വീട്ടിൽ തന്നെ പൽപ്പൊടി ഉണ്ടാക്കാം. കാവി മണ്ണ്, തൃഫല, ചുക്ക്, കുരുമുളക്, തിപ്പലി, ഇന്തുപ്പ് ഇത്രയും 50 ശതമാനവും ബാക്കി 50 ശതമാനവും പഴുത്ത മാവില ഉണക്കിപ്പൊടിച്ചതും ചേർത്ത് പൽപ്പൊടി തയാറാക്കി വയ്ക്കാം. പല്ലിനും മോണയ്ക്കും നല്ല ബലം കിട്ടു. കെമിക്കലുകൾ ഉപയോഗിച്ചു വെളു പ്പിക്കുന്നതിനേക്കാൾ ആരോഗ്യപ്രദവുമാണ്.
∙ ഉമിക്കരിയിൽ ഉപ്പും കുരുമുളക് പൊടിയും ചേർത്തു പല്ലു തേക്കുന്നതും പല്ലുകൾക്ക് ശക്തി പകരാൻ നല്ലതാണ്.
∙എന്നും രാത്രി കിടക്കുന്നതിനു മുമ്പ് കുറച്ച് എളളു വായിലിട്ട് രണ്ടു മിനിറ്റു നേരം ചവച്ച് അതിന്റെ നീര് തുപ്പിക്കളയാം. എന്നിട്ടു പല്ലു തേക്കാം. ഇതു രോഗങ്ങൾ അകറ്റി മോണ ബലമുളളതാക്കും.
∙ഇളം ചൂടുവെളളത്തിൽ അൽപ്പം ഉപ്പിട്ട് അതു കവിൾ കൊളളുക. ഇതു ദിവസവും ചെയ്യുന്നത് മോണയ്ക്കും പല്ലിനും ഗുണം ചെയ്യും.
∙പഴുത്ത മാവില കൊണ്ടു പല്ലു തേക്കാം . പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ നീങ്ങും.
∙ചെറുനാരങ്ങാനീരിൽ ഉപ്പു പൊടിച്ചിട്ട് പല്ലു തേക്കുക. ഒരാഴ്ചയ്ക്കുളളിൽ പല്ലിന്റെ മഞ്ഞ നിറത്തിൽ മാറ്റം വരും.
∙ഒരു ചെറിയ സ്പൂൺ എള്ളെണ്ണ കവിൾ കൊളളുക. വായ്നാറ്റം അകലും.