close

blogadmin

ആരോഗ്യംചോദ്യങ്ങൾ

മാനസികസമ്മർദ്ദം നരയ്‌ക്കു കാരണമാകുന്നതെങ്ങനെ?

അധികമായ മാനസികസമ്മർദ്ദം മുടികളുടെ കറുപ്പുനിറം നഷ്ടപ്പെടുത്തി വേഗത്തിൽ നരയ്ക്കുന്നതിനു കാരണമാകും എന്നത് പുതിയ ഒരറിവല്ല. എന്നാൽ ഇതിനു പിന്നിലെ ശാസ്ത്രം ആണ് ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നത്. സാധാരണനിലയിൽ രോമകൂപങ്ങളിലുള്ള മെലാനോസൈറ്റ് (melanocyte) എന്ന കോശങ്ങളിൽ നിന്നാണ് മുടിക്കു കറുപ്പ് നൽകുന്ന വർണപദാർഥങ്ങൾ  നിർമ്മിക്കപ്പെടുന്നത്.  എന്നാൽ, നമ്മുടെ ശരീരം അധികസമ്മർദ്ദങ്ങൾക്കു വിധേയമാകുമ്പോൾ നോർഎപ്പിനെഫ്രിൻ (Norepinephrine) എന്ന സന്ദേശവാഹകർ  കൂടിയ അളവിൽ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുകയും മെലാനോസൈറ്റുകളുടെ വിത്ത് കോശങ്ങളെ (stem cells) ക്രമാതീതമായി ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.

തന്മൂലം വിത്തുകോശങ്ങളുടെ ശേഖരം അതിവേഗം ഇല്ലാതാകുകയും മുടിക്ക് കറുപ്പ് നിറം നൽകുന്ന മെലാനിൻ ഉൽപ്പാദനം നിലക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ മെലാനിന്റെ അളവിലുണ്ടാകുന്ന കുറവാണു മുടികൾക്കു നിറം നഷ്ടപ്പെടാൻ കാരണമാകുന്നതെന്നാണ് എലികളിൽ നടത്തിയ പുതിയ പഠനം സൂചിപ്പിക്കുന്നത്.

read more
ചോദ്യങ്ങൾമുഖ സൗന്ദര്യംമുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

പാര്‍ട്ടിയില്‍ തിളങ്ങണോ? ഇതാ 6 ടിപ്‌സ്!

പെട്ടെന്നൊരു ഈവനിങ് പാര്‍ട്ടി. ഫേഷ്യല്‍ പോയിട്ട് ഫേയ്‌സ്പാക്കിനു പോലും സമയമില്ല. എന്തു ചെയ്യും? ഈ എളുപ്പ വഴികള്‍ നിങ്ങളെ സഹായിക്കും.

ഉറക്കം

രാവിലെ മുതല്‍ കോളജിലോ ഓഫിസിലോ തിരിക്കിലായിരുന്നെങ്കില്‍ പാര്‍ട്ടി പോകുന്നതിനു മുന്‍പു നിര്‍ബന്ധമായും അര മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം. ഇല്ലെങ്കില്‍ എത്ര മേക്കപ്പ് ഇട്ടാലും എത്ര സ്‌റ്റൈലായി വസ്ത്രം ധരിച്ചാലും നിങ്ങളുടെ മുഖത്ത് ക്ഷീണം അതേപടിയുണ്ടാകും.

ക്വിക്ക് ക്ലീന്‍അപ്

ബ്യൂട്ടിപാര്‍ലറില്‍ പോയി സമയം കളഞ്ഞുള്ള ക്ലീന്‍അപ് അല്ലിത്. വെറും അഞ്ചു മിനിറ്റു സമയം മതി. നാലോ അഞ്ചോ തുള്ളി ആല്‍മണ്ട് ഓയില്‍ ഉപയോഗിച്ചു മുഖവും കഴുത്തും നന്നായി മസാജ് ചെയ്യുക. താഴെനിന്ന് മുകളിലേക്കു വേണം മസാജ് ചെയ്യാന്‍. നാലു മിനിറ്റിനു ശേഷം മുഖം ഫേയ്‌സ്‌വാഷോ ക്ലെന്‍സറോ ഉപയോഗിച്ചു നന്നായി കഴുകുക. മുഖത്തെ വരള്‍ച്ചയും മങ്ങലും മാറി തിളക്കം കൂടാന്‍ ഇതിലും നല്ല എളുപ്പ വഴിയില്ല.

തൈര്

ഇനി ഒരു സ്പൂണ്‍ തൈരും അഞ്ചോ ആറോ തുള്ളി നാരങ്ങാനീരും ചേര്‍ത്തു മുഖത്തിടുക. 10 മിനിറ്റിനു ശേഷം കഴുകിക്കളയാം. തൈര് മുഖത്തെ കരുവാളിപ്പു മാറ്റാനും നാരങ്ങാനീര് ചര്‍മത്തിനു നിറം നല്‍കാനും സഹായിക്കും.

കുളിക്കാം

പാര്‍ട്ടിക്കു പോകുന്നതിനു മുന്‍പു കുളിക്കുന്നതു ശരീരം ഫ്രഷായിരിക്കാന്‍ സഹായിക്കും. ശരീരം മുഴുവന്‍ ആല്‍മണ്ട് ഓയില്‍ ഉപയോഗിച്ചു മസാജ് ചെയ്യുക. 10 മിനിറ്റു കഴിഞ്ഞു കുളിക്കാം. ചര്‍മത്തിനു തിളക്കവും മൃദുത്വവും നല്‍കാന്‍ ഇതു സഹായിക്കും. കുളിക്കുന്ന വെള്ളത്തില്‍ അല്‍പം നാരങ്ങാനീരു കൂടി ചേര്‍ത്താല്‍ ശരീരത്തില്‍ നല്ല ഗന്ധമുണ്ടാകും.

മേക്ക്അപ്പ്

ഈവനിങ് പാര്‍ട്ടികളിലും നൈറ്റ് പാര്‍ട്ടികളിലും ഏതെങ്കിലും ഒരു ഫീച്ചറിനു പ്രാധാന്യം നല്‍കാം. കണ്ണുകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കുകയാണെങ്കില്‍ ലൈറ്റ് ലിപ്‌സറ്റിക് മതി. നേരെ തിരിച്ചും.

ഹെയര്‍സ്‌റ്റൈല്‍

അധികം അലങ്കാരപ്പണികളൊന്നുമില്ലാത്ത ഹെയര്‍സ്‌റ്റൈലായിരിക്കും നല്ലത്. തലമുടി സ്‌റ്റൈല്‍ ചെയ്ത് അഴിച്ചിടുകയോ പോണിടെയില്‍ കെട്ടുകയോ ചെയ്യാം. നനഞ്ഞമുടി ഉണക്കാതെ കൈകള്‍കൊണ്ടു കോതിയൊതുക്കി അലസമായി ഇടുന്നതും സ്‌റ്റൈലാണ്.

read more
ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

വേപ്പിൻ ഗുണം ഒന്നറിഞ്ഞു നോക്കൂ !!

വേപ്പില . വേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച് അരയ്ക്കുക. ഇത് മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുക. തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കാനുള്ള നല്ലൊരു വഴിയാണിത്. ഇതിനു മാത്രമല്ല, ചര്‍മ്മത്തിലെ ചുവപ്പും തടിപ്പും മാറാനും ഇത് നല്ലതാണ്. ചെറുനാരങ്ങാനീര്, പനിനീര് എന്നിവ ചേര്‍ത്ത് മുഖത്തു തേയ്ക്കാം. ഇത് മുഖക്കുരു മാറാനുള്ള ഏറ്റവും നല്ലൊരു വഴിയാണ്. വേപ്പില അരച്ച് ഇതില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് മുഖത്തിടാം. എണ്ണമയമുള്ള ചര്‍മത്തിനു പറ്റിയ ഫേസ് പായ്ക്കാണിത്. ചര്‍മത്തിലെ മൃതകോശങ്ങള്‍ അകറ്റാനും പിഗ്മെന്റേഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു മരുന്നാണ്. മുഖക്കുരുവിന്റെ പാടുകള്‍ മാറാനും ഈ കൂട്ട് നല്ലതു തന്നെ.  വേപ്പില അരച്ചതോ, പൊടിയോ കടലമാവ്, തൈര് എന്നിവയുമായി ചേര്‍ത്ത് മുഖത്തിടുന്നതും നല്ലതു തന്നെ. ഇത് വരണ്ട ചര്‍മത്തിനു പറ്റിയ നല്ലൊന്നാന്തരം മരുന്നാണ്. ചര്‍മത്തിളക്കത്തിനും ഇത് നല്ലതു തന്നെ.  വേപ്പിലയും മഞ്ഞളും അരച്ചിടുന്നത് നല്ലതാണ്. മുഖത്തിന് നിറം നല്‍കാനും ചിക്കന്‍പോക്‌സ് പോലുള്ള രോഗങ്ങളുടെ വടുക്കളും കലകളും പോകാനും ഇത് നല്ലതാണ്.  വേപ്പും പാലും ചെറുനാരങ്ങാനീരും ചേര്‍ത്ത് മുഖത്തിടുന്നത് ചര്‍മത്തിന് മൃദുത്വം നല്‍കും. മുഖം തിളങ്ങാനും ചര്‍മം വൃത്തിയാക്കാനും ഇത് നല്ലതു തന്നെ.  വേപ്പ്, തുളസി, തേന്‍ എന്നിവ ചേര്‍ത്തും ഫേസ് പായ്ക്കുണ്ടാക്കാം. ഇത് വരണ്ട ചര്‍മമുള്ളവര്‍ക്ക് ഏറ്റവും നല്ലതാണ്. മുഖക്കുരുവും മറ്റ് ചര്‍മ്മപ്രശ്‌നങ്ങളും അകറ്റാനും ഈ മിശ്രിതം നല്ലതു തന്നെ.

