പ്രണയിക്കാത്തവരായി ആരും തന്നെ കാണില്ല. എന്നാല്‍ പ്രണയിക്കുമ്പോള്‍ തകര്‍ച്ച ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ??? അതിനൊരു കാരണമുണ്ട്. എല്ലാ പ്രണയവും വിവാഹത്തിലേക്ക് എത്താതും പല ദാമ്പത്യബന്ധങ്ങളും വേര്‍പിരിയലിന്റെ വക്കില്‍ എത്തി നില്ക്കുന്നതും ഇതൊക്കെ ശ്രദ്ധിക്കാത്തത് കൊണ്ടാണ്..
1. ഇഷ്ടപ്പെട്ട ആളുമായി എല്ലാം തുറന്ന് സംസാരിക്കുക. കളളത്തരങ്ങള്‍ ഒളിപ്പിച്ച് വെച്ച് പ്രണയത്തെ സമീപിച്ചാല്‍ പരാജയപ്പെടും.
2. മനസില്‍ ഒന്ന് പ്രവര്‍ത്തിയില്‍ മറ്റൊന്ന് എന്ന സ്വഭാവം ഒഴിവാക്കുക.
3. സുഹൃത്തുകളെക്കാള്‍ കൂടുതല്‍ സമയം പ്രണയിക്കുന്നവരുമായി ചിലവിടാന്‍ ഓര്‍ക്കണം
4. പ്രണയിക്കുമ്പോള്‍ മുതല്‍ പ്രണയം തിരിച്ചറിയുന്നത് വരെയുളള നിമിഷങ്ങള്‍ ഇടക്ക് മധുരമായി ഓര്‍മപ്പെടുത്തുക.
5 . പരസ്പരം ക്ഷമിക്കാനും സഹിക്കാനും കാത്തിരിക്കാനുമുളള മനസ്സ് ഉണ്ടാക്കിയെടുക്കുക
6. ഒരിക്കലും തന്റെ പ്രണയത്തെ തളളിപറയാതിരിക്കുക.
7. എന്നും എപ്പോഴും കൂടെ ഉണ്ടാകും എന്ന വിശ്വാസം പരസ്പരം ഉണ്ടാക്കിയെടുക്കുക
8. തെറ്റിദ്ധാരണയെ അകറ്റി നിര്‍ത്തുക.
9. ശരീരത്തെക്കാള്‍ കൂടുതല്‍ മനസിനെ സ്നേഹിക്കാന്‍ ശ്രമിക്കുക.
10. കാമമല്ല പ്രണയമെന്ന തിരിച്ചറിവ് ഉണ്ടാക്കിയെടുക്കുക.