ലൈംഗികബന്ധം
ജീവിവർഗങ്ങളിൽ സ്വാഭാവികമായി മൊട്ടിട്ടു വരുന്ന അടിസ്ഥാനപരമായ
ജൈവീക ചോദനയാ ണ് ലൈംഗികത അഥവാ ലൈംഗികത്വം ( Sexuality ) . സാമൂഹികവും ജനതികപരവും മാനസികവുമായ മറ്റ നേകം ഘടകങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു . ചുരുക്കത്തിൽ ഒന്നിലേറെ ഘടകങ്ങളുടെ കൂട്ടായ്മയും അതിൽ നിന്നും ഉയിർത്തുവരുന്ന വികാരങ്ങളും കൂടി ച്ചേർന്നു സൃഷ്ടിക്കുന്ന ജൈവീകമായ വികാരമാണ്
ലൈംഗികത . ലിംഗപരമായ വ്യത്യസ്തകൾ , മറ്റൊ രാളോട് തോന്നുന്ന ആകർഷണം , അതിൽ നിന്നും ഒരാളുടെ മനസ്സിലുണ്ടാകുന്ന ചോദനകൾ ( സ്നേഹം ) , ഈ സ്നേഹം പ്രകടിപ്പിക്കുന്ന രീതി ( ശൃംഗാരം , സ്പർശനം ) , ഏറ്റവും ഒടുവിലായി സ്നേഹത്തിന്റെ ബഹിരണ മായി ലൈംഗികബന്ധം നടക്കുന്നു . ജീവികളിലെ പ്രത്യുദ്പാദനരീതികളും ആസ്വാദനവുമായി ബന്ധപ്പെട്ട ഒന്നാണ് ലൈംഗികബന്ധം , മെഥുനം , സംഭോഗം അഥവാ ഇണചേരൽ ( Sexual Intercourse ) . ഇതുവഴി ജീവിവർഗ്ഗങ്ങളിലെ ജനതിക ഘടകങ്ങൾ പുതിയ തലമുറയിലേക്ക് പകർന്നു കൊടുക്കാൻ സാധി ക്കുന്നു . വ്യത്യസ്ത ജനതിക പാരമ്പര്യങ്ങൾ ഉള്ളവർ തമ്മിലുള്ള ഇണചേരൽ കൂടുതൽ മെച്ചപ്പെട്ട ഒരു തല മുറയുടെ ഉത്പാദനത്തിന് കാരണമാകുന്നു . ഇതാണ് മിശ്രവിവാഹിതരുടെ മക്കളിൽ പാരമ്പര്യരോഗങ്ങൾ കുറഞ്ഞു വരാൻ കാരണം . പ്രത്യുത്പാദനത്തിന് വേണ്ടി മാത്രമല്ല സന്തോഷത്തിനും സ്നേഹം പ്രകടിപ്പിക്കാനും സുഖാസ്വാദനത്തിനും കൂടിയാ ണ് മനുഷ്യർ ഏറിയപങ്കും ലൈംഗികബന്ധത്തിൽ ഏർപ്പെടാറുള്ളത് . എൻഡോർഫിൻസ് , ഓക്സിടോ സിൻ മുതലായ ഹോർമോണുകളുടെ ഉത്പാദനം സന്തോഷത്തിനു കാരണം ആകുന്നു
ഇംഗ്ളീഷിൽ ഇണചേരുക എന്ന വാക്കിന് സെക്സ്ഷൽ ഇന്റർകോഴ്സ് ‘ എന്നതിന് പകരം ” ലവ് മേക്കിങ് ” എന്നും പറയാറുണ്ട് ( Love making ) . ‘ നോ ലവ് നോ സെക്സ് , നോ സെക്സ് നോ ലവ് ‘ തുടങ്ങിയ ഇംഗ്ലീഷ് വാക്യങ്ങൾ കൊണ്ട് ഉദ്ദേശി ക്കുന്നതും ഇതുതന്നെ . സ്നേഹം പ്രകടിക്കു ന്ന കല എന്നൊ ക്കെ ഇതിനെ വിശേഷിപ്പിക്കാറുണ്ട് . മറ്റ്
ജൈവീക ചോദ നകളിൽ നിന്നും ലൈംഗികബന്ധ ത്തിനെ വ്യത്യസ്ത മാക്കുന്നത് അതിലൂടെ ലഭിക്കുന്ന ആനന്ദം അഥവാ സുഖകരമായ അനുഭൂതി തന്നെ യാണ് എന്ന് പറയാറുണ്ട് . ഭൗതികമായി പറഞ്ഞാൽ ഇണകളു ടെ പ്രത്യുല്പാദനാവയങ്ങൾ തമ്മിലുള്ള കൂടിച്ചേ രലാണ് ( പുരുഷലിംഗവും സ്ത്രീയോനിയും തമ്മിലുള്ള സമ്പർക്കവും തുടർന്നുള്ള ചലനങ്ങളും ചിലപ്പോൾ സ്കലനവും ) വേഴ്ച എന്നിരിക്കിലും ലൈംഗികതക്ക് ശാരീരികബന്ധം എന്നതിലുപരിയായി പല ളുമുണ്ട് . ” മനുഷ്യൻ ഭൂകമ്പങ്ങളെ അതിജീവിച്ചേക്കാം ; മഹാമാരികളെയും രോഗപീഡകളെയും ദുരന്തങ്ങളെയും ആത്മദുഃഖങ്ങളെയും അതിജീവിച്ചേക്കാം ; പക്ഷേ കിടപ്പ റയിലെ ദുരന്തംപോലെ അവനെ ദഹിപ്പിക്കുന്ന മറ്റൊന്നി ല്ല . ലിയോ ടോൾസ്റ്റോയിയുടെ ഈ വാക്കുകൾ ഇതി ന്റെ പ്രാധാന്യം വെളിവാക്കാൻ ഉപയോഗിക്കാറുണ്ട് .
