പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ മൂത്രത്തിലെ അണുബാധ വരാനുള്ള സാധ്യത നാല് – അഞ്ച് ശത മാനം കൂടുതലാണെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 20–40 വയസ്സുള്ള സ്ത്രീകളിൽ 20–40 ശതമാനം പേർക്കും ഒരിക്കലെങ്കിലും യൂറിനറി ഇൻഫെക്‌ഷൻ ബാധിച്ചിട്ടുണ്ടാകും എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിൽ തന്നെ 33 ശതമാനം പേർക്കും അതു വീണ്ടും വീണ്ടും വരികയും ചെയ്യുന്നു. അതിനുള്ള പ്രധാന കാരണം ആര്‍ത്തവം അടക്കമുള്ള ശാരീരിക പ്രത്യേകതകള്‍ ത ന്നെയാണ്.
ആർത്തവ സമയത്ത് കൂടുതൽ വൃത്തിയായി സ്വകാര്യഭാഗങ്ങൾ കഴുകി തുടയ്ക്കുക. ശരീരത്തിനുള്ളിലേക്ക് വയ്ക്കുന്ന ടാംപൂണുകൾ, തുണി അധികം നേരം വയ്ക്കുന്നത് ഒക്കെ ഒഴിവാക്കുക തന്നെ വേണം. സാനിറ്ററി പാഡുകളും അംഗീകൃത ആർത്തവ കപ്പുകളും കൃത്യമായ ഇടവേളയിൽ തന്നെ മാറ്റുക. പാഡുകള്‍ മൂന്നുമണിക്കൂര്‍-ആറുമണിക്കൂര്‍ ഇടവേളയിലും മെന്‍സ്ട്രുരല്‍ കപ്പുകള്‍ പന്ത്രണ്ടു മണിക്കൂര്‍ ഇടവേളയിലും മാറ്റിവെയ്ക്കുക.ഓരോ തവണ പാഡ്/ കപ്പ് വയ്ക്കുമ്പോഴും എടുക്കുമ്പോഴും കൈകൾ വൃത്തിയായിരിക്കാൻ ശ്രദ്ധിക്കുക.