close

ആർത്തവം (Menstruation)

ആരോഗ്യംആർത്തവം (Menstruation)ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ എന്തൊക്കെ ആണ്

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണനിലയില്‍ നിന്ന് കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. ഹീമോഗ്ലോബിന്റെ കുറവ് കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയുടെ ജോലിഭാരം കൂട്ടുന്നു. ഇരുമ്പ്, ഫോളിക്കാസിഡ്, വിറ്റാമിന്‍ സി എന്നി പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്.

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണനിലയില്‍ നിന്ന് കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ്‌ നിറഞ്ഞ പ്രോട്ടീന്‍ ആണ്‌ ഹീമോഗ്ലോബിന്‍. ഹീമോഗ്ലോബിന്‍ നിര്‍മാണത്തിന് ഇരുമ്പ് അത്യന്താപേക്ഷിതം. വിളർച്ചയുള്ളവരിൽകടുത്ത ക്ഷീണം, തലകറക്കം, എന്നിവ ക്രമേണ പ്രകടമാകുന്നു.

വിളര്‍ച്ചയുളളവരില്‍ രക്താണുക്കള്‍ക്ക് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും മതിയായ തോതില്‍ ഓക്‌സിജന്‍ എത്തിക്കാനാവില്ല. ഹീമോഗ്ലോബിന്റെ കുറവ് കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയുടെ ജോലിഭാരം കൂട്ടുന്നു. ഇരുമ്പ്, ഫോളിക്കാസിഡ്, വിറ്റാമിന്‍ സി എന്നി പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. സ്ത്രീകളിലും ഗര്‍ഭിണികളിലുമാണ് വിളര്‍ച്ച കൂടുതലായി കാണാറുള്ളത്.

രക്തസ്രാവം, ക്യാന്‍സര്‍, കുടല്‍ രോഗങ്ങള്‍, വൃക്ക തകരാര്‍ എന്നിവ ബാധിച്ചവര്‍ക്ക് വിളര്‍ച്ചാസാധ്യതയേറും. ക്യാൻസര്‍ ചികിത്സകളില്‍പ്പെടുന്ന കീമോതെറാപ്പിക്ക് വിധേയമാകുന്നവരിലും ഹീമോഗ്ലോബിന്‍ കൗണ്ട് കുറയുന്നതായി കാണാറുണ്ട്. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞാൽ ഇരുമ്പ് അടങ്ങിയ ആഹാരങ്ങൾ ധാരാളം കഴിക്കണം. ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ…

മനുഷ്യശരീരത്തിന് ഏറെ ആവശ്യമുള്ള പോഷകമാണ് വിറ്റാമിന്‍ സി. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി, പോലുള്ളവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.

 

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ…

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ് വിളർച്ചയ്ക്ക് കാരണമാകുന്നു. 19 – 50 വയസിനിടെയിലുള്ള പുരുഷന്മാർക്ക് എട്ട് മില്ലി​ഗ്രാം ഇരുമ്പും, 19 – 50 വയസിനിടെയിലുള്ള സ്ത്രീകളിൽ പതിനെട്ട് മില്ലി​ഗ്രാം ഇരുമ്പും അടങ്ങിയിരിക്കണമെന്നാണ് നാഷണൽ അനീമിയ എക്ഷൻ കൗൺസിൽ പറയുന്നത്. പച്ചനിറത്തിലുള്ള ഇലക്കറികൾ, മുട്ട, മീൻ, ഇറച്ചി ‍ഡ്രെെ ഫ്രൂട്ടസ്, ബീൻസ് എന്നിവയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.

ഫോളിക്ക് ആസിഡ്….

ശരീരത്തിൽ ചുവന്ന രക്താണുക്കൾ വർധിക്കാൻ പ്രധാനമായി വേണ്ടത് ഫോളിക്ക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങളാണ്. ഫോളിക്ക് ആസിഡ‌ിന്റെ കുറവ് രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകും. പീനട്ടസ്, പഴം, ബ്രോക്കോളി, വെണ്ടയ്ക്ക പോലുള്ളവയിൽ ഫോളിക്ക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്.

 

മാതളം…

ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ ഏറ്റവും നല്ലൊരു പഴമാണ് മാതളം. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. ധാരാളം കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുളള ഫലമാണ് മാതളം. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. ദിവസവും ഒരു കപ്പ് മാതളം ജ്യൂസ് കുടിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും.

 

ഈന്തപ്പഴം…

അന്നജം, റൈബോഫ്‌ളാബിന്‍, കാത്സ്യം, അയേൺ എന്നിവ ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ ഈന്തപ്പഴം ധാരാളം കഴിക്കുന്നത് നല്ലതാണ്. ഈന്തപ്പഴത്തിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ് ഈന്തപ്പഴത്തില്‍. ഈന്തപ്പഴം വിളര്‍ച്ച തടയാൻ വളരെ നല്ലതാണ്.

 

ബീറ്റ് റൂട്ട്…

ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ വളരെ നല്ലതാണ് ബീറ്റ് റൂട്ട്. കുട്ടികൾക്ക് ബീറ്റ് റൂട്ട് നൽകുന്നത് വിളർച്ച വരാതിരിക്കാൻ സഹായിക്കുന്നു. ഫോളിക്ക് ആസിഡ് കൂടാതെ പൊട്ടാസ്യം, ഫെെബർ എന്നിവ ബീറ്റ് റൂട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ബീറ്റ് റൂട്ട് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കും.

 

മത്തങ്ങയുടെ കുരു…

പ്രോട്ടീനാല്‍ സമ്പുഷ്ടമായ മത്തങ്ങയുടെ കുരു അത്യുത്തമമാണ്. മഗ്നീഷ്യം, കോപ്പര്‍, അയണ്‍, പ്രോട്ടീന്‍, ഒമേഗ-3 ,വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ മസില്‍ വളരാനും പേശീബലം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. മത്തങ്ങ കുരുവില്‍ അടങ്ങിയിരിക്കുന്ന സിങ്ക് പുരുഷ വന്ധ്യതയെ തടയാന്‍ സഹായിക്കും. വിളർച്ച തടയാൻ വളരെ നല്ലതാണ് മത്തങ്ങയുടെ കുരു.

 

തണ്ണിമത്തൻ…

വിറ്റാമിൻ സി, അയൺ എന്നിവ ധാരാളം അടങ്ങിയ പഴമാണ് തണ്ണിമത്തൻ. തണ്ണിമത്തൻ ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് വിളർച്ച തടയാൻ സഹായിക്കും. വേനല്‍ക്കാലത്ത് ദാഹവും വിശപ്പും ക്ഷീണവുമകറ്റാന്‍ തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്.