ലൈംഗികത ജീവിതാവസാനം വരെ വ്യക്തികളിൽ കാണപ്പെടുന്നു . ഭാരതത്തിൽ വാത്സ്യായന മഹർഷി രചിച്ച കാമസൂത്രം തുടങ്ങിയ പൗരാണിക ഗ്രന്ഥങ്ങളിൽ രതിയെപ്പറ്റി സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട് . കിൻസി , മാസ്റ്റേഴ്സ് ആൻഡ് ജോൺസൻ തുടങ്ങിയവരുടെ പഠന ങ്ങൾ ഈ മേഖലയിൽ കൂടുതൽ മൂല്യവത്തായ സംഭാ വനകൾ നൽകിയിട്ടുണ്ട് .
ലൈംഗികബന്ധമെന്ന പദം എതിർലിംഗാനുരാഗികൾ തമ്മിലും ( Heterosexual ) ലിംഗ – ലൈംഗിക ന്യൂനപക്ഷങ്ങ ൾ ( LGBTIQ ) തമ്മിലുമുള്ള കാമതയെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട് . ചെറിയ ഒരു സ്പർശനം പോലും പലർക്കും സുഖാനുഭൂതി നൽകുന്നു പലർക്കും നാഡിഞരമ്പുകൾ
കൂടുതലുള്ള ലൈംഗികാവയവങ്ങളിലെ സ്പർശനം കൂടുതൽ ആനന്ദം നൽകുന്നു .
തലച്ചോറും , നാഡീവ്യവ സ്ഥയും , ഹോർമോണുകളും ഇതിൽ മുഖ്യപങ്ക് വഹിക്കു ന്നു .
സാധാരണയായി എതിർലിംഗത്തിലുള്ളവരാണ് ഇണകൾ ആയിരിക്കുക ഏതാണ്ട് 1500 – റോളം ജീവിവർഗ ങ്ങളിൽ ഒരേ ലിംഗത്തിലുള്ളവ തമ്മിലും ലൈംഗികമായി ബന്ധത്തിലേർപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട് . മനുഷ്യരിലും ഒരേ ലിംഗത്തിലുള്ളവർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ട് . സ്വവർഗലൈംഗികത (homosexuality) ഉഭയവർഗലൈംഗികത (bisexuality )
എന്നിവ പ്രകൃതിപരമായ ലൈംഗികതയുടെ ഭാഗമാ ണെന്നും , ഇത് ജനതികവും ജൈവീകവുമാണെന്നും ( Sexual orientation ) ശാസ്ത്രം തെളിയിക്കുന്നു . ഇക്കൂട്ടർ ലിംഗ – ലൈംഗിക ന്യൂനപക്ഷങ്ങളിൽ ( LGBTIQ ) ഉൾ പ്പെടുന്നു . മസ്തിഷ്കത്തിന്റെ പ്രത്യേകത ഇവിടെ നിർ ണായകമാണ് . മൃഗങ്ങളെ അപേക്ഷിച്ചു മനുഷ്യൻ പ്രത്യുത്പാദനത്തിലുപ രിയായി വിനോദത്തിന് അഥവാ സുഖാസ്വാദനത്തിന് വേണ്ടിയാണ് കൂടുതലും ലൈംഗികബന്ധത്തിൽ ഏർ പ്പെടാറുള്ളത് . മനുഷ്യരുടെ വിശപ്പ് എന്നൊക്കെ ലൈംഗികതയെ വിശേഷിപ്പിച്ചു കാണാ റുണ്ട് . ലൈംഗികവികാരം ഉണ്ടാകുമ്പോൾ ഭവപ്പെടുന്ന സുഖാനുഭൂതി , സംഭോഗത്തിൽ ഉണ്ടാകുന്ന അത്യാനന്ദം , രതിമൂർച്ഛ , തുടർന്ന് ലഭിക്കുന്ന നിർവൃതി എന്നിവ മനുഷ്യർക്ക് പ്രധാനമാണ് .
