close

blogadmin

സ്ത്രീ സൗന്ദര്യം (Feminine beauty)

ചുണ്ടുകളും കവിളുകളും കൂടുതൽ ഭംഗിയാക്കാൻ ബീറ്റ്‌റൂട്ട് ഇങ്ങനെ ഉപയോഗിച്ചോളൂ

നിങ്ങൾ ഏതെങ്കിലും തരത്തിൽ ചർമ്മ സംബന്ധമായ പ്രശ്നങ്ങളുമായി പോരാടുന്ന ഒരാളാണ് നിങ്ങളെങ്കിൽ വിവിധ തരം രാസവസ്തു അധിഷ്ഠിതമായ ഉൽപ്പന്നങ്ങൾ ഒഴിവാക്കി പകരം വീട്ടിലുണ്ടാക്കുന്ന പരിഹാരങ്ങൾ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് ചെയ്യുന്ന ചർമ്മസംരക്ഷണ മാർഗങ്ങൾ നിങ്ങളുടെ മുൻഗണനകളെ അടിസ്ഥാനമാക്കി അധിക നേട്ടങ്ങൾ നൽകാൻ സഹായിക്കും. ഇത്തരത്തിൽ നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഒപ്പം കൂടുതൽ തിളക്കവും മൃദുലതയുമൊക്കെ നൽകുന്ന ഒരു മികച്ച ചേരുവയെ പറ്റി ഇന്ന് ചർച്ച ചെയ്താലോ. ബീറ്റ്റൂട്ട് ആണ് ഈയൊരു ചേരുവ. ഗുണങ്ങളാൽ നിറഞ്ഞ ബീറ്റ്റൂട്ട് നിങ്ങളുടെ ചുണ്ടുകൾക്ക് തിളക്കവും കവിളുകൾക്ക് തുടിപ്പും നിറവും പകരുന്നു ഒരു ലിപ് സ്റ്റെയിനറായും കൂടാതെ, നിങ്ങളുടെ കവിളുകൾക്ക് തുടിപ്പും തിളക്കവും ആകർഷണീയതയും നൽകുന്ന ഒരു മാന്ത്രിക വിദ്യയായി പ്രവർത്തിക്കും.

​സ്വാഭാവിക പിങ്ക് നിറത്തിന്

നല്ല ചർമ്മ ആരോഗ്യം നിലനിർത്തിനും പ്രകൃതിദത്ത സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ആവശ്യകമായ ധാരാളം ഗുണങ്ങൾ ബീറ്റ്റൂട്ടിനുണ്ട്. അവയിൽ വിറ്റാമിൻ സി, മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ് എന്നിവയടക്കമുള്ള പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ചർമ്മത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

  • > ബീറ്റ്‌റൂട്ടിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചർമ്മത്തിൽ നിന്ന് അഴുക്ക് ഇല്ലാതാക്കാൻ സഹായിക്കുന്നു.
  • > ഇരുണ്ടതും വരണ്ടതുമായ ചുണ്ടുകൾ ഒരു സാധാരണ സൗന്ദര്യ പ്രശ്നമാണ്. ബീറ്റ്‌റൂട്ടിലെ സ്വാഭാവിക പിങ്ക് നിറം ചുണ്ടിന് നിറവും മൃദുലതയും നൽകാൻ സഹായം ചെയ്യുന്നു.
  • > ബീറ്റ്റൂട്ടിന് രക്തശുദ്ധീകരണ ഗുണകൾ ഉണ്ടെന്നതിനാൽ തന്നെ ഇത് ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാൻ സഹായം ചെയ്യും. ചർമ്മത്തിന് സ്വാഭാവിക തിളക്കം കൈവരിക്കാനായി ശരീരത്തിലെ വിഷാംശം പുറന്തള്ളപ്പെടേണ്ടത് പ്രധാനമാണ്.

​ചർമ്മം കൂടുതൽ ചെറുപ്പമായി കാണപ്പെടാൻ

  • > ചർമ്മത്തിന് വേണ്ട സൗന്ദര്യ ഗുണങ്ങൾ നൽകുന്ന ഒരു ഏജന്റായി പ്രവർത്തിക്കുന്ന ബീറ്റ്റൂട്ട് ക്ഷീണിച്ചതും മങ്ങിയതുമായ നിങ്ങളുടെ ചർമ്മ വ്യവസ്ഥിതിയെ ചികിത്സിക്കാൻ സഹായം ചെയ്യും.
  • > ബീറ്റ്റൂട്ടിന് ചർമ്മത്തിലെ ചൊറിച്ചിൽ അകറ്റാനും ചർമ്മത്തിന് ജലാംശം നൽകാനും കൂടുതൽ ചെറുപ്പമായി കാണപ്പെടാനും സഹായിക്കുന്നു.
  • > ബീറ്റ്റൂട്ട് ചർമ്മത്തിൽ ഉപയോഗിക്കുന്നത് വഴി മുഖക്കുരു ലക്ഷണങ്ങളെ നിയന്ത്രിക്കാൻ കഴിയും. ഇത് സുഷിരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അധിക എണ്ണമയം നീക്കം ചെയ്യുകയും അതുവഴി മുഖക്കുരു ഇല്ലാത്ത ചർമ്മം നൽകുകയും ചെയ്യും.
  • > ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീനും സ്ക്വാലീനും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും അതുവഴി നിങ്ങൾക്ക് യുവത്വം തോന്നിക്കുന്ന ചർമ്മം നൽകുകയും ചെയ്യും.

​ചുണ്ടുകൾക്ക്

ആവശ്യമായ ചേരുവകൾ :

  • > 1 ചെറിയ ബീറ്റ്റൂട്ട്
  • > 2 ടീസ്പൂൺ വെളിച്ചെണ്ണ
  • > 1 ടീസ്പൂൺ ഗ്ലിസറിൻ

രീതി :

ഒരു ചെറിയ ബീറ്റ്റൂട്ട് തൊലി കളഞ്ഞ് എടുത്തശേഷം ചെറിയ കഷ്ണങ്ങളാക്കി അരിയുക ഇത് ഒരു ജ്യൂസറിലേക്ക് ചേർത്ത് ജ്യൂസ് എടുക്കാം.ജ്യൂസ് ഒരു പാത്രത്തിൽ അരിച്ചെടുക്കുക. അതിലേക്ക് വെളിച്ചെണ്ണയും ഗ്ലിസറിനും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഈ മിശ്രിതം നന്നായി ഇളക്കുക. ഈ ലിപ് സ്റ്റെയിൻ വൃത്തിയുള്ള ഒരു കണ്ടെയ്നറിലേക്ക് മാറ്റി 15 മുതൽ 30 മിനിറ്റ് വരെ റഫ്രിജറേറ്ററിൽ സൂക്ഷിക്കുക. അത് കഴിഞ്ഞാൽ നിങ്ങളുടെ ചുണ്ടിന് നിറം നൽകുന്ന ഈ പ്രതിവിധി ഉപയോഗിക്കാൻ തയ്യാറാണ്. ഇത് നിങ്ങളുടെ ചുണ്ടുകളിൽ പുരട്ടുന്നത് വഴി ചുണ്ടിൻ്റെ ആരോഗ്യം സംരക്ഷിക്കപ്പെടുകയും ചുണ്ടിന് കൂടുതൽ ആഴത്തിലുള്ള പിങ്ക് നിറം ലഭിക്കുകയും ചെയ്യും.

Also read: ഫേഷ്യൽ ഓയിൽ ചർമ്മത്തിന് നൽകും സൗന്ദര്യ ഗുണങ്ങൾ

​കവിളുകൾ തുടുക്കാൻ

ആവശ്യമായ ചേരുവകൾ:

  •  ഒരു വലിയ ബീറ്റ്റൂട്ട്

രീതി :

ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളായി മുറിച്ച് ഒരു ദിവസം വെയിലത്ത് വച്ച് ഉണക്കുക. അടുത്തതായി, ആ കഷണങ്ങൾ ബ്ലെൻഡറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. നിങ്ങളുടെ കവിളുകളിൽ ഉപയോഗിക്കാൻ കഴിയുന്ന സ്വഭാവിക ബീറ്റ്റൂട്ട് ബ്ലഷ് ഉപയോഗിക്കാൻ തയ്യാറാണ്. ഈ പൊടി ഒരു ഫ്ലാറ്റ് ബോക്സിൽ വയ്ക്കുക, നിങ്ങൾ സാധാരണയായി കവിളിൽ പുരട്ടുന്നതു പോലെ ഒരു ബ്രഷ് ഉപയോഗിച്ച് പുരട്ടുക. ഈ പ്രകൃതിദത്ത ഘടകത്തിന് നിങ്ങളുടെ കവിളുകൾക്ക് ആരോഗ്യകരമായ തിളക്കം നൽകാൻ കഴിയും

read more
ലൈംഗിക ആരോഗ്യം (Sexual health )

ചുംബനം എത്ര മാത്രം പ്രധാനം അർഹിക്കുക ഒന്നാണ് എന്ന് നോക്കാം

ചുംബനം ചൂടുളള കുളിരാണ്. ഇണയുടെ ചുണ്ടുകളില്‍, കണ്ണുകളില്‍, നെറ്റിത്തടത്തില്‍, പിന്‍കഴുത്തില്‍ അവിടുന്ന് വീണ്ടും താഴേയ്ക്ക് വികാരത്തിന്റെ ചൂടുമായി ചുണ്ടും നാവും അലയുമ്പോള്‍ അനുഭൂതിയുടെ അഗാധതയിലേയ്ക്ക് താണു പോകും. ഒരു തൂവല്‍ പോലെ.

ഒരു ചുംബനത്തില്‍ നിങ്ങളുടെ ശരീരവും മനസും അലിഞ്ഞ് ഇല്ലാതാകും. സമയം നിശ്ചലമാകും. മണിക്കൂറുകള്‍ വെറും നിമിഷങ്ങള്‍ മാത്രമായി തോന്നും. മനസില്‍ സ്നേഹത്തിന്റെ അമൃതവര്‍ഷമുണ്ടാകും.

ചുണ്ടും ചുണ്ടും തമ്മിലുളള കിന്നാരം പറച്ചില്‍ മാത്രമല്ല ചുംബനം. വികാരവിവശമായ ഹൃദയങ്ങളുടെ ഒന്നു ചേരലാണ് ഓരോ ചുംബനവും. ഒരു ചെറു സ്പര്‍ശനത്തില്‍ തുടങ്ങി വിടര്‍ന്ന ചുണ്ടുകള്‍ക്കിടയിലൂടെ ഇണയുടെ നാവ് മെല്ലെ കടിച്ചെടുത്തു നടത്തുന്ന ആഴമേറിയ ചുംബനം ലൈംഗിക പ്രക്രിയയില്‍ എങ്ങനെ ഒഴിവാക്കാനാകും? വികാരത്തിന്റെ പരകോടിയിലെത്തിക്കും ഈ ചുംബനം.
ഗാഢമായ ഒരു ലൈംഗിക ചുംബനം നല്‍കുന്ന തീവ്രമായ അനുഭൂതി അനുഭവിച്ചിട്ടുളളവര്‍ക്കറിയാം. മേല്‍ചുണ്ടില്‍ നിന്നും ലൈംഗിക കേന്ദ്രങ്ങളിലേയ്ക്ക് ഒരു ഊര്‍ജപ്രവാഹമുണ്ടാകുമെന്ന് താന്ത്രിക വിദഗ്ദ്ധര്‍ പറയുന്നു.

നിങ്ങള്‍ക്ക് എത്രവിധത്തില്‍ ചുംബിക്കാനറിയാം? അതില്‍ അറിയാന്‍ എന്തിരിക്കുന്നു എന്നു ചിലര്‍ ചോദിച്ചേക്കാം. ഇതൊക്കെ ആശാന്മാരില്ലാതെ പഠിക്കുന്ന പാഠങ്ങളല്ലേ എന്ന് ചോദ്യം തുടരുന്നതും കേള്‍ക്കുന്നുണ്ട്. എന്നാല്‍ 10 തരത്തിലുളള ചുംബനരീതികള്‍ ഉണ്ടെന്നറിയുക. ഓരോന്നും നിങ്ങളെ ഉണര്‍ത്തുന്നത് ഓരോ വിധത്തിലായിരിക്കും.

ഇണയുടെ മുഖത്തെ അതിവേഗത്തിലുളള ചുംബനങ്ങള്‍ കൊണ്ടു മൂടുക. കണ്‍പോളകള്‍, ചെന്നി, നെറ്റിത്തടം, കവിളുകള്‍ എന്നിവ കേന്ദ്രീകരിച്ചാകണം ചുംബനങ്ങള്‍. ചുംബിക്കുമ്പോള്‍ നിങ്ങളുടെ കണ്‍പീലികള്‍ കൊണ്ട് ഇണയുടെ മുഖത്ത് സാവധാനം ഉഴിയണം.

ആസക്തി കൊണ്ട് അപ്പോള്‍ ഇണയുടെ വായ് തുറന്നു വരുമെന്നാണ് കാമശാസ്ത്രം പറയുന്നത്. ശ്വാസം പോലും നിലച്ചു പോകുന്ന ഈ ചുംബനം പരിശുദ്ധമായ ഒരാചാരമാണെന്ന് മുനി രേഖപ്പെടുത്തുന്നു.
കീഴ് ചുണ്ടുകളും മേല്‍ ചുണ്ടുകളും മാറിമാറി ചുംബിക്കുന്നതാണ് മറ്റൊരു രീതി. തുടര്‍ന്ന് ഇരുവരും പരസ്പരം നാവിന്റെ നീളമളക്കും. നാവുകള്‍ തമ്മില്‍ കൊരുത്ത് അതിതീവ്രവും ഗാഢവുമായ ഒരു ചുംബനത്തിലേയ്ക്ക് എത്തുന്നു.

സമയമെടുത്ത് പരസ്പരം കബളിപ്പിക്കുന്നതായി നടിച്ച് ചുണ്ടുകളും നാവുകളും അവസാനം കൊരുത്ത് ഒന്നാകുമ്പോള്‍ നിങ്ങള്‍ പിന്നീട് ഈ ലോകത്തേ അല്ലെന്നു തോന്നും. ഈ നിലയില്‍ നിന്നും അത്ര പെട്ടെന്ന് മോചിതരാകണമെന്നും ഇരുവര്‍ക്കും തോന്നുകയുമില്ല.

ചുംബിക്കാന്‍ ഒരു മത്സരമായാലോ? ആവാം. ഈ കലയില്‍ ഭാവനയുടെ അതിര് ആകാശത്തിനും അപ്പുറമാണല്ലോ. ഇണയുടെ കീഴ്ചുണ്ട് ആദ്യം സ്വന്തം പല്ലുകള്‍ക്കിടയിലാക്കുന്നയാളാണ് അന്തിമ വിജയി.

തോല്‍ക്കുന്നയാള്‍ക്ക് വാശി കയറുമെന്ന്് തീര്‍ച്ച. അടുത്ത മല്‍സരത്തിന് ഒരു സെക്കന്റു പോലും പാഴാക്കാതെ അയാളോ അവളോ തയ്യാറാവുകയും ചെയ്യും. മനപ്പൂര്‍വം ഒന്നു തോറ്റു കൊടുക്കുന്നതും ഈ കളിയ്ക്ക് ഹരം കൂട്ടും.
മുഖാമുഖം ചരിഞ്ഞു കിടന്ന് പരസ്പരം ചുണ്ടുകള്‍ തമ്മില്‍ ചേര്‍ത്തു വയ്ക്കാം. ഏഴു സെക്കന്റെങ്കിലും ഈ നില തുടരണമെന്ന് ശാസ്ത്രം പറയുന്നു. ഒരു യോഗനിലയാണ് ഈ ചുംബനം.

ഇണയുടെ കീഴ്ചുണ്ട് കടിച്ചു വലിക്കുന്ന ഒരു രീതിയുണ്ട്. കീഴ്ചുണ്ടില്‍ അമര്‍ത്തി ചുംബിച്ച ശേഷം പതിയെ കടിച്ച് തന്നിലേയ്ക്ക് വലിച്ചടുപ്പിക്കുന്നു. എന്നിട്ട് ചുണ്ടുകളും നാവുമുപയോഗിച്ച് അതിനെ മെല്ലെ താലോലിക്കുന്നു. ക്രീഡകള്‍ക്ക് ആവേശം നല്‍കുന്ന ഒരു ചുംബനരീതിയാണ് ഇത്.

മേല്‍ചുണ്ടില്‍ അമര്‍ത്തി ചുംബിക്കുന്നതും കടിച്ചു വലിക്കുന്നതുമൊക്കെ സ്ത്രീയ്ക്കും പുരുഷനും ഒന്നു പോലെ ഉത്തേജനമുണര്‍ത്തുന്നതാണ്. സ്ത്രീയുടെ ലൈഗികാവയവങ്ങളും മേല്‍ചുണ്ടുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ചൈനീസ് സിദ്ധാന്തം കാമസൂത്രവും അംഗീകരിക്കുന്നുണ്ട്. ശരീരം മുഴുവന്‍ ഉണര്‍ത്താന്‍ ഈ രീതിയ്ക്കു കഴിയും
നാവുകള്‍ തമ്മില്‍ ഒരു യുദ്ധമായാലെന്ത്? പരസ്പരം നാവുകള്‍ കൊണ്ട് ഒന്നു പൊരുതി നോക്കണം. നാവു കൊണ്ട് നിങ്ങള്‍ക്ക് ഇണയുടെ മേല്‍വായയില്‍ തൊടാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കില്‍ നിങ്ങളുടെ ബന്ധം ആയുഷ്ക്കാലത്തേയ്ക്ക് മുറിയില്ലെന്നാണ് താന്ത്രികശാസ്ത്രം പറയുന്നത്. എന്നാല്‍ ഇത് അങ്ങനെ എളുപ്പത്തില്‍ നടത്താവുന്ന ഒരു പരിപാടിയല്ല. അല്‍പം മെനക്കേടുണ്ട്. പരിശീലനം കൂടിയേ തീരൂ.

