close

blogadmin

ആരോഗ്യംസ്ത്രീ സൗന്ദര്യം (Feminine beauty)

സ്ത്രീകളുടെ വ്യായാമം ആസൂത്രണം ചെയ്യാം

സ്ത്രീപുരുഷ ശരീരങ്ങളിലെ വ്യത്യാസങ്ങൾക്കനുസരിച്ച് വ്യായാമത്തിലും കാര്യമായ മാറ്റം വേണമെന്നാണ് പലരുടേയും ധാരണ. സ്ത്രീകൾ ഭാരം ഉയർത്താൻ പാടില്ല, ചെറിയ ഭാരം മാത്രമാണ് ഇവർക്ക് ഉത്തമം, കാർഡിയോ വ്യായാമങ്ങൾ മാത്രമാണ് ഉത്തമം എന്നിങ്ങനെ ഒരുപാട് തെറ്റായ ധാരണകൾ സ്ത്രീകളിലുണ്ട്. എന്നാൽ പുരുഷന്മാരിൽ നിന്നു സ്ത്രീ ശരീരത്തിലെ പ്രധാനമാറ്റം ഹോർമോൺ നിലകളിലുള്ള ഏറ്റക്കുറച്ചിലുകളും ലൈംഗികാവയവങ്ങളിലെ മാറ്റങ്ങളുമാണ്. ഇവമൂലം വ്യായാമത്തിൽ കാര്യമായ മാറ്റങ്ങൾ സൃഷ്ടിക്കേണ്ടതില്ല. അതുകൊണ്ട് പുരുഷന്മാർ ചെയ്യുന്ന ഏതു വ്യായാമങ്ങളും സ്ത്രീകൾക്ക് ചെയ്യാവുന്നതാണെന്ന് വർക്കൗട്ട് ഗൈഡ് ലൈനുകളിലെല്ലാം കൃത്യമായി പറയുന്നുണ്ട്.

ഭാരമെടുക്കൽ സ്ത്രീകൾക്ക്?

മസിലുകൾ വളരുമെന്ന പേടിമൂലമാണ് സ്ത്രീകൾ ഭാരം ഉപയോഗിച്ചു വ്യായാമം ചെയ്യാൻ പലപ്പോഴും മടിക്കുന്നത്. എന്നാൽ സ്ത്രീകളിൽ ഉയർന്ന ഭാരം ഉപയോഗിച്ച് വ്യായാമം ചെയ്താലും പുരുഷന്മാരെപ്പോലെ മസിലുകൾ വളരില്ല. അതിനു കാരണം സ്ത്രീഹോർമോണായ ഈസ്ട്രജൻ ആണ്. ഈ ഹോർമോണിന്റെ സാന്നിധ്യം മസിൽ വർധിക്കുന്നതു തടയും.

വ്യായാമം ചെയ്യുമ്പോൾ പുരുഷന്മാരിൽ പേശികൾ പെട്ടെന്നു തെളിഞ്ഞുവരുന്നതിന്റെ പ്രധാന കാരണം പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോണും പുരുഷന്മാരിൽ‌ ഈസ്ട്രജനും കുറഞ്ഞ അളവിൽ ഉണ്ടാകും. ഈ രണ്ടു ഹോർമോണുകളും ശരീരത്തിന്റെ പ്രധാന ഘടകങ്ങളാണ്. സ്ത്രീകൾ ഭാരം ഉപയോഗിച്ചുള്ള വ്യായമങ്ങൾ ചെയ്താൽ കൂടുതൽ കരുത്തും കൂടുതൽ ആകാരഭംഗിയും നേടാൻ അത് സഹായിക്കും.

രൂപഭംഗിയും ആരോഗ്യവും കൂട്ടാം

കാർഡിയോ വ്യായാമങ്ങളുടെയും സ്ട്രെങ്ത് ട്രെയിനിങ് വ്യായാമങ്ങളുടെയും മിശ്രണമാണ് സ്ത്രീകൾക്കു വേണ്ടത്. സ്ത്രീകളുടെ ശരീരം കൂടുതൽ രൂപഭംഗിയും ആരോഗ്യവുമുള്ളതാക്കാൻ ഈ ആസൂത്രണത്തിനു കഴിയും. ജിമ്മിൽ തുടക്കക്കാരായ (Beginer Level) സ്ത്രീകൾക്കുള്ള പ്ലാനിങ്ങ് ചുവടെ. തിങ്കൾ സ്ട്രെങ്ങ്ത് ചൊവ്വാ കാർഡിയോ ബുധൻ സ്ട്രെങ്ങ്ത് വ്യാഴം കാർഡിയോ വെള്ളി സ്ട്രെങ്ങ്ത് ശനി കാർഡിയോ ഞായർ വിശ്രമം

കാർഡിയോ വ്യായമങ്ങൾ

സ്ത്രീശരീരത്തിൽ മുൻതൂക്കമുള്ളത് ഈസ്ട്രജൻ ഹോർമോണിനാണല്ലോ. ഈ ഹോർമോണകൾ കൊഴുപുമായി ബന്ധപ്പെട്ട ഹോർമോൺ ആണ്. അതിനാൽ കാർഡിയോ നല്ല ര‍ീത‍ിയിലും സമയം കൂട്ടിയും ചെയ്യുന്നത് കൊഴുപ്പിനെ നിയന്ത്രിക്കാൻ കൂടുതൽ സഹായിക്കും. ഏകദേശം ഒരു മണിക്കൂർ വരെ ചെയ്യുന്നതാണ് നല്ലത്. നടത്തം, ജോഗിങ്, ഒാട്ടം, സൈക്ലിങ്, എയ്റോബിക്സ്, നീന്തൽ, കിക്ബോക്സിങ്, നൃത്തം സ്കിപിങ് തുടങ്ങിയവ ഉൾപ്പെടെ പുരുഷന്മാർ ചെയ്യുന്ന ഏതു കാർഡിയോ വ്യായാമങ്ങളും സ്ത്രീകൾക്കും ചെയ്യാം. ഒന്നിടവിട്ട ദിവസങ്ങളിലായി ആഴ്ചയിൽ മൂന്നു ദിവസമാണ് കാർഡിയോ പ്ലാൻ ചെയ്തിരിക്കുന്നത്. ചൊവ്വയും ശനിയും 45 മിനിറ്റ് കാർ‍ഡിയോ വ്യായാമങ്ങളിലൊന്ന് മിതമായി ചെയ്യാം. വ്യാഴാഴ്ചയിൽ 20-30 മിനിറ്റ് മതിയാകും. എന്നാൽ വ്യായമത്തിന്റെ തീവ്രത കൂട്ടിയും കുറച്ചും ഇടകലർത്തി ചെയ്യുക. ഉദാ: ഒരു മിനിറ്റ് ഒാട്ടം, 2 മിനിറ്റ് നടത്തം എന്ന രീതിയിൽ ചെയ്താൽ മതിയാകും. എന്നാൽ ആർത്തവ സമയങ്ങളിൽ ഇങ്ങനെ വ്യായമം ചെയ്യാമോ എന്നതു മിക്കവരുടേയും സംശയമാണ്.

ആർത്തവ സമയങ്ങളിൽ

സ്ട്രെങ്ങ്ത് ട്രെയിനിങ് പോലുള്ള കഠിന വ്യായമങ്ങൾ ആദ്യത്തെ മ‍ൂന്നു ദിവസങ്ങളിൽ ഒഴിവാക്കുന്നതു നല്ലതാണ്. പ്രത്യേകിച്ച് അമിതമായി രക്തസ്രാവം ഉള്ളവരിൽ. എന്നാൽ കാർഡിയോ വ്യായാമങ്ങളും യോഗ പോലുള്ളവയും ചെയ്യാം. മിതമായി ചെയ്താൽ മതി. അതു പോലെ ആർത്തവസമയങ്ങളിൽ വയറിനുള്ള വ്യായമങ്ങളും ഒഴിവാക്കുന്നതു നല്ലതാണ്.

എന്നാൽ ചെറിയതും മിതവുമായ വ്യായാമങ്ങൾ ആർത്തവകാലത്ത് തുടരുന്നതാണ് നല്ലതെന്നു പുതിയ പഠനങ്ങൾ പറയുന്നു. തലവേദന, ടെൻഷൻ മുതലായ ആർത്തവകാല അസ്വസ്ഥതകളെ ഇത്തരം വ്യായാമങ്ങൾ അകറ്റും. വ്യായാമവേളയിൽ ശരീരം അധികമായി ഉൽപാദിപ്പിക്കുന്ന എൻഡോർഫിൻ എന്ന ഹോർമോൺ ആണ് ഈ മെച്ചം ഉണ്ടാക്കുന്നത്.

സ്ട്രെങ്ങ്ത് ട്രെയിനിങ്

സ്ട്രെങ്ങ്ത് ട്രെയിനിങ് ആഴ്ചയിൽ രണ്ടു മുതൽ മൂന്നു ദിവസം വരെ മതിയാകും. തുടക്കക്കാർ ആയതിനാൽ ജിംനേഷ്യത്തിലെ യന്ത്രങ്ങളിലുള്ള വ്യായാമങ്ങൾക്കൊപ്പം ഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങളും ഇടകലർത്തി ചെയ്യുന്നതാകും ഉത്തമം. കാരണം കൃത്യമായ ഫോം ആൻഡ് ടെക്നിക് (ഒരാൾക്ക് ഏറ്റവും യോജിച്ചതും ഫലം നൽകുന്നതുമായ രീതികൾ) പഠിക്കാൻ ഇതു സഹായിക്കും.

സ്ട്രെങ്ങ്ത് ട്രെയിനിങ് ദിവസങ്ങളിൽ ഫുൾബോഡി വ്യായാമങ്ങൾ ചെയ്യുന്നതാണു കൂടുതൽ ഗുണകരം. അവ പ്രധാനമായും വലിയ പേശിവിഭാഗങ്ങൾക്ക് ഉത്തമമാണ്. ഒരു ദിവസത്തെ വ്യായാമ സെഷനിൽ 10 മുതൽ 12 വരെ വ്യായാമങ്ങൾ മതിയാകും. തുടക്കക്കാർ ആയതിനാൽ ഒരു ദിവസം രണ്ടു മുതൽ മൂന്നു സെറ്റുകളും മിതമായ ഭാരവും ഉപയോഗിക്കുന്നതാണ് ശരീരത്തിന് നല്ലത്. ഒപ്പം വേദന ഒഴിവാക്കുന്നതിനും സാധിക്കും. പടിപടിയായി ഭാരം കൂടുന്നതാണ് ഉചിതം.

സ്ത്രീകൾ ഭാരം എടുക്കാനും വ്യായാമം ചെയ്യാനും മടി കാണിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഭാരം ഉപയോഗിക്കാൻ ഒട്ടും മടിവേണ്ട. ശ്രദ്ധിക്ക‍േണ്ട കാര്യം ഭാരം ഉയർത്തേണ്ടത് നിങ്ങളുടെ കരുത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. കരുത്തിനതീതമായ, അമിതഭാരം ഉയർത്താൻ ശ്രമിച്ച് പരിക്കുകൾ ക്ഷണിച്ചുവരുത്താതിരിക്കാനും ശ്രദ്ധിക്കണം.

read more
ഫാഷൻസ്ത്രീ സൗന്ദര്യം (Feminine beauty)

പെർഫ്യൂം വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പെർഫ്യൂമുകൾ ഉപയോഗിക്കാത്തവരായി ആരുണ്ട് നമുക്കിടയിൽ? പെർഫ്യൂമുകളുടെ മനംമയക്കുന്ന സുഗന്ധം ശാരീരിക ശുചിത്വത്തിന്റെയും പരിഷ്കൃതിയുടെയും അടയാളമാണെന്ന് പറയാതെ വയ്യ!

പെർഫ്യൂം നമ്മെയും ഒപ്പം നമുക്കു ചുറ്റുമുള്ളവരെയും സന്തോഷിപ്പിക്കുന്നു.ശരീര ദുർഗന്ധമുള്ള ആളുകളുമായി അടുത്തിടപഴകാനും സഹവസിക്കാനുമൊന്നും അധികമാരും ഇഷ്ടപ്പെടുന്നില്ല. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെയാണ് ഓരോ തവണയും നാമെല്ലാവരും ഓരോ തവണ പുറത്ത് പോകാനിറങ്ങുന്നതിന് മുൻപ് സുഗന്ധപൂരിതമായ പെർഫ്യൂമുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നത്.

പെർഫ്യൂമുകൾ ഉപയോഗിക്കുന്ന കാര്യത്തിൽ എല്ലാവർക്കും തങ്ങളുടേതു മാത്രമായ ഇഷ്ടങ്ങളുണ്ട്. ചിലർ പലതരം സുഗന്ധങ്ങളിലുള്ളവ മാറി മാറി പരീക്ഷിക്കുന്നു. ചിലർക്കാകട്ടെ, അവർക്ക് ഇഷ്ടപ്പെട്ടതു മാത്രമായ ചില സുഗന്ധങ്ങൾ മാത്രം തുടർച്ചയായി ഉപയോഗിക്കുന്നു. ശരീരത്തിൽ നിന്നും വമിക്കുന്ന വിയർപ്പിനെയും ദുർഗന്ധത്തെയും മുഴുവനായും അകറ്റികൊണ്ട് നമുക്കും ചുറ്റുമുള്ളവർക്ക് ആനന്ദം പകരുന്ന പെർഫ്യൂമുകൾ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിനായി നിങ്ങളെ സഹായിക്കാനും മികച്ച സുഗന്ധതൈലങ്ങൾ കണ്ടെത്തുന്നതിനായി വളരെ ലളിതവും എളുപ്പവുമായ ചില നുറുങ്ങുകളും തന്ത്രങ്ങളും ഞങ്ങളുടെ പക്കലുണ്ട്. അവ കണ്ടെത്തുക, പെർഫ്യൂമുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയാം.

