close

സമീപകാലത്ത് ബോഡി സ്‌ക്രബുകൾക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. ചർമത്തിൽ അടിഞ്ഞുകൂടുന്ന അഴുക്ക്, മൃതകോശങ്ങൾ, വിഷവസ്തുക്കൾ എന്നിവ അകറ്റി തിളക്കവും മൃദുത്വവും നൽകാൻ ബോഡി സ്‌ക്രബുകൾക്ക് കഴിയും. കുറച്ചു സമയം മാറ്റിവച്ചാൽ വീട്ടിൽതന്നെ മികച്ച സ്ക്രബുകൾ ഉണ്ടാക്കാം. ഇതിനായി പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇങ്ങനെ ഉണ്ടാക്കാവുന്ന ചില സ്ക്രബുകൾ പരിചയപ്പെടാം.

∙ ഓട്സ്- നേന്ത്രപ്പഴം സ്‌ക്രബ് 

1 നേന്ത്രപ്പഴം ഉടച്ചതിൽ 3 ടേബിൾ സ്പൂൺ ഓട്സ്, 2 ടേബിൾ സ്പൂൺ തേൻ എന്നിവ ചേർത്ത് മിക്സ് ചെയ്ത് സ്ക്രബ് ഉണ്ടാക്കാം.

നേന്ത്രപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, വിറ്റാമിനുകൾ എന്നിവ ചർമം മോയിസ്ച്യുറൈസ് ചെയ്യാനും അസ്വസ്ഥതകൾ ഒഴിവാക്കാനും സഹായിക്കുന്നു. ഓട്സിൽ അടങ്ങിയിരിക്കുന്ന സാപ്പോണിനുകൾ ചർമത്തിന്റെ വരൾച്ച തടയുന്നു. മുഖക്കുരുവിന്റെ പാടുകൾ ഇല്ലാതാക്കാൻ തേനിന് കഴിവുണ്ട്.

∙ കോഫി- ഹിമാലയൻ പിങ്ക് സാൾട്ട് 

1/2 കപ്പ് കോഫീ പൗഡർ, 1/4 ബ്രൗൺ ഷുഗർ പൗഡർ, 1 ടേബിൾ സ്പൂൺ ഹിമാലയൻ സാൾട്ട് പൊടിച്ചത്, 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ മിക്സ് ചെയ്ത് ശരീരത്തിൽ പുരട്ടി കുറച്ചുസമയം കഴിഞ്ഞു കഴുകാം.

കോഫിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമത്തിലെ ഫ്രീ റാഡിക്കലുകളെ ഒഴിവാക്കി ചർമത്തിന്റെ യുവത്വം നിലനിർത്തുന്നു. പഞ്ചസാരയിൽ അടങ്ങിയിരിക്കുന്ന ഗ്ലൈക്കോളിക് ആസിഡ് മലിനീകരണം കാരണം ചർമത്തിൽ അടിഞ്ഞുകൂടുന്ന വസ്തുക്കളെ നീക്കി ആരോഗ്യവും തിളക്കവും നൽകുന്നു. ഹിമാലയൻ പിങ്ക് സാൾട്ടിന് കുരുക്കൾ തടയാനും ചർമത്തിന്റെ മിനുസം നിലനിർത്താനും കഴിവുണ്ട്. വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ളമേറ്ററി, ആന്റി ഏജിംഗ് മൂലികകൾ ചർമത്തിൽ ചുളിവുകൾ വീഴുന്നത് തടയുന്നു.

Tags : ചര്മ സംരക്ഷണം
blogadmin

The author blogadmin

Leave a Response