close

സാരി: ആഘോഷത്തലേന്നുള്ള ജോലി തിരക്കുമൂലം തളർന്നിരിക്കുന്ന ഭാര്യയുടെ കയ്യിൽ ഇഷ്ട നിറത്തിലുള്ള ഒരു സാരി സമ്മാനിച്ചു നോക്കൂ സുഹൃത്തേ… തളർച്ചയെല്ലാം മറന്ന് ഭാര്യയുടെ മുഖത്ത് ഒരായിരം പൂത്തിരി കത്തിച്ച സന്തോഷം തെളിയും. അൽപം ലേറ്റസ്റ്റ് ഡിസൈനിലും യുണിക് സ്റ്റൈലിലുമുള്ള സാരി ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. സന്തോഷം ഇരട്ടിക്കും. സാരിക്ക് പുറമേ സൽവാർ സ്യൂട്ടോ, ഡ്രസ് മെറ്റീരിയലോ പ്രിയതമയ്ക്ക് സമ്മാനിക്കാം.

ആഭരണങ്ങൾ: സ്ത്രീകൾക്ക് ഏറെ പ്രിയപ്പെട്ടവയിൽ ഒന്നാണ് മനോഹരമായ ആഭരണങ്ങൾ. നിങ്ങളുടെ സ്നേഹത്തിന്‍റെ അടയാളമായി പ്രിയതമയ്ക്ക് ഒരു ക്യൂട്ട് മോതിരമോ ചെയിനോ വളയോ കമ്മലോ പെൻഡന്‍റോ സമ്മാനിക്കുക. ഭാര്യ ആ ആഭരണം അണിയുമ്പോഴെക്കെ നിങ്ങളുടെ സ്നേഹത്തെക്കുറിച്ച് ഓർത്ത് അഭിമാനം കൊള്ളും.

കോസ്മെറ്റിക്കുകൾ: അണിഞ്ഞൊരുങ്ങി നടക്കുകയെന്നത് ഏതൊരു സ്ത്രീയെയും സംബന്ധിച്ച് ഇഷ്ടമുള്ള കാര്യമാണല്ലോ. ഭാര്യ അണിഞ്ഞൊരുങ്ങി ഏറ്റവും സുന്ദരിയായി നടക്കണമെന്ന് സ്നേഹ സമ്പന്നനായ ഏതു ഭർത്താവും ആഗ്രഹിക്കുന്ന കാര്യവുമാണ്. അങ്ങനെ ആണെങ്കിൽ പ്രിയതമയ്ക്കുള്ള മികച്ച സമ്മാനമായിരിക്കും കോസ്മെറ്റിക്കുകൾ. വേണമെങ്കിൽ എല്ലാ മേക്കപ്പ് സാമഗ്രികളുമുള്ള ഒരു മേക്കപ്പ് ബോക്സ് തന്നെ സമ്മാനിക്കാം. ഇനി നോക്കൂ ഭാര്യ എത്ര സുന്ദരി ആയിരിക്കുന്നുവെന്ന്. നിങ്ങൾ ആഗ്രഹിക്കും പോലെ.

പൂക്കൾ: വളരെ കോമളമായ മനസ്സാണോ ഭാര്യയുടേത്? എങ്കിൽ ഭാര്യ പൂക്കളേയും കിളികളേയും പ്രകൃതിയേയും സ്നേഹിക്കുന്നവൾ ആയിരിക്കും. വിശ്വസിക്കൂ… ഭാര്യ ഏറെ ഇഷ്ടപ്പെടുന്ന പൂക്കൾ അവൾക്ക് സമ്മാനിക്കൂ. ഭാര്യയുടെ സുന്ദരമായ മുഖം പൂവുപോലെ തുടുതുടുക്കും!

പെർഫ്യൂം: സുഗന്ധദ്രവ്യങ്ങൾ സ്ത്രീകൾക്ക് ഒട്ടേറെ പ്രിയപ്പെട്ടതാണല്ലോ. ഭാര്യയ്ക്ക് ഏറെ ഇഷ്ടപ്പെട്ട സുഗന്ധത്തിലുള്ള പെർഫ്യൂമോ ഡിയോയോ സമ്മാനമായി നൽകാം. നിങ്ങളുടെ ജീവിതത്തിൽ സ്നേഹത്തിന്‍റെ സുഗന്ധം പരക്കട്ടെ.

കാർഡ്: മനോഹരമായ സന്ദേശങ്ങൾ എഴുതിയ കാർഡ് ഭാര്യയ്ക്ക് സമ്മാനിക്കാം. ചിത്ര രചനയിൽ അഭിരുചിയുള്ളവർ കാർഡിന് പുറമെ സ്വന്തമായി ചിത്രം വരച്ച് ഭാര്യയ്ക്ക് നൽകാം. അല്ലെങ്കിൽ ഒരു ക്യൂട്ട് പെയിന്‍റിംഗ് വാങ്ങി ഭാര്യയ്ക്ക് നൽകാം.

മൊബൈൽ: ഭാര്യയ്ക്കുള്ള സമ്മാനം ഏറ്റവും ലേറ്റസ്റ്റായ ഒരു മൊബൈൽ ഫോൺ ആയാലോ? ഭാര്യയ്ക്ക് അതിൽപരം സന്തോഷം മറ്റൊന്നുമുണ്ടാവില്ല.

ചോക്ക്ളേറ്റ്: ഭാര്യ ചോക്ക്ളേറ്റ് പ്രിയയാണോ? ഭാര്യക്ക് ഇഷ്ടമുള്ള ഫ്ളേവറിലുള്ള ചോക്ക്ളേറ്റ് പാക്ക് സമ്മാനിക്കുക. ഡ്യൂട്ടി ഷോപ്പിൽ നിന്ന് വിദേശ മിഠായികൾ വാങ്ങി നൽകാം. നുണയട്ടെ നിങ്ങളുടെ സ്നേഹത്തിന്‍റെ മധുരം.

 

blogadmin

The author blogadmin

Leave a Response