#1. ഒന്ന് പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ല

പരീക്ഷിച്ചു നോക്കാതെ തന്നെ എനിക്കത് ഇഷ്ടപ്പെടില്ല എന്ന് തീർത്ത് പറയാൻ വരട്ടെ! വ്യത്യസ്തമായ പെർഫ്യൂമുകൾ പരീക്ഷിക്കാൻ പരിശീലിക്കുക. തീക്ഷ്ണ സുഗന്ധമുള്ള റോസ് പോലുള്ള പെർഫ്യൂമുകൾ ചിലപ്പോൾ നിങ്ങൾക്ക് നിങ്ങൾക്ക് പെട്ടെന്ന് ഇഷ്ടപ്പെട്ടെന്ന് വരില്ല. എങ്കിൽ തന്നെയും സമാന സുഗന്ധങ്ങൾ പരീക്ഷിക്കുന്നതിൽ നിന്നും സ്വയം പിന്തിരിപ്പിക്കാൻ ശ്രമിക്കേണ്ട ആവശ്വമില്ല. ഒരുപക്ഷേ ഇടയ്ക്കൊക്കെ ഉപയോഗിച്ച് കഴിയുമ്പോൾ കുറച്ചു നാളുകൾക്കുള്ളിൽ അതിൻറെ സുഖം നിങ്ങൾക്ക് ആകസ്മികമായി തോന്നിയേക്കാം. അതിനാൽ ഇടയ്ക്കൊക്കെ ഇഷ്ടമില്ലാത്ത പെർഫ്യൂമുകളും ഉപയോഗിക്കുന്ന ശീലം പരീക്ഷിക്കുക!

#2. കൈത്തലങ്ങൾ ഉപയോഗിക്കാം

സുഗന്ധം തിരിച്ചറിയാനായി നിങ്ങളുടെ മുഖത്ത് പെർഫ്യൂമുകൾ തളിക്കരുത്. പെർഫ്യൂമുകൾ ടെസ്റ്റ് ചെയ്യുന്നതിനായി നിങ്ങളുടെ വിരലുകളോ അല്ലെങ്കിൽ കൈപ്പത്തിയുടെ മുകൾഭാഗമോ ഉപയോഗിക്കണമെന്നാണ് വിദഗ്ദ്ധർ നിർദേശിക്കുന്നത്. കാരണം, നിങ്ങൾ മൂക്കിനോട് വളരെ അടുത്ത് പെർഫ്യൂം സുഗന്ധം പരക്കുകയാണെങ്കിൽ ഇതുവഴി മൂക്കിന് മറ്റ് സുഗന്ധങ്ങളെ കണ്ടെത്താൻ നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. അതുമാത്രമല്ല നിങ്ങളുടെ മുഖ ചർമ്മം വളരെ മൃദുലമായ ഒന്നാണ് എന്ന കാര്യം മറന്നു പോകരുത്.

#3 കുറച്ച് സമയം നൽകുക.

പെർഫ്യൂമുകൾ ദേഹത്ത് തളിച്ചതിന് ശേഷം ഇതിൻറെ യഥാർത്ഥ സുഗന്ധം തിരിച്ചറിയാനായി കുറഞ്ഞത് ഒരു മിനിറ്റെങ്കിലും നൽകുക. ഇത് സുഗന്ധദ്രവ്യത്തിൽ അടങ്ങിയിരിക്കുന്ന മദ്യത്തിന് ബാഷ്പീകരിക്കാനുള്ള സമയം നൽകുന്നു, അങ്ങനെ നിങ്ങൾക്ക് സുഗന്ധദ്രവ്യത്തിന്റെ സുഗന്ധം പൂർണമായും ലഭ്യമാകും.

#4. കോഫി ബീൻ ട്രിക്ക്

നിങ്ങൾ ടെസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഓരോ പെർഫ്യൂമുകളുടെയും സുഗന്ധം പരിപൂർണമായി തിരിച്ചറിയാനും ആസ്വദിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, ഓരോന്നും പരീക്ഷിച്ചു നോക്കുന്നതിന് മുൻപായ കോഫി ബീൻസ് മണക്കുക. ചുറ്റുമുള്ള ശക്തമായ മറ്റു സുഗന്ധങ്ങളുടെ സാന്ദ്രത കുറയ്ക്കാൻ കോഫി ബീൻസ് സഹായിക്കുന്നു. പുതിയതും വ്യത്യസ്തമായ പെർഫ്യൂമുകൾ പരീക്ഷിക്കുമ്പോൾ ഈ വിദ്യ ശുപാർശ ചെയ്യുന്ന ഒന്നാണ്.

Also read: പൂ പോലെ മൃദുലമായ കൈകൾ വേണ്ടേ? മാർഗ്ഗങ്ങൾ ഇതാ

#5. വീണ്ടും മണക്കുക

പെർഫ്യൂമുകളുടെ പരിപൂർണ്ണമായ സുഗന്ധം ഒറ്റയടിക്ക് നിങ്ങൾക്ക് ചിലപ്പോൾ കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. നിങ്ങൾ ഇതിനകം മറ്റ് സുഗന്ധങ്ങൾ പരീക്ഷിച്ചു നോക്കിയാൽ, അത് കൂടുതൽ വൈവിധ്യ പൂർണ്ണമായി അനുഭവപ്പെടും. അതിനാൽ, ഒന്നോ രണ്ടോ മിനിറ്റ് നേരം കൂടുതൽ തവണ വീണ്ടും ഇത് മണത്തുകൊണ്ട് നമുക്കിത് പരീക്ഷിക്കാം.

#6. കൈത്തണ്ടയിൽ തടവേണ്ട കാര്യമില്ല

പെർഫ്യൂമുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കെട്ടുകഥകളിലൊന്നാണ് ഇത്. പെർഫ്യൂം കൈത്തണ്ടയിലേക്ക് സ്പ്രേ ചെയ്തശേഷം നിങ്ങളുടെ കൈത്തണ്ടയിൽ തടവുന്നത് പെർഫ്യൂം തന്മാത്രകളെ തകർക്കുന്നതിന് കാരണമാവുന്നു. ഇതുമൂലം സുഗന്ധത്തിൽ ചെറിയ രീതിയിൽ മാറ്റം വരാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ആകെ ചെയ്യേണ്ടത് സ്പ്രേ ചെയ്തശേഷം കൈത്തണ്ടയിൽ തിരുമ്മുകയോ സ്പർശിക്കുകയോ ഒന്നും ചെയ്യാതെ തന്നെ നേരിട്ട് മണക്കുക മാത്രമാണ്.

#7. നാഡി തുടിപ്പുള്ള ഭാഗങ്ങളിൽ പ്രയോഗിക്കുക

വളരെക്കാലം നിലനിൽക്കും എന്ന പ്രത്യാശയോടെ നിങ്ങളുടെ ശരീരത്തിലോ വസ്ത്രത്തിലോ ക്രമരഹിതമായ അളവിൽ പെർഫ്യൂം പ്രയോഗിക്കുന്ന ശീലം ഉണ്ടെങ്കിൽ അത് ഒഴിവാക്കുക. ഇത് മിക്കപ്പോഴും നിഷ്ഫലമായി മാറുന്നു. നാഡി തുടിപ്പുള്ള ചർമ്മ ഭാഗങ്ങളാണ് പെർഫ്യൂമുകൾ ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായത്. ഇവിടം നേർത്തതും ഊഷ്മളവുമായിരിക്കും. അതുകൊണ്ടുതന്നെ ഈ ഭാഗത്ത് സുഗന്ധത്തിന് കൂടുതൽ നേരം തുടരാൻ സാധിക്കും. പെർഫ്യൂം പ്രയോഗത്തിനുള്ള ഏറ്റവും മികച്ച പോയിന്റായി ഈ ഭാഗങ്ങളെല്ലാം കണക്കാക്കിയിരിക്കുന്നു എന്നതിനാൽ പെർഫ്യൂമുകൾ നിങ്ങളുടെ കൈത്തണ്ടയിലോ ചെവിക്ക് പിന്നിലോ പ്രയോഗിക്കുക.

#8. നിങ്ങൾക്ക് തലവേദന ഉണ്ടാകുമ്പോൾ പെർഫ്യൂം ഒഴിവാക്കുക

തലവേദന ഉള്ളപ്പോൾ പുറത്തിറങ്ങുക പോലും ചെയ്യാത്തവർ ആണ് നാം ഓരോരുത്തരും. ഈ സമയങ്ങളിൽ പെർഫ്യൂമുകൾ ഉപയോഗിക്കാതിരിക്കുന്നതും അത്യാവശ്യമാണ്. പെർഫ്യൂമുകളുടെ രൂക്ഷഗന്ധം തലവേദന ഈ കൂടാനുള്ള സാധ്യത ഉള്ളവാക്കും. പെർഫ്യൂമുകളിൽ നിന്നും പുറപ്പെടുന്ന സുഗന്ധം നിങ്ങളുടെ വേദന വർദ്ധിപ്പിക്കുകയും നിങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്ന സുഗന്ധം ആണെങ്കിൽ പോലും അതിനെ വികലമായി അനുഭവപ്പെടുകയും ചെയ്യുന്നു.

Also read: മുഖത്ത് കുങ്കുമാദി തൈലം പുരട്ടിയാല്‍ മാറ്റം ചെറുതല്ല

പെർഫ്യൂമുകൾ എവിടെ സൂക്ഷിച്ചുവയ്ക്കാം?

വാഷ്‌റൂമിൽ അല്ല: പെർഫ്യൂമുകൾ എല്ലായ്പ്പോഴും ചൂടിൽ നിന്നും ഈർപ്പത്തിൽ നിന്നും മാറ്റി നിർത്തപ്പെടേണ്ടതുണ്ട്. വാഷ്‌റൂമിൽ ഏറ്റവും കൂടുതലുള്ള രണ്ട് കാര്യങ്ങളാണിത്. അതുകൊണ്ടു തന്നെ ഒരിക്കലും പെർഫ്യൂമുകൾ വാഷ്‌റൂമിലും ബാത്ത്റൂമിലും ഒന്നും സൂക്ഷിച്ചു വയ്ക്കരുത്.

ജനലുകൾക്ക് അടുത്തല്ല: വെളിച്ചവും പെർഫ്യൂമുകളുടെ നല്ല സുഹൃത്തല്ല! നിങ്ങളുടെ പെർഫ്യൂമുകൾ സൂര്യനെ അഭിമുഖീകരിക്കുന്ന വിധത്തിൽ ജനാലകൾക്ക് സമീപം സൂക്ഷിക്കുന്നത് തെറ്റായ ഒരു ആശയമാണ്. ഇതിനു പകരമായി വസ്ത്രങ്ങളും മറ്റു വസ്തുവകകളും കാത്തുസൂക്ഷിക്കുന്ന കൂട്ടത്തിൽ അലമാരകളിൽ അല്ലെങ്കിൽ ക്യാബിനറ്റുകളിലോ സൂക്ഷിച്ചുവയ്ക്കാം.

റഫ്രിജറേറ്റർ: അതേ! ഒരു പെർഫ്യൂം ഒരു രീതിയിലും കേടുപാടുകൾ കൂടാതെ കാത്തു സൂക്ഷിക്കാൻ പറ്റിയ ഇടം നിങ്ങളുടെ ഫ്രിഡ്ജുകൾ തന്നെയാണ്. ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് വഴി ഇതിലെ പ്രത്യേക സുഗന്ധം ശാശ്വതമായി സംരക്ഷിക്കാൻ സാധിക്കുന്നു. അങ്ങനെയെങ്കിൽ ഇഷ്ടാനുസരണം അത് തീരുന്നതുവരെ ഓരോ തവണയും നിങ്ങൾക്കിത് അതിൻറെ മുഴുവൻ സുഗന്ധ തീവ്രതയോടെയും കൂടി ഉപയോഗിക്കാൻ സാധിക്കും.

പെർഫ്യൂമുകൾ ഏതു തന്നെയായാലും നിങ്ങളുടെ ഇഷ്ടാനുസരണം അത് വാങ്ങി ഉപയോഗിക്കുക. അത് ഉപയോഗിക്കുമ്പോൾ ഈ നുറുങ്ങുകൾ പിന്തുടരുക, സ്വയം സുഗന്ധമുള്ളവരായി തുടരുക!

read more
സ്ത്രീ സൗന്ദര്യം (Feminine beauty)

കട്ടിയുള്ള പുരികം വേണോ? പരീക്ഷിക്കാം ഈ വഴികള്‍

നല്ലൊരു ഐബ്രോ ബ്രഷ് സംഘടിപ്പിക്കലാണ് ആദ്യം ചെയ്യേണ്ടത്. ചിലരുടേത് കട്ടിയുള്ള പുരികമാണെങ്കില്‍ കൂടി പല തരത്തിലായിരിക്കും അതിന്റെ കിടപ്പ്

പുരികത്തിന്റെ ആകൃതിക്കനുസരിച്ചാണ് മുഖത്തിന്റെ സൗന്ദര്യം വിലയിരുത്തപ്പെടുകയെന്നൊക്കെ പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടില്ലേ? അത്രയും പ്രധാനമത്രേ പുരികം. പുരികം തീരെ കട്ടിയില്ലാത്തതിനാലും ഘടനയില്ലാത്തതിനാലും വലിയ ആത്മവിശ്വാസക്കുറവ് അനുഭവിക്കുന്നവര്‍ വരെ ധാരാളമുണ്ട്. എന്നാല്‍ ചില പൊടിക്കൈകളിലൂടെ ഈ പ്രശ്‌നത്തെ ഒരു പരിധി വരെ പരിഹരിക്കാനാകും. അവയേതെല്ലാമെന്ന് നോക്കാം.

ഒന്ന്… 

നല്ലൊരു ഐബ്രോ ബ്രഷ് സംഘടിപ്പിക്കലാണ് ആദ്യം ചെയ്യേണ്ടത്. ചിലരുടേത് കട്ടിയുള്ള പുരികമാണെങ്കില്‍ കൂടി പല തരത്തിലായിരിക്കും അതിന്റെ കിടപ്പ്. പുറത്ത് പോകുന്നതിന് മുമ്പും, ചെറിയ ഇടവേളകളിലുമൊക്കെ കൃത്യമായി ചീകിയൊതുക്കുന്നത് പുരികത്തിന് നല്ല കട്ടിയും ആകൃതിയും തോന്നിക്കാന്‍ സഹായിക്കും.

