close
ഫാഷൻസ്ത്രീ സൗന്ദര്യം (Feminine beauty)

മെറ്റലില്‍ കറുത്ത മുത്തുകള്‍ പതിപ്പിച്ച കമ്മൽ

മാലയും മൊതിരവും ഒന്നും അണിയാൻ ആഗ്രഹമില്ലാത്തവർക്ക് ഇഷ്ടം കമ്മലുകളാണ്. അങ്ങനെയുള്ളവരും ഉണ്ട്. ഞാന്ന് കിടക്കുന്ന വലിയ കമ്മലുകൾ ഇപ്പോഴത്തെ പെൺകുട്ടികൾക്ക് വളരെ ഇഷ്ടമാണ്. അതാണ് ട്രെൻഡും. സ്വര്‍ണ കമ്മലുകള്‍ എല്ലാവര്‍ക്കുമുണ്ടെങ്കിലും സാധാരണ ആരും അത് ഉപയോഗിക്കില്ല.
കല്യാണപ്പാര്‍ട്ടിക്ക് പട്ടുസാരിയില്‍ അണിഞ്ഞൊരുങ്ങി സാരിക്ക് ചേരുന്ന നിറമുള്ള ഒരു കമ്മലായിരിക്കും തെരഞ്ഞെടുക്കുക. പക്ഷേ, സ്വര്‍ണ കമ്മല്‍ വാങ്ങുന്ന സമയത്ത് തന്നെ ഒന്നു ശ്രദ്ധിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.
സ്വര്‍ണത്തിനോട് അശേഷം താല്പര്യമില്ലാത്തവര്‍ക്ക് തടിയിലും, വെള്ളിയിലും, മെറ്റലിലും തീര്‍ത്ത ഇയര്‍ റിംഗുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. വിവിധ വര്‍ണങ്ങളിലും, വ്യത്യസ്ത രൂപങ്ങളിലും തടിയില്‍ തീര്‍ത്ത ഇയര്‍ റിംഗുകള്‍ ലഭ്യമാണ്. ജീന്‍സ്, മിഡി ടോപ്പ് തുടങ്ങിയ സ്റ്റൈലന്‍ വേഷങ്ങള്‍ക്ക് ഇത്തരത്തിലുള്ള റിംഗുകള്‍ ഇണങ്ങും.
കൂടാതെ, കക്ക കൊണ്ട് ഉണ്ടാക്കിയ ഇയര്‍ റിംഗുകളും ഇത്തരം വേഷങ്ങള്‍ക്ക് നന്നായി ചേരും. കക്ക കൊണ്ടുള്ള ഇയര്‍റിംഗ്സിന് എന്ത് ചോദിക്കും എന്നോര്‍ത്ത് പേടിക്കണ്ട. കടയില്‍ ചെന്ന്, ‘ഷെല്‍ ഇയര്‍റിംഗ്സ്’ ചോദിച്ചാല്‍ മതി.
‘ഇയര്‍ റിംഗ്സി’ല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇയര്‍ റിംഗ് ആണ് ‘സില്‍വര്‍ വളയ’ങ്ങള്‍. വിവിധ നിറത്തിലുള്ള ക്രിസ്റ്റലുകള്‍ പതിപ്പിച്ച സില്‍വര്‍ ഇയര്‍ റിംഗുകള്‍ വിപണിയില്‍ ലഭ്യമാണ്. മെറ്റലില്‍ തീര്‍ത്ത ഇയര്‍റിംഗുകള്‍ അല്പം അലങ്കാരപണികളോടു കൂടിയതും നീളമുള്ളവയും ആയിരിക്കും. പക്ഷേ, മെറ്റലില്‍ കറുത്ത മുത്തുകള്‍ പതിപ്പിച്ച ഒരു കമ്മലുണ്ടെങ്കില്‍ അത് ഏത് മോഡേണ്‍ വസ്ത്രത്തിനൊപ്പവും ധരിക്കാന്‍ കഴിയുന്നതാണ്.
blogadmin

The author blogadmin

Leave a Response