ചോദ്യം
23 വയസ്സുള്ള വിവാഹിതയാണ്. എനിക്ക് സെക്സിൽ ഒട്ടും താൽപര്യമില്ല.
ഭർത്താവിനോട് എനിക്ക് വളരെയധികം സ്നേഹമുണ്ട്. ഞാൻ ഗർഭനിരോധന ഗുളികകൾ പതിവായി കഴിക്കുന്നുണ്ടെങ്കിലും സെക്സിലേർപ്പെടാൻ മനസ് തോന്നാറില്ല. ഒപ്പം വല്ലാത്ത ഡ്രൈനസുമുണ്ട്. പരിഹാര മാർഗ്ഗം നിർദ്ദേശിക്കുമല്ലോ?
ഉത്തരം
സെക്സിനോടുള്ള വെറുപ്പിന് കാരണമെന്താണെന്ന് വിശദമായ പരിശോധനയിലൂടെ മാത്രമേ അറിയാനാവൂ. നിങ്ങൾ അതിനെ എന്തുകൊണ്ട് വെറുക്കുന്നുവെന്നത് അറിയേണ്ടത് പ്രധാനമാണ്. ഇതിന് പിന്നിൽ മാനസികമായ വല്ല കാരണവുമുണ്ടോയെന്ന് പരിശോധിക്കണം. അതുകൊണ്ട് വിദഗ്ദ്ധനായ സെക്സോളജിസ്റ്റിനെ എത്രയും വേഗം കാണുക. ഡോക്ടറിന്‍റെ മാർഗ്ഗ നിർദ്ദേശങ്ങളിലൂടെ ഫലവത്തായ ചികിത്സകളും കൗൺസിലിംഗുകളും നടത്തുക. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നതു മൂലമാണ് ഡ്രൈനസ് ഉണ്ടാകുന്നത്.