രണ്ട്… 

 

പുരികം അതിന്റെ ആകൃതിക്ക് പുറത്തായി വളര്‍ന്ന് നില്‍ക്കുന്നത് തീര്‍ച്ചയായും അഭംഗിയാണ്. മിക്കവാറും സ്ത്രീകള്‍ ത്രെഡ് ചെയ്താണ് പുരികത്തിന്റെ ആകൃതി സൂക്ഷിക്കുന്നത്. ചിലര്‍ പ്ലംക്കിംഗിലൂടെയും പുരികം ഭംഗിയാക്കാറുണ്ട്. ഇവയെല്ലാം അവനവന്റെ താല്‍പര്യപ്രകാരമാണ് ഓരോരുത്തരും ചെയ്യാറ്. എന്നാല്‍ അധികം വണ്ണം കളയാത്ത രീതിയില്‍ പുരികം ത്രെഡ് ചെയ്യുന്നതിലൂടെ കട്ടി കുറഞ്ഞ പുരികമുള്ളവര്‍ക്കും കട്ടി തോന്നിക്കാന്‍ സഹായിക്കും.

മൂന്ന്…

ഐബ്രോ പെന്‍സില്‍ ഉപയോഗിച്ച് പുരികമെഴുതുന്നത് മുമ്പെല്ലാം മേക്കപ്പിന്റെ ഭാഗം തന്നെയായിരുന്നു. ഇപ്പോള്‍ അത് അത്ര തന്നെ പ്രചാരത്തിലില്ല. എന്നാല്‍ ഐബ്രോ പെന്‍സിലോ ജെല്ലോ ഉപയോഗിച്ച് പുരികം ഒന്ന് മുകളിലൂടെ കളറ് ചെയ്യുന്നത് വളരെ നല്ലതാണ്. പുരികത്തിന് കട്ടിയും ഘടനയും ഉള്ളതായി തോന്നിക്കാന്‍ ഇത് സഹായിക്കും.

read more
ഫാഷൻസ്ത്രീ സൗന്ദര്യം (Feminine beauty)

മുഖകാന്തി വർദ്ധിപ്പിക്കുവാനും നിലനിർത്തുവാനും ആയീ ഇതാ ചില വ്യായാമങ്ങൾ

മുഖവ്യായാമം ചെയ്യുന്നതിലൂടെ ഏറെക്കാലം സൗന്ദര്യം നിലനിര്‍ത്താനാകും. മാത്രമല്ല, രക്തയോട്ടം വര്‍ധിക്കുന്നതിലുടെ ചര്‍മകോശങ്ങള്‍ക്ക് വേണ്ട പോഷകങ്ങളും ലഭിക്കും. കോശങ്ങള്‍ പുനരുജ്ജീവിക്കുകയും ചുളിവുകളുണ്ടാകുന്നത് തടയുകയും ചെയ്യും. വളരെ പെട്ടെന്ന് തന്നെ ഫലം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ 20 മിനിറ്റുവെച്ച്‌ ആഴ്ചയില്‍ അഞ്ച് പ്രാവശ്യമെങ്കിലും മുഖവ്യായാമം ശീലമാക്കണം.

പുരികങ്ങള്‍ക്ക്

ചൂണ്ടുവിരലും മധ്യവിരലും ചേര്‍ത്ത് പുരികത്തെ മുകളില്‍ നിന്ന് താഴേക്ക് മൃദുലമായി തള്ളുക. ഒപ്പം പുരികങ്ങള്‍ മുകളിലേക്കും താഴേക്കും ഉയര്‍ത്താനും ശ്രദ്ധിക്കുക. 10 പ്രാവശ്യം വീതം ആറ് തവണ ഇതാവര്‍ത്തിക്കുക.

 

ആകൃതിയൊത്ത താടികള്‍ക്ക്

മുഖത്തെ കൊഴുപ്പ് കുറയാനുള്ള വ്യായാമം ഏറെ പ്രധാനമാണ്. തല ഉയര്‍ത്തിപ്പിടിക്കുക. കീഴ്ച്ചുണ്ട് മേല്‍ച്ചുണ്ടിലേക്ക് പരമാവധി കയറ്റിപ്പിടിക്കുക. 10സെക്കന്റ് ഈ അവസ്ഥയില്‍ തുടരുക. 10-15 തവണ ഇങ്ങനെ ചെയ്യാം.

കവിള്‍ത്തടങ്ങള്‍ക്ക്

വിരലുകള്‍കൊണ്ട് ഇരുകവിള്‍ത്തടങ്ങളും പിടിച്ച്‌, ചര്‍മം വലിയുന്നതുവരെ മൃദുവായി ഉയര്‍ത്തുക. തുടര്‍ന്ന് ‘0’ എന്ന പോലെ വായ തുറന്നുപിടിക്കുക. അഞ്ച് സെക്കന്റ് ഇങ്ങനെ തുടരുക. ഇതുപോലെ 10-15 പ്രാവശ്യം ആവര്‍ത്തിക്കുക.

മുഖത്തിനും യോഗ

രണ്ട് കൈകകളും കൂട്ടിത്തിരുമ്മി ചൂടാക്കിയശേഷം, കണ്ണടച്ചുപിടിച്ച്‌ കൈകള്‍കൊണ്ട് കുറച്ചുനേരം ശ്വാസമെടുക്കാം. ഇതു പോലെ ഒരു കണ്ണ് അടച്ചു പിടിച്ച്‌ ഒരു സെക്കന്റിന് ശേഷം കണ്ണിനു ചുറ്റുമുള്ള എല്ലാ പേശികളെയും സങ്കോചിപ്പിച്ചെന്ന് ഉറപ്പാക്കണം. ശേഷം- കണ്ണ് തുറക്കുക. രണ്ട് കണ്ണും ഇത്തരത്തില്‍ 25 പ്രാവശ്യം ചെയ്യണം.മുഖവ്യായാമം ചെയ്യുന്നതിന് മുന്‍പ് കൈകള്‍ വൃത്തിയാക്കാന്‍ മറക്കരുത്.

read more
സ്ത്രീ സൗന്ദര്യം (Feminine beauty)

മുഖസൗന്ദര്യം വർധിപ്പിക്കുവാൻ ചില മാർഗങ്ങൾ

ശാരീരികം മാത്രമല്ല, മാനസികവും വൈകാരികവുമായ നിരന്തര സമ്മര്‍ദങ്ങള്‍ നിശ്ചയമായും മുഖത്ത് ചുളിവുകള്‍ നേരത്തെ പ്രത്യക്ഷപ്പെടാനും മുഖത്തുണ്ടാകുന്ന മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുവാനും പര്യാപ്തമാണ്

മുഖസൗന്ദര്യം എന്നാല്‍ കറുപ്പോ വെളുപ്പോ അല്ല. ചര്‍മ്മത്തിന്റെ ആരോഗ്യമാണ്. ഇത് മുഖത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ആകര്‍ഷമുള്ള മുഖം ആത്മവിശ്വാസം പകരും. എന്നാല്‍ പലപ്പോഴും മുഖക്കുരുവും ശ്രദ്ധക്കുറവ് മൂലമുണ്ടാകുന്ന ചെറിയ പാടുകളും മുഖസൗന്ദര്യം കെടുത്തും. ഈ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷനേടാന്‍ ആയുര്‍വേദത്തില്‍ ചില മാര്‍ഗങ്ങളുണ്ട്. അതില്‍ പ്രധാനം ഭക്ഷണത്തിലും ജീവിത രീതിയിലും മാറ്റം വരുത്തുക എന്നതാണ്.

1. മുഖക്കുരുവിന്റെ പ്രശ്‌നം കൂടുതലായി അലട്ടുന്നവര്‍ മുട്ട, കൊഴുപ്പുകള്‍, എണ്ണയിലും മറ്റും വറുത്ത ആഹാരപദാര്‍ത്ഥങ്ങള്‍, തൈര്, പുളി, ഉപ്പ്, എരിവ്, മറ്റ് മസാലകള്‍ എന്നിവയുടെ ഉപയോഗത്തില്‍ നിയന്ത്രണം വരുത്തേണ്ടതാണ്.
2. മുഖക്കുരു മാറാനായി ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് കുഴമ്പു രൂപത്തിലാക്കി മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക.

3. പാച്ചോറ്റിത്തൊലി, കൊത്തമല്ലി, വയമ്പ് എന്നിവ അരച്ച് പുരട്ടുന്നതും മുഖക്കുരുവിന് നല്ലതാണ്.
4. ആര്യവേപ്പിലയും ചെറുപയറും മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടി ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകുക. ആര്യവേപ്പില കഷായം കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്.

മുഖത്തെ പാടുകള്‍ക്ക് പരിഹാരം

മുഖത്തുണ്ടാകുന്ന വിവിധതരം പാടുകള്‍, സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന കണ്ണുകള്‍ക്ക് താഴെയും ചുറ്റുമായുണ്ടാകുന്ന കറുത്ത അടയാളങ്ങള്‍, ചിക്കന്‍ പോക്‌സ് വന്നതിനു ശേഷം കാണുന്ന പാടുകള്‍ എന്നിവ മുഖസൗന്ദര്യവുമായി ബന്ധപ്പെട്ട് സാധാരണ കാണുന്ന പ്രശ്‌നങ്ങളാണ്.
1. മുഖത്തെ പാടുകള്‍ മാറ്റുന്നതിന് ഉപയോഗിക്കുന്നവയില്‍ വളരെ പ്രധാനപ്പെട്ട ഔഷധമാണ് രക്തചന്ദനം. രക്തചന്ദനം തേനുമായി ചേര്‍ത്തരച്ച് കിട്ടുന്ന ലേപനം മുഖത്ത് പൂശിയ ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയുക. ഇത് മുഖത്തും കണ്ണിനു ചുറ്റും കാണുന്ന പാടുകളും കരുവാളിപ്പും മാറ്റി മുഖകാന്തി വര്‍ധിപ്പിക്കുന്നു.
2. ഞാവല്‍ തളിര്, മാവിന്‍ തളിര്, മഞ്ഞള്‍, മരമഞ്ഞള്‍, കസ്തൂരിമഞ്ഞള്‍ ഇവ തൈരില്‍ വെള്ളത്തിലരച്ച് പുതിയ ശര്‍ക്കരയും ചേര്‍ത്ത് തേയ്ക്കുന്നത് മുഖത്തെ കറുത്ത പാടുകള്‍ മാറുന്നതിനു ഫലപ്രദമാണ്.
3. ആര്യവേപ്പിലയും പച്ചമഞ്ഞളും തേങ്ങാപ്പാലില്‍ അരച്ചു പുരട്ടുന്നത് ചിക്കന്‍പോക്‌സ് മൂലം വന്ന പാടുകള്‍ മാറാന്‍ ഉപയോഗിച്ചു വരുന്നു.

മുഖകാന്തി വര്‍ധിപ്പിക്കാം

1. മുഖത്തെ അഴുക്കുകള്‍ പോയി പുതുമയാര്‍ന്നതാകുവാന്‍ ത്രിഫലാ കഷായം കൊണ്ട് മുഖം കഴുകുക.
2. ചെറുനാരങ്ങാ നീരും തേനും ചേര്‍ത്ത് പുരട്ടുന്നത് മുഖകാന്തി വര്‍ധിപ്പിക്കും.
3. രക്തചന്ദനം, വെളുത്ത ചന്ദനം എന്നിവ തേന്‍ ചേര്‍ത്ത് അരച്ചു പുരട്ടുന്നത് മുഖത്തെ പാടുകള്‍ മാറുന്നതിനും മുഖചര്‍മത്തിന്റെ ആരോഗ്യവും കാന്തിയും എന്നും നിലനിര്‍ത്തുന്നതിനും ഉപയുക്തമാണ്.
4. കറ്റാര്‍വാഴയും മഞ്ഞളും ചേര്‍ത്തരച്ചു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ നിയന്ത്രിക്കുവാന്‍ നല്ലതാണ്.

മുഖം മനസിന്റെ കണ്ണാടി

ശാരീരികം മാത്രമല്ല, മാനസികവും വൈകാരികവുമായ നിരന്തര സമ്മര്‍ദങ്ങള്‍ നിശ്ചയമായും മുഖത്ത് ചുളിവുകള്‍ നേരത്തെ പ്രത്യക്ഷപ്പെടാനും മുഖത്തുണ്ടാകുന്ന മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുവാനും പര്യാപ്തമാണ്. നമ്മുടെ മനോവൈകാരിക വിക്ഷോഭങ്ങളുടെ കണ്ണാടിയാണ് മുഖം.ഉള്ളിലേയ്ക്കും പുറമേയ്ക്കുമായി കരിങ്ങാലി, കണിക്കൊന്ന, കടുക്ക, നെല്ലിക്ക, താന്നിക്ക, ആര്യവേപ്പ്, വെളുത്ത ചന്ദനം, രക്തചന്ദനം, തഴുതാമ, മഞ്ചട്ടി, നെന്മേണി വാക, രാമച്ചം, പതിമുഖം, കസ്തൂരി മഞ്ഞള്‍ തുടങ്ങിയ വിവിധ ഔഷധദ്രവ്യങ്ങള്‍ ഉപയോഗിച്ചുള്ള പലതരം ഔഷധങ്ങള്‍ ഉപയോഗിച്ചു വരുന്നു. ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുന്ന ഖദിരാരിഷ്ടം, നിംബാദി കഷായം, ആരഗ്വധാദി കഷായം, ഏലാദികേരം, ഏലാദി ചൂര്‍ണ്ണം, ത്രിഫല ചൂര്‍ണ്ണം മുതലായ ഔഷധങ്ങളും ഫലപ്രദമാണ്.

read more
ആരോഗ്യംലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

സ്ത്രീകൾ പൊതുവെ മറ്റുള്ളവരും ആയീ തുറന്നു പറയുവാൻ മടിക്കുന്ന ചില ആരോഗ്യ പ്രേശ്നങ്ങൾ

ശാരീരിക ബുദ്ധിമുട്ടുകള്‍ തുറന്നു പറയാന്‍ സ്ത്രീകള്‍ പൊതുവേ മടികാണിക്കും. പ്രത്യേകിച്ച് സ്ത്രീകളുടെ മാത്രം ആരോഗ്യപ്രശ്‌നങ്ങള്‍. പല വിഷയങ്ങളും മറ്റൊരാളോട് പങ്കു വയ്ക്കുവാന്‍ അവര്‍ക്ക് മടിയും പേടിയും നാണവുമാണ്. ചിലപ്പോള്‍ തുറന്ന് സംസാരിക്കുവാന്‍ പറ്റിയ ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ ഇല്ലാത്തതാവാം കാരണം. ആരോഗ്യപ്രശ്‌നങ്ങള്‍ തുറന്നു പറയാന്‍ മടിക്കുന്നതിനാല്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഗുരുതരമാവുന്ന നിലയില്‍ എത്തിച്ചേരും.