 

read more
ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ചോദ്യങ്ങൾവന്ധ്യത

ക്രമരഹിത ആർത്തവം പരിഹരിക്കാൻ ചില അടുക്കള വൈദ്യം

ആർത്തവത്തിലെ ക്രമക്കേടുകൾ പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ക്രമരഹിതമായ ആർത്തവം ഉണ്ടാകാൻ കാരണങ്ങൾ പലതാണ്. ഇത് പരിഹരിക്കാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ:

ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന വർദ്ധനവ് അല്ലെങ്കിൽ കുറവ്, ശാരീരിക അദ്ധ്വാനം, മരുന്ന്, പ്രധാനമായും ഹോർമോൺ അസന്തുലിതാവസ്ഥ എന്നിങ്ങനെയുള്ള പല കാരണങ്ങളാൽ ക്രമരഹിതമായ ആർത്തവം ഉണ്ടാകാം. നിങ്ങളുടെ ആർത്തവ ചക്രം നിങ്ങൾ എല്ലായ്പ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ആർത്തവത്തിലെ ക്രമക്കേടുകൾ പല ആരോഗ്യ പ്രശ്നങ്ങൾക്കും വഴി വെക്കും. ചില സ്ത്രീകളിൽ, ആർത്തവം നേരത്തെ ആരംഭിക്കുന്നു, മറ്റുള്ളവരിൽ വൈകി ആരംഭിക്കാം. ഓരോ സ്ത്രീക്കും വ്യത്യസ്ത ആർത്തവ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിലും വയറുവേദന, കാലുകളിൽ വേദന, അമിത രക്തസ്രാവം, സ്തനങ്ങളിൽ വേദന, നടുവേദന എന്നിവയാണ് സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങൾ.

ആർത്തവ ദിനങ്ങൾ 4-8 ദിവസങ്ങൾ നീണ്ടുനിൽക്കും. നിങ്ങൾക്ക് എല്ലാ മാസവും കൃത്യമായ ആർത്തവമുണ്ടെങ്കിൽ, നിങ്ങളുടെ ആർത്തവചക്രം സാധാരണവും ആരോഗ്യകരവുമാണെന്നതിന്റെ സൂചനയാണ് ഇത്. ഓരോ സ്ത്രീക്കും കൃത്യമായ സമയത്ത് ആർത്തവം ഉണ്ടായിരിക്കണം എന്നത് നിങ്ങൾ അറിഞ്ഞിരിക്കണം. ചില കാരണങ്ങളാൽ ചില സ്ത്രീകൾ ക്രമരഹിതമായ ആർത്തവ ചക്രം നേരിടേണ്ടതായി വരുന്നു. സമ്മർദ്ദം പോലുള്ള ഘടകങ്ങൾ ക്രമരഹിതമായ ആർത്തവചക്രത്തിനു കാരണമാകും. ഇത് നിങ്ങളുടെ ശരീരത്തെ നേരിട്ട് ബാധിക്കുന്നതിനാൽ നിങ്ങളുടെ ആരോഗ്യത്തെ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ആർത്തവം കൃത്യസമയത്ത് ഉണ്ടായില്ലെങ്കിൽ, നിങ്ങൾക്ക് ഗുരുതരമായ രോഗങ്ങൾ വരാം. അതുകൊണ്ട്, നിങ്ങൾ സ്വന്തം ആർത്തവ ദിനങ്ങൾ പതിവായി കുറിച്ചുവയ്ക്കുന്നുണ്ട് എന്നത് പ്രത്യേകം ഉറപ്പാക്കണം. ആർത്തവ തീയതികളുടെ ഒരു കണക്ക് സൂക്ഷിക്കുന്നത് നിങ്ങളുടെ അടുത്ത ആർത്തവം എപ്പോൾ ഉണ്ടാകുമെന്ന് പ്രവചിക്കുന്നത് എളുപ്പമാക്കുന്നു. ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കേണ്ട കാര്യം വരുമ്പോൾ വളരെയധികം മരുന്നുകൾ കഴിക്കുന്നത് ഒഴിവാക്കണം. വീട്ടുവൈദ്യങ്ങളും ഒറ്റമൂലികളും പരീക്ഷിക്കുന്നതാണ് എല്ലായ്പ്പോഴും നല്ലതും മികച്ചതുമായ മാർഗ്ഗം.

ആർത്തവം ക്രമപ്പെടുത്താൻ ഇതാ പരിഹാരം

ക്രമരഹിതമായ ആർത്തവ ചക്രം പരിഹരിക്കുന്നതിനുള്ള 5 ഒറ്റമൂലികൾ:

1. കറുവപ്പട്ട- ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ വരുമ്പോൾ കറുവപ്പട്ട നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നത് വളരെയധികം ഗുണം ചെയ്യും. പി‌സി‌ഒ‌എസിനെ ചികിത്സിക്കുന്നതിനും കറുവപ്പട്ട സഹായിക്കുന്നു. ഇത് നിങ്ങളുടെ ആർത്തവ ചക്രത്തിന്റെ ക്രമക്കേട് പരിഹരിക്കുകയും രക്തസ്രാവ സമയത്ത് ഉണ്ടാകുന്ന വേദന കുറയ്ക്കുകയും ചെയ്യുന്നു.

2. ഇഞ്ചി- ഇഞ്ചി പി‌എം‌എസ് ലക്ഷണങ്ങളെ ഒഴിവാക്കുന്നു. ക്രമരഹിതമായ ആർത്തവം ചികിത്സിക്കുന്നതിൽ ഇത് ഫലപ്രദമാണെന്ന് അറിയപ്പെടുന്നു. നിങ്ങളുടെ നിശ്ചിത തീയതിക്ക് 7 ദിവസം മുമ്പ് ഇഞ്ചി കഴിക്കുന്നത് മികച്ച ഫലങ്ങൾ കാണിക്കുന്നു. ആർത്തവ സമയത്ത് നഷ്ടപ്പെടുന്ന രക്തത്തിന്റെ അളവ് കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.

പൈനാപ്പിൾ- ക്രമരഹിതമായ ആർത്തവത്തിനുള്ള നല്ലൊരു വീട്ടുവൈദ്യമാണ് പൈനാപ്പിൾ. ഗർഭപാത്രത്തിന്റെ പാളി മൃദുവാക്കുകയും ആർത്തവ ദിനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന എൻസൈമായ ബ്രോമെലൈൻ ഇതിൽ അടങ്ങിയിരിക്കുന്നു. വേദനയും വീക്കവും ഒഴിവാക്കുന്ന ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇതിലുണ്ട്. ഇത് ആർത്തവ ദിനങ്ങളിൽ ഉണ്ടാകുന്ന വേദന ഒഴിവാക്കുന്നു.

4. ആപ്പിൾ സിഡർ വിനാഗിരി – ആപ്പിൾ സിഡർ വിനാഗിരി കുടിക്കുന്നത് ആർത്തവത്തെ നിയന്ത്രിക്കുകയും പിസിഒഎസിനെ ചികിത്സിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് ഇത് വെള്ളത്തിൽ ലയിപ്പിക്കാം അല്ലെങ്കിൽ നേരിട്ട് കഴിക്കാം. ആപ്പിൾ സിഡർ വിനാഗിരി അണ്ഡോത്പാദന ആർത്തവത്തെ പുനഃസ്ഥാപിക്കുന്നു.

5. ജീരകം- ജീരകം വളരെ പ്രധാനപ്പെട്ട പോഷക സമ്പുഷ്ടമായ ഭക്ഷ്യ പദാർത്ഥമാണ്. ഗർഭാശയ പേശികളെ ചുരുക്കാൻ ഇത് സഹായിക്കുന്നു. ഇത് ആർത്തവ ക്രമക്കേട് വളരെ വേഗത്തിൽ പരിഹരിക്കുന്നു. ജീരകം എല്ലാ ദിവസവും രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് കുടിക്കണം. ഇത് ആർത്തവ സമയത്തുണ്ടാകുന്ന സമ്മർദ്ദം ഒഴിവാക്കുവാൻ സഹായിക്കുന്നു.

