close

blogadmin

ആരോഗ്യംചോദ്യങ്ങൾ

പരിശോധന നടത്തൂ; സ്തനാർബുദം അകറ്റൂ

ബോധവത്കരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വർധിച്ചു വരുന്ന സ്തനാർബുദ നിരക്കുകൾ വിരൽ ചൂണ്ടുന്നത്. യുഎഇയിൽ സ്തനാർബുദ പരിശോധന നടത്തിയ 30% സ്ത്രീകളും രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ സ്തനാർബുദം കണ്ടെത്തിയാൽ രക്ഷപ്പെടാൻ 98% സാധ്യതയുണ്ട്. രോഗം കൂടുതൽ പുരോഗമിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത 27% ആയി കുറയുന്നു. ഒാരോ ആയിരം മാമോഗ്രാം പരിശോധനയിലും രണ്ടു മുതൽ നാലു വരെ ആളുകളിൽ സ്തനാർബുദം കണ്ടെത്തുന്നു. സ്തനാർബുദ സാധ്യത വനിതകളിൽ 99 ശതമാനവും പുരുഷന്മാരിൽ ഒരു ശതമാനവുമാണ്.

ഇക്കാരണങ്ങൾ കൊണ്ടു തന്നെ സ്തനാർബുദത്തെ സ്ത്രീകൾ രണ്ടു കണ്ണുകളും തുറന്നു കാണണം. 80% സ്ത്രീകളും സ്തനാർബുദ മുഴ സ്വയം കണ്ടെത്തിയവരാണെന്നാണു ദുബായ് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പറയുന്നത്. എല്ലാത്തിലുമുപരി ഒരു കാര്യം ഒാർക്കുക, നിങ്ങളുടെ ശരീരത്തെ നിങ്ങളേക്കാൾ കൂടുതൽ അറിയാവുന്നവരായി മറ്റാരുമില്ല തന്നെ.

ജോയ് ആലുക്കാസ് നടത്തുന്ന സ്തനാർബുദ ബോധവത്കരണ ക്യാംപെയിനാണ് ‘തിങ്ക് പിങ്ക്്’. സ്തനാർബുദം സംബന്ധിച്ച് പൊതുജനങ്ങൾക്കു സാധ്യമാകുംവിധം വിവരങ്ങൾ കൈമാറുകയും അവബോധം സൃഷ്ടിക്കുകയുമാണ് ഇൗ ക്യാംപെയിൻ കൊണ്ടു ലക്ഷ്യമിടുന്നത്. എങ്ങനെ സ്വയം പരിശോധന നടത്താമെന്നും പറഞ്ഞുതരുന്നു. ബോധവത്കരണവും നേരത്തെയുള്ള പരിശോധനയുമാണ് സ്തനാർബുദത്തിനെതിരെ പോരാടാനുള്ള ഏറ്റവും വലിയ വഴി.

സ്തനാർബുദത്തെക്കുറിച്ച് നിങ്ങളറിയേണ്ട കാര്യങ്ങൾ

സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ

∙സ്തനങ്ങളിലോ കക്ഷങ്ങളിലോ മുഴയും തടിപ്പും കാണപ്പെടുക

∙ മുലക്കണ്ണിന്റെ സ്ഥാനവ്യത്യാസം

∙സ്തനത്തിന്‍റെയും മുലക്കണ്ണിന്റെയും രൂപ വ്യത്യാസം

∙മുലക്കണ്ണിലൂടെ രക്തമോ ദ്രാവകമോ വരിക

∙മുലക്കണ്ണിൽ തിണർപ്പ്

∙ഏതെങ്കിലുമൊരു സ്തനത്തിലോ കക്ഷത്തോ വേദന തോന്നുക

∙സ്തന ചർമത്തിൽ ചുളിവോ ചെറിയ കുഴിയോ പ്രത്യക്ഷപ്പെടുക

∙മുലക്കണ്ണിൽ വലിവ് അനുഭവപ്പെടുക

∙സ്തന ചർമത്തിൽ ചുവപ്പു നിറം

പതിവായി സ്തനങ്ങൾ പരിശോധന നടത്തുന്നതു രോഗം പെട്ടെന്നു കണ്ടുപിടിക്കാനുള്ള പ്രധാനപ്പെട്ട വഴിയാണ്. ഇതുമൂലം ചികിത്സ വിജയിക്കാനുള്ള സാധ്യതകളും വളരെയേറെ.

സ്തനങ്ങളെക്കുറിച്ച് ബോധവതിയാകുകയും താഴെ പറയുന്ന അഞ്ച് ഘട്ടങ്ങൾ പിന്തുടരുകയും വേണം.

1.നിങ്ങളുടെ സ്തനങ്ങളെ മനസ്സിലാക്കുക

2.സ്തനങ്ങളും കക്ഷങ്ങളും സ്വയം പരിശോധിച്ച് തിരിച്ചറിയുക

3.എന്തു മാറ്റങ്ങളാണുള്ളതെന്നു തിരിച്ചറിയുക

4.എന്തെങ്കിലും മാറ്റങ്ങൾ കാണുകയാണെങ്കിൽ ഡോക്ടറെ അറിയിക്കുക

5. 50 വയസ്സോ അതിലധികമോ ആണു നിങ്ങളുടെ പ്രായമെങ്കിൽ സ്തനപരിശോധന നടത്തുന്നുണ്ടെന്നു ഉറപ്പുവരുത്തുക

സ്തനാർബുദത്തിനെതിരെ പോരാടാൻ പ്രേരിപ്പിക്കുന്ന ചില സത്യങ്ങൾ

∙സ്തനാർബുദത്തിൽ നിന്നു രക്ഷപ്പെട്ട 26 ലക്ഷം വനിതകൾ ലോകത്തുണ്ട്.

∙ലോകത്താകമാനം 1.7 മിനിറ്റിൽ ഒരാൾക്കു സ്തനാർബുദം കണ്ടെത്തുന്നു.

∙എട്ടിൽ ഒരാൾ സ്തനാർബുദ രോഗിയാണ്.

∙സ്തനാർബുദ രോഗികളിൽ 25% പേരും അമ്പതു വയസ്സിൽ താഴെയുള്ളവരാണ്.

∙സ്തനാർബുദം കണ്ടെത്തിയവരിൽ 70% പേരും രോഗത്തിന്റെ അപകടകരമായ അവസ്ഥയിലായിരുന്നില്ല.

∙ഒരു വർഷമോ അതിൽക്കൂടുതലോ മുലപ്പാൽ കുഞ്ഞിനു നൽകുന്നതു സ്തനാർബുദ സാധ്യതകൾ കുറയ്ക്കാൻ സഹായകമാകും.

സ്തനാർബുദ സാധ്യത കുറയ്ക്കാൻ ഇവ ശീലമാക്കുക

∙മദ്യം ഉപേക്ഷിക്കുക.

∙നിത്യേന വ്യായാമം ചെയ്യുക

∙ആരോഗ്യകരമായ ശരീരഭാരം കാത്തു സൂക്ഷിക്കുക.‌

സ്തനാർബുദ സാധ്യത–വിവിധ പ്രായക്കാരിൽ:

20– 39 വയസ്സുവരെ: 4%

40-59 വയസ്സുവരെ: 37%

60-79 വയസ്സുവരെ: 43%

80 വയസ്സിനു മുകളിൽ: 16%

അമിതവണ്ണവും സ്തനാർബുദവും:

ശരീരത്തിന്റെ അധികഭാരം, ദഹനക്കേട്, അനാരോഗ്യകരമായ ജീവിതരീതികൾ തുടങ്ങിയവയും സ്ത്രീകളിൽ സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു. ആർത്തവത്തിന് ശേഷം 50%ത്തിലേറെ സ്ത്രീകളും അമിതവണ്ണമുള്ളവരാണ്. ജീവിതശൈലിയാണ് ഇതിനു കാരണം.സ്തനാർബുദം തടയാൻ ശരീരവണ്ണം നിയന്ത്രിക്കുകയാണ് ഒരു മാർഗം. അമിതവണ്ണം പ്രമേഹത്തിനും മറ്റു രോഗങ്ങൾക്കും കാരണമാകാറുണ്ട്.

ജീവിതശൈലിയുമായി ബന്ധപ്പെട്ട സ്തനാർബദം നേരിടാനുള്ള വഴികൾ:

•അമിതവണ്ണം അല്ലെങ്കിൽ പൊണ്ണത്തടി നിയന്ത്രിക്കുക

•വ്യായാമത്തിലുള്ള ഉദാസീനത ഒഴിവാക്കുക

• ദഹനക്കേട് പരിഹരിക്കുക

•പതിവായി സ്തനങ്ങൾ പരിശോധിക്കുക, മാമോഗ്രാം ചെയ്യുക

•ഉൗർജസ്വലത നിലനിർത്തുക

•പഴം–പച്ചക്കറി എന്നിവ ഭക്ഷിക്കുക, കൊഴുപ്പ് അകറ്റുക, ഫൈബർ, കലോറി എന്നിവ നിയന്ത്രിക്കുക

•മദ്യപാനത്തിന് പരിധി നിർണയിക്കുക

•കുടുംബത്തിലെ സ്തനാർബുദ ചരിത്രം പരിശോധിച്ച് അത് ഡോക്ടർമാരുമായി ചർച്ച ചെയ്യുക.

പ്രായവും സ്തനാർബുദവും

ഏത് സ്ത്രീയെയും സ്തനാർബുദം പിടികൂടാം. പ്രായമാകുന്തോറും സ്തനാർബുദം പിടികൂടാനുള്ള സാധ്യതകൾ വർധിക്കുന്നു. അമ്പതും അതിലധികവും പ്രായമുള്ളവരിലാണ് സ്തനാർബുദവും ഇതുമൂലമുള്ള മരണവും സംഭവിക്കുന്നത്. എന്നാൽ, അപൂർവമായി ചെറിയ പ്രായക്കാരിലും സ്തനാർബുദം കാണപ്പെടുന്നു. 40 വയസ്സിനു താഴെ പ്രായമുള്ള അഞ്ചു ശതമാനത്തിൽ താഴെ ആൾക്കാർക്കും ഇൗ രോഗം കാണപ്പെടുന്നു. അർബുദം ബാധിച്ചുള്ള മരണങ്ങളിൽ ഭൂരിഭാഗവും 20 മുതൽ 59 വയസ്സുവരെയുള്ള സ്ത്രീകളിലെ സ്തനാർബുദം മൂലമാണെന്ന് കാണാം. യുവതികളിൽ സ്തനാർബുദ ഭീഷണി കുറവാണെങ്കിലും ജനിതക പ്രശ്നം കാരണം ചിലരെ പെട്ടെന്ന് ബാധിച്ചേക്കാം.

ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാരണങ്ങൾ:

1.വൈകിയുള്ള ഗർഭധാരണം

നേരത്തെ ഒന്നിൽക്കൂടുതൽ തവണ ഗർഭം അലസിപ്പിച്ച, 30 വയസ്സ് കഴിഞ്ഞ സ്ത്രീകളുടെ ഗർഭധാരണം സ്തനാർബുദ സാധ്യത ഇരട്ടിപ്പിക്കുന്നു.

2.പുകവലിയും മദ്യപാനവും

3.അമിതവണ്ണം

4.അണ്ഡാശയങ്ങളെ ബാധിക്കുന്ന രോഗം

ആരോഗ്യ സംരക്ഷണവും സ്തനാർബുദവും

ജീവിത നിലവാരം മെച്ചപ്പെടുത്താനും വൈകാരികത നിയന്ത്രിക്കാനും വ്യായാമങ്ങൾ സഹായിക്കുന്നു. ഉൗർജം, ഉറക്ക ക്രമം എന്നിവയെ വ്യായാമം പരിപോഷിപ്പിക്കുകയും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഉൗർജസ്വലത, നല്ല രീതിയിലുള്ള ഉറക്കം, പ്രതിരോധ ശക്തിയുടെ മികച്ച പ്രവർത്തനം എന്നിവ അര്‍ബുദത്തിനെതിരെ ശക്തമായി പോരാടാൻ ശരീരത്തെ പ്രാപ്തരാക്കുന്നു.

വീട്ടിൽ വെച്ചു തന്നെ പരിശോധിക്കാം

ഒരു കണ്ണാടിക്കു മുൻപിൽ നിന്ന് സ്തനങ്ങൾ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് പരിശോധിക്കുക. ചർമത്തിൽ തടിപ്പുണ്ടോ, പരുക്കനാണോ തുടങ്ങിയ കാര്യങ്ങളും നോക്കുക. മുലക്കണ്ണിലെ വ്യത്യാസവും തിരിച്ചറിയുക. ഇൗ ചിത്രങ്ങളിൽ കാണുന്നത് പോലെ കണ്ണാടിക്കു മുൻപിൽ നിന്ന് മൂന്ന് രീതിയിൽ പരിശോധന നടത്താവുന്നതാണ്.

കുളിക്കുമ്പോഴാണ് ചില സ്ത്രീകൾ സ്തനത്തിലെ മുഴ കാണുക. കുളിക്കുമ്പോൾ ഇടതു സ്തനത്തിനു വലതു കൈയും വലതു സ്തനത്തിനു ഇടതു കൈയും ഉപയോഗിക്കുക. സ്തനത്തിനു എന്തെങ്കിലും വ്യത്യാസം കാണുന്നുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കുക.

താഴെ കിടക്കുക

ഒരു തലയണ തോളിനു താഴെ വച്ചു കിടക്കുക. എന്നിട്ടു വലതു കൈ തലയ്ക്കടിയിൽ വയ്ക്കുക. തുടർന്ന് സ്തനങ്ങൾ ഉരുട്ടി പരിശോധിക്കുക. ചെറിയ രീതിയിൽ സ്തനത്തിൽ അമർത്തുക. ഇതു തന്നെ ഇടതു സ്തനത്തിലും ചെയ്യുക.

എന്താണു മാമോഗ്രാം?

സ്തനത്തിന്റെ എക്സ്റേ ആണ് മാമോഗ്രാം. സ്തനാർബുദത്തിന്റെ പ്രാരംഭ ഘട്ടം കണ്ടെത്തുന്നതിനാണു ഡോക്ടർമാർ എക്സ് റേ എടുക്കാറുള്ളത്. സ്തനാർബുദ ഭീഷണി ഇല്ലാതാക്കാൻ ആരംഭത്തിലേ ഉള്ള മാമോഗ്രാമുകൾ നല്ലതാണ്. നിങ്ങളുടെ പ്രായം 50 മുതൽ 74 വരെയാണെങ്കിൽ, തീർച്ചയായും രണ്ടു വർഷത്തിലൊരിക്കൽ നിങ്ങൾ മാമോഗ്രാം നടത്തണം. അതേസമയം, 40 മുതൽ 49 വരെയാണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മാമോഗ്രാം ചെയ്യുക.

എന്തിനു മാമോഗ്രാം ചെയ്യണം?

സ്തനാർബുദം പ്രാരംഭ ദശയിലേ കണ്ടെത്താൻ ഡോക്ടർമാർ നടത്തുന്ന ഏറ്റവും മികച്ച പരിശോധനയാണു മാമോഗ്രാം. ചിലപ്പോൾ മൂന്നു വർഷം മുൻപു തന്നെ അർബുദം കണ്ടെത്താം.

എപ്പോഴാണ് പരിശോധനയ്ക്ക് പോകേണ്ടത്?

ക്ലിനിക്ക്, ആശുപത്രി, ഡോക്ടറുടെ ഒാഫീസ് എന്നിവിടങ്ങളിൽ നിങ്ങൾക്ക് സ്തനാർബുദ പരിശോധന നടത്താം. മിക്കവാറും ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ സ്തനാർബുദ പരിശോധനകൾക്ക് പണം നൽകുന്നു.

എങ്ങനെയാണ് സ്തനാർബുദ ഭീഷണി അകറ്റുക?

ശരീരഭാരം നിയന്ത്രിച്ച് നന്നായി വ്യായാമം ചെയ്യുക. സ്തനാർബുദ കാര്യത്തിൽ കുടുംബ പശ്ചാത്തലം അറിയുക. മാതാവ്, സഹോദരി, മകൾ എന്നിവരിലാർക്കെങ്കിലും സ്തനാർബുദം ഉണ്ടെങ്കിൽ നിങ്ങൾക്ക് വരാനുള്ള സാധ്യത എത്രത്തോളമാണെന്നും അതെങ്ങനെ കുറയ്ക്കാമെന്നും ഡോക്ടർമാരോട് ആരായുക. ഹോർമോൺ റിപ്ലേസ്മെൻ്റ് തെറാപ്പി മൂലമുള്ള വെല്ലുവിളിയും ഗുണങ്ങളും അറിയുക. മദ്യപാനം നിയന്ത്രിക്കുക.

read more
ആരോഗ്യംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

പെട്ടന്ന് ഗര്‍ഭിണിയാകാന്‍ ഈ ദിവസങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മതി!

കുട്ടികള്‍ ഉണ്ടാകാനായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പങ്കാളികള്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. കുട്ടികളുണ്ടാകാന്‍ ചില ദിവസങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് നല്ലത്. ഓരോ ആഴ്ചയിലും 3 തവണ എങ്കിലും ബന്ധപ്പെടാന്‍ ശ്രമിക്കേണ്ടാതാണ് . നിങ്ങള്‍ ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ബീജത്തിന് ശരിയായ സമയത്തും അളവിലും ഇരിക്കാന്‍ കഴിഞ്ഞെന്നു വരില്ല .ലൈംഗിക ബന്ധത്തിലൂടെ ഘട്ടം ഘട്ടമായുള്ള വഴികളാണ് ഗര്‍ഭിണിയാകാന്‍ നല്ലത് .നിങ്ങള്‍ കുഞ്ഞിനു വേണ്ടി ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ ബന്ധപ്പെടല്‍ രസകരവും , സന്തോഷകരവുമാക്കുക .ചിലപ്പോള്‍ നിങ്ങളുടെ പ്രവര്‍ത്തികള്‍ ആസ്വാദ്യകരമല്ലാതെയും , സ്‌ട്രെസോട് കൂടിയുമാകാം .നിങ്ങള്‍ എത്രത്തോളം കൂടുതല്‍ അടുപ്പം കാണിക്കുന്നുവോ അത്രത്തോളം കുഞ്ഞ് എന്ന സാധ്യതയും കൂടുന്നു .

