close
ആരോഗ്യം

ഭംഗി മാത്രം പോരാ, ആരോഗ്യവും ശ്രദ്ധിക്കണം; അടിവസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ .

ണിമൂണ്‍ ബ്രാ, സ്‌പോര്‍ട്‌സ് ഇന്നര്‍വെയര്‍, ടീനേജ് ഇന്നര്‍വെയര്‍, ആര്‍ത്തവസമയത്ത് ഉപയോഗിക്കാവുന്ന പീരിഡ്‌സ് പാന്റി… ഇങ്ങനെ പല രൂപത്തിലും നിറത്തിലും തരത്തിലുമുള്ള അടിവസ്ത്രങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പുറമെ ധരിക്കുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന അതേ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടിയാണ് പുതുതലമുറ അടിവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഭംഗിയോടൊപ്പം അതിന്റെ ആരോഗ്യവശങ്ങള്‍ കൂടി ശ്രദ്ധിക്കണം. അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ഇക്കാര്യം മനസ്സില്‍വെക്കാം.

എന്തുകൊണ്ട് കോട്ടണ്‍?

സിന്തറ്റിക് തുണിത്തരങ്ങള്‍ കൊണ്ടുണ്ടാക്കിയ അടിവസ്ത്രങ്ങളേക്കാള്‍ കോട്ടണ്‍ അടിവസ്ത്രങ്ങളാണ് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് കൂടുതല്‍ അനുയോജ്യം. സിന്തറ്റിക് അടിവസ്ത്രങ്ങള്‍ ശരീരത്തിന്റെ ഇടുക്കുകളില്‍ വിയര്‍പ്പ് അടിഞ്ഞുകൂടാന്‍ അനുവദിക്കുകയും ഇത് ചര്‍മ്മത്തില്‍ പലതരം അണുബാധകള്‍ക്ക് കാരണമാകുകയും ചെയ്യും.

ശരിയായ അളവില്‍

അടിവസ്ത്രങ്ങള്‍ നിങ്ങള്‍ക്ക് ചേരുന്ന അളവിലുള്ളത് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇറുക്കം കൂടിയ അടിവസ്ത്രങ്ങള്‍ ശരീരത്തില്‍ ഉരഞ്ഞ് ചര്‍മ്മം ചുവന്നുതടിക്കാനും മുറിവുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അതുപോലെ നിങ്ങള്‍ക്ക് ഇണങ്ങുന്നതും സൗകര്യപ്രദവുമായ രൂപത്തിലുള്ള അടിവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാം.

എത്ര തവണ മാറണം

ദിവസത്തില്‍ രണ്ടുതവണ അടിവസ്ത്രങ്ങള്‍ മാറുന്നതാണ് ആരോഗ്യത്തിനു നല്ലത്. കേരളത്തിലെ കാലാവസ്ഥയില്‍ വിയര്‍പ്പ് കൂടുതല്‍ ആയിരിക്കും. അതുകൊണ്ടുതന്നെ അധികം പേരും ദിവസത്തില്‍ രണ്ടുതവണ കുളിക്കുന്നവരാണ്. കുളിക്കുശേഷം പുതിയവ ധരിക്കാം.

ഉറങ്ങുമ്പോള്‍ ധരിക്കണോ

ഉറങ്ങുമ്പോള്‍ അടിവസ്ത്രങ്ങള്‍ ധരിക്കാതിരിക്കുന്നതാണ് നല്ലത് എന്നൊരു പക്ഷമുണ്ട്. ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കേണ്ടതില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് സാധാരണ യോനീസ്രവങ്ങള്‍ ഉണ്ടാകുന്നതുകൊണ്ട് പാന്റീസ് ധരിച്ച് ഉറങ്ങുന്നതായിരിക്കും നല്ലത്.

ചില മിഥ്യാധാരണകള്‍

അടിവസ്ത്രങ്ങള്‍ ഒരു നിശ്ചിതകാലം ഉപയോഗിച്ചതിനുശേഷം ഉപേക്ഷിക്കുന്നതാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെടാറുണ്ട്. എന്നാല്‍ ഇതില്‍ വസ്തുതയൊന്നും ഇല്ല. അടിവസ്ത്രങ്ങള്‍ക്ക് എക്‌സ്പയറി ഡേറ്റ് ഇല്ല. നിങ്ങള്‍ക്ക് വൃത്തിയായി ഉപയോഗിക്കാന്‍ പറ്റുന്നിടത്തോളം കാലം അവ ഉപയോഗിക്കാം.

