close
ആരോഗ്യംചോദ്യങ്ങൾ

കണ്ണുകളുടെ പരിപാലനത്തിനും നല്‍കാം കുറച്ച് പ്രാധാന്യം

ഏറ്റവും കരുതലോടെ പരിപാലിക്കേണ്ട കണ്ണുകള്‍ക്ക് പലരും അത്രയ്ക്ക് പ്രാധാന്യം നല്‍കാറില്ല. ഇത് നിരവധി പ്രശ്‌നങ്ങളിലേക്കായിരിക്കും കൊണ്ട് ചെന്നെത്തിക്കുക. കണ്ണുകള്‍ ആരോഗ്യത്തോടെ പരിപാലിക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം ഉറക്കമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കും. കണ്ണുകള്‍ക്ക് ചുറ്റും കറുപ്പ് നിറം വരുന്നതിനും ഇത് കാരണമാകും.

 

വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയടങ്ങിയ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ഒരു ദിവസം കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഇത് കണ്ണുകളുടെ ചുറ്റുമുള്ള ചര്‍മ്മം വരണ്ട് പോകാതിരിക്കാന്‍ സഹായിക്കും.

 

പഞ്ഞി തണുത്ത കട്ടന്‍ചായയിലോ പനിനീരുലോ മുക്കി മുക്കി കണ്‍പോളകളില്‍ കുറച്ച് നേരം വെച്ചാല്‍ കണ്ണുകളുടെ ക്ഷീണം മാറും. ഉരുളക്കിഴങ്ങ് ചെറുതായരിഞ്ഞതും വെള്ളരിക്ക വട്ടത്തില്‍ വട്ടത്തില്‍ മുറിച്ചതും ഇത് പോലെ കണ്ണിന് മുകളില്‍ വെയ്ക്കാം.

 

കണ്ണിന് ചുറ്റും കറുത്ത നിറം ഉണ്ടെങ്കില്‍ ബദാം എണ്ണയും നാരങ്ങാനീരുമോ, തക്കാളി നീരും നാരങ്ങാനീരുമോ, ഗ്ലീസറിനും തേനുമോ അല്ലെങ്കില്‍ പാലും നാരങ്ങാനീരുമോ യോചിപ്പിച്ചു പുരട്ടാം.

 

കണ്ണുകളില്‍ കറുപ്പ് നിറം മാറാന്‍ അണ്ടര്‍ക്രീം ഉപയോഗിക്കാം. എന്നാല്‍ മറ്റു ക്രീമുകള്‍ ഉപയോഗിക്കുന്നത് നല്ലതല്ല.

കണ്ണുകളിലെ മേക്കപ്പിനായി ബ്രാന്‍ഡഡ് സാധനങ്ങള്‍ മാത്രം ഉപയോഗിക്കണം. മാത്രമല്ല ആറുമാസം കൂടുമ്പാള്‍ ഇവ മാറ്റുന്നത് അലര്‍ജി പോലുള്ളവ തടയാന്‍ സഹായിക്കും. കണ്ണില്‍ ഉപയോഗിക്കുന്ന ഏതൊരു വസ്തുവും ഉപയോഗിച്ച ശേഷം അടച്ച് വെക്കുക. ഐഷാഡോ ബ്രഷുകള്‍ ഉപയോഗിച്ച ശേഷം കഴുകി ഉണക്കി വെക്കുക. രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് റീമൂവ് ചെയ്യുവാനും ശ്രദ്ധിക്കണം.

blogadmin

The author blogadmin

Leave a Response