സ്ത്രീകളില്‍ രതിമൂര്‍ച്ഛയില്‍ ബീജം ഗര്‍ഭപാത്രത്തിലേക്ക് കയറുന്നു .ആ സമയം പുരുഷന്‍ ശരിയായ ഉയരം ഉണ്ടാക്കി കൂടുതല്‍ ബീജം ഉള്ളിലേക്ക് കടത്തിവിടണം .ഗര്‍ഭം ധരിക്കാന്‍ ഏറ്റവും നല്ല രീതി മിഷണറി പൊസിഷന്‍ ആണ് .ബീജത്തിന് എഗ്ഗിലേക്ക് നീങ്ങാന്‍ ഗുരുത്വാകര്‍ഷണം കൂടുതല്‍ കിട്ടുന്ന പൊസിഷന്‍ ആണിത് .കൂടാതെ കൂടുതല്‍ നേരം ബീജം യോനി പ്രദേശത്ത് നില്‍ക്കാനും ഇത് സഹായിക്കും .നിങ്ങള്‍ ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബീജം ഫാലോപ്യന്‍ ട്യൂബില്‍ കയറാന്‍ സഹായിക്കുന്ന പൊസിഷന്‍ തിരഞ്ഞെടുക്കുക.

 

സ്ത്രീയുടെ ആര്‍ത്തവത്തിന്റെ 14 മത്തെ ദിനം ഗര്‍ഭിണിയാകാന്‍ ദമ്പതികള്‍ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. സാധാരണ 28 ദിവസത്തെ ആര്‍ത്തവചക്രം ഉള്ള സ്ത്രീകള്‍ക്ക് അതിന്റെ പകുതിയില്‍ ആയിരിക്കും ഓവുലേഷന്‍ നടക്കുന്നത് .28 ദിവസത്തിലെ ആര്‍ത്തവചക്രം ഇല്ലാത്ത സ്ത്രീകള്‍ക്ക് 14 മത്തെ ദിനം ഓവുലേഷന്‍ നടക്കില്ല .എപ്പോഴാണ് ഓവുലേഷന്‍ നടക്കുന്നത് എന്ന് അറിഞ്ഞിരിക്കുന്നത് ലൈംഗികബന്ധത്തെ കൂടുതല്‍ സഹായിക്കും

എത്രപ്രാവശ്യം ബന്ധപ്പെട്ടു എന്നതിലല്ല,എപ്പോള്‍ ലൈംഗികബന്ധം ഉണ്ടായി എന്നതിലാണ് കാര്യം.അണ്ഡവിസര്‍ജനം നടന്നു അണ്ഡം പുറത്തു വന്ന സമയത്താണു ലൈംഗികബന്ധം ഉണ്ടായതെങ്കില്‍ ഗര്‍ഭിണിയാകാം.കൃത്യമായി 28 ദിവസം കൂടുമ്പോള്‍ ആര്‍ത്തവമുണ്ടാകുന്ന സ്ത്രീകളില്‍ ഗര്‍ഭധാരണം നടക്കാന്‍ സാധ്യതയുള്ള ദിവസങ്ങള്‍ കണ്ടെത്താം.

ആര്‍ത്തവം തുടങ്ങിയ ദിവസം ഒന്ന് എന്നു കണക്കാക്കിയാല്‍ ഒമ്പതാം ദിവസത്തിനും 18-ാം ദിവസത്തിനുമിടയിലുള്ള ദിവസങ്ങളിലാകും ഗര്‍ഭധാരണ സാധ്യത കൂടുതല്‍. ഈ സമയത്തായിരിക്കും അണ്ഡോല്‍പാദനം നടക്കുക.ഈ സമയത്തു ഒറ്റപ്രാവശ്യം സംഭോഗത്തില്‍ ഏര്‍പ്പെട്ടാലും മതി ഗര്‍ഭിണിയാകാന്‍.ആര്‍ത്തവം കൃത്യമല്ലാത്ത സ്ത്രീകളില്‍ ഈ രീതി വിജയിക്കില്ല.

read more
ആരോഗ്യംഓവുലേഷന്‍

കലണ്ടര്‍ വച്ച് ഓവുലേഷന്‍, ഗര്‍ഭധാരണസാധ്യത കണ്ടെത്താം

ഒരു കലണ്ടറുണ്ടെങ്കില്‍, അല്‍പം ശ്രദ്ധയുണ്ടെങ്കില്‍ ഓവുലേഷന്‍ സമയം കൃത്യമായി തിരിച്ചറിയാന്‍ സാധിയ്ക്കും. ഇതിനായി ആര്‍ത്തവ ചക്രവും അറിഞ്ഞിരിയ്ക്കണമെന്നത് പ്രധാനമാണ്.

ഗര്‍ഭധാരണത്തിന് സ്ത്രീ ശരീരത്തെ പ്രാപ്തമാക്കുന്ന ഒന്നു കൂടിയാണ് ആര്‍ത്തവം. സ്ത്രീ ശരീരത്തിലെ ഗര്‍ഭപാത്രം ഗര്‍ഭധാരണത്തിന് തയ്യാറായെന്നതിന്റെ സൂചന കൂടിയാണ്. ആര്‍ത്തവത്തോട് അനുബന്ധിച്ച് നടക്കുന്ന ഒന്നാണ് ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം. ഇതിലൂടെ സ്ത്രീ ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന അണ്ഡം ബീജവുമായി ചേര്‍ന്നാണ് ഗര്‍ഭധാരണം നടക്കുന്നത്. സ്ത്രീ ശരീരത്തില്‍ അനുകൂല സ്ഥിതിയെങ്കില്‍, അണ്ഡത്തിനും ബീജത്തിനും ആരോഗ്യ പ്രശ്‌നങ്ങളില്ലെങ്കില്‍ ഇവ രണ്ടും ചേര്‍ന്ന് ഭ്രൂണോല്‍പാദനം നടക്കും. ഇതിന് പുരുഷ ശരീരത്തിലെ ബീജം സ്ത്രീയില്‍ എത്തണം. സ്ത്രീയില്‍ ആര്‍ത്തവവും ഇതോട് അനുബന്ധിച്ചുള്ള ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനവും നടക്കണം. ഭ്രൂണവും അണ്ഡവും തമ്മില്‍ ചേരാനുള്ള അനുകൂല സ്ഥിതി സ്ത്രീ ശരീരത്തില്‍ ഉണ്ടാകുകയും വേണം..

​ഒരു കലണ്ടറുണ്ടെങ്കില്‍, അല്‍പം ശ്രദ്ധയുണ്ടെങ്കില്‍

ഒരു കലണ്ടറുണ്ടെങ്കില്‍, അല്‍പം ശ്രദ്ധയുണ്ടെങ്കില്‍ ഓവുലേഷന്‍ സമയം കൃത്യമായി തിരിച്ചറിയാന്‍ സാധിയ്ക്കും. ഇതിനായി ആര്‍ത്തവ ചക്രവും അറിഞ്ഞിരിയ്ക്കണമെന്നത് പ്രധാനമാണ്. അടുപ്പിച്ചു രണ്ടു മൂന്നു മാസങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ത്തവ ചക്രവും കൃത്യമായി കണക്കാക്കുവാന്‍ സാധിയ്ക്കും. എന്നാല്‍ ഇത് ആര്‍ത്തവം കൃ്ത്യമായി വരുന്നവരിലാണ്. അല്ലാത്തവര്‍ക്ക് ഇത് അല്‍പം ബുദ്ധിമുട്ടാകും. കലണ്ടര്‍ ഉപയോഗിച്ച് ഓവുലേഷന്‍ സമയവും ഗര്‍ഭധാരണ സാധ്യതയും എങ്ങനെ കണ്ടെത്താം എന്നു നോക്കൂ.

​1-ാം തീയതിയാണ് ആര്‍ത്തവം വരുന്നുവെങ്കില്‍

1-ാം തീയതിയാണ് ആര്‍ത്തവം വരുന്നുവെങ്കില്‍ ഇവിടെ ഒരു മാര്‍ക്കിടാം. ചിലര്‍ക്കീ സൈക്കിള്‍ 28, 29, 30, 31 ദിവസങ്ങളിലോ വരാം. ഇവിടെ ഉദാഹരണമായി എടുക്കുന്നത് 28 ദിവസത്തെ ആര്‍ത്തവ ചക്രമാണ്. ഇതിനാല്‍ 28 എന്ന തീയതി മാര്‍ക്കു ചെയ്യുക. ഇതിനു തൊട്ടു മുന്‍പായുള്ള രണ്ടു തീയതികള്‍ കൂടി, അതായത് 27, 26 തീയതികള്‍ കൂടി മാര്‍ക്കു ചെയ്യുക. 28നു ശേഷം ഉള്ള 29 എന്ന തീയതിയും മാര്‍ക്കു ചെയ്യണം. വയറ്റിലെ കുഞ്ഞ് ആണോ പെണ്ണോ, സ്‌കാനിംഗ് വേണ്ടാ…

​ഇനി 28 ദിവസത്തെ ആര്‍ത്തവ ചക്രമെങ്കില്‍ 28 മുതല്‍

ഇനി 28 ദിവസത്തെ ആര്‍ത്തവ ചക്രമെങ്കില്‍ 27 മുതല്‍ പുറകിലേയ്ക്ക് എണ്ണുക. അപ്പോള്‍ 14 എന്ന അക്കം വരും. ഇതു മാര്‍ക്കു ചെയ്യാം. ഇനി 27 ദിവസമെങ്കില്‍ 13, 26 ദിവസത്തെ ചക്രമെങ്കില്‍ 12 എന്നിങ്ങനെ വരും. 29 ദിവസത്തെ ആണെങ്കില്‍ 15 എന്ന തീയതി വരും. 30 ദിവസത്തെ ആര്‍ത്തവ ചക്രമെങ്കില്‍ 16, 31 ദിവസത്തെ ആര്‍ത്തവ ചക്രമെങ്കില്‍ 17 എന്നിങ്ങനെ തീയതില്‍ വരും. ഇതെല്ലാം റൗണ്ട് ചെയ്‌തോ മാര്‍ക്ക് ചെയ്‌തോ ഇടാം.

​ആര്‍ത്തവ ചക്രം വ്യത്യാസപ്പെടുന്നവര്‍ക്ക്

ആര്‍ത്തവ ചക്രം വ്യത്യാസപ്പെടുന്നവര്‍ക്ക് ഇത് അനുസരിച്ച് ആ ദിവസങ്ങള്‍ മാര്‍ക്ക് ചെയ്യാം. വല്ലാതെ ക്രമം തെറ്റി വരുന്ന ആര്‍ത്തവം എങ്കില്‍ ഇതു തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടാണ്. അല്ലാത്തവര്‍ക്ക് രണ്ടു മൂന്നൂ മാസം ശ്രദ്ധിച്ചാല്‍ ആര്‍ത്തവത്തിന്റെ ഏകദേശ കണക്കു ലഭിയ്ക്കും. ആര്‍ത്തവ ക്രമക്കേടുകള്‍ കൂടുതലുള്ളവര്‍ക്കും കൃത്യമായി ആര്‍ത്തവം നടക്കാത്തവര്‍ക്കുമെല്ലാം തന്നെ ഓവുലേഷന്‍ കലണ്ടര്‍ വാങ്ങി ഉപയോഗിയ്ക്കാം.30കളില്‍ ഗര്‍ഭിണിയാകുമ്പോള്‍ സ്ത്രീകള്‍ ഇതറിയണം

​ഈ പറഞ്ഞ ദിവസങ്ങളില്‍ ബന്ധപ്പെട്ടാണ്

ഈ പറഞ്ഞ ദിവസങ്ങളില്‍ ബന്ധപ്പെട്ടാണ് ഗര്‍ഭധാരണ സാധ്യത ഏറ്റവും കൂടുതല്‍. ഇതിനു തൊട്ടു മുന്‍പോ പിന്‍പോ ആയി ബന്ധപ്പെടാം. കാരണം അണ്ഡത്തിന് ഒരു ദിവസത്തെ ആയുസേ ഉള്ളെങ്കിലും ബീജത്തിന് 3, 4 ദിവസം വരെ ജീവനോടെ ഇരിയ്ക്കാന്‍ സാധിയ്ക്കും. എന്നാല്‍ ഓവുലേഷന്‍ ദിവസം ബന്ധപ്പെട്ടാല്‍ സാധ്യത ഏറെയാണ്. ശരീരത്തിലെ മററ് അവസ്ഥകള്‍ അനുകൂലമെങ്കില്‍ പെട്ടെന്നു തന്നെ ഗര്‍ഭധാരണം നടക്കും.

​ബീജം സ്ത്രീ ശരീരത്തിലുണ്ടാകുകയും

ബീജം സ്ത്രീ ശരീരത്തിലുണ്ടാകുകയും ഈ സമയത്തു തന്നെ അണ്ഡോല്‍പാദനം അഥവാ ഓവുലേഷന്‍ നടക്കുകയും ചെയ്താല്‍ മറ്റു വന്ധ്യതാ പ്രശ്‌നങ്ങളില്ലെങ്കില്‍ ഗര്‍ഭധാരണം നടക്കാം. ഒരു മാസം തന്നെ സംഭവിച്ചില്ലെങ്കിലും മൂന്നു നാലു മാസങ്ങള്‍ ഇതേ രീതിയില്‍ ബന്ധപ്പെട്ടാല്‍ മറ്റു പ്രശ്‌നങ്ങളില്ലെങ്കില്‍ ഗര്‍ഭധാരണം നടക്കും. സ്ത്രീ ശരീരത്തിന്റെ ചൂടു വര്‍ദ്ധിയ്ക്കുക, അടിവയറില്‍ ചെറിയ വേദന, യോനീസ്രവം കൂടുതല്‍ വഴുവഴുപ്പുള്ളതാകുക, സ്ത്രീയില്‍ സെക്‌സ് താല്‍പര്യം വര്‍ദ്ധിയ്ക്കുക, ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം സൗന്ദര്യം വര്‍ദ്ധിയ്ക്കുക തുടങ്ങിയ പല വ്യത്യാസങ്ങളും ഓവുലേഷന്‍ സമയത്ത് നടക്കുന്നുണ്ട്.

​ഓവുലേഷന്‍ നടക്കുന്നുവെന്നു തിരിച്ചറിയാന്‍

ഓവുലേഷന്‍ നടക്കുന്നുവെന്നു തിരിച്ചറിയാന്‍ സ്ത്രീ ശരീരത്തില്‍ തന്നെ പല ലക്ഷണങ്ങളുമുണ്ട്. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം ഉണ്ടാകുന്ന ചിലത്. ഇതില്‍ യോനീസ്രവം പ്രധാനമാണ്. കൈ വിരലില്‍ അതായത് തള്ള വിരലിലും ചൂണ്ടു വിരലിലും യോനീസ്രവമെടുത്താല്‍ ഇത് പൊട്ടിപ്പോകാതെ വലിയുന്ന വിധത്തിലുള്ളതെങ്കില്‍ ഇതാണ് ഗര്‍ഭധാരണത്തിനായി ബന്ധപ്പെടാന്‍ ഏറ്റവും അനുയോജ്യമായ സമയം. അതായത് ഓവുലേഷന്‍ സമയത്ത് ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമായ സമയം.

​ഇന്ന് ഓവുലേഷന്‍ കൃത്യമായി നടക്കുന്ന തീയതി തിരിച്ചറിയാന്‍

ഇന്ന് ഓവുലേഷന്‍ കൃത്യമായി നടക്കുന്ന തീയതി തിരിച്ചറിയാന്‍ ഓവുലേഷന്‍ കിറ്റുകള്‍ ലഭ്യമാണ്. ഇത് ഉപയോഗിയ്ക്കുന്ന രീതി പ്രഗ്നനന്‍സി കിറ്റു പോലെ തന്നെയാണ്. സാധാരണ 500 രൂപയാണ് ഇതിന്റെ വില. ഇതില്‍ ഒരു തുള്ളി മൂത്രം ചേര്‍ക്കുക. രണ്ടു ലൈനുകളെങ്കില്‍ ഓവുലേഷന്‍ നടക്കുന്ന ദിവസമെന്നര്‍ത്ഥം. ഒരു ലൈനെങ്കില്‍ ഒാവുലേഷന്‍ നടക്കുന്നില്ലെന്നര്‍ത്ഥം. ഇതും കൃത്യമായി ഓവുലേഷന്‍ കണ്ടെത്തുവാന്‍ സഹായിക്കും.

​എന്നാല്‍ പല സ്ത്രീകള്‍ക്കും അണ്ഡോല്‍പാദനം അഥവാ ഓവുലേഷന്‍

എന്നാല്‍ പല സ്ത്രീകള്‍ക്കും അണ്ഡോല്‍പാദനം അഥവാ ഓവുലേഷന്‍ കൃത്യമായി മനസിലാക്കാന്‍ സാധിയ്ക്കാത്തതാണ് പ്രശ്‌നമാകുന്നത്. അണ്ഡം സ്ത്രീ ശരീരത്തില്‍ ഒരു ആര്‍ത്തവ ചക്രത്തില്‍ ഒരെണ്ണം മാത്രമേ, ഒരു തവണ മാത്രമേ ഉണ്ടാകുന്നുള്ളൂ. ഈ സമയത്ത് ബന്ധപ്പെട്ടാല്‍ മാത്രമേ സാധ്യതയുമുള്ളൂ. ഈ ദിവസമോ ഇതിന്റെ തൊട്ടു മുന്‍പോ പിന്‍പോ ഉള്ള ദിവസങ്ങളോ ബന്ധപ്പെടുക. അല്ലാതെ മറ്റേതു സമയത്ത് എത്ര തന്നെ ബന്ധപ്പെട്ടിട്ടും കാര്യമില്ലെന്നതു തിരിച്ചറിയുക.

read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)

ഐവിഎഫ് 100% വിജയമോ, സത്യമിതാണ്

വിവാഹ ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും ഗര്‍ഭധാരണം സംഭവിച്ചില്ലെങ്കില്‍ അതിന് അര്‍ത്ഥം നിങ്ങളില്‍ വന്ധ്യതയെന്ന അസ്വസ്ഥത ഉണ്ടാവുന്നു എന്നതാണ് കാണിക്കുന്നത്. എന്നാല്‍ ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി വന്ധ്യത ചികിത്സ ആരംഭിക്കേണ്ടതും അത്യാവശ്യമാണ്. എന്നാല്‍ വന്ധ്യത ചികിത്സ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മനസ്സിലുണ്ടാക്കിയ ധാരണകളോടെയാണ് പലരും ചികിത്സക്ക് വേണ്ടി തയ്യാറാവുന്നത്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. മറ്റുള്ളവര്‍ പറയുന്നതിന് ചെവി കൊടുക്കാതെ ഡോക്ടര്‍ പറയുന്നതിന് മാത്രം ചെവി കൊടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ തെറ്റിദ്ധാരണകള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട് എന്നതാണ് സത്യം.