ശരിയായ അളവില്‍ അല്ലാത്ത ബ്രാ ധരിച്ചാല്‍ ബ്രെസ്റ്റ് കാന്‍സര്‍ ഉണ്ടാകും എന്നതാണ് മറ്റൊന്ന്. ഇതും ശരിയല്ല. എന്നാല്‍ ഇറുകിയ ബ്രാ ധരിച്ചാല്‍ നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടും. കൂടാതെ ചര്‍മപ്രശ്‌നങ്ങളും ഉണ്ടാകും.
വയര്‍ ഉള്ള ബ്രാ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇറുക്കം കൂടിയാല്‍ അവ ചര്‍മത്തില്‍ മുറിവുണ്ടാക്കാന്‍ സാധ്യതയുണ്ട്.

വൃത്തിയാക്കേണ്ടത് എങ്ങനെ

അടിവസ്ത്രങ്ങള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നതാണ് എപ്പോഴും നല്ലത്.  കൈകൊണ്ടു കഴുകുന്നതാണ് മെഷീനില്‍ അലക്കുന്നതിനേക്കാള്‍ ഗുണകരം. പക്ഷെ കഴുകാന്‍ ഉപയോഗിക്കുന്ന ഡിറ്റര്‍ജെന്റ് നല്ലതായിരിക്കണം. ശരിയായി കഴുകാതെ ഡിറ്റര്‍ജെന്റിന്റെ അംശം അടിവസ്ത്രങ്ങളില്‍ അവശേഷിച്ചാല്‍ അവ അലര്‍ജി മുതലായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അടിവസ്ത്രങ്ങള്‍ കഴിയുമെങ്കില്‍ വെയിലില്‍ ഉണക്കുക. കാരണം സൂര്യരശ്മികള്‍ കീടാണുക്കളെ നശിപ്പിക്കും. ഒരിക്കലും നനഞ്ഞ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കരുത്.

വ്യായാമം ചെയ്യുമ്പോള്‍

വ്യായാമം ചെയ്യുമ്പോള്‍ അനുയോജ്യമായ അടിവസ്ത്രങ്ങള്‍ ധരിക്കണം. ചര്‍മ്മത്തില്‍ ഉരസി അസ്വസ്ഥതയുണ്ടാക്കാത്ത എന്നാല്‍ നല്ല സപ്പോര്‍ട്ട് തരുന്ന സ്‌പോര്‍ട്‌സ് ബ്രാ പോലുള്ളവ ഉപയോഗിക്കാം.

കുഞ്ഞുങ്ങളുടെ അടിവസ്ത്രങ്ങള്‍

കുഞ്ഞുങ്ങള്‍ക്ക് അടിവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ കഴിവതും കോട്ടണ്‍ അടിവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുക. അവരുടെ ശരിയായ അളവില്‍ ഉള്ളത് തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. കുഞ്ഞുങ്ങളുടെ അടിവസ്ത്രങ്ങള്‍ നനഞ്ഞയുടനെ മാറ്റിക്കൊടുക്കണം.

അതുപോലെ ഡയപ്പറുകളുടെ ഉപയോഗത്തിലും ശ്രദ്ധവേണം. മൂന്നുമണിക്കൂറില്‍ കൂടുതല്‍ ഒരു ഡയപ്പര്‍ ഉപയോഗിക്കാതിരിക്കുക. ഡയപ്പര്‍ ഉപയോഗം മൂലം കുഞ്ഞിന്റെ ചര്‍മ്മം ചുവന്നു തടിക്കുകയോ മറ്റോ ചെയ്യുന്നുണ്ടെങ്കില്‍ അത് ചികില്‍സിച്ച് ഭേദമായതിനുശേഷം മാത്രം ഡയപ്പര്‍ വീണ്ടും ഉപയോഗിച്ചാല്‍ മതി.

Tags : അടിവസ്ത്രങ്ങള്‍ടീനേജ് ഇന്നര്‍വെയര്‍സ്‌പോര്‍ട്‌സ് ഇന്നര്‍വെയര്‍ഹണിമൂണ്‍ ബ്രാ
blogadmin

The author blogadmin

Leave a Response