ശാരീരിക പ്രശ്‌നങ്ങള്‍

സാധാരണരീതിയില്‍ പ്രത്യുല്‍പാദനാവയം അഥവാ ജനനേന്ദ്രിയം സംബന്ധമായ കാര്യങ്ങള്‍ സ്ത്രീകള്‍ തുറന്ന് പറയുവാന്‍ ആഗ്രഹിക്കാറില്ല. മിക്കതും ശാരീരിക പരിശോധന കൊണ്ടോ മറ്റു ചെറിയ പരീക്ഷണങ്ങള്‍ വഴിയോ അസുഖം കണ്ടുപിടിച്ച് മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കാവുന്നതേയുള്ളൂ.

വെള്ളപോക്ക്

എല്ലാ സ്ത്രീകള്‍ക്കും ചെറിയ തോതില്‍ യോനി സ്രവം ഉണ്ടാകാറുണ്ട്. ആര്‍ത്തവചക്രമനുസരിച്ച് ഈ സ്രവത്തില്‍ വ്യത്യാസങ്ങള്‍ കാണാറുണ്ട്. അണ്ഡോല്‍പ്പാദനത്തിന് മുമ്പ് തെളിഞ്ഞതും വലിയുന്നതുമായിരിക്കും. അതിനുശേഷം, ഇത് കട്ടിയുള്ളതും ഒട്ടിപ്പിടിക്കുന്നതുമായി തീരുന്നു. അണുബാധ, ബാക്റ്റീരിയല്‍ വജിനോസിസ്, പൂപ്പല്‍ രോഗം (കാന്‍ഡിഡയാസിസ്) എന്നിവയാണ് സ്വാഭാവികമായി അധികമായിയുണ്ടാകുന്ന സ്രവം. ഇത് കൂടാതെ ഗര്‍ഭാശയഗളത്തിന്റെ പോളിപ്, മുഴ, യോനിയുടെ അകത്തു പാഡ് വയ്ക്കുക എന്നിവയുമാകാം. അണുബാധ മൂലമുണ്ടാകുന്ന ചൊറിച്ചിലോ, സ്രവത്തില്‍ നിറവ്യത്യാസമോ, ദുര്‍ഗന്ധമോ കൂടാതെ അടിവയറുവേദന, പുകച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകാം. വജിനോസിസില്‍ മീനിന്റെ മണമുള്ള നേര്‍ത്ത സ്രവമാണ് ഉണ്ടാകുക. പക്ഷെ, പൂപ്പല്‍ ബാധയില്‍ തൈര് പോലെ വെളുത്ത സ്രവമായിരിക്കും. ട്രൈക്കോമോണസ് അണുബാധയാട്ടെ ഇളം പച്ച നിറത്തിലും കാണപ്പെടുന്നു.
മൂത്രത്തില്‍ പഴുപ്പ് ഉണ്ടെങ്കില്‍ മൂത്രമൊഴിക്കുമ്പോള്‍ നീറ്റലോ കൂടെക്കൂടെ മൂത്രമൊഴിക്കുവാന്‍ തോന്നുകയോ അടിവയറുവേദനയോ ഉണ്ടാകാം. മലബന്ധമുണ്ടെങ്കില്‍ മലദ്വാരത്തില്‍ വേദനയോ പൊട്ടലോ അര്‍ശസോ ഉണ്ടാകാം. പരിശോധനകള്‍ ചെയ്ത് അസുഖം സ്ഥിരീകരിച്ച ശേഷം ശരിയായ ചികിത്സ തേടിയില്ലെങ്കില്‍ മറ്റ് സങ്കീര്‍ണതകളിലേക്ക് ചെന്നെത്തും.

ലൈംഗികരോഗങ്ങള്‍

ഇതില്‍ ഉള്‍പ്പെടുന്നതാണ് ട്രൈക്കോമോണസ് വാജിനാലിസ്, ക്ലമീഡിയ, ഗൊണേറിയ എന്നിവ. വയറു വേദന, ഡിസ്ചാര്‍ജ് (വെള്ളപോക്ക്), പുണ്ണുകള്‍, മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രനാളിയില്‍ നിന്ന് സ്രവം എന്നീ ലക്ഷണങ്ങള്‍ ഉണ്ടാവാം. പരിശോധനകള്‍ വഴി രോഗം സ്ഥിരീകരിക്കുകയും മരുന്നുകള്‍ നല്‍കി ചികിത്സിക്കുകയും ചെയ്യുക. ലൈംഗികമായി പടരുവാന്‍ സാധ്യത ഉള്ളത് കൊണ്ട്തന്നെ പങ്കാളിയെയും ചികിത്സിക്കേണ്ടിയിരിക്കുന്നു. ഇത്തരം രോഗക്കാര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുകയും വേണം.

ഹെര്‍പീസ് വൈറസ്, ഹ്യൂമന്‍ പാപ്പിലോമാ വൈറസ് എന്നിവയും ലൈംഗികമായി പടരുന്നതാണ്. എച്ച്പി വി വൈറസ് ചെറിയ കുമിളകള്‍ ഉണ്ടാക്കുന്നു. ഗര്‍ഭാശയഗള അര്‍ബുദത്തിന് ഇവ കാരണമായേക്കാം. ഇതിനെതിരെ കുത്തിവയ്പും എടുക്കാവുന്നതാണ്. ഇന്ന് ഗര്‍ഭിണികളില്‍ സാധാരണ പരിശോധിക്കുന്നത് കൂടാതെ മറ്റ് ലൈംഗികരോഗങ്ങള്‍ ഉള്ളവരിലും പരിശോധന നടത്തുന്നു. ഒന്നില്‍ കൂടുതല്‍ പങ്കാളികള്‍ ഉള്ളവരിലും സ്വവര്‍ഗരതിക്കാരിലുമാണ് ഈ പ്രശ്‌നം അധികമായും കണ്ടുവരുന്നത്.

ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നീ വൈറസുകള്‍ക്കും ലൈംഗികമായി പടരുവാനുള്ള സാധ്യത കൂടുതലാണ്. ലൈംഗികപരമായ ജീവിതശൈലിയില്‍ അപായഹേതുക്കളുള്ളവര്‍ തീര്‍ച്ചയായും ഈ അണുക്കള്‍ക്ക് എതിരെയുള്ള പരിശോധനകള്‍ നടത്തേണ്ടിയിരിക്കുന്നു. ഹെപ്പറ്റൈറ്റിസ് ബി യ്ക്ക് എതിരെയുള്ള കുത്തിവയ്പും എടുക്കാവാന്നതാണ്. ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം ഒരു പരിധി വരെ ലൈംഗിക രോഗങ്ങളില്‍ നിന്ന് രക്ഷ നല്‍കുന്നു. ശരിയായ രീതിയുള്ള ലൈംഗികാരോഗ്യം അഭ്യസിച്ചാല്‍ തന്നെ പല അസുഖങ്ങളില്‍ നിന്ന് സ്വയംരക്ഷ നേടാം.

ഗര്‍ഭാശയഗള അര്‍ബുദം

സ്ത്രീകളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന അര്‍ബുദമാണ് സര്‍വിക്കല്‍ ക്യാന്‍സര്‍/ഗര്‍ഭാശയഗള അര്‍ബുദം. ഹ്യൂമന്‍ പാപ്പിലോമാ വൈറസാണ് ഇതിനൊരു കാരണം. വൈറസിനെ ചെറുക്കുവാന്‍ പ്രതിരോധകുത്തിവയ്പ്പും ലഭ്യമാണ്. രക്തസ്രാവം അഥവാ ബന്ധപ്പെടലിനുശേഷമുള്ള രക്തസ്രാവം, വെള്ളപോക്ക്, അടിവയറുവേദന എന്നിവ ഗര്‍ഭാശയഗളത്തിന്റെ ലക്ഷണങ്ങളാണ്. പ്രാരംഭത്തില്‍ ലക്ഷണങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്നിരിക്കെ ഒരു സരളമായ പരിശോധന വഴി ഈ രോഗം കണ്ട് പിടിക്കാവുന്നതാണ്. ഈ മുന്‍കൂര്‍ പരിശോധനയാണ് പാപ്‌സ്മിയര്‍ ടെസ്റ്റ്. ടെസ്റ്റിലൂടെ ഗര്‍ഭാശയഗളത്തില്‍ നിന്നും കോശങ്ങള്‍ എടുത്ത് പരിശോധിക്കുന്നു. അണുബാധയോ അഥവാ കാന്‍സറോ കണ്ടുപിടിക്കുന്നതനുസരിച്ച് ചികിത്സ നല്‍കുന്നു.

ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍

പതിനാറ് വയസുവരെ ആര്‍ത്തവം തുടങ്ങില്ലെങ്കില്‍ പെണ്‍കുട്ടിയെ തീര്‍ച്ചയായും ചികിത്സയ്ക്ക് വിധേയമാക്കേണ്ടതാണ്. ആര്‍ത്തവം ആരംഭിച്ചതിനുശേഷം മുറയ്ക്ക് വരാതിരുന്നാലും രക്തസ്രാവം കുറവാണെങ്കിലും അതിന്റെ കാരണം കണ്ടെത്തുക. ഗര്‍ഭധാരണം കൂടാതെ എക്‌ടോപിക് ഗര്‍ഭം, പിറ്റിയൂട്ടറി ഗ്രന്ഥിയുടെ മുഴയോ, അണ്ഡാശയത്തിലെ പിസിഒഎസ് എന്ന പ്രശ്‌നങ്ങളോക്കെ കാരണങ്ങളാകാം.

ആര്‍ത്തവം ശരിയല്ലെങ്കിലോ, ആര്‍ത്തവസമയത്ത് അമിത രക്തസ്രാവം ഉണ്ടെങ്കിലോ അല്ലെങ്കില്‍ അമിതമായി വയറുവേദനയുണ്ടെങ്കിലോ ഹോര്‍മോണുകളുടെ പ്രശ്‌നമോ ഗര്‍ഭപാത്രത്തിന്റയോ അണ്ഡാശയത്തിന്റെയോ പ്രശ്‌നമോയാകാം. എന്‍ഡോമെട്രിയോസിസ് എന്ന അസുഖത്തില്‍ അടിവയറുവേദന കൂടാതെ മാസമുറയോടൊപ്പമുള്ള വേദനയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴുള്ള വേദനയും ഉണ്ടാകുന്നു. അമിതമായ ആര്‍ത്തവം, മൂത്രാശയമോ വന്‍കുടലിലെ പ്രശ്‌നമോ ഉണ്ടാകാം.

ആര്‍ത്തവത്തോടനുബന്ധിച്ച് ഹോര്‍മോണുകളുടെ വ്യതിയാനം മൂലം ശാരീരിക അസ്വസ്ഥകള്‍ ഉണ്ടാകുന്നതിനെയാണ് പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്ന് പറയുന്നത്. ആര്‍ത്തവവിരാമത്തോട് കൂടിയും ചില ലക്ഷണങ്ങളും മാനസികപ്രശ്‌നങ്ങളും ഉണ്ടാകാം. തീവ്രമായ അവസ്ഥയില്‍ ഇവ ചികിത്സിച്ച് ഒരു പരിധി വരെ ആശ്വാസം ലഭിക്കാവുന്നതാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് ശേഷമാണ് രക്തസ്രാവമെങ്കില്‍ അഥവാ രണ്ടു മാസമുറകള്‍ക്കിടയിലോ രക്തസ്രാവം ഉണ്ടാകുകയാണെങ്കില്‍ അത് ഗര്‍ഭാശയ അര്‍ബുദത്തിന്റെ ലക്ഷണമാകാം. നിസാരമായി കാണാതെ, ഭയപ്പെടാതെ ചികിത്സ തീര്‍ച്ചയായും തേടുക.

ഗര്‍ഭാശയം, അണ്ഡാശയം

മാംസപേശികളുടെ അയവ് മൂലമാണ് ഗര്‍ഭപാത്രം അല്ലെങ്കില്‍ ആമാശയം കീഴ്‌പോട്ടേക്ക് വരുന്നത്. അല്ലെങ്കില്‍ ചുമയ്ക്കുമ്പോള്‍ മൂത്രം അറിയാതെ പോകുന്നു. ആരംഭത്തില്‍ ചില വ്യായാമങ്ങള്‍ ചെയ്ത് ഒരു പരിധി വരെ നിയന്ത്രിക്കാം. അത് കൂടാതെ മറ്റു കാരണങ്ങള്‍ കണ്ടുപിടിച്ച്് മരുന്നുകള്‍ വഴിയോ ശസ്ത്രക്രിയ വഴിയോ പ്രശ്‌നം പരിഹരിക്കാം. അണ്ഡാശയത്തിലെ മുഴകള്‍, സിസ്റ്റുകള്‍ എന്നിവ ഉണ്ടാകാം. സാധരണ ഒരു വയറിന്റെ സോണോഗ്രാം സ്‌കാന്‍ വഴി കണ്ടുപിടിച്ച് ചികിത്സിക്കാവുന്നതാണ്.