പരസ്പരം നാവ് വലിച്ചു കുടിക്കാന്‍ ശ്രമിക്കാം. പതിയെ തുടങ്ങി ശക്തമായി നാവ് ചൂണ്ടുകള്‍ കൊണ്ട് വലിച്ചെടുക്കണം. സ്വന്തം നാവു കൊണ്ട് ഉഴിയുകയും ചെയ്യാം. കീലേ എന്ന ലൈംഗിക ശാസ്ത്രജ്ഞന്റെ അഭിപ്രായത്തില്‍ പുരുഷന്റെ നാവ് അവന്റെ ലിംഗത്തിന് സമാനമാണ്.

നാവില്‍ ഏല്‍പ്പിക്കുന്ന എല്ലാ ഉത്തേജനങ്ങളും ലൈംഗിക മര്‍മ്മവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. പുരുഷനില്‍ വന്യമായ ആവേശമുണര്‍ത്താന്‍ അവന്റെ നാവിനെ ഉത്തേജിതമാക്കിയാല്‍ മതി. ഫ്രഞ്ച് കിസ്സെന്നും ഈ രീതി അറിയപ്പെടുന്നു.
രതിമൂര്‍ഛയുടെ ആനന്ദവേളയില്‍ ഉമിനീര്‍ പുരുഷന്റെ വായിലേയ്ക്ക് ഹിമബിന്ദു പോലെ ഇറ്റു വീഴ്ത്താന്‍ നിങ്ങള്‍ക്കാവുമോ? ഏറ്റവും വികാരതീവ്രമായ ചുംബനമാണത്. താന്ത്രിക വിധിയനുസരിച്ച് സ്ത്രീയുടെ ഉമിനീര് അമൃതാണ്. രതിമൂര്‍ച്ഛയുടെ നിര്‍വൃതിയിലുളള സ്ത്രീയുടേതാകുമ്പോള്‍ അതിന് പ്രത്യേകത കൂടും.

ഇത് പുസ്തകത്തിലുളള മാര്‍ഗങ്ങളാണ്. അവിടെയില്ലാത്തത് പലതും നിങ്ങള്‍ക്ക് സ്വന്തമായി കണ്ടെത്താനാകും. ദാമ്പത്യജീവിതം ഒരിക്കലും ഒഴിയാത്ത മധുചഷകമാകുന്നത് ഓരോ തവണയും പുതുമ കണ്ടെത്താനുളള അന്വേഷണം നടക്കുമ്പോഴാണല്ലോ.

ഇണയുടെ ഹൃദയത്തിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന അനുഭവമാകണം ഓരോ ചുംബനവും. ഇനിയുളള രാവുകളില്‍ നിങ്ങളുടെ ഉമിനീര്‍ത്തുളളികള്‍ സ്നേഹത്തിന്റെ ഹിമകണങ്ങളാകട്ടെ

read more
ലൈംഗിക ആരോഗ്യം (Sexual health )

സ്ത്രീ സ്വയംഭോഗത്തെ കുറിച്ച് ചില അറിവുകൾ

സ്വയം ആനന്ദിക്കാന്‍ കഴിയുന്നത് മഹാഭാഗ്യമാണ്. സ്വയം ശരീരത്തിനെയും മനസിനെയും സന്തോഷിപ്പിക്കാന്‍ കഴിയുമെങ്കില്‍ നന്നായി മറ്റുളളവരോട് ഇടപെടാനും പെരുമാറാനും കഴിയുമത്രേ. പലപ്പോഴും സ്വയം സന്തോഷിക്കാനറിയാത്തതു കൊണ്ടാണ് പലരും മാനസിക സംഘര്‍ഷത്തിന്റെ ആഴങ്ങളില്‍ പതിക്കുന്നത്.

ആരോഗ്യകരമായ ജീവിതത്തിന് ലൈംഗിക സംതൃപ്തി അനിവാര്യഘടകമാണ്. എന്നാല്‍ നമ്മുടെ സാമൂഹിക സാഹചര്യങ്ങള്‍ പൊതുവെ സ്ത്രീകള്‍ക്ക് പ്രതികൂലവുമാണ്. സ്വയം ലൈംഗികാനന്ദം കണ്ടെത്താനും സ്വന്തം ശരീരം ആസ്വദിക്കാനും കഴിയുന്ന സ്ത്രീകള്‍ വിരളമാണെന്നു തന്നെ പറയാം. ജോലിയുടെയും കുടുംബപ്രാരാബ്ധങ്ങളുടെയും തിരക്കില്‍ ആനന്ദിക്കാന്‍ മറന്നു പോകുന്ന സ്ത്രീകള്‍ക്കു വേണ്ടിയാണ് ഈ കുറിപ്പ്.

പൊതുവെ സ്വയംഭോഗം ചെയ്യുന്ന സ്ത്രീകള്‍ കുറവാണ്. ആസ്വദിച്ചു ചെയ്യുന്നവരാകട്ടെ വളരെ കുറവും. മനസു വച്ചാല്‍ ആര്‍ക്കും ആസ്വദിക്കാവുന്നതേയുളളൂ സ്വയംരതി.

സ്ത്രീകള്‍ രതിമൂര്‍ച്ഛയിലെത്തുന്നത് പ്രധാനമായും മൂന്നു തരം വിധങ്ങളാലാണ്. ക്ലിറ്റോറിസ് ഉത്തേജനം, യോനീഭോഗം, ജി സ്പോട്ട് ഉത്തേജനം. സ്വയം രതിയ്ക്ക് മുതിരുമ്പോഴും ഇത് മനസിലുണ്ടാവണം.
ഏതു സന്ദര്‍ഭത്തിലെയുമെന്ന പോലെ ഇവിടെയും അന്തരീക്ഷമൊരുക്കുക എന്നതാണ് പ്രധാനം. ആവശ്യത്തിന് സമയം കണ്ടെത്തുക എന്നതാണ് പ്രധാന വഴി. അടുപ്പില്‍ അരി തിളയ്ക്കുന്നതിനിടയ്ക്ക് അല്‍പം സ്വയം രതി നടത്തിക്കളയാം എന്ന ചിന്തയല്ല വേണ്ടത്.

ഏറ്റവും കുറഞ്ഞത് ഒരു അരമണിക്കൂര്‍ കണ്ടെത്തണം. മനസിന്റെ പിരിമുറുക്കങ്ങളെല്ലാം പോകട്ടെ. ആദ്യം ഒന്നു കുളിക്കാം. കിട്ടുമെങ്കില്‍ ഒരുഗ്ലാസ് വൈനുമാകാം. ഇല്ലെങ്കിലും കുഴപ്പമില്ല.

സ്ത്രീകളുടെ ലൈംഗികാസ്വാദനം അവരുടെ മാനസിക സുരക്ഷിതത്വവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് ഇടയ്ക്ക് ഓര്‍മ്മിപ്പിക്കട്ടെ. ശല്യപ്പെടുത്താന്‍ ആരും വരില്ലെന്ന ഉറപ്പാണ് സ്ത്രീയ്ക്ക് ഏറെ പ്രധാനം. അതുകൊണ്ടാണ് അന്തരീക്ഷമൊരുക്കുന്നത് വളരെ പ്രധാനകാര്യമായി മാറുന്നത്.

മൊബൈല്‍ അല്‍പ നേരെ ഓഫാകട്ടെ. ഫോണിന്റെ റിസീവര്‍ മാറ്റിവയ്ക്കുകയോ, കണക്ഷന്‍ ഊരിയിടുകയോ ആകാം. വാതില്‍ നന്നായി അടച്ചു കുറ്റിയിട്ടില്ലേ. ശല്യപ്പെടുത്താന്‍ ഇനിയാരുമെത്തില്ല. ഉറപ്പ്.
സൗകര്യപ്രദമായ തരത്തില്‍ ഇരിക്കുകയോ നില്‍ക്കുകയോ ആകാം. സ്ത്രീകള്‍ സാധാരണ സ്വയം ഉണര്‍ത്തുന്നത് നിതംബത്തില്‍ തഴുകിയാണ്. കൈകള്‍ തുടകളിലും അണിവയറിലും തഴുകലിന്റെ തരംഗങ്ങളുമായി വിലസുമ്പോള്‍ രതിവികാരം പതിയെ ഉണര്‍ന്നു തുടങ്ങും.
ഭാവന വിടരട്ടെ.. ശരീരമുണരട്ടെ.
വികാരപരവശയാകാന്‍ ഇനിയല്‍പം ഭാവനയുപയോഗിക്കാം. വിവാഹിതരാണെങ്കില്‍ മുറുകി നടന്ന വേഴ്ചയുടെ നിമിഷങ്ങള്‍ മനസിലേയ്ക്ക് കടന്നു വരട്ടെ. ശരീരമാകെ തീപടര്‍ത്തി അരക്കെട്ടില്‍ നടന്ന താണ്ഡവം. അന്നുവരെ കാണാത്ത ആവേശങ്ങളിലേയ്ക്ക് കുതിച്ചു പാഞ്ഞ സുന്ദര നിമിഷങ്ങള്‍ മനസിലെത്തട്ടെ.

ഇനി വിവാഹിതയല്ലെങ്കിലും നിരാശ വേണ്ട. രതിവികാരം ഉണര്‍ത്തുന്ന കഥകള്‍ വായിച്ചിട്ടില്ലേ. കൂട്ടുകാരികളാരെങ്കിലും പറഞ്ഞു തന്ന ലൈംഗികാനുഭവങ്ങളും ഓര്‍ക്കാം. ചില സിനിമാ രംഗങ്ങള്‍ മനസിലേയ്ക്ക് കൊണ്ടുവരാം. നായികയുടെ സ്ഥാനത്ത് സ്വയം സങ്കല്‍പിക്കാം.

ഒറ്റയ്ക്കല്ലേ ഉളളൂ. ഭാവന വിവസ്ത്രമായി പറക്കട്ടേ. ചോരയോട്ടം കൂടട്ടേ
അവയവങ്ങളൊന്നാസ്വദിക്കൂ…സ്വയം.
പലര്‍ക്കും അറിയില്ല സ്വന്തം ശരീരം എത്ര മനോഹരമാണെന്ന്. പൂര്‍ണനഗ്നയായി കണ്ണാടിയുടെ മുന്നില്‍ നിന്ന് ശരീരമാസകലം ഒന്നു നോക്കിയിട്ടുളള സ്ത്രീകള്‍ വളരെ കുറവായിരിക്കും. സ്വന്തം അഴകളവുകളുടെ ഭംഗിയും അവയവങ്ങളുടെ മുഴുപ്പും കൊഴുപ്പുമൊക്കെ സ്വയം ഒന്നാസ്വദിച്ചു നോക്കുന്നത് നന്നായിരിക്കും.

സ്വന്തം കൈകള്‍ അവിടവിടെ ഒന്നു ചലിപ്പിച്ചു നോക്കൂ. ഭര്‍ത്താവോ കാമുകനോ അങ്ങനെ ചെയ്യുന്നതായി സങ്കല്‍പിച്ചു കൊണ്ട്. അനുഭൂതിയുടെ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത മേഖലകള്‍ ശരീരമറിഞ്ഞു തുടങ്ങും, സംശയമില്ല.

ലൈംഗികാവയവങ്ങള്‍ നല്ല വെളിച്ചത്തില്‍ നന്നായൊന്നാസ്വദിക്കാം. അതൊക്കെ ഒന്നു തടവിത്തലോടി നോക്കാം. സുഖകരമായ ഒരു തളര്‍ച്ച പടരാന്‍ തുടങ്ങും, മനസിലും ശരീരത്തിലും.

യോനിയുടെ ചുണ്ടുകളില്‍, ക്ലിറ്റോറിസില്‍, അടിവയറില്‍ ഒക്കെ വിരലും കൈയും വേണ്ടുന്ന ഇടപെടല്‍ നടത്തണം.

വിരലുകള്‍ റെഡിയല്ലേ….
വിരലുകള്‍ യഥാവിധി പ്രയോഗിക്കേണ്ട സമയമായി. ഒന്നോ രണ്ടോ വിരലുകള്‍ ഉപയോഗിച്ച് യോനിയുടെ മേല്‍ഭാഗത്ത് അമര്‍ത്തി ഉരയ്ക്കുകയാണ് ചെയ്യേണ്ടത്.

ലൈംഗികവികാരം പടര്‍ന്നു കയറുമ്പോള്‍ ക്ലീറ്റോറിസിലും യോനീദളങ്ങളിലും ഇത് ചെയ്യാം. സുഖം പകരുന്ന ഒരു താളം കണ്ടെത്തുക എന്നത് പ്രധാനമാണ്.

വേഗതയും ചലനവും സമ്മര്‍ദ്ദവും സ്വയം പരീക്ഷിച്ചാണ് ഈ താളം കരസ്ഥമാക്കേണ്ടത്.

ചൂണ്ടുവിരലും നടുവിരലും ക്ലിറ്റോറിസിന്റെ ഇരുവശങ്ങളിലും വച്ച് മുന്നോട്ടും പിന്നോട്ടും അമര്‍ത്തി ചലിപ്പിക്കുക എന്നതാണ് ഒരു രീതി. അല്ലെങ്കില്‍ ക്ലിറ്റോറിസിന്റെ മേല്‍ത്തടത്തില്‍ ഇരുവിരലുകളും അമര്‍ത്തി വൃത്താകൃതിയിലും ചലിപ്പിക്കാം.

ആസ്വാദ്യകരമായ താളം കണ്ടെത്തുക എന്നതാണ് പ്രധാനം.
ഒറ്റയ്ക്കല്ലേ…എന്തും ചെയ്യാം..
ഇത്രയുമേ ചെയ്യാവൂ എന്ന് ഒരു ഭരണഘടനയിലും പറയുന്നില്ല. ഇന്നതേ ചെയ്യാവൂ എന്ന് നിയമവുമില്ല. ശരീര കലകളില്‍ ആനന്ദം വന്നു നിറയുന്ന ഏതു പ്രവര്‍ത്തിയും ലൈംഗിക കാര്യത്തില്‍ അനുവദനീയമത്രേ.

പരീക്ഷണങ്ങള്‍ സദാ സജ്ജമായ മനസുണ്ടാവുക എന്നതാണ് പ്രധാനം.

വ്യത്യസ്ത രീതികളില്‍ പലേടത്തും തൊട്ടു നോക്കാം.സ്വയം ഇക്കിളിപ്പെടുത്താം. അമര്‍ത്തി തടവാം. തൂവലൊഴുകും പോലെ തഴുകാം. യോനിയുടെ ചുണ്ടുകളും മുലക്കണ്ണുകളും വലിച്ചു നീട്ടി നോക്കാം. ആരുമില്ലല്ലോ കാണാന്‍. ഇതൊക്കെ ആരെങ്കിലും അറിയുമെന്ന പേടിയും വേണ്ട.
ഒന്നു തളര്‍ന്നാല്‍ രണ്ട്… പിന്നെ….
ഒരു വിരലിന്റെ ആസ്വാദ്യത തീരുമ്പോള്‍ ഇരുവിരലുപയോഗിക്കാം. പിന്നെ എല്ലാ വിരലുമുപയോഗിക്കാം. കൈപ്പടം വച്ച് തഴുകാം. വിരലിന്റെ പ്രവൃത്തി തീര്‍ന്നെങ്കില്‍ ഇനിയതെല്ലാം വിരലിന്റെ മുട്ടുപയോഗിച്ച് ഒന്നുകൂടി ആവര്‍ത്തിച്ചു നോക്കാം. അനുഭൂതിയുടെ ഒരു വഴിയും നാം അടയ്ക്കേണ്ടതില്ല.

ക്ലൈമാക്സിനെക്കുറിച്ചുളള പ്രതീക്ഷകളും ആസ്വാദ്യകരമാണ്. ഒരു വലിയ തിരമാലയുടെ ചിറകിലേറിയാണ് അവിടെയെത്താന്‍ നാം ആഗ്രഹിക്കുന്നത്. ക്ലൈമാക്സിന്റെ അനുഭൂതിയെക്കുറിച്ചുളള എല്ലാ സങ്കല്‍പങ്ങളും വിരലിന്റെ ചലനവേഗതയും ശക്തിയും കൂട്ടും. എന്നാല്‍ ശരിയായ താളത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കുക എന്നത് പ്രധാനമാണ്.

ക്ലൈമാക്സിനോട് അടുക്കാറാവുമ്പോള്‍ ഉത്തേജനം മെല്ലെയാക്കി ശരീരം എന്തു പറയുന്നു എന്ന് ശ്രദ്ധിക്കുക. വേണ്ടതെന്തെന്ന് ശരീരം നിങ്ങളോട് പറയും. ആ സംഗീതത്തിന് ശ്രുതി മീട്ടുക എന്നതാണ് അടുത്ത പടി.
ആസ്വദിക്കുക, ആഴത്തില്‍ ശ്വസിച്ച്….
ക്ലൈമാക്സ് കൈവരിക്കുമ്പോള്‍ പുറത്തു വരുന്ന ലൈംഗികോര്‍ജത്തെ ചെറുക്കാതിരിക്കുക. ആഴത്തില്‍ ശ്വസിച്ച് അതിനെ ഏറ്റുവാങ്ങുക. ശ്വാസം പിടിച്ച് ശരീരത്തോട് ഏറ്റുമുട്ടാതിരിക്കണം.

ആഴത്തില്‍ ശ്വസിച്ച് അടിവയറിലെ പേശികള്‍ ചലിപ്പിക്കുക എന്നതാണ് ചെയ്യേണ്ടത്. ഇത് വേഴ്ച നല്‍കുന്ന സുഖത്തിന് സമാനമായ ആനന്ദം നല്‍കും. മന്മഥ പേശികള്‍ (pelvic muscle‍) സങ്കോചിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതും നല്ലതാണ്.