ആഗോളതലത്തില്‍ വന്ധ്യത ഒരു സാധാരണ പ്രശ്നമായിത്തീര്‍ന്നിട്ടുണ്ട്. ഇന്ത്യയിലും 27.5 ദശലക്ഷം ദമ്പതികള്‍ സജീവമായി ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും പലരിലും ഇത് പരാജയപ്പെടുകയാണ് ചെയ്യുന്നത്. ആറില്‍ ഒരു ദമ്പതികള്‍ക്ക് വന്ധ്യതയുണ്ട് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇതിന് കൃത്യമായ ചികിത്സ തേടുകയാണ് ചെയ്യേണ്ടത്. പക്ഷേ അത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ ചികിത്സയെക്കുറിച്ച് കൃത്യമായി അറിഞ്ഞ ശേഷം മുന്നോട്ട് പോവുന്നതാണ്. ഐവിഎഫിനെക്കുറിച്ച് ഇന്നും നിലനില്‍ക്കുന്ന ചില തെറ്റിദ്ധാരണകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഐവിഎഫ് എന്നാല്‍ എന്താണ്?

വന്ധ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ദമ്പതികള്‍ക്ക് കൃത്രിമ ഗര്‍ഭം ധരിക്കാന്‍ സഹായിക്കുന്ന സാങ്കേതികതയാണ് ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്). ഈ പ്രക്രിയയില്‍, അണ്ഡം ശരീരത്തിന് പുറത്ത് നിന്ന് ശേഖരിക്കുകയും തുടര്‍ന്ന് നിരീക്ഷണത്തില്‍ വച്ച ശേഷം തയ്യാറാക്കിയ ഭ്രൂണത്തെ ഗര്‍ഭാശയത്തിലേക്ക് തിരികെ വയ്ക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയില്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഭ്രൂണം കുഞ്ഞായി വളര്‍ച്ച പ്രാപിക്കുന്നു. ഇത് പലപ്പോള്‍ വിജയിക്കുന്നതിനും പരാജയപ്പെടുന്നതിനും ഉള്ള സാധ്യതയുണ്ട്. അത് തന്നെയാണ് കൂടുതല്‍ മിത്തുകളിലേക്കും നിങ്ങളെ എത്തിക്കുന്നത്. ഐവിഎഫ് സമയത്ത് നാം കരുതുന്ന ചില മിത്തുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

നൂറ് ശതമാനം വിജയ സാധ്യത

പുരുഷനും സ്ത്രീയും വന്ധ്യതയുമായി ബന്ധപ്പെട്ടുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങളും ഐവിഎഫിന് പരിഹരിക്കാനാകും, കൂടാതെ ഐവിഎഫിന് 100% വിജയസാധ്യതയും ഉണ്ട എന്നൊരു ധാരണയുണ്ട്. എന്നാല്‍ ഇതിലെ വസ്തുത എന്ന് പറയുന്നത് വന്ധ്യത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഐവിഎഫിന് 100% വിജയ നിരക്ക് ഉണ്ടെന്നത് ശരിയല്ല. 35 വയസ്സിന് താഴെയുള്ള ദമ്പതികളില്‍ ഐവിഎഫിന്റെ വിജയ നിരക്ക് ഏകദേശം 40% ആണ്. എന്നാല്‍ ഐവിഎഫിന്റെ വിജയ നിരക്ക് പ്രായം, വന്ധ്യതയുടെ കാരണം, ഹോര്‍മോണ്‍ അവസ്ഥ തുടങ്ങിയ മറ്റ് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് പറയാം. ഇത്തരം കാര്യങ്ങളാണ് ആദ്യം ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

അമിതവണ്ണവും ഐവിഎഫും

അമിതവണ്ണമുള്ള ആളുകളില്‍ ഐവിഎഫ് വിജയിക്കുന്നില്ല എന്നൊരു ധാരണയുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരു സ്ത്രീ സ്വാഭാവികമായും കൃത്രിമമായും ഗര്‍ഭം ധരിക്കുകയാണെങ്കില്‍ അമിതവണ്ണം രണ്ട് പ്രക്രിയകളിലെയും ഏറ്റവും വലിയ പ്രശ്നമായി മാറും. ഇതൊക്കെയാണെങ്കിലും, ആരോഗ്യകരമായ ശരീര ആകൃതിയിലുള്ള സ്ത്രീകളില്‍ മാത്രമേ ഐവിഎഫ് വിജയിക്കുകയുള്ളൂ. അമിതവണ്ണമുള്ള സ്ത്രീയല്ല. ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച്, അമിതവണ്ണവും ബിഎംഐയും ബീജസങ്കലന പ്രക്രിയയെ ബാധിക്കുന്നില്ല. അമിതവണ്ണം കാരണം, ഒരു സ്ത്രീയുടെ ശരീരത്തില്‍ അണ്ഡത്തിന്റെ എണ്ണം കുറയുന്നുണ്ടെങ്കിലും ഇത് കാരണം ഐവിഎഫ് വിജയിക്കില്ലെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് കൃത്യമായ ധാരണ വെച്ച് വേണം ഇത്തരം ചികിത്സക്ക് തയ്യാറെടുക്കുന്നതിന്.

കുഞ്ഞുങ്ങളിലെ ജനന വൈകല്യം

കുഞ്ഞുങ്ങളിലെ ജനന വൈകല്യം പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാവുന്നതാണ്. എന്നാല്‍ ഇത് ഐവിഎഫ് ചെയ്യുന്ന കുട്ടികളില്‍ കൂടുതലാണ് എന്നുള്ളതാണ് പലരുടേയും ധാരണ. എന്നാല്‍ ഈ ധാരണ തികച്ചും തെറ്റാണ്. കാരണം ഐവിഎഫ് എന്നത് ഒരു സുരക്ഷിത നടപടിക്രമമാണ്, ഏകദേശം 2% രോഗികള്‍ മാത്രമാണ് അണ്ഡാശയ ഹൈപ്പര്‍-സ്റ്റിമുലേഷന്‍ സിന്‍ഡ്രോം അസുഖം വരാനുള്ള സാധ്യത. ജനന വൈകല്യങ്ങളും വൈകല്യങ്ങളുമുള്ള ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള സാധ്യത വളരെ കുറവാണ്, ഇത് സ്വാഭാവിക ഗര്‍ഭധാരണത്തിലെന്നപോലെ തന്നെ. കൂടാതെ, ഐവിഎഫ് സാങ്കേതികത ഉപയോഗിച്ച് ജനിച്ച കുട്ടി സാധാരണ കുട്ടികളില്‍ നിന്ന് വ്യത്യസ്തമാണെന്നത് ശരിയല്ല. ഐവിഎഫില്‍ ജനിച്ച കുട്ടികള്‍ സാധാരണ കുട്ടികളെപ്പോലെ ആരോഗ്യമുള്ളവരാണ്. അതുകൊണ്ട ്ഈ ധാരണയെ തള്ളിക്കളയേണ്ടതാണ്.

വിശ്രമം അത്യാവശ്യം

ഐവിഎഫ് ചികിത്സയ്ക്കിടയിലും ശേഷവും രോഗിക്ക് ആശുപത്രിയില്‍ തന്നെ തുടരേണ്ടതും ബെഡ്‌റെസ്റ്റും ആവശ്യമാണ് എന്നുള്ളത് പലരും പറയുന്നതാണ്. എന്നാല്‍ ഐവിഎഫ് ചികിത്സയ്ക്കിടയിലും ശേഷവും ആശുപത്രിയില്‍ ബെഡ് റെസ്റ്റ് എടുക്കേണ്ട ആവശ്യമില്ല. ഐവിഎഫില്‍ അണ്ഡ ശേഖരണ പ്രക്രിയയ്ക്കായി മാത്രമേ രോഗിക്ക് ആശുപത്രിയില്‍ കഴിയേണ്ടതുള്ളൂ. ബെഡ് റെസ്റ്റ് എടുക്കാതെ തന്നെ ഐവിഎഫിന്റെ ഫലങ്ങള്‍ മികച്ചതായി മാറിയേക്കാം. ഇത് നിങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ.്

ജീവിത ശൈലി ശ്രദ്ധിക്കണം

ഐവിഎഫ് വിജയനിരക്കിന് ജീവിതശൈലി ഘടകങ്ങള്‍ മാത്രമാണ് അടിസ്ഥാനം എന്നുള്ളതാണ് പ്രധാനപ്പെട്ട കാരണം. എന്നാല്‍ ഇതിന്റെ വസ്തുത എന്താണെന്ന് വെച്ചാല്‍ ഒരുപക്ഷേ ശരിയാണ്. ഭക്ഷണം എന്ന് പറയുന്നത് ഫലഭൂയിഷ്ഠതയെ ബാധിക്കുന്നുണ്ട്. മോശം പോഷകാഹാരം ഫലഭൂയിഷ്ഠതയെ സ്വാധീനിക്കും. അമിതവണ്ണം അല്ലെങ്കില്‍ ബോഡി മാസ് ഇന്‍ഡക്‌സ് 30 അല്ലെങ്കില്‍ ഭാരം കുറഞ്ഞ സ്ത്രീകള്‍ക്ക് പ്രത്യുത്പാദന ശേഷിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ലഹരിവസ്തുക്കളുടെ ദുരുപയോഗം, പുകവലി, മദ്യം എന്നിവ ബീജത്തെയും അണ്ഡത്തിന്റേയും ഗുണനിലവാരത്തെയും പ്രതികൂലമായി ബാധിക്കും. ഇവ ഫലഭൂയിഷ്ഠതയെ സാരമായി ബാധിക്കും. മാത്രമല്ല, സമ്മര്‍ദ്ദം വന്ധ്യതയ്ക്ക് കാരണമാകുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത് വളരെയധികം ശ്രദ്ധിക്കണം.

ക്യാന്‍സര്‍ സാധ്യത

ഐവി എഫ് ചെയ്യുന്നവരില്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നൊരു ധാരണ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ വസ്തുത എന്താണെന്ന് വെച്ചാല്‍ ഐവിഎഫ് ചികിത്സയിലൂടെ അധിക ഐവി ഹോര്‍മോണ്‍ സ്ത്രീകളുടെ ശരീരത്തില്‍ ചേര്‍ക്കുമ്പോള്‍, ഇത് സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനും അണ്ഡാശയ അര്‍ബുദത്തിനും സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നതാണ്. ശാസ്ത്രവും ഇത് തെറ്റാണെന്ന് തെളിയിച്ചിട്ടുണ്ട്. ഐവിഎഫ് ചെയ്യുന്നതിലൂടെ അത് ഏതെങ്കിലും തരത്തിലുള്ള ക്യാന്‍സറിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഐവിഎഫ് ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും വര്‍ഷങ്ങളായി നടത്തിയ പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.

പ്രത്യുത്പാദന ശേഷിയും ഐവിഎഫും

വന്ധ്യത സ്ത്രീയുടെ പ്രത്യുത്പാദന സംവിധാനവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതും നിലനില്‍ക്കുന്ന ഒരു തെറ്റായ ധാരണയാണ്. എന്നാല്‍ ഇതിന്റെ വസ്തുത എന്താണെന്ന് വെച്ചാല്‍ ഇത്തരത്തില്‍ ഒരു കാര്യം തന്നെ നിലനില്‍ക്കുന്നില്ല എന്നുള്ളതാണ്. സാധാരണയായി, ആളുകള്‍ വന്ധ്യതയെ ഒരു സ്ത്രീ പ്രശ്നമായി കരുതുന്നു, പക്ഷേ 35% വന്ധ്യത കേസുകള്‍ സ്ത്രീ ഘടകങ്ങളാല്‍ മാത്രമാണ് സംഭവിക്കുന്നത്. മറ്റൊരു 35% പുരുഷ പ്രത്യുത്പാദന വ്യവസ്ഥയിലെ ഘടകങ്ങളില്‍ നിന്നാണ് സംഭവിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

Next Video
read more
ഓവുലേഷന്‍സ്ത്രീ സൗന്ദര്യം (Feminine beauty)

ഓവുലേഷനും സ്ത്രീ സൗന്ദര്യവും തമ്മില്‍!

ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജ്ജനം എന്നത് ഒരു പുംബീജവുമായി ചേര്‍ന്ന് പ്രത്യുദ്പാദനത്തിലേക്ക് നയിക്കാന്‍ സ്ത്രീയുടെ ശരീരം അണ്ഡം ഉത്പാദിപ്പിക്കുകയും പുറത്ത് വിടുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ്. ആര്‍ത്തവകാലത്തിന്‍റെ പകുതിയോടെയാണ് അണ്ഡവിസര്‍ജ്ജനം സംഭവിക്കുന്നത്. ശരാശരി ആര്‍ത്തവചക്രം ആര്‍ത്തവത്തിന്‍റെ ആദ്യ ദിനം മുതല്‍ അടുത്ത ആര്‍ത്തവത്തിന്‍റെ ആദ്യ ദിനം വരെയുള്ളതാണ്

 

ഓരോ മാസവും ഗര്‍ഭധാരണ സാധ്യതയുള്ള 2 മുതല്‍ 10 ദിവസങ്ങള്‍ അണ്ഡവിസര്‍ജ്ജനത്തിന് മുമ്പായോ ശേഷമോ ഉണ്ടാകും. അണ്ഡവിസര്‍ജ്ജന സമയത്ത് സ്ത്രീകള്‍ കൂടുതല്‍ സൗന്ദര്യവതികളായി കാണപ്പെടും എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

 

ഈ സമയത്ത് സ്ത്രീകളുടെ ചിന്തകള്‍ക്ക് പിന്നില്‍ പല കാരണങ്ങളുമുണ്ടാകാം. പുരുഷന് സ്ത്രീയിലെ ഈ മാറ്റം മനസിലാക്കാന്‍ സാധിക്കും. അണ്ഡവിസര്‍ജ്ജന സമയത്ത് സ്ത്രീകള്‍ കൂടുതല്‍ സുന്ദരികളായി കാണപ്പെടുന്നതിന്‍റെ കാരണങ്ങള്‍ അറിയുക.

ഓവുലേഷന്‍ സമയത്ത് സൗന്ദര്യം കൂടുമോ?

അണ്ഡവിസര്‍ജ്ജന സമയത്ത് കരുത്തും, ഏറ്റവും ഉത്പാദനശേഷിയുമുള്ള പുരുഷനെ ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാനായി സ്ത്രീ ശരീരം ആകര്‍ഷിക്കാന്‍ ശ്രമിക്കും. ഇക്കാര്യത്തില്‍ സാധ്യമായത്ര സ്ത്രൈണത ഉണ്ടാകും. ഈ സമയത്ത് സ്ത്രീ അബോധപൂര്‍വ്വം പുരുഷനെ ആകര്‍ഷിക്കാന്‍ ശ്രമിക്കും. ഒരാളെ ശ്രദ്ധിക്കുക വഴി ഇത് മനസിലാക്കാനാവും.

 

അണ്ഡവിസര്‍ജ്ജന സമയത്ത് ഈസ്ട്രജന്‍ വര്‍ദ്ധിക്കുകയും രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നത് വഴി കവിളുകളും ചുണ്ടും തുടുക്കുകയും ചെയ്യും. ഈ സമയത്ത് സ്ത്രീകള്‍ കൂടുതല്‍ സുന്ദരികളാകാനുള്ള ഒരു കാരണമാണിത്.

ശാരീരികമായ മാറ്റങ്ങള്‍ സംഭവിക്കുന്നതാണ് അണ്ഡവിസര്‍ജ്ജന സമയത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ സൗന്ദര്യം ഉണ്ടാകാനുള്ള ഒരു കാരണം. നിതംബം ഒരിഞ്ചോളം ചുരുങ്ങുകയും ശരീരത്തിന് കൂടുതല്‍ ആകാരംഭംഗി തോന്നുകയും ചെയ്യും. കൃഷ്ണമണി അല്പം വലുതാവുകയും, സ്തനങ്ങള്‍ കൂടുതല്‍ രൂപഭംഗിയോടെ കാണപ്പെടുകയും ചെയ്യും.

അണ്ഡവിസര്‍ജ്ജന സമയത്ത് സ്ത്രീകള്‍ക്ക് മാനസികസമ്മര്‍ദ്ദം മറ്റ് സമയങ്ങളെ അപേക്ഷിച്ച് കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. തലവേദന അനുഭവപ്പെടുന്നത് കുറയുകയും, സ്വയം ഒരു പോസിറ്റീവ് മൂഡ് അനുഭവപ്പെടുകയും ചെയ്യും.