ഗര്‍ഭനിരോധനം

ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഇന്ന് പലതും ലഭ്യമാണെങ്കിലും ഇതിന് അത്ര സ്വീകാര്യത ലഭിച്ചിട്ടില്ല. ഗര്‍ഭനിരോധനത്തിന് ഏതു മാര്‍ഗമാണ് സ്വീകരിക്കേണ്ടതെന്ന കാര്യം പങ്കാളികള്‍ ഇരുവരും ചേര്‍ന്ന് തീരുമാനിക്കേണ്ടതാണ്. ഗര്‍ഭം ധരിച്ചതിനുശേഷം അത് അലസിപ്പിക്കുന്നതിലും നല്ലത് വിദഗ്ധ നിര്‍ദേശങ്ങളോടുകൂടി ഒരു മാര്‍ഗം സ്വീകരിക്കുക എന്നതാണ്. ഇനി അഥവാ ഗര്‍ഭം അലസിപ്പിക്കേണ്ട ഒരവസരം ഉണ്ടാകുകയാണെങ്കില്‍ അതും അംഗീകരിക്കപ്പെട്ട ആശുപത്രിയില്‍ നിന്ന് മാത്രം ചെയ്യുക.

വന്ധ്യത

പല ദമ്പതിമാരും കുട്ടികളുണ്ടാവാത്തതിന്റെ കാരണമറിയുവാനും പ്രതിവിധി സ്വീകരിക്കാനും വൈമനസ്യം കാണിക്കാറുണ്ട്. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നതാണ് പലരുടെയും ചിന്ത. ജന്മനായുള്ള തകരാറുകള്‍ കൂടാതെ, ബാഹ്യ ജനനേന്ദ്രിയാവയവങ്ങളില്‍ അണുബാധ, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അനുഭവപ്പെടുന്ന വേദനയും യോനിയുടെ പ്രശ്‌നങ്ങളും ഗര്‍ഭശയഗള പ്രശ്‌നങ്ങള്‍, ഫലോപ്യന്‍ നാളികളുടെ പ്രശ്‌നങ്ങള്‍, പിസീഓഎസ് ഉള്‍പ്പെടെ അണ്ഡാശയങ്ങളുടെ പ്രശ്‌നങ്ങള്‍, ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ, കാലപ്പഴക്കമുള്ള അസുഖങ്ങള്‍ എന്നിങ്ങനെ നീളുന്നു പട്ടിക. സാമ്പത്തികപ്രശ്‌നങ്ങളും ചെലവുകളും മറ്റു ചിലരെ ചികിത്സയില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. പക്ഷെ യുക്തിപരമായ രീതിയില്‍ മുന്നോട്ട് പോവുകയും സമയം പാഴാക്കാതെ ഉചിതമായ ചികിത്സ സ്വീകരിക്കുകയുമാണ് വേണ്ടത്. ചിലപ്പോള്‍ വയറിന്റെ സോണോഗ്രാം ചെയ്യേണ്ടി വരാം. അല്ലെങ്കില്‍ ലാപ്പറോസ്‌കോപി പോലെയുള്ള ശസ്ത്രക്രിയ വേണ്ടി വന്നേക്കാം. ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ എത്രയും നേരത്തെ ചികിത്സിക്കുന്നതാണ് നല്ലത്.

സ്തനാര്‍ബുദം

സ്തനാര്‍ബുദം ലോകത്തില്‍ തന്നെ ഏറ്റവും വ്യാപകമായ രോഗമാണ്. സ്തനങ്ങളുടെ ആകാരം, രൂപം, വലിപ്പവ്യത്യാസം, വെളിയില്‍ കാണുന്ന മുഴ, തൊലിപ്പുറത്തുള്ള ചുവന്ന തടിപ്പ്, ചുളിവുകള്‍, ഓറഞ്ചിന്റെ തൊലി പോലെ കാണപ്പെടുക, സ്തനങ്ങളുടെ ഉള്ളില്‍ ഉള്ള മുഴകള്‍, മുലഞെട്ടുകള്‍ ഉള്ളിലേക്ക് വലിഞ്ഞിരിക്കുക, മുലഞെട്ടുകളില്‍ നിന്ന് ദ്രാവകം, പുണ്ണ്, ശലകങ്ങള്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. സ്തനാര്‍ബുദം കണ്ടുപിടിക്കുകയാണെങ്കില്‍ ചികിത്സിക്കാന്‍ മാസാമാസം ചെയ്യാവുന്ന സ്വയം സ്തന പരിശോധനയാണ് ഏറ്റവും എളുപ്പമായിട്ടുള്ള മാര്‍ഗം. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ വൈദ്യസഹായം തേടുക.
ആവശ്യമുണ്ടെങ്കില്‍ ഡോക്ടര്‍ മറ്റ് പരിശോധനകളായ അള്‍ട്രാസൗണ്ട്, മാമ്മോഗ്രാം, ബയോപ്‌സി എന്നിവ ശുപാര്‍ശ ചെയ്യും. ആറു മാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രം കൊടുക്കുന്നത് സ്തനാര്‍ബുദം വരാനുള്ള സാധ്യത കുറയ്ക്കുന്നു.

ജീവിതശൈലി രോഗങ്ങള്‍

പ്രമേഹം, രക്താതിസമ്മര്‍ദം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്‌നങ്ങള്‍, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍, മറ്റ് അര്‍ബുദങ്ങള്‍ എന്നിവ ലക്ഷണങ്ങള്‍ അനുസരിച്ച് എത്രയും നേരത്തെ കണ്ടുപിടിച്ച് ചികിത്സ തേടുന്നതാണ് ഉത്തമം. മുറയ്ക്കുള്ള ശരീരപരിശോധന എല്ലാ വര്‍ഷവും നടത്തുകയാണെങ്കില്‍ മറ്റു ജീവിതശൈലീരോഗങ്ങള്‍ ഉണ്ടോയെന്ന് അറിയുകയും അവ ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. കൂടാതെ ചികിത്സകനെ കാണുമ്പോള്‍ എന്തെങ്കിലും സംശയങ്ങളും ദൂരീകരിക്കാവുന്നതാണ്.

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍

ശാരീരികമായ വ്യത്യാസങ്ങള്‍ കൂടാതെ മാനസികമായും സ്ത്രീകളും പുരുഷന്മാരും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. ഇതുമൂലം ഒരേപോലെയുള്ള സാഹചര്യങ്ങളിലും അനുഭവങ്ങളിലും ഒരു സ്ത്രീയും പുരുഷനും പ്രതികരിക്കുന്നതില്‍ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ പുരുഷന്മാരിലും സ്ത്രീകളിലും കണ്ടുവരുന്ന മാനസിക പ്രശ്‌നങ്ങളും വിഭിന്നമാണ്. ചില മാനസിക രോഗങ്ങള്‍ സ്ത്രീകളില്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കൂടാതെ മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നതും സ്ത്രീകളില്‍ കുറവായിട്ടാണ് കണ്ടു വരുന്നത്.

വിഷാദരോഗം

വിഷാദരോഗത്തിന്റെ മുഖ്യലക്ഷണങ്ങള്‍, രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ദൈനംദിനജീവിതത്തില്‍ ചെയ്തിരുന്ന പ്രവൃത്തികളില്‍ സന്തോഷം കിട്ടാതിരിക്കുക അല്ലെങ്കില്‍ താല്‍പര്യക്കുറവ്, ആശയില്ലാതിരിക്കുക, ഉറക്കക്കുറവ്, അമിത ഉറക്കം, ഉന്മേഷമില്ലായ്മ, രുചിക്കുറവോ കൂടുതലോ, പരാജയമായെന്ന തോന്നല്‍/മൂല്യക്കുറവ്, ശ്രദ്ധക്കുറവ്, വേവലാതി അല്ലെങ്കില്‍ മന്ദഗതി, ആത്മഹത്യാപ്രവണത എന്നിവ. കൂടാതെ നൈരാശ്യം, സങ്കടം, ലൈംഗികവിരസത എന്നിവയും ഉണ്ടാകാം. പക്ഷെ അത് മറ്റുള്ളവര്‍ അറിഞ്ഞാല്‍ എന്ത് വിചാരിക്കും എന്നോര്‍ത്ത് നമ്മള്‍ ആരോടും പറയാന്‍ കൂട്ടാക്കുന്നില്ല. രോഗലക്ഷണങ്ങളുടെ ആരംഭത്തില്‍ തന്നെ വിവരങ്ങള്‍ ഒളിപ്പിച്ചു വയ്ക്കാതെ ഏറ്റവും
വേണ്ടപ്പെട്ടവരോടോ വിശ്വസ്തരോടോ സംസാരിക്കുകയും വിഷമം പങ്കു വയ്ക്കുകയും ചെയ്യുക. മരുന്നുകളോ വ്യവഹാരചികിത്സയോ അല്ലെങ്കില്‍ രണ്ടും ഉപയോഗിച്ചോ ചികിത്സിക്കാവുന്നതാണ്.

ഉത്കണ്ഠ

ചെറിയ കാര്യങ്ങള്‍ക്കുവരെ ഭീതി, പിരിമുറുക്കം, നെഞ്ചിടിപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍. ഉത്കണ്ഠ ഉള്ളവരില്‍ അനുപാതമില്ലാതെയും അകാരണമായിട്ടുമായിരിക്കും ഈ അവസ്ഥ ഉണ്ടാകുക. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കൂടാതെ, ശാരീരികമായി ക്ഷീണം, തലവേദന, ദേഷ്യം, മാംസപേശികളില്‍ പിരിമുറുക്കം, ശ്രദ്ധക്കുറവ്, നെഞ്ചിടിപ്പ്, വയറിളക്കം, ശ്വാസംമുട്ട് വരെ ഉണ്ടാകാം. സമ്മര്‍ദം കുറയ്ക്കുവാന്‍ വേണ്ടിയുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുക, ചികിത്സ തേടുന്നതും അനിവാര്യമാണ്.

ലൈംഗിക പ്രശ്‌നങ്ങള്‍

ലൈംഗികത ഇന്നും നമ്മുടെ സമൂഹത്തില്‍ ആരും സംസാരിക്കാത്ത ഒരു വിഷയമാണ്. ഈ വിഷയത്തെക്കുറിച്ച് സ്‌കൂളിലും കോളജുകളില്‍ പോലും ഒരു പാഠ്യവിഷയമായി അധ്യാപകര്‍ പറഞ്ഞു കൊടുക്കുന്നില്ല, രക്ഷകര്‍ത്താക്കളും മടിക്കുന്നു. ഈ വിഷയങ്ങളെ കുറിച്ചറിയുവാനുള്ള ശരിയായ സ്രോതസ്സുകളും അധികം ലഭ്യമല്ല.

ലൈംഗിക താല്‍പര്യം

ഒരാള്‍ക്ക് സ്വന്തം ലിംഗത്തിലെയോ എതിര്‍ലിംഗത്തിലെയോ ആളുമായി ആകര്‍ഷണം തോന്നാം. ഒരേ ലിംഗവുമായി സ്വയം ധാരണ ഉള്‍ക്കൊള്ളുന്നുവെങ്കില്‍ സ്വവര്‍ഗപ്രേമി ലെസ്ബിയന്‍ എന്ന് വിശേഷിപ്പിക്കുന്നു.

ലൈംഗിക പ്രതികരണം

നാല് ഘട്ടങ്ങളാണ് ലൈംഗിക പ്രതികരണത്തിന്റെ ഭാഗമായി കണ്ടുവരുന്നത്. ആവേശം, സമനില, രതിമൂര്‍ച്ഛ, സമാപ്തി. സ്ത്രീകളില്‍ ലൈംഗികബന്ധത്തിന് ആഗ്രഹമുണ്ടെങ്കില്‍, അത് ഉത്തേജനത്തിലേക്കെത്തി വേദനയോ മറ്റും ഇല്ലെങ്കില്‍ ഈ ബന്ധം സന്തോഷം പ്രദാനം ചെയ്യുകയും അങ്ങനെ വീണ്ടും ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

തെറ്റിദ്ധാരണകള്‍ അഥവാ കെട്ടുകഥകള്‍

ആധുനികയുഗത്തില്‍ പല സ്രോതസുകളില്‍ കൂടെ വിവരം കിട്ടുന്നതിനാല്‍ പലപ്പോഴും ചില തെറ്റിധാരണകള്‍ ഉടലെടുക്കുകയും അവ ലൈംഗികബന്ധങ്ങളെ ബാധിക്കുകയും ചെയ്യുന്നു.
1. സ്ത്രീകള്‍ക്ക് ലൈംഗികബന്ധത്തിനേക്കാളും സ്‌നേഹമാണ് വേണ്ടത്.
2. സ്ത്രീകളേക്കാളും ശാരീരിക ബന്ധം ആവശ്യമുള്ളത് പുരുഷന്‍മാര്‍ക്കാണ്.
3. ആണുങ്ങളാണ് മുന്‍കൈ എടുക്കേണ്ടത് എന്ന് മാത്രമല്ല, ലൈംഗികബന്ധത്തിനെക്കുറിച്ച് വിശദമായി അറിഞ്ഞിരിക്കേണ്ടതും പുരുഷന്മാര്‍ തന്നെയാണ്.

4. ലൈംഗികബന്ധം എന്ന് പറഞ്ഞാല്‍ ശാരീരികബന്ധം മാത്രമാണ്.
5. പുരുഷന്മാര്‍ പ്രത്യേകിച്ച് വികാരങ്ങള്‍ കാണിക്കുവാന്‍ പാടില്ല.
6. പുരുഷന്മാര്‍ക്ക് മാത്രമേ പങ്കാളിക്ക് ലൈംഗികസുഖം കൊടുക്കുന്നതിന് ഉത്തരവാദിത്വമുള്ളൂ.

