മുഖത്തെ രോമം പല സ്ത്രീകളേയും അലട്ടുന്ന പ്രശ്നമാണ്. ഇതിന് കാരണങ്ങള്‍ പലതുമുണ്ട്. ചില രോഗങ്ങള്‍, പ്രത്യേകിച്ച് പിസിഒഎസ് പോലുള്ളവ ഇത്തരം രോമവളര്‍ച്ചയ്ക്ക് കാരണമാകുന്നു. ഇത് സ്ത്രീകള്‍ക്ക് പൊതുവേ അസ്വസ്ഥതയും നാണക്കേടുമുണ്ടാക്കുന്നു. ഇതിന് പരിഹാരമായി ചെയ്യാവുന്ന വീട്ടുവൈദ്യങ്ങളുണ്ട്. കൃത്രിമ ക്രീമുകള്‍ ഉപയോഗിയ്ക്കാതെ ചെയ്യാവുന്ന ചില വഴികള്‍. ഇത്തരത്തില്‍ ഒന്നിനെ കുറിച്ചറിയൂ.
ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ 5ചേരുവകള്‍ വേണം. കടലമാവ്, തേന്‍,മഞ്ഞള്‍, നാരങ്ങാനീര്, പഞ്ചസാര എന്നിവയാണ് ഇവ.അടുക്കളയിലെ പലഹാരങ്ങളുണ്ടാക്കാന്‍ സഹായിക്കുന്ന കടലമാവ് പല തരത്തിലെ സൗന്ദര്യ-ചര്‍മ പ്രശ്നങ്ങള്‍ക്കും മരുന്നായി ഉപയോഗിയ്ക്കാം. ചര്‍മത്തിലെ മൃത കോശങ്ങള്‍ സ്ക്രബ് ചെയ്ത് നീക്കുവാനും അഴുക്കും ഒഴിവാക്കുവാനും ഈ ഫലപ്രദമായ കടലപ്പൊടി മികച്ചതാണ്. മുഖക്കുരു, പാടുകൾ തുടങ്ങിയ ചർമ്മത്തിലെ അപാകതകൾ തടയുന്നതിനും കരുവാളിപ്പിൽ നിന്ന് മുക്തി നേടുന്നതിനും മുഖത്തെ അനാവശ്യമായ രോമങ്ങൾ നീക്കം ചെയ്യുന്നതിനും ഇത് ഏറെ ഫലം ചെയ്യുന്നു. യാതൊരു ദോഷവും ചര്‍മത്തിന് വരുത്താത്ത സ്വാഭാവിക വഴിയാണിത്.
നാരങ്ങയ്ക്കും സൗന്ദര്യ ഗുണങ്ങളുണ്ട്. ഇതിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവ ഗുണം നല്കുന്നു. ബ്ലീച്ചിംഗ് ഇഫക്ട് നല്കുന്ന ഒന്നാണിത്.സ്വാഭാവിക മധുരമായ തേന്‍ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ സൗന്ദര്യത്തിനും ഏറെ നല്ലതാണ്. ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഇത് പല തരം വൈറ്റമിനുകള്‍ അടങ്ങിയ ഒന്നു കൂടിയാണ്. തേൻ ഒരു സ്വാഭാവിക മോയിസ്ചറൈസറാണ്. അതായത്, ഇത് ചർമ്മത്തിൽ ആഴത്തിൽ ഈർപ്പം പകരുന്നു. തേനിലെ എൻസൈമുകൾ ചർമ്മത്തിൽ മണിക്കൂറുകളോളം ജലാംശം നിലനിർത്തുന്നു, ഇത് ചർമ്മത്തെ മൃദുവാക്കാനും പോഷിപ്പിക്കുവാനും സഹായിക്കുന്നു. തേനിന്റെ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ ബാക്ടീരിയകളുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
മഞ്ഞള്‍ പണ്ടു കാലം മുതല്‍ തന്നെ സൗന്ദര്യ വര്‍ദ്ധക വസ്തുവായി ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഒരുപിടി ചര്‍മ പ്രശ്നങ്ങള്‍ക്കിത് മരുന്നുമാണ്. മുഖക്കുരുവിന്, ചര്‍മത്തിന് നിറം നല്കാന്, മുഖത്തെ കറുത്ത പാടുകൾ, മുഖക്കുരു, മുഖക്കുരുവിന്റെ പാടുകൾ തുടങ്ങിയ സാധാരണ ചർമ്മപ്രശ്നങ്ങളെ ചെറുക്കാൻ മഞ്ഞൾ സഹായിക്കും. നിറത്തിനും ഇതേറെ ഗുണകരമാണ്. പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും മഞ്ഞള്‍ മരുന്നാണ്. ഇതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാണ് സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് മരുന്നായി പ്രവര്‍ത്തിയ്ക്കുന്നത്.
ഇതിനായി കടലമാവ് എടുക്കുക. ഇതില്‍ പഞ്ചസാര, തേന്‍, നാരങ്ങാനീര്, മഞ്ഞള്‍ എന്നിവ കലര്‍ത്തണം. എന്നിട്ട് ഈ മിശ്രിതം മോരം ഉള്ളിടത്ത് പുരട്ടുക. പിന്നീട് ഉണങ്ങുമ്പോള്‍ അല്പം വെള്ളം പുരട്ടി നല്ലതുപോലെ സ്ക്രബ് ചെയ്ത് പിന്നീട് ഇളം ചൂടുവെള്ളം കൊണ്ട് കഴുകാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം വീതം കുറച്ചു ദിവസം അടുപ്പിച്ച് ചെയ്താല്‍ ഗുണമുണ്ടാകും. ഇതില്‍ പഞ്ചസാര ഉരുക്കിച്ചേര്‍ത്ത് ഉപയോഗിച്ചാല്‍ നല്ല വാക്സിംഗ് ക്രീം കൂടിയായി ഉഫയോഗിയ്ക്കാം. ഇളം ചൂടോടെ.
പ്രത്യേക മിശ്രിതം
നാരങ്ങ
മഞ്ഞള്‍
ഇതിനായി
മുഖരോമം മാറാന്‍ വീട്ടില്‍ ചെയ്യാം ഈ വാക്സ് മിശ്രിതം
