close

മുടിയുടെ വളര്‍ച്ചയെ വേഗത്തിലാക്കുന്നത് മുതല്‍ പ്രശ്നങ്ങളെ കുറയ്ക്കാന്‍ വരെ വീട്ടുവൈദ്യങ്ങള്‍ സഹായിക്കും.മുടിയുടെ കട്ടി കുറയുന്ന പ്രശ്നത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും ഈ മാസ്ക് നിങ്ങളൊന്ന പരീക്ഷിച്ചു നോക്കണം.

 

ഒരു ചെറിയ പാത്രത്തില്‍ ഒരു ടീസ്പൂണ്‍ കാസ്റ്റര്‍ ഓയില്‍ ചേര്‍ക്കുക. മൈക്രോവേവില്‍ ഏകദേശം 10 സെക്കന്‍ഡ് ഇത് ചൂടാക്കുക. ഈ എണ്ണ തലയില്‍ ഉപയോഗിക്കുമ്ബോള്‍ ഊഷ്മളമായിരിക്കണമെന്ന് ഓര്‍മ്മിക്കുക. വിരല്‍ത്തുമ്ബ് ഉപയോഗിച്ച്‌ തലയോട്ടിയില്‍ ഈ എണ്ണ മസാജ് ചെയ്യുക. ഇത് 15 മിനിറ്റ് തലയില്‍ സൂക്ഷിക്കുക, തുടര്‍ന്ന് ഷാംപൂ ചെയ്യുക. അവോക്കാഡോ നിങ്ങളുടെ ശാരീരിക ആരോഗ്യത്തിന് മാത്രമല്ല, മുടിക്കും മികച്ച ഗുണങ്ങളെ നല്‍കുന്നതാണ്.

ഒമേഗ -3, അമിനോ ആസിഡുകള്‍, വിറ്റാമിന്‍ എ, ഡി, ഇ, ബി 6 എന്നിവയാല്‍ സമ്ബന്നമായ ഈ ഫലം നിങ്ങളുടെ തലമുടിക്ക് ആവശ്യമായ എല്ലാ പോഷകങ്ങളെയും വാഗ്ദാനം ചെയ്യുന്നു. ഒരു ഇടത്തരം വലിപ്പമുള്ള പഴുത്ത അവോക്കാഡോയും ഒരു ചെറിയ പഴുത്ത വാഴപ്പഴവും ഒരുമിച്ച്‌ ഉടച്ചെടുക്കുക. ഈ പേസ്റ്റിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയിലും വീറ്റ് ജേം ഓയിലും ചേര്‍ക്കുക. ഈ ഹെയര്‍ മാസ്ക് സൗമ്യമായി തലയോട്ടിയില്‍ തേച്ച്‌ പുരട്ടി മസാജ് ചെയ്യുക. നിങ്ങളുടെ മുടി വേരുകള്‍ മുതല്‍ നുറുങ്ങു വരെ ഇത് തേച്ച്‌ പിടിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക

blogadmin

The author blogadmin

Leave a Response