read more
ആരോഗ്യംആർത്തവം (Menstruation)ഉദ്ധാരണംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )വൃക്തിബന്ധങ്ങൾ Relationship

നിങ്ങൾ ആദ്യ ലൈംഗികബന്ധത്തിനു തയാർ എടുക്കുന്നവർ ആണോ ? അറിയേണ്ട കാര്യങ്ങള്‍ First sex after marriage

ഒരുപാടു ആളുകൾ ഇ പേജ് വഴി ചോദിച്ച ഒരു ചോദ്യത്തിന് മറുപടി ആണ് ഇ ആർട്ടിക്കിൾ നിങ്ങൾക്കു എങ്കിലും കൂടുതൽ ഡീറ്റൈൽ അറിവുവൻ ഉണ്ടെങ്കിൽ ഇവിടെ ചോദിക്കാം

ആദ്യമായി സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നിരവധി ആശങ്കകളും തെറ്റിധാരണകളുമുണ്ടാവാം. സെക്‌സ് എജുക്കേഷന്‍ നിര്‍ബന്ധമായ രാജ്യങ്ങളിലുള്ളവര്‍ക്കു പോലും ഈ പ്രശ്‌നങ്ങളുണ്ടാവാം. സെക്‌സ് എജുക്കേഷനെന്നാല്‍ ലൈംഗികരോഗങ്ങളെ തടയലും ഗര്‍ഭനിരോധനവുമാണെന്നുമുള്ള വിശ്വാസവും സിലബസുമാണ് ഇതിന് കാരണം. എന്തായാലും ആദ്യമായി സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കേണ്ട 24 കാര്യങ്ങളാണ് താഴെ പറയുന്നത്.

1) കന്യകാത്വം

ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ അതീവ സെന്‍സിറ്റീവായ വിഷയമാണ് കന്യകാത്വം. പക്ഷെ, ഈ വാക്കിന് കൃത്യമായ ഒരു വിശദീകരണമില്ല. ലിംഗ-യോനീ സംഭോഗം നടന്നിട്ടില്ലെന്നതാണ് ചിലരുടെ അര്‍ത്ഥം. യോനി, ഓറല്‍, ഏനല്‍ തുടങ്ങി ഒരു തരത്തിലുള്ള വേഴ്ച്ചയും നടന്നിട്ടില്ലെന്നാണ് ചിലരുടെ വിശ്വാസം.

മറ്റു ചിലര്‍ക്കു സ്പര്‍ശനം പോലും കന്യകാത്വം നഷ്ടപ്പെടുത്തുന്ന കാര്യമാണ്. പക്ഷെ, സെക്‌സിന് നിങ്ങള്‍ മാനസികമായി തയ്യാറാണോ എന്നതു മാത്രമാണ് യഥാര്‍ത്ഥ വിഷയം. ആരുടെയെങ്കിലും എന്തെങ്കിലും നഷ്ടപ്പെടുത്തുകയോ സ്വന്തം എന്തെങ്കിലും നഷ്ടപ്പെടുകയോ ചെയ്യുന്നതല്ല സെക്‌സ്. സെക്‌സെന്നാല്‍ പുതിയ ഒരു അനുഭവം മാത്രമാണ്. ജൈവശാസ്ത്രപരമായി നോക്കുകയാണെങ്കില്‍ ഒരു സാധാരണ കാര്യവും.

2) കന്യാചര്‍മം

ആദ്യ ലൈംഗികവേഴ്ച്ചയില്‍ കന്യാചര്‍മം പൊട്ടുമെന്നാണ് പരമ്പരാഗത വിശ്വാസം. ഇതിനെക്കാള്‍ പോപുലറായ മറ്റൊരു അന്ധവിശ്വാസം വേറെയില്ല. വ്യായാമം ചെയ്യുന്നതും സൈക്കിള്‍ ചവിട്ടുന്നതും കന്യാചര്‍മം പൊട്ടാന്‍ കാരണമാവാറുണ്ട്. ആദ്യരാത്രിയില്‍ കന്യാചര്‍മം പൊട്ടുന്നതും രക്തം വരുന്നതും നോക്കിയിരിക്കുന്നവര്‍ക്ക് എന്തെങ്കിലും ആസ്വദിക്കാനാവുമോ ?

3) ശരീരത്തിന്റെ മാറ്റങ്ങള്‍

ആദ്യമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന് ശേഷം ശരീരത്തില്‍ പ്രത്യേക മാറ്റങ്ങളൊന്നുമുണ്ടാവില്ല. അത് രണ്ടാം തവണയായാലും മൂന്നാം തവണയായാലും അഞ്ചാം തവണയായാലും മാറ്റമൊന്നുമുണ്ടാവില്ല. പക്ഷെ, ലൈംഗികോത്തേജനമുണ്ടാവുമ്പോള്‍ താഴെപ്പറയുന്ന ചില മാറ്റങ്ങളുണ്ടാവും.

  • വികസിച്ച വള്‍വ.
  • ഉദ്ധരിച്ച ലിംഗം.
  • ശ്വാസഗതി കൂടല്‍.
  • വിയര്‍പ്പ്.
  • തൊലിയുടെ നിറം മാറ്റം.

ലൈിംഗികോത്തേജനം ശരീരത്തിലുണ്ടാക്കുന്ന താല്‍ക്കാലിക മാറ്റങ്ങള്‍ മാത്രമാണിവ, ശരീരത്തിന് സ്ഥിരം മാറ്റങ്ങളൊന്നുമുണ്ടാവില്ല.

4) സെക്‌സിന് ശേഷം ശരീരത്തിലെ മാറ്റം

സെക്‌സിന് ശേഷം ശരീരം സാധാരണ നിലയിലേക്ക് തിരികെ വരും. ഏതാനും മിനുട്ടുകള്‍ മാത്രമേ ഇതിന് എടുക്കൂ. അതായത് നിങ്ങള്‍ കന്യക-കന്യകന്‍ അല്ല എന്ന് ആര്‍ക്കും തിരിച്ചറിയാനാവില്ല. നിങ്ങള്‍ പറഞ്ഞാല്‍ മാത്രമേ അവര്‍ക്കു അറിയാനാവൂ.

5) പോണ്‍ സിനിമയും യാഥാര്‍ത്ഥ്യവും

ഓരോ മനുഷ്യരും വ്യത്യസ്ത രീതികളിലാണ് സെക്‌സ് അനുഭവിക്കുക. സിനിമകളില്‍ കാണുന്ന പോലുള്ള ആദ്യാനുഭവങ്ങള്‍ ജീവിതത്തിലുണ്ടാവണമെന്നില്ല. പോണ്‍ സിനിമകളില്‍ കാണുന്നത് ഒരിക്കലുമുണ്ടാവില്ല.

6) അസ്വസ്ഥത

ആദ്യതവണ സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ചില അസ്വസ്ഥതകളുണ്ടാവുന്നത് സ്വാഭാവികമാണ്. ലിംഗപ്രവേശനം നടത്തുമ്പോള്‍ ചിലപ്പോള്‍ ഉരസലുണ്ടാവാം. ഇത് അസ്വസ്ഥയുണ്ടാക്കാം. പക്ഷെ, വേദനയുണ്ടാക്കില്ല. വേണ്ടത്ര ലൂബ്രിക്കേഷനില്ലെങ്കില്‍ വേദനയുണ്ടാവാം. എന്‍ഡോമെട്രിയോസിസ് എന്ന ആരോഗ്യപ്രശ്‌നമുണ്ടെങ്കിലും വേദനയുണ്ടാവാം. ഓരോതവണയും സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ വേദനയുണ്ടാവുമെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുന്നത് ഉചിതമായിരിക്കും.

7) ലൂബ്രിക്കേഷനും ഫോര്‍പ്ലേയും

ലൈംഗികമായി ഉത്തേജിക്കപ്പെടുമ്പോള്‍ യോനിയും ലിംഗവും ലൂബ്രിക്കന്റ് പുറപ്പെടുവിക്കും. പക്ഷെ, ചില സമയങ്ങളില്‍ വേണ്ടത്ര ലൂബ്രിക്കന്റുകള്‍ ഉണ്ടാവണമെന്നില്ല. കൃത്രിമ ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുന്നത് ഈ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കും. ഫോര്‍പ്ലേയില്‍ കൂടുതലായി മുഴുകുന്നതും സ്വാഭാവികമായി ലൂബ്രിക്കന്‍ ഉണ്ടാവാന്‍ സഹായിക്കും.

8) ബെഡ്ഷീറ്റില്‍ രക്തമാവുമോ ?

ആദ്യമായി സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ അല്‍പ്പം രക്തം വന്നേക്കാം. പക്ഷെ, കിടക്കയും പുതപ്പും ബെഡ്ഷീറ്റുമെല്ലാം നനയുന്ന അത്രയും രക്തം വരില്ല.

9) ലൈംഗികരോഗങ്ങള്‍

ലിംഗ-യോനീ സംഭോഗം ഇല്ലെങ്കിലും ലൈംഗികരോഗങ്ങള്‍ പകരാം. ഓറല്‍ സെക്‌സും ഏനല്‍ സെക്‌സും ലൈംഗികരോഗങ്ങള്‍ പകരാന്‍ കാരണമാവാറുണ്ട്. അതിനാല്‍ കോണ്ടമോ മറ്റു സുരക്ഷാമാര്‍ഗങ്ങളോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

10) ഗര്‍ഭധാരണ സാധ്യത

ലിംഗ-യോനീ സംഭോഗം നടക്കുകയാണെങ്കില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത കൂടുതലാണ്. ഇത് ആദ്യത്തെ സെക്‌സായാലും അവസാനത്തെ സെക്‌സായാലും. ഗര്‍ഭധാരണം തടയാനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗമാണ് കോണ്ടം.

