Copper T ചെയ്യുന്ന mechanism എന്തൊക്കെയാണെന്ന് ആദ്യം പറയാം .
ഗർഭനിരോധനത്തിനായി സ്ത്രീകൾക്ക് ഗർഭാശയത്തിനുള്ളിൽ നിക്ഷേപിക്കാവുന്ന ‘T’ ആകൃതിയുള്ള ചെറിയ ഉപകരണങ്ങളാണ് ഗർഭാശയവലയം അഥവാ ഐയുഡി (ഇൻട്രാ യൂട്രൈൻ ഡിവൈസ്). ഐയുഡികൾ രണ്ട് തരമുണ്ട്. സാധാരണയായി ചെമ്പോ പ്ലാസ്റ്റിക്കോ വെള്ളിയോ കൊണ്ടാണ് ഇവ നിർമ്മിക്കുന്നത്. ലൂപ്പ് എന്നും അറിയപ്പെടുന്ന ഗർഭാശയവലയം ദീർഘകാലം ഉപയോഗിക്കാവുന്ന ഒന്നാണ്. കോപ്പർ ടി ഉദാഹരണം. ഇതിലെ ചെമ്പ് ഗർഭാശയത്തിലെത്തുന്ന പുരുഷബീജങ്ങളെ നശിപ്പിക്കുന്നു. അതുവഴി അണ്ഡബീജസങ്കലനം നടക്കാനും സിക്താണ്ഡം ഉണ്ടാകാനുമുള്ള സാധ്യത ഇല്ലാതാക്കുന്നു എന്നതാണ് പ്രവർത്തനരീതി. ഗർഭനിരോധന മാർഗങ്ങളിൽ ഒന്നായ ഇത് എടുത്തുമാറ്റിയാൽ ഗർഭം ധരിക്കുവാനുള്ള കഴിവ് തിരിച്ചുകിട്ടുന്ന ജനനനിയന്ത്രണത്തിന്റെ ഏറ്റവും ഫലവത്തായ ഒരു താൽക്കാലിക മാർഗ്ഗം ആണ്. അതിനാൽ ഉടനേ കുട്ടി വേണ്ട എന്നുള്ളവർക്കും, പ്രസവങ്ങൾ തമ്മിലുള്ള ഇടവേള ക്രമീകരിക്കാനും ഇത് ഏറ്റവും ഫലപ്രദമാണ്.
ഒന്നാമതായി, കോപ്പർ spermicidal ആണ്. അതായത് ഗർഭാശയത്തിലെത്തുന്ന പുരുഷബീജത്തെ അത് രാസപ്രവർത്തനത്തിലൂടെ കൊല്ലുന്നു.
Bodyക്കു പുറത്തുള്ള എന്ത് വസ്തുവിനോടും body ഒരുതരം allergy reaction ഉണ്ടാക്കും . കോപ്പർ ടിയും അത് ചെയ്യുന്നു. അങ്ങനെ ഉണ്ടാകുന്ന reactionന്റെ ഭാഗമായി ഗർഭാശയസ്തരം കൂടുതൽ വഴുവഴുപ്പുള്ള കട്ടിയുള്ള ദ്രാവകം ഉണ്ടാക്കുന്നു . (Mucus from glands of uterus) .
ഇതിന്റെ കൂടെ ധാരാളം ശ്വേതരക്താണുക്കളും ഗർഭാശയത്തിന്റെ സങ്കോചം കൂട്ടുന്ന prostaglandins ( പുരുഷബീജത്തിന്റെ ചലനശേഷി വളരെയധികം കുറക്കുകയും ചെയ്യുക എന്ന പ്രവർത്തനവും ഇവയ്ക്കുണ്ട്) എന്ന പദാർത്ഥങ്ങളും ഉണ്ടാക്കുന്നു .
