- പിൻവലിക്കൽ രീതി
- ഗർഭസാധ്യതയുള്ള ദിവസങ്ങൾ ഒഴിവാക്കൽ (സ്വാഭാവിക രീതി)
- പുരുഷ ഗർഭനിരോധന ഉറ
- സ്തീകൾക്കുള്ള ഗർഭനിരോധന ഉറ
- ബീജനാശിനികൾ
- സ്പോഞ്ച്
- കഴിക്കാനുള്ള ഗർഭനിരോധന ഗുളികകൾ
- ഗർഭനിരോധന കുത്തിവയ്പ്
- ഗർഭനിരോധന പാച്ച്
- ഗർഭനിരോധന വളയം
- ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന ഉപകരണങ്ങൾ (ഇൻട്രാ യൂട്രൈൻ ഡിവൈസുകൾ)
- ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന സംവിധാനങ്ങൾ
- സ്ത്രീ വന്ധ്യംകരണം
- പുരുഷ വന്ധ്യംകരണം
- അടിയന്തിര ഗർഭനിരോധനം (എമർജൻസി കോണ്ട്രാസെപ്റ്റീവ്)
- ഡയഫ്രം
- സെർവിക്കൽ ക്യാപ്
- വന്ധ്യംകരണം: പുരുഷന്മാരിൽ ബീജവാഹിനിക്കുഴലുകളിൽ തടസ്സമുണ്ടാക്കുന്നതിലൂടെ ബീജങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തിയും (പുരുഷ വന്ധ്യംകരണം) സ്ത്രീകളിൽ ഫലോപ്പിയൻ ട്യൂബുകളിൽ തടസ്സം സൃഷ്ടിക്കുന്നതിലൂടെ ഗർഭധാരണം തടയുന്നതുമായ (സ്ത്രീ വന്ധ്യംകരണം) സ്ഥിരമായ ഗർഭനിരോധന മാർഗങ്ങളാണിവ. സ്ത്രീകളിൽ നടത്തുന്ന ട്യൂബൽ ലീഗേഷൻ അല്ലെങ്കിൽ ട്യൂബൽ ഇംപ്ലാന്റുകൾ, പുരുഷന്മാരിൽ നടത്തുന്ന വാസക്ടമി ശസ്ത്രക്രിയ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
- ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന ഉപകരണങ്ങളും (IUD) സംവിധാനങ്ങളും (IUS): ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ, കോയിൽ, ലൂപ്പ്, ത്രികോണം അല്ല്ലെങ്കിൽ ടി-ആകൃതിയിലുള്ള പ്ലാസ്റ്റിക്കിലോ ലോഹത്തിലോ നിർമ്മിച്ച ഉപാധികൾ ഗർഭപാത്രത്തിനുള്ളിൽ കടത്തിവയ്ക്കുന്ന രീതിയാണിത്. ഇവ വെറും ഉപകരണങ്ങളോ (ഐയുഡി) ഹോർമോൺ പുറത്തുവിടുന്നവയോ (ഐയുഎസ്) ആകാം. കോപ്പർ ഐയുഡിയും (കോപ്പർ ടി) ഹോർമോണൽ ഐയുഎസും ഇതിന് ഉദാഹരണങ്ങളാണ്.
- വഴികളിലൂടെ ശരീരത്തിലേക്ക് ഹോർമോണുകൾ എത്തിക്കുന്നതിലൂടെ ഗർഭനിരോധനം സാധ്യമാക്കുന്ന രീതിയാണിത്. കഴിക്കാനുള്ള ഗർഭനിരോധന ഗുളികകൾ, ഗർഭനിരോധന കുത്തിവയ്പുകൾ, ഗർഭനിരോധന ഇംപ്ലാന്റുകൾ, ഗർഭനിരോധന പാച്ച്, ഗർഭനിരോധന വളയങ്ങൾ എന്നിവ ഉദാഹരണങ്ങളാണ്.
- തടസ്സ രീതികൾ (ബാരിയർ മേത്തേഡുകൾ): ബീജത്തെ ഗർഭാശയത്തിലേക്കോ യോനിയിലേക്കോ പ്രവേശിക്കാതെ തടഞ്ഞ് ഗർഭധാരണത്തെ പ്രതിരോധിക്കുന്ന രീതിയാണിത്. പുരുഷ ഗർഭനിരോധന ഉറകൾ, സ്ത്രീകൾക്കുള്ള ഗർഭനിരോധന ഉറകൾ, ഗർഭനിരോധന സ്പോഞ്ച് (കോണ്ട്രാസെപ്റ്റീവ് സ്പോഞ്ച്), ഡയഫ്രം, സെർവിക്കൽ ക്യാപ് എന്നിവയാണ് ഇതിന് ഉദാഹരണങ്ങൾ.