11) രതിമൂര്‍ഛ

ആദ്യ സെക്‌സില്‍ രതിമൂര്‍ഛയുണ്ടാവണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ല. വിവിധ കാരണങ്ങള്‍ ഇതിന് കാരണമാവും. 11 മുതല്‍ 41 ശതമാനം വരെ സ്ത്രീകള്‍ക്ക് പങ്കാളിയില്‍ നിന്ന് രതിമൂര്‍ഛ ലഭിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

12) വേഗം സ്ഖലനമുണ്ടാവുമോ ?

ആദ്യമായി സെക്‌സില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാര്‍ക്ക് പ്രതീക്ഷിക്കുന്നതിനേക്കാള്‍ അതിവേഗം സ്ഖനമുണ്ടാവുന്നത് സാധാരണയാണ്. പക്ഷെ, സെക്‌സില്‍ ഏര്‍പ്പെടുമ്പോഴെല്ലാം ഈ പ്രശ്‌നമുണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടുന്നത് നല്ലതായിരിക്കും. ആവശ്യമായ മരുന്നുകളും തെറാപ്പിയും നിര്‌ദേശിക്കാന്‍ അവര്‍ക്കു സാധിക്കും.

13) ഉദ്ധാരണപ്രശ്‌നമുണ്ടാവുമോ ?

ആദ്യമായി സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ഉദ്ധാരണപ്രശ്‌നങ്ങള്‍ ചിലര്‍ക്കുണ്ടാവാറുണ്ട്. ഇത് സാധാരണമാണ്. സ്‌ട്രെസ്സും ആശങ്കയും ഇതിന് കാരണമാണ്. പക്ഷെ, പ്രശ്‌നം സ്ഥിരമായി തുടരുകയാണെങ്കില്‍ ഡോക്ടറുടെ സേവനം തേടണം.

14) ആത്മവിശ്വാസവും രതിമൂര്‍ഛയും

സ്വന്തം ശരീരത്തെ കുറിച്ചും പങ്കാളിയുടെ ശരീരത്തെ കുറിച്ചും തൃപ്തിയുണ്ടെങ്കില്‍ രതിമൂര്‍ഛയിലെത്താന്‍ സാധ്യതയുണ്ട്. visit us in www.leduml.in for more information and news

15) രതിമൂര്‍ഛയാണോ പ്രധാന കാര്യം ?

രതിമൂര്‍ഛയെന്ന ആനന്ദവിസ്‌ഫോടനം സെക്‌സിലെ രസകരമായ കാര്യമാണ്. പക്ഷെ, രതിമൂര്‍ഛ മാത്രമല്ല സെക്‌സിലെ ആനന്ദം. രണ്ടു പേര്‍ക്കും തൃപ്തികരമായ അനുഭവമായി സെക്‌സ് മാറണമെന്നതാണ് പ്രധാനം.

16) പറയാനുള്ളത് പറയണം

സെക്‌സില്‍ എന്തെങ്കിലും ആഗ്രഹങ്ങളുണ്ടെങ്കില്‍ അത് പങ്കാളിയോട് തുറന്നുപറയാന്‍ കഴിയണം. സത്യസന്ധമായ ആശയവിനിമയം സെക്‌സിനെ കൂടുതല്‍ ആനന്ദകരമാക്കും.

17) ഇഷ്ടമില്ലാത്തത് ചെയ്യണോ ?

നോ എന്നാല്‍ അത് നോ തന്നെയാണ്. സെക്‌സില്‍ ഒരാള്‍ക്കു ഇഷ്ടമില്ലാത്തത് ചെയ്യാന്‍ നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശവും അധികാരവുമില്ല. ഇത് ആദ്യ സെക്‌സില്‍ മാത്രമല്ല എല്ലാ സെക്‌സിലും ബാധകവുമാണ്. പങ്കാളി നോ പറഞ്ഞാല്‍ പിന്നീട് വീണ്ടും വീണ്ടും ചോദിക്കരുത്. ഇത് നിര്‍ബന്ധിക്കുന്നതിന് തുല്യമാണ്.

18) മനസ് മാറ്റം

സെക്‌സ് തുടങ്ങിയ ശേഷം താല്‍പര്യം നഷ്ടപ്പെട്ടാല്‍ നിര്‍ത്താനുള്ള അവകാശവും അധികാരവും നിങ്ങള്‍ക്കുണ്ട്. ഏതുസമയത്തും തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങള്‍ക്കു കഴിയും. സെക്‌സില്‍ ഏര്‍പ്പെടാനോ എന്തെങ്കിലും പ്രവൃത്തി ചെയ്യാനോ നിര്‍ബന്ധിക്കാന്‍ പങ്കാളിക്ക് അധികാരവും അവകാശവുമില്ല. visit us in www.leduml.in for more information and news

19) ഏതാണ് ശരിയായ സമയം ?

സെക്‌സിന് മാനസികമായ തയ്യാറെടുക്കാത്ത സമയത്തും സെക്‌സില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കപ്പെട്ടേക്കാം. എപ്പോഴാണ് സെക്‌സ് വേണ്ടതെന്നു തീരുമാനിക്കാനുള്ള അധികാരം നിങ്ങള്‍ക്കു തന്നെയാണുള്ളത്.

20) എല്ലാവരും ചെയ്യുന്നതല്ലേ ?

എല്ലാവരും ചെയ്യുന്നതല്ലേ നമുക്കും ചെയ്തു കൂടെ എന്നു പറയുന്നവരുണ്ട്. പക്ഷെ, കണക്കുകള്‍ പറയുന്നത് മറ്റൊന്നാണ്. പുതുതലമുറ സെക്‌സില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരാണെന്ന് പഠനങ്ങള്‍ പറയുന്നത്. സെക്‌സ് വേണമോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്.

21) പ്രണയവും സെക്‌സും ഒന്നാണോ ?

രാവിലെ എഴുന്നേറ്റു നടക്കുന്നതു പോലുള്ള ഒരു ശാരീരിക പ്രവൃത്തിയാണ് സെക്‌സ്. പ്രണയം, റൊമാന്‍സ്. വൈകാരികബന്ധം എന്നിവ പോലുള്ള ഒരു കാര്യമല്ല ഇത്. ചില മനുഷ്യര്‍ തനിക്ക് ഇഷ്ടമുള്ളവരുമായി മാത്രമേ സെക്‌സില്‍ ഏര്‍പ്പെടാറുള്ളൂ. ചിലര്‍ ആദ്യമായി കാണുന്നവരുമായി വരെ സെക്‌സില്‍ ഏര്‍പ്പെടും. ഓരോ മനുഷ്യര്‍ക്കും വ്യത്യസ്തമായി ധാര്‍മിക-വൈകാരിക ബോധ്യമാണ് ഉണ്ടാവുക എന്ന് മനസിലാക്കല്‍ ഏറെ പ്രധാനമാണ്.

22) സെക്‌സ് അന്തിമ ബന്ധത്തിന് കാരണമാവുമോ ?

ചില മനുഷ്യരുടെ മതവിശ്വാസം സെക്‌സിനെ വ്യത്യസ്തമായാണ് കാണുന്നത്. വിവാഹേതര സെക്‌സ് നരകത്തില്‍ പോവാന്‍ കാരണമാവുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. ചില സമൂഹങ്ങള്‍ ജീവിതം നരകവുമാക്കും. സെക്‌സ് എന്നാല്‍ സാധാരണവും ജൈവശാസ്ത്രപരവും ആരോഗ്യകരവുമായ പ്രവൃത്തിയാണെന്ന് മനസിലാക്കലാണ് പ്രധാനം.

23) ആദ്യ സെക്‌സ് ജീവിതകാലത്തെ സ്വാധീനിക്കുമോ ?

ആദ്യമായി സെക്‌സില്‍ ഏര്‍പ്പെട്ടപ്പോള്‍ അനുഭവിച്ചതു പോലെ തന്നെയായിരിക്കുമോ എല്ലാകാലത്തെയും അനുഭവം? സെക്‌സ് ഓരോ തവണയും വ്യത്യസ്തമായിരിക്കും.മപങ്കാളിയുടെ സ്വഭാവാം. പുതിയ അനുഭവങ്ങള്‍, സാഹസികത തുടങ്ങി നിരവധി ഘടകങ്ങള്‍ സെക്‌സിനെ സ്വാധീനിക്കും.

24) ആദ്യ അനുഭവം മോശമായാലോ ?

ആദ്യ സെക്‌സ് അനുഭവം മോശമായെങ്കില്‍ വീണ്ടും ശ്രമിക്കുന്നതില്‍ എന്താണ് തെറ്റ്. ചെയ്ത് ചെയ്ത് തെറ്റുതിരുത്തുക എന്നതാണ് ശരിയായ രീതി. പ്രാക്ടീസ് ആണ് കാര്യങ്ങളെ പെര്‍ഫെക്ട് ആക്കുക.

read more
ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

പ്രസവത്തിനു ശേഷമുള്ള ലൈംഗികത (Postpartum Sex)

അതെ! നിങ്ങൾ ഒരു കുഞ്ഞിന്റെ അമ്മയായിരിക്കുന്നു; ദിവസം മുഴുവൻ നിങ്ങളുടെ മനസ്സിൽ പുതിയ അതിഥിയെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നുവെന്ന് വ്യക്തമായി മനസ്സിലാക്കാവുന്നതേയുള്ളൂ. ദിവസം അവസാനിക്കാറായപ്പോഴോ? ഒന്നു തലചായ്ക്കാനുള്ള അവസരം തേടുകയായിരുന്നു, കുഞ്ഞ് വീണ്ടും നിങ്ങളെ എഴുന്നേൽപ്പിക്കുന്നതുവരെ.
 