ഡോൾഫിൻ , കുരങ്ങുവർഗങ്ങൾ തുടങ്ങിയ പല ജീവികളിലും ഇത്ത രത്തിൽ ലൈംഗികാസ്വാദനം കാണപ്പെടാറുണ്ട് . ഡോപാമിൻ ( Dopamine ) തുടങ്ങി മതിഷ്ക്കത്തിലെ രാസമാറ്റം ഇതിൽ വലിയ പങ്ക് വഹിക്കുന്നു . പുരുഷനെ അപേക്ഷിച്ചു സ്ത്രീകളിൽ ലൈംഗികവികാരം പതുക്കെ ഉണരുകയും
പതിയെ ഇല്ലാതാവുകയും ചെയ്യുന്ന ഒന്നാണ് . പല സ്ത്രീകൾക്കും ഇഷ്ടമോ , താല്പര്യമോ , വൈകാരികതയോ ഉള്ള പങ്കാളിയുമായി മാത്രമേ ലൈംഗികത പൂർണമായി ആസ്വദിക്കാൻ സാധിക്കാ റുള്ളൂ . എന്നാൽ പുരുഷനിൽ നിന്നും വ്യത്യസ്തമായി ഒരു ലൈംഗികബന്ധത്തിൽ ഒന്നിലധികം തവണ രതിമൂർച്ഛ ( Orgasm ) കൈവരിക്കാൻ സ്ത്രീകളുടെ തലച്ചോറിന് സാധിക്കാറുണ്ട് . മനുഷ്യർ ജനതികപരമായി ഏക പങ്കാളിയിൽ തൃപ്തി പ്പെടുന്നവരല്ല എന്ന് വിലയിരുത്തപ്പെടുന്നു . കൃഷി ആരം ഭിക്കുന്നതിന് മുൻപ് ആദിമമനുഷ്യർ ഇത്തരത്തിൽ ബഹുപങ്കാളികളുമായീ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്ന് ഈ രംഗത്തെ വിദഗ്ദർ അഭി പ്രായപ്പെടുന്നു . ഇതാണ് ഒന്നിലധികം ബന്ധങ്ങൾ തേടാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഘടകം ഘടകം എന്ന് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നു . ലൈംഗിക താല്പര്യം ഓരോ വ്യക്തികളിലും വ്യത്യാസപ്പെട്ടിരിക്കുന്നു . ലൈംഗി നിയന്ത്രിക്കുന്നത് മത്തിഷ്കം തന്നെയാണ് . അതിനാൽ ഏറ്റവും വലിയ ലൈംഗിക അവയവം ‘ തലച്ചോറാണ് ( Brain ) ‘ എന്ന് പറയപ്പെടുന്നു .
ബന്ധപ്പെടുന്നതിന് മുൻപ് ആവശ്യത്തിന് സമയം സന്തോഷകരമായ സംഭോഗപൂർവ രതിലാളനകൾക്ക് ( Foreplay ) ചിലവഴിക്കുന്നത് പങ്കാളികൾക്ക് ഉത്തേജനം നൽകുന്നു . കൃസരി / ഭഗശിശ്നികയിലെ ( Clitoris ) മൃദുവായ പരിലാളനം സ്ത്രീകളെ ഉത്തേജനത്തിലേക്ക് നയിക്കുന്നു . പുരുഷനിൽ ലിംഗത്തിലെ അറകളിലേക്ക് ഉള്ള രക്ത യോട്ടം വർധിക്കുകയും ‘ ഉദ്ധാരണം ‘ ഉണ്ടാവുകയും ചെയ്യു ന്നു . സ്ത്രീയിൽ ജനനേന്ദ്രിയ ഭാഗത്തേക്ക് രക്തയോട്ടം വർധിക്കുകയും ഭര്ത്താലിൻ ഗ്രന്ഥകളിൽ നിന്നും
വഴുവഴുപ്പ് നൽകുന്ന സ്നേഹദ്രവങ്ങൾ ( Vaginal lubrication ) ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു . അതോടൊപ്പം യോനീനാളം വികസിക്കുകയും ആ ഭാഗത്തെ പേശികളുടെ മുറുക്കം കുറയുകയും , കൃസരി ഉദ്ധരിക്കുകയും ചെയ്യുന്നു .