Foreign body reactionൽ പങ്കെടുത്തു foreign bodyയെ തിന്നു തീർക്കുക കൂടിയാണ് ശ്വേതരക്താണുക്കളുടെ ധർമം . അങ്ങനെ സ്ത്രീശരീരത്തിൽ എത്തുന്ന പുരുഷബീജങ്ങളെ കൊന്നൊടുക്കുക , അവയുടെ ചലനം കുറച്ചു , ഗർഭധാരണം നടക്കുന്ന സ്ഥലത്തു ,അതായത് fallopian tubesൽ എത്താനുള്ള സാഹചര്യം അനുവദിക്കാതിരിക്കുക എന്നിവയാണ് copper t യുടെ actions . Copper t യിലെ copper 2+ അയോണുകളാണ് ഈ പ്രവർത്തനങ്ങൾക്കു കാരണം.
Copper t ഇടാൻ ആധുനികവൈദ്യശാസ്ത്രം നിഷ്കർഷിച്ചിരിക്കുന്ന സമയം ആർത്തവം അസാനിച്ച ശേഷമുള്ള ആദ്യദിവസങ്ങളിൽ ആണ് . അതായത് ഗർഭം ഇല്ലെന്നു ഉറപ്പിക്കൽ ആണ് ഇവിടെ ചെയ്യുന്നത് (ആ സമയത്ത് കോപ്പർ ടി ഇടാൻ കുറച്ചുകൂടെ എളുപ്പവുമാണ്, വേദന കുറയും എന്നീ കാരണങ്ങൾ കൂടെയുണ്ട്). കോപ്പർ ടിയുടെ ചരട്/ത്രെഡ് ചെക്ക് ചെയ്യാൻ ആദ്യ മാസങ്ങളിൽ ഡോക്ടർ/നേഴ്സ് പറഞ്ഞപോലെ കൃത്യമായും ചെക്ക് അപ്പിനെത്തണം. എങ്ങനെ ചെക്ക് ചെയ്യണം എന്ന് ചോദിച്ചറിയണം.
കോപ്പർ ടി ഇട്ടിട്ടും ഗർഭിണി ആവുന്നുണ്ടല്ലോ എന്ന് തോക്കിക്കേറി വെടിവെക്കുന്നൊരോട് ഇതാണുത്തരം . ഒരു ഗർഭനിരോധനമാർഗവും 100% സുരക്ഷിതമല്ല.
ഇനി മറ്റൊരു അസാധാരണപ്രവർത്തനം ഉണ്ട് copper Tക്കു . ബീജസങ്കലനം നടന്നു അഞ്ചുദിവസത്തിനുള്ളിൽ copper T ഇടുകയാണെങ്കിൽ ഉണ്ടായ ഭ്രൂണത്തിന് ഗർഭാശയഭിത്തിയിൽ പറ്റിപ്പിടിച്ചുവളരാൻ കഴിയാതെ വരുന്നു. Emergency contraception ആയി ഉപയോഗിക്കാം എന്നർത്ഥം. ബീജസങ്കലനം നടന്ന് അഞ്ചു മുതൽ ഏഴുവരെയുള്ള ദിവസങ്ങളിലാണ് ഈ സിക്ത്താണ്ഡപറ്റിപ്പിടിക്കൽ നടക്കുന്നത് .
Copper T ക്കും പരാജയം സംഭവിക്കാം മറ്റേതു ഗർഭനിരോധനരീതിയും പോലെ .
കോപ്പർ ടി ഇട്ട ശേഷം ഒന്നോ രണ്ടോ ആർത്തവങ്ങളിൽ കൂടുതൽ രക്തസ്രാവവും വേദനയും ഉണ്ടായേക്കാം . ഡോക്ടർ മറന്നെങ്കിൽ അതിനുള്ള മരുന്ന് നിങ്ങൾ പ്രത്യേകം ചോദിച്ചുവാങ്ങുക.
