close

blogadmin

ആരോഗ്യംആർത്തവം (Menstruation)ഗര്‍ഭധാരണം (Pregnancy)ലൈംഗിക ആരോഗ്യം (Sexual health )

എൻഡോമെട്രിയോസിസ്, സ്ത്രീകൾക്കിടയിലെ വില്ലൻ രോഗം

ഗർഭാശയത്തിന് പുറത്ത് ഇൻഡോമെട്രിയൽ പോലുള്ള കലയുടെ (ഗ്രന്ഥികളും സംയോജക കലയും) സാന്നിധ്യം ഉണ്ടാകുന്നതാണ് എൻഡോമെട്രിയോസിസ് എന്ന രോഗത്തിന്റെ നിർവചനം. ഇത് മൂലം ഗുരുതരമായ വീക്കം, തഴമ്പ് പോലുള്ള കലകൾ എന്നിവ ഉണ്ടാകുകയും ഇത് സ്ത്രീകളുടെ വസ്തി പ്രദേശത്തെ ഘടനയിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. അണ്ഡാശയം, ഗർഭാശയം, ഫിലോപ്പിയൻ നാളികൾ, വസ്തി പ്രദേശത്തെ കലകൾ എന്നിവയെ ബാധിക്കുന്ന ഒരു പ്രത്യുൽപാദന സംവിധാനത്തിലെ രോഗമാണ് എൻഡോമെട്രിയോസിസ്. കുടൽ, മൂത്രാശയം, അപ്പെൻഡിക്‌സ് എന്നിവ കൂടാതെ വിദൂര അവയവമായ ശ്വാസകോശം പോലുള്ളവയിലും ഈ രോഗം കണ്ടുവരുന്നു. ആർത്തവ ചക്രത്തിലെ ഹോർമോൺ മാറ്റങ്ങൾ ക്രമംതെറ്റിയ എൻഡോമെട്രിയൽ കലകളെ ബാധിക്കുന്നു. ഈ കലകൾ വളരുകയും കഠിനമാകുകയും പൊട്ടിപ്പോകുകയും ചെയ്യുമെന്നതാണ് ഇതിന് അർത്ഥം. വർഷങ്ങൾ കഴിയുമ്പോൾ ഈ കലകൾ മുറിഞ്ഞ് തൂങ്ങുകയും വസ്തിപ്രദേശത്ത് ഒരിടത്തേക്കും നീങ്ങാനാകാതെ കുടുങ്ങുകയും ചെയ്യും. ഇങ്ങനെ കുടുങ്ങിയ കലകൾ വസ്തിപ്രദേശത്ത് അസ്വസ്ഥത സൃഷ്ടിക്കുകയും തഴമ്പ് ഉണ്ടാകുകയും ചെയ്യുന്നു. വസ്തിപ്രദേശത്തെ അവയവങ്ങളെ ഒരുമിച്ചു നിർത്തുന്ന കലകളാണ് ഇവ.

സർവസാധാരണമായി കാണപ്പെടുന്ന ശക്തി ക്ഷയിപ്പിക്കൽ രോഗമാണ് എൻഡോമെട്രിയോസിസ്. ഈ രോഗമുണ്ടോ എന്ന് കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്. അതിനാൽ പലരിലും ഈ രോഗം കണ്ടെത്തപ്പെടാതെ പോകുന്നുണ്ട്. അതിനാൽ വിശദമായ പരിശോധന ഈ രോഗം കണ്ടെത്തുന്നതിന് ആവശ്യമാണ്. സ്ത്രീകളിൽ വേദനക്കും വന്ധ്യതക്കും രണ്ടിനും കാരണമാകും. രോഗസാധ്യത 35-50 ശതമാനം വരെയാണ്. വന്ധ്യതയുള്ള 25 മുതൽ 50 ശതമാനം വരെയുള്ള സ്ത്രീകളിൽ എൻഡോമെട്രിയോസിസ് കാണപ്പെടുന്നു. എൻഡോമെട്രിയോസിസുള്ള 30 മുതൽ 50 ശതമാനം വരെയുള്ള സ്ത്രീകൾക്ക് വന്ധ്യത വരാം. തീരദേശ കർണാടകയിലും കേരളത്തിലും എൻഡോമെട്രിയോസിസ് രോഗം വർധിക്കുന്നു. രോഗലക്ഷണങ്ങളെ കുറിച്ചു പൊതുജനങ്ങൾക്കുള്ള അറിവും രോഗത്തെ കുറിച്ച് നേരത്തെ തന്നെ സംശയം തോന്നുന്നതും മികച്ച പരിശോധനാ രീതികളും ആണ് ഈ പ്രവണതക്ക് കാരണം. കൗമാരക്കാരികൾ മുതൽ ആർത്തവം നിലച്ചവർ വരെ എല്ലാ പ്രായത്തിലുമുള്ളവരെയും ഈ രോഗം ബാധിക്കാം. എങ്കിലും പ്രത്യുൽപാദന വയസ്സ് പരിധിയിലുള്ളവരിലാണ് പ്രധാനമായും കാണപ്പെടുന്നത്.

 

 

എൻഡോമെട്രിയോസിസ് ഉണ്ടാകാൻ കാരണം?
ഈ രോഗം ഉണ്ടാകുന്നതിന് കൃത്യമായ കാരണം ആർക്കും അറിയില്ല. എങ്കിലും സാധ്യതയുള്ള കാരണങ്ങൾ ഇവയാണ്:
* പിൻവലിയുന്ന ആർത്തവം- ആർത്തവ ചക്രത്തിനിടെ ചില കലകൾ ഫിലോപിയൻ നാളികളിലൂടെ മറ്റു വസ്തിപ്രദേശത്തേക്ക് വീഴും.
* ജനിതക കാരണങ്ങൾ- കുടുംബത്തിൽ എൻഡോമെട്രിയോസിസ് കാണപ്പെടുന്നു. വിവിധ ജീനുകളും പാരിസ്ഥിതിക ഘടകങ്ങളും പങ്കുവഹിക്കുന്നു. സഹോദരിമാർക്ക് ഈ രോഗം വരാനുള്ള സാധ്യത അഞ്ച് ശതമാനമാണ്.
* പുറത്ത് എൻഡോമെട്രിയൽ കലകൾ വളരുന്നതിനെ തടയുന്നതിൽ പരാജയപ്പെടുന്ന രോഗപ്രതിരോധ ശേഷി കുറവ്.
* ഈസ്‌ട്രോജൻ ഹോർമോൺ എൻഡോമെട്രിയോസിസിനെ പ്രോത്സാഹിപ്പിക്കുന്നു .

എൻഡോമെട്രിയോസിസ് ഉണ്ടാകാനുള്ള സാധ്യതകൾ:
* ഒരിക്കലും പ്രസവിച്ചിട്ടില്ലാത്തവർ
* വളരെ ചെറുപ്രായത്തിലേ ആർത്തവം ആരംഭിക്കുകയും വളരെ പ്രായമേറിയ അവസ്ഥയിലും ആർത്തവം തുടരുകയും ചെയ്യുക. ആർത്തവ ചക്രത്തിന്റെ ചെറിയ കാലയളവ് (27 ദിവസത്തിൽ കുറവ്).
* ഏഴ് ദിവസത്തിൽ അധികം നീളുന്ന കഠിനമായ ആർത്തവ ചക്രം
* കുറഞ്ഞ ബി.എംഐ

എൻഡോമെട്രിയോസിസിന്റെ ലക്ഷണങ്ങൾ :
* ആർത്തവത്തിനിടെയിൽ വേദനാജനകമായ കൊളുത്തിവലിക്കൽ
* ലൈംഗിക ബന്ധത്തിനിടയിൽ വേദന
* അണ്ഡോൽസർജ്ജനത്തിനിടയിൽ വേദന
* വന്ധ്യത
* വസ്തി പ്രദേശത്ത് കഠിനമായ വേദന
* ഇടക്കിടെ മൂത്രമൊഴിക്കാൻ പോകുക, മൂത്രത്തിൽ രക്തം കാണുക പ്രത്യേകിച്ച് ആർത്തവ ചക്രത്തോടനുബന്ധിച്ച്
* മലവിസർജനത്തിനിടയിൽ രക്തം പോകുകയും വേദനയും അനുഭവപ്പെടുക, മലബന്ധമോ വയറിളക്കമോ അനുഭവപ്പെടുക, പ്രത്യേകിച്ച് ആർത്തവ ചക്രത്തോടനുബന്ധിച്ച്
* നടുവിന്റെ കീഴ്ഭാഗത്തോ കാലിനോ വേദന, പ്രത്യേകിച്ച് ആർത്തവ ചക്രത്തേടനുബന്ധിച്ച്.

* ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ രോഗിയുടെ പൊതുവിലെ ശാരീരിക, മാനസിക, സാമൂഹിക അവസ്ഥയെ ബാധിക്കും.

എങ്ങനെയാണ് എൻഡോമെട്രിയോസിസ് വന്ധ്യതക്ക് കാരണമാകുന്നത്? 

അനവധി രീതികളിൽ എൻഡോമെട്രിയോസിസ് പ്രത്യുൽപാദന ശേഷിയെ ബാധിക്കുന്നു. രോഗം മൂർഛിക്കുമ്പോൾ ഫിലോപിയൻ നാളികളുടെ ഘടനക്ക് മാറ്റം വരുന്നു. അണ്ഡാശയത്തിനും ഗർഭാശയത്തിനും മേൽ ചേരുകയും ഇതുമൂലം വസ്തിയിലൂടെ അണ്ഡവും ബീജവും കടന്നുപോകുന്നത് തടസ്സപ്പെടുകയും ചെയ്യുന്നു. സമാനമായി, വസ്തിപ്രദേശത്തെ പരിതഃസ്ഥിതിയിൽ മാറ്റം വരുന്നു. എൻഡോമെട്രിയോസിസുമായി ബന്ധപ്പെട്ട വീക്കത്തിന് കാരണമാകുന്നു. വീക്കം മൂലമുള്ള വസ്തുക്കളും കോശങ്ങളും അണ്ഡത്തിന്റെയും ബീജത്തിന്റെയും പ്രവർത്തനത്തെ ബാധിക്കുന്നു. ബീജ സംയോജനം, ഭ്രൂണത്തിന്റെ വളർച്ച എന്നിവയെയും ബാധിക്കുന്നു. എൻഡോമെട്രിയോസിസ് സ്ത്രീകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന അണ്ഡത്തിന്റെ ഗുണനിലവാരത്തെയും എണ്ണത്തെയും ബാധിക്കുന്നതായി തെളിവുണ്ട്.

എൻഡോമെട്രിയോസിസുമായി ബന്ധപ്പെട്ട ഗർഭ സങ്കീർണതകൾ
ഗർഭാശയത്തിന് പുറത്തോ നാളികളിലോ ഭ്രൂണം വളരുന്ന അവസ്ഥക്ക് മൂന്ന് മടങ്ങ് വർധനയുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കൂടാതെ, ഗർഭം അലസൽ രണ്ടിരട്ടി വർധിച്ചു. ഗർഭകാലം പൂർത്തിയാകും മുമ്പ് പ്രസവിക്കുക, പ്ലാസന്റ വസ്തിപ്രദേശത്ത് തടസ്സം സൃഷ്ടിക്കുക, പ്രസവ ശേഷം രക്തസ്രാവം ഉണ്ടാകുക തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു.

എൻഡോമെട്രിയോസിസ് തിരിച്ചറിയുന്നത്:

എൻഡോമെട്രിയോസിസ് തിരിച്ചറിയുന്നതിന് ലളിതമായ പരിശോധനകൾ ഇല്ല. ലാപ്രോസ്‌കോപ്പിയിലൂടെ മാത്രമേ വിശ്വസനീയമായ രീതിയിൽ ഈ രോഗത്തെ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. കലകൾ ശേഖരിച്ച് ബയോപ്‌സിക്ക് വിധേയമാക്കണം.

ഗൈനക്കോളജിസ്റ്റുകൾ ചെയ്യുന്ന മറ്റു പരിശോധനകളും ഉണ്ട്. അൾട്രാസൗണ്ട്, എം.ആർ.ഐ സ്‌കാൻ, ഗൈനക്കോളജി പരിശോധനകൾ എന്നിവ ഇതിൽ പെടുന്നു. എന്നാൽ ഈ പരിശോധനകൾ ഈ രോഗത്തിന്റെ സാധ്യതയെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കുമെങ്കിലും സ്ഥിരീകരണം നൽകില്ല.

എൻഡോമെട്രിയോസിസിനുള്ള ചികിത്സ:
വസ്തിപ്രദേശത്തെ വേദനയും വന്ധ്യതയും പ്രത്യേകതയായിട്ടുള്ള ഒരു ഗുരുതരമായ രോഗമായി എൻഡോമെട്രിയോസിസിനെ പരിഗണിക്കാം. ചികിത്സ വർധിപ്പിക്കുകയും ആവർത്തിക്കുന്ന ശസ്ത്രക്രിയാ രീതികൾ ഒഴിവാക്കുകയും ചെയ്യുന്ന ദീർഘകാലത്തെ വ്യക്തിഗത പദ്ധതി ആവശ്യമാണ്.

രോഗിയിലെ ലക്ഷണങ്ങൾ, പ്രായം, പ്രത്യുൽപാദന താൽപര്യങ്ങൾ എന്നിവ കണക്കിലെടുത്തു വേണം ഒരു സ്ത്രീയുടെ ചികിത്സ എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ. ഇക്കാര്യങ്ങൾ ഡോക്ടറുമായി അവർ സംസാരിക്കണം. ഇരുവരും ചേർന്ന് ദീർഘകാലത്തേക്കുള്ള സമഗ്രമായ ചികിത്സാരീതി തെരഞ്ഞെടുക്കണം. പല സ്ത്രീകൾക്കും ഒന്നിലധികം ചികിത്സാരീതികളുടെ സങ്കലനമാകും ഇത്.

