കന്യക എന്ന വാക്കിനർത്ഥം ശാരീരിക വേഴ്‌ചയിൽ ഏർപ്പെടാത്തവൾ എന്നാണ്. ഇതിന്‍റെ തെളിവായി പരിഗണിയ്‌ക്കപ്പെടുന്നത് ക്ഷതം പറ്റാത്ത കന്യാചർമ്മമാണ്.
പക്ഷേ ഇത് എല്ലായ്‌പ്പോഴും ശരിയാകണമെന്നില്ല. സംഭോഗത്തിലേർപ്പെട്ടിട്ടുള്ള ഒരു പെൺകുട്ടിയുടെ കന്യാചർമ്മത്തിന് ചില പ്രത്യേക സാഹചര്യങ്ങളിൽ യാതൊരു ക്ഷതവുമുണ്ടാകാതിരിയ്‌ക്കാം.
അതുപോലെ തന്നെ കന്യാചർമ്മം പൊട്ടിയിട്ടുള്ള യുവതി ഒരു തവണപോലും സെക്‌സിൽ ഏർപ്പെട്ടിട്ടുണ്ടാവണമെന്നുമില്ല. വ്യായാമങ്ങളിൽ മുഴുകുമ്പോഴോ, നീന്തൽ തുടങ്ങിയ ശാരീരികചലനങ്ങൾ ഏറെ ആവശ്യമുള്ള എക്‌സർസൈസുകൾ ചെയ്യുമ്പോഴോ കന്യാചർമ്മം പൊട്ടുന്നത് സാധാരണയാണ്. പതിവായി സൈക്കിൾ ചവിട്ടുന്ന പെൺകുട്ടികളിലും ഇത് സംഭവിക്കാറുണ്ട്.