close

1. ആരോഗ്യം മാത്രമല്ല സൗന്ദര്യം വര്‍ധിപ്പിക്കാനും ഗ്രീന്‍ടീ ഉത്തമമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ സൂര്യപ്രകാശത്തില്‍നിന്നു ചര്‍മത്തെ സംരക്ഷിക്കുക മാത്രമല്ല സൂര്യപ്രകാശമേറ്റതുമൂലമുള്ള കരുവാളിപ്പ് അകറ്റുകയും സ്‌കിന്‍ കാന്‍സര്‍ തടയുകയും ചെയ്യും.

2. ഗ്രീന്‍ ടീ കുടിച്ചശേഷം ടീ ബാഗ് കളയേണ്ട ആവശ്യമില്ല. ഇതിലേക്ക് അല്‍പം തേന്‍ ചേര്‍ത്തു മുഖത്തിടാം. 10 മിനിറ്റിനുശേഷം കഴുകിക്കളഞ്ഞാല്‍ മുഖം സുന്ദരമാകും.

3. ചൂടുള്ള വെള്ളത്തില്‍ ടീ ബാഗിട്ട് ചൂടാക്കി മുഖത്തു സാവധാനം സ്‌ക്രബ് ചെയ്യുക. ടീ ബാഗിലെ ചൂട് മാറുന്നതുവരെ ഇതു ചെയ്യാം.

4. ഗ്രീന്‍ടീയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ, സി എന്നിവ തലമുടി തഴച്ചുവളരാന്‍ സഹായിക്കും. ഷാംപുവും കണ്ടീഷണറും ഉപയോഗിച്ചശേഷം അര ലീറ്റര്‍ വെള്ളത്തില്‍ മൂന്നോ നാലോ ടീ ബാഗിട്ട് ഇതില്‍ മുടി കഴുകാം.

5. വെള്ളം നന്നായി തിളപ്പിച്ച് ഇതിലേക്കു ടീ ബാഗ് പൊട്ടിച്ചിടുക. ഇതുപയോഗിച്ച് 5 മിനിറ്റ് ആവി കൊള്ളുന്നതു കൊണ്ട് മുഖത്തെ കറുത്ത പാടുകള്‍ മങ്ങുന്നതിനു സഹായിക്കും.

6. 3 ടേബിള്‍സ്പൂണ്‍ തൈരും ഒരു ടേബിള്‍സ്പൂണ്‍ ഗ്രീന്‍ടീ പൊടിച്ചതും ചേര്‍ത്ത് 20 മിനിറ്റ് മുഖത്തിട്ടാല്‍ പ്രായമാകുന്നതില്‍ നിന്നു ചര്‍മത്തെ സംരക്ഷിക്കാം.

7. കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റാന്‍ ഫ്രിജില്‍വച്ചു തണുപ്പിച്ച ഗ്രീന്‍ടീയില്‍ കോട്ടണ്‍ ബോള്‍ മുക്കി കണ്ണിനു മുകളില്‍ വച്ചാല്‍ മതി.

8. 5 ടീസ്പൂണ്‍ ഗ്രീന്‍ടീയും കുറച്ച് ആര്യവേപ്പിലയും ചേര്‍ത്ത് ആവി പിടിക്കുന്നതും ചര്‍മത്തിനു നല്ലതാണ്.

blogadmin

The author blogadmin

Leave a Response