ശ്രദ്ധിക്കുക : ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന നുറുങ്ങുകളും നിർദ്ദേശങ്ങളും പൊതുവായ വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, മാത്രമല്ല ഇത് ഒരു വിദഗ്‌ദ്ധ വൈദ്യോപദേശത്തിന് പകരമായി കണക്കാക്കരുത്. ഏതെങ്കിലും ഫിറ്റ്നസ് പ്രോഗ്രാം ആരംഭിക്കുന്നതിനോ ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിനോ മുൻപായി നിങ്ങളുടെ ഡോക്ടറുമായോ ഡയറ്റീഷ്യനോടോ ബന്ധപ്പെടുക.

read more
ആരോഗ്യംആർത്തവം (Menstruation)ചോദ്യങ്ങൾവന്ധ്യത

ക്രമം തെറ്റിയ ആർത്തവം What Causes Irregular Periods

ആർത്തവത്തിലെ ക്രമക്കേടുകൾ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. ക്രമരഹിത ആർത്തവത്തിന്റെ കാരണങ്ങളും ഇത് പരിഹരിക്കാൻ ചെയ്യേണ്ട കാര്യങ്ങളും ഇവിടെ നിന്നറിയാം.

ക്രമം തെറ്റിയ ആർത്തവം ശരിപ്പെടുത്താൻ ഇവ കഴിക്കാം
ശരീരത്തെ ഏറ്റവും മികച്ചതായി നിലനിര്‍ത്താന്‍ നല്ല ഭക്ഷണം കഴിയ്ക്കുക എന്നത് തന്നെയാണ് ഏറ്റവും നല്ല വഴി. നല്ല ഭക്ഷണം ഔഷധത്തിന്‍റെ ഫലം ചെയ്യും. ക്രമരഹിതമായി സംഭവിയ്ക്കുന്ന ആര്‍ത്തവം ക്രമപ്പെടുത്താനും നല്ല ഭക്ഷണ രീതി സഹായിക്കും. സ്ത്രീ ശരീരത്തിന്‍റെ സന്തുലനം ഒരു പരിധി വരെ ഗര്‍ഭപാത്രത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. അതിനാല്‍ ഗര്‍ഭപാത്രത്തിന്റെ ആരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ആര്‍ത്തവ ക്രമക്കേടുകള്‍ പോലുള്ള പ്രശ്നങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ അത് എത്രയും വേഗം പരിഹരിയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതാണ്.
ക്രമരഹിതമാകുന്നത് എപ്പോള്‍:

ഓരോ മാസത്തെയും ആര്‍ത്തവ കാലയളവുകള്‍ തമ്മിലുള്ള ഇടവേള ഏകദേശം തുല്യമാകണം, 24-32 ദിവസങ്ങൾക്കിടയിൽ. എന്നാല്‍ ചിലര്‍ക്ക് ഇടവേളകള്‍ തമ്മില്‍ വലിയ രീതിയിലുള്ള വ്യത്യാസം കണ്ടു വരാറുണ്ട്. സാധാരണ 35 ദിവസത്തില്‍ കൂടുതല്‍ ഇടവേള സംഭവിയ്ക്കുമ്പോഴാണ് ആര്‍ത്തവം ക്രമരഹിതമായി കണക്കാക്കുന്നത്. ക്രമരഹിതമാകുമ്പോള്‍ പുറംതള്ളപ്പെടുന്ന രക്തത്തിന്‍റെ അളവിലും വ്യത്യാസം സംഭവിയ്ക്കാറുണ്ട്. ക്രമമല്ലാതെ സംഭവിയ്ക്കുന്ന ആര്‍ത്തവം ചില ആളുകളില്‍ പല തരത്തിലുള്ള പ്രയാസങ്ങളും സൃഷ്ടിയ്ക്കാറുണ്ട്.

ഈസ്ട്രജന്‍ അളവിലെ വ്യത്യാസം, പെൽവിക് ഭാഗത്തെ രക്തയോട്ടത്തിലുള്ള പ്രശ്നം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങൾ എന്നിവയെല്ലാം ക്രമരഹിതമായ ആര്‍ത്തവത്തിന് കാരണമാകും. ചിലപ്പോള്‍ പ്രായപൂർത്തിയാകുന്ന പെൺകുട്ടികളും ആര്‍ത്തവ വിരാമാത്തോട് അടുക്കുന്ന സ്ത്രീകളിലും ആർത്തവ ക്രമക്കേടുകള്‍ കണ്ടു വരാറുണ്ട്.

ക്രമരഹിത ആര്‍ത്തവത്തിന്‍റെ കാരണങ്ങൾ:

അമിതവണ്ണം: ആര്‍ത്തവം ക്രമരഹിതമാകുന്നതിന് അമിതവണ്ണം ഒരു പ്രധാന കാരണമാകാറുണ്ട്. അമിത ഭാരം ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ഇൻസുലിൻ അളവ് വ്യത്യാസപ്പെടുത്തുന്നതിനും ഇടയാക്കും. ഈ ഹോർമോൺ അസന്തുലിതാവസ്ഥ ഹൈപ്പോതൈറോയിഡിസം, പി.സി.ഒ.എസ് എന്നിവയ്ക്ക് കാരണമാകും.

ആവശ്യത്തിന് കലോറി ഉറപ്പാക്കാം: ദിവസവും ആവശ്യത്തിന് കലോറി എടുക്കാതെ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതും ക്രമരഹിത ആര്‍ത്തവത്തിന് കാരണമാകും. പോഷകങ്ങളടങ്ങിയ ഭക്ഷണത്തിന്‍റെ അഭാവം അണ്ഡോത്പാദനത്തിന് ആവശ്യമായ ഹോർമോണുകളുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു.

എൻഡോമെട്രിയോസിസ്: ഗര്‍ഭപാത്രത്തിന്റെ ഉള്‍വശത്ത് വളരേണ്ട ടിഷ്യുകള്‍ ഗർഭപാത്രത്തിന് പുറത്ത് അസാധാരണമായി വളരുന്നതും ക്രമരഹിതമായ ആര്‍ത്തവ കാലഘട്ടങ്ങള്‍ക്ക് കാരണമാകും. ഇത് അമിതമായ രക്തസ്രാവം, ലൈംഗികബന്ധത്തിന്‍റെ സമയത്തും അതിന് ശേഷവുമുള്ള വേദന, വന്ധ്യത തുടങ്ങിയവയിലേയ്ക്ക് നയിക്കുകയും ഇത് ആര്‍ത്തവ ചക്രത്തെ ബാധിയ്ക്കുകയും ചെയ്യും.