വേദനയാണ് പ്രധാന ആശങ്ക എങ്കിൽ നമുക്ക് വേദനാ സംഹാരികൾ, ഹോർമോൺ ഗുളികകൾ തുടങ്ങിയവ രോഗിക്ക് നൽകാം. തുടർച്ചയായി ഗർഭനിരോധന ഗുളികകൾ കഴിക്കുന്നതിലൂടെയും വേദന കുറയ്ക്കാനും രോഗത്തിന്റെ പുരോഗതിയെ പിടിച്ചു നിർത്താനും സാധിക്കും. ഹോർമോൺ കുത്തിവെപ്പ്, പ്രോജസ്‌ട്രോണും ആൻഡ്രോജനും ലക്ഷണങ്ങൾ കുറയ്ക്കുന്നതിനായുള്ള മറ്റു ബദലുകൾ ആണ്. ഇത് രോഗത്തിന്റെ ഗുരുതരമായ അവസ്ഥയിലും ഉപയോഗിക്കാം. അവസാന വഴിയെന്ന നിലയിൽ എൻഡോമെട്രിയോസിസ് ഇംപ്ലാന്റുകളെയും അണ്ഡാശത്തിലെയോ ഗർഭാശത്തിലെയോ മുഴകളെയും ശസ്ത്രക്രിയയിലൂടെ മാറ്റാവുന്നതാണ്.

വന്ധ്യതയുടെ കാര്യത്തിൽ യുവതികളിലും രോഗം നേരത്തെ കണ്ടെത്തിയവരിലും ലാപ്രോസ്‌കോപി ചെയ്യാവുന്നതാണ്. വസ്തിപ്രദേശത്തിലെ അവയവങ്ങളെ പൂർവ സ്ഥിതിയിൽ ആക്കാവുന്നതാണ്. കൂടുതൽ അണ്ഡം ഉൽപാദിപ്പിക്കുന്നതിന് മരുന്ന് കഴിക്കുകയും ഐ.യു.ഐ (ഇൻട്രാ യൂട്ടെറിൻ ഇൻസെമിനേഷൻ) ചെയ്യാവുന്നതുമാണ്. ഇത് ഗർഭധാരണത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. അവ പ്രാവർത്തികമായില്ലെങ്കിൽ വന്ധ്യതാ ചികിത്സയോ ഇൻവിട്രോ ഫെർട്ടിലൈസേഷനോ (ഐ.വി.എഫ്) പരിഗണിക്കാവുന്നതാണ്.

എൻഡോമെട്രിയോസിസ് തടയാൻ കഴിയുമോ?
എൻഡോമെട്രിയോസിസ് വരുന്നത് തടയാൻ യാതൊരു മാർഗങ്ങളുമില്ല. എന്നാൽ വരുന്നതിന്റെ സാധ്യതകൾ കുറയ്ക്കാൻ സാധിക്കും.
1. സൂചനകൾ ലഭിക്കുമ്പോൾ ഗർഭ നിരോധന ഗുളികകൾ കഴിച്ച് ഈസ്‌ട്രോജൻ അളവ് കുറയ്ക്കുക.
2. പതിവായി വ്യായാമം ചെയ്യുക.
3. അവശ്യം വേണ്ട ജീവകങ്ങൾ, ധാതുക്കൾ, ഫൈറ്റോന്യൂട്രിയന്റുകൾ എന്നിവ ധാരാളമായി അടങ്ങിയ ആരോഗ്യകരമായ സമ്പുഷ്ട ഭക്ഷണം കഴിക്കുക. ഒമേഗ3 കൊഴുപ്പ് അടങ്ങിയ മീൻ, വാൽനട്ട്, ചന, ധാരാളം പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ അടങ്ങിയ ധാന്യങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
4 മദ്യപാനം ഒഴിവാക്കുക, കഫീൻ, വാതകം നിറച്ച പാനീയങ്ങൾ, ചുവന്ന മാംസം, ട്രാൻസ് കൊഴുപ്പ് തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക. സംസ്‌കരിച്ച ഭക്ഷണം കുറയ്ക്കുക. പശയില്ലാത്ത ഭക്ഷണവും ഫോഡ്മാപ്പ് ഡയറ്റും ശീലിക്കുക.
5. പോളിക്ലോറിനേറ്റഡ്, ഡയോക്‌സിൻ എന്നിവയുമായുള്ള സമ്പർക്കം കുറയ്ക്കുക.
നേരത്തെ രോഗം കണ്ടെത്തുക എന്നതാണ് തടയാനുള്ള ഏക മാർഗം. മഴ പെയ്യുന്നതിന് മുമ്പ് നോഹ തന്റെ പെട്ടകം പണിതത് ഓർക്കുക.

 സാമൂഹിക ആഘാതം

എൻഡോമെട്രിക് രോഗമുള്ള സ്ത്രീകളിൽ ശരീരത്തിന്റെ ഘടനാ മാറ്റവും ലൈംഗികാസക്തിയുടെ കുറവും വേദനയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽ എൻഡോമെട്രിക് രോഗം ഭ്രഷ്ട്, മിത്തുകൾ, വൈകി രോഗം തിരിച്ചറിയൽ, അറിവില്ലായ്മ തുടങ്ങിയവയെ ചുറ്റിപ്പറ്റിയുള്ളതാണ്. ഇത് സ്ത്രീകളെയും പെൺകുട്ടികളെയും അവരുടെ ജീവിതത്തിന്റെ നല്ല കാലത്തെ മുഴുവൻ ബാധിക്കും. അവരുടെ സാമൂഹിക, ശാരീരിക, മാനസിക നിലയെ ഈ രോഗം ബാധിക്കും. വിദ്യാഭ്യാസത്തെയും ജോലിയെയും ബന്ധങ്ങളെയും സാമൂഹിക പ്രവർത്തനങ്ങ#െളയും ചിലരിൽ വന്ധ്യതക്കും കാരണമാകും.

ഉപസംഹാരം 
യഥാർത്ഥവും വളരെ സങ്കീർണ ജനിതകവും ബഹുവിധവുമായ ഒരു രോഗമാണ് എൻഡോമെട്രിയോസിസ്. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കൂടെ കൊണ്ടുവരുന്ന വേദനയും വന്ധ്യതയും മൂലം എൻഡോമെട്രിയോസിസ് സ്ത്രീകൾക്ക് നൽകുന്ന വൈകാരികമായ വൈഷമ്യങ്ങൾ കൂടിയാണ്. ബഹുതലമായ സമീപനത്തോടൊപ്പം മാനസികമായ പിന്തുണയും ഈ രോഗമുള്ള സ്ത്രീകൾക്ക് ആവശ്യമാണ്.

(മാംഗ്ലൂർ കെ.എം.സി ഹോസ്പിറ്റൽലിൽ കൺസൾട്ടന്റ് ഒ.ബി.ജിയാണ് ലേഖിക)

read more
ആരോഗ്യംആർത്തവം (Menstruation)ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾഡയറ്റ്ലൈംഗിക ആരോഗ്യം (Sexual health )സ്ത്രീ സൗന്ദര്യം (Feminine beauty)

വിവിധ പ്രായത്തിലുള്ള സ്ത്രീകൾക്ക് വേണ്ട പോഷകങ്ങൾ

ജീവിതത്തിൽ വളരെ പ്രാധാന്യം കൊടുക്കേണ്ട ഘടകങ്ങളാണ് ഭക്ഷണവും പോഷകങ്ങളും. ആരോഗ്യപൂർണമായ ഒരു ജീവിതശൈലി തുടർന്നു കൊണ്ടുപോകാൻ ഭക്ഷണത്തിലൂടെ ലഭിക്കുന്ന മികച്ച പോഷകങ്ങൾ അത്യാവശ്യമാണ്. പോഷകക്കുറവ് ഏറെ ബാധിക്കുന്നത് സ്ത്രീകളെയാണ്. ജീവിതം മുഴുവൻ പലതരത്തിലുള്ള ശാരീരിക മാറ്റങ്ങൾക്ക് വിധേയരാകുന്നവരാണ് സ്ത്രീകൾ. അതുകൊണ്ട് അവർക്ക് കൂടുതൽ പോഷകങ്ങളുടെ ആവശ്യമുണ്ട്. പോഷകങ്ങൾ അവരെ കൂടുതൽ ശക്തരാക്കുകയും ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ കൂടുതൽ കരുത്തോടെ നേരിടാൻ സഹായിക്കുകയും ചെയ്യും. രോഗങ്ങളെ മെച്ചപ്പെട്ട രീതിയിൽ നേരിടാനും ഇവ സഹായകമാകും.

സ്ത്രീകൾ പ്രധാനമായും 3 ജീവിത ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത് :

  • കൗമാരവും ആർത്തവാരംഭവും
  • ഗർഭകാലവും മുലയൂട്ടലും
  •  ആർത്തവവിരാമവും വാർദ്ധക്യവും

കൗമാരവും ആർത്തവാരംഭവും

പ്രധാനപ്പെട്ട ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്നത് കൗമാരം തുടങ്ങുമ്പോഴാണ്. ആർത്തവത്തിന് ഒരുങ്ങുന്ന പെൺശരീരം ഹോർമോൺ വ്യതിയാനങ്ങൾ കാണിച്ചുതുടങ്ങും. ചർമപ്രശ്നങ്ങൾ, മുഖക്കുരു, മുടി കൊഴിച്ചിൽ, തൂക്കം കൂടുക, ഉത്കണ്ഠ, വിഷാദം, പി. സി. ഒ. എസ്, തൈറോയ്ഡ് പോലുള്ള അസുഖങ്ങൾ ഈ പ്രായത്തിൽ പ്രകടമായി തുടങ്ങും. സ്ത്രീ ശരീരത്തിന്റെ ആരോഗ്യം വ്യക്തമാകുന്ന ഈ ഘട്ടത്തിൽ പോഷകങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നു.

പ്രധാനമായും കാണപ്പെടുന്ന പോഷകക്കുറവ്

  • ഇരുമ്പ് സത്ത്
  • വിറ്റാമിൻ ഡി 3
  • കാൽസ്യം

ഇത്തരം പോഷകക്കുറവ് പരിഹരിക്കാൻ ഭക്ഷണത്തിലും ജീവിതശൈലിയിലും ശ്രദ്ധ കൊടുക്കണം. ഇരുമ്പ് സത്ത് ധാരാളം അടങ്ങിയ ചിക്കൻ, പയർ വർഗ്ഗങ്ങൾ, മീൻ തുടങ്ങിയവയും വിറ്റാമിൻ ഡി 3 അടങ്ങിയ മീൻ, മീനെണ്ണ തുടങ്ങിയവയും കാൽസ്യം സമ്പുഷ്ടമായ റാഗി, പാൽ, പാലുല്പന്നങ്ങൾ, ഇലക്കറികൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

ഗർഭകാലവും മുലയൂട്ടലും

ഗർഭം ധരിക്കലും കുഞ്ഞിനെ മുലയൂട്ടുന്നതും സ്ത്രീയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഘട്ടമാണ്. രണ്ട് പേരുടെ പോഷകാവശ്യങ്ങൾ കണക്കിലെടുത്ത് സാധാരണ കഴിക്കുന്നതിനേക്കാൾ രണ്ടിരട്ടിയോ മൂന്നിരട്ടിയോ പോഷകങ്ങൾ കഴിക്കണം. ഗർഭിണികളിലെ പോഷകക്കുറവ് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെയും ബാധിക്കും. പോഷകസമ്പന്നമായ സന്തുലിതഭക്ഷണം കഴിക്കുന്നതിലൂടെയും അയൺ പോലുള്ള വിറ്റാമിൻ സപ്ലിമെൻറ്സ് എടുക്കുന്നതിലൂടെയും ആരോഗ്യകരമായ ഗർഭകാലം ഉറപ്പിക്കാം. ഗർഭകാലത്തുണ്ടാകുന്ന പ്രമേഹം ഒഴിവാക്കാനും ഇവ സഹായിക്കും.

മുലയൂട്ടൽ ആരംഭിക്കുമ്പോൾ കൂടുതൽ പോഷകങ്ങൾ ആവശ്യമായി വരും. മുലപ്പാൽ വർധിപ്പിക്കാനുള്ള വഴികൾ അറിയാത്ത അമ്മമാർ കുഞ്ഞിന് പാൽ തികയാതെ ഫോർമുല മിൽക്ക് കൊടുത്തു തുടങ്ങും.

ഈ ഘട്ടത്തിൽ കണ്ടുവരുന്ന പ്രധാന പോഷകക്കുറവ് 

  • അയോഡിൻ
  • വിറ്റാമിൻ എ
  • വിറ്റാമിൻ ബി കോംപ്ലക്സ്

അയോഡിൻ സമ്പുഷ്ടമായ ഇലക്കറികൾ, ഉപ്പ്, തുടങ്ങിയവയും വിറ്റാമിൻ എ അടങ്ങിയ ക്യാരറ്റ്, മുള്ളങ്കി എന്നിവയും വിറ്റാമിൻ ബി കോംപ്ലക്സ് അടങ്ങിയ നട്സ്, ധാന്യങ്ങൾ, വിത്തുകൾ തുടങ്ങിയവയും കഴിക്കണം.

ആർത്തവവിരാമവും വാർദ്ധക്യവും 

വാർദ്ധക്യം മൂലം ഉണ്ടാകുന്ന പോഷകനഷ്ടങ്ങൾ, ആർത്തവ വിരാമത്തിന്റെ ഫലമായുള്ള ഹോർമോൺ മാറ്റങ്ങൾ എന്നിവ സ്ത്രീകളെ ഈ പ്രായത്തിൽ വിഷമാവസ്ഥയിലലാക്കും. മുൻകോപവും ശുണ്ഠിയുമെല്ലാം ഈ മാറ്റങ്ങളുടെ ബാക്കിപത്രമാണ്. ഈസ്ട്രോജന്‍ നിലയിൽ ഉണ്ടാകുന്ന കുറവ് മൂലം ശരീരത്തിൽ ചൂടും വിയർപ്പും അനുഭവപ്പെടാം. ആർത്തവവിരാമത്തിന്റെ പ്രധാന ലക്ഷണമാണ് ഇത്. എല്ലിന്റെ ബലം ക്ഷയിക്കുകയും സിനോവിൽ ഫ്ലൂയിഡ് കുറയുകയും ചെയ്യും.തന്മൂലം എല്ലിനും സന്ധികൾക്കും വേദന ഉണ്ടാകും. വാർദ്ധക്യത്തിലെ ശാരീരിക ബലക്കുറവ് നേരിടാനും പോഷകങ്ങൾ ആവശ്യമാണ്.