ശാരീരികമായ കാരണങ്ങളാല്‍ മാത്രമല്ല സ്ത്രീകള്‍ അണ്ഡവിസര്‍ജ്ജന സമയത്ത് സുന്ദരികളായി കാണപ്പെടുന്നത്. ഈ സമയത്ത് ശരീരത്തിന് സുഗന്ധവും, കൂടുതല്‍ തീവ്രതയുള്ള സ്വരവും അനുഭവപ്പെടും. പുരുഷന്‍ ഇവയില്‍ വശീകരിക്കപ്പെടുകയും ചെയ്യും.

read more
ലൈംഗിക ആരോഗ്യം (Sexual health )

ഹണിമൂൺ കാലഘട്ടത്തിൽ കടക്കുമ്പോൾ ഉറപ്പായും അറിഞ്ഞരിക്കേണ്ട ചില കാര്യങ്ങൾ

മണിയറ— സങ്കൽപ്പങ്ങൾ ഇവിടെ അവസാനിക്കുകയും യാഥാർത്ഥ്യങ്ങൾ ഇവിടെയാരംഭിക്കുകയും ചെയ്യുന്നു. സ്വപ്നലോകത്തിന്റെ അതിരാണിവിടം. സങ്കൽപങ്ങളിൽ നിന്നും യാഥാർത്ഥ്യങ്ങളിലേക്കുള്ള ദൂരത്തെ ഓരോ മണിയറയുടേയും നാലു ചുവരുകൾക്കുള്ളിൽ അളന്നെടുക്കാം.

ദാമ്പത്യത്തിന്റെ ആദ്യനാളുകളായ ഹണിമൂൺ ദിനങ്ങളെ ഒരു പരീക്ഷണകാലഘട്ടമായി കരുതുന്നവരുണ്ട്. നല്ല നിലയിൽത്തന്നെ പാസാവേണ്ട എൻട്രൻസ് പരീക്ഷയാണിതെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

എന്തൊക്കെയായാലും ദാമ്പത്യത്തിന്റെ ആരംഭം ഇവിടെനിന്നു തന്നെയാണ്. മനസിൽ നിന്നു തുടങ്ങി ശരീരത്തിലാകെ ത്രസിച്ചു മനസും ശരീരവും ഒന്നായിത്തീരുന്നതും അവനും അവളും നമ്മളായിത്തീരുന്നതും ഇവിടെയാണ്. അതിനാൽത്തന്നെ വിവാഹത്തിനു ശേഷമുള്ള ആദ്യ നാളുകൾ ദാമ്പത്യ ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കും. എഴുപത്തിയഞ്ചു ശതമാനം ദമ്പതികൾക്കും പ്രകൃത്യാ ഉള്ള ലൈംഗികതൃഷ്ണകൾ ഹണിമൂൺ ദിനങ്ങളെ രതി ലഹരികളുടെ നാളുകളാക്കി മാറ്റും. എന്നാൽ ബാക്കി ഇരുപത്തിയഞ്ചു ശതമാനം പേർക്കും ഹണിമൂൺ കാലം ശ്രദ്ധാപൂർവമുള്ള സമീപനങ്ങളിലൂടെ മാത്രമേ മധുരതരമാക്കി മാറ്റാനാകൂ.

അതിനാൽ ഹണിമൂണിന്റെ ആദ്യ മുപ്പതു ദിവസങ്ങളിൽത്തന്നെ (ഹണിമൂൺ ദിവസങ്ങൾ ആദ്യ 40 ദിവസങ്ങളാണെന്നു പറയപ്പെടുന്നുണ്ട്) പങ്കാളികൾ മനസിലാക്കിയിരിക്കേണ്ട കാര്യങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.

1. ലൈംഗികഉണർവ്

ലൈംഗികതയിൽ രൂപം, ആകൃതി, ശരീരങ്ങൾ തമ്മിലുള്ള പൊരുത്തം എന്നിവ അവനു പ്രധാനമാണ്. അവൻ വഴി അവൾ എത്രമാത്രം സന്തോഷിക്കുന്നു എന്നതു അവനു പ്രധാനമാണ്. ഇതു പുരുഷനിൽ ലൈംഗിക ഉണർവുണ്ടാക്കും. അവളെ അപേക്ഷിച്ചു ലൈംഗികതയിൽ ഉണർവു നേരത്തെയെത്തുന്നതു അവനിലാണ്.

പതിയെ ചൂടാകുന്ന ലോഹംപോലെയാണു സ്ത്രീ. എന്നാൽ, ലോഹത്തിലൂടെ വൈദ്യുതി കടത്തി വിടുന്നതു പോലെയുള്ള വേഗത്തിൽ അവനിൽ ഉണർവുണ്ടാകും. അവളോടു സ്നേഹം, കരുണ, സഹാനുഭൂതി, കടപ്പാട് എന്നിവയൊക്കെ അനുഭവപ്പെടുന്നയാളുമായി മാത്രമേ പൂർണ ആസ്വാദനത്തിലൂടെ ലൈംഗികതയിൽ ഏർപ്പെടാൻ അവൾക്കു കഴിയൂ. സ്നേഹമില്ലെങ്കിൽ സെക്സില്ല എന്ന നിലപാടിലായിരിക്കും മിക്കപ്പോഴും അവൾ.

2. പരസ്പരം മനസിലാക്കാം

ഒരു ശിശു സാവധാനം നടക്കാൻ പഠിക്കുന്നതു പോലെ സാവധാനത്തിൽ പരസ്പരം മനസിലാക്കേണ്ടതാണു പങ്കാളികളുടെ ലൈംഗിക ഇഷ്ടങ്ങളും മറ്റും. അതിനുള്ള ദിനങ്ങളായി ഹണിമൂണിന്റെ ആദ്യകാല ഘട്ടത്തെക്കരുതാം. അന്യോന്യം എങ്ങനെ തൃപ്തിപ്പെടുത്താനാകുമെന്നു രണ്ടു പേരും പരസ്പരം മനസിലാക്കുക. ആഗ്രഹങ്ങളും ബലഹീനതകളും രുചികളും തുറന്നുപറയുക. അന്യോന്യം ധൈര്യപ്പെടുത്തുക. ആദ്യരാത്രിയിൽത്തന്നെ ലൈംഗികബന്ധവും രതിമൂർഛയും നേടാനാകാത്തതിൽ വിഷമിക്കേണ്ട. ജീവിതം തുടങ്ങിയിട്ടല്ലേയുള്ളൂ.

3. സംയോഗ വേളയിൽ

സംയോഗ വേളയിൽ ഓർത്തിരിക്കേണ്ട അഞ്ചു കാര്യങ്ങൾ.

1. കിടപ്പറയിൽ മാത്രമുള്ള സ്നേഹപ്രകടനമല്ല പങ്കാളി ആഗ്രഹിക്കുന്നത്.

2. തിടുക്കം വേണ്ട. പുരുഷൻ വേഗത്തിൽ വികാരമൂർഛയിലെത്തുന്നവനാണ്.

സ്ത്രീയാകട്ടെ പതുക്കെയും. ഏറെ നേരം നീണ്ടു നിൽക്കുന്ന ബാഹ്യകേളികളിലൂടെ ലൈംഗികതയിലേക്കു പ്രവേശിക്കുക.

3. ലിംഗപ്രവേശത്തിനുശേഷവും പുരുഷൻ ബാഹ്യകേളികൾ തുടരുക.

4. സംഭോഗവേളയിൽ സംസാരമാകാം. ചെറിയ വാക്കുകൾ കൊണ്ടും ശബ്ദങ്ങൾ കൊണ്ടും തന്റെ സന്തോഷം ഇണയെ അറിയിക്കുക.

5. മനസ് ഏകാഗ്രമാക്കുക. ലൈംഗികതയിലും പങ്കാളിയിലും മുഴുകുക. സംയോഗ വേളയിൽ നാളെ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും മറ്റുമുള്ള ചിന്ത വേണ്ട.

4. പുരുഷ ലൈംഗികാവയവങ്ങൾ

പുരുഷലൈംഗികാവയവങ്ങൾ ശരീരത്തിനു പുറത്തേക്കും കാണാവുന്നതാണല്ലോ. പുരുഷ പ്രത്യുൽപാദനവ്യവസ്ഥയുടെ മറ്റു ഭാഗങ്ങൾ ശരീരത്തിനുള്ളിലാണു സ്ഥിതി ചെയ്യുന്നത്. സ്പോഞ്ചു പോലുള്ള കലകളാണു ലിംഗത്തിലുള്ളത്. ഈ കലകളിലേക്കു രക്തം ഇരച്ചു കയറുമ്പോൾ ഉദ്ധാരണം സംഭവിക്കുന്നു. ലിംഗത്തിന്റെ അഗ്രഭാഗത്താണ് സ്പർശനശേഷി കൂടുതലുള്ളത്. ലിംഗത്ത മൂടിക്കൊണ്ട് അഗ്രചർമ്മം ഉണ്ടാകും. അഗ്രചർമ്മം പിന്നോട്ടു നീങ്ങാത്തതു ലൈംഗിക ബന്ധത്തെ ദുഷ്കരമാക്കും. ലിംഗവലുപ്പമോ നീളമോ ലൈംഗികതയെ സ്വാധീനിക്കില്ല. ലിംഗത്തിന്റെ താഴെയായാണു വൃഷണസഞ്ചി. ഇതിൽ വൃഷണം കാണപ്പെടുന്നു. ബീജോത്പാദനമാണ് വൃഷണങ്ങളുടെ ധർമ്മം. ഒപ്പം ഇതു പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോണും ഉത്പാദിപ്പിക്കുന്നു. രണ്ടു വൃഷണങ്ങൾക്കും ഒരു വലുപ്പമായിരിക്കും. എന്നാൽ ഒന്നു മറ്റേതിനെ അപേക്ഷിച്ചു താഴേക്കു കൂടുതലായി താഴ്ന്നു കിടക്കുന്നതായി കാണപ്പെടാറുണ്ട്. സ്ഖലന സമയത്തു ബീജങ്ങൾ ശുക്ലത്തിലൂടെ പുറത്തു വരുന്നതു മൂത്രം പുറത്തുപോകുന്ന മൂത്രനാളിയിലൂടെത്തന്നെയാണ്.

5. ലൈംഗിക പ്രതികരണങ്ങൾ അവനിൽ

ഏതെങ്കിലും തരത്തിലുള്ള ഉദ്ദീപനത്തിലൂടെയാണ് അവനിലെ ലൈംഗികപ്രക്രിയ ആരംഭിക്കുക. അവളുടെ ശരീരം, ഗന്ധം, സ്പർശം എന്നിവ അവനെ ഉണർത്തും. മനുഷ്യലൈഗികപ്രതികരണങ്ങളിൽ പുരുഷനിൽ ആദ്യം പ്രത്യക്ഷപ്പെടുന്നതു ലിംഗത്തിന്റെ ഉദ്ധാരണമാണ്. ലൈംഗികഉണർവിനെത്തുടർന്നു പുരുഷനിൽ വൃഷണസഞ്ചി ചുരുങ്ങുകയും അതിലെ ചർമത്തിനു കട്ടികൂടുകയും ചെയ്യും. പുരുഷനിലെ ലൈംഗിക ഉണർവ് അടുത്ത ഘട്ടത്തിലേക്കു കടക്കുമ്പോൾ ലിംഗാഗ്രത്തിലെ ഗ്രന്ഥിയിൽ നിന്നും ഏതാനും തുള്ളി സ്രവം ഉത്പാദിപ്പിക്കപ്പെടും. തുടർന്നു ലിംഗം യോനിയിലേക്കു പ്രവേശിച്ചുള്ള ചലനങ്ങളെത്തുടർന്ന് അവനിൽ രതിമൂർഛ സംഭവിക്കും.

6. ലൈംഗിക പ്രതികരണങ്ങൾ അവളിൽ

ലൈംഗികവികാരതീക്ഷ്ണതയിൽ യോനിയിൽ നനവുണ്ടാകും. യോനീദളങ്ങൾ വികസിക്കുകയും ഭഗശിശ്നികയ്ക്കു തടിപ്പുണ്ടാവുകയും അവ വികസിക്കുകയും ഉദ്ധാരണത്തിനു സമാനമായ അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. ചിലപ്പോൾ യോനീദളങ്ങൾ കറുക്കുകയും ചെയ്യും. വികാരതീവ്രതയിൽ സ്തനങ്ങൾ അൽപം വികസിക്കുകയും സ്തനഞെട്ടുകൾ പുറത്തേക്കു തള്ളി വരികയും ചെയ്യും.

7. ആമുഖ ലീലകൾ ആവോളം

ലൈംഗികതയിലുള്ള ഇടപെടലുകളിൽ ധൃതി കാട്ടുന്നവരുണ്ട്. നേരിട്ട് കാര്യത്തിലേക്കു കടക്കുന്ന ഏർപ്പാടു തൽക്കാലം മാറ്റി വെയ്ക്കുന്നതാണു നല്ലത്. ക്ഷമാപൂർവം പങ്കാളിയുടെ ശരീരത്തിന്റെ പ്രത്യേകതകളെ അറിയുകയും ആസ്വദിക്കുകയും ചെയ്തു കൊണ്ടു പതിയെ വേണം ലൈംഗികബന്ധത്തിലേക്കു പ്രവേശിക്കാൻ. ഇതാണു രതിപൂർവ കേളികൾ അഥവാ ഫോർപ്ലേ.

ലൈംഗികാസക്തിയുടെ ഉച്ഛസ്ഥായിയിൽ പങ്കാളികൾ തമ്മിൽ നടക്കുന്ന ശരീരങ്ങളുടേയും മനസിന്റേയും പരസ്പരം സന്തോഷിപ്പിക്കലാണിത്. ഇതിൽ ചുംബനവും ആലിംഗനവും ലാളനകളുമെല്ലാം ഉണ്ടാകാം. രതിക്കായി രണ്ടു ശരീരവും സജ്ജമാക്കുന്നതിൽ ആമുഖലീലകൾക്കുള്ള പങ്കു വലുതാണ്. പങ്കാളികളിൽ ആമുഖലീലകൾ പലപ്പോഴും വ്യക്തിഗതമായി വ്യത്യാസപ്പെടാം. നെക്കിങ്, പെറ്റിങ് തുടങ്ങിയ രീതികൾ പാശ്ചാത്യർ ശീലിക്കാറുണ്ട്. നെക്കിങ്ങിൽ ശരീരം കൊണ്ടു പങ്കാളിയുടെ ശരീരത്തെ ആകമാനം ഉദ്ദീപിപ്പിക്കുകയും മുഖത്തും കഴുത്തിലും മാത്രം ചുംബനം നൽകുകയും ചെയ്യുന്നു. പെറ്റിങ്ങിൽ ശരീരത്തിലെ വികാരോത്തേജ കേന്ദ്രങ്ങളെ ചുംബനം കൊണ്ടും തഴുകൽ കൊണ്ടും ഉത്തേജിപ്പിക്കുകയാണു ചെയ്യുന്നത്. രതിപൂർവകേളികളിൽ ലിംഗയോനീ സംയോഗം ഒഴികെയുള്ള ലൈംഗികാസ്വാദനങ്ങൾ നടക്കുന്നു. ഇതു വഴി യോനിയിൽ ലിംഗ പ്രവേശനത്തിന് ആവശ്യമായ സ്രവങ്ങൾ ഉത്പാദിപ്പിക്കപ്പെടുകയും സ്ത്രീയ്ക്കും പുരുഷനും ലൈംഗികത വേദനയില്ലാതെ സുഖകരമായ അനുഭൂതിയായി മാറുകയും ചെയ്യുന്നു. മറ്റു മാർഗങ്ങളാൽ രതിമൂർഛയിലേക്കു കടക്കുന്ന രീതിയാണു ഹെവി പെറ്റിങ്.

8. ആദ്യരാത്രിയിൽ

സംയോഗത്തിനു സൗകര്യമുണ്ടായാൽപ്പോലും ആദ്യരാത്രിയിൽ ലൈംഗികതയിൽ ഏർപ്പെടാതിരിക്കുന്നതാണ് അഭികാമ്യം. പങ്കാളികളുടെ പ്രത്യേകിച്ചു നവവധുവിന്റെ പലവിധ ഭയാശങ്കകൾ മാറ്റി എടുക്കാനും തമ്മിൽ കൂടുതൽ അടുത്തറിയാനും സാമീപ്യത്തിന്റെ ചൂടും പാരസ്പര്യത്തിന്റെ ഊഷ്മളതയും സ്നേഹത്തിന്റെ സുഖവുമൊക്കെ അനുഭവിച്ചറിയാനുമൊക്കെ ആദ്യരാത്രി ഉപയോഗിക്കുന്നത് വിവാഹബന്ധത്തെ കൂടുതൽ ഉറപ്പുള്ളതാക്കും.

ആദ്യരാത്രിയിൽ തന്നെ സംയോഗത്തിൽ ഏർപ്പെടണം എന്നതും ആ ലൈംഗികബന്ധത്തിന്റെ വിജയപരാജയങ്ങളായിരിക്കും. ദാമ്പത്യത്തിന്റെ അടിസ്ഥാനമെന്നും കരുതുന്നതും ശുദ്ധമണ്ടത്തരം തന്നെയാണ്. ആദ്യരാത്രിയിൽ പങ്കാളിയുമായുള്ള വൈകാരിക അടുപ്പം വർദ്ധിക്കുകയായിരിക്കണം ലക്ഷ്യം. രതിമൂർഛ നേടുക എന്നതായിരിക്കരുത്. സ്പർശനങ്ങളിലൂടെ രതിമൂർഛയ്ക്കു തൊട്ടു മുമ്പു വരെയുള്ള വൈകാരികാവസ്ഥകളിലേക്കു വരെ ചെന്നു നിൽക്കാം. ഇത്തരത്തിലുള്ള രതിമൂർഛയിൽ തൊട്ടു.. തൊട്ടില്ല എന്ന മട്ടിലുള്ള ലൈംഗികാസ്വാദനം പരസ്പരമുള്ള ലൈംഗിക പ്രത്യേകതകളെ അന്യോന്യം മനസിലാക്കിക്കൊടുക്കാൻ പങ്കാളികളെ സഹായിക്കും.

