ചിലർ എല്ലാ ദിവസവും ബന്ധപ്പെടുന്നു, ചിലർക്കാകട്ടെ, ആഴ്ചയിൽ ഒന്നോ രണ്ടോ തവണയിൽ കൂടുതൽ സാധിച്ചെന്നും വരില്ല. ഇതിലും ടെൻഷൻ അടിക്കേണ്ട കാര്യമില്ല. വിശപ്പും സെക്സും ഒരുപോലെയാണ്. ചിലർക്ക് വിശപ്പ് കൂടുതലായിരിക്കും അവർ കൂടുതൽ കഴിക്കും. വിശപ്പു കുറവുള്ളവരാകട്ടെ, കുറച്ചേ കഴിക്കൂ.
ആരോഗ്യം, ഇണകൾ തമ്മിലുള്ള ബന്ധം, സ്വകാര്യത, ഒഴിവുസമയം തുടങ്ങി പല ഘട്ടങ്ങളെ ആശ്രയിച്ചായിരിക്കും ലൈംഗികമായ ആഗ്രഹം അഥവാ ചോദന . അതിനാൽത്തന്നെ ഇതു സംബന്ധിച്ച് മറ്റുള്ളവരുമായി താരതമ്യം നടത്താതിരിക്കുന്നതാകും നല്ലത്. ഒരു ശാരീരികാഭ്യസത്തെ വിലയിരുത്തുന്നതുപോലെ ഒരിക്കലും സെക്സിനെ വിലയിരുത്തരുത്. സെക്സ് നന്നാകണമെങ്കിൽ ഇണയുടെ ഇഷ്ടനിഷ്ടങ്ങളേയും വികാരങ്ങളേയും മനസ്സിലാക്കി പ്രവർത്തിക്കണം.
പല പുസ്തകങ്ങളും വിവിധ തരത്തിലുള്ള രതിമാർഗങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. പക്ഷേ പുസ്തകജ്ഞാനത്തെക്കാളും മറ്റുള്ളവരുടെ അനുഭവത്തെക്കാളും പരീക്ഷണങ്ങളെക്കാളും പ്രയോജനപ്പെടുന്നത് ഇണയുടെ ഇഷ്ടാനിഷ്ടങ്ങളും ആവശ്യങ്ങളും അനുസരിച്ച് പെരുമാറുന്നതാണ്. നിലചിത്രങ്ങളും മറ്റുംകണ്ട് അതുപോലെ കിടക്കറയിൽ അനുകരിക്കാൻ ശ്രമിക്കാതിരിക്കുന്നതാകും നല്ലത്. ജീവിതത്തിൽ ഇങ്ങനെയൊന്നും നടക്കില്ല. എങ്ങനെ ചെയ്യുന്നു എന്നതാണ് പ്രധാനം.