ഈ പ്രായത്തിലെ പ്രധാന പോഷകക്കുറവ്

  • അയൺ
  • വിറ്റാമിൻ ഡി 3
  • കാൽസ്യം
  • പൊട്ടാസ്യം
  • വിറ്റാമിൻ എ

ഈ കുറവുകൾ നികത്താൻ ഭക്ഷണത്തിലും ജീവിത ശൈലിയിലും മാറ്റം വേണ്ടി വരും. ഇരുമ്പ് സത്ത് ധാരാളം അടങ്ങിയ ചിക്കൻ, പയർ വർഗ്ഗങ്ങൾ, മീൻ തുടങ്ങിയവയും വിറ്റാമിൻ ഡി 3 അടങ്ങിയ മീൻ, മീനെണ്ണ തുടങ്ങിയവയും കാൽസ്യം സമ്പുഷ്ടമായ റാഗി, പാൽ, പാലുല്പന്നങ്ങൾ, ഇലക്കറികൾ എന്നിവയും പൊട്ടാസ്യം അടങ്ങിയ നട്സ്, വിത്തുകൾ, പച്ചക്കറികൾ എന്നിവയും വിറ്റാമിൻ എ അടങ്ങിയ ക്യാരറ്റ്, മുള്ളങ്കി എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

ലേഖിക: കേജൽ ശേത്ത്

read more
ആരോഗ്യംആർത്തവം (Menstruation)ചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )

സ്ത്രീയുടെ പ്രായവും ഈസ്ട്രോജൻ ലെവലും ലൈംഗിക താൽപര്യങ്ങളും! തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പുരുഷന് ആവശ്യമുള്ളപ്പോള്‍ മാത്രം സ്വന്തം വികാരങ്ങളെ ജ്വലിപ്പിക്കാനുള്ള അഗ്നി മാത്രമാണു താനെന്നാണോ ഇന്നും സ്ത്രീ സ്വയം കരുതുന്നത്. അതോ ലൈംഗികതയിലെ ഇഷ്ടാനിഷ്ടങ്ങളെ തുറന്നു പറയാന്‍ അവള്‍ ധൈര്യം കാണിക്കുന്നുണ്ടോ? ഇതല്ല താനാഗ്രഹിക്കുന്നതെന്ന് എന്നു സത്യസന്ധയാകാന്‍ അവള്‍ക്കാകുന്നുണ്ടോ?

 

വൈകുന്നേരം അടുക്കളപ്പണികളെല്ലാം ഒതുക്കി കഴിഞ്ഞ് മേല്‍കഴുകി വന്നാല്‍ പുരുഷന്റെ താല്‍പര്യത്തിനുവേണ്ടിയുള്ള ഒരിത്തിരി സമയം എന്ന പഴഞ്ചന്‍ കണ്‍സെപ്റ്റല്ല സ്ത്രീക്ക് ലൈംഗികതയെക്കുറിച്ചുള്ളത്. വിവാഹജീവിതത്തില്‍ ലൈംഗികത പ്രധാനം തന്നെയാണെന്ന് ഇന്നവള്‍ കരുതുന്നു. രതി നല്‍കുന്ന സന്തോഷവും ആനന്ദവും തന്റെ കൂടി അവകാശമാണെന്നും ഇന്നവള്‍ക്കു തിരിച്ചറിവുണ്ട്.

സ്ത്രീ, ലൈംഗികതയുടെ കാര്യത്തില്‍ കൂടുതല്‍ ബോധവതിയായതോടെ അവളെക്കുറിച്ചുള്ള പല പഴഞ്ചന്‍ സങ്കല്‍പങ്ങളും പൊളിച്ചെഴുതേണ്ടിവന്നു തുടങ്ങി. ഒരൊറ്റ ഇണയോടൊപ്പമുള്ള ലൈംഗികതയില്‍ പുരുഷന് എളുപ്പം ബോറടിക്കുമെന്നത് ഇന്നൊരു പുത്തനറിവല്ല. എന്നാല്‍ ഇതേ ബോറടി സ്ത്രീക്കുമുണ്ടെന്നു വന്നാലോ? ഒരൊറ്റ പുരുഷനോടൊപ്പമുള്ള ജീവിതം തങ്ങള്‍ക്കും ബോറടിയാണെന്ന് ചില സ്ത്രീകളെങ്കിലും തുറന്നു പറയുന്നുണ്ടെന്നാണ് മനശാസ്ത്രവിദഗ്ധരുടെ നിരീക്ഷണം. തങ്ങളുടെ വികാരങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും യാതൊരു വിലയും നല്‍കാത്ത പങ്കാളികളാണെങ്കില്‍ പ്രത്യേകിച്ചും.

പക്ഷേ, സ്ത്രീയുടെ പുതുതായി കിട്ടിയ ലൈംഗികാവബോധത്തെ പുരുഷനത്ര കണക്കിലെടുക്കുന്നില്ലെന്നാണ് മിക്ക ലൈംഗികാരോഗ്യ വിദഗ്ധരുടേയും അഭിപ്രായം. തനിക്കിപ്പോഴും പൂര്‍ണമായി കീഴടക്കാനാവാത്ത ആ വികാരസാമ്രാജ്യത്തെ അവന്‍ ഒരേസമയം മോഹിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. കീഴടക്കുന്നതിലും ആ വിജയത്തില്‍ ആനന്ദിക്കുന്നതിലുമാണ് പുരുഷന് താല്‍പര്യം. പക്ഷേ, നനുത്ത പരിലാളനങ്ങളില്‍ സ്വയം മറന്നു മുഴുകാനും പതിയെ എരിഞ്ഞുതുടങ്ങി ഒടുവില്‍ അഗ്നിയായി മാറാനുമാണ് സ്ത്രീ കൊതിക്കുന്നത്.

 

എന്താണ് ലൈംഗികതയില്‍ സ്ത്രീ ആഗ്രഹിക്കുന്നത്? സ്ത്രീ സ്‌നേഹത്തിനു വേണ്ടിയാണ് ലൈംഗികതയിലേര്‍പ്പെടുന്നത്. എന്നാല്‍, പുരുഷന്‍ ലൈംഗികതയ്ക്കുവേണ്ടി സ്‌നേഹിക്കുന്നു എന്നു പറയാറുണ്ട്. ഇത് നൂറു ശതമാനം ശരിയാണെന്നാണ് ഗവേഷണങ്ങളുടെയും കണ്ടെത്തല്‍. സ്‌നേഹം, ആത്മബന്ധം തുടങ്ങിയ വികാരങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു സ്ത്രീ ലൈംഗികത.

വൈകാരികമായ അടുപ്പം തോന്നുന്ന പുരുഷനോടൊപ്പമുള്ള ലൈംഗികതയാണ് സ്ത്രീ ഇഷ്ടപ്പെടുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തീവ്രമായ വൈകാരിക അടുപ്പത്തിന്റെ പ്രകാശനമാകാം സ്ത്രീയെ സംബന്ധിച്ച് ലൈംഗികത. മറിച്ച്, പുരുഷന്റെ ലൈംഗിക ഉണര്‍വും വികാരവുമെല്ലാം തികച്ചും ജൈവപരമാണ്.

വയാഗ്രയുടെ നിര്‍മാതാക്കള്‍ നടത്തിയ ഒരു പഠനഫലം അമ്പരപ്പിക്കുന്നതായിരുന്നു. തലച്ചോറാണത്രെ സ്ത്രീയുടെ ഏറ്റവും ശക്തിമത്തായ ലൈംഗികാവയവം. തലച്ചോറിന്റെ ഉത്തേജനത്തിലൂടെയാണ് അവര്‍ ലൈംഗികസംതൃപ്തി നേടുന്നത്. കൂടുതല്‍ നേരം രതിപൂര്‍വലീലകള്‍ വേണമെന്നു സ്ത്രീകള്‍ ആഗ്രഹിക്കുന്നതിനു കാരണമിതാണ്.

 

പുരുഷന്റെയും സ്ത്രീയുടെയും ഉണര്‍വും മോഹങ്ങളും ഏറെ വിഭിന്നമാണെന്നും ഗവേഷകര്‍ കണ്ടെത്തി. ചുംബനങ്ങളിലൂടെയും മധുരവാക്കുകളിലൂടെയും തലോടലുകളിലൂടെയും പുരുഷന്റെ സ്‌നേഹം ലഭിച്ചാലേ സ്ത്രീയുടെ ശരീരം രതിയ്ക്കായി ഉണരൂ. സ്ത്രീ നഗ്നത പുരുഷനെ ഉണര്‍ത്തുകയും ലൈംഗികതയിലേയ്ക്കു നയിക്കുകയും ചെയ്‌തേക്കാം.

എന്നാല്‍, സുന്ദരമായ ഒരു പുരുഷ ശരീരം ഉണര്‍ത്തുന്ന ആകര്‍ഷണം കൊണ്ടു മാത്രം സ്ത്രീ, ലൈംഗികതയ്ക്കു തയാറാകില്ല. വൈകാരികവും ബുദ്ധിപരവും തുടങ്ങി ഒട്ടനവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു ലൈംഗികതയിലേക്കുള്ള അവളുടെ ചുവടുവയ്പ്. ചുരുക്കി പറഞ്ഞാല്‍ സ്ത്രീയുടെ ലൈംഗികോര്‍ജം വൈകാരികമായ ഒന്നാണ്. വെറും ശാരീരികമല്ല.

ഈ ഒറ്റക്കാരണം കൊണ്ടുതന്നെ സ്ത്രീകളിലെ ലൈംഗിക ഉത്തേജനക്കുറവ് പുരുഷന്റെ ഉദ്ധാരണശേഷിക്കുറവിനേക്കാള്‍ സങ്കീര്‍ണമാണ്. വയാഗ്ര പോലുള്ള രക്തപ്രവാഹം വര്‍ധിച്ച് ഉത്തേജനം കൂട്ടുന്ന ഔഷധങ്ങള്‍ സ്ത്രീക്ക് ഗുണം ചെയ്യില്ല. സ്‌നേഹപരിലാളനങ്ങളോ ഒരു അഭിനന്ദനവാക്കോ ആയിരിക്കും അവള്‍ക്കു വേണ്ട ഉത്തേജകൗഷധം.

 

അപൂര്‍വം ചില സ്ത്രീകളില്‍, ക്ലിറ്റോറിസിനെ നേരിട്ട് ഉത്തേജിപ്പിക്കുമ്പോള്‍ ഉണ്ടാകുന്നതു പോലെ തന്നെയുള്ള രതിമൂര്‍ച്ഛ, ലൈംഗികഭാവനകളും ചിന്തകളും മാത്രം കൊണ്ട് ഉണ്ടാകുമെന്നു പഠനങ്ങളിലൂടെ ബാരി തെളിയിച്ചു (ഇക്കാര്യത്തിലും സ്ത്രീകള്‍ വളര്‍ന്ന സാഹചര്യത്തിനും സംസ്‌കാരത്തിനുമൊക്കെ സ്വാധീനമുണ്ട്.)

ശരീരസൗന്ദര്യത്തിന് ഏറെ പ്രാധാന്യമുണ്ട്. തോളു മുതല്‍ ഇടുപ്പുവരെയുള്ള അനുപാതം കൂടുതലുള്ള, പേശീദൃഢതയുള്ള, രോമാവൃതമായ ശരീരമുള്ള, ഘനഗാംഭീര്യമുള്ള ശബ്ദവും ദൃഢമായ താടിയെല്ലുകളുമുള്ള ആണത്തമുള്ള പുരുഷന്മാരോടാണത്രെ സ്ത്രീകള്‍ക്കു ചായ്‌വ്. പഴയ അതീവ ധീരന്‍-സുന്ദരന്‍-ബലവാന്‍-സങ്കല്‍പം തന്നെ. സാമൂഹികവും സാംസ്‌കാരികവും വികാരപരവുമായ ഘടങ്ങള്‍ അനുസരിച്ച് ഈ ഇഷ്ടത്തിലും വ്യത്യാസങ്ങള്‍ വരും.

2007-ല്‍ ഹോര്‍മോണ്‍സ് ആന്‍ഡ് ബിഹേവിയര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് അണ്ഡവിസര്‍ജനത്തോടനുബന്ധിച്ച ദിവസങ്ങളില്‍ സ്ത്രീകളുടെ ദിവാസ്വപ്നങ്ങളില്‍ കൂടുതല്‍ കടന്നുവരുക ഇത്തരം ആണത്തമുള്ള മസിലന്മാര്‍ ആയിരിക്കുമത്രെ. ഇതിന് ഒരു ജീവശാസ്ത്രപരമായ വിശദീകരണം കൂടിയുണ്ട്. ഈ സമയമാണ് സ്ത്രീകള്‍ക്ക് ഗര്‍ഭവതികളാകാന്‍ ഏറ്റവും അനുയോജ്യമായത്. ഏറ്റവും മികച്ച ഒരു തലമുറയെ സൃഷ്ടിക്കാനുള്ള ജൈവപരവും പ്രകൃത്യാലുള്ളതുമായ ചോദനയുടെ പരോക്ഷ പ്രതിഫലമാണത്രെ മികച്ച പുരുഷന്മാരേക്കുറിച്ചുള്ള ഈ പകല്‍ സ്വപ്നങ്ങള്‍.

 

ഒരു പുരുഷനെ ഇണയായി തെരഞ്ഞെടുക്കുമ്പോഴും ഇങ്ങനെയൊരു കരുതല്‍ സ്ത്രീക്കുണ്ട്. അതുകൊണ്ടാണ് സ്ത്രീ എപ്പോഴും ഗുണപരമായതും സ്ഥിരവുമായ ബന്ധങ്ങളോടു കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. അണ്ഡവിസര്‍ജന ദിനങ്ങളില്‍ സ്ത്രീകള്‍ ലൈംഗികമായി കൂടുതല്‍ ആക്ടീവായിരിക്കുമെന്നും ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ സമയത്തു നടക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ് ലൈംഗികവികാരം തീവ്രമാക്കാന്‍ കാരണം.

ഇതിന്റെയൊക്കെ പ്രായം കഴിഞ്ഞില്ലേ…. എന്ന് മധ്യവയസെത്തുന്നതോടെ സ്ത്രീ ചോദിച്ചുതുടങ്ങും. ലൈംഗികവികാരങ്ങളുടെ കാര്യത്തില്‍ മാത്രമല്ല അവയുടെ ഏറ്റക്കുറച്ചിലുകളുടെ കാര്യത്തിലും വ്യത്യസ്തരാണ് സ്ത്രീ-പുരുഷന്മാര്‍ എന്നതു തന്നെ കാരണം. പുരുഷന്റെ ലൈംഗികവികാരം പ്രായമേറുമ്പോഴും വലിയ കുറവില്ലാതെ നിലനില്‍ക്കും. എന്നാല്‍ സ്ത്രീകളില്‍ പ്രായഭേദമനുസരിച്ച് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. ഒരു പ്രായം കഴിയുന്നതോടെ അവള്‍ ഉത്തരവാദിത്വമുള്ള കുടുംബിനിയും കുട്ടികളുടെ അമ്മയുമാകുന്നു. കാമുകിയുടെയും കിടപ്പറ പങ്കാളിയുടെയും വേഷങ്ങള്‍ കെട്ടിയാടുന്നത് അതോടെ കുറയുന്നു.