ഗർഭാശയ ഫൈബ്രോയിഡുകൾ: ഗര്‍ഭാശയ ഭിത്തിയിലുണ്ടാകുന്ന മുഴകളാണ് ഫൈബ്രോയിഡുകൾ. ഈ അവസ്ഥ വരുന്നത് നട്ടെല്ലിന്റെ താഴ് ഭാഗം, കാലുകൾ, പെൽവിസ് എന്നിവിടങ്ങളില്‍ വേദനയുണ്ടാക്കുകയും ഇത് ക്രമരഹിതമായ ആര്‍ത്തവത്തിന് വഴിവെയ്ക്കുകയും ചെയ്യും.

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം: ക്രമം തെറ്റിയ ആര്‍ത്തവത്തിന് ഒരു പ്രധാന കാരണമാണ് പി‌സി‌ഒ‌എസ്. ഗര്‍ഭാശയത്തില്‍ അസാധാരണമായ മാറ്റങ്ങള്‍ സംഭവിയ്ക്കുന്നതിന്റെ സൂചന കൂടിയാണ് ഈ അവസ്ഥ. ആര്‍ത്തവം ക്രമരഹിതമായി തുടങ്ങുന്നത് പ.സി.ഒ.എസിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്.

പെരിമെനോപോസ്: 
ആർത്തവവിരാമത്തോടടുക്കുന്ന സമയങ്ങളിലും ക്രമം തെറ്റി ആര്‍ത്തവം സംഭവിയ്ക്കാറുണ്ട്. ഇത് ദീര്‍ഘ കാലത്തേയ്ക്കുള്ള ഒരു പ്രശ്നമാല്ലാതതിനാല്‍ അനാവശ്യ ആശങ്കയ്ക്ക് വഴിയില്ല.

പ്രോലാക്റ്റിൻ: മുലയൂട്ടുന്ന സമയത്ത് പ്രോലാക്റ്റിൻ ഹോർമോണുകൾ പ്രത്യുത്പാദന ഹോർമോണുകളെ ബാധിയ്ക്കുകയും അത് ക്രമരഹിത ആര്‍ത്തവത്തിലേയ്ക്ക് നയിക്കുകയും ചെയ്യും.

ജനന നിയന്ത്രണ ഗുളികകൾ: ജനന നിയന്ത്രണ ഗുളികകൾ കഴിക്കുന്നത് പിരീഡുകൾ തമ്മിലുള്ള ഇടവേള വര്‍ദ്ധിപ്പിയ്ക്കും. അതിനാല്‍ ഇവ കഴിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഡോക്ടറെ സമീപിക്കുക.

തൈറോയ്ഡ്: തൈറോയ്ഡ് ഹോർമോണുകൾ വർദ്ധിക്കുന്നത് ശരീരത്തെ പല തരത്തില്‍ ബാധിയ്ക്കുമെങ്കിലും, ആര്‍ത്തവ ക്രമക്കേടുകള്‍ അതില്‍ മുന്‍പിലാണ്. ഇത്തരം പ്രശ്നങ്ങളുണ്ടെങ്കില്‍ അത് ആദ്യം പരിഹരിയ്ക്കെണ്ടാതാണ്.

അമിത വ്യായാമം: അമിതമായ വ്യായാമം ഹോർമോണുകളുടെ ശരിയായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും പിരീഡ് ക്രമമല്ലാതാകാന്‍ കാരണമാകുകയും ചെയ്യും. അതിനാല്‍ മിതമായ വ്യായാമങ്ങള്‍ ചെയാന്‍ ശീലിയ്ക്കുക.

മാനസിക സമ്മർദ്ദം: 
പിരിയഡ് സൈക്കിള്‍ ക്രമരഹിതമാക്കുന്നതിന് മറ്റൊരു കാരണം മാനസിക സമ്മര്‍ദ്ദമാണ്. അമിത സമ്മര്‍ദ്ദം തലച്ചോറിലെ ചില ഹോർമോണുകളെ ബാധിയ്ക്കുകയും ആർത്തവചക്രത്തെ സ്വാധീനിയ്ക്കുകയും ചെയ്യും.

ആര്‍ത്തവം ക്രമീകരിക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

പാര്‍സ്ലി: ആര്‍ത്തവ കാലയളവ് ആരോഗ്യകരമായി നിയന്ത്രിയ്ക്കാനും രക്തത്തിന്‍റെ പുറംതള്ളല്‍ മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒന്നാണ് പാര്‍സ്ലി ഇലകള്‍. മല്ലിയിലകളോട് സമാനമായ ഇവ ആഹാര സാധനങ്ങള്‍ അലങ്കരിക്കാൻ ഉപയോഗിക്കാറുണ്ട്. ആര്‍ത്തവ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഈ ഇലകളിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുയോ ഹെര്‍ബല്‍ ടീ രൂപത്തില്‍ കുടിയ്ക്കുകയോ ചെയ്യാം.

അധികമായാല്‍ വൈറ്റമിന്‍ സി യും വിഷമാകുമോ?
കറുവപ്പട്ട: കറുവപ്പട്ട രക്തപ്രവാഹത്തെ ഉത്തേജിപ്പിക്കുകയും ആവശ്യമായ ഈസ്ട്രജൻ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് ആർത്തവ കാലയളവ് ക്രിത്യമാക്കാന്‍ സഹായിക്കും.മാത്രമല്ല, വേദനയിൽ നിന്നും മലബന്ധത്തിൽ നിന്നും പെട്ടെന്ന് ആശ്വാസം നൽകുന്നതുമാണ്. അതിനാൽ ഭക്ഷണം പാകം ചെയ്യുമ്പോള്‍ കറുവപ്പട്ട ആവശ്യത്തിന് ചേര്‍ക്കുന്നത് നല്ലതാണ്. രുചിയിലും ആരോഗ്യ ഗുണത്തിലും മുന്‍പില്‍ തന്നെയാണിത്. നല്ല ഫലം ലഭിയ്ക്കാനായി കറുവപ്പട്ട നന്നായി പൊടിച്ച് പാലില്‍ കലര്‍ത്തി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്.

പൈനാപ്പിൾ: ബ്രോമെലൈൻ എൻസൈമുകൾ നിറഞ്ഞതാണ് പൈനാപ്പിള്‍, ആര്‍ത്തവം ക്രമപ്പെടുതുന്നതിനുള്ള മികച്ച ഭക്ഷണങ്ങളിൽ ഒന്നാണിത്. ഇത് ഗർഭാശയത്തെ മയപ്പെടുത്തുകയും രക്തകോശങ്ങളെ സൃഷ്ടിച്ച് രക്തയോട്ടം മെച്ചപ്പെടുത്തുന്നു.

അയമോദക വിത്തുകൾ: ക്രമരഹിതമായ ആര്‍ത്തവ കാലഘട്ടം, ആർത്തവ വേദന എന്നിവ അനുഭവിക്കുകയാണെങ്കിൽ, അയമോദക വിത്തുകൾ ഉപയോഗിച്ച് ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കുന്നത് ഏറെ ഉപകാരപ്രദമാണ്. ഗർഭാശയത്തെ ഉത്തേജിപ്പിക്കുന്നതിൽ അയമോദക വിത്തുകള്‍ നല്ല രീതിയില്‍ പ്രവർത്തിക്കുന്നതിനാല്‍ ഇവ ഏറെ നല്ലതാണ്. എന്നാല്‍ അമിതമാകാതിരിയ്ക്കാനും ശ്രദ്ധിയ്ക്കുക.

