ചില നാടന്‍ വഴികളിലൂടെ നമുക്ക് മുടിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുന്നുണ്ട്. ഇത് പലപ്പോഴും മുടിക്ക് എന്തൊക്കെ ഗുണങ്ങള്‍ ആണ് നല്‍കുന്നത് എന്ന് നോക്കാം. നെല്ലിക്കയിലൂടെ തന്നെ മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്ന് നമുക്ക് നോക്കാവുന്നതാണ്.നെല്ലിക്ക എണ്ണ കാച്ചിത്തേക്കുന്നത് പല വിധത്തില്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നുണ്ട്. അതിന് വേണ്ടി നല്ലതുപോലെ ഉണങ്ങിയ നെല്ലിക്ക അല്പം വെളിച്ചെണ്ണയില്‍ കാച്ചിയെടുക്കണം. അത് നല്ലതുപോലെ തിളച്ച് കഴിഞ്ഞാല്‍ അത് നല്ലതുപോലെ ചൂടാറി തലയില്‍ തേക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.
ഉണക്കനെല്ലിക്ക ഇല്ലെങ്കില്‍ നെല്ലിക്കപ്പൊടിയാണെങ്കിലും ധാരാളം. ഇത് ദിവസവും കുളിക്കുന്നതിന് മുന്‍പ് തന്നെ മുടിയില്‍ തേക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് ഇത് വളരെയധികം സഹായിക്കുന്നുണ്ട്. മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഇത് മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. വെളിച്ചെണ്ണക്ക് പകരം ഒലീവ് ഓയിലും ഉപയോഗിക്കാവുന്നതാണ്.