ലൈംഗികഅഭിനിവേശം ഇല്ലാതാകുന്നതല്ല പലപ്പോഴും ഇതിനു കാരണം. മറ്റു പല തിരക്കുകളും ഉത്തരവാദിത്വങ്ങളും മൂലം മാറ്റിവയ്ക്കാവുന്ന ഒന്നായ ലൈംഗികത അവഗണിക്കപ്പെടുകയാണ്. മുപ്പതുകളിലും നാല്‍പ്പതുകളിലുമുള്ള സ്ത്രീകള്‍ക്ക് ചെറുപ്പക്കാരികളെ അപേക്ഷിച്ച് കൂടുതല്‍ ലൈംഗിക അഭിനിവേശം കാണുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 18 വയസിനും 26 വയസിനുമിടയിലുള്ള പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ രതിഭാവനകള്‍ കാണുന്നത് 27 വയസിനും 45 വയസിനും ഇടയിലുള്ള സ്ത്രീകളാണെന്നാണ് കണ്ടെത്തല്‍.

 

എന്നാല്‍, മധ്യവയസെത്തുന്നതോടെ ചിലരില്‍ ലൈംഗികവികാരം കുറയും. അതിന്റെ പ്രധാനകാരണം ആര്‍ത്തവവിരാമമാണ്. ആര്‍ത്തവം നിലയ്ക്കുന്നതോടെ സ്ത്രീ ശരീരത്തില്‍ ഈസ്ട്രജന്റെ അളവു കുറയുന്നു. ഇത് യോനീ വരള്‍ച്ചയുണ്ടാക്കും. തത്ഫലമായി ലൈംഗികബന്ധം വേദനാജനകമാകാം. മാത്രമല്ല, ഈസ്ട്രജന്റെ അളവു കുറയുന്നതു മൂലം വികാരോത്തേജന കേന്ദ്രങ്ങളിലെ സ്പര്‍ശനങ്ങള്‍ കാര്യമായ ഉത്തേജനവും നല്‍കില്ല. ലൈംഗികമായ തന്റെ ആകര്‍ഷത്വവും ഊര്‍ജവും കുറയുന്നു എന്ന ചിന്ത സ്ത്രീയുടെ ആത്മാഭിമാനത്തെ തന്നെ തകര്‍ത്തുകളയാം.

പുറമേ നിന്നു നോക്കുന്നത്ര നിഷ്‌ക്രിയമല്ല സ്ത്രീയുടെ ലൈംഗികവികാരലോകം. നിഗൂഢവും വന്യവുമായ അതിലെ ചുഴികളേയും മലരികളേയും തിരച്ചറിയാന്‍ ഇനിയും ഒരുപാട് കാതങ്ങള്‍ സഞ്ചരിക്കേണ്ടിവരും.

ഈസ്ട്രജന്‍, ടെസ്‌റ്റോസ്റ്റിറോണ്‍, പ്രൊജസ്‌ട്രോണ്‍ എന്നിവയാണ് സ്ത്രീ ലൈംഗികതയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മൂന്നു ഹോര്‍മോണുകള്‍. ഇതില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ആണ് ഏറ്റവുമധികം പ്രാധാന്യമുള്ളത്. ഇത് അടിസ്ഥാനപരമായി ഒരു പുരുഷഹോര്‍മോണ്‍ ആണെങ്കിലും സ്ത്രീ ലൈംഗികതയില്‍ നിര്‍ണായകമായ പങ്കുണ്ട്. ഈസ്ട്രജന്‍ ഉല്‍പാദിപ്പിക്കപ്പെടാന്‍ ഈ ഹോര്‍മോണ്‍ സഹായിക്കുന്നു. ശരീരത്തില്‍ ഇതിന്റെ അളവു കൂടിയാല്‍ ലൈംഗികവികാരം വര്‍ധിക്കാന്‍ ഇടയാകും.

സ്ത്രീയുടെ സെക്‌സ് ഡ്രൈവ് ഭാഗികമായി നിയന്ത്രിക്കുന്നത് ഈസ്ട്രജനാണെന്നു പറയാം. അടിസ്ഥാനപരമായി ഇതൊരു സ്ത്രീ ഹോര്‍മോണ്‍ ആണ്. ലൈംഗികാവയവങ്ങളുടെ വളര്‍ച്ചയ്ക്കും ഈ ഹോര്‍മോണ്‍ ആവശ്യമാണ്. ആര്‍ത്തവവിരാമമാകുന്നതോടെ ഈ ഹോര്‍മോണിന്റെ ഉല്‍പാദനത്തില്‍ പ്രകടമായ കുറവുണ്ടാകാം.

read more
ആരോഗ്യംഫാഷൻസ്ത്രീ സൗന്ദര്യം (Feminine beauty)

ഈ സ്‌ക്രബ് ഉപയോഗിച്ചോളൂ, ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാം

പാദങ്ങൾ വിണ്ടുകീറുന്നത് തടയാനുള്ള മാർഗ്ഗങ്ങൾ തിരയുകയാണോ? ഈ പ്രശ്നത്തിന് ഇതാ ഒരു ദ്രുത പരിഹാരം. ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ സഹായിക്കുന്ന ഈ സ്‌ക്രബ് വളരെ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാം.

ഈ സ്‌ക്രബ് ഉപയോഗിച്ചോളൂ, ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാം

ഹൈലൈറ്റ്:

  • ലളിതമായ പൊടിക്കൈകളിലൂടെ വിണ്ടുകീറിയ കാൽപാദങ്ങൾക്ക് പരിഹാരം കണ്ടെത്താം.
  • ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ സഹായിക്കുന്ന ഒരു നാച്വറൽ സ്‌ക്രബ് ഇതാ…

വിണ്ടുകീറിയ കാൽപാദങ്ങൾ (Cracked Heels) കേവലം ഒരു സൗന്ദര്യ പ്രശ്നം മാത്രമല്ല, വേണ്ട വിധം പരിചരിച്ചില്ലെങ്കിൽ വിണ്ടുപൊട്ടുന്നത് രൂക്ഷമാകുകയും നടക്കുന്നതിന് പോലും ബുദ്ധിമുട്ട് നേരിടുകയും ചെയ്യും. ചർമ്മ സംരക്ഷണകാര്യം വരുമ്പോൾ പല ആളുകളും അവഗണിക്കുന്ന ഒരു ഭാഗമാണ് കാൽപാദങ്ങൾ. അതുതന്നെയാണ് പാദങ്ങൾ വിണ്ടുപൊട്ടുന്നതിന്റെ പ്രധാന കാരണവും. കാൽപ്പാദങ്ങൾ വിണ്ടുകീറുന്നത് നിങ്ങളുടെ ശരീരത്തിലെ ജലാംശം കുറയുകയും ഈർപ്പം നഷ്ടപ്പെടുകയും ചെയ്യുന്നു എന്നതിന്റെ സൂചനയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ഇവയിൽ നിന്ന് രക്സ്തസ്രാവം ഉണ്ടാകുകയും ചെയ്യും.

കാൽപാദങ്ങൾ വിണ്ടുകീറുന്നതിന്റെ കാരണം പരിചരണക്കുറവ് മാത്രമല്ല, ഈ കാരണങ്ങളും പാദങ്ങൾ വിണ്ടുപൊട്ടുന്നതിലേയ്ക്ക് നയിക്കാം.

* നിർജ്ജലീകരണം
* തണുത്തതും വരണ്ടതുമായ കാലാവസ്ഥ
* കൂടുതൽ നേരം ചൂടുവെള്ളത്തിൽ കുളിക്കുന്ന സ്വഭാവം
* കാലുകൾ ശരിയായി സ്‌ക്രബ് ചെയ്യാതിരുന്നാൽ
* വീര്യം കൂടിയ സോപ്പ് ഉപയോഗിക്കുന്നത്
* കാലുകൾ പതിവായി മോയ്സ്ചറൈസ് ചെയ്യാതിരുന്നാൽ
* പ്രമേഹത്തിന്റെ ലക്ഷണം

> കാൽപാദങ്ങൾ വിണ്ടുകീറുന്നത് പ്രമേഹത്തിന്റെ ലക്ഷണമാകാം. പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് പാദങ്ങളിലെ ഞരമ്പുകൾക്ക് തകരാറുണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അത് കാൽപാദങ്ങളിൽ പൊട്ടൽ ഉണ്ടാക്കാൻ കാരണമാകുന്നു.

> അമിതവണ്ണമുള്ളവരാണ് പ്രധാനമായും കാൽപ്പാദങ്ങൾ വിണ്ടുകീറുന്ന പ്രശ്നം നേരിടുന്ന മറ്റൊരു കൂട്ടർ. അമിതഭാരം കാൽപ്പാദങ്ങൾക്ക് സമ്മർദ്ദം വളരെ അധികം സമ്മർദ്ദം നൽകുന്നു. അതിലുപരി, നിങ്ങളുടെ ചർമ്മം വരണ്ടതാണെങ്കിൽ, വിണ്ടുപൊട്ടാനുള്ള സാധ്യത കൂടും.

ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ സഹായിക്കുന്ന ഒരു നാച്വറൽ സ്‌ക്രബ് പരിചയപ്പെടാം.

1 ടേബിൾ സ്പൂൺ നാരങ്ങ, ഓറഞ്ച് തൊലി എന്നിവ പൊടിച്ചത്
1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ
1 ടേബിൾ സ്പൂൺ നാരങ്ങ, ഓറഞ്ച് നീര്

1 ടേബിൾ സ്പൂൺ പഞ്ചസാര

ഈ ചേരുവകളെല്ലാം ഒരു പാത്രത്തിൽ ഒരുമിച്ച് ചേർത്ത് യോജിപ്പിക്കുക. പഞ്ചസാര പൂർണ്ണമായും അലിയിക്കേണ്ട.

പാദങ്ങൾ ആദ്യം കഴുകി വൃത്തിയാക്കി നന്നായി കഴുകി വൃത്തിയാക്കി തുടച്ച് ഉണക്കുക. ഇനി ഈ സ്‌ക്രബ് ഉപയോഗിച്ച് പാദങ്ങൾ സ്‌ക്രബ് ചെയ്യുക. വിണ്ടു കീറിയ പാദങ്ങൾ ആണെങ്കിൽ വളരെ മൃദുവായി സ്‌ക്രബ് ചെയ്ത് കൊടുക്കുക. കുറച്ച് സമയത്തിന് ശേഷം ഒരു പ്യൂമിസ് സ്റ്റോൺ ഉപയോഗിച്ച് പതുക്കെ ഉരസാം. അതിനു ശേഷം പാദങ്ങൾ തണുത്ത വെള്ളത്തിൽ കഴുകി വൃത്തിയാക്കിയ ശേഷം ഉണക്കി ഒരു മോയിസ്ചറൈസർ പുരട്ടുക. ആവശ്യമെങ്കിൽ സോക്സ് ധരിക്കാം.

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ വീട്ടുവൈദ്യം പരീക്ഷിക്കാവുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള രക്തസ്രാവമോ നിങ്ങളുടെ കാൽപ്പാദങ്ങൾക്ക് ചുറ്റും അസ്വസ്ഥതയോ അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ ഇത് ഉപയോഗിക്കുന്നത് നിർത്തി സ്‌ക്രബ് കഴുകിക്കളയുക.

> സ്‌ക്രബിൽ ഉപയോഗിച്ചിരിക്കുന്ന സ്‌ക്രബ് മൃതചർമ്മം നീക്കം ചെയ്യാൻ സഹായിക്കുന്നു.

> ഈ സ്‌ക്രബിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്, അതായത് നിങ്ങളുടെ ചർമ്മകോശങ്ങൾ നന്നാക്കും, ഏതെങ്കിലും തരത്തിലുള്ള പാടുകളോ കറുപ്പോ ഉണ്ടെങ്കിൽ, ഈ സ്‌ക്രബിന് അതും പരിഹരിക്കാനാകും.

> വെളിച്ചെണ്ണ നിങ്ങളുടെ കാൽപ്പാദങ്ങളിൽ ജലാംശം നിലനിർത്തുകയും വരൾച്ച മാറ്റുകയും ചെയ്യും. കൂടാതെ, ഇത് നിങ്ങളുടെ കാൽപ്പാദങ്ങൾ മൃദുവും സുന്ദരവും ആക്കും.

> ഇവയെല്ലാം സ്വാഭാവികമായതിനാൽ, പാർശ്വഫലങ്ങളോ ഏതെങ്കിലും തരത്തിലുള്ള അലർജിയോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

read more
ഡയറ്റ്ഫാഷൻമുഖ സൗന്ദര്യംമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

യുവത്വമുള്ള ചർമം സ്വന്തമാക്കാം; ബോഡി സ്‌ക്രബ് വീട്ടിലുണ്ടാക്കാം

സമീപകാലത്ത് ബോഡി സ്‌ക്രബുകൾക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. ചർമത്തിൽ അടിഞ്ഞുകൂടുന്ന അഴുക്ക്, മൃതകോശങ്ങൾ, വിഷവസ്തുക്കൾ എന്നിവ അകറ്റി തിളക്കവും മൃദുത്വവും നൽകാൻ ബോഡി സ്‌ക്രബുകൾക്ക് കഴിയും. കുറച്ചു സമയം മാറ്റിവച്ചാൽ വീട്ടിൽതന്നെ മികച്ച സ്ക്രബുകൾ ഉണ്ടാക്കാം. ഇതിനായി പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇങ്ങനെ ഉണ്ടാക്കാവുന്ന ചില സ്ക്രബുകൾ പരിചയപ്പെടാം.

∙ ഓട്സ്- നേന്ത്രപ്പഴം സ്‌ക്രബ് 

1 നേന്ത്രപ്പഴം ഉടച്ചതിൽ 3 ടേബിൾ സ്പൂൺ ഓട്സ്, 2 ടേബിൾ സ്പൂൺ തേൻ എന്നിവ ചേർത്ത് മിക്സ് ചെയ്ത് സ്ക്രബ് ഉണ്ടാക്കാം.

