close

പോഷകാഹാരക്കുറവും നിലവാരമില്ലാത്ത ലിപ്സ്റ്റിക്കുകളുടെ ഉപയോഗവും ചുണ്ടുകളുടെ നിറം നഷ്ടമാകാന്‍ പ്രധാകാരണമാണ്. ഇതിന് പരിഹാരമായി രാത്രി ഉറങ്ങാന്‍ പോകും മുമ്ബ് പാല്‍പ്പാട, നാരങ്ങാനീര്, ഗ്ലിസറിന്‍ ഇവ സമം ചേര്‍ത്തു ചുണ്ടുകളില്‍ പുരട്ടണം. ഇങ്ങനെ പതിവായി ചെയ്‌താല്‍ ചുണ്ടുകള്‍ക്കു നല്ല നിറം കിട്ടും. പതിവായി നെല്ലിക്കാനീര് പുരട്ടുന്നതും ഗുണം ചെയ്യും.

തക്കാളിനീരും വെളിച്ചെണ്ണയും യോജിപ്പിച്ച്‌ ചുണ്ടില്‍ പുരട്ടിയാല്‍ നിറംമങ്ങല്‍ മാറും. ഗ്ലിസറിനും തേനും നാരങ്ങാനീരും ചേര്‍ത്തു ചുണ്ടില്‍ പുരട്ടി വിരല്‍കൊണ്ട് അമര്‍ത്തിയുഴിഞ്ഞാല്‍ ചുണ്ടിനു നിറവും ഭംഗിയും ഏറും. ഒരു ടീസ്‌പൂണ്‍ ബദാം എണ്ണയും അര ടീസ്‌പൂണ്‍ ആവണക്കെണ്ണയും യോജിപ്പിച്ചു ചുണ്ടില്‍ പുരട്ടിയശേഷം ഉറങ്ങാന്‍ പോവുക. നിറത്തിനു കാര്യമായ മാറ്റം ഉണ്ടാകും.

പോഷകക്കുറവു പരിഹരിക്കാന്‍ നിത്യവും ധാരാളം പച്ചക്കറികള്‍ കഴിക്കുക. വിറ്റാമിന്‍ ‘സി’ അടങ്ങിയ ഓറഞ്ച്, തക്കാളി, നെല്ലിക്ക എന്നിവയും കഴിക്കണം. ചുണ്ടില്‍ അധികം വെയില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കണം.

blogadmin

The author blogadmin

Leave a Response