നിങ്ങളുടെ ലൈംഗിക ജീവിതത്തിന് എന്തു സംഭവിച്ചു എന്ന് അത്ഭുതപ്പെടുന്നുണ്ടോ (Wondering what happened to your sex life)?
 
ലൈംഗികത! കുഞ്ഞു പിറന്ന ശേഷം ഉടനെയുള്ള കാലയളവിൽ ആ വാക്കു തന്നെ നിങ്ങൾക്ക് വളരെ അപരിചിതമായി തോന്നിയേക്കാം. പ്രസവം കഴിഞ്ഞ ശേഷം, കിടക്കയിൽ പങ്കാളിയുമൊത്ത് സ്വകാര്യ നിമിഷങ്ങൾ പങ്കിടുക എന്നത് നിങ്ങളുടെ മനസ്സിലുള്ള അവസാനത്തെ കാര്യമായിരിക്കും. ഹോർമോൺ വ്യതിയാനങ്ങളും അമ്മയായതു മൂലമുള്ള വർദ്ധിച്ച ഉത്തരവാദിത്വങ്ങളും കാരണം ലൈംഗികതയ്ക്ക് മുൻഗണന നൽകാൻ നിങ്ങൾ തയ്യാറായേക്കില്ല.
 
അപ്പോൾ അതെങ്ങനെ (So, how will it be now)?
 
ഒരു കാര്യം ഉറപ്പാണ്; അത് വ്യത്യസ്തമായിരിക്കും. ഒൻപതു മാസത്തെ ഗർഭവും അതിനു ശേഷമുള്ള പ്രസവവും എല്ലാം നിങ്ങളുടെ ശരീരത്തിൽ ധാരാളം മാറ്റങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. ഇപ്പോൾ ലൈംഗികത ആവശ്യമാണോ എന്ന കാര്യത്തിൽ നിങ്ങൾക്ക് അത്ര ഉറപ്പുണ്ടായിരിക്കില്ല; ഹോർമോണുകൾ അതിൽ താല്പര്യവുമുണ്ടാക്കില്ല, നിങ്ങളുടെ യോനി സുഖപ്പെടേണ്ടതും അത്യാവശ്യമാണ്.
എപ്പോൾ അത് സാധ്യമാവും (How soon is it possible)?
 
മിക്ക ഡോക്ടർമാരും ലൈംഗികബന്ധം പുന:രാരംഭിക്കാൻ കുറഞ്ഞത് ആറ് ആഴ്ചയെങ്കിലും കാത്തിരിക്കാനാവും ഉപദേശിക്കുക. സാധ്യമായ എല്ലാ അണുബാധകൾക്കും എതിരെ ഉള്ള ഒരു മുൻകരുതൽ നടപടിയാണിത്. പ്രസവത്തിനു ശേഷം ലൈംഗികബന്ധം ആരംഭിക്കുന്നത് ഡോക്ടറുടെ ഉപദേശപ്രകാരമാവുന്നതാണ് ഉത്തമം.
ഇന്ത്യയിലെ മിക്കയിടങ്ങളിലും അമ്മയെയും കുഞ്ഞിനെയും 40 ദിവസം മാറ്റി പാർപ്പിക്കുന്ന രീതി പിന്തുടരുന്നുണ്ട്. ചിലയിടങ്ങളിൽ ഇത് 90 ദിവസം വരെ നീളും. ഇതിന് ചില ശാസ്ത്രീയ വശങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും. ഏകദേശം 3-8 ആഴ്ചകൾക്ക് ശേഷമാണ് പ്രസവശേഷമുള്ള രക്തസ്രാവം പൂർണമായി നിൽക്കുക. ഏറ്റെടുത്ത വലിയൊരു ജോലി പൂർത്തിയാക്കിയ ശേഷം നിങ്ങളുടെ ശരീരം സുഖം പ്രാപിക്കുന്നതിന്റെ സൂചനയാണിത്. നിങ്ങളുടെ ഗർഭാശയമുഖത്ത് ഉണ്ടായിരിക്കാവുന്ന പരുക്കുകൾ ഭേദമായി പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി എന്നുള്ളതിന്റെയും സൂചനയാണിത്.
കുഞ്ഞ് ജനിച്ച ശേഷം ആദ്യമായി ബന്ധപ്പെടുമ്പോൾ (What happens when we have sex for the first time after we have our baby)?
 
കുഞ്ഞ് ജനിച്ച ശേഷം ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ നിങ്ങൾക്ക് ഉണ്ടാകുന്ന അനുഭവം വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.
മിക്ക സ്ത്രീകൾക്കും ഈ അവസരത്തിൽ വേദന അനുഭവപ്പെടും, സിസേറിയനോ സാധാരണ പ്രസവമോ എന്നുള്ളത് ഇവിടെ പ്രസക്തമല്ല. പ്രസവത്തിനു ശേഷം തുന്നലുകൾ ഇടേണ്ടി വന്നിട്ടുണ്ടെങ്കിൽ വേദന അധികരിച്ചേക്കാം. നിങ്ങളുടെ യോനി വരണ്ടതാകാം, പ്രസവത്തിനു ശേഷം മുലയൂട്ടുന്ന അവസരത്തിൽ വരൾച്ച കൂടുതലായി അനുഭവപ്പെടാം. ലൈംഗികബന്ധത്തിൽ യോനീവരൾച്ച ഒരു പ്രതിബന്ധം തന്നെയാണ്. നിങ്ങൾ ലൂബ്രിക്കന്റുകൾ ഉപയോഗിക്കുന്നത് നന്നായിരിക്കും.
വീണ്ടും എപ്പോഴെങ്കിലും ഇതുപോലെ സംഭവിക്കുമോ (Will it happen ever again)?
മനസ്സു പുണ്ണാക്കേണ്ട കാര്യമില്ല; വേദന കുറയ്ക്കാനും ലൈംഗികത നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും വഴികളുണ്ട്. പൂർവാധികം ശക്തിയോടെ തിരിച്ചുവരാൻ നിങ്ങൾ ശരീരത്തിന് അൽപ്പം സമയം നൽകണം.
നിങ്ങൾക്ക് സഹായകമാവുന്ന ചില ടിപ്പുകൾ ഇതാ (Here are tips that would help you);
 
രതിപൂർവ കേളികൾ: നല്ലൊരു സംഭോഗത്തിന്റെ വിജയമന്ത്രമാണിത്, നിങ്ങൾ രതിപൂർവ ബാഹ്യ കേളികളിലൂടെ (ഫോർപ്ലേ) മുന്നേറണം. അങ്ങനെയെങ്കിൽ, നിങ്ങൾക്ക് അവസാനം വരെ എത്താൻ കഴിഞ്ഞില്ല എങ്കിൽപ്പോലും ലൈംഗികത ആസ്വാദ്യകരമായിരിക്കും. എല്ലാം, സാവധാനം മതി, ധൃതി നിങ്ങളെ സഹായിക്കില്ല.
പങ്കാളിയോട് പറയണം: നിങ്ങൾക്ക് വേദനിക്കുന്നുണ്ട് എങ്കിൽ, അത് പങ്കാളിയെ അറിയിക്കുന്നതിൽ തെറ്റില്ല. നിങ്ങൾക്ക് യോനിയിൽ സ്വയം വഴുവഴുപ്പ് സൃഷ്ടിക്കാൻ കഴിയുമെന്നും ഓർക്കുക; ഹോർമോൺ വ്യതിയാനങ്ങളും മുലയൂട്ടലും സാധാരണയായി യോനീവരൾച്ചയ്ക്ക് കാരണമാകാറുണ്ട്. ലൂബ്രിക്കന്റുകളും ഈ അവസ്ഥ മറികടക്കാൻ സഹായിക്കും.
തയ്യാറെടുക്കലും ആവശ്യമാണ്: ഇളം ചൂടുവെള്ളത്തിൽ ഒരു കുളി വളരെ നല്ലതാണ്. ആയാസരഹിതമായിരിക്കുക, വീട്ടുകാര്യങ്ങൾ മനസ്സിനെ ശല്യപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കുക. ആ നിമിഷങ്ങളിൽ മറ്റൊന്നും തലയിൽ വേണ്ട, അത്ര തന്നെ.
കെഗെൽ വ്യായാമങ്ങൾ അത്ഭുതം കാട്ടും: കെഗെൽ വ്യായാമങ്ങൾ നിങ്ങളുടെ പെൽവിക് ഫ്ലോർ മസിലുകളെ ശക്തിപ്പെടുത്തും. പ്രസവത്തിനു ശേഷമുള്ള സമയത്ത് ഇത് വലിയൊരളവ് വരെ പ്രയോജനം ചെയ്യും.
ഏതു രീതിയിൽ ബന്ധപ്പെടണം: ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്വീകരിക്കുന്ന ശാരീരിക സ്ഥിതിയും പ്രധാനമാണ്. ഏതു സ്ഥിതി വേണമെന്ന് നിങ്ങൾ പരീക്ഷിച്ച് ഉറപ്പിക്കുക.
ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക, ബന്ധപ്പെടലിനു ശേഷവും വേദന കുറയാത്ത സാഹചര്യമുണ്ടായാൽ തീർച്ചയായും ഡോക്ടറെ കാണേണ്ടതാണ്.
read more
ആരോഗ്യംചോദ്യങ്ങൾ

സ്തനാര്‍ബുദം; ലക്ഷണങ്ങള്‍ എന്തൊക്കെ ആണ്

സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം. ലോകത്തില്‍ ഏറ്റവും അധികം സ്ത്രീകള്‍ ദുരിതത്തിലാകുന്നതും സ്താനാര്‍ബുദം മൂലമാണ്.

സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം. ലോകത്തില്‍ ഏറ്റവും അധികം സ്ത്രീകള്‍ ദുരിതത്തിലാകുന്നതും സ്താനാര്‍ബുദം മൂലമാണ്.

സാധാരണയായി നമ്മള്‍ കേട്ടിട്ടുളള ലക്ഷണങ്ങള്‍ മുലഞെട്ടുകളിലെ മാറ്റം അല്ലെങ്കില്‍ സ്തനങ്ങളില്‍ കണ്ടുവരുന്ന മുഴകള്‍, തടിപ്പ്, വീക്കം തുടങ്ങിയവയാണ്. എന്നാല്‍ ഇതിന് പുറമെ മറ്റ് ചില ലക്ഷണങ്ങള്‍ കൂടിയുണ്ടെന്ന് സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവെന്‍ഷന്‍(CDC) പറയുന്നു. എല്ലാ മുഴകളും ക്യാന്‍സറല്ല. താഴെ പറയുന്ന ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം.

ഒന്ന്…

സ്തനങ്ങളിലെ ചെറിയ നിറമാറ്റം പോലും ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാവാം. ചര്‍മ്മം ചുവപ്പ് നിറമാവുകയോ, വല്ലാതെ ഓറഞ്ച് തൊലി പോലെ വരളുകയോ ചെയ്യുന്നതും ക്യാന്‍സര്‍ ലക്ഷണമാകാം. സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുന്നെങ്കില്‍ അവ ശ്രദ്ധിക്കണം.

രണ്ട്…

ഒരു സ്തനത്തിന് മാത്രമായി വലിപ്പം വെയ്ക്കുകയും, ഞരമ്പുകള്‍ തെളിഞ്ഞു കാണുകയും, സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുകയും ചെയ്യുകയാണെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക.

മൂന്ന്…

സ്തനങ്ങളില്‍ മാത്രമല്ല മറ്റ് ശരീരഭാഗത്തും ലക്ഷണങ്ങളും കാണാം. നെഞ്ചിന് മുകളിലെ മുറിവുകളും കാന്‍സറിന്‍റെ ലക്ഷണങ്ങളാകാം.

നാല്…

ആര്‍ത്തവ കാലങ്ങളില്‍ സ്ത്രീകള്‍ക്ക് സ്തനങ്ങളില്‍ വേദനയുണ്ടാവുന്നത് സാധാരണയാണ്. ഇത് തെറ്റിദ്ധരിക്കേണ്ടതില്ല. ആര്‍ത്തവ ആരംഭത്തിന് മുമ്പ് തന്നെ തുടങ്ങുന്ന ഇത്തരം വേദന അടുത്ത ആര്‍ത്തവചക്രം തുടങ്ങി ഉടന്‍ തന്നെ ഇല്ലാതാവും. എന്നാല്‍ ഇതല്ലാതെ മറ്റു തരത്തില്‍ വേദനയുണ്ടാവുന്നുണ്ടെങ്കില്‍ പരിശോധന ആവശ്യമാണ്.

അഞ്ച്…

സ്തനങ്ങളില്‍ നിന്ന് എല്ലായിപ്പോഴും സ്രവം ഉണ്ടാവുന്നത് ക്യാന്‍സര്‍ ആവണമെന്നില്ല. അണുബാധകളുണ്ടാകുമ്പോഴും സാധാരണ മുലഞെട്ടുകളില്‍ നിന്ന് സ്രവം ഉണ്ടാവാറുണ്ട്. ചെറിയ മുറിവുകളും അപകടകരമല്ലാത്ത ട്യൂമര്‍ വളര്‍ച്ചയും സ്രവത്തിന് കാരണമാകാം.

ആറ്…

ആകൃതിയില്‍ വ്യത്യാസം തോന്നുകയും ചലിക്കുന്നുവെന്ന് തോന്നുകയും ചെയ്യുന്ന മുഴകള്‍ ശ്രദ്ധിക്കണം.

ഏഴ്…

മുലഞെട്ടുകളിലെ മാറ്റവും സ്തനാര്‍ബുദ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ഉള്ളിലേക്ക് നിപ്പിള്‍ തള്ളിയിരിക്കുകയോ വലിയുകയോ ചെയ്യുന്നതും ശ്രദ്ധിക്കണം.

എട്ട്…

മുലഞെട്ടിന് ചുറ്റുമുളള നിറമാറ്റം ശ്രദ്ധിക്കണം. അസ്വഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍‌ ഡോക്ടറെ കാണുക.

read more
ആരോഗ്യംചോദ്യങ്ങൾഫാഷൻമുഖ സൗന്ദര്യംമുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

മുടികൊഴിച്ചിൽ, നെറ്റി കയറൽ ഇവ തടയാൻ ചെയ്യണ്ട കാര്യങ്ങൾ

ല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. 100 മുടിവരെ ദിവസവും പൊഴിയാം. അത് സാധാരണമാണ്. എന്നാൽ ഇതിൽ കൂടുതൽ മുടി നിലത്തോ കിടക്കയിലോ കുളിമുറിയിലോ തോർത്തിലോ ചീപ്പിലോ കാണുമ്പോൾ നാം ശ്രദ്ധിക്കണം.

സ്ത്രീകൾക്ക് സാധാരണ നീളമുള്ള മുടിയായതിനാൽ പെട്ടെന്ന് മുടി കൊഴിച്ചിൽ ശ്രദ്ധയിൽപ്പെടും. എന്നാൽ പുരുഷന്മാർക്ക് മുടിയുടെ ഉള്ള് കുറയുകയും നെറ്റി കയറുകയും ചെയ്യുമ്പോഴാണ് മുടി കൊഴിച്ചിൽ ശ്രദ്ധയിൽപ്പെടുന്നത്. എല്ലാ മുടികൊഴിച്ചിലും കഷണ്ടിയിൽ (common baldness) എത്തുന്നില്ല.

രണ്ട് തരത്തിലുള്ള മുടി കൊഴിച്ചിലാണ് സാധാരണയായി കാണപ്പെടുന്നത്.

 

1. തലയുടെ ചില ഭാഗത്തെമുടി മാത്രം പൊഴിയൽ (patterned alopecia)
2. എല്ലാ ഭാഗത്ത് നിന്നും ഒരു പോലെ മുടി പൊഴിയുന്ന അവസ്ഥ (Diffuse alopecia)

ഏറ്റവും സാധാരണയായി കാണപ്പെടുന്നത് പാറ്റേൺഡ് അലോപേഷ്യ/ആൻഡ്രോജെനിക് അലോപേഷ്യ /കോമൺ ബാൾഡ്നെസ്സ് ആണ്. ഇത് കൂടുതലും പുരുഷന്മാരിലാണ് കാണപ്പെടുന്നതെങ്കിലും സ്ത്രീകളെയും ബാധിക്കാറുണ്ട്. ഇതുണ്ടാകാനുള്ള പ്രധാന കാരണം പാരമ്പര്യമാണ്. അതായത് മാതാപിതാക്കളുടെ ആരുടെയെങ്കിലും കുടുംബത്തിൽ കഷണ്ടിയുണ്ടെങ്കിൽ അടുത്ത തലമുറയ്ക്കും അതുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ആൻഡ്രോജെനിക് അലോപേഷ്യ കുറയ്ക്കാൻ വളരെയധികം ചികിത്സാ രീതികൾ ഇന്ന് നിലവിലുണ്ട്. പുറമെ പുരട്ടുന്ന മരുന്നുകൾ മുതൽ പി.ആർ.പി. തെറാപ്പി, ഹെയർ ട്രാൻസ്പ്ലാന്റേഷൻ വരെ ചികിത്സാരീതികളാണ്.

സാധാരണയായി കാണപ്പെടുന്ന ഒരു ഡിഫ്യൂസ് അലോപേഷ്യ ആണ് ടെലോജൻ ഇഫഌവിയം (Telogen effluvium). മുടി വളർച്ചയുടെ ഒരു ഘട്ടത്തിൽ വളരെയധികം മുടി പെട്ടെന്ന് എല്ലാ ഭാഗത്ത് നിന്നും ഒരുപോലെ കൊഴിഞ്ഞ് പോകുന്ന അവസ്ഥയാണിത്. 3-4 മാസം മുമ്പുണ്ടായ കാരണങ്ങളാകാം ഈ പെട്ടെന്നുള്ള മുടികൊഴിച്ചിലിന് പിന്നിൽ. അതായത് 3-4 മാസം മുമ്പ് വന്ന ഒരു പനി മതി ഇപ്പോൾ ശക്തമായ മുടി കൊഴിച്ചിൽ ഉണ്ടാകാൻ. സാധാരണ കാണുന്ന വൈറൽ പനി മുതൽ, ഡെങ്കിപ്പനി, ചിക്കൻപോക്സ്, തൈറോയ്‌ഡ് വരെ ഇപ്പോൾ മുടികൊഴിച്ചിലുണ്ടാക്കാം.

