ഈ ഭുമിയിൽ വിടരുന്ന എല്ലാ പുഷ്പങ്ങളും ഭംഗി ഉള്ളതാണ്, ഓരോന്നിനും അവശ്യകരമായ നിറവും മണവും, വശ്യതയും പ്രകൃതി കനിഞ്ഞു നല്‍കിയിട്ടുമുണ്ട്. അതുപോലെതന്നെ സ്ത്രീകളും പൂക്കൾക്കു സമം. സൗന്ദര്യം ഇല്ല എന്നുപറഞ്ഞ് ഒരു സ്ത്രീയെയും മാറ്റി നിർത്താൻ ആവില്ല. ഒരു സ്ത്രീയുടെ ആകാരവടിവ് ആണ് അവളുടെ സൌന്ദര്യത്തിനു മാറ്റ് കൂട്ടുന്നത്. എന്നാൽ 2 മക്കൾക്ക് ജന്മം നല്‍കുന്നതോടെ പല സ്ത്രീകളും സ്വയം അവഗണിക്കുന്നു. സൗന്ദര്യബോധങ്ങളില്‍ നിന്ന് അകന്നുമാറുന്നു. എന്താണിതിനു കാരണം? ഈ അവഗണയാണ് കാലക്രമേണ അവളുടെ സൌന്ദര്യം നശിപ്പിക്കുന്നതും അവളെ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളി മാറ്റുന്നതും.
മനോഹരമായ വസ്ത്രങ്ങള്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കും. അത് അവരവരുടെ ശരീരത്തിന് അനുയോജ്യമായ വിധത്തിലുള്ളവയായിരിക്കണം. മേല്‍ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് അടിവസ്ത്രങ്ങളും. എന്നാല്‍ യവ്വനത്തില്‍ തന്നെ പല സ്ത്രീകളും ശരിയായ അളവോട് കൂടിയ അടിവസ്ത്രങ്ങൾ ധരികാത്ത കാരണത്താലും, അവരുടെ ആകാരവടിവും രൂപഭംഗിയും നഷ്ടപ്പെടുത്തുന്നു. ഉദാഹരണത്തിന് അയഞ്ഞു തൂങ്ങിയ ബ്രാ ധരിക്കുമ്പോൾ എങ്ങനെ നിങ്ങളുടെ മാംസളഭാഗങ്ങൾ അയഞ്ഞു തൂങ്ങാതിരിക്കും. അതുപോലെ പാന്റീസും. നമ്മുടെ അവയവങ്ങള്‍ക്ക് ശരിയായ സപ്പോര്‍ട്ട് കൊടുത്തു അവിടവിടെ മാംസം തൂങ്ങി നില്ക്കതിരിക്കാൻ അടിവസ്ത്രങ്ങള്‍ക്ക് മുഖ്യ പങ്കുണ്ട്. ശരീരത്തിന് യോചിച്ച അടിവസ്ത്രം നോക്കി വാങ്ങുന്നതിന് ഇന്ന് നാണിക്കാൻ ഒന്നുമില്ല,
സ്ത്രീ സൌന്ദര്യത്തിനു മാറ്റ് കൂട്ടുന്നത് അവളുടെ മാറിടങ്ങൾ തന്നെ. 2 കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതും അവർക്ക് മുലയൂട്ടൽ എന്ന മഹത്തായ കാര്യം നിർവഹിക്കുന്നതോടും കൂടി പല സ്ത്രീകളുടെയും ചിന്താഗതി അവളുടെ മാറിടത്തിന്റെ ഭംഗി നഷ്ടമായി എന്നാണ്. എന്നാല്‍ ഒരിക്കലുമില്ല, കുഞ്ഞിന്റെ മുലയൂട്ടൽ കാലം കഴിയുന്നതോടൊപ്പം, നല്ല ഫിറ്റിംഗ് ആയ ശരിയായ കപ്പു സൈസ് ഉള്ള ബ്രാ ധരിക്കുന്ന ഒരു സ്ത്രീക്ക് മാറിടം പഴയ രീതിയിൽ കൊണ്ടുവരാൻ സാധിക്കും. നിങ്ങൾ കുഞ്ഞുങ്ങൾക്ക് മുലയൂട്ടൽ നടത്തുന്നതോടൊപ്പം, ബ്രെസ്റ്റ് ക്യാൻസർ എന്നുള്ള വ്യാധി വരാതെയിരിക്കാൻ 80% സാധ്യത കുറയുന്നു.