close

 വെള്ളപോക്ക് ഏതു പ്രായത്തിലുള്ളവര്‍ക്കും വരാം. അതായത് കൊച്ചുകുട്ടികളില്‍ മുതല്‍ പ്രായമേറിയവരില്‍ വരെ. എന്നാല്‍, 15നും 45നും ഇടയില്‍ പ്രായമുള്ളവരിലാണ് കൂടുതലായി കണ്ടു വരുന്നത്.

 

സ്ത്രീകള്‍ക്കുണ്ടാകുന്ന രോഗങ്ങളില്‍ പുറത്തുപറയാന്‍ മടിച്ചു ചികിത്സ തേടാതിരിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വെള്ളപോക്ക്. സ്ത്രീകള്‍ പ്രത്യേകിച്ചു വിവാഹിതരായവരുടെ പ്രധാന പരാതിയാണ് യോനിമാര്‍ഗത്തിലൂടെ വെള്ളം പോലെയോ, വെള്ള നിറത്തിലോ സ്രാവമുണ്ടാകുന്നു എന്നത്.

വെള്ളപോക്ക് ഏതു പ്രായത്തിലുള്ളവര്‍ക്കും വരാം. അതായത് കൊച്ചുകുട്ടികളില്‍ മുതല്‍ പ്രായമേറിയവരില്‍ വരെ. എന്നാല്‍, 15നും 45നും ഇടയില്‍ പ്രായമുള്ളവരിലാണ് കൂടുതലായി കണ്ടു വരുന്നത്. യോനീമുഖം, ഗര്‍ഭാശയം, ഗര്‍ഭാശയഗളം ഈ ഭാഗങ്ങളിലൊക്കെ ഈര്‍പ്പമുള്ളതാക്കി വയ്ക്കുവാനായി ഈ ഭാഗങ്ങളിലെ ഗ്രന്ഥികളില്‍നിന്നും എല്ലായ്‌പ്പോഴും അല്പമാത്രയില്‍ മുട്ടയുടെ വെള്ളപോലെ ഒരുതരം സ്രവം ഉണ്ടായിക്കൊണ്ടിരിക്കുന്നു.

സാധാരണ ഗതിയില്‍ സ്ത്രീകളുടെ യോനിയില്‍ നിന്നും നശിച്ച കോശങ്ങളും, ബാക്റ്റീരിയയും യോനിയിലുള്ള ഗ്രന്ഥികളില്‍ നിന്നും പുറപ്പെടുവിക്കുന്ന ദ്രാവകം വഴി പുറം തള്ളുന്നു. അതാണ് വെള്ളപോക്ക്. തികച്ചും നോര്‍മലായ ഒരു പ്രക്രിയ മാത്രമാണ് അത്. സാധാരണ ഗതിയില്‍ ഇവ വെള്ളം പോലെയോ അല്ലെങ്കില്‍ പാലിന്റെ വെള്ള നിറത്തിലോ ആവാം.

പൊതുവെ സ്ത്രീകളില്‍ അണ്ഡോല്‍പ്പാദനം നടക്കുമ്പോള്‍, മുലയൂട്ടുമ്പോള്‍, ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോള്‍ ഒക്കെ വെള്ളപൊക്കു കണ്ടു വരാം. നിറത്തിലോ, മണത്തിലോ,രൂപത്തിലോ വ്യത്യാസം വരികയോ, യോനിയില്‍ ചൊറിച്ചിലോ, പുകച്ചിലോ അനുഭവപ്പെടുകയോ ഉണ്ടായാല്‍ ശ്രദ്ധിക്കുക.

ഒരുപക്ഷേ ബാക്റ്റീരിയല്‍ അണുബാധ മൂലം, പ്രമേഹം ഉള്ളവരില്‍, സ്റ്ററോയ്ഡ്സ് ഉപയോഗിക്കുന്നവരില്‍, ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരില്‍, ഗര്‍ഭാശയമുഖ ക്യാന്‍സര്‍ ഉള്ളവരില്‍, ലൈംഗിക രോഗങ്ങള്‍ ഉള്ളവരില്‍( gonorrhea,chlamydia), മണമുള്ള സോപ്പ് ഉപയോഗിക്കുന്നവരില്‍, മാസക്കുളി നിന്ന് സ്ത്രീകളില്‍, പൂപ്പല്‍ അണുബാധ ഉള്ളവരില്‍ ഒക്കെ രൂപത്തിലോ, നിറത്തിലോ, മണത്തിലോ വെള്ളപോക്കിന് മാറ്റം സംഭവിച്ചതു മൂലം ചികില്‍സ വേണ്ടി വരാം.

ശ്രദ്ധിക്കേണ്ടത്…

ഒന്ന്…

ആര്‍ത്തവ സമയത്താണ് കൂടുതലും ശ്രദ്ധിക്കേണ്ടത്. ശുചിത്വം കത്തുസൂക്ഷിക്കുക. നാല് മണിക്കൂര്‍ കൂടുമ്പോള്‍ പാഡ് മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കുക. മെന്‍സ്‌ട്രുവല്‍ കപ്പ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ 12 മണിക്കൂറില്‍ കൂടുതല്‍ ഒരു തവണ ഉപയോഗിക്കരുത്. ശേഷം രക്തം കളഞ്ഞു കഴുകി വൃത്തിയാക്കിയ്തിന് ശേഷം മാത്രം കപ്പ് ഉപയോഗിക്കുക.

രണ്ട്…

കോണ്ടം ഉപയോ​ഗിച്ച് മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക. എത്ര തന്നെ വിശ്വാസം ഉള്ള ആളാണെങ്കിലും കോണ്ടം ഉപയോഗിച്ചു മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ പ്രത്യേകം ശ്രദ്ധിക്കണം.

മൂന്ന്…

കോട്ടന്‍ അടിവസ്ത്രം മാത്രം ഉപയോഗിക്കുക. ദിവസവും അടിവസ്ത്രം മാറ്റുക. കഴുകി വെയിലത്തു ഉണക്കുക ( വെയില്‍ അണുബാധയകറ്റുവാന്‍ സഹായിക്കും). നനഞ്ഞ അടിവസ്ത്രം ഉപയോഗിക്കാതെയിരിക്കുക.

നാല്…

മണമുള്ള സോപ്പുകള്‍ ഉപയോഗിച്ചു യോനി കഴുകാതെയിരിക്കുക. കട്ടി കുറഞ്ഞ സോപ്പ്, അല്ലെങ്കില്‍ വജൈനല്‍ വാഷ് ഇന്ന് വിപണിയില്‍ ലഭ്യമാണ്.

അഞ്ച്…

ടിഷ്യൂവോ തുണിയോ ഉപയോഗിച്ചു തുടയ്ക്കുമ്ബോള്‍ യോനിയില്‍ നിന്നും പിറകോട്ട് തുടയ്ക്കുക. ഒരിക്കലും പിന്നില്‍ നിന്ന് മുന്‍പോട്ട് തുടയ്ക്കരുത്. കാരണം മലദ്വാരത്തിന് ചുറ്റുമുള്ള അണുക്കള്‍ യോനിയില്‍ വരുവാന്‍ സാധ്യതയേറുന്നു. അതിനാല്‍ മുന്‍പില്‍ നിന്ന് പിന്നിലോട്ടു മാത്രം തുടയ്ക്കുക. ഈ രീതി കുട്ടികളിലും ശീലിപ്പിക്കുക.

Tags : വെള്ളപോക്ക്
blogadmin

The author blogadmin

Leave a Response