മുടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് നമുക്കിടയിൽ ഉണ്ടാകാറുള്ളത് . കുളിക്കുന്ന കാര്യം മുതൽ തിരഞ്ഞെടുക്കുന്ന ഷാംപൂ വരെ അതിൽ പെടുന്നു. മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ കുളിയ്ക്കുമ്പോള്‍ അല്പം ശ്രദ്ധിച്ചാല്‍ മതി. താരന് മുടി കൊഴിച്ചില്‍ തുടങ്ങിയ പല പ്രശ്നങ്ങളെ വിദഗ്ധമായി നേരിടാന്‍ അല്പം ശ്രദ്ധ മാത്രം മതിയത്രെ.
കുളിക്കുമ്പോൾ മുടിയിൽ നല്ലവണ്ണം വെള്ളമൊഴിച്ച് കൈകൊണ്ട് വൃത്തിയാക്കി കഴുകണം. ഇതിനായി അൽപ്പം സമയമെടുത്താലും കുഴപ്പമില്ലന്നെ. പിന്നെ നോക്കേണ്ട കാര്യം ഉപയോഗിക്കുന്ന ഷാംപൂവാണ്. മുടിയുടെ ആരോഗ്യത്തിനും അനുസരിച്ചുള്ള ഷാംപൂ തന്നെ ഉപയോഗിക്കണം.ഇത് ഉപയോഗിക്കുമ്പോൾ ഷാംപൂ അൽപ്പം വെള്ളം ചേർത്ത് മാത്രം ഉപയോഗിക്കുക ഇത് കെമിക്കലിൻറെ പവർ കുറയ്ക്കും മുടിയ്ക്ക് കോട്ടംതട്ടാതെ സംരക്ഷിക്കും. ഷാംപൂ ഉപയോഗിക്കുമ്പോൾ മസാജ് ചെയ്തുകൊണ്ട് ഉപയോഗിക്കാം. ഇത് തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കും. കുളി കഴിഞ്ഞിറങ്ങുന്നതിനു മുന്‍പ് ഷാംപൂ എല്ലാം മുടിയില്‍ നിന്ന് പൂര്‍ണമായും കഴുകിക്കളഞ്ഞു എന്ന് ഉറപ്പ് വരുത്തണം . മുടിയിൽ ഒരിക്കലും ചൂടുവെള്ളം ഒഴിക്കരുതെന്ന കാര്യവും മറക്കേണ്ട.