രതിമൂര്‍ച്ഛയിലെത്തിയാലും ഉത്തേജനം തുടരണം. ആദ്യരതിമൂര്‍ച്ഛയോടെ ശരീരം തീക്ഷ്ണമായി സംവേദനക്ഷമമാവും. അടുത്ത രതിമൂര്‍ച്ഛയ്ക്കു വേണ്ടി തീകത്തിക്കേണ്ട വേളയാണിത്. ആദ്യത്തേതു കൊണ്ട് തൃപ്തമായാല്‍ തുടരെ ലഭിക്കുന്ന മറ്റൊരനുഭൂതി ശരീരത്തിന് നിഷേധിക്കപ്പെടുകയാവും ഫലം.
സ്വയം സെക്സ് ആസ്വദിക്കൂ… മെച്ചമുണ്ട്….
ആദ്യരതിമൂര്‍ച്ഛ ഒരു വികാരസ്ഫോടനമാണെങ്കില്‍ തുടര്‍ന്നുവരുന്നത് ആഴമേറിയ ശാരീരികാനുഭൂതിയാണ്. അതിന്റെ അലകളെ ഉള്‍ക്കൊളളാന്‍ പരിശീലനം ആവശ്യവുമാണ്. ശരീരത്തിനുണ്ടാകുന്ന തളര്‍ച്ചയും സങ്കോചവും വികാസവുമൊക്കെ മനസു കൊണ്ടുള്‍ക്കൊളളുമ്പോഴാണ് രതിയുടെ ആസ്വാദനം പൂര്‍ണതോതില്‍ നടക്കുന്നത്.

ഓരോരുത്തര്‍ക്കും ഓരോ അനുഭൂതിയാണ് ആസ്വാദ്യം. ഒരാളിന്റേത് മറ്റൊരാളിന്റേതിന് സമാനമാകണമെന്നില്ല. തനിക്കു വേണ്ടത് സ്വയം കണ്ടെത്തി അതിനെ ആലിംഗനം ചെയ്ത് സ്വന്തമാക്കുകയാണ് വേണ്ടത്. പിന്നെ അതിന്റെ അടുത്ത ഘട്ടമെത്താനുളള പരിശീലനവും.

സ്വയം ശാരീരികാനുഭൂതി ആസ്വദിക്കാന്‍ കഴിയുന്നു എന്നതു മാത്രമല്ല സ്വയം സെക്സിന്റെ പ്രസക്തി. സ്വന്തം ശരീരത്തിന് എന്താണ് വേണ്ടത് എന്ന് ലൈംഗിക വേഴ്ചയില്‍ പങ്കാളിയോട് പറയാനും സ്വയം സെക്സ് സഹായിക്കും. ഒറ്റയ്ക്കും പങ്കാളിക്കൊപ്പവും രതിയാസ്വദിക്കാം, നന്നായി സ്വയം രതി ചെയ്യാനറിയാമെങ്കില്‍.

read more
ഗര്‍ഭധാരണം (Pregnancy)ലൈംഗിക ആരോഗ്യം (Sexual health )

സ്ത്രീപുരുഷ ലൈംഗികാവയവങ്ങള്‍ മിഥ്യകള്‍ യാഥാര്‍ത്ഥ്യങ്ങള്‍

അനുദ്ധ്യതമായ ലിംഗത്തിന്റെ വലിപ്പത്തെക്കുറിച്ചും ചിലര്‍ അവകാശവാദമുന്നയിക്കുന്നു. എന്നാല്‍ അനുദ്ധ്യതമായ ലിംഗത്തിന് വലിപ്പമുണ്ടായിട്ടു പ്രത്യേകിച്ചു ഗുണമൊന്നുമില്ലെന്നതാണ് വാസ്തവം. മാസ്റ്റേഴ്‌സും ജോണ്‍സണും ലിംഗവലിപ്പത്തെക്കുറിച്ച് പ്രത്യേക പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അനുദ്ധൃതാവസ്ഥയിലെ ലിംഗത്തിന്റെ വലിപ്പവും ഉദ്ധാരണവേളയിലുണ്ടാകുന്ന ദൈര്‍ഘ്യക്കൂടുതലും വിപരീതാനുപാതത്തിലായിരിക്കും എന്നായിരുന്നു അവര്‍ കണ്ടെത്തിയത്. ഉദാഹരണമായി അനുദ്ധ്യതാവസ്ഥയില്‍ മൂന്നര ഇഞ്ചു നീളമുള്ള ഒരു ലിംഗം ഉദ്ധരിക്കുമ്പോള്‍ ആറിഞ്ചു നീളമുള്ളതാകുമെന്നിരിക്കട്ടെ. അതേസമയം അനുദ്ധൃതാവസ്ഥയില്‍ അഞ്ചിഞ്ചു നീളമുള്ള ലിംഗം ഉദ്ധ്യതമാകുമ്പോള്‍ ആറര ഇഞ്ചു നീളമേ ഉണ്ടാകൂ. ചെറിയലിംഗത്തിന് 70% ദൈര്‍ഘ്യവര്‍ദ്ധനവുണ്ടാകുമ്പോള്‍ വലിയ ലിംഗത്തിന് 30% മാത്രമേ വലിപ്പം വര്‍ദ്ധിക്കുന്നുള്ളൂ.

ഉത്തേജിക്കാത്ത യോനിയുടെ ശരാശരി ദൈര്‍ഘ്യം മൂന്നര ഇഞ്ചാണ്. ഉത്തേജിതാവസ്ഥയില്‍ അത് ഒരിഞ്ചോ മറ്റോ കൂടിയെന്നിരിക്കും. അങ്ങനെയെങ്കില്‍ ഉത്തേജിതയോനിയുടെ ശരാശരി ദൈര്‍ഘ്യം നാലര ഇഞ്ചിനോടടുപ്പിച്ചു വരും.

ലിംഗം ഉപയോഗിച്ചുള്ള ഉദ്ദീപനത്തിലൂടെ യോനി പരമാവധി ആറര ഇഞ്ചുവരെ നീളും. അതുകൊണ്ട് പുരുഷലിംഗത്തെ പരമാവധി ആറര ഇഞ്ചുവരെ മാത്രമേ യോനിയിലേക്കു പ്രവേശിപ്പിക്കാനാകൂ.

യോനീനാളത്തിന്റെ ബാഹ്യമായ മൂന്നിലൊന്നു ഭാഗം മാത്രമേ ലൈംഗികമായി സംവേദനക്ഷമമായുള്ളൂ. എന്നാല്‍ അടുത്ത കാലത്തായി ഗര്‍ഭാശയഗളത്തിലും മറ്റും ലൈംഗിക ഉത്തേജനം സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഒരു വാദഗതിയുണ്ട്. ഗര്‍ഭാശയഗളത്തിലെ Cul-de-sac-ല്‍ ഉദ്ദീപനങ്ങള്‍ ചെലുത്തുന്നതിനെക്കുറിച്ച് ഈ ഗ്രന്ഥത്തിലെ ‘ലൈംഗികോത്തേജനം സ്ത്രീകളില്‍‘ എന്ന അധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്. അപ്രകാരം ആന്തരയോനിയില്‍ ഉദ്ദീപനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ലെങ്കില്‍ പോലും ബാഹ്യമായ മൂന്നിലൊന്നു ഭാഗത്തെ ഉദ്ദീപനങ്ങള്‍ തന്നെ ഒരുസ്ത്രീയെ തൃപ്തയാക്കാന്‍ ധാരാളം മതിയാകും. കൂടുതല്‍ വൈവിദ്ധ്യവും തീവ്രവുമായ ലൈംഗികസുഖം കാംക്ഷിക്കുന്ന പരീക്ഷണ മനോഭാവമുള്ളവര്‍ മാത്രമേ ഗര്‍ഭാശയഗളത്തിലെയും മറ്റും ലൈംഗികോത്തേജനത്തിനായി തുനിയേണ്ടതുള്ളൂ. ഒരു സ്ത്രീയുടെ യോനിക്ക് ഉദ്ധ്യതാവസ്ഥയില്‍ ആറിഞ്ച് ആഴമുണ്ടായിരുന്നാല്‍പ്പോലും അതിന്റെ ബാഹ്യമായ രണ്ടിഞ്ചു നീളത്തിനേ ലിംഗം ഉളവാക്കുന്ന ലൈംഗികോത്തേജനങ്ങളോട് പ്രതികരിക്കാന്‍ സാധിക്കുകയുള്ളൂ. ഉദ്ധിതാവസ്ഥയില്‍ ഒരു ലിംഗത്തിനു മൂന്നര ഇഞ്ചു നീളമുണ്ടെങ്കില്‍ തന്നെ യോനിയുടെ ഈ ഭാഗത്ത് ഉദ്ദീപനങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിക്കുന്നു. ലിംഗത്തിന്റെ മിച്ചംവരുന്ന ഒന്നരഇഞ്ചുനീളം കൊണ്ട് യോനിയുടെ ആന്തരികമായ മറ്റു ഭാഗങ്ങളില്‍ ഉദ്ദീപനങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയും. അതിനാല്‍ ഉദ്ധ്യതാവസ്ഥയില്‍ ലിംഗം ചെറുതായിരിക്കുന്നത് ഒരു വലിയ ലൈംഗികപ്രശ്‌നമായി കണക്കാക്കേണ്ടതില്ല. അനുദ്ധ്യതാവസ്ഥയില്‍ ലിംഗം ചെറുതായിരുന്നാലും വിഷമിക്കേണ്ടതില്ല. യോനിയില്‍ ആവശ്യാനുസരണം ഉദ്ദീപനങ്ങള്‍ സൃഷ്ടിക്കുവാന്‍ ചെറിയ ലിംഗത്തിനും സാധിക്കുന്നു.

ലിംഗവലിപ്പത്തെക്കുറിച്ചുള്ള ആധുനിക കാഴ്ചപ്പാട് ഇപ്രകാരമാണെങ്കിലും ആനുപാതികമായ ലിംഗയോനീ വലിപ്പമുള്ള സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള സുരതമാണ് ഉല്‍കൃഷ്ടമെന്നത്രേ ആചാര്യവാത്സ്യായനന്റെ അഭിപ്രായം. സ്ത്രീപുരുഷന്മാരുടെ ഉല്പാദനേന്ദ്രിയങ്ങള്‍ക്ക് യഥാക്രമം ആഴവും വലിപ്പവും സമമാണെങ്കില്‍ അവര്‍തമ്മില്‍ നടക്കുന്ന സുരതത്തെ കാമസൂത്രത്തില്‍ സമരതമെന്നു വിളിക്കുന്നു. യോനിയുടെ ആഴത്തിലുമധികം ദൈര്‍ഘ്യമുള്ള ലിംഗത്തോടുകൂടിയ പുരുഷന്‍ ആഴം കുറഞ്ഞ യോനിയുള്ള സ്ത്രീയുമായി നടത്തുന്ന വേഴ്ചയെ ഉച്ചരതം എന്നു വിളിക്കുന്നു. യോനിക്ക് ആഴം കൂടുകയും ലിംഗത്തിന് അത്രതന്നെ ദൈര്‍ഘ്യമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ നീചരതം സംഭവിക്കുന്നു. സമരതമാണ് എന്തുകൊണ്ടും ശ്രേഷ്ഠമെന്നാണ് വാത്സ്യായനന്‍ അഭിപ്രായപ്പെടുന്നത്.

പ്രാചീനവും ആധുനികവുമായ ലൈംഗികശാസ്ത്ര നിലപാടുകളില്‍ രണ്ടിലും കുറെയൊക്കെ വാസ്തവങ്ങള്‍ ഉള്ളതിനാല്‍ നാം ഇതില്‍ ഏതെങ്കിലും ഒന്നിനെ ത്യജിക്കുകയോ മറ്റൊന്നിനെ സ്വീകരിക്കുകയോ ചെയ്യേണ്ടതില്ല. ലിംഗവലിപ്പത്തിന്റെ കാര്യത്തിലും രണ്ടുകൂട്ടരും പറയുന്ന അഭിപ്രായങ്ങളെ മാനിക്കുകയും കാമസൂത്രത്തില്‍ നിര്‍ദ്ദേശിക്കുന്ന വ്യത്യസ്ത ഉല്പാദനേന്ദ്രിയ വലിപ്പമുള്ള സ്ത്രീപുരുഷന്മാര്‍ സ്വീകരിക്കേണ്ട സംഭോഗനിലകള്‍ അനുശീലിക്കുകയും ചെയ്യുന്നതായിരിക്കും നല്ലത്.
രതിമൂര്‍ച്ഛ സമാഗതമാകുന്നതോടുകൂടി ലിംഗയോനി സംവേശം കൂടുതല്‍ ആഴത്തിലായിത്തീരുന്നു. എന്നാല്‍ ചെറിയ ലിംഗമുള്ള പുരുഷന്മാര്‍ക്ക് ആഴത്തില്‍ യോനീ സംവേശനം നടത്താന്‍ സാധിച്ചെന്നിരിക്കില്ല. അത്തരക്കാര്‍ അതില്‍ ഉത്ക്കണ്ഠപ്പെടേണ്ടതില്ല. സുരതവേഗം വര്‍ദ്ധിക്കുന്നതോടെ ശ്രോണീപ്രദേശങ്ങള്‍ അതിശക്തമായി തമ്മില്‍ ഘര്‍ഷണം ചെയ്യപ്പെടുന്നുണ്ട്. ഇത് സുഖാസ്വാദനത്തെ കൂടുതല്‍ ശക്തമാക്കുന്നു. അഗാധമായ ലിംഗപ്രവേശനത്തിന്റെ അനുഭൂതികള്‍ തന്നെ ഇത് ജനിപ്പിക്കുന്നുണ്ട്. മൈഥുനത്തില്‍ ലിംഗത്തിന് സവിശേഷമായ താളക്രമങ്ങളാല്‍ യോനിയിലാസകലം ചലനം സൃഷ്ടിക്കുവാനും സ്ത്രീയ്ക്ക് ലിംഗം യോനിയില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്ന തോന്നലുളവാക്കാനും സാധിക്കുന്നു.

ആറര ഇഞ്ചുവരെ ആഴമുള്ള ഒരു യോനിയിലേക്ക് ആറിഞ്ചു ദൈര്‍ഘ്യമുള്ള ലിംഗം പൂര്‍ണ്ണമായി ആഴ്ന്നിറങ്ങുന്നത് സ്ത്രീക്ക് സുഖകരമാണ്. അഥവാ ലിംഗദൈര്‍ഘ്യം ഏറിയവരാണെങ്കില്‍പ്പോലും വേഴ്ചയുടെ വിസ്മൃതിയില്‍ അവര്‍ക്ക് വേദന അനുഭവപ്പെടുന്നില്ല. എന്നാല്‍ ലിംഗദൈര്‍ഘ്യം ഏഴിഞ്ചായാല്‍ സ്ത്രീയെ സംബന്ധിച്ചിടത്തോളം ആ വേഴ്ച തികച്ചും അവിസ്മരണീയമായ ഒരനുഭവമായിരിക്കും! ആ പുരുഷന്റെ സാമീപ്യം പോലും സ്ത്രീയില്‍ ഭയമുണര്‍ത്തിയെന്നിരിക്കും. എഴിഞ്ചില്‍ കൂടുതല്‍ ലിംഗദൈര്‍ഘ്യമുള്ള പുരുഷനുമായുള്ള സംഭോഗം സ്ത്രീക്ക് വേദനാജനകമായ ഒരനുഭവമായതിനാല്‍ അത്തരം ലിംഗദൈര്‍ഘ്യമുള്ളവര്‍ ലിംഗം യോനിയിലേക്ക് പൂര്‍ണ്ണമായും പ്രവേശിപ്പിക്കാതിരിക്കുകയാകും ദാമ്പത്യജീവിതത്തിന്റെ ഭദ്രതയ്ക്കു നല്ലത്! ലിംഗത്തിന്റെ വലിപ്പം മൈഥുനാനന്ദത്തിന് അനിവാര്യമാണെന്ന വിശ്വാസത്തിന് കാര്യമായ ഒരു ശാസ്ത്രീയാടിസ്ഥാനവുമില്ല.

ലിംഗത്തിന്റെ വലിപ്പക്കുറവിനെച്ചൊല്ലി വ്യാകുലരായി കഴിയുന്ന ഒട്ടേറെപ്പേര്‍ നമ്മുടെ നാട്ടിലുണ്ട്. അതിനാല്‍ തന്നെ അതില്‍നിന്നു മുതലെടുക്കുന്ന മുറിവൈദ്യന്മാരും കുറവല്ല. ചിലരൊക്കെ മനഃശാസ്ത്രജ്ഞരോട് ലിംഗവലിപ്പക്കുറവിനെക്കുറിച്ച് പരാതികളും സംശയങ്ങളുമുന്നയിച്ച് ആയുസ് പാഴാക്കുന്നു. ഇക്കാര്യത്തില്‍ ‘വിദഗ്‌ദ്ധോപദേശം’ നല്‍കുന്ന ചില വ്യാജലൈംഗിക ഗ്രന്ഥങ്ങളും വിരളമല്ല. എന്നാല്‍ പണ്ടുകാലം മുതല്‍ക്കേ ലിംഗവലിപ്പം കൂട്ടുവാനായി പല വിദ്യകളും പലരും പ്രയോഗിച്ചുനോക്കിയിട്ടുണ്ടെങ്കിലും ആരും തന്നെ അതില്‍ വിജയിച്ചതായി കേട്ടിട്ടില്ല. ലിംഗത്തിന്റെ വലിപ്പം കൃത്രിമമായി വര്‍ദ്ധിപ്പിക്കാനാകില്ലെന്നു പറയുവാന്‍ ശാസ്ത്രീയമായ ചില കാരണങ്ങളുണ്ട്. ലിംഗം ഉദ്ധാരകകലകളാല്‍ നിര്‍മ്മിക്കപ്പെട്ട ഒരവയവമാണ്. ഉദ്ധാരകകലകള്‍ വര്‍ദ്ധിക്കുന്ന സ്വഭാവമുള്ളവയല്ല. അതിനാല്‍ ലിംഗത്തിലെ രക്തക്കുഴലുകള്‍ക്കും നാഡികള്‍ക്കും വലിപ്പം കൂടുകയെന്നതും ശാസ്ത്രീയമായി അസംഭവ്യമായ കാര്യമാണ്. ലിംഗത്തെ ലിംഗമാക്കുന്നത് അതിന്റെ ഇലാസ്തിക സ്വഭാവമാണ്. റബ്ബര്‍പോലെ വലിയുന്ന ഈ സ്വഭാവം നിലനില്‍ക്കുന്നിടത്തോളം കാലം ലിംഗത്തിന്റെ ദൈര്‍ഘ്യം സ്ഥിരമായി വലുതാക്കുവാന്‍ സാധിക്കുകയില്ല.

