ത്രീയില്‍ ഈസ്ട്രജൻ ഹോര്‍മോണിന്റെ ഉത്പാദനം കുറയുകയും ഇതിന്റെ ഫലമായി ശാരീരിക മാനസിക മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇത്‌ സാധാരണയായി 45 വയസിനും 55 വയസിനും ഇടയിലാണ്‌ ഉണ്ടാകുന്നത്‌.

              മേനോപോസിനോട്‌ അനുബന്ധിച്ച്‌ പ്രധാനമായും സ്ത്രീകളുടെ യോനിയിലെ
              സ്നേഹ്രദവത്തിന്റെ ഉത്പാദനം കുറഞ്ഞു വരണ്ടതാവുകയും (യോനിവരള്‍ച്ച) യോനിയിലെ ഉള്‍തൊലിയുടെ കനം കുറയുകയും ചെയ്യുന്നു. ഈ മാറ്റങ്ങള്‍ കാരണം ലൈംഗികബന്ധം അസ്വസ്ഥതയു
              ള്ളതോ അസ്സഹനീയമായ വേദനയുള്ളതായി തീരുകയോ ചെയ്യുന്നു. ഇത്‌ ലൈംഗിക ആസ്വാദനം ഇല്ലാതാക്കുന്നു. ആര്‍ത്തവവിരാമത്തിന്റെ ഫലമായി സ്ത്രീകളില്‍ അമിതമായ ചൂട്‌, സന്ധികളില്‍ വേദന, വിഷാദരോഗം,മൂത്രാശയ അണുബാധ തുടങ്ങിയവയും അനുഭവപ്പെടുന്നു.

              രതിമൂര്‍ച്ഛ സ്ത്രീകളില്‍ ഇ ആർട്ടിക്കിൾ അടുത്ത പാർട്ടിൽ തുടരും …

              ഇ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്ക്കുവയ്ക്കാം https://wa.me/message/D2WXHKNFEE2BH1

              read more
              ആരോഗ്യംരതിമൂര്‍ച്ഛ

              രതിമൂര്‍ച്ഛ (പാർട്ട് 6 ) രതിമൂർച്ഛയുടെ ഗുണങ്ങൾ

              രതിമൂര്‍ച്ഛ ഉണ്ടാകുന്നതുകൊണ്ടു ധാരാളം ഗുണങ്ങൾ ഉണ്ട്
              നല്ല ഉറക്കം ലഭിക്കുവാൻ ഇതു സഹായിക്കുന്നു

              സ്ട്രെസ്‌ കുറയുന്നു, സന്തോഷം നല്‍കുന്നു,അമിതമായ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു,വേദന കുറയ്ക്കുന്നു, പ്രത്യേകിച്ച്‌ ചെറിയ തലവേദന, ശരീര വേദന, മൈഗ്രൈന്‍ ഒക്കെ നിയ്യ്ത്രിക്കുന്നു, ഹൃദയാരോഗ്യം
              മെച്ചപ്പെടുത്തുന്നു, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു, പങ്കാളികള്‍ തമ്മിലുള്ള അടുപ്പം മെച്ചപ്പെടുന്നു,


                നല്ല മാനസികാരോഗ്യം നൽകുന്നു , ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു, മധ്യവയസ്‌ പിന്നിട്ടവരില്‍ മെച്ചപ്പെട്ട ഓര്‍മശക്തി, ചുറുചുറുക്ക്‌ ഒക്കെ ഉണ്ടാകുവാൻ സഹായിക്കുന്നു .

                സ്ത്രീകളിൽ ഇത്‌ യോനിയുടെ ആരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. നല്ല ലൈംഗികത ആസ്വദിക്കുന്ന പങ്കാളികള്‍ക്ക്‌ അതിൻ്റെ ഗുണങ്ങള്‍ ലഭിക്കുന്നു. പ്രത്യേകിച്ചു അന്‍പത്‌ വയസ്‌ പിന്നിട്ടവര്‍ രതിമൂര്‍ച്ഛയുടെ ഗുണങ്ങള്‍ മനസിലാക്കി നല്ല ലൈംഗികജീവിതം നയിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നത്‌ ആരോഗ്യം മെച്ചപ്പെടുത്തും

                രതിമൂര്‍ച്ഛ  ഇ ആർട്ടിക്കിൾ അടുത്ത പാർട്ടിൽ തുടരും …

                read more