സ്ത്രീകളിലെ ഇത്തരം ലക്ഷണങ്ങൾ പലപ്പോഴും പുരുഷൻ തിരിച്ചറിയാതെ പോകാറുണ്ട് . രതിപൂർവലാളനകളുടെ അഭാവത്തിൽ പലപ്പോഴും ശരീരം ലൈംഗികബന്ധത്തിന് തയ്യാ റിട്ടുണ്ടാവില്ല . ലൂബ്രിക്കേഷന്റെ അഭാവത്തിൽ ളികൾക്ക് ലൈംഗികബന്ധം വിരസമോ ജനകമാവുകമോ ആകുകയും , പുരുഷന് ആയാസം സൃഷ്ടിക്കുകയും ചെയ്യേക്കാം . ഇത് ലൈംഗിക ബന്ധ ത്തോട് ഭയവും വിരക്തിയും ഉണ്ടാകാൻ കാരണമായേ ക്കാം . അണുബാധ , യോനീസങ്കോചം തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും ലൈംഗികബന്ധത്തിൽ വേദന ഉണ്ടായേക്കാം . യോനീവരൾച്ചയും ( Vaginal dryness ) ) മുറുക്കവും അനുഭവപ്പെട്ടാൽ കൂടുതൽ സമയം രതിപൂർവ ലാളനകളിൽ ഏർപ്പെടുകയും , ആവശ്യമെങ്കിൽ ഏതെ ങ്കിലും കൃത്രിമ ലൂബ്രിക്കന്റ് ( ഉദാ : കെവൈ ജെല്ലി ) ഉപ യോഗിക്കുകയും ചെയ്യാം . പ്രത്യേകിച്ചും ആർത്തവവിരാ മം , പ്രസവം തുടങ്ങിയവ കഴിഞ്ഞവർക്ക് ഇത് ആവശ്യ മായേക്കാം . സ്ത്രീകളിൽ രതിമൂർച്ഛ ( Orgasm ) പുരുഷനെ അപേക്ഷിച്ചു പതുക്കെ അനുഭവപ്പെടുന്നതിനാലും പുരുഷ നിലെ ‘ സമയക്കുറവ് പരിഹരിക്കാനും ആമുഖലീലകൾ ( Foreplay ) സഹായിച്ചേക്കാം . എന്നാൽ പങ്കാളിക്ക് താല്പര്യമില്ലാത്ത രതി രീതികൾക്ക് നിർബന്ധിക്കുന്നത് കാരണമാകാറുണ്ട് . അതിനാൽ ഇത്തരം രീതികൾ പൂർണമായും ഒഴിവാക്കേണ്ട താണെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു . ഭയം , വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ഒക്കെ ലൈംഗികതയെ ബാധിക്കാനിടയുണ്ട് . പങ്കാളിക്ക് താല്പര്യക്കുറവിന് വേദന ബുദ്ധിമുട്ടു എന്നീവ യല്ല എന്നുഉറപ്പു വരുത്തുന്നത് മെച്ചപ്പെട്ട ലൈംഗിക ജീവിതത്തിന് സഹായകരമാണ് . ലൈംഗിക ബന്ധത്തിന് മുൻ ശേഷവും ജനനേന്ദ്രിയ ഭാഗങ്ങൾ വീര്യം കുറഞ്ഞ സോപ്പം വെള്ളവും ഉപയോഗിച്ച് കഴുകുന്നത് ശുചിത്വ ത്തിന്റെ ഭാഗമാണ് . എന്നാൽ ഈ ഭാഗങ്ങളിൽ വീര്യം കൂടിയ സോപ്പിന്റെയും മറ്റും ഉപയോഗം ഒഴിവാക്കേണ്ടതാണ് .
