close

ചോദ്യം

36 വയസ്സുള്ള ഉദ്യോഗസ്ഥയാണ്. രണ്ട് കുട്ടികളുമുണ്ട്. രണ്ടും സിസേറിയനായിരുന്നു.

മകന് 7 ഉം മകൾക്ക് 2 ഉം വയസ്സ്. കഴിഞ്ഞ 6 മാസമായി ആർത്തവ സമയത്ത് അമിത രക്‌തസ്രാവമുണ്ടാവുന്നതാണ് എന്‍റെ പ്രശ്നംഡി ആന്‍റ് സി ചെയ്ത് നോക്കിയിട്ട് യാതൊരു ഫലവുമുണ്ടായില്ല.എന്‍റെ ഗർഭപാത്രം നീക്കം ചെയ്യണമെന്നാണ് ഡോക്ടർ പറയുന്നത്. ഞാനെന്താണ് ചെയ്യേണ്ടത്?

 

ഉത്തരം

ക്ലാസിക്കൽ ഡിസ്ഫംഗ്ഷൻ യൂട്ടറൈൻ ബ്ലീഡിംഗ് എന്ന അവസ്‌ഥയാണ് നിങ്ങൾക്ക്. ഇതിന് 3-4 മാസം പ്രൊജസ്ട്രോൺ ഗുളിക കഴിക്കുകയാണെങ്കിൽ ആശ്വാസം ലഭിക്കും. എന്നാൽ മരുന്ന് കഴിച്ചിട്ടും രോഗശമനം ഉണ്ടാകുന്നില്ലെങ്കിൽ ഏതെങ്കിലും വിദഗ്ദ്ധയായ ഡോക്ടറിന്‍റെ മേൽനോട്ടത്തിൽ യൂട്ടറൈൻ ലൈനിംഗ് നീക്കം ചെയ്യിക്കാം. ഗർഭപാത്രം നീക്കം ചെയ്യാതെ തന്നെ നിങ്ങളുടെ പ്രശ്നം 15 ശതമാനം ആയി കുറയും.

blogadmin

The author blogadmin

Leave a Response