ലൈംഗികരോഗങ്ങൾക്കു സാധ്യത കൂടിയവർ, ഒന്നിലധികം പുരുഷപങ്കാളികൾ ഉള്ള സ്ത്രീകൾ, ഒന്നിലധികം പങ്കാളികൾ ഉള്ള പുരുഷന്മാരുമായി ഇണചേരേണ്ടിവരുന്ന സ്ത്രീകൾ എന്നിവർ copper T ഉപയോഗിക്കാതിരിക്കുക . )
(3,5,10 വർഷങ്ങൾ വരെ ഉപയോഗിക്കാവുന്ന കോപ്പർ ടികൾ ഉണ്ട്)
ഉള്ളതിൽ വെച്ചേറ്റവും സുരക്ഷിതമായ ഈയൊരു ഗർഭനിരോധനമാർഗത്തെ വളച്ചൊടിച്ചു ചില മതങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കരുതെന്നു ഞാൻ അഭ്യർത്ഥിക്കുന്നു .
ചില നല്ല ചോദ്യങ്ങൾ.. ഉത്തരങ്ങൾ ഇതാണ്.
1) കോപ്പർ ടി ഇട്ട സ്ത്രീയുമായി ബന്ധപ്പെടുമ്പോൾ പുരുഷപങ്കാളിക്ക് കോപ്പർ ടി തട്ടി വേദന ഉണ്ടാകുമോ?
ഇല്ലാ. Noooooooo.
2)കോപ്പർ ടി ഉപയോഗിച്ചാൽ പിന്നീട് ആവശ്യമെങ്കിൽ ഗർഭം ധരിക്കാമോ.
Yes. കോപ്പർ ടി ഊരുന്നതുമുതൽ ഗർഭത്തിനു സ്വാഭാവികമായ ചാൻസ് തിരികെ കിട്ടുന്നു. കോപ്പർ ടി ഉപയോഗിക്കാവുന്ന വ്യക്തി/good candidate ആണോ എന്നത് മാത്രമാണ് പ്രശ്നം. ഉപയോഗിച്ച് നോക്കിയാലെ മനസ്സിലാവൂ. Good candidate അല്ലെങ്കിൽ, remove ചെയ്യാൻ ഡോക്ടർ നിർദേശിക്കും. കോപ്പർ ടി ഇട്ടശേഷമുള്ള ആദ്യത്തെ രണ്ടുമൂന്നു ആർത്തവചക്രങ്ങളിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് പറയാൻ കാരണം ഇതുംകൂടെയാണ്.
3) ഇൻസെർട്ട് ചെയ്താൽ സെക്സ് ചെയ്യുന്നതിന് എത്ര നാൾ കാക്കണം.
ഇട്ടു കഴിഞ്ഞ് അടുത്ത നിമിഷം മുതൽ ഗർഭനിരോധനം സാധ്യമാവുന്നു.
4) കുട്ടിക്ക് 11 മാസമായി. ഇനി കോപ്പർ ടി എപ്പോൾ ഇടാം?
പ്രസവത്തിൽ മറുപിള്ള പുറന്തള്ളിയ ശേഷം വരെ ഇടാമെങ്കിലും, അണുബാധയുടെ സാധ്യത പരിഗണിച്ചു ബ്ലീഡിങ്ങും യോനീസ്രവവും നിന്ന ശേഷമാണ് കോപ്പർ ടി സാധാരണ ഇടുന്നത്. അതേ പോലെ അബോർഷൻ കഴിഞ്ഞ് സ്രവങ്ങൾ നിന്നിട്ട്. പത്തുമിനിട്ടിനുള്ളിൽ ഇടുന്നത് കൂടുതൽ ഫലപ്രദം.
5) PHസെന്ററിൽ നടക്കുമോ? എത്ര സമയം വേണം? ബൈ സ്റ്റാൻഡർ വേണമോ?.
എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും സേവനം ലഭ്യമാക്കാൻ ട്രെയിനിങ് ലഭിച്ച സ്റ്റാഫ് ഉണ്ട്. വളരെ ചുരുങ്ങിയ സമയം മതി കോപ്പർ ടി നിക്ഷേപിക്കാൻ. ക്ലീൻ ചെയ്യാനും ഇടാനും മിനിട്ടുകൾ.