പപ്പായ: പപ്പായയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള കരോട്ടിൻ ആർത്തവചക്രത്തെ സാധാരണ നിലയിലാക്കുന്നു,അതുകൊണ്ട് തന്നെ പപ്പായ ആര്‍ത്തവ സമയത്ത് പോലും കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ ഈസ്ട്രജന്‍റെ അളവ് ശരിയായി ഉത്തേജിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യും. അതിനാല്‍ മടി കൂടാതെ തന്നെ കഴിച്ചോളൂ.

ഇഞ്ചി: വിറ്റാമിൻ സി, ഇഞ്ചിയിലെ മഗ്നീഷ്യം എന്നിവ ആര്‍ത്തവ കാലയളവ് ക്രമീകരിയ്ക്കാന്‍ സഹായിക്കുന്നു. ഇഞ്ചി ചായയിൽ അല്പം ശര്‍ക്കര കൂടി ചേര്‍ത്താല്‍ ഗുണം ഇരട്ടിയ്ക്കും. സ്ത്രീ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ സ്വാഭാവിക ഉൽപാദനത്തിനും ആര്‍ത്തവ കാലയളവ് സാധാരണ നിലയിലാക്കാനും ഇത് സഹായിക്കുന്നു.

മഞ്ഞൾ: പ്രതിരോധ ശേഷി, ആരോഗ്യം എന്നിവയില്‍ ഏറെ മുന്‍പിലാണ് മഞ്ഞള്‍. മഞ്ഞൾ രക്തപ്രവാഹം സുഗമമാക്കുന്നു. ഗര്‍ഭാശയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ ക്രമീകരിയ്ക്കാനും മഞ്ഞള്‍ വലിയ തോതില്‍ സഹായിക്കും. അതിനാല്‍ മിക്ക ഭക്ഷണ സാധനങ്ങളിലും മഞ്ഞള്‍ ചേര്‍ത്ത് പാകം ചെയ്യുന്നതും മഞ്ഞള്‍ ചേര്‍ത്ത പാല്‍ കിടക്കുന്നതിന് മുന്പ് പതിവാക്കുന്നതും നല്ലതാണ്. രുചിയ്ക്കായി ആവശ്യമെങ്കില്‍ തേന്‍ ചേര്‍ക്കാവുന്നതാണ്.

കോഫി: ക്രമരഹിതമായ ആര്‍ത്തവ കാലഘട്ടങ്ങളും അസാധാരണമായ ആർത്തവ വേദനയും അനുഭവിക്കുന്നവര്‍ക്ക് സ്വീകരിയ്ക്കാവുന്ന ഒരു പ്രകൃതിദത്ത മരുന്നാണ് കാപ്പിയിലെ കഫീൻ. ഇത് ഈസ്ട്രജൻ നില നിയന്ത്രിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യും. രക്തക്കുഴലുകളുടെ സങ്കോചത്തെ നിയന്ത്രിയ്ക്കാനും ഇത് സഹായിക്കും.

ബീറ്റ്റൂട്ട്: ഇരുമ്പ്, ഫോളിക് ആസിഡ്, കാൽസ്യം എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് ബീറ്റ്റൂട്ട്, ഇത് കൃത്യമായ ഭക്ഷണ സാധനങ്ങളുടെ മികച്ച വിഭാഗങ്ങളിൽ ഉള്‍പ്പെടുന്നു. ഇത് പീരിയഡുകളിലെ ക്രമക്കേട് നീക്കം ചെയ്യണമെന്നില്ല, പക്ഷേ പീരിയഡുകളിലെ വീക്കം ഒഴിവാക്കാൻ ഇതിന് കഴിയും.

ആപ്പിൾ സിഡെർ വിനെഗറും തേനും: ശരീരത്തിലെ ഹോർമോണുകളെ സന്തുലിതമാക്കാൻ ആപ്പിൾ സിഡെർ വിനെഗറിന് കഴിയും. ഇത് അധിക ഭാരം കുറയ്ക്കുകയും അനാവശ്യമായ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു, പ്രത്യേകിച്ച് വയറിന്‍റെ ഭാഗങ്ങളിലെ. ക്രമരഹിതമായ കാലയളവുകളുടെ പ്രധാന കാരണങ്ങളിലൊന്നായ പി‌സി‌ഒ‌എസിന്റെ ലക്ഷണങ്ങളും ഇത് കുറയ്ക്കും. ആർത്തവ ക്രമക്കേടുകളിൽ നിന്ന് രക്ഷപ്പെടാന്‍ തേനും ആപ്പിൾ സിഡെർ വിനെഗറും ചേർത്ത് കഴിക്കുക. തേൻ വിനെഗറിന്റെ അരുചി നിർവീര്യമാക്കുകയും അതേസമയം, ആപ്പിൾ സിഡെർ വിനെഗറിന്റെ പരമാവധി ഗുണങ്ങള്‍ ശരീരത്തില്‍ എത്തിയ്ക്കുകയും ചെയ്യുന്നു.

എല്ലായ്പ്പോഴും നിങ്ങളുടെ ആര്‍ത്തവ കാലയളവ് ക്രമം തെറ്റിയാണ് സംഭവിയ്ക്കുന്നതെങ്കില്‍ അത് ക്രമീകരിയ്ക്കേണ്ടത് അനിവാര്യമാണ്. അതിനാല്‍ ഏതെങ്കിലും ചികിത്സാ മാര്‍ഗങ്ങള്‍ തേടുകയും മരുന്നുകള്‍ കഴിച്ചു തുടങ്ങുകയും ചെയ്യുന്നതിന് മുന്‍പ് ഈ പ്രകൃതിദത്ത രീതികള്‍ പരീക്ഷിച്ചു നോക്കൂ.

What Causes Irregular Periods Here Are Some Of The Best Foods To Prevent It

read more
ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)രതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )

സ്ത്രീകളിലെ ലൈംഗികപ്രശ്നങ്ങൾ

ഇരുപതാം വയസിലാണു റീജയുടെ വിവാഹം. വിവാഹം കഴിഞ്ഞശേഷം അവൾ അധികം സംസാരിക്കാതെയായി. ആർക്കും ഒന്നും മനസിലായില്ല. ഭർത്താവും മൂഡ്ഔട്ടായതോടെ ബന്ധുക്കൾ അവളെ ഡോക്ടറെക്കാണിക്കാൻ തീരുമാനിച്ചു.

പ്രശ്നം സെക്സ് തന്നെയായിരുന്നു. ലിംഗസ്പർശം സംഭവിച്ചാലുടനെ യോനീനാളം വേദനയോടെ സങ്കോചിച്ചു പോവുക എന്നതായിരുന്നു റീജയുടെ പ്രശ്നം. വിവാഹശേഷം മാസങ്ങളോളം അവൾ സഹിച്ചു. ഇടയ്ക്കൊരു ഗൈനക്കോളജിസ്റ്റിനെയും കണ്ടിരുന്നു. അവരുടെ പരിശോധനയിൽ ലിംഗത്തെ ഉൾക്കൊള്ളാനുള്ള കഴിവുള്ളതായാണ് കണ്ടത്. എങ്കിലും റീജയുടെ പ്രശ്നം പരിഹരിക്കപ്പെട്ടില്ല. യഥാർത്ഥത്തിൽ പ്രശ്നം മറ്റൊന്നായിരുന്നു. സംഭോഗസമയത്തു യോനീനാളം മുറിക്കപ്പെടുന്നതുപോലെ അസഹ്യമായ വേദന ലൈംഗികബന്ധം തീർത്തും അസാധ്യമാക്കി. യോനിക്കുള്ളിലെ വേദനയും പുകച്ചിലും മൂത്രമൊഴിക്കുമ്പോൾ തുടയിലേക്കു വ്യാപിക്കുന്നുമുണ്ടായിരുന്നു.