ലിംഗവലിപ്പമെന്നത് ലൈംഗികശക്തിയുടെ മാനദണ്ഡമാണെന്ന തെറ്റിദ്ധാരണ നിലനിന്നതിനാല്‍ കാലാകാലങ്ങളിലായി പല നാട്ടുകാരും അതിനായി പല പൊടിക്കൈകളും പ്രയോഗിച്ചു നോക്കിയിട്ടുണ്ട്. ഇന്ത്യാക്കാര്‍ കാമസൂത്രത്തില്‍ നിര്‍ദ്ദേശിച്ചിരുന്ന ചില തൈലങ്ങളും മറ്റും പരീക്ഷിച്ചുനോക്കി. താല്‍ക്കാലികമായി ചില ഫലങ്ങള്‍ കണ്ടില്ലെന്നു പറയാനാവില്ലെങ്കിലും ശാശ്വതമായ ഒരു ലിംഗദൈര്‍ഘ്യം ആരും കൈവരിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. തെറ്റിദ്ധാരണയില്‍ കുടുങ്ങിയ ചില പാരാചീന ശാസ്ത്രജ്ഞന്മാര്‍ പോലും ലിംഗവലിപ്പത്തിനുള്ള പരീക്ഷണങ്ങള്‍ നടത്തിനോക്കിയതായി പറയപ്പെടുന്നു.

ജപ്പാന്‍കാര്‍ ലിംഗവലിപ്പത്തിനായി പ്രയോഗിച്ചുനോക്കിയിരുന്ന പൊടിക്കൈ രസാവഹവും തെല്ലു ഭയാനകവുമാണ്. നടുവില്‍ തുളയുള്ള ഒരു ചുടുകല്ല് ചൂടാക്കിയശേഷം ലിംഗം കല്ലില്‍ സ്പര്‍ശിക്കാതെ ആ തുളയില്‍ വയ്ക്കുകയായിരുന്നു അവരുടെ രീതി. ലിംഗത്തിന്റെ വണ്ണം കൂട്ടുവാനുള്ള ഈ വ്യയാമം ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ആഴ്ചയില്‍ രണ്ടുമൂന്നുദിവസം ചെയ്യണമത്രേ. മൂന്നാഴ്ചത്തെ പ്രയോഗം കൊണ്ട് ചിലര്‍ക്ക് ലിംഗത്തിന്റെ വലിപ്പം താല്‍ക്കാലികമായി വര്‍ദ്ധിച്ചു. എന്നാല്‍ അധികമായി ലഭിച്ച വണ്ണം ചികിത്സ നിര്‍ത്തി ഒരാഴ്ചക്കകം നഷ്ടപ്പെട്ടു. ആറുമാസം തുടര്‍ച്ചയായി ഇഷ്ടികപ്രയോഗം ചെയ്ത ഒരാളുടെ ലിംഗത്തിന് അല്പം വണ്ണക്കുടുതലുണ്ടായി എന്നാല്‍ ചികിത്സ നിര്‍ത്തി ഒരാഴ്ചയ്ക്കകം വണ്ണം വീണ്ടും കുറഞ്ഞു. എന്നാല്‍ അര ഇഞ്ചു വണ്ണം നഷ്ടപ്പെടാതെ ഇരുന്നു. സാമാന്യബുദ്ധി ഉപയോഗിച്ച് പരിശോധിച്ചാല്‍ തന്നെ ലിംഗത്തിന് അര ഇഞ്ച് നീളം കൂടുമെന്നുകരുതി ഇത്തരം ‘തീക്കളികള്‍’ നടത്തുന്നത് എത്ര അപകടകരമാണെന്നു മനസ്സിലാകും.

ഭാരം കെട്ടിത്തൂക്കി ലിംഗത്തിന്റെ വലിപ്പം കൂട്ടുകയെന്നതായിരുന്നു ചില ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗക്കാരുടെ രീതി. ലിംഗത്തില്‍ ഘടിപ്പിക്കാവുന്ന കൂടുകള്‍ തീര്‍പ്പിച്ച് അവയില്‍ ഭാരക്കട്ടകള്‍ കെട്ടിത്തൂക്കുന്നു. ആദ്യത്തെ ആഴ്ച ഒരു പൗണ്ട് തൊട്ടടുത്ത ആഴ്ച രണ്ട് പൗണ്ട്. അങ്ങനെ ഭാരം കൂട്ടിക്കൊണ്ടിരിക്കും. ഇതിനെ അനുകരിച്ച് ചില ശാസ്ത്രജ്ഞന്മാര്‍ ലിംഗദൈര്‍ഘ്യപരീക്ഷണം നടത്തുവാന്‍ തുനിഞ്ഞു. മൂന്നാമത്തെ പരീക്ഷണം കൊണ്ട് ആകെ ആറുപേരില്‍ ഒരാള്‍ക്ക് അര ഇഞ്ച് ലിംഗദൈര്‍ഘ്യം സംഭവിച്ചു!

ലിംഗത്തിന്റെ വലിപ്പക്കുറവിനെ ഒരു ലൈംഗികപരാധീനതയായി കൊണ്ടുനടക്കുന്നത് ശുദ്ധമായ ഭാഷയില്‍ പറഞ്ഞാല്‍ അസംബന്ധമാണ്. മറ്റു ശാരീരികാവയവങ്ങളുടെ വലിപ്പം പോലെ തന്നെ ജന്മസിദ്ധമാണ് ഈ പ്രത്യുല്പാദനാവയവത്തിന്റെയും വലിപ്പം തങ്ങള്‍ക്കു സിദ്ധമായ ലിംഗവലിപ്പം കൊണ്ടുതന്നെ തൃപ്തരായി അര്‍ത്ഥശൂന്യമായ ആകാംക്ഷചിന്തകള്‍ ഒഴിവാക്കി ആനന്ദപൂര്‍ണ്ണമായ ലൈംഗികജീവിതം ആസ്വദിക്കുകയാണ് വേണ്ടത്. അഥവാ ലിംഗത്തിന് ഒരല്പം വലിപ്പക്കുറവുണ്ടെങ്കില്‍പ്പോലും ഉചിതമായ മൈഥുനനിലകള്‍ സ്വീകരിച്ചുകൊണ്ട് അതിനെ വിജയകരമായി അതിജീവിക്കാവുന്നതേയുള്ളൂ.

തങ്ങളുടെ ലിംഗം കൂടുതലായി വളഞ്ഞിരിക്കുന്നുവെന്ന പരാതിയുമായി മനഃശാസ്ത്ര പംക്തികളിലേക്കെഴുതുന്ന ഒട്ടേറെ യുവാക്കളുണ്ട്. എല്ലാ ലിംഗങ്ങള്‍ക്കും ഒരല്പം വളവ് സഹജമത്രേ. യോനിയുടെ ആന്തരിക ഭാഗത്തിനും അല്പം വളവുള്ളതിനാല്‍ സംഭോഗത്തെ ഇത് സുഗമമാക്കുകയാണ് ചെയ്യുന്നത്.

ലംബതലവുമായി 20 മുതല്‍ 40 ഡിഗ്രിവരെയുള്ള ഒരു കോണ്‍ സൃഷ്ടിച്ചായിരിക്കും ലിംഗം ഉദ്ധരിക്കപ്പെടുക. ഇത് യോനിയുടെ കോണിന് സമമായതിനാല്‍ യോനീ സംവേശനത്തെ അനായാസകരമാക്കുന്നു. എന്നാല്‍ ചിലരില്‍ ലിംഗം അസാധാരണമാം വിധം വളഞ്ഞിരിക്കും. വക്രലിംഗതയെന്നോ (Peyrohies disease) വളഞ്ഞ ആണിരോഗമെന്നോ (Bend Nail Syndrome) ആണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ലിംഗകോണിലെ വ്യത്യാസംമൂലം ഈ രോഗത്തില്‍ ലിംഗം വളഞ്ഞിരിക്കും. ലിംഗകലകള്‍ക്കുണ്ടാകുന്ന നാശം മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. എന്തുകൊണ്ടാണ് ലിംഗകലകള്‍ക്ക് ഇപ്രകാരം നാശം സംഭവിക്കുന്നതെന്നതിന്റെ കാരണം വൈദ്യശാസ്ത്രത്തിന് ഇനിയും അജ്ഞാതമാണ്. വക്രലിംഗമുള്ള രോഗികളില്‍ ഉദ്ധാരണം നടക്കുമ്പോള്‍ ലിംഗതനു (ശിശ്‌നദണ്ഡം) ഇടത്തോട്ട് തിരിഞ്ഞിരിക്കുകയാണെങ്കില്‍ ലിംഗശീര്‍ഷം (ശിശ്‌നമണി) വലത്തോട്ട് തിരിഞ്ഞിരിക്കും. ഈ അവസ്ഥ സംഭോഗത്തിന് കാര്യമായ തടസ്സം സൃഷ്ടിക്കുന്നില്ലെങ്കിലും മാനസികമായ പിരിമുറുക്കവും ആകാംക്ഷയും ഉളവാക്കിയേക്കാം. സങ്കീര്‍ണ്ണമായ ചില ചികിത്സാവിധികള്‍ ഇതിനു നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവ കാര്യമായ ഫലപ്രാപ്തി നല്‍കാത്തതായാണ് കണ്ടുവരുന്നത്. ലിംഗവലിപ്പക്കുറവിനെക്കുറിച്ചുള്ള അമിതാകാംക്ഷപോലെതന്നെ ഇക്കാര്യത്തിലും അനാവശ്യമായ ഉത്ക്കണ്ഠ ഒഴിവാക്കുകയാണ് വേണ്ടത്.

പ്രായമാകുംതോറും ഉദ്ധൃതലിംഗത്തിന്റെ കോണ്‍ കൂടിക്കൊണ്ടിരിക്കുന്നതായി കാണാം. മധ്യവയസ്‌ക്കരായ മിക്ക പുരുഷന്മാരിലും ഉദ്ധൃതലിംഗത്തിന്റെ കോണ്‍ ഏതാണ്ട് 90% ആയിരിക്കും. അമ്പത്തഞ്ചു വയസ്സുകഴിയുന്നതോടെ ഉദ്ധൃതലിംഗം തീര്‍ത്തും തിരശ്ചീനമായിത്തന്നെ നില്‍ക്കുന്നു. എന്നാല്‍ ലൈംഗികവേഴ്ചയെ ഇത് ഒരു തരത്തിലും ബാധിക്കാറില്ല.

read more
ആരോഗ്യംസ്ത്രീ സൗന്ദര്യം (Feminine beauty)

സ്ത്രീകളുടെ വ്യായാമം ആസൂത്രണം ചെയ്യാം

സ്ത്രീപുരുഷ ശരീരങ്ങളിലെ വ്യത്യാസങ്ങൾക്കനുസരിച്ച് വ്യായാമത്തിലും കാര്യമായ മാറ്റം വേണമെന്നാണ് പലരുടേയും ധാരണ. സ്ത്രീകൾ ഭാരം ഉയർത്താൻ പാടില്ല, ചെറിയ ഭാരം മാത്രമാണ് ഇവർക്ക് ഉത്തമം, കാർഡിയോ വ്യായാമങ്ങൾ മാത്രമാണ് ഉത്തമം എന്നിങ്ങനെ ഒരുപാട് തെറ്റായ ധാരണകൾ സ്ത്രീകളിലുണ്ട്. എന്നാൽ പുരുഷന്മാരിൽ നിന്നു സ്ത്രീ ശരീരത്തിലെ പ്രധാനമാറ്റം ഹോർമോൺ നിലകളിലുള്ള ഏറ്റക്കുറച്ചിലുകളും ലൈംഗികാവയവങ്ങളിലെ മാറ്റങ്ങളുമാണ്. ഇവമൂലം വ്യായാമത്തിൽ കാര്യമായ മാറ്റങ്ങൾ സൃഷ്ടിക്കേണ്ടതില്ല. അതുകൊണ്ട് പുരുഷന്മാർ ചെയ്യുന്ന ഏതു വ്യായാമങ്ങളും സ്ത്രീകൾക്ക് ചെയ്യാവുന്നതാണെന്ന് വർക്കൗട്ട് ഗൈഡ് ലൈനുകളിലെല്ലാം കൃത്യമായി പറയുന്നുണ്ട്.

ഭാരമെടുക്കൽ സ്ത്രീകൾക്ക്?

മസിലുകൾ വളരുമെന്ന പേടിമൂലമാണ് സ്ത്രീകൾ ഭാരം ഉപയോഗിച്ചു വ്യായാമം ചെയ്യാൻ പലപ്പോഴും മടിക്കുന്നത്. എന്നാൽ സ്ത്രീകളിൽ ഉയർന്ന ഭാരം ഉപയോഗിച്ച് വ്യായാമം ചെയ്താലും പുരുഷന്മാരെപ്പോലെ മസിലുകൾ വളരില്ല. അതിനു കാരണം സ്ത്രീഹോർമോണായ ഈസ്ട്രജൻ ആണ്. ഈ ഹോർമോണിന്റെ സാന്നിധ്യം മസിൽ വർധിക്കുന്നതു തടയും.

വ്യായാമം ചെയ്യുമ്പോൾ പുരുഷന്മാരിൽ പേശികൾ പെട്ടെന്നു തെളിഞ്ഞുവരുന്നതിന്റെ പ്രധാന കാരണം പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോണും പുരുഷന്മാരിൽ‌ ഈസ്ട്രജനും കുറഞ്ഞ അളവിൽ ഉണ്ടാകും. ഈ രണ്ടു ഹോർമോണുകളും ശരീരത്തിന്റെ പ്രധാന ഘടകങ്ങളാണ്. സ്ത്രീകൾ ഭാരം ഉപയോഗിച്ചുള്ള വ്യായമങ്ങൾ ചെയ്താൽ കൂടുതൽ കരുത്തും കൂടുതൽ ആകാരഭംഗിയും നേടാൻ അത് സഹായിക്കും.

രൂപഭംഗിയും ആരോഗ്യവും കൂട്ടാം

കാർഡിയോ വ്യായാമങ്ങളുടെയും സ്ട്രെങ്ത് ട്രെയിനിങ് വ്യായാമങ്ങളുടെയും മിശ്രണമാണ് സ്ത്രീകൾക്കു വേണ്ടത്. സ്ത്രീകളുടെ ശരീരം കൂടുതൽ രൂപഭംഗിയും ആരോഗ്യവുമുള്ളതാക്കാൻ ഈ ആസൂത്രണത്തിനു കഴിയും. ജിമ്മിൽ തുടക്കക്കാരായ (Beginer Level) സ്ത്രീകൾക്കുള്ള പ്ലാനിങ്ങ് ചുവടെ. തിങ്കൾ സ്ട്രെങ്ങ്ത് ചൊവ്വാ കാർഡിയോ ബുധൻ സ്ട്രെങ്ങ്ത് വ്യാഴം കാർഡിയോ വെള്ളി സ്ട്രെങ്ങ്ത് ശനി കാർഡിയോ ഞായർ വിശ്രമം

കാർഡിയോ വ്യായമങ്ങൾ

സ്ത്രീശരീരത്തിൽ മുൻതൂക്കമുള്ളത് ഈസ്ട്രജൻ ഹോർമോണിനാണല്ലോ. ഈ ഹോർമോണകൾ കൊഴുപുമായി ബന്ധപ്പെട്ട ഹോർമോൺ ആണ്. അതിനാൽ കാർഡിയോ നല്ല ര‍ീത‍ിയിലും സമയം കൂട്ടിയും ചെയ്യുന്നത് കൊഴുപ്പിനെ നിയന്ത്രിക്കാൻ കൂടുതൽ സഹായിക്കും. ഏകദേശം ഒരു മണിക്കൂർ വരെ ചെയ്യുന്നതാണ് നല്ലത്. നടത്തം, ജോഗിങ്, ഒാട്ടം, സൈക്ലിങ്, എയ്റോബിക്സ്, നീന്തൽ, കിക്ബോക്സിങ്, നൃത്തം സ്കിപിങ് തുടങ്ങിയവ ഉൾപ്പെടെ പുരുഷന്മാർ ചെയ്യുന്ന ഏതു കാർഡിയോ വ്യായാമങ്ങളും സ്ത്രീകൾക്കും ചെയ്യാം. ഒന്നിടവിട്ട ദിവസങ്ങളിലായി ആഴ്ചയിൽ മൂന്നു ദിവസമാണ് കാർഡിയോ പ്ലാൻ ചെയ്തിരിക്കുന്നത്. ചൊവ്വയും ശനിയും 45 മിനിറ്റ് കാർ‍ഡിയോ വ്യായാമങ്ങളിലൊന്ന് മിതമായി ചെയ്യാം. വ്യാഴാഴ്ചയിൽ 20-30 മിനിറ്റ് മതിയാകും. എന്നാൽ വ്യായമത്തിന്റെ തീവ്രത കൂട്ടിയും കുറച്ചും ഇടകലർത്തി ചെയ്യുക. ഉദാ: ഒരു മിനിറ്റ് ഒാട്ടം, 2 മിനിറ്റ് നടത്തം എന്ന രീതിയിൽ ചെയ്താൽ മതിയാകും. എന്നാൽ ആർത്തവ സമയങ്ങളിൽ ഇങ്ങനെ വ്യായമം ചെയ്യാമോ എന്നതു മിക്കവരുടേയും സംശയമാണ്.