നേന്ത്രപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, വിറ്റാമിനുകൾ എന്നിവ ചർമം മോയിസ്ച്യുറൈസ് ചെയ്യാനും അസ്വസ്ഥതകൾ ഒഴിവാക്കാനും സഹായിക്കുന്നു. ഓട്സിൽ അടങ്ങിയിരിക്കുന്ന സാപ്പോണിനുകൾ ചർമത്തിന്റെ വരൾച്ച തടയുന്നു. മുഖക്കുരുവിന്റെ പാടുകൾ ഇല്ലാതാക്കാൻ തേനിന് കഴിവുണ്ട്.

∙ കോഫി- ഹിമാലയൻ പിങ്ക് സാൾട്ട് 

1/2 കപ്പ് കോഫീ പൗഡർ, 1/4 ബ്രൗൺ ഷുഗർ പൗഡർ, 1 ടേബിൾ സ്പൂൺ ഹിമാലയൻ സാൾട്ട് പൊടിച്ചത്, 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ മിക്സ് ചെയ്ത് ശരീരത്തിൽ പുരട്ടി കുറച്ചുസമയം കഴിഞ്ഞു കഴുകാം.

കോഫിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമത്തിലെ ഫ്രീ റാഡിക്കലുകളെ ഒഴിവാക്കി ചർമത്തിന്റെ യുവത്വം നിലനിർത്തുന്നു. പഞ്ചസാരയിൽ അടങ്ങിയിരിക്കുന്ന ഗ്ലൈക്കോളിക് ആസിഡ് മലിനീകരണം കാരണം ചർമത്തിൽ അടിഞ്ഞുകൂടുന്ന വസ്തുക്കളെ നീക്കി ആരോഗ്യവും തിളക്കവും നൽകുന്നു. ഹിമാലയൻ പിങ്ക് സാൾട്ടിന് കുരുക്കൾ തടയാനും ചർമത്തിന്റെ മിനുസം നിലനിർത്താനും കഴിവുണ്ട്. വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ളമേറ്ററി, ആന്റി ഏജിംഗ് മൂലികകൾ ചർമത്തിൽ ചുളിവുകൾ വീഴുന്നത് തടയുന്നു.

read more
ആരോഗ്യംഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

മുടിക്ക് തിളക്കവും കരുത്തും നൽകും അവക്കാഡോ ഹെയർ പാക്

പ്രകൃതിദത്ത കേശസംരക്ഷണ രീതികൾ പിന്തുടരുന്നതിലൂടെ കരുത്തുറ്റ മുടിയിഴകൾ എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ കഴിയും. മുട്ട, അവോക്കാഡോ, തേൻ, എസൻഷ്യൻ ഓയിൽ ഇവ ചേർന്നുള്ള ഹെയർ പാക് മുടി ആരോ​ഗ്യത്തോടെ വളരാൻ സഹായിക്കുന്ന ഒന്നാണ്. നാച്യുറൽ ഓയിലുകളാൽ സമ്പന്നമാണ് അവോക്കാഡോ. മികച്ച നാച്യുറൽ ഹെയർ കണ്ടീഷനർ ആണ് മുട്ട. ശിരോചർമത്തിന്റെ വരൾച്ചയെ പ്രതിരോധിക്കാനും മുടി പൊട്ടുന്നത് തടയാനും തേനിന് കഴിവുണ്ട്. ഇവ മൂന്നും ചേർത്ത് ഉപയോഗിക്കുന്നത് മുടിയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും.

 

ഈ ഹെയർ പാക് ഉണ്ടാക്കേണ്ട വിധം

∙ പഴുത്ത അവോക്കാഡോയുടെ പകുതി

∙ ഒരു ടേബിൾ സ്പൂൺ തേൻ

∙ ഒരു മുട്ട

∙ ഏതാനും തുള്ളി എസൻഷ്യൽ ഓയിൽ

അവോക്കാഡോയുടെ പഴുത്ത ഭാഗവും തേനും ഒരു ബൗളിൽ എടുത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് മുട്ടയുടെ വെള്ള പൊട്ടിച്ച് ഒഴിക്കുക. ഇതു നന്നായി അടിച്ച് പതപ്പിക്കുക. ശേഷം ഏതാനും തുള്ളി എസൻഷ്യൽ ഓയിൽ ചേർക്കാം.

ശിരോചർമത്തിലും മുടിയിലും തേച്ചുപിടിപ്പിച്ച് 15–20 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം. പിന്നീട് സാധരണ രീതിയിൽ ഷാംപൂവും ഉപയോഗിച്ച് കഴുകി കണ്ടീഷൻ ചെയ്യാം.

English Summary ; Avacado Hair Pack for Strong Hair

read more
ഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

നഖം വെറും നഖമല്ല, അൽപം ശ്രദ്ധിച്ചാൽ നിങ്ങളെ സ്റ്റാറാക്കും

നഖങ്ങളിൽ പോലും അപാരമായ ഫാഷൻ പരീക്ഷണങ്ങൾ നടത്തുന്നവരാണ് ബി ടൗൺ ക്വീൻ കരീന കപൂർ മുതൽ തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര വരെ. ഓരോ ചിത്രത്തിലും ലുക്ക് മാത്രമല്ല നഖത്തിന്റെ ഷെയ്പ് വരെ മാറ്റാൻ അവർ സൂക്ഷ്മമായി ശ്രദ്ധിക്കാറുണ്ട്. നടിമാരുടെ സ്റ്റൈലിനു പുറകെ പോയി നഖത്തിന്റെ ഷെയ്പ് വല്ലാതെ മാറ്റാൻ ശ്രമിക്കരുതേ. ഓരോരുത്തരുടെയും വിരലുകളുടെ ആകൃതിക്കനുസരിച്ചുവേണം നഖം ഷെയ്പ് ചെയ്തു സുന്ദരമാക്കാൻ. റൗണ്ട്, സ്ക്വയർ, ഓവൽ അങ്ങനെ പല ഷെയ്പിൽ നഖങ്ങൾ സുന്ദരമാക്കാം. ഇണങ്ങുന്ന നെയിൽ പോളിഷ് കൂടിയായാൽ സ്റ്റൈലിഷ് നഖം സ്വന്തമാക്കാം.

വിരലുകൾക്ക് നീളം തോന്നാൻ റൗണ്ട് ഷെയ്പ്

 

റൗണ്ട് ഷെയ്പിലുള്ള നഖങ്ങൾക്ക് ഏതു നിറത്തിലുള്ള നെയിൽപോളിഷും ഇണങ്ങുമെന്നാണ് സൗന്ദര്യ വിദഗ്ധർ പറയുന്നത്. ഇതിനായി ചർമത്തിനും വിരലുകൾക്കും ഇണങ്ങും വിധം അർധവൃത്താകൃതിയിലാണ് നഖങ്ങൾ വളർത്തേണ്ടത്. ഇത് വിരലുകൾക്ക് നല്ല നീളം തോന്നിക്കും. വിരലുകൾക്ക് സ്ലിമ്മിങ് ഇഫക്റ്റ് നൽകാൻ നഖങ്ങൾ ഇത്തരത്തിൽ ഷെയ്പ് ചെയ്താൽ മതി.

 

ഫെമിനിൻ ലുക്കിന് ഓവൽ നഖങ്ങൾ

 

നഖങ്ങൾക്ക് വളരെ നാച്ചുറൽ ലുക്ക് നൽകുന്നതാണ് ഓവൽ ഷെയ്പ്. ഇതിനായി വിരൽത്തുമ്പിൽനിന്ന് അൽപം കൂടുതൽ നഖം വളർത്തിയ ശേഷം ഇരുവശവും നന്നായി ഫയൽ ചെയ്യണം. ബോൾഡ് മെറ്റാലിക് നിറത്തിലുള്ള നെയിൽ പോളിഷ് പരീക്ഷിക്കാനും വ്യത്യസ്തങ്ങളായ നെയിൽ ആർട്ടുകൾ ചെയ്യാനും ഉത്തമമാണ് ഈ ആകൃതിയിലുള്ള നഖങ്ങൾ.

 

ഷാർപ് ലുക്ക് കിട്ടാൻ സ്ക്വയർ നെയിൽസ്

 

നല്ല ഷാർപ് ലുക്കിലാണ് നഖങ്ങൾക്ക് ആകൃതി വരുത്തേണ്ടത്. ഇരുവശത്തേക്കും 90 ഡിഗ്രി ചെരിവു നൽകി നഖങ്ങൾക്ക് സ്ക്വയർ ഷെയ്പ് നൽകാം. വളരെ കട്ടികുറഞ്ഞ നഖങ്ങളും മെലിഞ്ഞ വിരലുകളുമാണെങ്കിൽ ഈ ഷെയ്പ് നന്നായിണങ്ങും. 90 കളിൽ വളരെ പോപ്പുലറായ ലുക്കാണിത്. സോളിഡായ കടും നിറത്തിലുള്ള നെയിൽ പോളിഷുകളാണ് ഈ നഖത്തിനിണങ്ങുന്നത്. ജ്യോമെട്രിക് പാറ്റേണിലുള്ള നെയിൽ ആർട്ടും ഈ ഷെയ്പ്പിലുള്ള നഖങ്ങൾക്ക് നന്നായിണങ്ങും.

 

സ്റ്റൈലിഷ് ലുക്കിന് ആൽമണ്ട് നെയിൽസ്

 

നഖങ്ങൾക്ക് നല്ല സ്റ്റൈൽ ആൻഡ് സെക്സി ലുക്ക് നൽകുന്ന ഷെയ്പാണിത്. ഏതു നിറത്തിലുള്ള നെയിൽ പോളിഷും ഈ ഷെയ്പിലുള്ള നഖങ്ങൾക്ക് ഇണങ്ങും. ആൽമണ്ട് ഷെയ്പിലുള്ള നഖങ്ങൾക്ക് എലഗന്റ് ലുക്ക് ലഭിക്കാൻ ന്യൂട്രൽ കളറിലുള്ള നെയിൽ പോളിഷ് ആണ് ഉചിതം.

 

ഡ്രമാറ്റിക് ലുക്കിന് സ്റ്റിലെറ്റോ നെയിൽസ്

 

ഇന്ന് ഏറ്റവും പ്രശസ്തമായ ഒരു ഷെയ്പ്പാണിത്. നഖങ്ങളിൽ പരീക്ഷണം നടത്താനിഷ്ടമുള്ളവരും നല്ല ഫാഷൻ സെൻസ് ഉള്ളവരും തിരഞ്ഞെടുക്കുന്നതാണിത്. നഖം നീട്ടി അറ്റം കൂർപ്പിക്കുന്ന സ്റ്റിലെറ്റോ നെയിൽ സ്റ്റൈൽ ആൾക്കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടണമെന്ന് ഏറെ ആഗ്രഹിക്കുന്നവർക്ക് നന്നായി ചേരും. നഖത്തിൽ നെയിൽ പോളിഷ് മാത്രം ഉപയോഗിക്കുകയോ ചിത്രങ്ങളും രൂപങ്ങളും വരച്ചുചേർക്കുകയോ ചെയ്യാം. മുത്തുകൾ, സ്റ്റോണുകൾ, ഗ്ലിറ്ററുകൾ എന്നിവ ഒട്ടിച്ചും സ്റ്റിലെറ്റോ നെയിൽസ് പരീക്ഷിക്കാം.

English Summary : Find right nail shape to your fingures

read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾ

പ്രസവപൂര്‍വ വിഷാദം രോഗം അഥവാ postpartum depression

കേരളത്തിൽ ഗര്‍ഭിണികളായ 1200ല്‍പരം യുവതികളാണ് കോഴിക്കോട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്) നടത്തിയ പഠനത്തിന്റെ ഭാഗമായത്. പ്രസവത്തിന് മുമ്പുണ്ടാകുന്ന അമിതമാനസിക ഉത്കണ്ഠ കേരളത്തിലെ ഗര്‍ഭിണികളെ വിഷാദരോഗികളാക്കുന്നതായി പഠനങ്ങള്‍. ശാരീരികമാനസിക മാറ്റങ്ങള്‍ ഇക്കാലയളവില്‍ സാധാരണമായതിനാല്‍ ലക്ഷണങ്ങളെ ആരും തിരിച്ചറിയുന്നില്ല. ഇത്തരം ആശങ്കകള്‍ സാധാരണമായി കരുതുന്നതും പ്രസവാനന്തര മാനസികശാരീരിക സൗഖ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതും പ്രസവപൂര്‍വ വിഷാദത്തെ ശ്രദ്ധിക്കാതെപോകുന്നതിന് കാരണമാകുന്നുണ്ട്. 14.5 ശതമാനം സ്ത്രീകളില്‍ പ്രസവാനന്തര വിഷാദം കാരണമായപ്പോള്‍ 11 ശതമാനം സ്ത്രീകളിലാണ് പ്രസവപൂര്‍വ വിഷാദം കണ്ടെത്തിയത്. ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രശ്‌നങ്ങളുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ആഗോളതലത്തില്‍ ഏകദേശം 10 ശതമാനം ഗര്‍ഭിണികളും 13 ശതമാനം പ്രസവാനന്തര അമ്മമാരും മാനസിക വിഭ്രാന്തി അനുഭവിക്കുന്നുണ്ട്. വികസ്വരരാജ്യങ്ങളില്‍ ഇത് ഗര്‍ഭകാലത്ത് 15.6 ശതമാനവും പ്രസവാനന്തരം 19.8 ശതമാനവുമാണ്.

കാരണങ്ങള്‍

  • പ്രസവത്തെക്കുറിച്ചുള്ള അമിത ആശങ്ക
  • പ്രതീക്ഷിക്കാതെ ഗര്‍ഭം ധരിച്ചത്
  • കുട്ടികളുടെ ലിംഗം സംബന്ധിച്ച് കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നുമുള്ള സമ്മര്‍ദം
  • പങ്കാളിയുടെ മോശമായ ഇടപെടലുകള്‍
  •  മാനസികാസ്വാസ്ഥ്യത്തിന് കഴിച്ചിരുന്ന മരുന്നുനിര്‍ത്തിയത്
  •  മുമ്പുനടന്ന ഗര്‍ഭച്ഛിദ്രം അല്ലെങ്കില്‍ മറ്റുള്ളവരുടെ അനുഭവങ്ങള്‍
  • പങ്കാളിയുടെ സംരക്ഷണവും പരിചരണവും ലഭിക്കാത്തത്
  • രണ്ടാമത്തെ പ്രസവമാണെങ്കില്‍ ആദ്യകുട്ടിയില്‍നിന്ന് അകന്നുനില്‍ക്കേണ്ടിവരുന്നത്.
read more
ആരോഗ്യംആർത്തവം (Menstruation)ഉദ്ധാരണംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

വന്ധ്യത ചില പൊതുവായ കാരണങ്ങൾ നോക്കാം

12 മാസമോ അതിൽ കൂടുതലോ തുടർച്ചയായ ലൈംഗിക ബന്ധത്തിൽ (WHO-ICMART ഗ്ലോസറി) ഏർപ്പെടുകയും എന്നാൽ ഗർഭധാരണം നടക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് വന്ധ്യത . രണ്ട് തരത്തിലുള്ള വന്ധ്യതയുണ്ട് – പ്രാഥമികവും ദ്വിതീയവും: പ്രാഥമിക വന്ധ്യത എന്നാൽ ദമ്പതികൾ ഒരിക്കലും ഗർഭം ധരിച്ചിട്ടില്ല എന്നാണ്. ദ്വിതീയ വന്ധ്യത എന്നതിനർത്ഥം ദമ്പതികൾ മുമ്പ് ഒരു ഗർഭം ധരിക്കുകയും പിന്നീട് ഗർഭം ധരിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു എന്നാണ്. ആഗോളതലത്തിൽ, വന്ധ്യതയുള്ള മിക്ക ദമ്പതികളും പ്രാഥമിക വന്ധ്യത അനുഭവിക്കുന്നു.

