close
ലൈംഗിക ആരോഗ്യം (Sexual health )

ലൈംഗീക ബന്ധത്തില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന വേദന മാറുമോ ?

ലൈംഗീകബന്ധം പുലർത്തുമ്പോൾ എല്ലാ സ്ത്രീകൾക്കും വേദന അനുഭവപ്പെടാറുണ്ടോ ?ഇല്ല…എന്നാൽ പലരും വേദനയുണ്ടാകുന്നു എന്ന പരാതി ഉന്നയിക്കുന്നവർ ആണ് താനും..അതിന്റെ കാരണങ്ങളെ കുറിച്ചാണ് ഇന്ന്…

ആദ്യമായി ബന്ധപ്പെടുമ്പോൾ നേരിയ വേദനയും അൽപം രക്തസ്രാവവും ഉണ്ടായേക്കാം. ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് ഭയമുള്ള സ്ത്രീകളിൽ യോനീ സങ്കോചംമൂലം അമിത വേദന അനുഭവപ്പെടാറുണ്ട്. സ്ത്രീ യോനിയിൽ എന്തെങ്കിലും അണുബാധ, എൻഡോമെട്രിയോസിസ് തുടങ്ങിയ രോഗങ്ങളും വേദനക്ക് കാരണമാകുന്നു. രതിപൂർവ ലീലകളുടെ അഭാവം, യോനിയിൽ വേണ്ടത്ര നനവില്ലാതെ(lubrication) ബന്ധപ്പെടുക തുടങ്ങിയവയൊക്കെ വേദനക്ക് കാരണമാകും.

ലൈംഗീക ബന്ധം വേദനാജനകമാകുമ്പോള്‍ സ്ത്രീകള്‍ സെക്സ് ഒഴിവാക്കാനുള്ള ശ്രമം നടത്തുക എന്നത് സാധാരണമാണ്. അത് അസംതൃപ്ത ദാമ്പത്യത്തിലേക്കും പിന്നീട് വിവാഹ ബന്ധം പിരിയുന്നതിലേക്കും വരെ എത്തിച്ചേക്കാം. യോനീ സങ്കോചം പോലുള്ള എല്ലാ അവസ്ഥകള്‍ക്കും പരിഹാരമുണ്ട് എന്നത് അറിയുക. വേദന അനുഭവപ്പെടാനുള്ള കാരണം കണ്ടുപിടിച്ച് കൃത്യമായ ചികിത്സയിലൂടെ ഇത് പൂർണ്ണമായും പരിഹരിക്കാൻ കഴിയും.

Tags : യോനിരതിപൂർവലീലവേദന
blogadmin

The author blogadmin

Leave a Response