ആർത്തവ സമയങ്ങളിൽ

സ്ട്രെങ്ങ്ത് ട്രെയിനിങ് പോലുള്ള കഠിന വ്യായമങ്ങൾ ആദ്യത്തെ മ‍ൂന്നു ദിവസങ്ങളിൽ ഒഴിവാക്കുന്നതു നല്ലതാണ്. പ്രത്യേകിച്ച് അമിതമായി രക്തസ്രാവം ഉള്ളവരിൽ. എന്നാൽ കാർഡിയോ വ്യായാമങ്ങളും യോഗ പോലുള്ളവയും ചെയ്യാം. മിതമായി ചെയ്താൽ മതി. അതു പോലെ ആർത്തവസമയങ്ങളിൽ വയറിനുള്ള വ്യായമങ്ങളും ഒഴിവാക്കുന്നതു നല്ലതാണ്.

എന്നാൽ ചെറിയതും മിതവുമായ വ്യായാമങ്ങൾ ആർത്തവകാലത്ത് തുടരുന്നതാണ് നല്ലതെന്നു പുതിയ പഠനങ്ങൾ പറയുന്നു. തലവേദന, ടെൻഷൻ മുതലായ ആർത്തവകാല അസ്വസ്ഥതകളെ ഇത്തരം വ്യായാമങ്ങൾ അകറ്റും. വ്യായാമവേളയിൽ ശരീരം അധികമായി ഉൽപാദിപ്പിക്കുന്ന എൻഡോർഫിൻ എന്ന ഹോർമോൺ ആണ് ഈ മെച്ചം ഉണ്ടാക്കുന്നത്.

സ്ട്രെങ്ങ്ത് ട്രെയിനിങ്

സ്ട്രെങ്ങ്ത് ട്രെയിനിങ് ആഴ്ചയിൽ രണ്ടു മുതൽ മൂന്നു ദിവസം വരെ മതിയാകും. തുടക്കക്കാർ ആയതിനാൽ ജിംനേഷ്യത്തിലെ യന്ത്രങ്ങളിലുള്ള വ്യായാമങ്ങൾക്കൊപ്പം ഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങളും ഇടകലർത്തി ചെയ്യുന്നതാകും ഉത്തമം. കാരണം കൃത്യമായ ഫോം ആൻഡ് ടെക്നിക് (ഒരാൾക്ക് ഏറ്റവും യോജിച്ചതും ഫലം നൽകുന്നതുമായ രീതികൾ) പഠിക്കാൻ ഇതു സഹായിക്കും.

സ്ട്രെങ്ങ്ത് ട്രെയിനിങ് ദിവസങ്ങളിൽ ഫുൾബോഡി വ്യായാമങ്ങൾ ചെയ്യുന്നതാണു കൂടുതൽ ഗുണകരം. അവ പ്രധാനമായും വലിയ പേശിവിഭാഗങ്ങൾക്ക് ഉത്തമമാണ്. ഒരു ദിവസത്തെ വ്യായാമ സെഷനിൽ 10 മുതൽ 12 വരെ വ്യായാമങ്ങൾ മതിയാകും. തുടക്കക്കാർ ആയതിനാൽ ഒരു ദിവസം രണ്ടു മുതൽ മൂന്നു സെറ്റുകളും മിതമായ ഭാരവും ഉപയോഗിക്കുന്നതാണ് ശരീരത്തിന് നല്ലത്. ഒപ്പം വേദന ഒഴിവാക്കുന്നതിനും സാധിക്കും. പടിപടിയായി ഭാരം കൂടുന്നതാണ് ഉചിതം.

സ്ത്രീകൾ ഭാരം എടുക്കാനും വ്യായാമം ചെയ്യാനും മടി കാണിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഭാരം ഉപയോഗിക്കാൻ ഒട്ടും മടിവേണ്ട. ശ്രദ്ധിക്ക‍േണ്ട കാര്യം ഭാരം ഉയർത്തേണ്ടത് നിങ്ങളുടെ കരുത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. കരുത്തിനതീതമായ, അമിതഭാരം ഉയർത്താൻ ശ്രമിച്ച് പരിക്കുകൾ ക്ഷണിച്ചുവരുത്താതിരിക്കാനും ശ്രദ്ധിക്കണം.

read more
ഫാഷൻസ്ത്രീ സൗന്ദര്യം (Feminine beauty)

പെർഫ്യൂം വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പെർഫ്യൂമുകൾ ഉപയോഗിക്കാത്തവരായി ആരുണ്ട് നമുക്കിടയിൽ? പെർഫ്യൂമുകളുടെ മനംമയക്കുന്ന സുഗന്ധം ശാരീരിക ശുചിത്വത്തിന്റെയും പരിഷ്കൃതിയുടെയും അടയാളമാണെന്ന് പറയാതെ വയ്യ!

പെർഫ്യൂം നമ്മെയും ഒപ്പം നമുക്കു ചുറ്റുമുള്ളവരെയും സന്തോഷിപ്പിക്കുന്നു.ശരീര ദുർഗന്ധമുള്ള ആളുകളുമായി അടുത്തിടപഴകാനും സഹവസിക്കാനുമൊന്നും അധികമാരും ഇഷ്ടപ്പെടുന്നില്ല. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെയാണ് ഓരോ തവണയും നാമെല്ലാവരും ഓരോ തവണ പുറത്ത് പോകാനിറങ്ങുന്നതിന് മുൻപ് സുഗന്ധപൂരിതമായ പെർഫ്യൂമുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നത്.

പെർഫ്യൂമുകൾ ഉപയോഗിക്കുന്ന കാര്യത്തിൽ എല്ലാവർക്കും തങ്ങളുടേതു മാത്രമായ ഇഷ്ടങ്ങളുണ്ട്. ചിലർ പലതരം സുഗന്ധങ്ങളിലുള്ളവ മാറി മാറി പരീക്ഷിക്കുന്നു. ചിലർക്കാകട്ടെ, അവർക്ക് ഇഷ്ടപ്പെട്ടതു മാത്രമായ ചില സുഗന്ധങ്ങൾ മാത്രം തുടർച്ചയായി ഉപയോഗിക്കുന്നു. ശരീരത്തിൽ നിന്നും വമിക്കുന്ന വിയർപ്പിനെയും ദുർഗന്ധത്തെയും മുഴുവനായും അകറ്റികൊണ്ട് നമുക്കും ചുറ്റുമുള്ളവർക്ക് ആനന്ദം പകരുന്ന പെർഫ്യൂമുകൾ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിനായി നിങ്ങളെ സഹായിക്കാനും മികച്ച സുഗന്ധതൈലങ്ങൾ കണ്ടെത്തുന്നതിനായി വളരെ ലളിതവും എളുപ്പവുമായ ചില നുറുങ്ങുകളും തന്ത്രങ്ങളും ഞങ്ങളുടെ പക്കലുണ്ട്. അവ കണ്ടെത്തുക, പെർഫ്യൂമുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയാം.

#1. ഒന്ന് പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ല

പരീക്ഷിച്ചു നോക്കാതെ തന്നെ എനിക്കത് ഇഷ്ടപ്പെടില്ല എന്ന് തീർത്ത് പറയാൻ വരട്ടെ! വ്യത്യസ്തമായ പെർഫ്യൂമുകൾ പരീക്ഷിക്കാൻ പരിശീലിക്കുക. തീക്ഷ്ണ സുഗന്ധമുള്ള റോസ് പോലുള്ള പെർഫ്യൂമുകൾ ചിലപ്പോൾ നിങ്ങൾക്ക് നിങ്ങൾക്ക് പെട്ടെന്ന് ഇഷ്ടപ്പെട്ടെന്ന് വരില്ല. എങ്കിൽ തന്നെയും സമാന സുഗന്ധങ്ങൾ പരീക്ഷിക്കുന്നതിൽ നിന്നും സ്വയം പിന്തിരിപ്പിക്കാൻ ശ്രമിക്കേണ്ട ആവശ്വമില്ല. ഒരുപക്ഷേ ഇടയ്ക്കൊക്കെ ഉപയോഗിച്ച് കഴിയുമ്പോൾ കുറച്ചു നാളുകൾക്കുള്ളിൽ അതിൻറെ സുഖം നിങ്ങൾക്ക് ആകസ്മികമായി തോന്നിയേക്കാം. അതിനാൽ ഇടയ്ക്കൊക്കെ ഇഷ്ടമില്ലാത്ത പെർഫ്യൂമുകളും ഉപയോഗിക്കുന്ന ശീലം പരീക്ഷിക്കുക!

#2. കൈത്തലങ്ങൾ ഉപയോഗിക്കാം

സുഗന്ധം തിരിച്ചറിയാനായി നിങ്ങളുടെ മുഖത്ത് പെർഫ്യൂമുകൾ തളിക്കരുത്. പെർഫ്യൂമുകൾ ടെസ്റ്റ് ചെയ്യുന്നതിനായി നിങ്ങളുടെ വിരലുകളോ അല്ലെങ്കിൽ കൈപ്പത്തിയുടെ മുകൾഭാഗമോ ഉപയോഗിക്കണമെന്നാണ് വിദഗ്ദ്ധർ നിർദേശിക്കുന്നത്. കാരണം, നിങ്ങൾ മൂക്കിനോട് വളരെ അടുത്ത് പെർഫ്യൂം സുഗന്ധം പരക്കുകയാണെങ്കിൽ ഇതുവഴി മൂക്കിന് മറ്റ് സുഗന്ധങ്ങളെ കണ്ടെത്താൻ നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. അതുമാത്രമല്ല നിങ്ങളുടെ മുഖ ചർമ്മം വളരെ മൃദുലമായ ഒന്നാണ് എന്ന കാര്യം മറന്നു പോകരുത്.

#3 കുറച്ച് സമയം നൽകുക.

പെർഫ്യൂമുകൾ ദേഹത്ത് തളിച്ചതിന് ശേഷം ഇതിൻറെ യഥാർത്ഥ സുഗന്ധം തിരിച്ചറിയാനായി കുറഞ്ഞത് ഒരു മിനിറ്റെങ്കിലും നൽകുക. ഇത് സുഗന്ധദ്രവ്യത്തിൽ അടങ്ങിയിരിക്കുന്ന മദ്യത്തിന് ബാഷ്പീകരിക്കാനുള്ള സമയം നൽകുന്നു, അങ്ങനെ നിങ്ങൾക്ക് സുഗന്ധദ്രവ്യത്തിന്റെ സുഗന്ധം പൂർണമായും ലഭ്യമാകും.

#4. കോഫി ബീൻ ട്രിക്ക്

നിങ്ങൾ ടെസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഓരോ പെർഫ്യൂമുകളുടെയും സുഗന്ധം പരിപൂർണമായി തിരിച്ചറിയാനും ആസ്വദിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, ഓരോന്നും പരീക്ഷിച്ചു നോക്കുന്നതിന് മുൻപായ കോഫി ബീൻസ് മണക്കുക. ചുറ്റുമുള്ള ശക്തമായ മറ്റു സുഗന്ധങ്ങളുടെ സാന്ദ്രത കുറയ്ക്കാൻ കോഫി ബീൻസ് സഹായിക്കുന്നു. പുതിയതും വ്യത്യസ്തമായ പെർഫ്യൂമുകൾ പരീക്ഷിക്കുമ്പോൾ ഈ വിദ്യ ശുപാർശ ചെയ്യുന്ന ഒന്നാണ്.

Also read: പൂ പോലെ മൃദുലമായ കൈകൾ വേണ്ടേ? മാർഗ്ഗങ്ങൾ ഇതാ

#5. വീണ്ടും മണക്കുക

പെർഫ്യൂമുകളുടെ പരിപൂർണ്ണമായ സുഗന്ധം ഒറ്റയടിക്ക് നിങ്ങൾക്ക് ചിലപ്പോൾ കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. നിങ്ങൾ ഇതിനകം മറ്റ് സുഗന്ധങ്ങൾ പരീക്ഷിച്ചു നോക്കിയാൽ, അത് കൂടുതൽ വൈവിധ്യ പൂർണ്ണമായി അനുഭവപ്പെടും. അതിനാൽ, ഒന്നോ രണ്ടോ മിനിറ്റ് നേരം കൂടുതൽ തവണ വീണ്ടും ഇത് മണത്തുകൊണ്ട് നമുക്കിത് പരീക്ഷിക്കാം.

#6. കൈത്തണ്ടയിൽ തടവേണ്ട കാര്യമില്ല

പെർഫ്യൂമുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കെട്ടുകഥകളിലൊന്നാണ് ഇത്. പെർഫ്യൂം കൈത്തണ്ടയിലേക്ക് സ്പ്രേ ചെയ്തശേഷം നിങ്ങളുടെ കൈത്തണ്ടയിൽ തടവുന്നത് പെർഫ്യൂം തന്മാത്രകളെ തകർക്കുന്നതിന് കാരണമാവുന്നു. ഇതുമൂലം സുഗന്ധത്തിൽ ചെറിയ രീതിയിൽ മാറ്റം വരാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ആകെ ചെയ്യേണ്ടത് സ്പ്രേ ചെയ്തശേഷം കൈത്തണ്ടയിൽ തിരുമ്മുകയോ സ്പർശിക്കുകയോ ഒന്നും ചെയ്യാതെ തന്നെ നേരിട്ട് മണക്കുക മാത്രമാണ്.

#7. നാഡി തുടിപ്പുള്ള ഭാഗങ്ങളിൽ പ്രയോഗിക്കുക

വളരെക്കാലം നിലനിൽക്കും എന്ന പ്രത്യാശയോടെ നിങ്ങളുടെ ശരീരത്തിലോ വസ്ത്രത്തിലോ ക്രമരഹിതമായ അളവിൽ പെർഫ്യൂം പ്രയോഗിക്കുന്ന ശീലം ഉണ്ടെങ്കിൽ അത് ഒഴിവാക്കുക. ഇത് മിക്കപ്പോഴും നിഷ്ഫലമായി മാറുന്നു. നാഡി തുടിപ്പുള്ള ചർമ്മ ഭാഗങ്ങളാണ് പെർഫ്യൂമുകൾ ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായത്. ഇവിടം നേർത്തതും ഊഷ്മളവുമായിരിക്കും. അതുകൊണ്ടുതന്നെ ഈ ഭാഗത്ത് സുഗന്ധത്തിന് കൂടുതൽ നേരം തുടരാൻ സാധിക്കും. പെർഫ്യൂം പ്രയോഗത്തിനുള്ള ഏറ്റവും മികച്ച പോയിന്റായി ഈ ഭാഗങ്ങളെല്ലാം കണക്കാക്കിയിരിക്കുന്നു എന്നതിനാൽ പെർഫ്യൂമുകൾ നിങ്ങളുടെ കൈത്തണ്ടയിലോ ചെവിക്ക് പിന്നിലോ പ്രയോഗിക്കുക.

#8. നിങ്ങൾക്ക് തലവേദന ഉണ്ടാകുമ്പോൾ പെർഫ്യൂം ഒഴിവാക്കുക

തലവേദന ഉള്ളപ്പോൾ പുറത്തിറങ്ങുക പോലും ചെയ്യാത്തവർ ആണ് നാം ഓരോരുത്തരും. ഈ സമയങ്ങളിൽ പെർഫ്യൂമുകൾ ഉപയോഗിക്കാതിരിക്കുന്നതും അത്യാവശ്യമാണ്. പെർഫ്യൂമുകളുടെ രൂക്ഷഗന്ധം തലവേദന ഈ കൂടാനുള്ള സാധ്യത ഉള്ളവാക്കും. പെർഫ്യൂമുകളിൽ നിന്നും പുറപ്പെടുന്ന സുഗന്ധം നിങ്ങളുടെ വേദന വർദ്ധിപ്പിക്കുകയും നിങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്ന സുഗന്ധം ആണെങ്കിൽ പോലും അതിനെ വികലമായി അനുഭവപ്പെടുകയും ചെയ്യുന്നു.

Also read: മുഖത്ത് കുങ്കുമാദി തൈലം പുരട്ടിയാല്‍ മാറ്റം ചെറുതല്ല

പെർഫ്യൂമുകൾ എവിടെ സൂക്ഷിച്ചുവയ്ക്കാം?

വാഷ്‌റൂമിൽ അല്ല: പെർഫ്യൂമുകൾ എല്ലായ്പ്പോഴും ചൂടിൽ നിന്നും ഈർപ്പത്തിൽ നിന്നും മാറ്റി നിർത്തപ്പെടേണ്ടതുണ്ട്. വാഷ്‌റൂമിൽ ഏറ്റവും കൂടുതലുള്ള രണ്ട് കാര്യങ്ങളാണിത്. അതുകൊണ്ടു തന്നെ ഒരിക്കലും പെർഫ്യൂമുകൾ വാഷ്‌റൂമിലും ബാത്ത്റൂമിലും ഒന്നും സൂക്ഷിച്ചു വയ്ക്കരുത്.