9. ആദ്യലൈംഗികബന്ധം

ആദ്യലൈംഗികബന്ധത്തിൽ സ്വാഭാവികമായ ഇടപെടലുകളാണു പങ്കാളികൾ തമ്മിലുണ്ടാവേണ്ടത്. ഉത്തേജിപ്പിക്കാനുള്ള കഴിവും ലൈംഗികതയിൽ തുറന്ന മനസോടെ മുഴുകാനുള്ള കഴിവും എല്ലാവരിലും നൈസർഗികമായി ഇഴുകിച്ചേർന്നിട്ടുണ്ട്. എന്നാൽ, മറ്റുള്ളവരുമായുള്ള ഏതുതരത്തിലുള്ള താരതമ്യപ്പെടുത്തലുകളും ആവശ്യമില്ല. പരസ്പര ബഹുമാനത്തോടെ പങ്കാളിയോടുള്ള സ്നേഹത്തെ ലൈംഗികതയായി മാറ്റുകയാണു പങ്കാളി ചെയ്യേണ്ടത്. മറ്റുള്ളവർ പറഞ്ഞു കേട്ടതോ വായിച്ചറിഞ്ഞതോ ആയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള വേദിയായി മണിയറയെ മാറ്റരുത്.

ആദ്യസംയോഗത്തിൽ രക്തസ്രാവമോ വേദനയോ ഉണ്ടാകും എന്ന ധാരണ പലപ്പോഴും സ്ത്രീയെ ആദ്യ സംയോഗത്തിലെ രസാനുഭൂതികളിൽ നിന്നും പിന്തിരിപ്പിക്കാനിടയുണ്ട്. കന്യാചർമ്മം പൊട്ടുമ്പോഴോ മറ്റോ അസഹനീയ വേദനയുണ്ടാകും എന്ന ധാരണ തെറ്റാണ്. രതിമൂർഛയുടെ പാരമ്യത്തിൽ പലപ്പോഴും അത് അറിയുക പോലുമില്ല എന്നതാണു നേര്.

10. കന്യാചർമം, ലിംഗാഗ്രചർമ്മം

ആദ്യലൈംഗികബന്ധത്തിൽ കന്യാചർമ്മം പൊട്ടി ചിലരിൽ രക്തസ്രാവം ഉണ്ടാകാറുണ്ട്. എന്നാൽ ഇതത്ര ഗൗരവതരമായ പ്രശ്നമല്ല. നാലുതരത്തിലുള്ള കന്യാചർമ്മങ്ങളുണ്ട്. കട്ടിയുള്ള കന്യാചർമ്മങ്ങളുള്ളവരിൽ മാത്രമേ ആദ്യലൈംഗികബന്ധത്തിൽ വേദനയുണ്ടാകൂ. അതു വളരെക്കുറച്ചു പേരിലേ കാണപ്പെടാറുള്ളൂ. ഇങ്ങനെയുള്ളവർക്കു ശസ്ത്രക്രിയ വേണ്ടി വരും.

അതുപോലെ തന്നെ ലിംഗാഗ്രചർമ്മം പിന്നോട്ടു നീങ്ങാത്ത പുരുഷന്മാരിൽ ആദ്യ ലൈംഗികബന്ധത്തിൽ വേദനയുണ്ടാകാം. ലിംഗാഗ്രചർമ്മഛേദനമാണു പ്രതിവിധി.

11. ലൈംഗികതയുടെ ഇടങ്ങൽ

എങ്ങനെ ലൈംഗികതയിൽ ഇടപെടുന്നു എന്നതിന്റെ അത്ര തന്നെ പ്രധാനമാണ് എവിടെ ലൈംഗികതയ്ക്കായി തിരഞ്ഞെടുക്കുന്നു എന്നതും, കാരണം ഓരോ വ്യക്തികൾക്കും വൈകാരിക ഉണർവു സമ്മാനിക്കുന്ന ഇടങ്ങൾ വ്യത്യസ്തമായിരിക്കും. എല്ലായ്പ്പോഴും അതു കിടപ്പറ തന്നെ ആയിരിക്കണമെന്നില്ല. ഹണിമൂണിനായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ വേറിട്ട പശ്ചാത്തലങ്ങളിലെ ലൈംഗികത ദമ്പതികൾക്ക് ആസ്വാദ്യകരമായ പുത്തൻ അനുഭൂതികൾ പകരും.

12. നല്ല പൊസിഷനുകൾ

ഹണിമൂൺ ദിനങ്ങളിൽത്തന്നെ സംയോഗത്തിനായി വേറിട്ട പൊസിഷനുകൾ തിരഞ്ഞെടുക്കേണ്ട. പങ്കാളികൾക്കു കൂടുതൽ സൗകര്യപ്രദവും സുഖപ്രദവുമായ പൊസിഷനുകൾ തിരഞ്ഞെടുക്കാം. പ്രധാനമായും മൂന്നുപൊസിഷനുകൾ ഇക്കാലത്താവാം.

ഒന്ന് : പുരുഷൻ മുകളിലായുള്ള മുഷനറി പൊസിഷൻ. ഇതു ഭൂരിപക്ഷം പേരും തിരഞ്ഞെടുക്കുന്നതാണ്. യോനിയിലേക്കുള്ള ലിംഗത്തിന്റെ പ്രവേശനം പൂർണാക്കുന്നതിനും പരസ്പരമുള്ള ആസ്വാദ്യത കണ്ടു മനസിലാക്കുന്നതിനും ഈ പൊസിഷൻ സഹായിക്കുന്നു.

രണ്ട് : സ്ത്രീ മുകളിലായുള്ള പൊസിഷൻ. സംയോഗത്തിന്റെ താളം സ്ത്രീക്കു നിയന്ത്രിക്കാനാകുന്നു എന്നതാണ് ഈ പൊസിഷന്റെ മേന്മ.

മൂന്ന് : സൈഡ് ബൈ സൈഡ് പൊസിഷൻ: പങ്കാളികൾ അഭിമുഖമായി കിടന്നു കൊണ്ടുള്ള സംയോഗ രീതി. പരസ്പരമുള്ള ലാളനകൾക്കും മറ്റും അവസരം ലഭിക്കുന്നു എന്നതാണു പ്രത്യേകത.

13. സ്ത്രീലൈംഗികാവയവങ്ങൾ

സ്ത്രീ ശരീരത്തിനുള്ളിൽ രണ്ട് അണ്ഡാശയങ്ങളുണ്ട്. ഇവ പ്രത്യുൽപ്പാദന അവയവങ്ങളിൽ പ്രധാനപ്പെട്ടവയാണ്. ആർത്തവകാലത്ത് അണ്ഡം ഉൽപ്പാദിപ്പിക്കപ്പെടുന്നത് ഇവിടെയാണ്. ഈ അണ്ഡമാണു പിന്നീടു ബീജവുമായി യോജിച്ചു ഗർഭാശയത്തിനുള്ളിൽ ഭ്രൂണമാകുന്നതും പിന്നീടു വളർന്നു ശിശുവായും മാറുന്നത്. അണ്ഡാശയത്തെ ഗർഭപാത്രവുമായി ബന്ധിപ്പിക്കുന്ന നാളിയാണു ഫലോപ്യൻ ട്യൂബ്.

യോനിയെ ഗർഭപാത്രവുമായി ബന്ധിപ്പിക്കുന്ന ഭാഗമാണു വജൈന (യോനീനാളം). ലൈംഗികോത്തേജനമില്ലാത്തപ്പോൾ മൂന്നര നാലിഞ്ച് നീളമേ വജൈനയ്ക്കുണ്ടാകൂ. എന്നാൽ ലൈംഗികോത്തേജനത്തോടെ ഇതിന്റെ നീളവും വീതിയും വർധിക്കുകയും പുരുഷലിംഗത്തെ സ്വീകരിക്കുവാൻ തയാറാകുകയും ചെയ്യും.

സംഭോഗത്തിൽ ശുക്ലത്തിലൂടെ വജൈനയിലേക്കു ചെല്ലുന്ന ബീജങ്ങളെ അണ്ഡവിസർജനത്തോടൊപ്പം ഗർഭാശയം സ്വീകരിക്കുകയും പിന്നീടു ബീജം—അണ്ഡസംയോജനം നടക്കുകയും ചെയ്യുന്നു.

യോനിയുടെ ഇരുഭാഗങ്ങളിലുമായി രണ്ടു ദളങ്ങളുണ്ട്. വജൈനയ്ക്കു മുകളിലായി മിക്ക സ്ത്രീകളിലും ഭഗശിശ്നിക (ക്ലിറ്റോറിസ്) എന്ന ഭാഗം കാണപ്പെടുന്നു.

ഭഗശിശ്നികയിലെ ഉത്തേജനത്തിലൂടെ സ്ത്രീ പെട്ടെന്നു രതിമൂർഛയിലേക്കെത്താറുണ്ട്.

14. രതിമൂർഛ അവനിൽ

കാമം കൊണ്ടു വീർക്കുന്ന എന്ന അർത്ഥമാണ് ഓർഗാസത്തിനുള്ളത്. ലൈംഗികബന്ധത്തിന്റെ സുഖരസങ്ങളുടെ ഫലമായി ശാരീരികമായി നാഡികൾ വലിഞ്ഞു മുറുകിയ അവസ്ഥയിൽ നിന്നുള്ള വിടുതലാണ് രതിമൂർഛ സമയത്തു സംഭവിക്കുക. ലൈംഗികാവയവങ്ങളിലെ വികാസസങ്കോചങ്ങളാണു രതിമൂർഛയെത്തുടർന്നു പുരുഷനിൽ ശുക്ലവിസർജനം സംഭവിക്കും. പുരുഷനിൽ ലൈംഗികാവയവത്തെ കേന്ദ്രീകരിച്ചാണു രതിമൂർഛ സംഭവിക്കുന്നതെങ്കിൽ സ്ത്രീയിൽ രതിമൂർഛ മനസിന്റെ കൂടെ സൃഷ്ടിയാണ്.

രതിമൂർഛാവേളയിൽ പുരുഷലൈംഗികാവയവങ്ങളിൽ എട്ടു മുതൽ പത്തിലേറെയുള്ള സങ്കോചങ്ങൾ അനു”ഭവപ്പെടും. ആദ്യം സങ്കോചം ശക്തിയുള്ളതും തുടർന്നുള്ളവ ക്രമേണ ദുർബലമാകുന്നതായും അനുഭവപ്പെടും.

15. ജി സ്പോട്ട്

സ്ത്രീയുടെ ഭഗദ്വാരത്തിനുള്ളിൽ നാഡികൾ കൂടിയിരിക്കുന്ന ഒരു പ്രത്യേക ഭാഗത്തെ ഉദ്ദീപനങ്ങൾ കൂടുതൽ ലൈംഗികാനുഭൂതി കാണാറുണ്ട്. ചെറിയ ബട്ടണിന്റെ വലുപ്പത്തിൽ ചിലരിൽ ഇതൊരു തടിപ്പായി കാണപ്പെടാം. സംയോഗ സമയത്തുള്ള ഉരസലുകൾ കൊണ്ട് ഈ ഭാഗം വേഗം ഉദ്ദീപിപ്പിക്കപ്പെടുകയും സ്ത്രീയ്ക്കു രതിമൂർഛ അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ചില സ്ത്രീകളിൽ രതിമൂർഛയുടെ നേരത്തു ജി—സ്പോട്ടിൽ നിന്നും നേരിയ അളവിൽ സ്രവം ഉത്പാദിപ്പിക്കപ്പെടുന്നതായി കാണാം. യോനിയിലേക്കു പുരുഷൻ പിന്നിലൂടെ നടത്തുന്ന സംയോഗത്തിൽ (റിയർ എൻട്രി)ജി— സ്പോട്ട് വളരെ വേഗത്തിൽ ഉദ്ദീപിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട്. മറ്റു പൊസിഷനുകൾ വഴി രതിമൂർഛ കിട്ടാത്തവരിൽ ഈ മാർഗം ഉപയോഗിക്കാം.

16. ലൈംഗികതയിലെ ആശയവിനിമയം

ലൈംഗികതയ്ക്ക് അതിന്റേതായ ഭാഷയുണ്ട്. അതു വാക്കുകൾ കൊണ്ടോ വാചകങ്ങൾ കൊണ്ടുള്ളതോ മാത്രമല്ല, ശാരീരിക ചലനങ്ങൾ, ശ്വാസോഛ്വാസത്തിലെ സീൽക്കാരങ്ങൾ എന്നിവ കൂടി ലൈംഗികതയെ കൂടുതൽ ഊഷ്മളമാക്കും. രതി നേരത്തെ അവളുടെ അംഗചലനങ്ങൾ, അവൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ എന്നിവ അവനിൽ വികാരോത്തേജനത്തെ ജ്വലിപ്പിക്കും. താൻ മൂലം തന്റെ പങ്കാളി സന്തോഷിക്കുന്നത് അവന് ഇഷ്ടമാണ്. അതുപോലെ തന്നെ അവളുടെ ശരീരത്തിന്റെ പ്രത്യേകതകളെക്കുറിച്ചുള്ള ഭാഷണങ്ങളും മറ്റും സ്ത്രീയേയും സന്തോഷവതിയാക്കും.

17. രതിമൂർഛ അവളിൽ

ലൈംഗിബന്ധത്തിലേർപ്പെടുമ്പോൾ സ്ത്രീയ്ക്കും പുരുഷനും ഒരേസമയം രതിമൂർഛയുണ്ടാകുന്നതു തന്നെയാണ് അഭികാമ്യം. അതിനായി പങ്കാളികൾ പരസ്പരം സഹകരിച്ചു കൊണ്ടുള്ള പരിശീലനം ആവശ്യമായി വന്നേക്കാം. എങ്കിലും സ്ത്രീക്കു രതിമൂർഛയുണ്ടായതിനുശേഷം പുരുഷനുരതിമൂർഛയുണ്ടാകുന്നതാണ് നല്ലത്. സ്ത്രീയിലും രതിമൂർഛാ വേളയിൽ ചിലപ്പോൾ സ്രവം പുറത്തുവരാം. സ്ത്രീയിൽ യോനിയ്ക്കു ചുറ്റിനും ഊഷ്മളമായ അനുഭൂതിയുണ്ടാകും. യോനീസങ്കോചം മൂന്നു മുതൽ പതിനഞ്ചു തവണ വരെ സംഭവിക്കാം. ഗർഭാശയം സങ്കോചിക്കുകയും രതിമൂർഛ അനുഭവവേദ്യമാവുകയുംചെയ്യും.

പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകൾക്ക് ഒരേസമയം ഒന്നിലധികം രതിമൂർഛകൾ അനുഭവവേദ്യമാകും.

18. എത്ര സമയം?

ഇക്കാര്യങ്ങളെക്കുറിച്ചു നിയതമായ നിർദേശങ്ങളോ ലിഖിത നിയമങ്ങളോ ഇല്ല. പങ്കാളികളുടെ മാനസിക ശാരീരിക അവസ്ഥകൾക്കും ഇഷ്ടാനിഷ്ടങ്ങൾക്കും താത്പര്യങ്ങൾക്കും അനുസൃതമായിട്ടായിരിക്കും ഇതു സംഭവിക്കുക. എത്രയും കൂടുതൽ സമയം കൊണ്ടു രതിമൂർഛ എന്നുള്ളതു തന്നെയാകണം ലൈംഗികാസ്വാദനം ലക്ഷ്യമിടുന്ന ദമ്പതികൾ മനസിൽ വെയ്ക്കേണ്ടത്.

19. സെക്ഷ്വൽ ഫാൻറസികൾ

അമ്പതു മുതൽ അറുപതു ശതമാനം സ്ത്രീ പുരുഷന്മാർ ലൈംഗികതയുടെ നേരത്തു ലൈംഗികപ്രവൃത്തികളുടെ ഭാവനാ ലോകങ്ങളിൽ പറക്കുന്നവരാണെന്നു സർവേകൾ പറയുന്നു. യാഥാർഥ്യവുമായി ചിലപ്പോൾ ബന്ധമൊന്നുമില്ലെങ്കിലും ഭാവനാലോകങ്ങളിലുള്ള രസംതേടുക ലൈംഗികതയെ ഊഷ്മളമാക്കും. ഇത്തരം ഭാവനകൾ ലൈംഗികതയെ മടുപ്പില്ലാത്ത പ്രവൃത്തിയാക്കുമെന്നറിയുക.

20. പുരുഷലൈംഗിക പ്രശ്നങ്ങൾ

ലൈംഗികതയിലെ ശാരീരികപ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നതു പുരുഷനെയായിരിക്കും. ഉദ്ധാരണവൈകല്യങ്ങൾ, സ്ഖലന വൈകല്യങ്ങൾ എന്നിവ പുരുഷന്റെ ലൈംഗികജീവിതത്തെ സാരമായിത്തന്നെ ബാധിക്കും.

ഉദ്ധാരണ വൈകല്യങ്ങൾ: ലൈംഗികവേളയിൽ വേണ്ടത്ര ഉദ്ധാരണം ലഭിക്കാത്തതാണു പുരുഷനിൽ കാണപ്പെടുന്ന ഒരു പ്രധാന ലൈംഗികപ്രശ്നം. ലൈംഗികവികാരമുണ്ടാകുമ്പോൾ ലിംഗത്തിലെ മസിലുകൾക്ക് അയവു ലഭിക്കും. തുടർന്നു ലിംഗത്തിനുള്ളിലെ കോർപോറ കാവർണോസ എന്ന ഭാഗത്തെ രക്തക്കുഴലുകളിലേക്കു രക്തമൊഴുകി നിറയും. മാത്രമല്ല രക്തം തിരിച്ചൊഴുകുന്നതു തടസപ്പെടുകയും ചെയ്യും. ഇങ്ങനെയാണ് ഉദ്ധാരണം ഉണ്ടാകുന്നത്. പ്രമേഹം പോലുള്ള പ്രശ്നങ്ങൾ, ഹോർമോൺ വൈകല്യങ്ങൾ, മാനസികപിരിമുറുക്കം, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവ മൂലം ഉദ്ധാരണ വൈകല്യം സംഭവിക്കാം.

