close
ഇന്നത്തെ സാഹചര്യത്തിൽ പ്രീ മാരിറ്റൽ കൗൺസിലിംഗ് അതായത് വിവാഹത്തിനു മുമ്പേ വിവാഹത്തിലേക്ക് കടന്നുപോകാൻ പോകുന്ന ആൺകുട്ടിയും പെൺകുട്ടിയും ഉറപ്പായിട്ടും ഒരു പ്രീ മാരിറ്റൽ കൗൺസിലിംഗിന് അവർ പങ്കെടുക്കുന്നത് നല്ലതായിരിക്കും. കാരണം, അങ്ങനെ രണ്ടുപേരും കല്യാണം കഴിക്കുന്നതിനു മുമ്പേ അവർ അറിഞ്ഞിരിക്കേണ്ട കുറെ കാര്യങ്ങളുണ്ട്. മെയിൻ ആയിട്ട് അവർ അറിയേണ്ടത്, അവരുടെ കോമ്പറ്റബിലിറ്റി രണ്ടുപേരും യോജിച്ചാണോ പോകുന്നത്, മാനസികമായിട്ട് അവർ പൊരുത്തപ്പെടുന്നുണ്ടോ, അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ എന്താണ്, ലൈംഗികപരമായ അറിവുകൾ എന്താണ്, അതേപോലെ സൈക്കോളജിക്കലി ഒരു പുരുഷനും സ്ത്രീയും രണ്ടും വ്യത്യസ്തമാണെന്നും ഫിസിക്കലിയും അവർ രണ്ടുപേരും വ്യത്യസ്തമാണെന്നും അതിനെക്കുറിച്ച് കൂടുതലായിട്ട് മനസ്സിലാക്കണമെങ്കിൽ ഇങ്ങനത്തെ കൗൺസിലിംഗ് സെൻ്ററുകൾ വരേണ്ടതുണ്ട്. അതേപോലെ സൈക്കോളജിസ്റ്റോ അല്ലെങ്കിൽ തെറാപ്പിസ്റ്റോ അവരെന്താണെന്ന് വെച്ചുകഴിഞ്ഞാൽ പ്രീ മാരിറ്റൽ കൗൺസിലിംഗ് നമ്മളിപ്പോൾ പ്രിവെൻഷൻ ഈസ് ബെറ്റർ ദാൻ ക്യുവർ എന്ന് പറയുന്ന പോലെ ആ വിവാഹബന്ധത്തിലേക്ക് പോയി തല്ലുപിടിച്ചു വരുന്നവരെ നമ്മൾ യോജിപ്പിക്കാൻ കപ്പിൾ തെറാപ്പി അല്ലെങ്കിൽ അങ്ങനത്തെ കാര്യങ്ങളെല്ലാം ഒരുപാട് നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. പക്ഷേ ബിഫോർ മാരേജ് ഇവർ അറിഞ്ഞിരിക്കേണ്ട കുറെ കാര്യങ്ങളുണ്ട്. അടിസ്ഥാനപരമായിട്ടുള്ള കുടുംബ നിയമങ്ങളെക്കുറിച്ചെങ്കിലും അറിയില്ല. വയലൻസ് അല്ലെങ്കിൽ സ്ത്രീധനത്തെക്കുറിച്ച് ഇത് ചോദിക്കാൻ പാടില്ല എന്നുള്ളതിനെക്കുറിച്ച് അതല്ല എങ്കിൽ അവനവന്റെ ലൈംഗികതയെക്കുറിച്ച് പിന്നെ എന്താ പറയേണ്ടത് മാനസികമായിട്ടുള്ള അടുപ്പം എങ്ങനെ എത്രത്തോളം ഇവർ തമ്മിലുണ്ട് അങ്ങനത്തെ കുറെ കാര്യങ്ങൾ പ്രീ മാരിറ്റൽ കൗൺസിലിംഗിലൂടെ മാത്രമേ നമുക്കത് മനസ്സിലാക്കി കൊടുക്കാൻ പറ്റുകയുള്ളൂ. അല്ലാതെ ഒരു മാട്രിമോണിയൽ സൈറ്റിൽ കണ്ടു അല്ലെങ്കിൽ കണ്ട് ഇഷ്ടപ്പെട്ടു വീട്ടുകാർ ഓക്കേ പറഞ്ഞു ചാടിക്കേറി ഒരു വിവാഹബന്ധത്തിലേക്ക് പോയി യോജിക്കാൻ പറ്റാതെ പിന്നെ തെറാപ്പി എടുത്ത് പിന്നെ കൗൺസിലിംഗ് എടുത്ത് കുടുംബക്കാർ സംസാരിച്ചു മീഡിയേഷൻ നടത്തി അവസാനം കുടുംബകോടതിയിൽ എത്തുന്നതിനേക്കാളും മുമ്പേ നിങ്ങൾ വിവാഹം എന്ന് പറയുന്ന ഒരു