7. എപ്പോള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാലും അത് രതിമൂര്‍ച്ഛയില്‍ ചെന്നവസാനിക്കണം.
8. പ്രായം കൂടുംതോറും ശാരീരിക ബന്ധത്തിലേര്‍പ്പെടുവാനുള്ള താല്പര്യം കുറയുന്നു.
9. ഇരു പങ്കാളികളും ഒരേ സമയത്തു രതിമൂര്‍ച്ഛയില്‍ എത്തണം

സ്ത്രീകളിലെ ലൈംഗിക പ്രശ്‌നങ്ങള്‍

താത്പര്യക്കുറവും ഉത്തേജനക്കുറവ് ലൈംഗികതാല്പര്യക്കുറവും ഉത്തേജനക്കുറവും തമ്മിലുള്ള പരസ്പരവ്യവഹാരം സങ്കീര്‍ണമായിട്ടുള്ള ഒന്നാണ്. പ്രശ്‌നമുണ്ടെന്ന് സ്ഥിരീകരിക്കാന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുവാനുള്ള താല്‍പര്യക്കുറവ് കൂടാതെ ലൈംഗികപരമായ ചിന്തകള്‍ ഉണ്ടാകാതിരിക്കുക. പങ്കാളിയുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങാതിരിക്കുക, സന്തോഷം ലഭിക്കാതിരിക്കുക, ലൈംഗിക ഉത്തേജനം ഉണ്ടാകുന്ന കാര്യങ്ങളിലും ഉത്തേജനം ഉണ്ടാകാതിരിക്കുക, മുന്‍കൈ എടുക്കാതിരിക്കുക, വികാരക്കുറവ് എന്നിങ്ങനെയുള്ള ഏതെങ്കിലും മൂന്ന് ലക്ഷണങ്ങള്‍ ആറ് മാസമെങ്കിലും ഉണ്ടായിരിക്കണം.

1. ലിംഗ പ്രവേശനത്തിന്റെ ബുദ്ധിമുട്ട്
ലിംഗപ്രവേശനത്തിനുള്ള ബുദ്ധിമുട്ട് ഉണ്ടാകാന്‍ പലകാരണങ്ങളുണ്ട്. അതില്‍ ചില കാരണങ്ങളാണ് വേദന ഉണ്ടാവുമോയെന്നുള്ള ഭയം, മറ്റസുഖങ്ങള്‍ മൂലം അടിവയറില്‍ വേദന, അല്ലെങ്കില്‍ വജിനിസ്മസ് എന്നിവ. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴുണ്ടാകുന്ന വേദനയ്ക്കാണ് ഡിസ്പാരൂനിയ എന്ന് പറയുന്നത്. യോനീമുഖത്തിലെ അണുബാധ, വഴങ്ങാത്ത കന്യാചര്‍മം, വ്യാസക്കുറവ്, സിസ്റ്റുകള്‍, മലദ്വാരത്തിലെ വിണ്ടുകീറല്‍ എന്ന പ്രശ്‌നങ്ങള്‍ കൂടാതെ, യോനിയുടെ മുഴകള്‍, വരള്‍ച്ച എന്നിവയും വേദനയുണ്ടാക്കാം. ഗര്‍ഭാശയഗളത്തിന്റെ അണുബാധ, അഡിനോമയോസിസ്, ഗര്‍ഭാശയത്തിലുണ്ടാകുന്ന നീര്‍ക്കെട്ട്, അണ്ഡാശയങ്ങളുടെ സ്ഥാനചലനം, അണുബാധ, എന്‍ഡോമെട്രിയോസിസ് എന്നിവയാണ് മറ്റു ചില കാരണങ്ങള്‍. വന്‍കുടലുമായി ആന്തരികാവയവങ്ങളുടെ ഒട്ടലും ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദനയുണ്ടാക്കാം. ചട്ടക്കൂടിന്റെ എല്ലുകളുടെ അനക്കക്കുറവ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുവാനുള്ള ബുദ്ധിമുട്ടുണ്ടാകാം. ശസ്ത്രക്രിയ മൂലവും ബന്ധപ്പെടുമ്പോള്‍ വേദന ഉണ്ടാകാം. വേദന ബഹിര്‍മാത്രസ്പര്‍ശിയായതോ, തീവ്രമായതോ ചിലപ്പോള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷമോയാകാം.
കാരണങ്ങളെ കണ്ടുപിടിച്ച് മരുന്നുകള്‍ വഴിയോ, ശസ്ത്രക്രിയ വഴിയോ, മാനസികമായിട്ടുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനും പരിഹാരം ചെയ്യുക എന്നതാണ് ചികിത്സ. വേദനയുണ്ടാകുമോ എന്ന പേടി ചിലപ്പോള്‍ ചെറുപ്പത്തില്‍ ലൈംഗിക ഉപദ്രവം അനുഭവപ്പെട്ടത് കൊണ്ടോ അല്ലെങ്കില്‍ മുറിവേറ്റത് കൊണ്ടോ ആവാം.

2. വജിനിസ്മസ്
യോനിയുടെ മാംസപേശികളുടെ പിടുത്തം മൂലവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുവാനുള്ള ബുദ്ധിമുട്ടുണ്ടാകാം.

3. രതിമൂര്‍ച്ഛയെത്താനുള്ള പ്രശ്‌നങ്ങള്‍
രതിമൂര്‍ച്ഛ വൈകിവരുകയോ വല്ലപ്പോഴും വരുകയോ ഒരിക്കലും വരാതിരിക്കുകയോ ചെയ്യാം. പല സ്ത്രീകളും വിചാരിക്കുന്നത് ഇത് പുരുഷന്മാര്‍ക്ക് മാത്രം വരുന്നതാണെന്നാണ്. ലിംഗത്തിനെ പോലെതന്നെ ആണ് ക്ലിറ്റോറീസ്. ക്ലിറ്റോറിസിന്റെയും ഉത്തേജനം ശരിയായ രതിമൂര്‍ച്ഛയ്ക്ക് വേണ്ടി ആവശ്യമാണ്. ഓരോ സ്ത്രീയുടെയും ആവശ്യമനുസരിച്ച് ഈ ഉത്തേജനം യോനിഭാഗങ്ങളിലോ ക്ലിറ്റോറിസിലോ അല്ലെങ്കില്‍ മറ്റു രീതികളിലാവാം.

ചികിത്സാ രീതി
ലൈംഗികതയെ കുറിച്ചുള്ള വ്യക്തമായ അറിവ് തീര്‍ച്ചയായും ആദ്യത്തെ പടിയാണ്. തെറ്റിധാരണകള്‍ മാറ്റുവാനും പ്രശ്‌നം എന്താണെന്ന് തീരുമാനിക്കാനും ഈ അറിവ് സഹായകരമാവും. മനസു തുറന്ന് സംസാരിച്ച് കൗണ്‍സിലിങ് വഴി ഒരു പരിധി വരെ ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭിക്കാവുന്നതാണ്. മറ്റ് കാരണങ്ങളുടെ ചികിത്സയും അത്യാവശ്യമാണ്. ജീവിതപങ്കാളിക്കും അറിവ് നല്‍ക്കേണ്ടിയിരിക്കുന്നു. ശാരീരികമായും മാനസികമായും മറ്റ് ചികിത്സാരീതികളും ഉപയോഗിച്ച് ഒരു നല്ല ലൈംഗിക ജീവിതം ആസ്വദിക്കുവാന്‍ പറ്റുന്നതാണ്. കൃത്യമായ സമയത്തുതന്നെ നാണമോ ഭയമോ കൂടാതെ രഹസ്യങ്ങളെ ഉചിതമായ രീതിയില്‍ കൈകാര്യം ചെയ്ത് ജീവിതം ആസ്വദിച്ച് മുന്നേറുന്നതാണ് ജീവിക്കുന്നതിന്റെ വിജയം.

കടപ്പാട്:
ഡോ. പി. ശോഭ
ഫാമിലി മെഡിസിന്‍
സ്‌പെഷ്യലിസ്റ്റ്, കൊച്ചി

read more
ആരോഗ്യം

വെള്ളപോക്ക്

എല്ലാ സ്ത്രീകള്‍ക്കും ചെറിയ തോതില്‍ യോനി സ്രവം ഉണ്ടാകാറുണ്ട്. ആര്‍ത്തവചക്രമനുസരിച്ച് ഈ സ്രവത്തില്‍ വ്യത്യാസങ്ങള്‍ കാണാറുണ്ട്. അണ്ഡോല്‍പ്പാദനത്തിന് മുമ്പ് തെളിഞ്ഞതും വലിയുന്നതുമായിരിക്കും. അതിനുശേഷം, ഇത് കട്ടിയുള്ളതും ഒട്ടിപ്പിടിക്കുന്നതുമായി തീരുന്നു. അണുബാധ, ബാക്റ്റീരിയല്‍ വജിനോസിസ്, പൂപ്പല്‍ രോഗം (കാന്‍ഡിഡയാസിസ്) എന്നിവയാണ് സ്വാഭാവികമായി അധികമായിയുണ്ടാകുന്ന സ്രവം. ഇത് കൂടാതെ ഗര്‍ഭാശയഗളത്തിന്റെ പോളിപ്, മുഴ, യോനിയുടെ അകത്തു പാഡ് വയ്ക്കുക എന്നിവയുമാകാം. അണുബാധ മൂലമുണ്ടാകുന്ന ചൊറിച്ചിലോ, സ്രവത്തില്‍ നിറവ്യത്യാസമോ, ദുര്‍ഗന്ധമോ കൂടാതെ അടിവയറുവേദന, പുകച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകാം. വജിനോസിസില്‍ മീനിന്റെ മണമുള്ള നേര്‍ത്ത സ്രവമാണ് ഉണ്ടാകുക. പക്ഷെ, പൂപ്പല്‍ ബാധയില്‍ തൈര് പോലെ വെളുത്ത സ്രവമായിരിക്കും. ട്രൈക്കോമോണസ് അണുബാധയാട്ടെ ഇളം പച്ച നിറത്തിലും കാണപ്പെടുന്നു.

 

മൂത്രത്തില്‍ പഴുപ്പ് ഉണ്ടെങ്കില്‍ മൂത്രമൊഴിക്കുമ്പോള്‍ നീറ്റലോ കൂടെക്കൂടെ മൂത്രമൊഴിക്കുവാന്‍ തോന്നുകയോ അടിവയറുവേദനയോ ഉണ്ടാകാം. മലബന്ധമുണ്ടെങ്കില്‍ മലദ്വാരത്തില്‍ വേദനയോ പൊട്ടലോ അര്‍ശസോ ഉണ്ടാകാം. പരിശോധനകള്‍ ചെയ്ത് അസുഖം സ്ഥിരീകരിച്ച ശേഷം ശരിയായ ചികിത്സ തേടിയില്ലെങ്കില്‍ മറ്റ് സങ്കീര്‍ണതകളിലേക്ക് ചെന്നെത്തും.

read more
ലൈംഗിക ആരോഗ്യം (Sexual health )

ബന്ധപ്പെടുമ്പോൾ വേദന ഉണ്ടാകുവാൻ ഉള്ള ചില കാരണങ്ങൾ

ഒരുപാടു ആളുകൾ ചോദിക്കുന്ന ഒരു ചോദ്യം ആണ് എന്തുകൊണ്ടാണ് ലൈംഗികബന്ധത്തിൽ വേദന ഉണ്ടാകുന്നത് അത് എങ്ങനെ ഒഴിവാക്കാം എന്നത്. ഇതാ അത്തരത്തിൽ ഉള്ള ചോദ്യങ്ങളും പരിഹാരങ്ങളും

 

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും കടന്നുപോയിട്ടുണ്ടാവും. എന്നാല്‍, കിടപ്പറയില്‍ ചൂടുപിടിച്ച പങ്കാളിക്കു വിധേയരായി ഈ പ്രശ്‌നങ്ങള്‍ മറച്ചുവച്ച് അല്ലെങ്കില്‍ തിരിച്ചറിയാനാവാതെ കിടക്കുമ്പോള്‍ നഷ്ടമാകുന്നത് ലൈംഗികതയുടെ ആനന്ദലഹരിയാണ്.

ശാരീരിക, മാനസിക കാരണങ്ങളാണ് സ്ത്രീയില്‍ ലൈംഗികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇവ കണ്ടെത്തി ചികിത്സിക്കുകയാണെങ്കില്‍ മറ്റേതൊരു രോഗം പോലെയും സ്ത്രീയുടെ ലൈംഗികപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാകുമെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.

വേദനാപൂര്‍ണമായ സെക്‌സിലൂടെ ഒരിക്കലെങ്കിലും സ്ത്രീകള്‍ കടന്നുപോയിട്ടുണ്ടാവും. എന്നാല്‍, ഈ വേദനാനുഭവം തുടരുകയാണെങ്കില്‍ അത് ലൈംഗിക പ്രശ്‌നമാണെന്നു മനസിലാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ലൈംഗിക താത്പര്യമില്ലായ്മയിലേക്ക് ഇതു സ്ത്രീകളെ നയിച്ചേക്കാം. സംഭോഗം വേദനാജനകമാകുന്നതിനു പിന്നിലുള്ളത് മാനസിക, ശാരീരിക കാരണങ്ങളാണ്. പങ്കാളിയുടെ താല്‍പര്യത്തിനു വഴങ്ങി തൃപ്തിയില്ലാതെയോ മനസില്ലാമനസോടെയോ പുലര്‍ത്തുന്ന ശാരീരികബന്ധം വേദനയായി സ്ത്രീക്ക് അനുഭവപ്പെടുന്നു. ഈ അവസ്ഥയില്‍ സംഭോഗം പലപ്പോഴും നടക്കണമെന്നു കൂടിയില്ല. ശാരീരിക പ്രശ്‌നങ്ങളേക്കാള്‍ ഉപരി മാനസിക പ്രശ്‌നങ്ങളാണ് ഇതിനു കാരണം. ഇഷ്ടമില്ലാതെയുള്ള ബന്ധപ്പെടലിനു മനസു കണ്ടെത്തുന്ന മാര്‍ഗമാണ് ഈ വേദന. ലൈംഗികതയെക്കുറിച്ചുള്ള അജ്ഞത. പാപചിന്ത, ലൈംഗിക ദുരനുഭവങ്ങള്‍, ഭര്‍ത്താവുമായുള്ള പൊരുത്തക്കേടുകള്‍, സെക്‌സിനോടുള്ള അറപ്പ്, സാമ്പത്തിക പ്രശ്‌നങ്ങള്‍, വിഷാദം, അമിത ഉത്കണ്ഠ തുടങ്ങിയവ ഇതിനു കാരണമായേക്കാം.

