സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളിയാവുന്ന പ്രതിസന്ധികളെ ഇല്ലാതാക്കാനും ഉരുളക്കിഴങ്ങ് സഹായിക്കുന്നു.കക്ഷത്തിലെ കറുപ്പകറ്റാന്‍ ഏറ്റവും സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് നീര്. ഉരുളക്കിഴങ്ങ് രണ്ടായി മുറിച്ച് കക്ഷത്തില്‍ ഉരസിയാലും ഈ പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാം. ഉരുളക്കിഴങ്ങ് പലപ്പോഴും ആസ്ട്രിജന്റെ ഫലം ചെയ്യുന്നതാണ്.
കൈമുട്ടിലെ കറുപ്പകറ്റാന്‍ ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാര്‍ഗ്ഗമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് നീര് കൈമുട്ടില്‍ തേച്ച് പിടിപ്പിച്ച് ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.മുഖത്തുണ്ടാവുന്ന കറുത്ത കുത്തുകള്‍ക്കും പുള്ളികള്‍ക്കും പരിഹാരമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് അരച്ച് മുഖത്ത് പുരട്ടുക. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം അഞ്ച് മിനിട്ട് കഴിഞ്ഞ് ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.
കണ്ണിനടിയിലെ കറുത്ത പാടുകളാണ് മറ്റൊന്ന്. ഇത് പലരുടേയും ഉറക്കം കെടുത്തുന്ന പ്രശ്നങ്ങളില്‍ മുന്നിലാണ്. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കാന്‍ ഉരുളക്കിഴങ്ങ് നീര് അല്പം പഞ്ഞിയില്‍ മുക്കി കണ്ണിനു താഴെ വെച്ചാല്‍ മതി. ചര്‍മ്മത്തിലെ ചുളിവാണ് പലപ്പോഴും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളില്‍ വലുത് .ദിവസവും ചര്‍മ്മത്തില്‍ ഉരുളക്കിഴങ്ങ് പുരട്ടിയാല്‍ ചര്‍മ്മത്തിന്റെ ചുളിവകറ്റാന്‍ കഴിയുന്നു.