6) വേദന ഉണ്ടാവുമോ ?
ചെറിയ വേദന പ്രതീക്ഷിക്കുക. Periods കഴിഞ്ഞ അടുത്ത ദിവസങ്ങളിൽ വേദന കുറവാണ്. ഗർഭാശയഗളത്തിന്റെ പേശികൾ ഉപകരണം കൊണ്ട് പിടിക്കുമ്പോൾ ഒരു ചെറിയ വേദന ഉണ്ടാകാം. കോപ്പർ ഇട്ടു കഴിയുമ്പോൾ ആ വേദന പൂർണമായും മാറും. അടുത്ത periods ചിലപ്പോൾ സാധാരണയിൽ കവിഞ്ഞു വേദന കാണാം. Pain killers എടുക്കാവുന്നതാണ്. രക്തസ്രാവം കൂടുതലാണെങ്കിൽ അതിന്റെ മരുന്നും ഡോക്ടർ നിർദേശിക്കും.
7) കോപ്പർ ടി ഉപയോഗിച്ചാൽ അഥവാ ഉണ്ടാവുന്ന ഗർഭം ട്യൂബിൽ ആകുമോ?
ട്യൂബിൽ അല്ലെങ്കിൽ ectopic ഗർഭം എന്ന റിസ്ക് കോപ്പർ ടി ഉപയോഗിക്കുന്നവരിലും ഇല്ലാത്തവരിലും ഒരേപോലെയാണ് കാണുന്നത് എന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. . എന്നാൽ കോപ്പർ ടി ഗർഭാശയഗർഭത്തെ ഫലപ്രദമായി തടയുന്നത് കാരണം, പരാജയം നടക്കുകയാണെങ്കിൽ ആ ഗർഭം ectopic ആവുകയാണ് ചെയ്യുന്നത്. അല്ലാതെ, ഭയക്കുന്നപോലെ കോപ്പർ ടി കാരണമല്ല ട്യൂബിൽ ഗർഭം ഉണ്ടാവുന്നത്.
8) വിവാഹിതരായവർക്ക് മാത്രമാണോ കോപ്പർ ടി.
പ്രസവം കഴിഞ്ഞ സ്ത്രീകളിൽ ആണ് കൂടുതൽ സേഫ് എന്നായിരുന്നു ആദ്യകാല ധാരണകൾ. എന്നാൽ ഗർഭധാരണത്തെ മുൻനിർത്തി പ്രസവിക്കാത്തവർക്കും സുരക്ഷിതമാണെന്ന് പുതിയപഠനങ്ങൾ പറയുന്നുണ്ട്. സമൂഹസദാചാരത്തെ മുൻനിർത്തി ഡോക്ടർമാർ ഇതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ കാണിച്ചേക്കാം. തിരുത്തലുകൾ ഉണ്ടാകേണ്ടതുണ്ട്.
9) കോപ്പർ ടി ഇട്ടാൽ മെലിയുമോ?
ഇല്ലാ.
എന്തുകൊണ്ട് ഇങ്ങനെയൊരു സംശയം? കാരണം, പലപ്പോഴും പ്രസവശേഷം മൂന്നാം മാസമൊക്കെയാണ് കോപ്പർ ഇടാറുള്ളത്. അപ്പോഴേക്കും വിവിധഅശാസ്ത്രീയഭക്ഷണരീതികൾ കൊണ്ട് സ്ത്രീശരീരം തടിച്ചുകാണും. മൂന്ന് മാസം ആകുമ്പോഴേക്കും പഴയ ഭാരിച്ച ജോലികൾ, കുട്ടിയെ നോക്കൽ, മുലയൂട്ടുന്നതുകൊണ്ട് രാത്രി ഉറക്കം ഇല്ലാതാകൽ എന്നിവ കാരണം സ്ത്രീശരീരം ക്ഷീണിക്കും. ഇതിനെയാണ് കോപ്പർ ടി ഇട്ടതുമായി ബന്ധിപ്പിച്ചുപോകുന്നത്.