ഇത്തരത്തില്‍ വേദനാപൂര്‍ണമായതും ലൈംഗികബന്ധം സാധ്യമാക്കാത്തതുമായൊരു പ്രധാന പ്രശ്‌നമാണ് വജൈനിസ്മസ് (യോനീസങ്കോചം). പല നവവധുക്കളുടെയും ജീവിതത്തകര്‍ച്ചയ്ക്കു പിന്നിലെ വില്ലന്‍ പലപ്പോഴും യോനീമുറുക്കമാണ്.

സ്ത്രീ ശരീരം സെക്‌സിനു തയാറാകുമ്പോള്‍ യോനീകവാടം വികസിക്കും. എന്നാല്‍, സംഭോഗവേളയില്‍ ലൈംഗികതയോടുള്ള പേടിമൂലം യോനീ കവാടത്തിന്റെ ഉപരിതലത്തിലെ മൂന്നില്‍ ഒരു ഭാഗം അടഞ്ഞു പോകുന്നതാണ് വജൈനിസ്മസ് എന്ന രോഗാവസ്ഥ. ഈ അവസ്ഥയില്‍ ലൈംഗികബന്ധം സ്ത്രീക്കു വേദനിക്കുന്ന അനുഭവമായിരിക്കും. ലൈംഗിക ദുരനുഭവങ്ങള്‍ക്കു വിധേയരായ സ്ത്രീകളില്‍ ലൈംഗികതയോടു വെറുപ്പുണ്ടാകുന്നതിന്റെ ഫലമായും ഇതു സംഭവിക്കാം. ആദ്യമായി ബന്ധപ്പെടുമ്പോള്‍ കന്യാചര്‍മം മുറിയുന്നതിനെത്തുടര്‍ന്നുള്ള വേദനയും രക്തവാര്‍ച്ചയും സംഭവിച്ചെന്നിരിക്കാം. ഇതുമൂലം പേടിച്ചിട്ടുണ്ടെങ്കിലും തുടര്‍ന്നുള്ള ലൈംഗികബന്ധങ്ങളിലും സ്വയമറിയാതെ യോനീസങ്കോചമുണ്ടാകാം. ഒപ്പം ലൈംഗികത പാപമാണെന്ന ചിന്തയും അജ്ഞതയുമൊക്കെ ഇതിനു കാരണമാകുന്നു.

നവദമ്പതികളില്‍ 9-20 ശതമാനത്തോളം പേരും യോനീസങ്കോചം മൂലമുള്ള ലൈംഗികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വേഗത്തില്‍ പരിഹാരം തേടേണ്ട പ്രശ്‌നമാണിതെന്നും അല്ലെങ്കില്‍ വിവാഹജീവിതം ദുരിതത്തില്‍ കലാശിക്കുകയും വിവാഹമോചനത്തിലേക്കു നയിക്കുകയും ചെയ്യുമെന്നു മനസിലാക്കണം.

സെക്‌സ് തെറപ്പിയാണ് പ്രധാന പരിഹാരം. യോനീസങ്കോചമകറ്റാന്‍ ലൈംഗികതയോടുള്ള പേടിമാറ്റുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് ലൈംഗികത ആസ്വദിക്കാനുള്ള മാനസികാവസ്ഥ വളര്‍ത്തിയെടുക്കണം. പിന്നീട് കൂടുതല്‍ രതിസുഖങ്ങള്‍ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ ദമ്പതികള്‍ മനസിലാക്കണം. സൈക്കോസെക്ഷ്വല്‍ അസസ്‌മെന്റിലൂടെ വിവാഹത്തിനു മുമ്പുതന്നെ വജൈനിസ്മസ് തിരിച്ചറിയാം.

മാനസിക കാരണങ്ങളെപ്പോലെ ശാരീരിക കാരണങ്ങളും സ്ത്രീ രതിയെ വേദനാജനകമാക്കിയേക്കാം. കന്യാചര്‍മം മുറിയുന്നതിനാല്‍ പങ്കാളിയുമൊത്തുള്ള ആദ്യരതി തന്നെ സ്ത്രീകള്‍ക്കു വേദനയുണ്ടാക്കാം. വേണ്ടത്ര ഉത്തേജിതമാകാതെ ബന്ധപ്പെടുന്നതും വേദനയുണ്ടാക്കും. ഉത്തേജനമുണ്ടായാലേ യോനിക്കു സ്‌നിഗ്ധത നല്‍കുന്ന ലൂബ്രിക്കേഷനുകള്‍ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടുകയുള്ളൂ.

യോനീമുഖത്തും ഗര്‍ഭാശയഗളത്തിലും ഉണ്ടാകുന്ന അണുബാധകള്‍, ലൂബ്രിക്കേഷന്‍ സ്രവങ്ങള്‍ ഉത്പാദിപ്പിക്കുന്ന ബര്‍ത്തോളിന്‍ ഗ്രന്ഥിയിലുണ്ടാകുന്ന അണുബാധകള്‍, യോനിക്ക് അടുത്തുള്ള പ്രത്യുല്‍പാദന അവയവങ്ങള്‍ക്ക് ഉണ്ടാകുന്ന അണുബാധയായ പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ് തുടങ്ങിയ അണുബാധകള്‍, ചിലതരം ഗര്‍ഭാശയമുഴകള്‍, എന്‍ഡോ മെട്രിയോസിസ്, ഷുഗറിന്റെ അളവ് വര്‍ധിച്ച് യോനീ പ്രദേശത്തെ തൊലി പൊട്ടുന്ന അവസ്ഥ, കന്യാചര്‍മഭാഗങ്ങള്‍ ഉള്ളിലിരിക്കുന്ന സാഹചര്യങ്ങള്‍, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവ സംഭോഗവേളയിലെ വേദനയ്ക്കു കാരണമാകും.

ഗര്‍ഭപാത്രവും മൂത്രസഞ്ചിയും താഴേക്കിറങ്ങുന്നതിനു യോനിയിലൂടെ ചെയ്യുന്ന ശസ്ത്രക്രിയ, കന്യാചര്‍മം നീക്കം ചെയ്യുന്ന ഹൈമനക്ടമി, പ്രസവത്തോടെ അയഞ്ഞ യോനിക്കു മുറുക്കം കൂട്ടുന്ന ശസ്ത്രക്രിയകള്‍ തുടങ്ങി ജനനേന്ദ്രിയഭാഗങ്ങളില്‍ ചെയ്യുന്ന ശസ്ത്രക്രിയകള്‍ കുറച്ചു നാളത്തേക്കു സ്ത്രീരതിയെ വേദനാജനകമാക്കും.

പുരുഷന്‍മാരിലെ ചില ലൈംഗികപ്രശ്‌നങ്ങള്‍ മൂലവും സ്ത്രീകള്‍ക്കു സെക്‌സ് വേദനാജനകമാക്കാം. സ്വാഭാവിക വളവിനേക്കാള്‍ ഏറെ വളഞ്ഞ ലിംഗം, ഉദ്ധരിച്ച ലിംഗത്തിന്റെ അഗ്രചര്‍മം പിന്നോട്ടു മാറാത്ത തൈമോസിസ് എന്ന അവസ്ഥയൊക്കെ പുരുഷനൊപ്പം സ്ത്രീക്കും ലൈംഗികനോവ് സമ്മാനിക്കുന്നവയാണ്. സാധാരണയിലേറെ ലിംഗത്തിനു വളവുണ്ടെങ്കില്‍ ചികിത്സ തേടണം. തൈമോസിസ് എന്ന അവസ്ഥയ്ക്ക് അഗ്രചര്‍മം മുറിച്ചു മാറ്റുന്ന ലഘുശസ്ത്രക്രിയയിലൂടെ പരിഹാരം കാണാനാവും.

ദമ്പതികള്‍ തമ്മില്‍ മാനസിക അടുപ്പമുണ്ടായതിനുശേഷമേ സംഭോഗത്തിലേക്കു കടക്കാവൂ. ആദ്യ ശാരീരികബന്ധപ്പെടലില്‍ ഇത് പ്രാധാന്യ മര്‍ഹിക്കുന്നു. ഭാര്യയുടെ ആ നിമിഷങ്ങളിലെ ഭയവും സമ്മര്‍ദവു മൊക്കെ മനസിലാക്കി ഭര്‍ത്താവ് ഇടപെട്ടാല്‍ പരിഹരിക്കാവുന്നതേ യുള്ളൂ ഈ പ്രശ്‌നങ്ങള്‍. സംഭോഗവേളകള്‍ തുടര്‍ച്ചയായി ക്ലേശകരമോ അനുഭൂതിരഹിതമോ ആകുന്നെങ്കില്‍ സെക്‌സോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്.

ലൈംഗിക ഉത്തേജനമുണ്ടാകുമ്പോഴാണ് പുരുഷനെ സ്വീകരിക്കാന്‍ തയാറായി യോനീ കവാടം വികസിക്കുന്നത്. ലൈംഗികബന്ധത്തിനു സ്ത്രീ ശരീരം ഒരുക്കമായ ഈ അവസ്ഥയില്‍ യോനീകവാടത്തില്‍ ഈര്‍പ്പവും അയവുമുണ്ടാക്കുന്ന ലൂബ്രിക്കേഷന്‍ സ്രവങ്ങളുണ്ടാവും. ഇല്ലെങ്കില്‍ വേദനാജനകമായിരിക്കും. അതിനാല്‍, രതികേളികളില്‍ സംഭോഗത്തിനു മുമ്പുള്ള ബാഹ്യലീലകള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഉത്തേജനാവസ്ഥയിലെത്താനുള്ള ഓരോ സ്ത്രീയുടെയും കഴിവിലും വ്യത്യാസമുണ്ടെന്നു മനസിലാക്കി വേണം ബാഹ്യലീലകളിലൂടെയും കേളികളിലൂടെയും വികാരങ്ങളുണര്‍ത്തി സംഭോഗത്തിലെത്താന്‍. ചില സ്ത്രീകള്‍ വേഗത്തില്‍ ഉത്തേജിതരാകുമ്പോള്‍ മറ്റു ചിലര്‍ക്ക് ഉത്തേജനാവസ്ഥയിലെത്താന്‍ ഏറെ സമയം വേണ്ടിവരും. ഇതിനനുസരിച്ചാവണം കിടപ്പറയിലെ ചൂടിന്റെ ആക്കം കൂട്ടല്‍.

സ്ത്രീകള്‍ക്കുണ്ടാകുന്ന സമ്മര്‍ദങ്ങളും ഉത്കണ്ഠയുമൊക്കെ ലൂബ്രിക്കേഷനു തടസമാകും. ഇത്തരത്തില്‍ വേദനാപൂര്‍ണമായ ലൈംഗികബന്ധം സ്ത്രീകളെ സെക്‌സിനോടുള്ള വിരക്തിയിലേക്കു നയിച്ചേക്കാം. ഒന്നിലേറെ തവണ ലൈംഗികബന്ധം വേദനയുണ്ടാക്കുന്നെങ്കില്‍ ഡോക്ടറുടെ അടുക്കലെത്തേണ്ടതാണ്.

ആര്‍ത്തവവിരാമം യോനിയില്‍ ലൂബ്രിക്കേഷനു സഹായകരമാകുന്ന സ്രവങ്ങളുടെ ഉത്പാദനത്തെ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു. ആര്‍ത്തവവിരാമത്തെത്തുടര്‍ന്ന് സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്നതാണ് ഇതിനു കാരണം. ഇതു യോനിയിലെ ഈര്‍പ്പക്കുറവിനും തന്മൂലം സംഭോഗവേളയിലെ വേദനയ്ക്കും കാരണമാകും. ലൂബ്രിക്കേഷന്‍ ജെല്ലുകള്‍ ഉപയോഗിക്കുന്നത് ഈ പ്രശ്‌നത്തിനു പരിഹാരമാണ്. ഒരു ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരം ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറപ്പി ചെയ്യാവുന്നതാണ്. ആര്‍ത്തവവിരാമത്തിനുശേഷമുള്ള സെക്‌സ് വേദനാകരമാകുന്നതോടെ സ്ത്രീകളില്‍ പലര്‍ക്കും ലൈംഗികജീവിതത്തോടു വിരക്തിയുണ്ടാവുക സ്വാഭാവികമാണ്. പ്രായമിത്രയുമായില്ലേ, ഇനി ഇതൊക്കെ എന്തിനെന്ന ചിന്തകളും ഇവര്‍ക്കുണ്ടാവും. എന്നാല്‍, ജീവിതത്തില്‍ സമ്മര്‍ദങ്ങളൊഴിഞ്ഞ കാലഘട്ടമായിരിക്കും സ്ത്രീകളില്‍ പലര്‍ക്കും ഈ നാളുകള്‍. അതിനാല്‍, കാര്‍മേഘങ്ങളൊഴിഞ്ഞ ഈ നാളുകളില്‍ ടെന്‍ഷനില്ലാതെ യുവത്വത്തേക്കാള്‍ ഏറെ ആസ്വാദ്യപൂര്‍ണമായ ലൈംഗിക ജീവിതം സാധ്യമാണെന്നറിയുക.

