close
ഫാഷൻസ്ത്രീ സൗന്ദര്യം (Feminine beauty)

മസ്‌കാര ഉപയോഗിക്കുമ്പോള്‍ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു മോയ്‌സ്ചറൈസര്‍, കണ്ണില്‍ കുറച്ച് മസ്‌കാര, ഇത്തിരി കണ്‍മഷി, അല്പം ലിപ് സ്റ്റിക്ക്. ഒട്ടുമിക്ക പെണ്‍കുട്ടികളുടെയും മേക്കപ്പ് കിറ്റില്‍ ഉണ്ടാവുന്ന സാധനങ്ങളാണ് ഇതെല്ലാം. ചര്‍മ്മത്തിന്റെ സൗന്ദര്യത്തിനും, ചുണ്ടുകളുടെ സൗന്ദര്യത്തിനും കോസ്‌മെറ്റിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിന്റെ അഴക് വര്‍ധിപ്പിക്കാനാണ് എല്ലാവരും മസ്‌കാരയും കണ്‍മഷിയുമെല്ലാം ഉപയോഗിക്കുന്നത്. പെണ്ണിന്റെ അഴക് വര്‍ധിപ്പിക്കാന്‍ ഇതെല്ലാം സഹായിക്കുമെങ്കിലും ഇതിലൊക്കെ അടങ്ങിയിരിക്കുന്ന കെമിക്കലുകളാണ് പലപ്പോഴും സൗന്ദര്യത്തിന്റെ നിറം കെടുത്തുന്നത്.

 

മുഖത്തു മേക്കപ്പ് ചെയ്യാന്‍ ഇഷ്ടമില്ലാത്ത സ്ത്രീകള്‍ വരെ കണ്ണിന്റെ അഴകിനു എന്തെങ്കിലുമൊക്കെ ചെയ്യാറുണ്ട്. ഇതില്‍ ഏറ്റവും പ്രധാനമാണ് മസ്‌കാര. ഒരുക്കം ഒന്നുമില്ലെങ്കിലും കണ്ണിന്റെ അഴകാണ് ഒരു സ്ത്രീയുടെ മുഖത്തെ ഏറ്റവും വലിയ സൗന്ദര്യം എന്ന് പറയാറുണ്ട്. മുഖത്തു പ്രകടമായ മാറ്റം വരുത്താന്‍ സഹായിക്കുന്ന വസ്തുവാണ് മസ്‌കാര. കണ്ണിന്റെ സ്വാഭാവികഭംഗിയും അഴകും ഒരുപടി മുന്നില്‍ നിര്‍ത്തും ഈ മസ്‌കാര. എന്നാല്‍ ഈ മസ്‌കാരയുടെ ഉപയോഗത്തില്‍ നമ്മള്‍ അറിയാതെ പോകുന്ന ചില സംഗതികള്‍ ഉണ്ട്.

മസ്‌കാര ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് 

  • കണ്ണുകള്‍ക്ക് വലിപ്പം തോന്നിപ്പിക്കാനും കണ്‍പീലികള്‍ കൂടുതല്‍ കറുപ്പുള്ളതാക്കാനും മസ്‌കാര സഹായിക്കും എന്നാല്‍ ഇത് കണ്ണില്‍ പോകാതെ പരമാവധി സൂക്ഷിക്കണം. അതുപോലെ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ മസ്‌കാര ബ്രഷ് ലെന്‍സില്‍ കൊള്ളാതെ സൂക്ഷിക്കണം.
  • മാര്‍ക്കറ്റില്‍ കിട്ടുന്ന വിലകുറഞ്ഞ മസ്‌കാര ദയവു ചെയ്തു ഉപയോഗിക്കാതിരിക്കുക. പണം ലാഭിക്കാം എന്നല്ലാതെ ഇത് കൊണ്ട് ഒരു ഉപകാരവുമില്ല. പകരം കിട്ടുന്നത് രോഗങ്ങള്‍ ആകാം. അതിനാല്‍ നല്ല ഇനം മസ്‌കാര തന്നെ തിരഞ്ഞെടുക്കുക.

 

  • നാല് മാസത്തില്‍ കൂടുതല്‍ എത്ര കൂടിയ മസ്‌കാര ആയാലും ഉപയോഗിക്കാതിരിക്കുക. അതുപോലെ ദിവസവും ഉപയോഗം ഇല്ലെങ്കില്‍ ചെറിയ കുപ്പി മസ്‌കാര വാങ്ങുക. കണ്ണിനടിയില്‍ ഒരു ടിഷ്യൂ വെച്ച ശേഷം വേണം മസ്‌കാര ഉപയോഗിക്കാന്‍.
  • ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ട്രെന്‍ഡ് വാട്ടര്‍ പ്രൂഫ് മസ്‌കാരയാണ്. ദീര്‍ഘനേരം നിലനില്‍ക്കും എന്നതിനാല്‍ ഇത് ഉപയോഗിക്കുന്നവര്‍ ഒരു ഐ മേക്കപ്പ് റിമൂവര്‍ കൂടി കരുതുക. ഇത് ഇല്ലെങ്കില്‍ നല്ല വെളിച്ചെണ്ണ ഉപയോഗിച്ചു കണ്ണുകള്‍ തുടച്ച ശേഷം ഒരു ടിഷ്യൂ കൊണ്ട് മൃദുവായി തുടച്ചു കളയാം. എത്രയൊക്കെ തിരക്കാണെങ്കിലും ഒരു കാരണവശാലും മേക്കപ്പ് അത് മുഖത്തായാലും കണ്ണില്‍ ആയാലും അതുമായി ഉറങ്ങാന്‍ പോകാതിരികുക.
blogadmin

The author blogadmin

Leave a Response