സംഭവത്തിലേക്ക് പോകുമ്പോൾ രണ്ടുപേരും അതിന് യോഗ്യരാണോ എന്ന് മനസ്സിലാക്കണ്ടേ അതിനുവേണ്ടിയിട്ട് ഇന്നത്തെ ഒരു സംവിധാനങ്ങളും ഇല്ല. അതിനാകെ പറ്റുന്നത് ഒരു പ്രീ മാരിറ്റൽ കൗൺസിലിംഗ് ആണ്. അപ്പോൾ ഇത് കാണുന്ന സൈക്കോളജിസ്റ്റ് ആവട്ടെ അല്ലെങ്കിൽ എൻജിഓസ് ആവട്ടെ അല്ലെങ്കിൽ സർക്കാർ ആവട്ടെ ദയവുചെയ്ത് നിങ്ങൾ ഇങ്ങനത്തെ ഒരു കാര്യം കൂടെ പ്രീ മാരിറ്റൽ കൗൺസിലിംഗ് ഏർപ്പെടുത്തുക. വിവാഹം കഴിക്കുന്നതിനു മുന്നേ ഇവർ രണ്ടുപേരും കൂടെ നല്ലൊരു വിവാഹബന്ധത്തിലേക്ക് പോകാൻ ഉറപ്പായിട്ടും ഒരു പ്രീ മാരിറ്റൽ കൗൺസിലിംഗ് നല്ലതായിരിക്കും എന്നാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം. കാരണം മിക്കപ്പോഴും വരുന്ന കേസുകളിൽ ഞാൻ വിചാരിച്ചിട്ടുണ്ട് ഇതിനു മുന്നേ ഇവർ തമ്മിൽ എപ്പോഴെങ്കിലും സംസാരിക്കുമോ അല്ലെങ്കിൽ ഒരു കൗൺസിൽ അറിവില്ലായ്മ ഇങ്ങനത്തെ കുറെ കാര്യങ്ങൾ അപ്പോൾ കുറച്ചു കാര്യം അറിവുള്ളവർ പ്രൊഫഷണലി അറിയാം എന്നുള്ളവർ അവർ പറഞ്ഞു കൊടുക്കട്ടെ അതായിരിക്കും പ്രീ മാരിറ്റൽ കൗൺസിലിംഗ് കൊണ്ട് കുറച്ചൊക്കെ മാറ്റം വരുത്താൻ പറ്റും. നമ്മളിപ്പോൾ വിവാഹമോചന കേസുകൾ കൂടിക്കൊണ്ടിരിക്കുകയല്ലേ കേരളത്തിൽ. അപ്പോൾ കൂടിക്കൊണ്ടിരിക്കുമ്പോൾ അയ്യോ കൂടുന്നേ എന്ന് നിലവിളിച്ചിട്ട് കാര്യമില്ല എങ്ങനെ കുറയ്ക്കാൻ പറ്റും എന്താണ് നമുക്ക് സമൂഹത്തിൽ ചെയ്യാൻ പറ്റുന്നത് എന്താണ് ഇതിനകത്ത് എന്തെങ്കിലും ഒരു പോംവഴി എന്ന് ചിന്തിക്കുന്നതിൽ നിന്നാണ് നമ്മൾ പരിഹാരങ്ങൾ കാണേണ്ടത് അല്ലെ. അങ്ങനെയാണെങ്കിൽ നമ്മളിപ്പോൾ നമ്മുടെ മക്കൾ ഒരു വിവാഹത്തിലേക്ക് പോകുമ്പോൾ നിങ്ങൾ ഒരു കൗൺസിലേഴ്സിനെ വെച്ചിട്ട് രണ്ടുപേരെയും കൂടെ ഒരു പ്രീമാരിറ്റൽ കൗൺസിലിംഗിന് വേണ്ടിയിട്ട് വിടൂ. എത്രയോ രൂപ നിങ്ങൾ വെഡിങ്ങിന് വേണ്ടിയിട്ട് കുറെ ആഡംബരം കാണിച്ച് അല്ലെങ്കിൽ സ്വർണ്ണം കൊടുത്ത് മേക്കപ്പിന് അതിനെ ഇതിന് വേണ്ടിയിട്ട് നിങ്ങൾ ചെലവാക്കുന്നുണ്ട് കാശുകൾ മെഹന്ദി മറ്റ് അത് ഇത് എന്നൊക്കെ പറഞ്ഞിട്ട് അതിനേക്കാളും കുറച്ചെങ്കിലും അവർ രണ്ടുപേരും ജീവിക്കണമെന്ന് ആഗ്രഹമുണ്ട് എങ്കിൽ നമ്മൾ ഇതിനു വേണ്ടിയിട്ടല്ല കാശ് ഇൻവെസ്റ്റ് ചെയ്യേണ്ടത് അവർ തമ്മിൽ എങ്ങനെയാണ് അവര് യോജിച്ചു പോകുമോ എന്നറിയണമെങ്കിൽ ഉറപ്പായിട്ടും നിങ്ങൾ അങ്ങനത്തെ കൗൺസിലിംഗ് ഒന്ന് പ്രൊമോട്ട് ചെയ്യുക.
blogadmin

The author blogadmin

Leave a Response