സ്ത്രീകളിൽ സംഭോഗം വേദനാജനകമാകുന്നതിനെ ഡിസ്പെറുണിയ എന്നാണു പറയുന്നത്. എന്നാൽ അപെറുണിയ ലൈഗികബന്ധം നടത്താനുള്ള കഴിവില്ലായ്മയാണ്. ശാരീരികവും മാനസികവും ആയ കാരണങ്ങളാലാണു ഡിസ്പെറുണിയ സംഭവിക്കുന്നത്. ലിംഗം യോനിക്കുള്ളിൽ പ്രവേശിപ്പിക്കുമ്പോഴുള്ള സൂപ്പർഫിഷ്യൽ ഡിസ്പെറുണിയ ആണ് ചില സ്ത്രീകൾക്കുള്ളത്. എന്നാൽ മറ്റു ചിലരിൽ ഉള്ളിലായ ശേഷമുള്ള ഡീപ്പ് ഡിസേപെറുണീയ ആണ് പ്രശ്നക്കാരി. രണ്ടാമത്തെ രോഗികളിൽ സംഭോഗം കഴിഞ്ഞശേഷവും വേദന തുടരും. ഡിസ്പെറുണിയയുടെ ശാരീരിക കാരണങ്ങൾ ഭേദപ്പെടുത്തിയാൽ തന്നെയും വേദന, ആകാംക്ഷ, ഭയം എന്നിവയുടെ ഒരു ശ്രേണി പിന്നെയും തുടരുന്നതായി കാണാം. യോനിയിലെ ദൃഢതയാർന്ന കന്യാചർമം, അസാധാരണമാംവിധം ലോലവും മൃദുലവുമായ കന്യാചർമവലയം തുടങ്ങിയവയാണു ശാരീരിക കാരണങ്ങൾ.

മുറുക്കം പ്രശ്നമായാൽ

യോനീനാളത്തിന്റെ സങ്കോചം മൂലമുണ്ടാകുന്ന യോനീ മുറുക്കം മൂലം സംഭോഗം വേദനാജനകമായിത്തീരുന്നു. ലൈംഗികവികാരം ഉണ്ടായാലും പേശികൾ മുറുകപ്പെട്ടുകൊണ്ടു പ്രവേശനത്തിനു പ്രയാസപ്പെടുന്ന അവസ്ഥയാണിത്. സംഭോഗം വേദനാജനകമായിരിക്കുന്ന 60—70 ശതമാനം സ്ത്രീകളിലും വജൈനിസ്മസ് ആണ് കാരണമെന്ന് ആധികാരികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

മാനസികവും വൈകാരികവും ശാരീരികവുമായ കാരണങ്ങളാൽ ഇതുണ്ടാകാം. വസ്തി പ്രദേശത്തെ ദൃഢത കൈവരിക്കുന്നതിനു നിർദേശിക്കപ്പെട്ടിട്ടുള്ള കെഗൽസ് വ്യായാമം തുടങ്ങി മറ്റു ടെക്നിക്കുകളും മനഃശാസ്ത്രനിർദേശങ്ങളും ഇന്നു പ്രാബല്യത്തിലുണ്ട്. അസഹ്യമായ യോനീവേദന, പാർശ്വഫലങ്ങളുണ്ടാക്കാതെ ഒഴിവാക്കാനുള്ള നിരവധി ഔഷധങ്ങളും ഇപ്പോൾ ചികിത്സയിൽ ലഭ്യമാണ്.

ഹണിമൂൺ സിസ്റ്റൈറ്റിസ്

സ്ത്രീകളിൽ കണ്ടുവരാറുള്ള മറ്റൊരു ലൈംഗികരോഗാവസ്ഥയാണ് ഹണിമൂൺ സിസ്റ്റൈറ്റിസ്. തൊട്ടാവാടികളായ മൃദുപ്രകൃതിക്കാരിൽ മാത്രമാണ് പ്രധാനമായും ഈ അവസ്ഥ കാണപ്പെടുന്നത്. പൊതുവെ പറഞ്ഞാൽ പ്രഥമസംഭോഗാനന്തരമുണ്ടാകുന്ന ഒരിനം മൂത്രച്ചൂടാണ് ഈ രോഗാവസ്ഥ. എപ്പോഴും മൂത്രമൊഴിക്കാൻ മുട്ടുക, വളരെ പ്രയാസപ്പെട്ടു മൂത്രം പോയാലും മൂത്രം പൂർണമായും ഒഴിച്ചു തീർന്നിട്ടില്ലെന്നു തോന്നുക. മൂത്രം പോകത്തപ്പൊഴെല്ലാം മൂത്രനാളി ചുട്ടുപൊള്ളുന്നതുപോലെ അനുഭവപ്പെടുക തുടങ്ങിയവയെല്ലാമാണ് ഹണിമൂൺ സിസ്റ്റൈറ്റിസിന്റെ ലക്ഷണങ്ങൾ. എത്രയെല്ലാം ലബോറട്ടറി പരിശോധനകൾ നടത്തിയാലും ഇത്തരം രോഗികളിൽ അണുബാധ സ്ഥിരീകരിക്കപ്പെടാൻ കഴിയുകയില്ല. അതുകൊണ്ടുതന്നെ ആന്റിബയോട്ടിക് ഔഷധങ്ങൾ ഇവിടെ ഫലപ്രദമല്ല. സരസപാരില, സ്റ്റാഫിസാക്രിയ എന്നീ ഹെർബൽ ഔഷധങ്ങൾ കൊണ്ട് രോഗശാന്തി ഉറപ്പാക്കാം.

രതിമൂർച്ഛാവിഘ്നം

ആവശ്യമായത്ര ലൈംഗികവികാരം ലഭിക്കുകയും യോനീനാളം സ്രവം കൊണ്ടു നനയപ്പെടുകയും ചെയ്തശേഷം സംഭോഗം നടത്തിയാലും ഓർഗാസത്തിൽ എത്താനാവാത്ത അവസ്ഥയാണ് രതിമൂർച്ഛാവിഘ്നം. സംഭോഗമൂർച്ഛയിൽ ലഭിക്കുന്ന ആഹ്ലാദവിസ്ഫോടനമായി ഓർഗാസത്തെ നിർവചിക്കാം. സ്ത്രീകൾ ഏറ്റവും കൂടുതലായി ചികിത്സയ്ക്കെത്തുന്ന ലൈംഗിക പ്രശ്നമാണ് രതിമൂർച്ഛാവിഘ്നം. സംഭോഗത്തിൽ രതിസുഖം ലഭിക്കാതെ വരുമ്പോൾ, തുടർന്നു സംഭോഗത്തിലേർപ്പെടാൻ ആഗ്രഹം കുറഞ്ഞു തുടങ്ങും. സെക്സിനോടും ഒപ്പം ഭർത്താവിനോടും താൽപര്യം ഇല്ലാതെ വരികയാണ് പ്രധാന പ്രശ്നം. ഏതാനും മാസത്തെ മരുന്നു ചികിത്സ കൊണ്ടു പാരശ്വഫലങ്ങൾ ഉളവാക്കാതെ പരിഹരിക്കാവുന്ന പ്രശ്നമാണിത്.