ജനലുകൾക്ക് അടുത്തല്ല: വെളിച്ചവും പെർഫ്യൂമുകളുടെ നല്ല സുഹൃത്തല്ല! നിങ്ങളുടെ പെർഫ്യൂമുകൾ സൂര്യനെ അഭിമുഖീകരിക്കുന്ന വിധത്തിൽ ജനാലകൾക്ക് സമീപം സൂക്ഷിക്കുന്നത് തെറ്റായ ഒരു ആശയമാണ്. ഇതിനു പകരമായി വസ്ത്രങ്ങളും മറ്റു വസ്തുവകകളും കാത്തുസൂക്ഷിക്കുന്ന കൂട്ടത്തിൽ അലമാരകളിൽ അല്ലെങ്കിൽ ക്യാബിനറ്റുകളിലോ സൂക്ഷിച്ചുവയ്ക്കാം.

റഫ്രിജറേറ്റർ: അതേ! ഒരു പെർഫ്യൂം ഒരു രീതിയിലും കേടുപാടുകൾ കൂടാതെ കാത്തു സൂക്ഷിക്കാൻ പറ്റിയ ഇടം നിങ്ങളുടെ ഫ്രിഡ്ജുകൾ തന്നെയാണ്. ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് വഴി ഇതിലെ പ്രത്യേക സുഗന്ധം ശാശ്വതമായി സംരക്ഷിക്കാൻ സാധിക്കുന്നു. അങ്ങനെയെങ്കിൽ ഇഷ്ടാനുസരണം അത് തീരുന്നതുവരെ ഓരോ തവണയും നിങ്ങൾക്കിത് അതിൻറെ മുഴുവൻ സുഗന്ധ തീവ്രതയോടെയും കൂടി ഉപയോഗിക്കാൻ സാധിക്കും.

പെർഫ്യൂമുകൾ ഏതു തന്നെയായാലും നിങ്ങളുടെ ഇഷ്ടാനുസരണം അത് വാങ്ങി ഉപയോഗിക്കുക. അത് ഉപയോഗിക്കുമ്പോൾ ഈ നുറുങ്ങുകൾ പിന്തുടരുക, സ്വയം സുഗന്ധമുള്ളവരായി തുടരുക!

read more
സ്ത്രീ സൗന്ദര്യം (Feminine beauty)

കട്ടിയുള്ള പുരികം വേണോ? പരീക്ഷിക്കാം ഈ വഴികള്‍

നല്ലൊരു ഐബ്രോ ബ്രഷ് സംഘടിപ്പിക്കലാണ് ആദ്യം ചെയ്യേണ്ടത്. ചിലരുടേത് കട്ടിയുള്ള പുരികമാണെങ്കില്‍ കൂടി പല തരത്തിലായിരിക്കും അതിന്റെ കിടപ്പ്

പുരികത്തിന്റെ ആകൃതിക്കനുസരിച്ചാണ് മുഖത്തിന്റെ സൗന്ദര്യം വിലയിരുത്തപ്പെടുകയെന്നൊക്കെ പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടില്ലേ? അത്രയും പ്രധാനമത്രേ പുരികം. പുരികം തീരെ കട്ടിയില്ലാത്തതിനാലും ഘടനയില്ലാത്തതിനാലും വലിയ ആത്മവിശ്വാസക്കുറവ് അനുഭവിക്കുന്നവര്‍ വരെ ധാരാളമുണ്ട്. എന്നാല്‍ ചില പൊടിക്കൈകളിലൂടെ ഈ പ്രശ്‌നത്തെ ഒരു പരിധി വരെ പരിഹരിക്കാനാകും. അവയേതെല്ലാമെന്ന് നോക്കാം.

ഒന്ന്… 

നല്ലൊരു ഐബ്രോ ബ്രഷ് സംഘടിപ്പിക്കലാണ് ആദ്യം ചെയ്യേണ്ടത്. ചിലരുടേത് കട്ടിയുള്ള പുരികമാണെങ്കില്‍ കൂടി പല തരത്തിലായിരിക്കും അതിന്റെ കിടപ്പ്. പുറത്ത് പോകുന്നതിന് മുമ്പും, ചെറിയ ഇടവേളകളിലുമൊക്കെ കൃത്യമായി ചീകിയൊതുക്കുന്നത് പുരികത്തിന് നല്ല കട്ടിയും ആകൃതിയും തോന്നിക്കാന്‍ സഹായിക്കും.

രണ്ട്… 

 

പുരികം അതിന്റെ ആകൃതിക്ക് പുറത്തായി വളര്‍ന്ന് നില്‍ക്കുന്നത് തീര്‍ച്ചയായും അഭംഗിയാണ്. മിക്കവാറും സ്ത്രീകള്‍ ത്രെഡ് ചെയ്താണ് പുരികത്തിന്റെ ആകൃതി സൂക്ഷിക്കുന്നത്. ചിലര്‍ പ്ലംക്കിംഗിലൂടെയും പുരികം ഭംഗിയാക്കാറുണ്ട്. ഇവയെല്ലാം അവനവന്റെ താല്‍പര്യപ്രകാരമാണ് ഓരോരുത്തരും ചെയ്യാറ്. എന്നാല്‍ അധികം വണ്ണം കളയാത്ത രീതിയില്‍ പുരികം ത്രെഡ് ചെയ്യുന്നതിലൂടെ കട്ടി കുറഞ്ഞ പുരികമുള്ളവര്‍ക്കും കട്ടി തോന്നിക്കാന്‍ സഹായിക്കും.

മൂന്ന്…

ഐബ്രോ പെന്‍സില്‍ ഉപയോഗിച്ച് പുരികമെഴുതുന്നത് മുമ്പെല്ലാം മേക്കപ്പിന്റെ ഭാഗം തന്നെയായിരുന്നു. ഇപ്പോള്‍ അത് അത്ര തന്നെ പ്രചാരത്തിലില്ല. എന്നാല്‍ ഐബ്രോ പെന്‍സിലോ ജെല്ലോ ഉപയോഗിച്ച് പുരികം ഒന്ന് മുകളിലൂടെ കളറ് ചെയ്യുന്നത് വളരെ നല്ലതാണ്. പുരികത്തിന് കട്ടിയും ഘടനയും ഉള്ളതായി തോന്നിക്കാന്‍ ഇത് സഹായിക്കും.

read more
ഫാഷൻസ്ത്രീ സൗന്ദര്യം (Feminine beauty)

മുഖകാന്തി വർദ്ധിപ്പിക്കുവാനും നിലനിർത്തുവാനും ആയീ ഇതാ ചില വ്യായാമങ്ങൾ

മുഖവ്യായാമം ചെയ്യുന്നതിലൂടെ ഏറെക്കാലം സൗന്ദര്യം നിലനിര്‍ത്താനാകും. മാത്രമല്ല, രക്തയോട്ടം വര്‍ധിക്കുന്നതിലുടെ ചര്‍മകോശങ്ങള്‍ക്ക് വേണ്ട പോഷകങ്ങളും ലഭിക്കും. കോശങ്ങള്‍ പുനരുജ്ജീവിക്കുകയും ചുളിവുകളുണ്ടാകുന്നത് തടയുകയും ചെയ്യും. വളരെ പെട്ടെന്ന് തന്നെ ഫലം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ 20 മിനിറ്റുവെച്ച്‌ ആഴ്ചയില്‍ അഞ്ച് പ്രാവശ്യമെങ്കിലും മുഖവ്യായാമം ശീലമാക്കണം.

പുരികങ്ങള്‍ക്ക്

ചൂണ്ടുവിരലും മധ്യവിരലും ചേര്‍ത്ത് പുരികത്തെ മുകളില്‍ നിന്ന് താഴേക്ക് മൃദുലമായി തള്ളുക. ഒപ്പം പുരികങ്ങള്‍ മുകളിലേക്കും താഴേക്കും ഉയര്‍ത്താനും ശ്രദ്ധിക്കുക. 10 പ്രാവശ്യം വീതം ആറ് തവണ ഇതാവര്‍ത്തിക്കുക.

 

ആകൃതിയൊത്ത താടികള്‍ക്ക്

മുഖത്തെ കൊഴുപ്പ് കുറയാനുള്ള വ്യായാമം ഏറെ പ്രധാനമാണ്. തല ഉയര്‍ത്തിപ്പിടിക്കുക. കീഴ്ച്ചുണ്ട് മേല്‍ച്ചുണ്ടിലേക്ക് പരമാവധി കയറ്റിപ്പിടിക്കുക. 10സെക്കന്റ് ഈ അവസ്ഥയില്‍ തുടരുക. 10-15 തവണ ഇങ്ങനെ ചെയ്യാം.

കവിള്‍ത്തടങ്ങള്‍ക്ക്

വിരലുകള്‍കൊണ്ട് ഇരുകവിള്‍ത്തടങ്ങളും പിടിച്ച്‌, ചര്‍മം വലിയുന്നതുവരെ മൃദുവായി ഉയര്‍ത്തുക. തുടര്‍ന്ന് ‘0’ എന്ന പോലെ വായ തുറന്നുപിടിക്കുക. അഞ്ച് സെക്കന്റ് ഇങ്ങനെ തുടരുക. ഇതുപോലെ 10-15 പ്രാവശ്യം ആവര്‍ത്തിക്കുക.

മുഖത്തിനും യോഗ

രണ്ട് കൈകകളും കൂട്ടിത്തിരുമ്മി ചൂടാക്കിയശേഷം, കണ്ണടച്ചുപിടിച്ച്‌ കൈകള്‍കൊണ്ട് കുറച്ചുനേരം ശ്വാസമെടുക്കാം. ഇതു പോലെ ഒരു കണ്ണ് അടച്ചു പിടിച്ച്‌ ഒരു സെക്കന്റിന് ശേഷം കണ്ണിനു ചുറ്റുമുള്ള എല്ലാ പേശികളെയും സങ്കോചിപ്പിച്ചെന്ന് ഉറപ്പാക്കണം. ശേഷം- കണ്ണ് തുറക്കുക. രണ്ട് കണ്ണും ഇത്തരത്തില്‍ 25 പ്രാവശ്യം ചെയ്യണം.മുഖവ്യായാമം ചെയ്യുന്നതിന് മുന്‍പ് കൈകള്‍ വൃത്തിയാക്കാന്‍ മറക്കരുത്.

read more
സ്ത്രീ സൗന്ദര്യം (Feminine beauty)

മുഖസൗന്ദര്യം വർധിപ്പിക്കുവാൻ ചില മാർഗങ്ങൾ

ശാരീരികം മാത്രമല്ല, മാനസികവും വൈകാരികവുമായ നിരന്തര സമ്മര്‍ദങ്ങള്‍ നിശ്ചയമായും മുഖത്ത് ചുളിവുകള്‍ നേരത്തെ പ്രത്യക്ഷപ്പെടാനും മുഖത്തുണ്ടാകുന്ന മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുവാനും പര്യാപ്തമാണ്

മുഖസൗന്ദര്യം എന്നാല്‍ കറുപ്പോ വെളുപ്പോ അല്ല. ചര്‍മ്മത്തിന്റെ ആരോഗ്യമാണ്. ഇത് മുഖത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ആകര്‍ഷമുള്ള മുഖം ആത്മവിശ്വാസം പകരും. എന്നാല്‍ പലപ്പോഴും മുഖക്കുരുവും ശ്രദ്ധക്കുറവ് മൂലമുണ്ടാകുന്ന ചെറിയ പാടുകളും മുഖസൗന്ദര്യം കെടുത്തും. ഈ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷനേടാന്‍ ആയുര്‍വേദത്തില്‍ ചില മാര്‍ഗങ്ങളുണ്ട്. അതില്‍ പ്രധാനം ഭക്ഷണത്തിലും ജീവിത രീതിയിലും മാറ്റം വരുത്തുക എന്നതാണ്.

1. മുഖക്കുരുവിന്റെ പ്രശ്‌നം കൂടുതലായി അലട്ടുന്നവര്‍ മുട്ട, കൊഴുപ്പുകള്‍, എണ്ണയിലും മറ്റും വറുത്ത ആഹാരപദാര്‍ത്ഥങ്ങള്‍, തൈര്, പുളി, ഉപ്പ്, എരിവ്, മറ്റ് മസാലകള്‍ എന്നിവയുടെ ഉപയോഗത്തില്‍ നിയന്ത്രണം വരുത്തേണ്ടതാണ്.
2. മുഖക്കുരു മാറാനായി ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് കുഴമ്പു രൂപത്തിലാക്കി മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക.

3. പാച്ചോറ്റിത്തൊലി, കൊത്തമല്ലി, വയമ്പ് എന്നിവ അരച്ച് പുരട്ടുന്നതും മുഖക്കുരുവിന് നല്ലതാണ്.
4. ആര്യവേപ്പിലയും ചെറുപയറും മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടി ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകുക. ആര്യവേപ്പില കഷായം കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്.

മുഖത്തെ പാടുകള്‍ക്ക് പരിഹാരം

മുഖത്തുണ്ടാകുന്ന വിവിധതരം പാടുകള്‍, സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന കണ്ണുകള്‍ക്ക് താഴെയും ചുറ്റുമായുണ്ടാകുന്ന കറുത്ത അടയാളങ്ങള്‍, ചിക്കന്‍ പോക്‌സ് വന്നതിനു ശേഷം കാണുന്ന പാടുകള്‍ എന്നിവ മുഖസൗന്ദര്യവുമായി ബന്ധപ്പെട്ട് സാധാരണ കാണുന്ന പ്രശ്‌നങ്ങളാണ്.
1. മുഖത്തെ പാടുകള്‍ മാറ്റുന്നതിന് ഉപയോഗിക്കുന്നവയില്‍ വളരെ പ്രധാനപ്പെട്ട ഔഷധമാണ് രക്തചന്ദനം. രക്തചന്ദനം തേനുമായി ചേര്‍ത്തരച്ച് കിട്ടുന്ന ലേപനം മുഖത്ത് പൂശിയ ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയുക. ഇത് മുഖത്തും കണ്ണിനു ചുറ്റും കാണുന്ന പാടുകളും കരുവാളിപ്പും മാറ്റി മുഖകാന്തി വര്‍ധിപ്പിക്കുന്നു.
2. ഞാവല്‍ തളിര്, മാവിന്‍ തളിര്, മഞ്ഞള്‍, മരമഞ്ഞള്‍, കസ്തൂരിമഞ്ഞള്‍ ഇവ തൈരില്‍ വെള്ളത്തിലരച്ച് പുതിയ ശര്‍ക്കരയും ചേര്‍ത്ത് തേയ്ക്കുന്നത് മുഖത്തെ കറുത്ത പാടുകള്‍ മാറുന്നതിനു ഫലപ്രദമാണ്.
3. ആര്യവേപ്പിലയും പച്ചമഞ്ഞളും തേങ്ങാപ്പാലില്‍ അരച്ചു പുരട്ടുന്നത് ചിക്കന്‍പോക്‌സ് മൂലം വന്ന പാടുകള്‍ മാറാന്‍ ഉപയോഗിച്ചു വരുന്നു.

മുഖകാന്തി വര്‍ധിപ്പിക്കാം

1. മുഖത്തെ അഴുക്കുകള്‍ പോയി പുതുമയാര്‍ന്നതാകുവാന്‍ ത്രിഫലാ കഷായം കൊണ്ട് മുഖം കഴുകുക.
2. ചെറുനാരങ്ങാ നീരും തേനും ചേര്‍ത്ത് പുരട്ടുന്നത് മുഖകാന്തി വര്‍ധിപ്പിക്കും.
3. രക്തചന്ദനം, വെളുത്ത ചന്ദനം എന്നിവ തേന്‍ ചേര്‍ത്ത് അരച്ചു പുരട്ടുന്നത് മുഖത്തെ പാടുകള്‍ മാറുന്നതിനും മുഖചര്‍മത്തിന്റെ ആരോഗ്യവും കാന്തിയും എന്നും നിലനിര്‍ത്തുന്നതിനും ഉപയുക്തമാണ്.
4. കറ്റാര്‍വാഴയും മഞ്ഞളും ചേര്‍ത്തരച്ചു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ നിയന്ത്രിക്കുവാന്‍ നല്ലതാണ്.

മുഖം മനസിന്റെ കണ്ണാടി

ശാരീരികം മാത്രമല്ല, മാനസികവും വൈകാരികവുമായ നിരന്തര സമ്മര്‍ദങ്ങള്‍ നിശ്ചയമായും മുഖത്ത് ചുളിവുകള്‍ നേരത്തെ പ്രത്യക്ഷപ്പെടാനും മുഖത്തുണ്ടാകുന്ന മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുവാനും പര്യാപ്തമാണ്. നമ്മുടെ മനോവൈകാരിക വിക്ഷോഭങ്ങളുടെ കണ്ണാടിയാണ് മുഖം.ഉള്ളിലേയ്ക്കും പുറമേയ്ക്കുമായി കരിങ്ങാലി, കണിക്കൊന്ന, കടുക്ക, നെല്ലിക്ക, താന്നിക്ക, ആര്യവേപ്പ്, വെളുത്ത ചന്ദനം, രക്തചന്ദനം, തഴുതാമ, മഞ്ചട്ടി, നെന്മേണി വാക, രാമച്ചം, പതിമുഖം, കസ്തൂരി മഞ്ഞള്‍ തുടങ്ങിയ വിവിധ ഔഷധദ്രവ്യങ്ങള്‍ ഉപയോഗിച്ചുള്ള പലതരം ഔഷധങ്ങള്‍ ഉപയോഗിച്ചു വരുന്നു. ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുന്ന ഖദിരാരിഷ്ടം, നിംബാദി കഷായം, ആരഗ്വധാദി കഷായം, ഏലാദികേരം, ഏലാദി ചൂര്‍ണ്ണം, ത്രിഫല ചൂര്‍ണ്ണം മുതലായ ഔഷധങ്ങളും ഫലപ്രദമാണ്.

read more
ആരോഗ്യംലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

സ്ത്രീകൾ പൊതുവെ മറ്റുള്ളവരും ആയീ തുറന്നു പറയുവാൻ മടിക്കുന്ന ചില ആരോഗ്യ പ്രേശ്നങ്ങൾ

ശാരീരിക ബുദ്ധിമുട്ടുകള്‍ തുറന്നു പറയാന്‍ സ്ത്രീകള്‍ പൊതുവേ മടികാണിക്കും. പ്രത്യേകിച്ച് സ്ത്രീകളുടെ മാത്രം ആരോഗ്യപ്രശ്‌നങ്ങള്‍. പല വിഷയങ്ങളും മറ്റൊരാളോട് പങ്കു വയ്ക്കുവാന്‍ അവര്‍ക്ക് മടിയും പേടിയും നാണവുമാണ്. ചിലപ്പോള്‍ തുറന്ന് സംസാരിക്കുവാന്‍ പറ്റിയ ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ ഇല്ലാത്തതാവാം കാരണം. ആരോഗ്യപ്രശ്‌നങ്ങള്‍ തുറന്നു പറയാന്‍ മടിക്കുന്നതിനാല്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഗുരുതരമാവുന്ന നിലയില്‍ എത്തിച്ചേരും.