വേദനാപൂര്‍ണമായ സെക്‌സ് ലൈംഗികവിരക്തിയിലേക്കു നയിക്കു മെന്നതുപോലെ മാനസിക, ശാരീരിക പ്രശ്‌നങ്ങളും സെക്‌സിനോടുള്ള താത്പര്യമില്ലായ്മയ്ക്കു വഴിതെളിക്കുന്നു. അമിത ഉത്കണ്ഠ, വിഷാദം തുടങ്ങിയവയാണ് സ്ത്രീകളിലെ ലൈംഗികതാത്പര്യമില്ലായ്മയ്ക്കു പ്രധാനകാരണമാകുന്നത്. വളരുന്ന പ്രായത്തില്‍ ലൈംഗികതയെക്കുറിച്ചു ലഭിക്കുന്ന തെറ്റായ അറിവുകള്‍, സെക്‌സ് മോശവും പാപവുമാണെന്ന ചിന്ത, ലൈംഗിക അജ്ഞത തുടങ്ങി സ്വന്തം ശരീരത്തെ കുറിച്ചുള്ള അപകര്‍ഷതാബോധവും വരെ സ്ത്രീയെ ലൈംഗികതയില്‍ നിന്നും അകറ്റുന്നു. പ്രസവത്തെത്തുടര്‍ന്ന് കുട്ടികളെ മുലയൂട്ടി പരിപാലിക്കേണ്ടി വരുന്നത്, കിടപ്പുമുറിയിലെ സ്വകാര്യതയില്ലായ്മ, കിടപ്പറയില്‍ കുട്ടികളുള്ള അവസ്ഥ എന്നിവയും സ്ത്രീകളുടെ സംഭോഗതൃഷ്ണയെ തണുപ്പിച്ചേക്കാം. അമിതമായ വൃത്തിക്കാരായ ഒബ്‌സസീവ് കംപള്‍സീവ് ഡിസോഡര്‍ എന്ന മാനസികരോഗമുള്ളവര്‍ക്ക് സെക്‌സിനോടു അറപ്പു തോന്നിയേക്കാം. വൃത്തിയോടുള്ള അമിതമായ താത്പര്യം മൂലം ഇവര്‍ക്ക് സെക്‌സ് ശരിയായി ആസ്വദിക്കാന്‍ കഴിയാറില്ല.

ജീവിതശൈലീരോഗങ്ങള്‍ മുതല്‍ ഹോര്‍മോണ്‍ തകരാറുകള്‍ വരെ സ്ത്രീയുടെ ലൈംഗിക ചോദനകളെ തണുപ്പിച്ചു കളയുന്നവയാണ്. ചില ബ്രെയിന്‍ ട്യൂമറുകള്‍, പ്രൊലാക്റ്റിനോമസ്, ചില കാന്‍സറുകള്‍, ട്യൂമറുകള്‍, ഗര്‍ഭാശയരോഗങ്ങള്‍, പൊണ്ണത്തടി, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് പോലുള്ള നാഡിയുമായി ബന്ധപ്പെട്ട ചില രോഗങ്ങള്‍, നട്ടെല്ലിനുണ്ടാകുന്ന ക്ഷതം തുടങ്ങിയവ ലൈംഗികതയില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള പ്രവണത സ്ത്രീകളില്‍ സൃഷ്ടിക്കും.

പിറ്റിയൂട്ടറി, അഡ്രീനല്‍ ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യത്യാസം, തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവു മൂലമുണ്ടാകുന്ന ഹൈപ്പോതൈറോയ്ഡിസം എന്ന രോഗം, ആര്‍ത്തവവിരാമം എന്നിവയും ലൈംഗിക വിരക്തിക്ക് ആക്കം കൂട്ടുന്നു. പോഷകാഹാരക്കുറവ് മൂലം ശരീരത്തിനാവശ്യമായ ചില ജീവകങ്ങളുടെ അളവില്‍ കുറവു വരുന്നതുമൂലം ഹോര്‍മോണ്‍ നിലയില്‍ വ്യതിയാനം വരാം. ഇതും സ്ത്രീ ലൈംഗികതയെ ബാധിക്കുന്നു. അതുപോലെ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിലു ണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും സ്ത്രീ ലൈംഗികതയെ ബാധിച്ചേക്കാം.

മാറിയ സാഹചര്യത്തില്‍ ജീവിതശൈലീരോഗങ്ങള്‍ക്കു വലിയ പ്രാധാന്യം സ്ത്രീ ലൈംഗികതയിലുണ്ട്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില തുടങ്ങിയവയും സ്ത്രീകളിലെ ലൈംഗികതാല്‍പര്യത്തെ കുറയ്ക്കുന്നു.

ഉത്കൃഷ്ട ആനന്ദാവസ്ഥയായ രതിമൂര്‍ച്ഛ എന്തെന്നുപോലും പല സ്ത്രീകളും അറിയുന്നില്ലെന്നതും ഒരു ലൈംഗികപ്രശ്‌നമാണ്. സ്ത്രീകളുടെ സെക്‌സ് ആസ്വാദനം പാതിവഴിയില്‍ അവസാനിക്കുന്നതാണ് രതിമൂര്‍ച്ഛയിലെത്താന്‍ തടസമാകുന്നത്. സ്ത്രീ ലൈംഗികതയുടെ ഈ പ്രത്യേകത മനസിലാകാതെ ലൈംഗികവേഴ്ചയില്‍ തൃപ്തി കണ്ടെത്തിയ പുരുഷന്‍ പങ്കാളി ലൈംഗിക ഉച്ചസ്ഥായില്‍ എത്തിയില്ലെന്നു തിരിച്ചറിയാതെ തിരിഞ്ഞു കിടക്കുന്നതാണ്

read more
ലൈംഗിക ആരോഗ്യം (Sexual health )

എന്ത് കൊണ്ടാണ് ആമുഖ ലീല പരമപ്രധാനം എന്ന് പറയുന്നത് ?

ലൈംഗിക ബന്ധത്തിനുളള വാം അപ്പാണ് ആമുഖ ലീല അഥവാ ഫോര്‍ പ്ലേ. ചുംബനം, ആശ്ലേഷം, മെല്ലെയുളള താഢനം, അമര്‍ത്തിയും അല്ലാതെയും ചില മേഖലകളിലെ തഴുകല്‍, സ്പര്‍ശം എന്നിങ്ങനെ ആമുഖ ലീല ഒന്നില്‍ തുടങ്ങി പലതിലേയ്ക്ക് വളരണം.

 

എടുക്കുമ്പോള്‍ ഒന്നും തൊടുക്കുമ്പോള്‍ നൂറും ഏറ്റുവാങ്ങുമ്പോള്‍ പതിനായിരവുമായിരിക്കണം ആമുഖ ലീല നല്‍കേണ്ട സുഖാനുഭവങ്ങള്‍. പുരുഷനെക്കാള്‍ സ്ത്രീയ്ക്കാണ് ആമുഖ ലീല പ്രധാനം. ലിംഗം ഉദ്ധരിച്ച് സംഭോഗത്തിന് സന്നദ്ധമാകാന്‍ പുരുഷന് സമയമോ ഉത്തേജനമോ അധികം വേണ്ട.എന്നാല്‍ സ്ത്രീയുടെ കാര്യം അങ്ങനെയല്ല. സംഭോഗസന്നദ്ധതയ്ക്ക് വേണ്ട നനവും വഴുവഴുപ്പും യോനിയില്‍ ഉണ്ടാകണമെങ്കില്‍ സ്ത്രീ ശരീരം നന്നായി, അല്‍പം സമയമെടുത്തു തന്നെ ഉത്തേജിപ്പിക്കേണ്ടതുണ്ട്. സുരക്ഷിതമായ സംഭോഗത്തിന് യോനിയിലെ വഴുവഴുപ്പ് വളരെ പ്രധാനമാണ്.

 

വിരലുകളുടെ ഉപയോഗം, വദനസുരതം, സെക്സ് കളിപ്പാട്ടങ്ങളുടെ ഉപയോഗം എന്നിങ്ങനെ ആമുഖ ലീല പലതരത്തിലാവാം. ഭാവനയുണ്ടെങ്കില്‍ ആമുഖലീല തന്നെ ഒരിക്കലും മറക്കാത്ത അനുഭൂതി നല്‍കുകയും ചെയ്യും. പല ദമ്പതികളും ആദ്യ രതിയ്ക്കു മുമ്പ് ഒരുമിച്ച് കുളിക്കുക പതിവുണ്ട്. മനസിന്റെയും ശരീരത്തിന്റെയു സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് നല്ല വഴിയാണ്.

read more
ഫാഷൻ

സ്ത്രീ സുഹൃത്തുക്കൾ മാത്രം പങ്കുവയ്ക്കുന്ന കാര്യങ്ങൾ..

സ്ത്രീകള്‍ സുഹൃത്തുക്കളുമായി സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഏതെങ്കിലുമൊരാളുടെ വീട്ടില്‍ ഒന്നിച്ച് കൂടി സംസാരിച്ചിരിക്കുന്നത് സാധാരണമാണ്. അതിനൊപ്പം പുതിയ വിഭവങ്ങളും, പാനീയങ്ങളുമൊക്കെ ഈ അവസരത്തില്‍ വിളമ്പും. ഇവിടെ പറയപ്പെടുന്ന കാര്യങ്ങള്‍ വേഗത്തില്‍ പരക്കുകയും ചെയ്യും. സ്ത്രീകള്‍ സെക്സ് സംബന്ധമായ കാര്യങ്ങള്‍ പുരുഷന്മാരെക്കാള്‍ കൂടുതലായി സംസാരിക്കുന്നെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലൈംഗിംകതയെ സംബന്ധിച്ച ചര്‍ച്ചകളില്‍ പ്രകടനത്തെയും, വലുപ്പത്തെയും, പൊസിഷനെയും കുറിച്ചൊക്കെ ചര്‍ച്ച ചെയ്യപ്പെടും. പുരുഷന്മാരെക്കാള്‍ ഇത്തരം കാര്യങ്ങള്‍‌ സംസാരിക്കാന്‍ സ്ത്രീകള്‍ താല്പര്യപ്പെടുന്നു. ചിലരാകട്ടെ ശ്രദ്ധ നേടാനായി തങ്ങളുടെ പങ്കാളിയുമൊത്തുള്ള അനുഭവങ്ങളൊക്കെ വിവരിക്കും. പല അറിവുകളും നേടാന്‍ സഹായിക്കുന്ന ഈ കൂട്ടായ്മകളില്‍ മുതിര്‍ന്നവരില്‍ നിന്ന് ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലഭിക്കുമെന്ന ഗുണവുമുണ്ട്.

സ്ത്രീകളെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്ന ഒന്നാണ് പരദൂഷണം. കേള്‍ക്കാനും പങ്കവെയ്ക്കാനും പറ്റിയ ഒരു വേദിയാണ് അവര്‍ക്ക് ഈ കൂട്ടായ്മകള്‍ നല്കുന്നത്. ബന്ധങ്ങളും, അവയുടെ തകര്‍ച്ചകളും ഇവിടെ ഒരു പ്രധാന ചര്‍ച്ചാവിഷയമാകും. എന്നാല്‍ ചെറിയൊരു ഭാഗം സ്ത്രീകള്‍ ഇവ പരസ്യമാക്കാന്‍ നില്‍ക്കില്ല

കൂട്ടായ്മകളിലെ പ്രധാന സംസാരവിഷയം സെക്സ് തന്നെയാവും. മിക്ക സ്ത്രീകളും ഇവിടെ സെക്സ് സംബന്ധമായ ചര്‍ച്ചകള്‍ക്ക് മടി കാണിക്കില്ല. പലരും തങ്ങളുടെ പങ്കാളിയുമായുള്ള വിശേഷങ്ങള്‍ തുറന്ന് തന്നെ പറയും. പുരുഷന്മാരെ സംബന്ധിച്ച് ഇത്തരം ചര്‍ച്ചകള്‍ അസ്വാരസ്യമുണ്ടാക്കാനിടയാകും. തങ്ങളുടെ ലൈംഗികമായ പ്രകടനവും, പരാജയങ്ങളും പുറത്ത് ചര്‍ച്ചയാവുന്നത് അവരിഷ്ടപ്പെടില്ലല്ലോ.

പെണ്‍യോഗങ്ങളിലെ പ്രധാന ആകര്‍ഷണം പങ്കാളികളുമായുള്ള ലൈംഗിക ജീവിതവും മറ്റ് വിശദാംശങ്ങളുമായിരിക്കും. പലപ്പോഴും ആശ്ചര്യകരമായ തരത്തിലുള്ള ചര്‍ച്ചകളാവും ഇത്തരത്തില്‍ നടക്കുക. കിടപ്പറയിലെ കാര്യങ്ങള്‍ വശദമായി തന്നെ ചിലര്‍ ചര്‍ച്ച ചെയ്യും.

ഭൂരിഭാഗം സ്ത്രീകള്‍ക്കും ഫാഷനെക്കുറിച്ച് സംസാരിക്കുന്നതില്‍ അതിരുകളില്ല. പുതിയ ട്രെന്‍ഡുകളെക്കുറിച്ചു, തങ്ങളുടെ വിലയേറിയ വസ്ത്ര ശേഖരങ്ങളെക്കുറിച്ചും സജീവമായി ചര്‍ച്ചകള്‍ നടക്കും. 6. ഷോപ്പിംഗ് – പെണ്‍കൂട്ടായ്മകളിലെ പ്രധാന വിഷയമായിരിക്കും ഷോപ്പിംഗ്. മണിക്കൂറുകളോളം അവര്‍ ഈ വിഷയം ചര്‍ച്ച ചെയ്യും. പുതിയ തുന്നല്‍ കടയെക്കുറിച്ചും, ഡിസ്കൗണ്ട് സെയിലിനെപ്പറ്റിയുമൊക്കെ ചര്‍ച്ചകള്‍ നടക്കും. കാര്യം ഷോപ്പിംഗ് കുറവാണെങ്കിലും കടകളെപ്പറ്റിയും ഓഫറുകളെപ്പറ്റിയും ഏറെ വിവരങ്ങള്‍ അവര്‍ ശേഖരിച്ചിട്ടുണ്ടാകും.

read more
1 56 57 58 59 60 61
Page 58 of 61