കുറഞ്ഞ പ്രജനന നിരക്ക് ലോകമെമ്പാടും സാധാരണമായിക്കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ചും പല നഗര ക്രമീകരണങ്ങളിലും സ്ത്രീകൾ പ്രായപൂർത്തിയാകുമ്പോൾ ആദ്യത്തെ കുഞ്ഞുങ്ങളെ ആസൂത്രണം ചെയ്യുന്നു. ലോകമെമ്പാടുമുള്ള പ്രത്യുൽപാദന-പ്രായമുള്ള ദമ്പതികളിൽ 15% വരെ വന്ധ്യത ബാധിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ പ്രാഥമിക വന്ധ്യതയുടെ വ്യാപനം 3.9 മുതൽ 16.8% വരെയാണ്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വന്ധ്യതയുടെ വ്യാപനം ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 3.7 ശതമാനം, ആന്ധ്രയിൽ 5 ശതമാനം, കശ്മീരിൽ 15 ശതമാനം എന്നിങ്ങനെ വ്യത്യാസപ്പെടുന്നു.

കുട്ടികളുണ്ടാകാനുള്ള കഴിവില്ലായ്മ ദമ്പതികളെ ബാധിക്കുകയും പുരുഷന്മാരിലും സ്ത്രീകളിലും വൈകാരികവും മാനസികവുമായ വിഷമമുണ്ടാക്കുകയും ചെയ്യുന്നു. വിവിധ സാമൂഹിക, മാനസിക, സാമ്പത്തിക, ശാരീരിക പ്രത്യാഘാതങ്ങൾ ഉണ്ടായിരുന്നിട്ടും, വന്ധ്യത തടയലും പരിചരണവും പൊതുജനാരോഗ്യ പ്രശ്‌നങ്ങളിൽ അവഗണിക്കപ്പെടുന്നു, അല്ലെങ്കിൽ കുറഞ്ഞപക്ഷം അവ മുൻ‌ഗണനാ പട്ടികയിൽ താഴെയാണ്, പ്രത്യേകിച്ച് ജനസംഖ്യാ സമ്മർദ്ദത്തിൽ കഴിയുന്ന താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ. അടുത്ത കാലത്തായി വന്ധ്യത തടയൽ, പരിചരണം, ചികിത്സ എന്നിവ അടിസ്ഥാന ആരോഗ്യ സേവനങ്ങളുമായി സമന്വയിപ്പിക്കുന്നതിനുള്ള അവബോധം വർദ്ധിക്കുന്നു.

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം, വന്ധ്യത (അല്ലെങ്കിൽ വന്ധ്യതയുടെ അവസ്ഥ) (WHO) സ്വയം പ്രത്യക്ഷപ്പെടാം:

  • ഗർഭിണിയാകാനുള്ള കഴിവില്ലായ്മ
  •  ഗർഭധാരണം നിലനിർത്താനുള്ള കഴിവില്ലായ്മ
  •  ഒരു ഗർഭാവസ്ഥയെ കുഞ്ഞിന്റെ ജനനത്തിലേക്ക് കൊണ്ടുപോകാനുള്ള കഴിവില്ലായ്മ

സ്ത്രീകളുടെയും പുരുഷന്മാരുടെയും ഘടകങ്ങൾ വന്ധ്യതയ്ക്ക് കാരണമാകും. വന്ധ്യത പ്രശ്‌നങ്ങളിൽ മൂന്നിലൊന്ന് സ്ത്രീ വന്ധ്യത മൂലവും മൂന്നിലൊന്ന് പുരുഷ വന്ധ്യത മൂലവുമാണ്. ശേഷിക്കുന്ന സന്ദർഭങ്ങളിൽ വന്ധ്യത രണ്ട് പങ്കാളികളിലെയും പ്രശ്നങ്ങൾ മൂലമാകാം അല്ലെങ്കിൽ കാരണം വ്യക്തമല്ല.

സ്ത്രീ വന്ധ്യത പല ഘടകങ്ങളാൽ ഉണ്ടാകാം

ഫാലോപ്യൻ ട്യൂബുകൾക്ക് ക്ഷതം: ഫാലോപ്യൻ ട്യൂബുകൾക്ക് ഉണ്ടാകുന്ന ക്ഷതം, വിവിധ അണുബാധകൾ, എൻഡോമെട്രിയോസിസ്, പെൽവിക് സർജറി എന്നിവ മൂലമുണ്ടാകുന്ന പെൽവിക് ഇൻഫാമാറ്ററി ഡിസീസ് (പിഐഡി) ഫാലോപ്യൻ ട്യൂബുകൾക്ക് നാശമുണ്ടാക്കാം. ലൈംഗിക രോഗങ്ങൾ (എസ്ടിഐ) ആണ് പിഐഡികളുടെ സാധാരണ കാരണം.

അണ്ഡാശയ / ഹോർമോൺ പ്രവർത്തനം കാരണം:
ആർത്തവചക്രത്തിൽ ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്നത്, അണ്ഡാശയത്തിൽ നിന്ന് അണ്ഡം പുറത്തുവരുന്നതിനും ഗർഭാശയത്തിനുള്ളിൽ ബീജസങ്കലനം ചെയ്ത അണ്ഡം (ഭ്രൂണം) തയ്യാറാക്കുന്നതിനായി ഗർഭപാത്രത്തിന്റെ ആന്തരിക പാളി (എൻഡോമെട്രിയം) കട്ടിയാക്കുന്നതിനും കാരണമാകുന്നു.

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പി‌സി‌ഒ‌എസ്): സ്ത്രീകളുടെ വന്ധ്യതയുടെ സാധാരണ കാരണം പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ആണ്.

ഫങ്ഷണൽ ഹൈപ്പോഥലാമിക് അമെനോറിയ: അമിതമായ ശാരീരിക (അത്‌ലറ്റുകളിൽ സാധാരണ) അല്ലെങ്കിൽ വൈകാരിക സമ്മർദ്ദം അമെനോറിയയ്ക്ക് കാരണമാകാം (ആർത്തവചക്രത്തിന്റെ അഭാവം).

കാലമേത്തുന്നതിനു മുൻപുള്ള അണ്ഡാശയ വാർദ്ധക്യം (premature ovarian aging ): അണ്ഡാശയ കരുതൽ കുറയുന്ന സ്ത്രീകൾക്ക് ഗർഭധാരണത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടാം.

അകാല അണ്ഡാശയ അപര്യാപ്തത (Premature ovarian insufficiency): സ്ത്രീ അണ്ഡാശയത്തിന് 40 വയസ് തികയുന്നതിനുമുമ്പ് പ്രവർത്തനം നിർത്തുന്നു. കാരണം സ്വാഭാവികമോ അല്ലെങ്കിൽ രോഗമോ, ശസ്ത്രക്രിയയോ, കീമോതെറാപ്പിയോ അല്ലെങ്കിൽ റേഡിയേഷനോ ആകാം.
ഗർഭാശയ സംബന്ധമായ കാരണങ്ങൾ അതായത്, ഗർഭപാത്രത്തിന്റെ അസാധാരണമായ ശരീരഘടന, ഫൈബ്രോയിഡുകൾ എന്നിവയുടെ സാന്നിധ്യം വന്ധ്യതയിലേക്ക് നയിച്ചേക്കാം.

സെർവിക്കൽ കാരണങ്ങൾ: ചില സ്ത്രീകൾക്ക് അസാധാരണമായ ശ്ലേഷ്മം( മ്യൂക്കസ്) ഉത്പാദനമോ അല്ലെങ്കിൽ ഗർഭാശയത്തിനു ഉണ്ടായിട്ടുള്ള ശസ്ത്രക്രിയയോ കാരണം ബീജത്തിന് സെർവിക്കൽ കനാലിലൂടെ കടന്നുപോകാൻ കഴിയാത്ത ഗർഭാശയ അവസ്ഥ ഉണ്ടായിരിക്കാം.(73)
വന്ധ്യതയ്ക്ക് കാരണമാകുന്ന പുരുഷ ഘടകങ്ങൾ
പുരുഷ വന്ധ്യത കേസുകളിൽ 90 ശതമാനത്തിലധികവും കുറഞ്ഞ ബീജങ്ങളുടെ എണ്ണം, ശുക്ലത്തിന്റെ ഗുണനിലവാരം അല്ലെങ്കിൽ ഇവ രണ്ടും ആണ്. വന്ധ്യതയുടെ ശേഷിക്കുന്ന ഘടകങ്ങൾ ശരീരഘടന പ്രശ്നങ്ങൾ, ഹോർമോൺ അസന്തുലിതാവസ്ഥ, ജനിതക വൈകല്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ കാരണമാകാം. ജനന വൈകല്യങ്ങൾ, രോഗങ്ങൾ (മം‌പ്സ് പോലുള്ളവ), കെമിക്കൽ എക്സ്പോഷർ, ജീവിതശൈലി എന്നിവ ഉൾപ്പെടെയുള്ള വ്യത്യസ്ത ഘടകങ്ങൾ ബീജങ്ങളുടെ അസാധാരണത്വത്തിന് കാരണമാകും.
സ്ത്രീക്കും പുരുഷനും പ്രജനനത്തെ ബാധിക്കുന്ന ഘടകങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

  •  പരിസ്ഥിതി / തൊഴിൽ ഘടകങ്ങൾ
  •  പുകയില, മരിജുവാന അല്ലെങ്കിൽ മറ്റ് മരുന്നുകളുമായി ബന്ധപ്പെട്ട വിഷഫലങ്ങൾ
  • അമിതമായ വ്യായാമം
  •  അമിതമായ ശരീരഭാരം അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട അപര്യാപ്തമായ ഭക്ഷണക്രമം
  •  പ്രായം

സ്ത്രീ-പുരുഷ ഘടകങ്ങൾ വന്ധ്യതയ്ക്ക് കാരണമാകും. വന്ധ്യതയുടെ കാരണം വിലയിരുത്തുന്നതിന് വിശദമായ ശാരീരിക പരിശോധന ആവശ്യമാണ്. വന്ധ്യത ഉള്ള ദമ്പതികൾ ഗർഭം ധരിക്കാൻ ശ്രമിച്ച് 12 മാസം കഴിഞ്ഞോ അല്ലെങ്കിൽ ആറുമാസത്തിനുശേഷം സ്ത്രീ പങ്കാളിക്ക് 35 വയസ്സിന് മുകളിലോ അല്ലെങ്കിൽ അവരുടെ വന്ധ്യതയ്‌ക്കോ വ്യക്തമായ കാരണമുണ്ടെങ്കിൽ ഉടൻ പരിശോധന ആരംഭിക്കാം.

ബംഗളൂരു ആസ്ഥാനമായുള്ള മെഡിക്കൽ ടെക്‌നോളജി കമ്പനിയായ ഇനിറ്റോ നടത്തിയ പഠനമനുസരിച്ച് 27.5 ദശലക്ഷം ദമ്പതികൾ വന്ധ്യത അനുഭവിക്കുന്നു. കൂടാതെ, വിവാഹിതരായ ദമ്പതിമാരിൽ കുറഞ്ഞത് 10-15% പേർ പ്രജനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടുന്നു.

 

read more
ആരോഗ്യംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

കുടുംബാസൂത്രണ മാർഗങ്ങൾ കൂടുതൽ അറിയാം

കുടുംബാസൂത്രണ മാർഗങ്ങൾ

കുടുംബാസൂത്രണത്തിനായി ഒരു ദേശീയ പരിപാടി ആരംഭിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഇന്ത്യ. 1952ലാണ് ഇത് ആരംഭിക്കുന്നത്. ആദ്യകാലത്തു സ്ത്രീ വന്ധ്യംകരണത്തിന് പ്രാധാന്യം നൽകുന്ന സമീപനത്തിൽ നിന്ന് ക്രമേണ പ്രത്യുൽപാദന-ശിശു ആരോഗ്യ-സമീപനമായി (RCH ) മാറി. കൂടാതെ, 2000ലെ ദേശീയ ജനസംഖ്യാ നയം (എൻ‌പി‌പി) വന്നതോടെ കുടുംബാസൂത്രണം എന്നത് കുടുംബക്ഷേമം എന്നായി മാറി. ഇന്ന് പലതരം ഗർഭനിരോധന മാർഗങ്ങൾ അടങ്ങുന്ന ഒരു കഫെറ്റീരിയ അപ്പ്രോച്ച് രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണ്.