അതുപോലെ മറ്റൊരു കാരണമാണ് മാനസികസമ്മർദങ്ങൾ. ജീവിതചര്യകളിലെ മാറ്റം, പട്ടിണികിടക്കൽ, ആഹാരരീതിയിലെ വ്യതിയാനം, അനാരോഗ്യകരമായ ഡയറ്റ്, അപകടങ്ങൾ, ശസ്ത്രക്രിയ, കുടുംബത്തിലെ പിരിമുറുക്കം, മരണം തുടങ്ങിയ പലതും കാരണങ്ങളായേക്കാം. അസുഖങ്ങൾ കൊണ്ടും അവയ്ക്ക് കഴിക്കുന്ന മരുന്നുകൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാം.

ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടും മുടി കൊഴിച്ചിലുണ്ടാകാം. തൈറോയ്‌ഡ്, ഓറൽ കോൺട്രാസെപ്റ്റിവ് ഗുളികകൾ എന്നിവ കഴിച്ച് നിർത്തുന്നവരിലും പെട്ടെന്ന് മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്.

ഇങ്ങനെ ഉണ്ടാകുന്ന മുടികൊഴിച്ചിലിന്റെ പ്രത്യേകത ധാരാളം മുടി കൊഴിയുന്നുണ്ടെങ്കിലും നെറ്റി കയറുകയോ ഉള്ള് കുറയുകയോ ചെയ്യുന്നില്ലെന്നുള്ളതാണ്. 3-6 മാസത്തിൽ മുടികൊഴിച്ചിൽ മാറുന്നുവെന്നതും സമാധാനമാണ്. പക്ഷേ മേൽ പറഞ്ഞ ഘടകങ്ങൾ നിലനിൽക്കുകയാണെങ്കിൽ മുടി കൊഴിച്ചിൽ തുടർന്നുകൊണ്ടേയിരിക്കാം. അവിടെയാണ് മുടികൊഴിച്ചിൽ എങ്ങനെ പ്രതിരോധിക്കാമെന്നത് പ്രസക്തമാകുന്നത്.

1. തൈറോയ്‌ഡ്, ഹോർമോൺ വ്യതിയാനങ്ങൾ, പി.സി.ഒ.ഡി. എന്നിവ കണ്ടെത്തി അവയ്ക്ക് വേണ്ട ചികിത്സ തേടണം.

2. അയേൺ, സിങ്ക്, ബയോട്ടിൻ, കാത്സ്യം എന്നിവയുടെ കുറവ് അവ അടങ്ങിയ ആഹാരത്തിലും സപ്ലിമെന്റുകളിലും ഉൾപ്പെടുത്തി പരിഹരിക്കേണ്ടതാണ്. നോൺ വെജിറ്റേറിയൻ ഭക്ഷണശീലം പിന്തുടരുന്നവർക്ക് വളരെ എളുപ്പത്തിൽ മുട്ട, മീൻ, ഇറച്ചി തുടങ്ങിയവയിൽ നിന്ന് ആവശ്യത്തിനുള്ള പ്രോട്ടീൻ ലഭ്യമാണ്. എന്നാൽ വെജിറ്റേറിയൻ ഭക്ഷണരീതിയുള്ളവർ അയൺ ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ (നട്ട്സ്, പാൽ ഉത്‌പന്നങ്ങൾ, സീഡ്സ്, ഗ്രീൻപീസ്, മറ്റ് ധാന്യങ്ങൾ, പരിപ്പ് വർഗ്ഗങ്ങൾ) എല്ലാം കൃത്യമായ അളവിൽ ഉൾപ്പെടുത്തി ആവശ്യത്തിന് പോഷകങ്ങൾ ഉറപ്പാക്കാൻ ശ്രദ്ധിക്കണം.

3. ആഹാരത്തിൽ പ്രോട്ടീന്റെ കുറവാണ് മുടി കൊഴിച്ചിൽ ഉണ്ടാകാനുള്ള മറ്റൊരു കാരണം. ഡയറ്റിങ് ചെയ്യുകയാണെങ്കിൽ പോലും ദിവസവും വേണ്ട ഊർജം ശരീരത്തിന് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ദിവസവും കഴിക്കുന്ന ആഹാരത്തിൽ 0.8 ഗ്രാം/കിലോഗ്രാം ആണ് നമുക്ക് ആവശ്യമായി വരുന്ന പ്രോട്ടീൻ.

4. സ്ട്രെസ്സ് മൂലം മുടി കൊഴിച്ചിൽ ഉണ്ടാകാറുണ്ട്. കൃത്യമായ ഒരു ജീവിതരീതി പാലിക്കുന്നത് മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും. സ്ട്രെസ്സ് ജീവിതത്തെ സാരമായി ബാധിക്കുന്നുവെന്ന് തോന്നിയാൽ അത് മറികടക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യണം. യോഗ, ബ്രീത്തിങ് എക്സർസൈസ്, എയ്റോബിക് തുടങ്ങിയ ശാരീരിക വ്യായാമങ്ങൾ സ്ട്രെസ്സ് കുറയ്ക്കാൻ സഹായിക്കും.
മുടികൊഴിച്ചിൽ മറ്റ് രോഗാവസ്ഥ മൂലമല്ലെന്ന് ഡോക്ടറുടെ സഹായത്തോടെ ഉറപ്പുവരുത്തുകയും വേണം.

(പട്ടം എസ്.യു.ടി. ഹോസ്പിറ്റലിലെ ചർമരോഗ വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ആണ് ലേഖിക)

Content Highlights:How to cure Hair loss tips to solve hair loss, Health

read more
ആരോഗ്യംആർത്തവം (Menstruation)ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ എന്തൊക്കെ ആണ്

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണനിലയില്‍ നിന്ന് കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. ഹീമോഗ്ലോബിന്റെ കുറവ് കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയുടെ ജോലിഭാരം കൂട്ടുന്നു. ഇരുമ്പ്, ഫോളിക്കാസിഡ്, വിറ്റാമിന്‍ സി എന്നി പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്.

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണനിലയില്‍ നിന്ന് കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ്‌ നിറഞ്ഞ പ്രോട്ടീന്‍ ആണ്‌ ഹീമോഗ്ലോബിന്‍. ഹീമോഗ്ലോബിന്‍ നിര്‍മാണത്തിന് ഇരുമ്പ് അത്യന്താപേക്ഷിതം. വിളർച്ചയുള്ളവരിൽകടുത്ത ക്ഷീണം, തലകറക്കം, എന്നിവ ക്രമേണ പ്രകടമാകുന്നു.

വിളര്‍ച്ചയുളളവരില്‍ രക്താണുക്കള്‍ക്ക് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും മതിയായ തോതില്‍ ഓക്‌സിജന്‍ എത്തിക്കാനാവില്ല. ഹീമോഗ്ലോബിന്റെ കുറവ് കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയുടെ ജോലിഭാരം കൂട്ടുന്നു. ഇരുമ്പ്, ഫോളിക്കാസിഡ്, വിറ്റാമിന്‍ സി എന്നി പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. സ്ത്രീകളിലും ഗര്‍ഭിണികളിലുമാണ് വിളര്‍ച്ച കൂടുതലായി കാണാറുള്ളത്.

രക്തസ്രാവം, ക്യാന്‍സര്‍, കുടല്‍ രോഗങ്ങള്‍, വൃക്ക തകരാര്‍ എന്നിവ ബാധിച്ചവര്‍ക്ക് വിളര്‍ച്ചാസാധ്യതയേറും. ക്യാൻസര്‍ ചികിത്സകളില്‍പ്പെടുന്ന കീമോതെറാപ്പിക്ക് വിധേയമാകുന്നവരിലും ഹീമോഗ്ലോബിന്‍ കൗണ്ട് കുറയുന്നതായി കാണാറുണ്ട്. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞാൽ ഇരുമ്പ് അടങ്ങിയ ആഹാരങ്ങൾ ധാരാളം കഴിക്കണം. ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ…

മനുഷ്യശരീരത്തിന് ഏറെ ആവശ്യമുള്ള പോഷകമാണ് വിറ്റാമിന്‍ സി. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി, പോലുള്ളവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.

 

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ…

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ് വിളർച്ചയ്ക്ക് കാരണമാകുന്നു. 19 – 50 വയസിനിടെയിലുള്ള പുരുഷന്മാർക്ക് എട്ട് മില്ലി​ഗ്രാം ഇരുമ്പും, 19 – 50 വയസിനിടെയിലുള്ള സ്ത്രീകളിൽ പതിനെട്ട് മില്ലി​ഗ്രാം ഇരുമ്പും അടങ്ങിയിരിക്കണമെന്നാണ് നാഷണൽ അനീമിയ എക്ഷൻ കൗൺസിൽ പറയുന്നത്. പച്ചനിറത്തിലുള്ള ഇലക്കറികൾ, മുട്ട, മീൻ, ഇറച്ചി ‍ഡ്രെെ ഫ്രൂട്ടസ്, ബീൻസ് എന്നിവയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.

ഫോളിക്ക് ആസിഡ്….

ശരീരത്തിൽ ചുവന്ന രക്താണുക്കൾ വർധിക്കാൻ പ്രധാനമായി വേണ്ടത് ഫോളിക്ക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങളാണ്. ഫോളിക്ക് ആസിഡ‌ിന്റെ കുറവ് രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകും. പീനട്ടസ്, പഴം, ബ്രോക്കോളി, വെണ്ടയ്ക്ക പോലുള്ളവയിൽ ഫോളിക്ക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്.