ശാരീരിക – മാനസിക സുഖാനുഭവവും പ്രത്യല്പാദനവു മാണ് ഊഷ്മളമായ ലൈംഗികബന്ധത്തിന്റെ ഫലങ്ങ ളെങ്കിലും എല്ലാ സംഭോഗവും പ്രത്യുൽപ്പാദനത്തിൽ കലാശിക്കണമെന്നില്ല . ഇത് സ്ത്രീയുടെ ആർത്തവ ചക്രത്തിലെ അണ്ഡവിസർജനവുമായി ( Ovulation ) ബന്ധപ്പെട്ട് കിടക്കുന്നു . അണ്ഡവിസർജനകാലത്തെ ലൈംഗികവേഴ്ച ഗർഭധാരണത്തിന് കാരണമായേക്കാം . തൃപ്തികരമായ ലൈംഗികബന്ധം പങ്കാളികൾ തമ്മിലുള്ള അടുപ്പം വർദ്ധിക്കുവാനും , അമിത രക്തസമ്മർദം
കുറയുവാനും മാനിസികാ സങ്കര്ഷം ലഘുകരിക്കുവാനും ( Stress reduction ) , നല്ല ഉറക്കത്തിനും അതുവഴി മെച്ച പ്പെട്ട ആരോഗ്യത്തിനും സഹായിക്കുന്നതായി ശാസ്ത്രം വ്യക്തമാക്കുന്നു ; പ്രത്യേകിച്ചും ഹൃദയാരോഗ്യത്തിനും , ഓർമശക്തിക്കും , ചറുചുറുക്കിനും , പുരുഷന്മാരിൽ പ്രോസ്ട്രേറ്റ് ഗ്രന്ഥിയുടെ ആരോഗ്യത്തിനും , പ്രോസ്ട്രേറ്റ് കാൻസർ സാധ്യത കുറയ്ക്കുവാനും , സ്ത്രീകളിൽ മൂത്രാശയ പേശികളുടെ ശക്തി വർധിക്കാനും തന്മൂലം നിയന്ത്രണ മില്ലാതെ മൂത്രം പോകുന്ന അവസ്ഥ ചെറുക്കുവാനും , യോനീ ലിംഗഭാഗത്തേക്കും
ഉള്ള രക്തയോട്ടം വർദ്ധിപ്പിക്കുവാനും അവിടുത്തെ പേശിക ളുടെ ദൃഢതയും ഇലാസ്തികതയും വർദ്ധിപ്പിക്കുവാനും പതിവായ ലൈംഗികബന്ധം ഗുണകരമാണണ് പഠനങ്ങൾ തെളിയിക്കുന്നു . അതിനാൽ ദീർഘകാലം രതിയുടെ അഭാവത്തിൽ പലരിലും ശാരീരികമോ മാനസികവുമായതോവായ ബുദ്ധിമുട്ടുകൾ പ്പെടാറുണ്ട് . അതുപോലെ അമിതമായ ലൈംഗികതാല്പര്യം മൂലം പ്രശ്നങ്ങൾ അനുഭവിക്കുന്നവരും ധാരാളമുണ്ട് . രതിയുടെ ആധിക്യം മൂലം , തന്റെയോ പങ്കാളിയുടെയോ ദൈനം ദിന ജീവിതത്ത പ്രതികൂലമായി ബാധിക്കുകയോ ബുദ്ധിമുട്ടുകൾ ഉണ്ടാകുകയോ ചെയ്യുമ്പോൾ ആണ് ലൈംഗിക പ്രവർത്തി അധികമായി കണക്കാക്കുന്നത് . എപ്പോഴും ലൈംഗിക ചിന്തയിൽ മുഴുകി ഇരിക്കുകയും അതുമൂലം നിയന്ത്രിക്കാനാകാതെ ലൈംഗിക പ്രവർത്തി കളിൽ ഏർപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് അമിത ലൈംഗിക ആസക്തി . ഇതുമൂലം സാമ്പത്തിക നഷ്ടം ,
ബന്ധങ്ങളിലെ ഉലച്ചിൽ , വേർപിരിയൽ , ലൈംഗിക പീഡനങ്ങൾ എന്നിവ ഉണ്ടാകാം . ലൈംഗി കാസക്തി അമിതമാകുന്നതിന് പല കാരണങ്ങൾ ഉണ്ട് . തലച്ചോറിലെ സെറാടോണിൻ , ഡോപ്പമിൻ തുടങ്ങിയ രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിൽ , അപസ്മാരം , ഇവയൊക്കെ ഇതിനു കാരണമാകാം