രാജ്യത്തിൻ്റെ എല്ലാ കോണിലും ഉള്ള ഉപകേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, നഗരങ്ങളിലെ കുടുംബക്ഷേമ കേന്ദ്രങ്ങൾ, പോസ്റ്റ്-പാർട്ടം കേന്ദ്രങ്ങൾ (PP യൂണിറ്റ് ) എന്നിവ അവശ്യം വേണ്ട എല്ലാ കുടുംബാസൂത്രണ മാർഗങ്ങളും ജനങ്ങൾക്ക് പ്രദാനം ചെയ്യുന്നു. ഗ്രാമങ്ങളിലെ ആശ പ്രവർത്തകരുടെ കയ്യിൽ താത്കാലിക ഗർഭനിരോധന മാർഗങ്ങൾ ലഭ്യമാണ്. ഇത്തരം സാങ്കേതിക മുന്നേറ്റങ്ങൾ, ആരോഗ്യ സംരക്ഷണത്തിനുള്ള മെച്ചപ്പെട്ട നിലവാരം അതിവേഗം എല്ലയിടത്തും എത്താൻ കാരണമായി. അങ്ങനെ ജനനനിരക്ക് വേഗത്തിൽ കുറയാൻ കാരണമായി. (2011 ലെ സെൻസസ്). (76)

ഒരു കുടുംബത്തെ വളർത്തുക എന്നത് വലിയ ഉത്തരവാദിത്തമാണ്. ഓരോ ദമ്പതികളും അവരുടെ പ്രത്യുത്പാദന ആരോഗ്യ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയും, ഗുണനിലവാരമുള്ള കുടുംബാസൂത്രണ സേവനങ്ങളും രീതികളും ലഭ്യമാക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. എത്ര കുട്ടികളുണ്ടാകണം, എപ്പോൾ ജനിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് മാത്രമാണ്. വ്യക്തികളും ദമ്പതികളും ആരോഗ്യകരവും സന്തുഷ്ടവും സമൃദ്ധവുമായ ജീവിതം നയിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി യോഗ്യതയുള്ള ദമ്പതികൾക്ക് കുടുംബാസൂത്രണ രീതികളെയും ലഭ്യമായ സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങളും മാർഗനിർദേശങ്ങളും ഇന്ത്യാ ഗവൺമെൻ്റിൻ്റെ ദേശീയ കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായ humdo.nhp വഴി നൽകുന്നുണ്ട്. പ്രത്യുൽപാദന ആരോഗ്യത്തെക്കുറിച്ചും കുടുംബാസൂത്രണത്തെക്കുറിച്ചും വ്യക്തമായ ഒരു ചിത്രം നൽകുന്നതിന് വിദഗ്ദ്ധരുടെയും പ്രൊഫഷണലുകളുടെയും മാർഗനിർദ്ദേശത്തിൽ രൂപകൽപ്പന ചെയ്ത എല്ലാ ശരിയായ വിവരങ്ങളും ഇവിടെ നിങ്ങൾക്ക് ലഭിക്കും. (77)

കുടുംബാസൂത്രണത്തിന്റെ ആവശ്യകത

  •  കുടുംബാസൂത്രണം ദമ്പതികളെ അവരുടെ ലൈംഗിക, പ്രത്യുൽപാദന ആരോഗ്യത്തെക്കുറിച്ച് അറിയാനും തിരഞ്ഞെടുപ്പുകൾ നടത്താനും സഹായിക്കുകയും, ഉത്തരവാദിത്തമുള്ള രക്ഷാകർതൃത്വത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
  • കുടുംബാസൂത്രണ വിവരങ്ങളും സേവനങ്ങളും ദമ്പതികളെ അവരുടെ കുടുംബത്തിനായി ആസൂത്രണം ചെയ്യാനും കുട്ടികൾക്കിടയിൽ ആരോഗ്യകരമായ അകലം ഉറപ്പാക്കാനും സഹായിക്കുന്നു.
  • കുടുംബാസൂത്രണം വഴി ഗർഭധാരണത്തിൻ്റെ എണ്ണം കുറയ്ക്കുന്നതിലൂടെ, ഗർഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട അസുഖത്തിനും മരണത്തിനും ഉള്ള അപകടസാധ്യത സ്ത്രീകളിൽ കുറയ്ക്കുന്നു.
  • കൂടാതെ കുടുംബാസൂത്രണം അനാവശ്യമായ, തെറ്റായ അല്ലെങ്കിൽ ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണത്തെ തടയുന്നു. അവയിൽ പലതും സ്ത്രീയുടെ ജീവിതത്തിനും ആരോഗ്യത്തിനും ഭീഷണിയാണ്. അങ്ങനെ ആരോഗ്യമുള്ള അമ്മയെയും കുട്ടിയെയും ഉറപ്പാക്കുന്നു.(77)

കുത്തിവച്ചുള്ള ഗർഭനിരോധന എം‌പി‌എ (ഇഞ്ചക്ടബിൽ കോൺട്രാസെപ്റ്റീവ്)
(അന്റാര പ്രോഗ്രാമിന് കീഴിൽ)

കുത്തിവയ്പ്പ് ഫലപ്രദമായ ഗർഭനിരോധന മാർഗ്ഗമാണ്. സബ്ക്യുട്ടേനിയസ് പേശികളിൾ (സാധാരണയായി നിതംബം അല്ലെങ്കിൽ മുകളിലെ കൈ) കുത്തിവയ്ക്കാം. ശരീരത്തിൽ പ്രോജസ്റ്റോജൻ പുറപ്പെടുവിക്കുന്നതിലൂടെ ഇത് ഗർഭം തടയുന്നു. കുത്തിവയ്ക്കുന്ന ഗർഭനിരോധന മാർഗത്തിൻ്റെ ഓരോ ഡോസും മൂന്ന് മാസത്തേക്ക് ഗർഭധാരണത്തെ തടയുന്നു. നിലവിൽ വൈവിധ്യമാർന്ന ഇൻട്രാമസ്കുലർ കുത്തിവയ്പ്പ് ഗർഭനിരോധന മാർഗങ്ങൾ സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായി ലഭ്യമാണ്. ഗർഭധാരണത്തിനിടയിലുള്ള ഇടവേള നിലനിർത്തുന്നതിനുള്ള ഒരു സുരക്ഷിത രീതിയാണിത്. മുലയൂട്ടുന്ന സ്ത്രീകൾക്ക് പ്രസവം കഴിഞ്ഞ് 6 ആഴ്ചയ്ക്കുശേഷം ഇത് ഉപയോഗിക്കാം. കാരണം ഇത് മുലപ്പാലിൻ്റെ അളവിനെയും ഗുണനിലവാരത്തെയും ബാധിക്കില്ല. ഇത് ആർത്തവത്തെ തുടർന്നുണ്ടാകുന്ന രക്തനഷ്ടം, ആർത്തവത്തോടു ബന്ധപ്പെട്ട മലബന്ധം, ആർത്തവത്തിനു മുമ്പുള്ള പിരിമുറുക്കം എന്നിവ കുറയ്ക്കുന്നു. (78)

കുത്തിവയ്പ്പുകൾ വന്ധ്യതയിലേക്ക് നയിക്കില്ല. ഈ ഗർഭനിരോധന മാർഗം നിർത്തലാക്കിയ ശേഷം, സ്ത്രീക്ക് ഗർഭിണിയാകാം. കുത്തിവയ്പ്പിൻ്റെ അവസാന ഡോസിന് ശേഷം 7-10 മാസം മുതൽ ഗർഭം സാധാരണയായി സംഭവിക്കാറുണ്ട്. ഒരു സ്ത്രീ ഈ മാർഗം ഉപയോഗിക്കുന്നത് നിർത്തുമ്പോൾ, ശരീരം ഗർഭധാരണത്തിനുള്ള തയ്യാറെടുപ്പ് ആരംഭിക്കുകയും ആർത്തവ രക്തസ്രാവം പുനരാരംഭിക്കുകയും ചെയ്യുന്നു. (78)

മാല-എൻ

മാല – എൻ അല്ലെങ്കിൽ സംയോജിത ഓറൽ ഗർഭനിരോധന ഗുളികകൾ (സിഒസി) രണ്ട് ഹോർമോണുകൾ (ഈസ്ട്രജൻ, പ്രോജസ്റ്റിൻ) ഉപയോഗിക്കുന്നു. അണ്ഡോത്പാദനം നിർത്തുന്നതിലൂടെ ഗർഭം ഉണ്ടാകുന്നത് തടയുന്നു. ഇത് സെർവിക്സിൻ്റെ ആന്തരഭാഗം കട്ടിയുള്ളതാക്കുകയും ബീജം ഗർഭപാത്രത്തിൽ പ്രവേശിക്കുന്നത് പ്രയാസകരമാക്കുകയും ചെയ്യുന്നു. ഒരു പായ്ക്ക് ഓറൽ ഗർഭനിരോധന ഗുളികയിൽ 28 ഗുളികകൾ (21 ഹോർമോൺ, 7 നോൺ ഹോർമോൺ (ഇരുമ്പ്) അടങ്ങിയിരിക്കുന്നു. ഒരു ഗുളിക ദിവസവും കഴിക്കണം, അതിൻ്റെ നിർദ്ദേശങ്ങൾ സിഒസി പാക്കിലും അടയാളപ്പെടുത്തിയിരിക്കുന്നു. (79)

മാല-എൻ പതിവായി ഉപയോഗിക്കുന്നത് ആർത്തവത്തെ ക്രമമാക്കാനും വേദന ഇല്ലാത്തതും അനായാസവും ആക്കാനും സഹായിക്കുന്നു. ഇത് അണ്ഡാശയത്തിലെയും ഗർഭാശയത്തിലെയും കാൻസർ സാധ്യത കുറയ്ക്കുന്നു. ഇത് ഫൈബ്രോയിഡുകൾ, അണ്ഡാശയ സിസ്റ്റുകൾ, കാൻസർ അല്ലാത്ത സ്തനരോഗങ്ങൾ എന്നിവ കുറയ്ക്കുന്നു. (79)

മാല-എൻ അല്ലെങ്കിൽ സംയോജിത ഓറൽ ഗർഭനിരോധന മാർഗങ്ങൾ ജനന വൈകല്യങ്ങൾക്ക് കാരണമാകില്ല. ഗുളികകൾ കഴിക്കുമ്പോൾ ഒരു സ്ത്രീ ഗർഭിണിയാകുകയോ ഗർഭിണിയായിരിക്കുമ്പോൾ ആകസ്മികമായി കഴിക്കുകയോ ചെയ്താൽ ഇത് ഭ്രൂണത്തിന് ദോഷം വരുത്തുന്നില്ല. മാല – എൻ ക്യാൻസറിന് കാരണമാകില്ല. മാല – എൻ ഉപയോഗം രണ്ട് ഗൈനക്കോളജിക്കൽ ക്യാൻസറുകളുടെ (അണ്ഡാശയം, ഗർഭപാത്രം) സാധ്യത കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ഫൈബ്രോയിഡുകൾ, സ്തനങ്ങളുടെ നീർവീക്കം എന്നിവ പോലുള്ള ദോഷകരമായ സ്തനരോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. (79)

ച്ഛായാ (Chhaya )

ആദ്യ 3 മാസത്തേക്ക് ആഴ്ചയിൽ രണ്ടുതവണയും അതിനുശേഷം ആഴ്ചയിലൊരിക്കലും എടുക്കേണ്ട ഹോർമോൺ ഇതര ഗുളികയാണ് ച്ഛായാ അല്ലെങ്കിൽ സെൻ്റ് ക്രോമാൻ. ഇത് സുരക്ഷിതവും ഫലപ്രദവുമായ ഒരു മാർഗമാണ്. ഇത് മുലയൂട്ടുന്ന അമ്മമാർക്ക് നൽകാം. ച്ഛായാ എടുക്കുന്ന ആദ്യ മൂന്ന് മാസങ്ങളിൽ, സ്ത്രീകൾക്ക് കുറഞ്ഞ തോതിലെയോ ക്രമരഹിതമോ ആയ ആർത്തവം കണ്ടേക്കാം. ഒരിക്കൽ ഗുളിക ഉപയോഗിച്ചു കഴിഞ്ഞാൽ ആർത്തവചക്രം സാധാരണമാകും. (80)

 ഇസി പിൽ (Ezy Pill) 

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ഗർഭധാരണത്തെ തടയുന്നതിന് ഉപയോഗിക്കാവുന്ന സ്ത്രീകളുടെ ജനന നിയന്ത്രണ നടപടികളാണ് ഇസി ഗുളിക അല്ലെങ്കിൽ അടിയന്തിര ഗർഭനിരോധന ഗുളികകൾ. ഈ ഗുളികകൾ ആരോഗ്യ സംരക്ഷണ ദാതാക്കളിലും പൊതു ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളിലും ലഭ്യമാണ്. പ്രതീക്ഷിക്കാത്തതും അല്ലെങ്കിൽ സുരക്ഷിതമല്ലാത്തതുമായ ലൈംഗികതയുടെ 72 മണിക്കൂറിനുള്ളിൽ ഇത് എടുക്കാം. ഗർഭം ഇതിനകം നടന്നിട്ടുണ്ടെങ്കിൽ ഇത് അലസിപ്പിക്കലിന് കാരണമാകില്ല. (81)

നിലവിലുള്ള ഗർഭധാരണത്തെ തടസ്സപ്പെടുത്താത്തതിനാൽ അടിയന്തര ഗുളിക ഒരു അബോർട്ടിഫേഷ്യൻ്റായി പ്രവർത്തിക്കുന്നില്ല. സ്ത്രീയുടെ ആർത്തവചക്രത്തിൻ്റെ ഘട്ടത്തെ ആശ്രയിച്ച് അണ്ഡോത്പാദനം / ബീജസങ്കലനം / ഇംപ്ലാൻ്റേഷൻ എന്നിവയിൽ ഇസി ഗുളിക ഇടപെടുന്നു. എന്നിരുന്നാലും, ഒരിക്കൽ ഗർഭം സ്ഥാപിച്ചുകഴിഞ്ഞാൽ, അതിനു ഒരു ഫലവുമില്ല. അടിയന്തര ഗർഭനിരോധന ഗുളികകൾ ഏതെങ്കിലും തരത്തിലുള്ള കുറിപ്പടി ഇല്ലാതെ തന്നെ ലഭ്യമാണ്. ഇന്ത്യാ ഗവൺമെൻ്റിൻ്റെ ദേശീയ കുടുംബാസൂത്രണ പരിപാടിയിൽ, ഒരു പാക്കറ്റ് ഇസി ഗുളികയിൽ ലെവോനോർജസ്ട്രെലിൻ്റെ ഒരു ടാബ്‌ലെറ്റ് മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് 72 മണിക്കൂറിനുള്ളിൽ എടുക്കണം. 72 മണിക്കൂറിനു ശേഷം ഗുളികയുടെ ഫലപ്രാപ്തി കുറയുന്നു. ഇത് ഒരു സാധാരണ ഗർഭനിരോധന മാർഗമായി ഉപയോഗിക്കരുത്. (81)

IUCD/ PPIUCD

നീണ്ട കാലയളവിലേക്ക് ഗർഭധാരണത്തിൽ നിന്ന് പരിരക്ഷ നൽകുന്ന മാർഗമാണ് ഐയുസിഡി. പ്ലാസ്റ്റിക്ക്, ചെമ്പ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഒരു ചെറിയ ഉപകരണമാണ് ഇൻട്രാ യൂറ്ററിൻ കോപ്പർ ഉപകരണം (ഐയുസിഡി). ഇതിന് അവസാനം രണ്ട് ത്രെഡുകൾ ഉണ്ട്. ഇത് ഗർഭാശയത്തിൻ്റെ പ്രവേശന കവാടത്തിലൂടെ (സെർവിക്സ്) യോനിയിലെ മുകൾ ഭാഗത്തേക്ക് തൂങ്ങിക്കിടക്കുന്നു. ഐയുസിഡി ബീജവും അണ്ഡവും തമ്മിലുള്ള സങ്കലനം തടയുകയും ഗർഭാശയത്തിൻ്റെ പ്രവർത്തനത്തിൽ ബീജസങ്കലനം ചെയ്ത അണ്ഡത്തെ ഉൾപ്പെടുത്തുന്നത് തടയുകയും ചെയ്യുന്നു. ഇത് ഫലപ്രദവും ദീർഘകാല പരിരക്ഷ നൽകുകയും ചെയ്യുന്നു. (82)

രണ്ട് തരം ഐ.യു.സി.ഡികൾ ഉണ്ട്:

  •  5 വർഷത്തേക്ക് പരിരക്ഷ നൽകുന്ന യു-ആകൃതിയിലുള്ള ഉപകരണമാണ് ഐയുസിഡി 375.
  • ഐയുസിഡി 380-എ, ടി ആകൃതിയിലുള്ള ഉപകരണമാണ്, ഇത് 10 വർഷത്തേക്ക് പരിരക്ഷ നൽകുന്നു.

