മാനസികപിരിമുറുക്ക (Stress) ത്തിന് ഏറ്റവും ലളിതമായ പ്രായോഗിക അർത്ഥം അടിച്ചമർത്തപ്പെട്ട കോപം എന്നാണ്. തലച്ചോറിലെ ഒക്‌സിപിറ്റൽ ലോബി (occipital lobe) ൽ നോർഎപിനർഫിൻ (norepinephrine) എന്ന മസ്‌തിഷ്‌കരാസവസ്‌തുവിൽ ഈ ഘട്ടത്തിൽ ചില വ്യതിയാനങ്ങൾ സംഭവിയ്‌ക്കാറുണ്ട്. ലൈംഗിക സ്രവങ്ങളുടെ ഘടനയെയും ഇത് പരോക്ഷമായി ബാധിയ്‌ക്കുന്നുണ്ട്.
തന്നിമിത്തം ഒരു കുട്ടി വേണം എന്നുള്ള ആഗ്രഹത്തോടെയുള്ള ബന്ധപ്പെടലുകൾ ഇത്തരം കോപാകുലമായ സമയങ്ങളിൽ ഒഴിവാക്കുന്നതാണ് ഉചിതം. നശീകരണപ്രവണതയുള്ള കുട്ടികൾ ജനിക്കുന്നതിനും ഓട്ടിസം (autism) പോലെയുള്ള പ്രശ്നങ്ങളുള്ള കുഞ്ഞുങ്ങളുണ്ടാവുന്നതിനും അടിച്ചമർത്തിയ കോപത്തോടെയുള്ള സംഭോഗം കാരണമാകുന്നുവെന്ന് ആധുനിക മന:ശാസ്‌ത്രഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു.
ലൈംഗികതയെക്കുറിച്ച് ശാരീരികം എന്നതിനപ്പുറം മന:ശാസ്‌ത്രതലത്തിൽ അപഗ്രഥിക്കുമ്പോൾ മാനസിക പിരിമുറുക്ക വേളകളിൽ ഗർഭധാരണത്തിനായുള്ള ബന്ധപ്പെടലുകൾ ഒഴിവാക്കുന്നതാണ് ഉചിതം. ഗർഭധാരണ സാദ്ധ്യതയില്ലാത്ത ദിവസങ്ങളിൽ ബന്ധപ്പെടുന്നതിൽ വിമുഖത കാട്ടേണ്ടതുമില്ല.