ചർമ്മ പരിപാലനത്തിന് വളരെയധികം ക്ഷമയും പരിശ്രമവും ആവശ്യമാണ്. കൃത്യമായ ചർമ്മസംരക്ഷണ ദിനചര്യയിലൂടെ ചർമ്മത്തെ തിളക്കമുള്ളതും ആരോഗ്യകരവുമാക്കാൻ കഴിയും. മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങളും അകറ്റി നിർത്താം.
വീട്ടിൽ ലഭ്യമായ ചേരുവകൾ കൊണ്ട് ചർമ്മത്തെ തിളക്കമുള്ളതാക്കാം. പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് തിളക്കമുള്ള ചർമ്മം സ്വന്തമാക്കാനുള്ള വഴി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിശദീകരിച്ചിരിക്കുകയാണ് ആഷ്‌ന കപൂർ.
ചേരുവകൾ
- തേങ്ങ പാൽ
- തേൻ
- വിറ്റാമിൻ ഇ ഓയിൽ
തയ്യാറാക്കുന്ന വിധം
ഇവയെല്ലാം നന്നായി മിക്സ് ചെയ്തശേഷം കോട്ടൺ ബോൾ ഉപയോഗിച്ച് മുഖത്ത് പുരട്ടുക. ഒന്നിവിട്ട ദിവസങ്ങളിൽ മുഖത്ത് പുരട്ടുക.
മുഖത്ത് പുരട്ടുന്നതിനുമുൻപ് കൈകളിൽ പുരട്ടി ടെസ്റ്റ് ചെയ്ത് നോക്കണം. എണ്ണമയമുള്ള ചർമ്മക്കാർ തേൻ ഒഴിവാക്കാമെന്ന് അവർ പറഞ്ഞു.