ഉദ്ധാരണ വൈകല്യം സംഭവിച്ച പങ്കാളിയെ കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യരുത്. വിദഗ്ദ്ധനായ ഒരു ചികിത്സകനെയോ മനശാസ്ത്രജ്ഞനെയോ കാണിച്ചു പരിഹാരം കാണുകയാണു വേണ്ടത്. ഉദ്ധാരണ വൈകല്യങ്ങൾ മാറ്റാൻ മരുന്നുകളും ചികിത്സകളും ഇപ്പോൾ ലഭ്യമാണ്.

ശീഘ്രസ്ഖലനം : സ്വന്തം നിയന്ത്രണത്തിനു വിധേയമല്ലാതെയുള്ള സ്ഖലനമാണ് ശീഘ്രസ്ഖലനം. ലിംഗ യോനീ സംയോഗം നടന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിലോ യോനിയിലേക്കു ലിംഗം പ്രവേശിക്കുന്ന സമയത്തു തന്നെയോ സ്ഖലനം സംഭവിക്കുന്നതാണിത്. സ്വയംഭോഗ സമയത്ത് എത്രയും പെട്ടെന്നു സ്ഖലനം സംഭവിക്കണം. എന്നാശിക്കുന്നവരിൽ സംയോഗ വേളയിൽ പെട്ടെന്നു സ്ഖലനം നടക്കാറുണ്ട്. വളരെ ലളിതമായ ചില മാർഗങ്ങൾ വഴി ഇതു മാറ്റിയെടുക്കാം. അംഗീകൃത യോഗ്യതകളുള്ള സെക്സോളജിസ്റ്റിനേയോ സൈക്കോളജിസ്റ്റിനെയോ കണ്ടു പരിഹരിക്കുക.

21. സുരക്ഷിത ദിനങ്ങൾ

ലൈംഗികവേഴ്ച നടന്നാലും ഗർഭധാരണം ഉണ്ടാകാത്ത കാലമാണിത്. സാധാരണ രണ്ട് ആർത്തവകാലത്തിനിടെയുള്ളത് 28 ദിവസങ്ങളാണല്ലോ. രണ്ട് ആർത്തവങ്ങളുടെ മധ്യത്തിൽ ആണ് സ്ത്രീകളുടെ അണ്ഡം പൂർണ വളർച്ചയെത്തുന്നത്. ഇതിനു രണ്ടു ദിവസം മുമ്പു മുതൽ രണ്ടു ദിവസം കഴിയുന്നതു വരെ സംയോഗത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണു സുരക്ഷിത കാലഘട്ടത്തിൽ ചെയ്യാനുള്ളത്. കൂടുതൽ സുരക്ഷിതരാവാൻ സംഭോഗത്തിൽ നിന്നൊഴിവാകുന്ന ദിവസങ്ങൾ വീണ്ടും വർധിപ്പിക്കാം. സുരക്ഷിതകാലഘട്ടം കണക്കാക്കിയുള്ള ലൈംഗികബന്ധം പൂർണമായും സുരക്ഷിതമാണെന്നു പറയാനാകില്ല.

22. കൂടുതൽ ആസ്വാദ്യകരമാകാൻ

നവദമ്പതികളുടെ മനസിലിരിപ്പറിയാൻ നടത്തിയ പ്രസിദ്ധമായ ഒരു സർവേയിൽ അവനും അവളും പ്രതികരിച്ചതിങ്ങനെ.

അവൻ പറഞ്ഞു:

1.വ്യത്യസ്ത സംഭോഗ രീതികൾക്ക് അവൾ തയാറായിരുന്നെങ്കിൽ.

2. പൂർണമായി വിവസ്ത്രയായിരുന്നെങ്കിൽ.

3. അവൾ മുൻകൈയെടുത്തിരുന്നെങ്കിൽ

4. പൂർണമനസോടെ മുഴുകിയെങ്കിൽ

5. അവൾക്ക് ആനന്ദം പകരുന്നതെന്തെന്നു പറഞ്ഞിരുന്നെങ്കിൽ.

അവൾ പറഞ്ഞു:

1. ലൈംഗികകാര്യങ്ങളുൾപ്പെടെയുള്ള എന്തു കാര്യവും എന്നോടു മനസു തുറന്നു പറഞ്ഞിരുന്നെങ്കിൽ.

2. ലൈംഗികബന്ധത്തിൽ മാത്രമല്ല, സ്നേഹവും കരുതലും എല്ലായ്പ്പോഴും ലഭിച്ചിരുന്നെങ്കിൽ.

3. ലൈംഗികതയിൽ ഞാൻ ചെയ്യേണ്ടതെന്തൊക്കെയെന്ന് എന്നോടു പറഞ്ഞിരുന്നെങ്കിൽ.

4. എന്നെ സുഹൃത്തായി കണ്ടിരുന്നെങ്കിൽ.

5. കിടക്കയിലെത്തും മുമ്പും എന്നോടു ഹൃദ്യമായി പെരുമാറിയിരുന്നെങ്കിൽ.

23. ലൈംഗികപ്രശ്നങ്ങൾ അവളിൽ

കൂടുതലും മാനസിക പ്രശ്നങ്ങൾ വഴിയുണ്ടാകുന്ന ലൈംഗികതകരാറുകളായിരിക്കും സ്ത്രീയിൽ കാണപ്പെടുക.

ലൈംഗിക താത്പര്യക്കുറവ് : ഉദ്ധാരണം സംഭവിച്ചതിനു ശേഷമേ പുരുഷനുലൈംഗികബന്ധത്തിലേർപ്പെടാൻ കഴിയൂ. എന്നാൽ സ്ത്രീയിൽ ലൈംഗിക ഉണർവു സംഭവിക്കാതെയും ലൈംഗികബന്ധം സാധ്യമാകും. എന്നാൽ ഇതിൽ രതിമൂർഛ ഉണ്ടാകണമെന്നില്ല. മാനസികകാരണങ്ങളോ ഹോർമോൺ വ്യതിയാനങ്ങളോ ലൈംഗികതയോടുള്ള ഭയമോ അബദ്ധധാരണകളോ ആയിരിക്കാം ഇതിനു പിന്നിൽ. കൗൺസിലിങ്, സെക്സ് തെറപികൾ എന്നിവ വഴി പരിഹാരം കാണാം.

രതിമൂർഛ നേടാനാവാത്തത് : 60 ശതമാനം സ്ത്രീകൾക്കും എല്ലാം സംയോഗങ്ങളിലും എല്ലായ്പ്പോഴും രതിമൂർഛ സംഭവിച്ചു കൊള്ളണമെന്നില്ല. ഇവരിൽ രതിമൂർഛ നേടാനായി ഭഗശിശ്നികയിൽ പങ്കാളി നേരിട്ടു നടത്തുന്ന ഉദ്ദീപനമോ മറ്റോ വേണ്ടി വരാം.

വജൈനിസ്മിസ് : വിവാഹത്തിന്റെ ആദ്യനാളുകളിൽ പൊതുവെ സ്ത്രീകളിൽ കാണപ്പെടുന്നതാണിത്. യോനിയിലെ മസിലുകൾ ചുരുങ്ങിയിരിക്കുന്നതു മൂലം ലിംഗപ്രവേശം അസാധ്യമാകുന്നു. സെക്സിനോടുള്ള ഭയമോ വിരക്തിയോ മൂലമായിരിക്കും സാധാരണ വജൈനിസ്മസ് ഉണ്ടാകുന്നത്. ലിംഗപ്രവേശം നടക്കുമ്പോഴോ കന്യാചർമ്മം പൊട്ടുമ്പോഴോ ഉണ്ടാകുന്ന വേദനയെ ഓർത്തു ലൈംഗികതയോടു ഭയം ഉണ്ടാകാം. ലൈംഗികതയുമായി ബന്ധപ്പെട്ടു മുമ്പുണ്ടായ ദുരനുഭവങ്ങളും വജൈനിസ്മിസിനു കാരണമാകാം. പങ്കാളികൾ തമ്മിലുള്ള സ്നേഹപൂർവമായ ഇടപെടലുകൾ വഴി വജൈനിസ്മസ് ഒരു പരിധി വരെ മാറ്റിയെടുക്കാനാകും.

25. മാസമുറ സമയത്ത്

മാസമുറസമയത്തെ ലൈംഗികബന്ധം പൊതുവെ ആരോഗ്യകരമല്ല. ഇത് അണുബാധയുണ്ടാകുന്നതിനു കാരണമാകാം.

26. ഗർഭനിരോധന മാർഗങ്ങൾ

ഗർഭനിരോധനത്തിനായി നിരവധി മാർഗങ്ങൾ നിലവിലുണ്ട്. ഓരോ ഗർഭനിരോധന മാർഗങ്ങൾക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഗർഭനിരോധന ഉറകളുടെ ഉപയോഗം പുരുഷലിംഗത്തിലെ സ്പർശന സുഖത്തെ ഇല്ലാതാക്കും എന്നതിനാൽ ഹണിമൂൺ നാളുകളിൽ ഉറ ഉപയോഗിക്കാതെ സുരക്ഷിത കാലഘട്ടം നോക്കിയോ മറ്റു ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിച്ചോ ലൈംഗികബന്ധം ആകാം. ചിലരിൽ ഉറയുടെ ഉപയോഗം അലർജിയുണ്ടാക്കാം. ഭൂരിപക്ഷം പേരിലും ഉറ ഫലപ്രദവും സുരക്ഷിതവുമായ ഗർഭനിരോധനമാർഗമാണ്.

ഉദ്ധരിച്ച ലിംഗത്തിലേക്കു ഉറ ചുരുക്കിപ്പിടിച്ചു കൊണ്ട് ഇടാം. ഉദ്ധാരണം നഷ്ടപ്പെട്ട ശേഷം നീക്കം ചെയ്യാം. ഉറയുടെ അഗ്രഭാഗം അൽപം പുറത്തേക്കു നിൽക്കും വിധം വേണം ഉറ ധരിക്കാൻ.

ഗർഭനിരോധന ഗുളികകൾ പ്രവർത്തിക്കുന്നത് ശരീരത്തിലെ ഹോർമോൺ വ്യവസ്ഥയിൽ മാറ്റമുണ്ടാക്കിക്കൊണ്ടാണ്. ഗർഭനിരോധനഗുളികകൾ സ്ഥിരമായി ഉപയോഗിക്കുന്നതിനു മുമ്പു ഡോക്ടറെകണ്ട് ആരോഗ്യസ്ഥിതി പരിശോധിപ്പിക്കണം.

രക്തം കട്ട പിടിക്കുന്ന രോഗങ്ങളുള്ള സ്ത്രീകൾ ഗർഭനിരോധന ഗുളികകൾ കഴിക്കരുത്. കരൾ രോഗങ്ങളുള്ളവർ, ഹൃദ്രോഗമുള്ളവർ, ഗർഭിണിയായോ എന്നു സംശയമുള്ളവർ, തലവേദന, വിഷാദം, ആസ്മ തുടങ്ങിയ രോഗമുള്ളവർ എന്നിവർ ഗർഭനിരോധന ഗുളികകൾ പരമാവധി ഒഴിവാക്കണം.

27. ലൈംഗിക ശുചിത്വം

ലൈംഗികബന്ധത്തിലേർപ്പെടുന്നതിനു മുമ്പും ശേഷവും സ്ത്രീയും പുരുഷനും ലൈംഗികാവയവങ്ങൾ ശുചിയാക്കണം. സ്ത്രീയ്ക്കു യോനിയിൽ അണുബാധയുണ്ടായാൽ ഭാര്യയും ഭർത്താവും വൈദ്യസഹായം തേടുകയും മരുന്നുപയോഗിക്കുകയും ചെയ്യണം.

സ്ത്രീയിൽ യോനിയും മലദ്വാരവും അടുത്തടുത്തായതിനാൽ ലൈംഗികബന്ധത്തെത്തുടർന്നു യോനിയിൽ അണുബാധയുണ്ടാകാം. ഗുഹൃഭാഗത്തും കക്ഷത്തുമുള്ള രോമം മാസത്തിലൊരിക്കൽ നീക്കം ചെയ്യാം.

28. സംയോഗത്തിനു ശേഷം

സംയോഗശേഷം പങ്കാളികൾ പരസ്പരം പുണർന്നു കിടക്കുന്നതു ലൈംഗികതയുടെ ആസ്വാദ്യത വർദ്ധിപ്പിക്കും. പങ്കാളിയുടെ ഈ കരുതൽ കൂടുതൽ ആഗ്രഹിക്കുന്നതു സ്ത്രീയാണ്. ഇതു കൂടാതെ സംയോഗത്തിനു ശേഷം അഞ്ചു മുതൽ പത്തു മിനിറ്റുകൾ നേരമെടുത്തു മാത്രമേ ശരീരം അതിന്റെ സാധാരണ അവസ്ഥയിലേക്കു തിരിച്ചു വരും.

ഉയർന്ന രക്തസമ്മർദ്ദം, വർധിച്ച ഹൃദയമിടിപ്പ്, ശ്വാസോഛ്വാസം എന്നിവ പൂർവസ്ഥിതിയിലേക്കു വരാനാണ് ഇത്രയും സമയമെടുക്കുന്നത്.

29. ലൈംഗികശേഷിക്കു ഭക്ഷണം

കാരറ്റ്, സെലറി, മുരിങ്ങക്ക, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികളും വാഴപ്പഴം, ആപ്പിൾ തുടങ്ങിയ പഴവർഗങ്ങളും വിറ്റമിൻ സി അടങ്ങിയവയും ലൈംഗികാസ്വാദ്യത വർധിപ്പിക്കാൻ സഹായിക്കുമെന്നു കരുതപ്പെടുന്നു.

ആഴ്ചയിൽ നാലുദിവസമെങ്കിലും മുളപ്പിച്ച ധാന്യങ്ങൾ തൈര് ചേർത്തു കഴിക്കുന്നതു ലൈംഗികശേഷി കൂട്ടുമത്രേ. കടൽ മത്സ്യങ്ങളിലും വിഭവങ്ങളിലും ധാരളം അടങ്ങിയിട്ടുള്ള സിങ്ക് ശരീരത്തിലെത്തുന്നതു പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോൺ വർധിപ്പിച്ചു ലൈംഗികശേഷി കൂട്ടും. മാട്ടിറച്ചിയും ആട്ടിറച്ചിയും ലൈംഗിക ഉണർവു വർദ്ധിപ്പിക്കും.

30. അരുത്, ആകാം

ഓറൽ സെക്സ് മുതലായ പരീക്ഷണങ്ങൾക്കു ഹണിമൂൺ കാലം വേദിയാക്കേണ്ട. ലൈംഗികകാര്യങ്ങളിൽ പരിപൂർണമായ ആശയവിനിമയം നടക്കുമ്പോൾ ഓരോരുത്തരും അവരവരുടെ വേറിട്ട ലൈംഗിക ഇഷ്ടങ്ങൾ പങ്കാളിയെ അറിയിക്കുക. നിർബന്ധിച്ചു പങ്കാളിയെ ഇത്തരം കാര്യങ്ങളിലേക്കു തള്ളി വിടാതിരിക്കുക.

വിവരങ്ങൾക്കു കടപ്പാട് :

ഡോ. പി ബി എസ് ചന്ദ് സെക്സോളജിസ്റ്റ്.

read more
ആരോഗ്യംഉദ്ധാരണംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

ഉദ്ധാരണം എങ്ങനെയുണ്ടാകുന്നു

ലിംഗത്തില്‍ സ്പര്‍ശമോ മനസ്സില്‍ ലൈംഗികചിന്തയോ മറ്റ് ഉദ്ദീപനങ്ങളോ ഉണ്ടാകുമ്പോള്‍ ലിംഗത്തിനകത്തെ നനുത്ത അറകളാല്‍…

ലിംഗത്തില്‍ സ്പര്‍ശമോ മനസ്സില്‍ ലൈംഗികചിന്തയോ മറ്റ് ഉദ്ദീപനങ്ങളോ ഉണ്ടാകുമ്പോള്‍ ലിംഗത്തിനകത്തെ നനുത്ത അറകളാല്‍ നിര്‍മിതമായ ഉദ്ധാരണകലകള്‍ വികസിക്കുന്നു; പ്ര ധാനമായും കാവര്‍ണോസ അറകളുടെ വികാസത്താലാണ് ഉദ്ധാരണമുണ്ടാകുന്നത്. ഇങ്ങനെ വികസിക്കുന്ന അറകളിലേക്ക് ശരീരത്തില്‍നിന്ന് രക്തം പ്രവഹിക്കുന്നു. ഇങ്ങനെ അറകള്‍ വീര്‍ത്ത് ചുറ്റുമുള്ള ചെറുസിരാപടലങ്ങള്‍ അടയുകയും കയറിയ രക്തം പുറത്തുപോവാതിരിക്കുകയും ചെയ്യും. ഇങ്ങനെ ഉദ്ധരിച്ച അവസ്ഥ നിലനില്‍ക്കുന്നു.

ലിംഗത്തില്‍ പരമാവധി രക്തം നിറഞ്ഞ അവസ്ഥയാണ് പൂര്‍ണ്ണഉദ്ധാരണം . തുടര്‍ന്ന് ലിംഗത്തിന്റെ മൂലഭാഗത്തുള്ള പേശികള്‍ ചുരുങ്ങി ഉറപ്പ് വീണ്ടും കൂടുന്നു. ഈ അവസ്ഥയെ ദൃഢ ഉദ്ധാരണം എന്നു പറയും. ഈ സമയത്ത് ലിംഗത്തിനകത്തെ രക്തസമ്മര്‍ദ്ദം ശരീരത്തിന്റെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് എത്രയോ മടങ്ങായിരിക്കും. ഉദ്ധാരണത്തെയും ലൈംഗിക ഉദ്ദീപനത്തെയും ത്വരിതപ്പെടുത്തുന്നതില്‍ നൈട്രിക് ഓക്‌സൈഡ് എന്ന രാസവസ്തുവിന് സുപ്രധാന പങ്കുണ്ടെന്നത് തെളിയിക്കപ്പെട്ടത് അടുത്തയിടെയാണ്. സി ല്‍ഡിനാഫില്‍ സിട്രേറ്റ് എന്ന രാസനാമമുള്ള ‘വയാഗ്ര’ ഗുളിക ഈ തത്ത്വമാണ് പ്രയോജനപ്പെടുത്തിയത്. വൈദ്യശാസ്ത്രരംഗത്ത്, ഈ കണ്ടുപിടുത്തം ‘നൂറ്റാണ്ടിന്റെ കണ്ടുപിടുത്തം’ എന്നാണറിയപ്പെടുന്നത്.

