ഭൂരിഭാഗം സ്‌ത്രീകളിലേയും ലൈംഗിക മരവിപ്പ് തികച്ചും മാനസികതലത്തിൽ ഉള്ളതാണ്. ഭൂതകാലജീവിതത്തിലെ അനുഭവങ്ങളുമായാണ് അവയ്‌ക്ക് ബന്ധം. പക്ഷേ നിർഭാഗ്യകരമെന്നു പറയട്ടെ, ആ വസ്‌തുത മറച്ചുവച്ചുകൊണ്ട് അനാവശ്യമായ സ്‌കാനിംഗുകളും തീവ്രമായ പാർശ്വഫലങ്ങളുള്ള മരുന്നുകളും നൽകി രോഗിയുടെ ശാരീരിക ആകൃതി തന്നെ വികൃതമാക്കുന്ന ഹോർമോൺ ചികിത്സയിലാണ് മിക്ക ഡോക്‌ടർമാർക്കും താൽപര്യം. അതിനു പിന്നിലെ സാമ്പത്തിക ലക്ഷ്യങ്ങൾ പലപ്പോഴും നമ്മൾ തിരിച്ചറിയാതെ പോകുന്നുണ്ട്.
വളരെ ചെറുപ്പത്തിൽ സംഭവിച്ചുപോകുന്ന ലൈംഗിക ഉത്തേജക അനുഭവങ്ങൾ മനപ്പൂർവ്വമല്ലാത്ത അവസ്‌ഥയിൽ ചിലരിലെങ്കിലും രതിമൂർച്‌ഛ (Orgasm) ഉളവാക്കാറുണ്ട്.
അസ്വീകാര്യമായ ഇത്തരം രതിമൂർച്‌ഛകൾ പക്വതയെത്താത്ത ഇളംപ്രായക്കാരുടെ ഉപബോധമനസ്സിൽ ലൈംഗികതയോടു തന്നെ വല്ലാത്ത ഒരുതരം വിരക്‌തി സൃഷ്‌ടിക്കും. പിന്നീട് പ്രായപൂർത്തിയെത്തുമ്പോൾ ഈ വിഭാഗത്തിൽപ്പെട്ട സ്‌ത്രീകളിൽ അത് ലൈംഗിക മരവിപ്പായി മാറും.