ലൈംഗിക മരവിപ്പ്

പുരുഷൻ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ് അഥവാ വികാരശൈത്യം എന്നറിയപ്പെടുന്നത്. ശാരീരികമായി എല്ലാം തികഞ്ഞ സ്ത്രീയാണ് എങ്കിലും രതിയോട് അതിരുകടന്ന വിമുഖത, ലൈംഗിക ഉണർവ് ഇല്ലാത്ത അവസ്ഥ, യോനിയിൽ വഴുവഴുപ്പ് സംഭവിക്കുന്നില്ല, രതിവികാരം എന്തെന്ന് അറിയില്ല. സ്തനങ്ങൾ ത്രസിക്കുകയോ, മുലക്കണ്ണുകൾ തെറിച്ചു നിൽക്കപ്പെടുകയോ ചെയ്യുകയില്ല. നല്ല കരുത്തുള്ള ശരീരപ്രകൃതമുള്ള സ്ത്രീയാണെങ്കിൽ ലൈംഗികവേഴ്ചയെ അപലപിക്കുകും എതിർക്കുകയും ചെയ്യും. അല്ലെങ്കിൽ അനങ്ങാതെ ഭർത്താവിന്റെ ലൈംഗിക പ്രവൃത്തി സ്വയം സഹിച്ചുകൊണ്ട് നിർവികാരയായി കിടക്കും.

ലൈംഗികബന്ധത്തെക്കുറിച്ചുള്ള അജ്ഞത, അപക്വമായ സങ്കൽപങ്ങൾ, ഇഷ്ടപ്പെടാതെ നടത്തപ്പെട്ട വിവാഹം, ഭർതൃഗൃഹത്തിലെ താമസത്തെക്കുറിച്ചുള്ള അതൃപ്തി, ഭർത്താവിന്റെ ഇഷ്ടപ്പെടാത്ത ശരീരഗന്ധം, ഭർത്താവിന്റെ അന്യസ്ത്രീബന്ധം തുടങ്ങി നിരവധി കാരണങ്ങൾ മൂലം ലൈംഗികമരവിപ്പിലെത്തി നിൽക്കാം.

ആർത്തവവും ലൈംഗികതയും

സ്ത്രീകളിലെ ലൈംഗികവികാരങ്ങൾ സാധാരണഗതിയിൽ ആർത്തവചക്രം ചലിക്കുന്നതിനനുസരണമായി കുറഞ്ഞും കൂടിയും അനുഭവപ്പെടും. ആർത്തവം തുടങ്ങുന്നതിനു മുമ്പുള്ള ദിവസങ്ങളിൽ ലൈംഗികതാൽപര്യം പൊതുവെ കുറവായിരിക്കും. ആർത്തവം അടുക്കാറാവുന്ന ദിവസം മാനസിക അസ്വസ്ഥതകൾ, കോപം, ദേഷ്യം എന്നിവ ഭൂരിഭാഗം സ്ത്രീകളിലും വർധിച്ചിരിക്കയും ചെയ്യും. ആർത്തവപൂർവസമ്മർദം ആണു കാരണം. ആർത്തവദിനങ്ങളിൽ ചില സ്ത്രീകളിൽ ലൈംഗികവികാരം വർധിക്കാറുണ്ട്. സ്ത്രീക്കു താൽപര്യമെങ്കിൽ ഉറ ഉപയോഗിച്ചു സംഭോഗം ആവാം. ആർത്തവരക്തം മൂലം ഉണ്ടാകാവുന്ന അണുബാധ ഒഴിവാക്കാൻ ഉറ സഹായിക്കും.

രതിമൂർച്ഛയിൽ എത്തപ്പെടുമ്പോൾ ഗർഭപാത്രം സ്വയം ചുരുക്കപ്പെടുന്നതുകൊണ്ടു മാസമുറ സമയത്തുണ്ടാകുന്ന വയറുവേദന ലഘൂകരിക്കപ്പെടും. ആർത്തവരക്തം വേഗത്തിൽ പുറന്തള്ളപ്പെടുന്നതുകൊണ്ട് ആർത്തവദിനങ്ങളുടെ എണ്ണം കുറയ്ക്കപ്പെടുകയും ചെയ്യും. ആർത്തവം തീരുന്ന ദിവസങ്ങളിലും ലൈംഗികതൃഷ്ണ അധികരിച്ചിരിക്കും. അണ്ഡവിസർജനം നടക്കാനിടയുള്ള ദിവസങ്ങളിലായിരിക്കും ഏറ്റവും അധികം ലൈംഗികതൃഷ്ണ അനുഭവപ്പെടുക.

1950—ൽ എ. സി. കിൻസ്ലി കണ്ടെത്തിയ ഉപമ സ്ത്രീയിലെ ലൈംഗിക വികാരം തേപ്പുപെട്ടി കണക്കാണത്രെ. (തേപ്പുപെട്ടി സാവധാനം ചൂടു പിടിക്കുകയും ചൂടു പോവുമ്പോൾ സാവധാനം തണുക്കുകയും ചെയ്യുന്നു. പുരുഷനിലാകട്ടെ സ്വിച്ച് അമർത്തിയാലുടനെ ചൂടും പ്രകാശവും പുറപ്പെടുവിക്കുന്ന ബൾബ് പോലെയും ആണ്.

ഡോ. ടി. കെ. എ

read more
ആരോഗ്യംആർത്തവം (Menstruation)

‘കപ്പ് ഉപയോഗം നിർത്തി, പാഡിലേക്ക് മടങ്ങി’, മെൻസ്ട്രൽ കപ്പ് എന്ന വിപ്ലവം; സാനിറ്ററി നാപ്കിൻ എന്ന സൗകര്യം!

