close

മുപ്പത് വയസിനു ശേഷവും മനസ്സ് ചെറുപ്പമായി നിലനിര്‍ത്താം പക്ഷേ ചര്‍മ്മത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ സ്വീകരിച്ചല്ലെ പറ്റൂ. മുപ്പത് വയസു കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ് വരണ്ട സ്‌കിന്‍, ചുളിവുകള്‍ തുടങ്ങിയ മാറ്റങ്ങള്‍. ഇതിന് ശേഷമായിരിക്കും ചര്‍മ്മസംരക്ഷണത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത് തന്നെ. മുപ്പതുകളിലെ ചര്‍മ്മ സംരക്ഷണം ഗൗരവമായി തന്നെ എടുക്കാം, ഇതിനായി ചില നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു.

ഫെയ്‌സ് സിറം

മുപ്പതിനു ശേഷം ഫെയ്‌സ് സിറം തീര്‍ച്ചയായും ഉപയോഗിക്കണം. ഓരോരുത്തരുടെയും സ്‌കിന്‍ടൈപ്പിനു ചേര്‍ന്ന സിറമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇത് മുഖം മൃദുവാകുന്നതിന് സഹായിക്കും മാത്രമല്ല നിറം വര്‍ധിക്കുന്നതിനും മുഖത്തെ ഡ്രൈനസ് മാറ്റുന്നതിനും ഇത് സഹായിക്കും.

മോയ്‌സ്ചറൈസര്‍

മുപ്പതുകളില്‍ ചര്‍മ്മം കൂടുതല്‍ വരണ്ടതാകുന്നു, അതുകൊണ്ട് നിങ്ങള്‍ക്കു ചേര്‍ന്ന മോയ്‌സ്ച്ചറൈസര്‍ എപ്പോഴും ഉപയോഗിക്കുക.

സണ്‍സ്‌ക്രീന്‍ ലോഷന്‍

സണ്‍സ്‌ക്രീന്‍ ക്രീമിന്റെ ഉപയോഗമാണ് മറ്റൊന്ന്. മുപ്പതിനു ശേഷം സ്‌കിന്‍ കൂടുതല്‍ സെന്‍സിറ്റീവ് ആകുന്നു. സൂര്യാഘാതം പോലുള്ളവ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. അത് കൊണ്ട് പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കാന്‍ മറക്കണ്ട.

ഐ ക്രീം

ഈ സമയമുണ്ടാകുന്ന മറ്റൊരു പ്രശ്‌നമാണ് കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുത്ത പാടുകളും ചുളിവുകളും. ഇത് തടയാണ് ഐ ക്രീം ഉപയോഗിക്കാം. എന്നാല്‍ കണ്ണിന് ചുറ്റും മറ്റ് ക്രീമുകള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. കണ്ണിന് ചുറ്റുമുള്ള കറുക്ക പാടുകള്‍ നീക്കം ചെയ്യാന്‍ വെള്ളരിക്കയും ഉപയോഗിക്കാവുന്നതാണ്.

ഫേഷ്യല്‍ ഓയില്‍ മസ്സാജ്

മാസത്തില്‍ രണ്ട് തവണയെങ്കിലും ഫേഷ്യല്‍ ഓയില്‍ ഉപയോഗിച്ച് മുഖം മസ്സാജ് ചെയ്യണം. ഇത് സ്‌കിന്‍ ഹൈഡ്രേറ്റ് ചെയ്ത് തിളക്കം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും.

ഫെയ്‌സ് സ്‌ക്രബ്

ഫെയ്‌സ് വാഷിനൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് സ്‌ക്രബും. ആഴ്ച്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിച്ച് മുഖം കഴുകാം. ഡെഡ് സ്‌കിന്‍ നീക്കം ചെയ്യുന്നതിനും ബ്ലഡ് സര്‍ക്കുലേഷന്‍ വര്‍ധിക്കുന്നതിനും സ്‌ക്രബ് ഉപയോഗിച്ചുള്ള ഫേസ് മസ്സാജ് സഹായിക്കും.

നൈറ്റ് ക്രീം

രാത്രി കിടക്കുന്നതിന് മുമ്പ് നൈറ്റ് ക്രീം ഉപയോഗിക്കാന്‍ മറക്കരുത്. മറ്റെല്ലാം പോലെ തന്നെ സ്‌കിന്‍ടൈപ്പിനു ചേര്‍ന്ന ക്രീം വേണം തെരഞ്ഞെടുക്കാന്‍.

ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് മേക്കപ്പ് റിമൂവര്‍, വീര്യം കുറഞ്ഞ റിമൂവര്‍ മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍ മുഖത്ത് എളുപ്പത്തില്‍ ചുളിവുകള്‍ വീഴാന്‍ സാധ്യതയുണ്ട്

blogadmin

The author blogadmin

Leave a Response