ശാരീരിക പ്രശ്‌നങ്ങള്‍

സാധാരണരീതിയില്‍ പ്രത്യുല്‍പാദനാവയം അഥവാ ജനനേന്ദ്രിയം സംബന്ധമായ കാര്യങ്ങള്‍ സ്ത്രീകള്‍ തുറന്ന് പറയുവാന്‍ ആഗ്രഹിക്കാറില്ല. മിക്കതും ശാരീരിക പരിശോധന കൊണ്ടോ മറ്റു ചെറിയ പരീക്ഷണങ്ങള്‍ വഴിയോ അസുഖം കണ്ടുപിടിച്ച് മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കാവുന്നതേയുള്ളൂ.

വെള്ളപോക്ക്

എല്ലാ സ്ത്രീകള്‍ക്കും ചെറിയ തോതില്‍ യോനി സ്രവം ഉണ്ടാകാറുണ്ട്. ആര്‍ത്തവചക്രമനുസരിച്ച് ഈ സ്രവത്തില്‍ വ്യത്യാസങ്ങള്‍ കാണാറുണ്ട്. അണ്ഡോല്‍പ്പാദനത്തിന് മുമ്പ് തെളിഞ്ഞതും വലിയുന്നതുമായിരിക്കും. അതിനുശേഷം, ഇത് കട്ടിയുള്ളതും ഒട്ടിപ്പിടിക്കുന്നതുമായി തീരുന്നു. അണുബാധ, ബാക്റ്റീരിയല്‍ വജിനോസിസ്, പൂപ്പല്‍ രോഗം (കാന്‍ഡിഡയാസിസ്) എന്നിവയാണ് സ്വാഭാവികമായി അധികമായിയുണ്ടാകുന്ന സ്രവം. ഇത് കൂടാതെ ഗര്‍ഭാശയഗളത്തിന്റെ പോളിപ്, മുഴ, യോനിയുടെ അകത്തു പാഡ് വയ്ക്കുക എന്നിവയുമാകാം. അണുബാധ മൂലമുണ്ടാകുന്ന ചൊറിച്ചിലോ, സ്രവത്തില്‍ നിറവ്യത്യാസമോ, ദുര്‍ഗന്ധമോ കൂടാതെ അടിവയറുവേദന, പുകച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകാം. വജിനോസിസില്‍ മീനിന്റെ മണമുള്ള നേര്‍ത്ത സ്രവമാണ് ഉണ്ടാകുക. പക്ഷെ, പൂപ്പല്‍ ബാധയില്‍ തൈര് പോലെ വെളുത്ത സ്രവമായിരിക്കും. ട്രൈക്കോമോണസ് അണുബാധയാട്ടെ ഇളം പച്ച നിറത്തിലും കാണപ്പെടുന്നു.
മൂത്രത്തില്‍ പഴുപ്പ് ഉണ്ടെങ്കില്‍ മൂത്രമൊഴിക്കുമ്പോള്‍ നീറ്റലോ കൂടെക്കൂടെ മൂത്രമൊഴിക്കുവാന്‍ തോന്നുകയോ അടിവയറുവേദനയോ ഉണ്ടാകാം. മലബന്ധമുണ്ടെങ്കില്‍ മലദ്വാരത്തില്‍ വേദനയോ പൊട്ടലോ അര്‍ശസോ ഉണ്ടാകാം. പരിശോധനകള്‍ ചെയ്ത് അസുഖം സ്ഥിരീകരിച്ച ശേഷം ശരിയായ ചികിത്സ തേടിയില്ലെങ്കില്‍ മറ്റ് സങ്കീര്‍ണതകളിലേക്ക് ചെന്നെത്തും.

ലൈംഗികരോഗങ്ങള്‍

ഇതില്‍ ഉള്‍പ്പെടുന്നതാണ് ട്രൈക്കോമോണസ് വാജിനാലിസ്, ക്ലമീഡിയ, ഗൊണേറിയ എന്നിവ. വയറു വേദന, ഡിസ്ചാര്‍ജ് (വെള്ളപോക്ക്), പുണ്ണുകള്‍, മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രനാളിയില്‍ നിന്ന് സ്രവം എന്നീ ലക്ഷണങ്ങള്‍ ഉണ്ടാവാം. പരിശോധനകള്‍ വഴി രോഗം സ്ഥിരീകരിക്കുകയും മരുന്നുകള്‍ നല്‍കി ചികിത്സിക്കുകയും ചെയ്യുക. ലൈംഗികമായി പടരുവാന്‍ സാധ്യത ഉള്ളത് കൊണ്ട്തന്നെ പങ്കാളിയെയും ചികിത്സിക്കേണ്ടിയിരിക്കുന്നു. ഇത്തരം രോഗക്കാര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുകയും വേണം.

ഹെര്‍പീസ് വൈറസ്, ഹ്യൂമന്‍ പാപ്പിലോമാ വൈറസ് എന്നിവയും ലൈംഗികമായി പടരുന്നതാണ്. എച്ച്പി വി വൈറസ് ചെറിയ കുമിളകള്‍ ഉണ്ടാക്കുന്നു. ഗര്‍ഭാശയഗള അര്‍ബുദത്തിന് ഇവ കാരണമായേക്കാം. ഇതിനെതിരെ കുത്തിവയ്പും എടുക്കാവുന്നതാണ്. ഇന്ന് ഗര്‍ഭിണികളില്‍ സാധാരണ പരിശോധിക്കുന്നത് കൂടാതെ മറ്റ് ലൈംഗികരോഗങ്ങള്‍ ഉള്ളവരിലും പരിശോധന നടത്തുന്നു. ഒന്നില്‍ കൂടുതല്‍ പങ്കാളികള്‍ ഉള്ളവരിലും സ്വവര്‍ഗരതിക്കാരിലുമാണ് ഈ പ്രശ്‌നം അധികമായും കണ്ടുവരുന്നത്.

ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നീ വൈറസുകള്‍ക്കും ലൈംഗികമായി പടരുവാനുള്ള സാധ്യത കൂടുതലാണ്. ലൈംഗികപരമായ ജീവിതശൈലിയില്‍ അപായഹേതുക്കളുള്ളവര്‍ തീര്‍ച്ചയായും ഈ അണുക്കള്‍ക്ക് എതിരെയുള്ള പരിശോധനകള്‍ നടത്തേണ്ടിയിരിക്കുന്നു. ഹെപ്പറ്റൈറ്റിസ് ബി യ്ക്ക് എതിരെയുള്ള കുത്തിവയ്പും എടുക്കാവാന്നതാണ്. ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം ഒരു പരിധി വരെ ലൈംഗിക രോഗങ്ങളില്‍ നിന്ന് രക്ഷ നല്‍കുന്നു. ശരിയായ രീതിയുള്ള ലൈംഗികാരോഗ്യം അഭ്യസിച്ചാല്‍ തന്നെ പല അസുഖങ്ങളില്‍ നിന്ന് സ്വയംരക്ഷ നേടാം.

ഗര്‍ഭാശയഗള അര്‍ബുദം

സ്ത്രീകളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന അര്‍ബുദമാണ് സര്‍വിക്കല്‍ ക്യാന്‍സര്‍/ഗര്‍ഭാശയഗള അര്‍ബുദം. ഹ്യൂമന്‍ പാപ്പിലോമാ വൈറസാണ് ഇതിനൊരു കാരണം. വൈറസിനെ ചെറുക്കുവാന്‍ പ്രതിരോധകുത്തിവയ്പ്പും ലഭ്യമാണ്. രക്തസ്രാവം അഥവാ ബന്ധപ്പെടലിനുശേഷമുള്ള രക്തസ്രാവം, വെള്ളപോക്ക്, അടിവയറുവേദന എന്നിവ ഗര്‍ഭാശയഗളത്തിന്റെ ലക്ഷണങ്ങളാണ്. പ്രാരംഭത്തില്‍ ലക്ഷണങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്നിരിക്കെ ഒരു സരളമായ പരിശോധന വഴി ഈ രോഗം കണ്ട് പിടിക്കാവുന്നതാണ്. ഈ മുന്‍കൂര്‍ പരിശോധനയാണ് പാപ്‌സ്മിയര്‍ ടെസ്റ്റ്. ടെസ്റ്റിലൂടെ ഗര്‍ഭാശയഗളത്തില്‍ നിന്നും കോശങ്ങള്‍ എടുത്ത് പരിശോധിക്കുന്നു. അണുബാധയോ അഥവാ കാന്‍സറോ കണ്ടുപിടിക്കുന്നതനുസരിച്ച് ചികിത്സ നല്‍കുന്നു.

ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍

പതിനാറ് വയസുവരെ ആര്‍ത്തവം തുടങ്ങില്ലെങ്കില്‍ പെണ്‍കുട്ടിയെ തീര്‍ച്ചയായും ചികിത്സയ്ക്ക് വിധേയമാക്കേണ്ടതാണ്. ആര്‍ത്തവം ആരംഭിച്ചതിനുശേഷം മുറയ്ക്ക് വരാതിരുന്നാലും രക്തസ്രാവം കുറവാണെങ്കിലും അതിന്റെ കാരണം കണ്ടെത്തുക. ഗര്‍ഭധാരണം കൂടാതെ എക്‌ടോപിക് ഗര്‍ഭം, പിറ്റിയൂട്ടറി ഗ്രന്ഥിയുടെ മുഴയോ, അണ്ഡാശയത്തിലെ പിസിഒഎസ് എന്ന പ്രശ്‌നങ്ങളോക്കെ കാരണങ്ങളാകാം.

ആര്‍ത്തവം ശരിയല്ലെങ്കിലോ, ആര്‍ത്തവസമയത്ത് അമിത രക്തസ്രാവം ഉണ്ടെങ്കിലോ അല്ലെങ്കില്‍ അമിതമായി വയറുവേദനയുണ്ടെങ്കിലോ ഹോര്‍മോണുകളുടെ പ്രശ്‌നമോ ഗര്‍ഭപാത്രത്തിന്റയോ അണ്ഡാശയത്തിന്റെയോ പ്രശ്‌നമോയാകാം. എന്‍ഡോമെട്രിയോസിസ് എന്ന അസുഖത്തില്‍ അടിവയറുവേദന കൂടാതെ മാസമുറയോടൊപ്പമുള്ള വേദനയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴുള്ള വേദനയും ഉണ്ടാകുന്നു. അമിതമായ ആര്‍ത്തവം, മൂത്രാശയമോ വന്‍കുടലിലെ പ്രശ്‌നമോ ഉണ്ടാകാം.

ആര്‍ത്തവത്തോടനുബന്ധിച്ച് ഹോര്‍മോണുകളുടെ വ്യതിയാനം മൂലം ശാരീരിക അസ്വസ്ഥകള്‍ ഉണ്ടാകുന്നതിനെയാണ് പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്ന് പറയുന്നത്. ആര്‍ത്തവവിരാമത്തോട് കൂടിയും ചില ലക്ഷണങ്ങളും മാനസികപ്രശ്‌നങ്ങളും ഉണ്ടാകാം. തീവ്രമായ അവസ്ഥയില്‍ ഇവ ചികിത്സിച്ച് ഒരു പരിധി വരെ ആശ്വാസം ലഭിക്കാവുന്നതാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് ശേഷമാണ് രക്തസ്രാവമെങ്കില്‍ അഥവാ രണ്ടു മാസമുറകള്‍ക്കിടയിലോ രക്തസ്രാവം ഉണ്ടാകുകയാണെങ്കില്‍ അത് ഗര്‍ഭാശയ അര്‍ബുദത്തിന്റെ ലക്ഷണമാകാം. നിസാരമായി കാണാതെ, ഭയപ്പെടാതെ ചികിത്സ തീര്‍ച്ചയായും തേടുക.

ഗര്‍ഭാശയം, അണ്ഡാശയം

മാംസപേശികളുടെ അയവ് മൂലമാണ് ഗര്‍ഭപാത്രം അല്ലെങ്കില്‍ ആമാശയം കീഴ്‌പോട്ടേക്ക് വരുന്നത്. അല്ലെങ്കില്‍ ചുമയ്ക്കുമ്പോള്‍ മൂത്രം അറിയാതെ പോകുന്നു. ആരംഭത്തില്‍ ചില വ്യായാമങ്ങള്‍ ചെയ്ത് ഒരു പരിധി വരെ നിയന്ത്രിക്കാം. അത് കൂടാതെ മറ്റു കാരണങ്ങള്‍ കണ്ടുപിടിച്ച്് മരുന്നുകള്‍ വഴിയോ ശസ്ത്രക്രിയ വഴിയോ പ്രശ്‌നം പരിഹരിക്കാം. അണ്ഡാശയത്തിലെ മുഴകള്‍, സിസ്റ്റുകള്‍ എന്നിവ ഉണ്ടാകാം. സാധരണ ഒരു വയറിന്റെ സോണോഗ്രാം സ്‌കാന്‍ വഴി കണ്ടുപിടിച്ച് ചികിത്സിക്കാവുന്നതാണ്.

ഗര്‍ഭനിരോധനം

ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഇന്ന് പലതും ലഭ്യമാണെങ്കിലും ഇതിന് അത്ര സ്വീകാര്യത ലഭിച്ചിട്ടില്ല. ഗര്‍ഭനിരോധനത്തിന് ഏതു മാര്‍ഗമാണ് സ്വീകരിക്കേണ്ടതെന്ന കാര്യം പങ്കാളികള്‍ ഇരുവരും ചേര്‍ന്ന് തീരുമാനിക്കേണ്ടതാണ്. ഗര്‍ഭം ധരിച്ചതിനുശേഷം അത് അലസിപ്പിക്കുന്നതിലും നല്ലത് വിദഗ്ധ നിര്‍ദേശങ്ങളോടുകൂടി ഒരു മാര്‍ഗം സ്വീകരിക്കുക എന്നതാണ്. ഇനി അഥവാ ഗര്‍ഭം അലസിപ്പിക്കേണ്ട ഒരവസരം ഉണ്ടാകുകയാണെങ്കില്‍ അതും അംഗീകരിക്കപ്പെട്ട ആശുപത്രിയില്‍ നിന്ന് മാത്രം ചെയ്യുക.

വന്ധ്യത

പല ദമ്പതിമാരും കുട്ടികളുണ്ടാവാത്തതിന്റെ കാരണമറിയുവാനും പ്രതിവിധി സ്വീകരിക്കാനും വൈമനസ്യം കാണിക്കാറുണ്ട്. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നതാണ് പലരുടെയും ചിന്ത. ജന്മനായുള്ള തകരാറുകള്‍ കൂടാതെ, ബാഹ്യ ജനനേന്ദ്രിയാവയവങ്ങളില്‍ അണുബാധ, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അനുഭവപ്പെടുന്ന വേദനയും യോനിയുടെ പ്രശ്‌നങ്ങളും ഗര്‍ഭശയഗള പ്രശ്‌നങ്ങള്‍, ഫലോപ്യന്‍ നാളികളുടെ പ്രശ്‌നങ്ങള്‍, പിസീഓഎസ് ഉള്‍പ്പെടെ അണ്ഡാശയങ്ങളുടെ പ്രശ്‌നങ്ങള്‍, ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ, കാലപ്പഴക്കമുള്ള അസുഖങ്ങള്‍ എന്നിങ്ങനെ നീളുന്നു പട്ടിക. സാമ്പത്തികപ്രശ്‌നങ്ങളും ചെലവുകളും മറ്റു ചിലരെ ചികിത്സയില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. പക്ഷെ യുക്തിപരമായ രീതിയില്‍ മുന്നോട്ട് പോവുകയും സമയം പാഴാക്കാതെ ഉചിതമായ ചികിത്സ സ്വീകരിക്കുകയുമാണ് വേണ്ടത്. ചിലപ്പോള്‍ വയറിന്റെ സോണോഗ്രാം ചെയ്യേണ്ടി വരാം. അല്ലെങ്കില്‍ ലാപ്പറോസ്‌കോപി പോലെയുള്ള ശസ്ത്രക്രിയ വേണ്ടി വന്നേക്കാം. ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ എത്രയും നേരത്തെ ചികിത്സിക്കുന്നതാണ് നല്ലത്.