 

മാതളം…

ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ ഏറ്റവും നല്ലൊരു പഴമാണ് മാതളം. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. ധാരാളം കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുളള ഫലമാണ് മാതളം. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. ദിവസവും ഒരു കപ്പ് മാതളം ജ്യൂസ് കുടിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും.

 

ഈന്തപ്പഴം…

അന്നജം, റൈബോഫ്‌ളാബിന്‍, കാത്സ്യം, അയേൺ എന്നിവ ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ ഈന്തപ്പഴം ധാരാളം കഴിക്കുന്നത് നല്ലതാണ്. ഈന്തപ്പഴത്തിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ് ഈന്തപ്പഴത്തില്‍. ഈന്തപ്പഴം വിളര്‍ച്ച തടയാൻ വളരെ നല്ലതാണ്.

 

ബീറ്റ് റൂട്ട്…

ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ വളരെ നല്ലതാണ് ബീറ്റ് റൂട്ട്. കുട്ടികൾക്ക് ബീറ്റ് റൂട്ട് നൽകുന്നത് വിളർച്ച വരാതിരിക്കാൻ സഹായിക്കുന്നു. ഫോളിക്ക് ആസിഡ് കൂടാതെ പൊട്ടാസ്യം, ഫെെബർ എന്നിവ ബീറ്റ് റൂട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ബീറ്റ് റൂട്ട് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കും.

 

മത്തങ്ങയുടെ കുരു…

പ്രോട്ടീനാല്‍ സമ്പുഷ്ടമായ മത്തങ്ങയുടെ കുരു അത്യുത്തമമാണ്. മഗ്നീഷ്യം, കോപ്പര്‍, അയണ്‍, പ്രോട്ടീന്‍, ഒമേഗ-3 ,വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ മസില്‍ വളരാനും പേശീബലം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. മത്തങ്ങ കുരുവില്‍ അടങ്ങിയിരിക്കുന്ന സിങ്ക് പുരുഷ വന്ധ്യതയെ തടയാന്‍ സഹായിക്കും. വിളർച്ച തടയാൻ വളരെ നല്ലതാണ് മത്തങ്ങയുടെ കുരു.

 

തണ്ണിമത്തൻ…

വിറ്റാമിൻ സി, അയൺ എന്നിവ ധാരാളം അടങ്ങിയ പഴമാണ് തണ്ണിമത്തൻ. തണ്ണിമത്തൻ ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് വിളർച്ച തടയാൻ സഹായിക്കും. വേനല്‍ക്കാലത്ത് ദാഹവും വിശപ്പും ക്ഷീണവുമകറ്റാന്‍ തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്.

 

read more
ചോദ്യങ്ങൾഫാഷൻമുഖ സൗന്ദര്യംമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

മുഖത്തെ കറുത്ത പാടുകള്‍ മാറ്റാം

മുഖക്കുരു മാറിയാലും മുഖക്കുരുവിന്‍റെ പാടുകള്‍ മാറാനാണ് സമയമെടുക്കുന്നത്. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ കറുത്തപാട് അധികമാവുകയും ചെയ്യും.

മുഖത്തെ കറുത്തപാടുകള്‍ (Dark Spots) പലരെയും അലട്ടുന്ന പ്രശ്നമാണ്. മുഖക്കുരു (acne) മാറിയാലും മുഖക്കുരുവിന്‍റെ പാടുകള്‍ മാറാനാണ് സമയമെടുക്കുന്നത്. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ കറുത്തപാട് (black scars) അധികമാവുകയും ചെയ്യും.

ഇത്തരം കറുത്തപാടുകള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും കറ്റാർവാഴ സഹായിക്കും. കറ്റാർവാഴ ജെല്‍ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.

രണ്ട്…

ഒരു ടീസ്പൂണ്‍ തേന്‍, നാരാങ്ങാനീര്, പൊടിച്ച ജാതിക്ക, പൊടിച്ച കറുവപ്പട്ട എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം പാടുകള്‍ ഉളള ഭാഗത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് മുഖക്കുരുവിന്‍റെ കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കും.

മൂന്ന്…

രണ്ട് ടീസ്പൂൺ റോസ് വാട്ടറും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തിടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

നാല്…

അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂണ്‍ കടലമാവ്, അര ടീസ്പൂണ്‍ പാല്‍ എന്നിവ നന്നായി മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകാം. പതിവായി ഇത് ചെയ്യുന്നത് മുഖക്കുരുവിന്‍റെ പാടുകള്‍ മാറാന്‍ സഹായിക്കും.

അഞ്ച്…

രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ അരിപ്പൊടിയും മിശ്രിതമാക്കുക. ശേഷം ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് വെള്ളിച്ചെണ്ണയും ചേര്‍ക്കാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

ആറ്…

ഒരു ടീസ്പൂൺ കടലമാവും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കും.

read more
ആരോഗ്യംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾ

ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത് എപ്പോള്‍?

ഗര്‍ഭപാത്രത്തില്‍ മുഴകള്‍ ഉണ്ടാകാറുണ്ടെങ്കിലും എല്ലാ മുഴകളും അപകടകാരികളല്ല. അതുകൊണ്ട് തന്നെ എല്ലാത്തരം മുഴയ്ക്കും ഗര്‍ഭ പാത്രം നീക്കം ചെയ്യേണ്ടതിന്റെ ആവശ്യമില്ല. ചിലപ്പോള്‍ സ്ത്രീകളില്‍ മുന്തിരിക്കുല ഗര്‍ഭം ഉണ്ടാകാറുണ്ട്. ചെറിയ കുരുക്കള്‍ ഒരു കുലപോലെ ഗര്‍ഭപാത്രത്തില്‍ ഉണ്ടാകുന്നു. ഇതിനെയാണ് മുന്തിരിക്കുല ഗര്‍ഭം എന്നു പറയുന്നത്. ഇതുമൂലം അപകടം ഒന്നും സംഭവിക്കാറില്ല.”

അമ്മയാകുമ്പോഴാണ് ഒരുസ്ത്രീ അവളുടെ പൂര്‍ണതയിലെത്തുന്നത്. അതുകൊണ്ടു തന്നെ സ്ത്രീ ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ് ഗര്‍ഭപാത്രം. ഗര്‍ഭപാത്രത്തിനു ഉണ്ടാകുന്ന അസുഖങ്ങള്‍, മുഴകള്‍, മറ്റ് അസുഖങ്ങള്‍, വാഹനാപകടങ്ങള്‍ പോലെയുള്ള വലിയ അപകടംമൂലം വയറിനോ മറ്റും ഉണ്ടാകാവുന്ന ശക്തമായ ക്ഷതങ്ങള്‍മൂലവും പ്രസവ സമയത്തെ നിലയ്ക്കാത്ത രക്തസ്രാവം ആ വ്യക്തിയുടെ ജീവന് അപകടമാകും എന്നുതോന്നുന്ന ഘട്ടത്തിലും ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടതായി വരും. ഈ സര്‍ജറി മൂന്നു രീതിയില്‍ ചെയ്യാം. വയറ് തുറന്നു കൊണ്ടുള്ള ശസ്ത്രക്രിയ, യോനിവഴിചെയ്യുന്നത്, മറ്റൊന്ന് മുറിവുകളൊന്നുമില്ലാതെയുള്ള കീഹോള്‍ ശസ്ത്രക്രിയ. സര്‍ജറി കഴിഞ്ഞ് കുറഞ്ഞത് അഞ്ച് ദിവസം ആശുപത്രിയില്‍ കിടക്കേണ്ടതായി വരും. എന്നാല്‍ കീഹോള്‍ സര്‍ജറി ചെയ്യുകയാണെങ്കില്‍ രണ്ട് ദിവസം കിടന്നാല്‍ മതിയാകും.

രക്തസ്രവവും മുഴകളും

പ്രസവ സമയത്തുണ്ടാകുന്ന അമിത രക്തസ്രാവം, ഗര്‍ഭപാത്രത്തിനിടിവ്, കാന്‍സര്‍, ചിലയിനം മുഴകള്‍ എന്നീ കാരണങ്ങള്‍കൊണ്ട് ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടതായി വരും. 50 വയസ് കഴിഞ്ഞവര്‍ക്കും മാസമുറ നിന്നവര്‍ക്കും പ്രസവസാധ്യത ഇല്ലാത്തവര്‍ക്കും ഗര്‍ഭപാത്രത്തിനിടിവോ രക്തസ്രാവമോ ഉണ്ടായാല്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതാണ് നല്ലത്.
25 വയസ് മുതല്‍ 35 വയസ് വരെയുള്ളവര്‍ക്ക് ഗര്‍ഭധാരണം നടക്കേണ്ടതുള്ളതുകൊണ്ട് ഈ പ്രായത്തില്‍ കഴിവതും ഗര്‍ഭപാത്രം നീക്കം ചെയ്യാതെ തന്നെ മുഴകള്‍ നീക്കം ചെയ്യാം. എന്നാല്‍ കാന്‍സര്‍ പോലെയുള്ള അസുഖമാണെങ്കില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടതായി വരും.

ഗര്‍ഭപാത്രത്തിന് തകരാര്‍

തൊണ്ട് തല്ലുക, തലയില്‍ ഭാരമുള്ള വസ്തുക്കള്‍ ചുമക്കുക, ഭാരമുള്ളസാധനങ്ങള്‍ എടുത്തുപൊക്കുക തുടങ്ങിയ ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ക്കാണ് ഗര്‍ഭ പാത്രം ഇടിയുന്നതായി കാണപ്പെടുന്നത്. പ്രത്യേകിച്ചും കെട്ടിടം പണിപോലുള്ള കഠിനമായ ജോലികളിലേര്‍പ്പെടുന്ന സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കാണുന്നത്. മാത്രമല്ല പ്രസവ സമയത്തുണ്ടാകുന്ന ചില ബുദ്ധിമുട്ടുകളും ഇതിനൊരു കാരണമാകാറുണ്ട്. കൂടാതെ രണ്ട് മൂന്നു തവണയില്‍ കൂടുതല്‍ പ്രസവിക്കുന്ന സ്ത്രീകള്‍ക്കും ഈ പ്രശ്നം ഉണ്ടാകാറുണ്ട്.

