ബാഹ്യകേളി അഥവാ ഫോർപ്ലേയ്
മനുഷ്യരുടെ ലൈംഗികതയിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ഘട്ടമാണ് ബാഹ്യകേളി . മുഖ്യമായും ഇത് രണ്ട് രീതിയിൽ കാണപ്പെടുന്നു .
ലൈംഗികബന്ധത്തിന് മുൻപും ശേഷവും ആളുകൾ ബാഹ്യകേളികൾ ആസ്വ ദിക്കാറുണ്ട് . ഇണയിൽ പരമാവധി ലൈംഗിക വികാരമുണർത്തി സംഭോഗത്തിന് തയാറാക്കുന്ന മാനിസികവും
ശാരീരികവുമായ പ്രവൃത്തിയാണ് സംഭോഗപൂർവ ബാഹ്യ കേളി അഥവാ സംഭോഗപൂർവ രതിലാളനകൾ . ഇംഗ്ലീഷി ൽ ഫോർപ്ലേ ( Foreplay ) എന്ന് പറയുന്നു . ഇതൊരു സ്നേഹപ്രകടനം ( Love making ) കൂടിയാണ് . ആവശ്യത്തിന് സമയം സംഭോഗപൂർവ ബാഹ്യകേളിക്ക് ചിലവഴിക്കാതെ തിടുക്കപ്പെട്ടു നടത്തുന്ന
ലൈംഗിക ബന്ധം ചിലപ്പോൾ പങ്കാളിയുടെ അതൃപ്തിക്ക് കാരണ മായേക്കാം . മധുരസംഭാഷണം , ചുംബനം , ആലിംഗനം , തലോടൽ എന്നിവ ബാഹ്യകേളിയിൽ പെടുന്നു . ഇണ യുടെ ചുണ്ട് , ചെവി , കഴുത്ത് , മാറിടം തുടങ്ങി കാൽപ്പാ ദങ്ങൾ വരെയുള്ള ശരീര ഭാഗങ്ങളിൽ ചുംബിക്കുന്നതും ലാളിക്കുന്നതും ഫോർപ്ലേയുടെ ഭാഗമാണ് . സ്ത്രീകളിൽ കൃസരി / ഭഗശിശ്നിക , പുരുഷന്മാരിൽ ലിംഗം തുടങ്ങി നാഡീതന്തുക്കൾ ഏറെയുള്ള ഭാഗങ്ങളിലെ മൃദുവായ പരിലാളനവും അതിയായ ആനന്ദം നൽകുന്നു . പല ർക്കും ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിലെ സ്പർശനം ശരിയായ ഉത്തേജനത്തിന് ആവശ്യമാണ് . ഇവ ഓരോരുത്തർക്കും വ്യത്യസ്തമാകാം . മനസ്സിനിണ ങ്ങിയ പങ്കാളി , അവർ തമ്മിലുള്ള ആശയവിനിമയം , സ്നേഹപ്രകടനം , വ്യക്തിശുചിത്വം , മാനസികമായ അടുപ്പം , വൃത്തിയും സുഗന്ധവുമുള്ള അന്തരീക്ഷം മുത ലായവ ഇതിന്റെ പ്രധാന ഘടകങ്ങളാണ് . വാസ്തവത്തി ൽ ഇത് കിടപ്പറയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല . ദിവസം മുഴുവനുമുള്ള പങ്കാളിയുടെ മോശമായ പെരു മാറ്റവും , ലഹരി ഉപയോഗവുമെല്ലാം ബാഹ്യകേളിയെ ബാധിക്കാറുണ്ട് . നാഡീവ്യവസ്ഥയും മത്തിഷ്കവും ഈ സുഖാനുഭൂതിയിൽ പങ്ക് വഹിക്കുന്നു . മനുഷ്യൻ മാത്രമല്ല , പല ജീവിവർഗങ്ങളും ബാഹ്യകേളിക്ക് സമയം ചിലവഴി ക്കുന്നതായി കാണാം .
ഫോർപ്ലേയുടെ പ്രാധാന്യം
ചിലർക്ക് വളരെക്കുറച്ചു സമയം മതിയെങ്കിൽ മറ്റു ചില ർക്ക് കുറച്ചധികം സമയം ബാഹ്യകേളി ഉണ്ടായെങ്കിലേ ലൈംഗിക ഉത്തേജനം ഉണ്ടാകുകയുള്ളൂ .