പ്രശ്‌നകാരണങ്ങള്‍

ഉദ്ധാരണപ്രശ്‌നങ്ങളുടെ മുഖ്യശാരീരികകാരണങ്ങളെ മൂന്നായി തിരിക്കാവുന്നതാണ്. ഉദ്ധാരണത്തിനാവശ്യമായ ചോദനകള്‍ ലിംഗത്തിലേക്കെത്താത്ത ഞരമ്പ് സംബന്ധിച്ച കാരണങ്ങളാണ് ആദ്യത്തേത് .ലൈംഗികചോദനകള്‍ ശരിയായി സഞ്ചരിക്കാത്തത് തലച്ചോറിന്റെയോ സുഷുമ്‌നാനാഡിയുടെയോ സുഷുമ്‌നയില്‍ നിന്ന് അരക്കെട്ടിലേക്കുള്ള അസംഖ്യം ചെറുഞര മ്പുകളിലെയോ പ്രശ്‌നമാവാം. തലച്ചോറിനെ ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് പോലുള്ള പ്രശ്‌നങ്ങള്‍, ഞരമ്പുകള്‍ക്കേല്‍ക്കുന്ന ക്ഷതങ്ങള്‍, പക്ഷവാതം, ഞരമ്പില്‍ രക്തം കട്ടപിടിക്കല്‍, സുഷുമ്‌നയ്‌ക്കോ നട്ടെല്ലിനോ ഏറ്റ ക്ഷ തം, വിറ്റാമിന്‍ ആ12 ന്റെ അപര്യാപ്തത, മൈലൈറ്റിസ്‌പോലുള്ള രോഗങ്ങള്‍, അരക്കെട്ടിലോ ബ്ലാഡറിലോ ഒക്കെ കാന്‍സറോ മറ്റോ വന്ന് നടത്തിയ വലിയ സര്‍ജറികള്‍ എന്നിവയും ഉദ്ധാരണപ്രശ്‌നമുണ്ടാക്കുന്ന ഞരമ്പുസംബന്ധിച്ച കാരണങ്ങളില്‍പെടും. ദീര്‍ഘനാളത്തെ പ്രമേഹംകൊണ്ടും ഇതേ ബുദ്ധിമുട്ട് അനുഭവപ്പെടാം.

ലിംഗത്തിലേക്ക് വേണ്ടത്ര രക്തം കയറാത്ത പ്രശ്‌നമാണ് രണ്ടാമത്തേത്. ഇതിനെ ധമനീജന്യ പ്രശ്‌നങ്ങളെന്നു വിളിക്കാം. ലിംഗത്തിലെ കാവര്‍ണോസ അറകളിലേക്ക് രക്തമെത്തിക്കുന്ന ധമനികളിലെ പ്രശ്‌നംകൊണ്ടാകുമിത്. ഈവഴിക്കുള്ള ധമനികളിലെവിടെയെങ്കിലും അതിറോസ്‌ക്ലീറോസിസ് മൂലം തടസ്സമുണ്ടായിട്ടുണ്ടാവാം. പുകവലി, രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ ആധിക്യം, അരക്കെട്ടിന്റെ ഭാഗത്തേല്‍ക്കുന്ന റേഡിയേഷന്‍ തുടങ്ങിയവ അതിറോസ്‌ക്ലീറോസിസ് സാധ്യത കൂട്ടും. ധമനികള്‍ക്കേല്‍ക്കുന്ന ക്ഷതങ്ങള്‍, വീഴ്ച തുടങ്ങിയവയും ധമനീജന്യ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാം. ച ന്തികുത്തിയുള്ള വീഴ്ച, ഇടുപ്പെല്ല് പൊട്ടല്‍, കാലുകള്‍ ഇരുവശത്തേക്കും അകന്നുള്ള വീഴ്ച എന്നിവയും ധമനികള്‍ക്ക് കേടുവരുത്താം.

ലിംഗത്തിലെത്തിയ രക്തം അവിടെ സംഭരിക്കപ്പെടാതെ (ഉദ്ധാരണം നീണ്ടുനില്‍ക്കാന്‍ ഇതുവേണം) തിരിച്ചിറങ്ങിപ്പോകുന്ന പ്രശ്‌നമാണ് അടുത്തത്. സിരാസംബന്ധിയായ പ്രശ്‌നമാണിത് .കാവര്‍ ണോസയിലെ മൃദുപേശികളിലും മറ്റുമുള്ള സിരകളുടെ പ്രശ്‌നമാണിത്. സ്ഖലനം കഴിഞ്ഞശേഷവും ഉദ്ധാരണം ചുരുങ്ങാത്ത രോഗാവ സ്ഥയ്ക്ക് ചെയ്യുന്ന ശസ്ത്രക്രിയകൊണ്ടും ഇത്തരം സിരാപ്രശ്‌നങ്ങള്‍ വരാം.

അതിറോസ്‌ക്ലീറോസിസ്, പ്രമേഹം, മൃദു പേശികളെ ബാധിക്കുന്ന പൈറോണീസ് രോഗം തുടങ്ങിയവയും ഇങ്ങ നെ രക്തം കെട്ടിനില്‍ക്കാതെ വാര്‍ന്നുപോകാന്‍ കാരണമാകും.

read more
ആരോഗ്യംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

ലൈംഗികജീവിതത്തില്‍ സൗന്ദര്യത്തിന് സ്ഥാനമുണ്ടോ?

സൗന്ദര്യത്തിനേക്കാളും കിടപ്പറയില്‍ സ്ത്രീക്ക് എങ്ങനെ പുരുഷനെ വശീകരിക്കാനും ഉണര്‍ത്താനും തൃപ്തിപ്പെടുത്താനും കഴിയുന്നു എന്നതിനാണ് പ്രാധാന്യം. ബാഹ്യസൗന്ദര്യത്തിന്റെ പ്രാധാന്യവും ബാഹ്യമായേ ഉള്ളൂ. ദാമ്പത്യത്തിന്റെ ആദ്യനാളുകളില്‍ സൗന്ദര്യം പ്രധാനമായിരുന്നേക്കാം. പക്ഷേ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ കിടപ്പറയില്‍ ഇണകള്‍ അങ്ങോട്ടുമിങ്ങോട്ടും എങ്ങനെ പ്രതികരിക്കുന്നു, എത്രത്തോളം പരസ്പരം ഉത്തേജിപ്പിക്കുന്നു എന്നതാണ് പ്രധാനം.

വളരെ സുന്ദരികളായ സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ പരസ്ത്രീബന്ധത്തില്‍ പെട്ട് എന്റെയടുത്ത് വന്നിട്ടുണ്ട്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഈ സ്ത്രീകള്‍ വളരെ സാധാരണക്കാരികള്‍ ആയിരിക്കും. പക്ഷേ, പുരുഷനെ തളച്ചിടാനുള്ള അവളുടെ കഴിവ് കിടപ്പറയിലാണ്.

പുരുഷന്മാര്‍ക്ക് പൊതുവെ സുന്ദരികളായ സ്ത്രീകളെ കാണുമ്പോള്‍ പോലും ലൈംഗികതാല്പര്യം തോന്നും എന്ന് കേള്‍ക്കുന്നു. പക്ഷേ, സ്ത്രീകള്‍ക്ക് ഈ സ്വഭാവം കുറവല്ലേ?

പുരുഷന്മാര്‍ ജന്മനാ ‘പോളി ഇറോട്ടിക്’ (Poly erotic) ആണ്. സുന്ദരികളായ സ്ത്രീകളെ കാണുമ്പോള്‍ ശാരീരികമായ ആകര്‍ഷകത്വമാണ് പുരുഷന്മാര്‍ക്ക് തോന്നുക.

പക്ഷേ, ഇന്നത്തെ സ്ത്രീകളും ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ്. തങ്ങളെ ആകര്‍ഷിക്കുന്ന പുരുഷന്മാരെ സങ്കല്‍പിച്ച് സ്വയംഭോഗം ചെയ്യാറുണ്ടെന്ന് പല സ്ത്രീകളും എന്നോട് സമ്മതിച്ചിട്ടുണ്ട്. ഇന്നത്തെ സ്ത്രീകള്‍ ഭര്‍ത്താവും കുട്ടികളും മാത്രമായി ഒതുങ്ങാതെ ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി പരപുരുഷന്മാരോട് ധാരാളം ഇടപഴകുന്നവരാണ്. അതുപോലെ പരപുരുഷന്മാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരും ധാരാളമുണ്ട്.

ലൈംഗികജീവിതം താറുമാറാക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്?

നാല് ‘ട’ ചേര്‍ന്ന് വലിയ ഒരു ‘ട’നെ നശിപ്പിക്കും എന്ന് ഞാന്‍ പറയും. ഇതില്‍ ആദ്യത്തെ ‘ട’ ആണ് സ്‌കോച്ച്. മദ്യപാനം. രണ്ടാമത്തേത് സ്‌ട്രെസ്സ് (stress). മൂന്നാമതായി ഷുഗര്‍, പ്രമേഹം. നാലാമതായി സ്‌മോക്കിങ്,പുകവലി.

ഡോ. പ്രകാശ് കോത്താരി

read more
ലൈംഗിക ആരോഗ്യം (Sexual health )

സ്ത്രീകളിലെ സ്വയംഭോഗം

സ്വയംഭോഗത്തിന്റെ കാര്യത്തില്‍ സാധാരണയായി പുരുഷന്മാരാണ് മുന്നിലെന്ന് പഠനങ്ങള്‍ പറയുന്നു. 99 ശതമാനം പുരുഷന്മാരും ഒരിക്കലെങ്കിലും സ്വയംഭോഗം ചെയ്തവരായിരിക്കുമെന്നാണ് കണക്ക്.

 

പുരുഷന്മാരില്‍ സ്വയംഭോഗത്തിന്റെ കണക്ക് വര്‍ദ്ധിക്കുമ്ബോള്‍ സ്ത്രീകളില്‍ ഇത് താരതമ്യേന കുറവാണ്. സ്വയംഭോഗത്തിലൂടെ പുരഷന് ലഭിക്കുന്ന ലൈംഗിക സംതൃപ്തി സ്ത്രീയ്ക്ക് ലഭിക്കാത്തതിനാലാകാം ഇതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്നാലും, വലിയൊരളവ് സ്ത്രീകളില്‍ സ്വയംഭോഗം കണ്ടുവരുന്നുണ്ട്. സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്ത സ്ത്രീകള്‍ സ്വയംഭോഗം ചെയ്യുന്നത് നല്ലതാണെന്നും പറയുന്നു.

 

സ്വയംഭോഗ സമയത്ത് പുറപ്പെടുന്ന യോനീ സ്രവങ്ങള്‍ സ്ത്രീകളിലെ ലൈംഗിക ഭാഗങ്ങളിലെ അണുബാധകള്‍ കുറയ്ക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഉറക്ക സംബന്ധമായ പ്രശ്‌നമുള്ള സ്ത്രീകള്‍ക്കും സ്വയംഭോഗം ഗുണകരമായി വരുന്നുണ്ട്. സ്വയംഭോഗം പാപമാണെന്ന പുരാതന ചിന്തയില്‍ നിന്നും മാറി ന്യൂജനറേഷന്‍ കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ സ്വയംഭോഗം വര്‍ദ്ധിച്ചുവരികയാണെന്ന് എം.ഡി.ആര്‍.എയും ഒരു മാധ്യമവും നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

നേരത്തെയുണ്ടായിരുന്നതിനെ അപേക്ഷിച്ച്‌ മൂന്നിരട്ടിയോളം സ്ത്രീകള്‍ സ്വയംഭോഗം ചെയ്യുന്നുണ്ടെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടിയത്. ശരിയായ ലൈംഗിക വിദ്യാഭ്യാസവും പോണ്‍ സിനിമകള്‍ വ്യാപകമായതുമടക്കം സ്ത്രീകളിലെ സ്വയംഭോഗം വര്‍ദ്ധിക്കാനിടയായ കാരണങ്ങള്‍ നിരവധിയാണ്. സ്വയംഭോഗം ചെയ്യുന്നത് കന്യാ ചര്‍മം പൊട്ടാന്‍ ഇടയാക്കുമെന്നും അത് ഭാവിയില്‍ ദാമ്ബത്യ ജീവിതത്തെ ബാധിക്കുമെന്നും കരുതുന്നവര്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരം മിഥ്യാധാരണകളില്‍ ഇന്ന് മാറ്റം വന്നിട്ടുണ്ട്.

read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾ

പ്രേഗ്നെൻസി എങ്ങനെ തിരിച്ചറിയാം

ശാരീരികമായി ഉണ്ടാകുന്ന ചില മാറ്റങ്ങളിലൂടെ ഗര്‍ഭധാരണം തിരിച്ചറിയാന്‍ സാധിക്കും.

അമ്മയാകുന്നുവെന്ന്‌ അറിയുന്ന നിമിഷം ഏതു സ്‌ത്രീയാണ്‌ സന്തോഷം കൊണ്ട്‌ മതിമറന്നു പോകാത്തത്‌. ഒരു സ്‌ത്രീയില്‍നിന്ന്‌ അമ്മയിലേക്കുള്ള പരിവര്‍ത്തനം ശരീരത്തില്‍ ഏറെ മാറ്റങ്ങള്‍കൊണ്ടുവരുന്നു. ഇതെല്ലാം അംഗീകരിച്ചുകൊണ്ടാണ്‌ ഒരു അമ്മ ജന്മമെടുക്കുന്നത്‌. ശാരീരികമായി ഉണ്ടാകുന്ന ചില മാറ്റങ്ങളിലൂടെ ഗര്‍ഭധാരണം തിരിച്ചറിയാന്‍ സാധിക്കും. 28 ദിവസം കൂടുമ്പോള്‍ കൃത്യമായി മാസമുറ വരുന്ന ഒരു സ്‌ത്രീയില്‍ അണ്ഡവിസര്‍ജനം നടക്കുന്നത്‌ ആര്‍ത്തവചക്രത്തിന്റെ പതിനാലാം ദിവസമാണ്‌. അണ്ഡോത്‌പാദനം നടന്നു കഴിഞ്ഞാല്‍ 18 മണിക്കൂര്‍വരെ അണ്ഡം ബീജ സങ്കലനത്തിനു ശേഷിയുള്ളതായിരിക്കും. യോനിയില്‍ നിക്ഷേപിക്കപ്പെടുന്ന ബീജാണു ഗര്‍ഭാശയമുഖം കടന്ന്‌ അണ്ഡവാഹിനിക്കുഴലില്‍ എത്തിച്ചേരും. അണ്ഡാശയത്തില്‍ രൂപപ്പെട്ട അണ്ഡം ഈ സമയത്ത്‌ അണ്ഡവാഹിനിക്കുഴലില്‍ എത്തിയിട്ടുണ്ടെങ്കില്‍ ബീജസങ്കലനം സാധ്യമാകും. തുടര്‍ന്ന്‌ മൂന്ന്‌ മുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ ഭ്രൂണം ഗര്‍ഭാശയത്തില്‍ എത്തിച്ചേരുകയും ഗര്‍ഭാശയത്തിന്റെ അകത്തെ ആവരണത്തില്‍ ഉറയ്‌ക്കുകയും ചെയ്യുന്നു. ഇങ്ങനെ ഗര്‍ഭധാരണം നടക്കുന്നതോടെ സ്‌ത്രീ ശരീരത്തില്‍ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങുന്നു.

ആര്‍ത്തവ അഭാവം
ആര്‍ത്തവം മുടങ്ങുന്നതാണ്‌ ഗര്‍ഭധാരണത്തിന്റെ ഏറ്റവും പ്രധാന ലക്ഷണമായി കണക്കാക്കുന്നത്‌. കൃത്യമായി മാസമുറ ഉണ്ടാകുന്ന ഒരു സ്‌ത്രീക്ക്‌ ലൈംഗികബന്ധത്തിനുശേഷം രണ്ടാഴ്‌ചത്തെ ഇടവേളയില്‍ ആര്‍ത്തവം ഉണ്ടാകുന്നില്ലെങ്കില്‍ അത്‌ ഗര്‍ഭധാരണത്തിന്റെ ലക്ഷണമായി കരുതാം. എന്നാല്‍ ഈ ലക്ഷണങ്ങള്‍ മാത്രം കണക്കിലെടുത്ത്‌ ഗര്‍ഭധാരണം ഉറപ്പിക്കാന്‍ കഴിയില്ല. കാരണം പല കാരണങ്ങള്‍കൊണ്ടും ആര്‍ത്തവം ഉണ്ടാകാതിരിക്കാം. അതിനാല്‍ ആര്‍ത്തവം മുടങ്ങുന്നതിനൊപ്പം താഴെ പറയുന്ന ലക്ഷണങ്ങളും കണ്ടാല്‍ ഗര്‍ഭധാരണം ഉറപ്പിക്കാം.