ആശങ്കകള്‍ വേണ്ട

ഗര്‍ഭപാത്രത്തില്‍ മുഴകള്‍ ഉണ്ടാകാറുണ്ടെങ്കിലും എല്ലാ മുഴകളും അപകടകാരികളല്ല. അതുകൊണ്ട് തന്നെ എല്ലാത്തരം മുഴയ്ക്കും ഗര്‍ഭ പാത്രം നീക്കം ചെയ്യേണ്ടതിന്റെ ആവശ്യമില്ല. ചിലപ്പോള്‍ സ്ത്രീകളില്‍ മുന്തിരിക്കുല ഗര്‍ഭം ഉണ്ടാകാറുണ്ട്. ചെറിയ കുരുക്കള്‍ ഒരു കുലപോലെ ഗര്‍ഭപാത്രത്തില്‍ ഉണ്ടാകുന്നു. ഇതിനെയാണ് മുന്തിരിക്കുല ഗര്‍ഭം എന്നു പറയുന്നത്. ഇതുമൂലം അപകടം ഒന്നും സംഭവിക്കാറില്ല. ചെറിയ ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യാവുന്നതാണ്. ഗര്‍ഭപാത്രത്തിലുണ്ടാകുന്ന ചില മുഴകള്‍ മൂലം അമിത രക്തസ്രാവം ഉണ്ടാകാറുണ്ട്.
ഈ സാഹചര്യങ്ങളില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതു തന്നെയാണ് ഉത്തമം. ഗര്‍ഭിണിയായ സ്ത്രീകളില്‍ മുഴകള്‍ കണ്ടാല്‍ ഇത് കുഞ്ഞിനെ ബാധിക്കാറുണ്ട്. കൂടാതെ ചിലപ്പോള്‍ ശര്‍ഭിണിയാകാനുള്ള സാധ്യതയും കുറയും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ മാസംതികഞ്ഞ ഗര്‍ഭിണിയാണെങ്കില്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് അപകടം പറ്റാത്ത രീതിയില്‍ പുറത്തെടുക്കുകയും ഒപ്പം തന്നെ ഗര്‍ഭപാത്രം നീക്കം ചെയ്യുകയുമാകാം. എന്നാല്‍ ഇത് എല്ലാസാഹചര്യത്തിലും സാധിക്കണമെന്നില്ല.

അണ്ഡാശയ കാന്‍സര്‍

ഗര്‍ഭപാത്രത്തിന് പുറത്തും ഉള്‍ഭിത്തിയിലും അണ്ഡാശയത്തിലുമാണ് കാന്‍സര്‍ ഉണ്ടാകുന്നത്. സ്ത്രീകളില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന അമിത രക്ത സ്രാവം ശ്രദ്ധിക്കാതെ പോകരുത്. കാരണം അത് ചിലപ്പോള്‍ കാന്‍സറിന്റെ ലക്ഷണമാകാം. എത്രയും വേഗം ഗര്‍ഭപാത്രം നീക്കം ചെയ്ത് അതിനുവേണ്ട ചികിത്സ ചെയ്താല്‍ അത് മാറാവുന്നതേയുള്ളൂ. ഗര്‍ഭപാത്രത്തിലെ കാന്‍സര്‍ തുടക്കത്തിലെ തന്നെ കണ്ടു പിടിച്ചാല്‍ അതു കൂടുതല്‍ ശരീരത്തില്‍ വ്യാപിക്കുന്നതിനു മുമ്പ് തന്നെ നീക്കം ചെയ്ത് അപകട സാധ്യത കുറയ്ക്കാവുന്നതാണ്.

ശസ്ത്രക്രിയയ്ക്ക് ശേഷം

ഗര്‍ഭപാത്രം നീക്കം ചെയ്ത സ്ത്രീകള്‍ക്ക് വിശ്രമം ആവശ്യമാണ്. കുറഞ്ഞത് മൂന്ന് മാസമെങ്കിലും വിശ്രമിക്കേണ്ടതാണ്്. സര്‍ക്കാര്‍ ഈ സര്‍ജറിക്ക് നാല്‍പ്പത്തിയഞ്ച് ദിവസമാണ് അവധി അനുവധിച്ചിട്ടുള്ളത്. എങ്കിലും മൂന്നു മാസം വിശ്രമിക്കുന്നതാണ് ഉത്തമം. വിശ്രമ സമയത്ത് ശക്തിയായ ജോലി ചെയ്യുകയോ യാത്രചെയ്യുകയോ പാടില്ല. കാരണം സര്‍ജറി ചെയ്ത ഭാഗത്തുള്ള തുന്നല്‍ പഴുക്കുകയോ, മൂത്രസഞ്ചി താഴേക്കുറങ്ങിവരികയോ ചെയ്യും. ഇത് കൂടുതല്‍ അപകടത്തിനു കാരണമാകും.
ഈ സര്‍ജറിക്കു ശേഷം നടുവേദനയുണ്ടാകാറുണ്ടെന്നും, അമിതമായി വണ്ണം വയ്ക്കുമെന്നും പൊതുവേ ആളുകളില്‍ തെറ്റായ ധാരണയുണ്ട്. ഈ സര്‍ജറിമൂലം വണ്ണം വെയ്ക്കുകയോ നടുവേദന ഉണ്ടാകുകയോ ചെയ്യാറില്ല. നടുവേദനയുള്ള സ്ത്രീകള്‍ അത് ഗര്‍ഭപാത്രത്തിന്റെ തകരാറുകൊണ്ടാണെന്നു തെറ്റിധരിക്കാറുണ്ട്.

ഗര്‍ഭപാത്രം നീക്കം ചെയ്താല്‍ നടുവേദന മാറും എന്നുകരുതി ചിലര്‍ ഡോക്ടറെ സമീപിക്കാറുണ്ട്. എന്നാല്‍ ഗര്‍ഭപാത്രം നീക്കം ചെയ്തതുകൊണ്ട് നടുവേദന മാറണമെന്നില്ല. ഗര്‍ഭപാത്രം നീക്കം ചെയ്ത സ്ത്രീകള്‍ക്ക് അസ്ഥികള്‍ക്ക് തേയ്മാനം സംഭവിക്കാന്‍ സാധ്യതയുണ്ട്. അസ്ഥികള്‍ക്ക് തേയ്മാനം ഉണ്ടായാല്‍ ചെറിയ വീഴ്ചകള്‍ കൊണ്ടുപോലും അസ്ഥി ഒടിയാം. ശരീരത്തില്‍ നിന്നും ഈസ്െട്രാജന്‍ ഹോര്‍മോണിന്റെ അളവ് കുറയുന്നതാണിതിനു കാരണം. അതിനാല്‍ ഈസട്രൊജന്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക.

ഭക്ഷണരീതി

സോയാസോസ്, സോയാബീന്‍, ചേന, ചേമ്പ്, തക്കാളി, പപ്പായ തുടങ്ങിയവയില്‍ ധാരാളം ഈസ്ട്രൊജന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ആഹാരത്തിലുള്‍പ്പെടുത്തുന്നതു മൂലം ഈസ്െട്രാജന്റെ അളവ് ഒരു പരിധിവരെ പരിഹരിക്കാനാകും. കൊഴുപ്പുള്ള ആഹാരം കഴിവതും ഒഴിവാക്കണം. കാല്‍സ്യത്തിന്റെ ഗുളിക മുടങ്ങാതെ കഴിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗര്‍ഭപാത്രം നീക്കം ചെയ്താല്‍ തുടര്‍ന്ന് ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഗര്‍ഭപാത്രം നീക്കം ചെയ്യുമ്പോള്‍ ആ ഭാഗം ശൂന്യമായിക്കിടക്കും. തന്‍മൂലം മൂത്രസഞ്ചി, കുടല്‍ എന്നിവ മൂത്രനാളിയിലുടെ താഴേക്കിടിയാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഭാരമുള്ള വസ്തുക്കള്‍ എടുത്തു ഉയര്‍ത്താതിരിക്കുക. ചുമട് എടുക്കാതിക്കുക, ഭാരപ്പെട്ട ജോലികള്‍ കഴിവതും ഒഴിവാക്കുക. ജോലിചെയ്തു കൊണ്ടിരുന്നവര്‍ സര്‍ജറിക്കുശേഷം ശരീരം ഒട്ടും അനങ്ങാതെ മാസങ്ങളോളം ഇരിക്കുമ്പോള്‍ ശരീരം തടിക്കാറുണ്ട്.
ഗര്‍ഭപാത്രം നീക്കം ചെയ്തതുകൊണ്ടാണ് ശരീരം വണ്ണം വെച്ചതെന്ന് ചിലര്‍ തെറ്റിദ്ധരിക്കാറുണ്ട്. മൂന്നു മാസത്തെ വിശ്രമത്തിനുശേഷം ജോലികള്‍ ചെയ്തുതുടങ്ങാം. പഴയജീവിതത്തിലേക്ക് മടങ്ങിവരാം. അപ്പോള്‍ വണ്ണം കുറയും. കഴിവതും ഭാരപ്പെട്ട ജോലികള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്.

read more
1 30 31 32 33 34 61
Page 32 of 61