അനാവശ്യ ഗർഭധാരണം തടയുന്നതിനുള്ള ഫലപ്രദമായ മാർഗമാണ് ഐയുസിഡി. ഐയുസിഡി ഉൾപ്പെടുത്തലിന് മൂന്ന് രീതികളുണ്ട്:

  • പോസ്റ്റ് പാർട്ടം ഐയുസിഡി (പിപിയുസിഡി) ഏറ്റവും സൗകര്യപ്രദമായ മാർഗ്ഗമാണ്. അത് ഉടനടി ഉൾപ്പെടുത്താം. അതായത് പ്രസവിച്ച് 48 മണിക്കൂറിനുള്ളിൽ.
  • ഇൻ്റർവെൽ ഐയുസിഡി ആർത്തവചക്രത്തിൻ്റെ ഏത് സമയത്തും ഗർഭപാത്രത്തിൽ തിരുകാം. ഗർഭം നിരസിച്ചതിനുശേഷം അല്ലെങ്കിൽ പ്രസവിച്ച് 6 ആഴ്ചയ്ക്കുശേഷം ഇത് ചേർക്കാം.
  •  പോസ്റ്റ് അബോർഷൻ ഐയുസിഡി (പി‌എ‌യു‌സി‌ഡി). ഇത് ഗർഭഛിദ്രത്തിന് ശേഷം ഉപയോഗിക്കുന്നു.

ഐയുസിഡി 

ജനന നിയന്ത്രണത്തിൻ്റെ മറ്റ് രീതികൾ ഉപയോഗിക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഐയുസിഡി ഉപയോഗിക്കുന്ന സ്ത്രീകളിൽ പെൽവിക് അണുബാധയോ വന്ധ്യതയോ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് തെളിവുകളൊന്നുമില്ല. ഐയുസിഡി ഉൾപ്പെടുത്തൽ വേദന ഓരോ വ്യക്തിക്കും വ്യത്യാസപ്പെടുന്നു. എന്നിരുന്നാലും ഇത് ക്രമേണ കുറയുന്നു. ഐയുസിഡി ഒരു ഒറ്റത്തവണ രീതിയാണ്. ഇത് 5 അല്ലെങ്കിൽ 10 വർഷത്തേക്ക് ഗർഭാവസ്ഥയിൽ നിന്ന് സംരക്ഷണം നൽകുന്നു. ഐ‌യു‌സി‌ഡി നീക്കം ചെയ്തുകഴിഞ്ഞാൽ ഉടൻ തന്നെ പ്രജനനം പുനരാരംഭിക്കും. ഐയുസിഡിയുടെ അവസാനത്തിൽ പ്ലാസ്റ്റിക് സ്ട്രിങ്ങുകൾ ഘടിപ്പിച്ചിരിക്കുന്നു, ഇത് സെർവിക്സിലൂടെ യോനിയിലെ മുകൾ ഭാഗം വരെ പ്രവർത്തിക്കുന്നു. ശരിയായി ചേർത്തിട്ടുണ്ടെങ്കിൽ, ലൈംഗിക ബന്ധത്തിൽ ത്രെഡുകൾ അനുഭവപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. (82)

പി‌പി‌ഐ‌യു‌സി‌ഡി സുഷിരങ്ങൾ സങ്കീർണതകളൊന്നും ഉണ്ടാക്കുന്നില്ല. പ്രസവം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ ഇത് ആശുപത്രിൽ വച്ച് നൽകുന്നു. ഗർഭപാത്രത്തിൽ പിപിഐയുസിഡി ഉയരത്തിലാണ് സ്ഥാപിക്കുന്നത്. ഡെലിവറി സമയത്ത് ഗർഭപാത്രത്തിൻ്റെ വലിപ്പം വികസിക്കുന്നു. അതിനാൽ പ്രത്യേക ഫോഴ്സെപ്സ് ഉപയോഗിച്ച് ഐയുസിഡി സ്ഥാപിക്കുന്നു. പിപിഐയുസിഡി ഉപയോഗം കാരണം എൻഡോമെട്രിയൽ അല്ലെങ്കിൽ സെർവിക്കൽ കാൻസർ ഉണ്ടാകുന്നതായി തെളിവുകളൊന്നുമില്ല. പി‌പി‌ഐ‌യു‌സി‌ഡി അമ്മയുടെ മുലപ്പാലിൻ്റെ ഗുണനിലവാരം, അളവ് എന്നിവയെ ബാധിക്കില്ല. (82)

കോണ്ടം

നിരോദ് അല്ലെങ്കിൽ കോണ്ടം ലിംഗത്തിന് യോജിക്കുന്ന നേർത്ത റബ്ബർ ആവരണമാണ്. കൃത്യമായും സ്ഥിരതയോടെയും ഉപയോഗിക്കുകയാണെങ്കിൽ ഏത് പ്രായത്തിലുമുള്ള പുരുഷന്മാർക്കും ഗർഭനിരോധനത്തിനുള്ള ലളിതവും വളരെ ഫലപ്രദവുമായ മാർഗമാണ് കോണ്ടം. അനാവശ്യ ഗർഭധാരണത്തിൽ നിന്നും ലൈംഗികമായി പകരുന്ന അണുബാധകളിൽ നിന്നും (എസ്ടിഐ) ഇത് ഇരട്ട സംരക്ഷണം നൽകുന്നു. ആരോഗ്യ പരിരക്ഷാ ദാതാവിനെ സമീപിക്കാതെ തന്നെ ഇത് ഉപയോഗിക്കാം എന്നതുകൊണ്ട് ഇതൊരു സൗകര്യപ്രദമായ ഗർഭനിരോധന മാർഗമാണ്. (83)

ശരിയായി ധരിച്ചാൽ കോണ്ടം എളുപ്പത്തിൽ തകരില്ല. യോനിയിൽ ശുക്ലം പ്രവേശിക്കുന്നതിന് കോണ്ടം തടസ്സമായി പ്രവർത്തിക്കുന്നു. കോണ്ടം ശരിയായും സ്ഥിരമായും ഉപയോഗിക്കുന്നത് ലൈംഗിക രോഗങ്ങളിൽ നിന്ന് മികച്ച സംരക്ഷണം നൽകുന്നു. ശരിയായി ഉപയോഗിക്കുമ്പോൾ, അനാവശ്യ ഗർഭധാരണങ്ങളിൽ നിന്ന് ഇത് 98 ശതമാനവും സംരക്ഷണം നൽകുന്നു. എച്ച്ഐവി, മറ്റ് എസ്ടിഡികൾ എന്നിവയിൽ നിന്ന് പരിരക്ഷിക്കുന്നതിന് 98-99% ഫലപ്രദമാണ്. ആരോഗ്യകരവും പരിരക്ഷിതവുമായ പ്രത്യുത്പാദന ജീവിതം ദമ്പതികളുടെ സംയോജിത ഉത്തരവാദിത്തമാണ്. പുരുഷ പങ്കാളിയുടെ ശരിയായതും സ്ഥിരവുമായ കോണ്ടം ഉപയോഗം ലൈംഗികതയെ സുരക്ഷിതമാക്കുന്നു. (83)

സ്ത്രീ വന്ധ്യംകരണം

ഗർഭം തടയുന്നതിനുള്ള സ്ഥിരമായ ഒരു പ്രക്രിയയാണ് സ്ത്രീ വന്ധ്യംകരണം. അണ്ഡാശയത്തെ ഗർഭാശയവുമായി ബന്ധിപ്പിക്കുന്ന ഫാലോപ്യൻ ട്യൂബകളെ തടയുന്നതിലൂടെയാണ് വന്ധ്യംകരണം സാധ്യമാകുന്നത്. കൂടുതൽ കുട്ടികൾ വേണ്ടെന്നു തീരുമാനിക്കുന്ന സ്ത്രീകൾക്ക് വന്ധ്യംകരണം ഒരു പ്രായോഗിക മാർഗമാണ്‌. വന്ധ്യംകരണം ലൈംഗിക രോഗബാധയിൽ നിന്ന് (എസ്ടിഐ) സംരക്ഷണം നൽകുന്നില്ല. എസ്ടിഐകളുടെ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം കോണ്ടം പോലുള്ള മാർഗങ്ങളാണ്. (84)
സ്ത്രീ വന്ധ്യംകരണത്തിന് രണ്ട് രീതികളുണ്ട്

  • പ്രസവിച്ച് 6 ആഴ്ചകൾക്കു ശേഷം എപ്പോൾ വേണമെങ്കിലും ചെയ്യാൻ കഴിയുന്നതാണ് ഇടവേള വന്ധ്യംകരണം (ഇന്റർവെൽ സ്റ്റെറിലൈസേഷൻ)
  •  പ്രസവശേഷം 7 ദിവസത്തിനുള്ളിൽ ചെയ്യാൻ കഴിയുന്നതാണ് പോസ്റ്റ് പാർട്ടം വന്ധ്യംകരണം.

സ്ത്രീ വന്ധ്യംകരണത്തിൽ ഗർഭാശയത്തെ അണ്ഡാശയവുമായി ബന്ധിപ്പിക്കുന്ന ട്യൂബുകൾ മാത്രമാണ് അടയ്ക്കുന്നത്. സ്ത്രീകളുടെ പ്രത്യുത്പാദന അവയവത്തിന്റെ മറ്റൊരു ഘടനയിലും ഇത് മാറ്റം വരുത്തുന്നില്ല. സ്ത്രീ വന്ധ്യംകരണം അപകടങ്ങളിലേക്കോ ഗർഭാശയം നീക്കം ചെയ്യുന്ന അവസ്ഥയിലേക്കോ (ഹിസ്റ്റെരെക്ടമി) ഹോർമോൺ അസന്തുലിതാവസ്ഥയിലേക്കോ നയിക്കില്ല. ഏകദേശം 4 മണിക്കൂറിനുള്ളിൽ ഗുണഭോക്താവിന്‌ ഡിസ്ചാർജ് ലഭിക്കുന്ന ഒരു ലളിതമായ നടപടിക്രമമാണിത്. വന്ധ്യംകരണം ശരീരത്തിലെ ഹോർമോൺ സംവിധാനത്തെ തടസ്സപ്പെടുത്തുന്നില്ല, ആർത്തവചക്രം മുമ്പത്തേതുപോലെ തുടരുന്നു. (84)

പുരുഷ വന്ധ്യംകരണം

പുരുഷന്മാർക്ക് ഗർഭനിരോധനത്തിനുള്ള സ്ഥിരമായ ഒരു രീതിയാണ് പുരുഷ വന്ധ്യംകരണം. വൃഷണങ്ങളെ മൂത്രാശയവുമായി ബന്ധിപ്പിക്കുന്ന ട്യൂബുകൾ (വാസ്) തടയുന്നതിലൂടെ ഇത് സാധ്യമാകുന്നു. വാസെക്ടമി പ്രക്രിയയ്ക്ക് ശേഷം, വൃഷണങ്ങൾ ശുക്ലത്തെ ഉൽ‌പാദിപ്പിക്കുന്നുണ്ടെങ്കിലും ഇത് വൃഷണങ്ങൾക്ക് പുറത്ത് കടത്തിവിടുന്നില്ല, പകരം ശരീരം ആഗിരണം ചെയ്യുന്നു. (85)

പുരുഷ വന്ധ്യംകരണത്തിന് രണ്ട് രീതികളുണ്ട്:

  • മുറിവുണ്ടാക്കുന്ന പരമ്പരാഗത വാസക്ടമി
  • നോൺ-സ്കാൽപൽ വാസക്ടമി (എൻ‌എസ്‌വി)

മുറിവ് ആവശ്യമില്ലാത്തതും ലളിതവും സുരക്ഷിതവുമായ പ്രക്രിയയാണ് നോൺ-സ്കാൽപൽ വാസക്ടമി (എൻ‌എസ്‌വി). ഇതിനു 5-15 മിനിറ്റ് മാത്രമേ എടുക്കൂ, ഓപ്പറേഷൻ കഴിഞ്ഞ് 10 മിനിറ്റിനുള്ളിൽ ഗുണഭോക്താവിന് പുറത്തിറങ്ങാൻ കഴിയും. ഇത് ഏതെങ്കിലും തരത്തിലുള്ള അധ്വാനത്തെ തടസ്സപ്പെടുത്തുകയോ ഒരു വ്യക്തിയുടെ ലൈംഗികശേഷിയെ ബാധിക്കുകയോ ചെയ്യുന്നില്ല. ഇത് ഉദ്ധാരണത്തെയോ സ്ഖലനത്തെയോ ബാധിക്കില്ല. എൻ‌എസ്‌വിയും പ്രോസ്റ്റേറ്റ് കാൻസറും തമ്മിൽ ഒരു ബന്ധവുമില്ല. വാസക്ടമി ശുക്ല ഉൽപാദനം കുറയ്ക്കുന്നില്ല. നടപടിക്രമത്തിനു മുമ്പുള്ള അതേ രീതിയിൽ പുരുഷന്മാർ ശുക്ലമുണ്ടാക്കുന്നത് തുടരുന്നു. (85)

read more
1 29 30 31 32 33 61
Page 31 of 61