- സ്വാഭാവിക രീതിയിലുള്ള കുടുംബാസൂത്രണം: ചില ശാരീരിക ലക്ഷണങ്ങളെ കുറിച്ചുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ഗർഭമുണ്ടാവാൻ സാധ്യതയുള്ള സമയം കണക്കുകൂട്ടുകയും ആ സമയത്ത് വിട്ടുനിൽക്കുകയോ അധിക സുരക്ഷയ്ക്കുള്ള ഉപാധികൾ സ്വീകരിക്കുകയോ ചെയ്യുന്നു. കലണ്ടർ രീതി (റിഥം മെത്തേഡ്), അണ്ഡോത്പാദനത്തിനു ശേഷം ശരീരോഷ്മാവ് ഉയരുന്നത്, ഗർഭാശയ ശ്ലേഷ്മം തുടങ്ങിയ ലക്ഷണങ്ങൾക്ക് അനുസൃതമായി സ്വീകരിക്കുന്ന സുരക്ഷകളാണ് ഇതിന് ഉദാഹരണം.
- നിങ്ങൾക്ക് ഇനി കുട്ടികൾ വേണ്ട എന്നാണ് തീരുമാനമെങ്കിൽ വന്ധ്യംകരണം പോലെയുള്ള സ്ഥിരമായ രീതികൾ പരിഗണിക്കുന്നതാവും നല്ലത്.
- നിങ്ങൾ ഗർഭിണിയാവാൻ ആഗ്രഹിക്കുന്നുണ്ട്, എന്നാൽ ഉടൻ വേണ്ട എന്നാണ് തീരുമാനമെങ്കിൽ, ഗർഭധാരണ ശേഷി പെട്ടെന്നു തന്നെ പഴയതുപോലെയാവുന്നതിനെ അനുകൂലിക്കുന്ന ഐയുഡി പോലെയുള്ള രീതികളെ പറ്റി ചിന്തിക്കുന്നതാവും നല്ലത്.
- ഗർഭനിരോധന കുത്തിവയ്പ് നിർത്തിവച്ച ശേഷം ഗർഭധാരണ ശേഷി സാധാരണ നിലയിൽ ആവാൻ എട്ട് മാസത്തോളം വേണ്ടിവരും.
- ഗർഭനിരോധന ഗുളികകൾ, ഗർഭനിരോധന വളയങ്ങൾ അല്ലെങ്കിൽ ഗർഭനിരോധന പാച്ച് എന്നിവയുടെ ഉപയോഗം നിർത്തി ഒരു മാസത്തിനുള്ളിൽ സ്ത്രീകളുടെ ഗർഭധാരണ ശേഷി സാധാരണനിലയിലേക്ക് തിരിച്ചെത്താറുണ്ട്.
- ഉടൻ തന്നെ ഗർഭം ധരിക്കാൻ പദ്ധതിയുണ്ട് എങ്കിൽ, പെട്ടെന്നു നിർത്താവുന്നതും ഗർഭധാരണ ശേഷി പെട്ടെന്ന് വീണ്ടെടുക്കാവുന്നതുമായ തടസ്സ മാർഗങ്ങൾ (ബാരിയർ മെത്തേഡ്) അല്ലെങ്കിൽ കഴിക്കാനുള്ള ഗർഭനിരോധന ഗുളികകൾ പോലെയുള്ള മാർഗങ്ങളാവണം തെരഞ്ഞെടുക്കേണ്ടത്.
- ഓരോ 5-10 വർഷത്തിലൊരിക്കൽ പുതുക്കേണ്ടവ: ഐയുഡിയും ഐയുഎസും
- മൂന്ന് വർഷത്തിലൊരിക്കൽ മാറ്റേണ്ടത്: ഗർഭനിരോധന ഇംപ്ലാന്റ്
- രണ്ടോ മൂന്നോ മാസം കൂടുമ്പോൾ വേണ്ടത്: ഗർഭനിരോധന കുത്തിവയ്പ്
- മാസം തോറും മാറ്റേണ്ടത്: ഗർഭനിരോധന വളയം (വജൈനൽ റിംഗ്)
- ആഴ്ചതോറും മാറ്റേണ്ടത്: ഗർഭനിരോധന പാച്ച്
- ദിവസേന ഉപയോഗിക്കുന്നവ: കഴിക്കുന്ന ഗർഭനിരോധന ഗുളിക ( കമ്പയിൻഡ് അല്ലെങ്കിൽ പ്രൊജസ്റ്റജൻ-ഒൺലി ഗുളികകൾ)
- ഓരോ തവണയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉപയോഗിക്കുന്നവ: പുരുഷ ഗർഭനിരോധന ഉറകൾ, സ്ത്രീകൾക്കുള്ള ഗർഭനിരോധന ഉറകൾ, ഡയഫ്രം, ക്യാപ്