സംഭോഗ പൂർവലീലകൾക്ക് വേണ്ടി സമയം ചിലവഴിക്കുന്നത് ലൈംഗികബന്ധത്തിന്റെ ആസ്വാദ്യത മെച്ചപ്പെടുത്തും എന്ന് പഠനങ്ങൾ പറയുന്നുണ്ട് . സന്തോഷകരമായ ബാഹ്യകേളിയിലൂടെ ശരിയായ ഉത്തേജനമുണ്ടാവുകയും ശരീരവും മനസും ലൈംഗികബന്ധത്തിനു തയ്യാറാവുക യും ചെയ്യുന്നു . അതോടെ ലിംഗത്തിലെ അറകളിലേക്കും യോനീഭാഗത്തേക്കും ഉള്ള രക്തയോട്ടം വർധിക്കുന്നു . അതിന്റെ ഫലമായി പുരുഷലിംഗത്തിന് കൂടുതൽ മെച്ചപ്പെട്ട ഉദ്ധാരണം ലഭിക്കുന്നു . സ്ത്രീകളിൽ മുറുകി ഇരിക്കുന്ന യോനീഭാഗത്തെ മസിലുകൾ അയഞ്ഞു വരികയും , യോനീനാളം വികസിക്കുകയും , നനവും വഴുവഴുപ്പം നൽകുന്ന സ്നേഹദ്രവങ്ങൾ ( Lubrication ) ഉൽപ്പാദിപ്പിക്കപ്പെടുകയും , കൃസരി ഉദ്ധരിക്കുകയും ചെയ്യുന്നു . ഇത് സുഗമവും സുഖകരവുമായ ലൈംഗിക ബന്ധത്തിന് അത്യാവശ്യമാണ് . ഇത്തരം സ്രവങ്ങളുടെ അഭാവത്തിൽ ലൈംഗികബന്ധം വേദനാജനകമോ വിരസമോ ബുദ്ധിമുട്ടേറിതോവാകാനും സാധ്യതയുണ്ട് . അത് താല്പര്യക്കുറവിന് കാരണമാകാം . ഇവിടെയാണ് രതിപൂർവ്വലാളനകളുടെ പ്രാധാന്യം . എന്നാൽ പങ്കാളിക്ക് താല്പര്യമില്ലാത്ത രീതികൾ പൂർണമായും ഒഴിവാക്കുക തന്നെ വേണം .
സ്ത്രീകളിൽ രതിമൂർച്ഛ സംഭവിക്കുന്നത് പുരുഷന്മാരേക്കാൾ വൈകിയായതിനാലും , ലൈംഗിക ഉണർവ്വ് ഏറെ നേരം നീണ്ടു നിൽക്കുന്നതിനാലും ബാഹ്യകേളി യിൽ ഏർപ്പെടുന്നത് സംഭോഗത്തിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുവാനും , പുരുഷന്മാരിലെ ‘ സമയക്കുറവ് ചെറുക്കുവാനും സഹായിക്കുന്നു . ഇത് പുരുഷ ബീജങ്ങ ളുടെ ഗുണമേന്മ വർധിക്കുവാനും ഉപയുക്തമാണെന്ന് ചില പഠനങ്ങൾ തെളിയിക്കുന്നു . ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകൾക്കും , പ്രായമായി പുരുഷന്മാർക്കും ഉത്തേജനത്തിന് കൂടുതൽ സമയം രതിപൂർവലാളനകൾ വേണ്ടി വന്നേക്കാം . യോനീവരൾച്ചയും തന്മൂലം ബന്ധ പ്പെടുമ്പോൾ ഉണ്ടാകുന്ന വേദനയും പരിഹരിക്കാൻ ദീർഘനേരം ഫോർപ്ലേയിൽ ഏർപ്പെടുന്നത് സഹാ യിക്കും . കൃത്രിമമായി നനവ് നൽകുന്ന ഏതെങ്കിലും മികച്ച ലൂബ്രിക്കന്റുകളും ( ഉദാ . KY ജെല്ലി ) ഉപയോഗിക്കാം . പുതുമയുള്ള ബാഹ്യകേളികൾ ലൈംഗികതയിലെ ആവർത്തനവിരസത അകറ്റം . എല്ലാവരും പൂർവകേളി കൾ ഇഷ്ടപ്പെടുന്നവരാണെങ്കിലും പൊതുവേ സ്ത്രീകൾ കൂടുതലായി ബാഹ്യകേളികൾ ആസ്വദിക്കുന്നവരാ ണെന്ന് പഠനങ്ങൾ പറയുന്നു . പങ്കാളിയുടെ വ്യക്തി ശുചിത്വവും ഇവിടെ പ്രധാനമാണ് .
ലൈംഗിക വികാരത്തിന്റെ ഉറവിടം തലച്ചോർ തന്നെ . ഈ ഉത്തേജനം വർധിപ്പിക്കുവാൻ പൂർവ്വലീലകൾ ആവ ശ്യമാണ് . മാനസിക സമ്മർദം / സൂസ് ഒഴിവാക്കുന്നത് ബാഹ്യകേളികൾ ആസ്വദിക്കുന്നതിന് സഹായിക്കും . എന്നാൽ ലൈംഗിക ന്യൂനപക്ഷങ്ങളിൽ ( LGBTIA ) ഉൾ പ്പെടുന്ന അലൈംഗികരായ ( Asexuals ) വ്യക്തികൾക്ക്
ലൈംഗിക താല്പര്യമോ ചിലപ്പോൾ ലൈംഗിക ശേഷി യോ ഉണ്ടാകണമെന്നില്ല . ഇത്തരം സവിശേഷത ഉള്ള വർ ബാഹ്യകേളികളിൽ ഏർപ്പെട്ടത് കൊണ്ട് മാത്രം ലൈംഗിക ഉത്തേജനം ഉണ്ടാവുകയില്ല .