സ്തനാര്‍ബുദം

സ്തനാര്‍ബുദം ലോകത്തില്‍ തന്നെ ഏറ്റവും വ്യാപകമായ രോഗമാണ്. സ്തനങ്ങളുടെ ആകാരം, രൂപം, വലിപ്പവ്യത്യാസം, വെളിയില്‍ കാണുന്ന മുഴ, തൊലിപ്പുറത്തുള്ള ചുവന്ന തടിപ്പ്, ചുളിവുകള്‍, ഓറഞ്ചിന്റെ തൊലി പോലെ കാണപ്പെടുക, സ്തനങ്ങളുടെ ഉള്ളില്‍ ഉള്ള മുഴകള്‍, മുലഞെട്ടുകള്‍ ഉള്ളിലേക്ക് വലിഞ്ഞിരിക്കുക, മുലഞെട്ടുകളില്‍ നിന്ന് ദ്രാവകം, പുണ്ണ്, ശലകങ്ങള്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. സ്തനാര്‍ബുദം കണ്ടുപിടിക്കുകയാണെങ്കില്‍ ചികിത്സിക്കാന്‍ മാസാമാസം ചെയ്യാവുന്ന സ്വയം സ്തന പരിശോധനയാണ് ഏറ്റവും എളുപ്പമായിട്ടുള്ള മാര്‍ഗം. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ വൈദ്യസഹായം തേടുക.
ആവശ്യമുണ്ടെങ്കില്‍ ഡോക്ടര്‍ മറ്റ് പരിശോധനകളായ അള്‍ട്രാസൗണ്ട്, മാമ്മോഗ്രാം, ബയോപ്‌സി എന്നിവ ശുപാര്‍ശ ചെയ്യും. ആറു മാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രം കൊടുക്കുന്നത് സ്തനാര്‍ബുദം വരാനുള്ള സാധ്യത കുറയ്ക്കുന്നു.

ജീവിതശൈലി രോഗങ്ങള്‍

പ്രമേഹം, രക്താതിസമ്മര്‍ദം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്‌നങ്ങള്‍, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍, മറ്റ് അര്‍ബുദങ്ങള്‍ എന്നിവ ലക്ഷണങ്ങള്‍ അനുസരിച്ച് എത്രയും നേരത്തെ കണ്ടുപിടിച്ച് ചികിത്സ തേടുന്നതാണ് ഉത്തമം. മുറയ്ക്കുള്ള ശരീരപരിശോധന എല്ലാ വര്‍ഷവും നടത്തുകയാണെങ്കില്‍ മറ്റു ജീവിതശൈലീരോഗങ്ങള്‍ ഉണ്ടോയെന്ന് അറിയുകയും അവ ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. കൂടാതെ ചികിത്സകനെ കാണുമ്പോള്‍ എന്തെങ്കിലും സംശയങ്ങളും ദൂരീകരിക്കാവുന്നതാണ്.

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍

ശാരീരികമായ വ്യത്യാസങ്ങള്‍ കൂടാതെ മാനസികമായും സ്ത്രീകളും പുരുഷന്മാരും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. ഇതുമൂലം ഒരേപോലെയുള്ള സാഹചര്യങ്ങളിലും അനുഭവങ്ങളിലും ഒരു സ്ത്രീയും പുരുഷനും പ്രതികരിക്കുന്നതില്‍ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ പുരുഷന്മാരിലും സ്ത്രീകളിലും കണ്ടുവരുന്ന മാനസിക പ്രശ്‌നങ്ങളും വിഭിന്നമാണ്. ചില മാനസിക രോഗങ്ങള്‍ സ്ത്രീകളില്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കൂടാതെ മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നതും സ്ത്രീകളില്‍ കുറവായിട്ടാണ് കണ്ടു വരുന്നത്.

വിഷാദരോഗം

വിഷാദരോഗത്തിന്റെ മുഖ്യലക്ഷണങ്ങള്‍, രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ദൈനംദിനജീവിതത്തില്‍ ചെയ്തിരുന്ന പ്രവൃത്തികളില്‍ സന്തോഷം കിട്ടാതിരിക്കുക അല്ലെങ്കില്‍ താല്‍പര്യക്കുറവ്, ആശയില്ലാതിരിക്കുക, ഉറക്കക്കുറവ്, അമിത ഉറക്കം, ഉന്മേഷമില്ലായ്മ, രുചിക്കുറവോ കൂടുതലോ, പരാജയമായെന്ന തോന്നല്‍/മൂല്യക്കുറവ്, ശ്രദ്ധക്കുറവ്, വേവലാതി അല്ലെങ്കില്‍ മന്ദഗതി, ആത്മഹത്യാപ്രവണത എന്നിവ. കൂടാതെ നൈരാശ്യം, സങ്കടം, ലൈംഗികവിരസത എന്നിവയും ഉണ്ടാകാം. പക്ഷെ അത് മറ്റുള്ളവര്‍ അറിഞ്ഞാല്‍ എന്ത് വിചാരിക്കും എന്നോര്‍ത്ത് നമ്മള്‍ ആരോടും പറയാന്‍ കൂട്ടാക്കുന്നില്ല. രോഗലക്ഷണങ്ങളുടെ ആരംഭത്തില്‍ തന്നെ വിവരങ്ങള്‍ ഒളിപ്പിച്ചു വയ്ക്കാതെ ഏറ്റവും
വേണ്ടപ്പെട്ടവരോടോ വിശ്വസ്തരോടോ സംസാരിക്കുകയും വിഷമം പങ്കു വയ്ക്കുകയും ചെയ്യുക. മരുന്നുകളോ വ്യവഹാരചികിത്സയോ അല്ലെങ്കില്‍ രണ്ടും ഉപയോഗിച്ചോ ചികിത്സിക്കാവുന്നതാണ്.

ഉത്കണ്ഠ

ചെറിയ കാര്യങ്ങള്‍ക്കുവരെ ഭീതി, പിരിമുറുക്കം, നെഞ്ചിടിപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍. ഉത്കണ്ഠ ഉള്ളവരില്‍ അനുപാതമില്ലാതെയും അകാരണമായിട്ടുമായിരിക്കും ഈ അവസ്ഥ ഉണ്ടാകുക. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കൂടാതെ, ശാരീരികമായി ക്ഷീണം, തലവേദന, ദേഷ്യം, മാംസപേശികളില്‍ പിരിമുറുക്കം, ശ്രദ്ധക്കുറവ്, നെഞ്ചിടിപ്പ്, വയറിളക്കം, ശ്വാസംമുട്ട് വരെ ഉണ്ടാകാം. സമ്മര്‍ദം കുറയ്ക്കുവാന്‍ വേണ്ടിയുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുക, ചികിത്സ തേടുന്നതും അനിവാര്യമാണ്.

ലൈംഗിക പ്രശ്‌നങ്ങള്‍

ലൈംഗികത ഇന്നും നമ്മുടെ സമൂഹത്തില്‍ ആരും സംസാരിക്കാത്ത ഒരു വിഷയമാണ്. ഈ വിഷയത്തെക്കുറിച്ച് സ്‌കൂളിലും കോളജുകളില്‍ പോലും ഒരു പാഠ്യവിഷയമായി അധ്യാപകര്‍ പറഞ്ഞു കൊടുക്കുന്നില്ല, രക്ഷകര്‍ത്താക്കളും മടിക്കുന്നു. ഈ വിഷയങ്ങളെ കുറിച്ചറിയുവാനുള്ള ശരിയായ സ്രോതസ്സുകളും അധികം ലഭ്യമല്ല.

ലൈംഗിക താല്‍പര്യം

ഒരാള്‍ക്ക് സ്വന്തം ലിംഗത്തിലെയോ എതിര്‍ലിംഗത്തിലെയോ ആളുമായി ആകര്‍ഷണം തോന്നാം. ഒരേ ലിംഗവുമായി സ്വയം ധാരണ ഉള്‍ക്കൊള്ളുന്നുവെങ്കില്‍ സ്വവര്‍ഗപ്രേമി ലെസ്ബിയന്‍ എന്ന് വിശേഷിപ്പിക്കുന്നു.

ലൈംഗിക പ്രതികരണം

നാല് ഘട്ടങ്ങളാണ് ലൈംഗിക പ്രതികരണത്തിന്റെ ഭാഗമായി കണ്ടുവരുന്നത്. ആവേശം, സമനില, രതിമൂര്‍ച്ഛ, സമാപ്തി. സ്ത്രീകളില്‍ ലൈംഗികബന്ധത്തിന് ആഗ്രഹമുണ്ടെങ്കില്‍, അത് ഉത്തേജനത്തിലേക്കെത്തി വേദനയോ മറ്റും ഇല്ലെങ്കില്‍ ഈ ബന്ധം സന്തോഷം പ്രദാനം ചെയ്യുകയും അങ്ങനെ വീണ്ടും ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

തെറ്റിദ്ധാരണകള്‍ അഥവാ കെട്ടുകഥകള്‍

ആധുനികയുഗത്തില്‍ പല സ്രോതസുകളില്‍ കൂടെ വിവരം കിട്ടുന്നതിനാല്‍ പലപ്പോഴും ചില തെറ്റിധാരണകള്‍ ഉടലെടുക്കുകയും അവ ലൈംഗികബന്ധങ്ങളെ ബാധിക്കുകയും ചെയ്യുന്നു.
1. സ്ത്രീകള്‍ക്ക് ലൈംഗികബന്ധത്തിനേക്കാളും സ്‌നേഹമാണ് വേണ്ടത്.
2. സ്ത്രീകളേക്കാളും ശാരീരിക ബന്ധം ആവശ്യമുള്ളത് പുരുഷന്‍മാര്‍ക്കാണ്.
3. ആണുങ്ങളാണ് മുന്‍കൈ എടുക്കേണ്ടത് എന്ന് മാത്രമല്ല, ലൈംഗികബന്ധത്തിനെക്കുറിച്ച് വിശദമായി അറിഞ്ഞിരിക്കേണ്ടതും പുരുഷന്മാര്‍ തന്നെയാണ്.

4. ലൈംഗികബന്ധം എന്ന് പറഞ്ഞാല്‍ ശാരീരികബന്ധം മാത്രമാണ്.
5. പുരുഷന്മാര്‍ പ്രത്യേകിച്ച് വികാരങ്ങള്‍ കാണിക്കുവാന്‍ പാടില്ല.
6. പുരുഷന്മാര്‍ക്ക് മാത്രമേ പങ്കാളിക്ക് ലൈംഗികസുഖം കൊടുക്കുന്നതിന് ഉത്തരവാദിത്വമുള്ളൂ.

7. എപ്പോള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാലും അത് രതിമൂര്‍ച്ഛയില്‍ ചെന്നവസാനിക്കണം.
8. പ്രായം കൂടുംതോറും ശാരീരിക ബന്ധത്തിലേര്‍പ്പെടുവാനുള്ള താല്പര്യം കുറയുന്നു.
9. ഇരു പങ്കാളികളും ഒരേ സമയത്തു രതിമൂര്‍ച്ഛയില്‍ എത്തണം

സ്ത്രീകളിലെ ലൈംഗിക പ്രശ്‌നങ്ങള്‍

താത്പര്യക്കുറവും ഉത്തേജനക്കുറവ് ലൈംഗികതാല്പര്യക്കുറവും ഉത്തേജനക്കുറവും തമ്മിലുള്ള പരസ്പരവ്യവഹാരം സങ്കീര്‍ണമായിട്ടുള്ള ഒന്നാണ്. പ്രശ്‌നമുണ്ടെന്ന് സ്ഥിരീകരിക്കാന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുവാനുള്ള താല്‍പര്യക്കുറവ് കൂടാതെ ലൈംഗികപരമായ ചിന്തകള്‍ ഉണ്ടാകാതിരിക്കുക. പങ്കാളിയുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങാതിരിക്കുക, സന്തോഷം ലഭിക്കാതിരിക്കുക, ലൈംഗിക ഉത്തേജനം ഉണ്ടാകുന്ന കാര്യങ്ങളിലും ഉത്തേജനം ഉണ്ടാകാതിരിക്കുക, മുന്‍കൈ എടുക്കാതിരിക്കുക, വികാരക്കുറവ് എന്നിങ്ങനെയുള്ള ഏതെങ്കിലും മൂന്ന് ലക്ഷണങ്ങള്‍ ആറ് മാസമെങ്കിലും ഉണ്ടായിരിക്കണം.

1. ലിംഗ പ്രവേശനത്തിന്റെ ബുദ്ധിമുട്ട്
ലിംഗപ്രവേശനത്തിനുള്ള ബുദ്ധിമുട്ട് ഉണ്ടാകാന്‍ പലകാരണങ്ങളുണ്ട്. അതില്‍ ചില കാരണങ്ങളാണ് വേദന ഉണ്ടാവുമോയെന്നുള്ള ഭയം, മറ്റസുഖങ്ങള്‍ മൂലം അടിവയറില്‍ വേദന, അല്ലെങ്കില്‍ വജിനിസ്മസ് എന്നിവ. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴുണ്ടാകുന്ന വേദനയ്ക്കാണ് ഡിസ്പാരൂനിയ എന്ന് പറയുന്നത്. യോനീമുഖത്തിലെ അണുബാധ, വഴങ്ങാത്ത കന്യാചര്‍മം, വ്യാസക്കുറവ്, സിസ്റ്റുകള്‍, മലദ്വാരത്തിലെ വിണ്ടുകീറല്‍ എന്ന പ്രശ്‌നങ്ങള്‍ കൂടാതെ, യോനിയുടെ മുഴകള്‍, വരള്‍ച്ച എന്നിവയും വേദനയുണ്ടാക്കാം. ഗര്‍ഭാശയഗളത്തിന്റെ അണുബാധ, അഡിനോമയോസിസ്, ഗര്‍ഭാശയത്തിലുണ്ടാകുന്ന നീര്‍ക്കെട്ട്, അണ്ഡാശയങ്ങളുടെ സ്ഥാനചലനം, അണുബാധ, എന്‍ഡോമെട്രിയോസിസ് എന്നിവയാണ് മറ്റു ചില കാരണങ്ങള്‍. വന്‍കുടലുമായി ആന്തരികാവയവങ്ങളുടെ ഒട്ടലും ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദനയുണ്ടാക്കാം. ചട്ടക്കൂടിന്റെ എല്ലുകളുടെ അനക്കക്കുറവ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുവാനുള്ള ബുദ്ധിമുട്ടുണ്ടാകാം. ശസ്ത്രക്രിയ മൂലവും ബന്ധപ്പെടുമ്പോള്‍ വേദന ഉണ്ടാകാം. വേദന ബഹിര്‍മാത്രസ്പര്‍ശിയായതോ, തീവ്രമായതോ ചിലപ്പോള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷമോയാകാം.
കാരണങ്ങളെ കണ്ടുപിടിച്ച് മരുന്നുകള്‍ വഴിയോ, ശസ്ത്രക്രിയ വഴിയോ, മാനസികമായിട്ടുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനും പരിഹാരം ചെയ്യുക എന്നതാണ് ചികിത്സ. വേദനയുണ്ടാകുമോ എന്ന പേടി ചിലപ്പോള്‍ ചെറുപ്പത്തില്‍ ലൈംഗിക ഉപദ്രവം അനുഭവപ്പെട്ടത് കൊണ്ടോ അല്ലെങ്കില്‍ മുറിവേറ്റത് കൊണ്ടോ ആവാം.

2. വജിനിസ്മസ്
യോനിയുടെ മാംസപേശികളുടെ പിടുത്തം മൂലവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുവാനുള്ള ബുദ്ധിമുട്ടുണ്ടാകാം.

3. രതിമൂര്‍ച്ഛയെത്താനുള്ള പ്രശ്‌നങ്ങള്‍
രതിമൂര്‍ച്ഛ വൈകിവരുകയോ വല്ലപ്പോഴും വരുകയോ ഒരിക്കലും വരാതിരിക്കുകയോ ചെയ്യാം. പല സ്ത്രീകളും വിചാരിക്കുന്നത് ഇത് പുരുഷന്മാര്‍ക്ക് മാത്രം വരുന്നതാണെന്നാണ്. ലിംഗത്തിനെ പോലെതന്നെ ആണ് ക്ലിറ്റോറീസ്. ക്ലിറ്റോറിസിന്റെയും ഉത്തേജനം ശരിയായ രതിമൂര്‍ച്ഛയ്ക്ക് വേണ്ടി ആവശ്യമാണ്. ഓരോ സ്ത്രീയുടെയും ആവശ്യമനുസരിച്ച് ഈ ഉത്തേജനം യോനിഭാഗങ്ങളിലോ ക്ലിറ്റോറിസിലോ അല്ലെങ്കില്‍ മറ്റു രീതികളിലാവാം.

ചികിത്സാ രീതി
ലൈംഗികതയെ കുറിച്ചുള്ള വ്യക്തമായ അറിവ് തീര്‍ച്ചയായും ആദ്യത്തെ പടിയാണ്. തെറ്റിധാരണകള്‍ മാറ്റുവാനും പ്രശ്‌നം എന്താണെന്ന് തീരുമാനിക്കാനും ഈ അറിവ് സഹായകരമാവും. മനസു തുറന്ന് സംസാരിച്ച് കൗണ്‍സിലിങ് വഴി ഒരു പരിധി വരെ ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭിക്കാവുന്നതാണ്. മറ്റ് കാരണങ്ങളുടെ ചികിത്സയും അത്യാവശ്യമാണ്. ജീവിതപങ്കാളിക്കും അറിവ് നല്‍ക്കേണ്ടിയിരിക്കുന്നു. ശാരീരികമായും മാനസികമായും മറ്റ് ചികിത്സാരീതികളും ഉപയോഗിച്ച് ഒരു നല്ല ലൈംഗിക ജീവിതം ആസ്വദിക്കുവാന്‍ പറ്റുന്നതാണ്. കൃത്യമായ സമയത്തുതന്നെ നാണമോ ഭയമോ കൂടാതെ രഹസ്യങ്ങളെ ഉചിതമായ രീതിയില്‍ കൈകാര്യം ചെയ്ത് ജീവിതം ആസ്വദിച്ച് മുന്നേറുന്നതാണ് ജീവിക്കുന്നതിന്റെ വിജയം.

കടപ്പാട്:
ഡോ. പി. ശോഭ
ഫാമിലി മെഡിസിന്‍
സ്‌പെഷ്യലിസ്റ്റ്, കൊച്ചി

read more
1 55 56 57 58 59 61
Page 57 of 61