ഛര്‍ദി

ഭൂരിപക്ഷം സ്‌ത്രീകളിലും ഗര്‍ഭത്തിന്റെ ഭാഗമായി ഛര്‍ദില്‍ അനുഭവപ്പെടാറുണ്ട്‌. സാധാരണയായി രാവിലെ ഉറക്കമുണരുമ്പോഴാണ്‌ ഓക്കാനവും ഛര്‍ദിയും കൂടുതലായി ഉണ്ടാകുന്നത്‌. ചിലരില്‍ ഇത്‌ ദിവസം മുഴുവന്‍ നീണ്ടുനിന്നെന്നും വരാം. ഗര്‍ഭിണിയാകുന്നതോടെ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാകാം ഇതിനു കാരണം. ഗര്‍ഭധാരണം സംഭവിച്ച്‌ 12 ആഴ്‌ചവരെയുള്ള കാലഘട്ടത്തിലാണ്‌ മിക്കവരിലും ഛര്‍ദി കൂടുതലായും കാണപ്പെടുന്നത്‌. എന്നാല്‍ ചിലരില്‍ പ്രസവംവരെയും ഇത്‌ കാണപ്പെടാം. ഏത്‌ ഭക്ഷണം കഴിച്ചാലും ഛര്‍ദിച്ചു പോകുകയും തീവ്രമായ ഛര്‍ദി അനുഭവപ്പെടുകയും ചെയ്‌താല്‍ ചികിത്സ ആവശ്യമാണ്‌. ശരീരത്തിലെ ജലാശം കുറഞ്ഞ്‌ ഗര്‍ഭിണി വളരെ അവശത അനുഭവപ്പെട്ടാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ഡ്രിപ്പിടണം. ആവശ്യമെങ്കില്‍ മരുന്നും നല്‍കേണ്ടി വരുന്നു. ഇരട്ട ഗര്‍ഭമുള്ളവരിലും ഗര്‍ഭത്തിന്‌ എന്തെങ്കിലും അസാധാരണത്വം ഉള്ളവരിലും സാധാരണയായി ഛര്‍ദില്‍ കൂടുതലായി കാണപ്പെടാറുണ്ട്‌. ഇവര്‍ക്ക്‌ അമിത ഛര്‍ദിയുടെ കാരണം സ്‌കാന്‍ ചെയ്‌തു കണ്ടെത്തണം. ആദ്യത്തെ മൂന്ന്‌ മാസം കഴിയുമ്പോള്‍ മിക്കവരിലും ഛര്‍ദില്‍ കുറയുന്നതാണ്‌.
കുറഞ്ഞ അളവില്‍ കൂടുതല്‍ തവണകളായി ഭക്ഷണം കഴിക്കുന്നത്‌ ഛര്‍ദി കുറയ്‌ക്കാന്‍ സഹായിക്കും. വയറില്‍ ഒന്നുമില്ലാതെ വരുമ്പോഴാണ്‌ ഛര്‍ദിക്കാനുള്ള സാധ്യത കൂടുതല്‍. അതിനാല്‍ രാത്രി ഉറക്കത്തിനിടയില്‍ എഴുന്നേറ്റാല്‍ ലഘുവായി ഭക്ഷണം കഴിക്കുന്നത്‌ പ്രഭാതത്തിലുള്ള ഛര്‍ദില്‍ കുറയ്‌ക്കും. മസാല അധികമുള്ള ഭക്ഷണം കുറയ്‌ക്കുന്നതാണ്‌ നല്ലത്‌. ഇത്‌ ഗ്യാസിന്‌ കാരണമാകാം.
ചില ആഹാരങ്ങളോടുള്ള കൊതി

ഭാര്യ ഗര്‍ഭിണിയാണെന്നറിയുമ്പോഴേ മസാലദോശ വാങ്ങാന്‍ ഓടുന്ന ഭര്‍ത്താക്കന്‍മാരേ കണ്ടിട്ടില്ലേ? ചില ആഹാരങ്ങളോട്‌ ഗര്‍ഭകാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ കൂടുതല്‍ കൊതി തോന്നാം. ഗര്‍ഭിണി സാധാരണ കഴിക്കുന്ന ആഹാരത്തോടുള്ള ഒരു ഇഷ്‌ടക്കുറവും ഇതിനു കാരണമാവാം. ആദ്യത്തെ മൂന്ന്‌ മാസത്തിനു ശേഷമായിരിക്കും ഭക്ഷണത്തോടുള്ള ഇത്തരം ഇഷ്‌ടക്കൂടുതല്‍ പ്രകടമായി തുടങ്ങുന്നത്‌.

സ്‌തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍

ഗര്‍ഭിണിയില്‍ ഈസ്‌ട്രജന്‍ പൊജസ്‌ട്രോണ്‍ ഹോര്‍മോണുകളുടെ അളവ്‌ കൂടുന്നതും പ്രഗ്നന്‍സി ഹോര്‍മോണുകളുടെ പ്രവര്‍ത്തന ഫലമായും സ്‌തനത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രകടമാകുന്നു. ചിലപ്പോള്‍ വേദനയും ഉണ്ടാകാം. കുഞ്ഞിനെ പാലൂട്ടാന്‍ അനുയോജ്യമായ രീതിയില്‍ സ്‌തനത്തില്‍ മാറ്റങ്ങള്‍ പ്രകടമാകുന്നു. മുലക്കണ്ണിന്‌ കറുപ്പു കൂടതലാകുകയും സ്‌തനങ്ങള്‍ക്ക്‌ വീര്‍പ്പുണ്ടാകുകയും ദൃഢമാകുകയും ചെയ്യുന്നു. അതുപോലെ സ്‌തനത്തിലെ ഞരമ്പുകളില്‍ രക്‌തം നിറഞ്ഞു തെളിഞ്ഞു നില്‍ക്കുന്നതായും കാണപ്പെടാം. സ്‌തന വലിപ്പം കൂടുന്നതിന്‌ അനുസരിച്ച്‌ ബ്രായുടെ അളവ്‌ വലുതാക്കാന്‍ ശ്രദ്ധിക്കണം. സ്‌തനത്തില്‍ തൊടുന്നതും മറ്റും ഈ സമയത്ത്‌ വേദനയുണ്ടാക്കാം. ഗര്‍ഭധാരണത്തിന്റെ ആദ്യമാസങ്ങളില്‍തന്നെ ഇത്തരം മാറ്റങ്ങള്‍ കണ്ടു തുടങ്ങുന്നു.

മൂത്രാശങ്ക

ഗര്‍ഭധാരണത്തിന്റെ ആദ്യ മൂന്ന്‌ മാസങ്ങളിലും പ്രസവമടുക്കുമ്പോഴും അടിക്കടി മൂത്ര വിസര്‍ജ്‌ജനം ചെയ്യണമെന്ന തോന്നലുണ്ടാകാം. ഗര്‍ഭാശയത്തിന്‌ തൊട്ടു മുന്‍പിലായി മൂത്രാശയം സ്‌ഥിതി ചെയ്യുന്നതാണ്‌ ഇതിനു കാരണം. വികസിച്ചുകൊണ്ടിരിക്കുന്ന ഗര്‍ഭാശയം മൂത്രാശയത്തെ അമര്‍ത്തുന്നതാണ്‌ ആദ്യത്തെ മൂന്ന്‌ മാസം മൂത്രാശങ്കയ്‌ക്കു കാരണമായിത്തീരുന്നത്‌. ഗര്‍ഭാവസ്‌ഥയില്‍ മൂത്രത്തില്‍ അണുബാധയ്‌ക്കുള്ള സാധ്യതയും കൂടുതലാണ്‌. ഇത്‌ മൂത്രാശങ്ക ഉണ്ടാക്കാം. അതിനാല്‍ അമിത മൂത്രാശങ്കയുള്ളവര്‍ യൂറിന്‍ പരിശോധന നടത്തുന്നത്‌ നല്ലതാണ്‌. രോഗപ്രതിരോധ ശക്‌തി ഈ സമയത്ത്‌ കുറയുന്നതാണ്‌ ഗര്‍ഭാവസ്‌ഥയില്‍ അണുബാധയ്‌ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്‌. എന്നാല്‍ പ്രസവത്തോടടുക്കുമ്പോള്‍ ഗര്‍ഭാശയം താഴേക്കു ഇടിയുന്നതാണ്‌ മൂത്രാശങ്ക വീണ്ടും വര്‍ധിക്കാന്‍ കാരണം.

ഉദരം വീര്‍ത്തു തുടങ്ങുന്നു

ഗര്‍ഭിണിയെ തിരിച്ചറിയപ്പെടുന്നത്‌ ഉദരം വീര്‍ത്തു തുടങ്ങുന്നതോടെയാണ്‌. ഗര്‍ഭം മൂന്നുമാസം കഴിയുന്നതോടെ ഗര്‍ഭാശയം വളര്‍ന്ന്‌ ഉദരത്തിലേക്ക്‌ ഉയരുന്നു. നാല്‌ മാസമാകുമ്പോള്‍ പൊക്കിളിനു താഴെ വരെയും ആറാം മാസത്തില്‍ പൊക്കിള്‍വരെയും ഒമ്പതാമാസമെത്തുന്നതോടെ ഉദരം മുഴുവനായും നിറഞ്ഞു നില്‍ക്കുന്നു. കുഞ്ഞിന്റെ ഭാരം പൂര്‍ണമായും താങ്ങാന്‍ ഉതകുന്ന രീതിയില്‍ അമ്മയുടെ വയര്‍ വലുപ്പമുള്ളതായിത്തീരുന്നു.

പരിശോധനകള്‍

ഗര്‍ഭിണിയാണെന്ന്‌ സ്വയം തിരിച്ചറിയപ്പെടുന്നതോടെ ഗര്‍ഭധാരണം ഉറപ്പിക്കുന്നതിനുള്ള പരിശോധനകള്‍ നടത്തണം. വിദഗ്‌ധനായ ഡോക്‌ടര്‍ നടത്തുന്ന ശരീര പരിശോധനയും മറ്റു പരിശോധനകളും ഗര്‍ഭധാരണം ഉറപ്പിക്കാന്‍ സഹായിക്കുന്നു.
മൂത്രപരിശോധന

ഇന്ന്‌ മൂത്രപരിശോധന വീട്ടില്‍ വച്ചും ചെയ്യാവുന്നതാണ്‌. ഭ്രൂണം ഗര്‍ഭാശയത്തില്‍ ഉറച്ചുകഴിയുമ്പോള്‍ ഭ്രൂണത്തിന്റെ ആവരണമായ മറുപിള്ളയില്‍നിന്ന്‌ ഉണ്ടാകുന്ന ഹോര്‍മോണിന്റെ സാനിധ്യമാണ്‌ ഇത്‌ ഉറപ്പിക്കുന്നത്‌. വീട്ടില്‍വച്ചുതന്നെ ഗര്‍ഭമുണ്ടോയെന്ന്‌ അറിയാന്‍ സഹായിക്കുന്ന ഇന്‍സ്‌റ്റന്റ്‌ പ്രഗ്നന്‍സി ടെസ്‌റ്റ് കിറ്റുകള്‍ മെഡിക്കല്‍ സ്‌റ്റോറില്‍നിന്നു ലഭ്യമാണ്‌. വെള്ളം കുടിച്ച ശേഷം സാമ്പിള്‍ എടുക്കുമ്പോള്‍ ഹോര്‍മോണ്‍ നിലയില്‍ വ്യതിയാനമുണ്ടാകാമെന്നതിനാല്‍ ഉറക്കമുണര്‍ന്ന ശേഷമുള്ള ആദ്യത്തെ മൂത്രമെടുക്കുന്നതാണ്‌ നല്ലത്‌. വൃത്തിയുള്ള ഒരു പാത്രത്തില്‍ മൂത്രം ശേഖരിച്ച്‌ പരിശോധനാ കിറ്റ്‌ പൊട്ടിക്കുക. ഇതില്‍നിന്ന്‌ ഡ്രോപ്പര്‍ എടുത്ത്‌ പാത്രത്തില്‍നിന്ന്‌ മൂത്രം ശേഖരിച്ചു മൂന്നുതുള്ളി പരിശോധന ഉപകരണത്തിന്റെ കുഴിയില്‍ ഒഴിക്കുക. ഈ മൂത്രം പരിശോധനാ ഭാഗത്തേക്കു പടരുന്നതോടെ ടെസ്‌റ്റ് വിന്‍ഡോയില്‍ രണ്ട്‌ വര തെളിയുകയാണെങ്കില്‍ ഗര്‍ഭിണിയാണെന്ന്‌ ഉറപ്പിക്കാം. ഒരുവര മാത്രമാണു തെളിയുന്നതെങ്കില്‍ ഗര്‍ഭിണിയല്ലെന്ന്‌ തീരുമാനിക്കാം. കൃത്യമായി ആര്‍ത്തവം വരുന്ന ഒരു സ്‌ത്രീ ഗര്‍ഭിണിയാണോയെന്നറിയാന്‍ ആര്‍ത്തവം നിലച്ച്‌ രണ്ട്‌ ദിവസം കഴിഞ്ഞ്‌ മൂത്ര പരിശോധന നടത്തുക.

സ്‌കാനിംഗ്‌

ഗര്‍ഭിണിയാണെന്നറിഞ്ഞ്‌ ആശുപത്രിയിലെത്തിയപ്പോള്‍ മുതല്‍ സ്‌കാനിംഗ്‌ ചെയ്യാന്‍ ഡോക്‌ടര്‍ നിര്‍ബന്ധിക്കുകയാണ്‌. ഇതെല്ലാം ആശുപത്രിക്കാരുടെ തട്ടിപ്പല്ലേ…. പഴയ തലമുറയില്‍ ഇതൊക്കെ ഉണ്ടായിരുന്നിട്ടാണോ സുഖപ്രസവം സാധ്യമായിരുന്നത്‌ എന്ന്‌ പരിതപിക്കുന്നവരുണ്ട്‌. എന്നാല്‍ ആരോഗ്യമുള്ള കണ്മണിക്കായുള്ള കാത്തിരിപ്പില്‍ സ്‌കാനിംഗ്‌ പ്രധാനമാണ്‌. ഗര്‍ഭസ്‌ഥ ശിശുവിന്റെയും ഗര്‍ഭിണിയുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇത്‌ സഹായിക്കും. സാധാരണയായി മൂന്ന്‌ തവണയാണു ഗര്‍ഭകാലത്തു സ്‌കാനിംഗ്‌ നിര്‍ദേശിക്കുന്നത്‌.എന്നാല്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളുള്ളവര്‍ക്ക്‌ ഇതില്‍ കൂടുതല്‍ തവണ സ്‌കാന്‍ ചെയ്യേണ്ടി വരാം. ആദ്യ സ്‌കാനിംഗ്‌ 11 -14 ആഴ്‌ചക്കുള്ളില്‍ നടത്തുന്നതാണ്‌. ഇതിലൂടെ ഗര്‍ഭം ഗര്‍ഭപാത്രത്തില്‍ ശരിയായ സ്‌ഥാനത്തു തന്നെയാണോ പിടിച്ചിരിക്കുന്നതെന്ന്‌ അറിയാന്‍ സാധിക്കും. ഒന്നിലധികം കുഞ്ഞുങ്ങളുണ്ടോ, മുന്തിരിക്കുല ഗര്‍ഭം പോലുള്ള പ്രശ്‌നങ്ങളുണ്ടോയെന്ന്‌ നേരത്തെ അറിയാനും കഴിയുന്നു. അണ്ഡാശയത്തിനോ ഗര്‍ഭപാത്രത്തിനോ പ്രശ്‌നങ്ങളോ മുഴകളോ ഉണ്ടെങ്കില്‍ അതും കണ്ടെത്താവുന്നതാണ്‌. വജനയില്‍ കൂടിയാണ്‌ ഈ സ്‌കാന്‍ ചെയ്യുന്നത്‌. പ്രസവതീയതി കണകാക്കാനും കഴിയും. 18-20 ആഴ്‌ചകള്‍ക്കുള്ളില്‍ അതായത്‌ അഞ്ചാം മാസത്തിലാണ്‌ രണ്ടാമത്തെ സ്‌കാനിംഗ്‌. കുഞ്ഞിന്റെ വളര്‍ച്ച കൃത്യമായി മനസിലാക്കാന്‍ ഇതിലൂടെ കഴിയുന്നു.കുഞ്ഞിന്റെ തല മുതല്‍ കാല്‍വിരലുകള്‍ വരെയുള്ള ഭാഗങ്ങള്‍ പരിശോധിച്ച്‌ പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ ഇത്‌ സഹായകരമാണ്‌.
മൂന്നാമത്തെ സ്‌കാനിംഗ്‌ 32-34 ആഴ്‌ചയിലാണ്‌.കുഞ്ഞിന്റെ വളര്‍ച്ച, തൂക്കം, പൊക്കിള്‍ കൊടി കഴുത്തില്‍ ചുറ്റിയിട്ടുണ്ടോ, കുട്ടിയുടെ കിടപ്പ്‌ ഇവയെല്ലാം അറിയാന്‍ ഇതിലൂടെ സാധിക്കുന്നു. മറുപിള്ളയുടെ സ്‌ഥാനം മനസിലാക്കാനും മറുപിള്ള ഗര്‍ഭപാത്രത്തിന്‌ താഴെയാണെങ്കില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും കഴിയുന്നു. ഈ സ്‌കാനിംഗുകള്‍ ഒന്നും അമ്മയ്‌ക്കും കുഞ്ഞിനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല.
ഡോക്‌ടറെ കണ്ടു തുടങ്ങാം

ഗര്‍ഭധാരണം തിരിച്ചറിയപ്പെടുന്നതോടെ ഗൈനക്കോളജിസ്‌്റ്റിനെ കണ്ടുതുടങ്ങണം. മറ്റ്‌ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ആദ്യ മാസങ്ങളില്‍ മാസത്തിലൊരിക്കല്‍ ഡോക്‌ടറെ കണ്ടാല്‍ മതി. ഏഴ്‌ മാസം കഴിഞ്ഞാല്‍ ഡോക്‌ടറെ കാണുന്നത്‌ മാസത്തില്‍ രണ്ടു തവണയാക്കണം. അവസാനത്തെ മാസം എല്ലാ ആഴ്‌ചയിലും പരിശോധനയ്‌ക്കു വിധേയമാകണം. ഗര്‍ഭിണിക്കു പ്രമേഹം, രക്‌തസമ്മര്‍ദം,ഹിമോഗ്ലോബിന്റെ കുറവ്‌ തുടങ്ങിയ പ്രശനങ്ങളുണ്ടോയെന്നറിയാന്‍ ഇടയ്‌ക്കിടെ രക്‌തപരിശോധന ഡോക്‌ടര്‍ നിര്‍ദേശിക്കുന്നു.

ഡോ. രമ ശ്രീജിത്ത്‌

സീനിയര്‍ ഗൈനക്കോളജിസ്‌റ്റ്

@Mangalam

read more
1 51 52 53 54 55 61
Page 53 of 61