സ്ത്രീകളും ആർത്തവവും എല്ലായ്പ്പോഴും ചർച്ചാ വിഷയമാണ്. രാഷ്ട്രീയമായും വൈകാരികമായും സ്ത്രീകൾക്ക് വേണ്ടിയും അവർക്കെതിരെയും ഉപയോഗിക്കാൻ പറ്റിയ ഒരു വാക്കുമാണത്. പലപ്പോഴും ആർത്തവത്തെ അതിവൈകാരികത കലർത്തിയെഴുതുമ്പോൾ “ഇതൊന്നും ഞങ്ങൾക്കൊരു പ്രശ്നമല്ല. എന്റെ ശരീരം എന്റെ നിയമം” എന്നൊക്കെ ഉറക്കെ പറയുന്നു ചില സ്ത്രീകൾ. ആർത്തവം അശുദ്ധിയായ കാലം അവസാനിച്ചു പോയിട്ടൊന്നുമില്ല. ഇപ്പോഴും പല വീടുകളിലുമുണ്ട്, പീരീഡ്സ് ആയാൽ മാറിയിരിക്കുന്ന മുറികളും നാലിന്റെ അന്ന് അടിച്ചു കുളിച്ചു പുന്യാഹം കഴിക്കുന്ന ചടങ്ങുകളും. ക്ഷേത്രങ്ങളിൽ നിന്ന് മാത്രമല്ല വിവാഹങ്ങളിലോ മരണ കർമ്മങ്ങളിലോ പോലും പീരീഡ്സ് ആയ സ്ത്രീകൾ “പുറത്താണ്”. എന്നാൽ ഇത്തരം ആശയത്തെ ഒക്കെ പാടെ തള്ളിക്കൊണ്ടാണ് മെൻസ്ട്രൽ കപ്പ് എന്ന വിപ്ലവത്തിന്റെ വരവ്. ആർത്തവം അശുദ്ധിയാകുന്നത് അത് പുറത്ത് കാണുമ്പോഴാണ്, എന്നാൽ ഉള്ളിലേയ്ക്ക് കയറ്റി വയ്ക്കുന്ന മെൻസ്ട്രൽ കപ്പ് അല്ലെങ്കിൽ ടാമ്പൂണ് പോലെയുള്ളവ ആർത്തവ ദിനമാണെന്നത് പോലും അപ്രത്യക്ഷമാക്കിക്കളയും.

ആർത്തവ യുദ്ധം 

ഒരുപാട് പേര് പറഞ്ഞു പഴകിയ വിഷയമാണെങ്കിലും സ്ത്രീകൾ ഇപ്പോൾ സംസാരിക്കുന്നത് ആർത്തവത്തെക്കാളധികം മെൻസ്ട്രൽ കപ്പ് അവരുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചാണ്. പലപ്പോഴും മെൻസ്ട്രൽ കപ്പും സാനിറ്ററി നാപ്കിനുകൾ മാത്രം ഉപയോഗിക്കുന്നവരും ആശയപരമായ യുദ്ധങ്ങൾ പോലും നടക്കാറുണ്ട്. എക്കോ ഫ്രണ്ട്ലി ആണ് കപ്പ്

അതുപോലെ സാമ്പത്തികമായി ലാഭമാണ്, ഒരെണ്ണം വാങ്ങിയാൽ കുറഞ്ഞത് അഞ്ചു വർഷമെങ്കിലും ഉപയോഗിക്കാം. പന്ത്രണ്ടു മണിക്കൂർ വരെ കപ്പ് യോനിയ്ക്കുള്ളിൽ വയ്ക്കുന്നതുകൊണ്ട് കുഴപ്പമില്ല.യോനിയിലെ പി എച്ച് മൂല്യം കപ്പ് മാറ്റുന്നില്ല, അതുകൊണ്ട് ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഇതൊക്കെയാണ് മെന്‍സ്ട്രൽ കപ്പിന്റെ ഉപകാരങ്ങൾ എങ്കിൽ നാപ്കിനുകളെക്കുറിച്ച് പറയുന്ന പ്രശ്നം അതിന്റെ നിർമാർജനമാണ്. പക്ഷെ ഇതേ അവസ്ഥയിൽ തന്നെയാണ് കുട്ടികളുടെയും മുതിർന്നവരുടെയും ഡയപ്പറുകളും ഉള്ളത്. കൃത്യമായ ഒരു നാപ്കിൻ നിർമ്മാർജ്ജന സംവിധാനം ഇല്ലാത്തതുകൊണ്ട് തന്നെ നാപ്കിനുകൾ എക്കോ ഫ്രണ്ട്ലി അല്ല എന്ന കാര്യം സമ്മതിക്കേണ്ടി വരും. പക്ഷെ ഒരേ സ്വരത്തിൽ സാനിറ്ററി പാഡിന് വേണ്ടി സംസാരിക്കുന്ന സ്ത്രീകൾ എല്ലാം തന്നെ പറയുന്ന ഒരു വാചകം,”അതാണ് ഞങ്ങൾക്ക് “കംഫോർട്ട്”, എന്നതാണ്. അതിനു അവർക്ക് ഒരുപാട് കാരണങ്ങളുമുണ്ട്.

ഞങ്ങൾക്ക് സാനിറ്ററി പാഡ് തന്നെ മതി പ്ലീസ്.

“രണ്ടും ഉപയോഗിച്ചിട്ടുണ്ട്.. നല്ല വശവും ചീത്തയും ഉണ്ട്.. കപ്പ് ഇന്സേര്‍ട്ട് ചെയ്യുന്നത് ശരിയല്ലെങ്കിൽ ലീക്ക് ഉണ്ടാവാനുള്ള സാധ്യതയുള്ളതു കൊണ്ട്‌ ഇൻസേർട് ചെയ്തേക്കുന്നതു കറക്റ്റ് ആണോ എന്ന് എപ്പോഴും ഒരു ടെൻഷൻ ഉണ്ട്. അതിന്റെ കൂടെ പാഡ് വെയ്കാരും ഉണ്ട്. കപ്പ്  ഉപയോഗിക്കുമ്പോൾ അങ്ങേയറ്റം ഹൈജീൻ നോക്കുന്ന ഞാൻ എന്തേലും ഇൻഫെക്ഷൻ സാധ്യത ഉണ്ടോ എന്നതിൽ എപ്പോഴും ആശങ്കയുള്ള ആളാണ്. പാഡ് എടുത്തു വേസ്റ്റ് ബിന്നില്‍ ഇടുന്ന പോലെ എളുപ്പം അല്ല കപ്പ് എടുത്ത് മാറ്റി ക്ലീൻ ചെയ്യുന്നത്. എല്ലാർക്കും ഇത് പോലെ ആവണം എന്നില്ല.  യാത്ര പോകുന്ന സമയം, പബ്ലിക് ടോയ്ലറ്റ് ഉപയോഗിക്കേണ്ടി വരുന്ന സമയം, കൃത്യമായ സമയത്തിനുള്ളില്‍ കപ്പ് വൃത്തിയാക്കി വീണ്ടും ഇൻസേർട് ചെയ്യേണ്ടി വരുന്ന സമയം അങ്ങനെ കുറെ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്.”സ്ഥിരം യാത്രക്കാരിയും കോവിഡ് വോളണ്ടിയറുമായ ആരതി സെബാസ്ട്യന്റെ മെൻസ്ട്രൽ കപ്പ് അനുഭവം ഇങ്ങനെയാണ്.

ആയുർവേദ ഡോക്ടറായ അപർണയ്ക്ക് പ്രശ്നം വേദനയാണ്. “ഒരുവർഷത്തോളം ഉപയോഗിച്ചിട്ടും ബുദ്ധിമുട്ടു മാറിയില്ല. ടംപോൺസ്, പാഡ്സ് ഒകെ ആണ്. വാജിനൽ റാഷസ് ആണ് പ്രധാന പ്രശ്നം. അതുകൊണ്ട് ഇപ്പോൾ ഉപയോഗിക്കുന്നില്ല. എനിക്ക് കപ്പ് ഇത്ര ബുദ്ധിമുട്ടാക്കാൻ കാരണം എന്നറിയാൻ ഒരു ഗൈനോക്കോളജിസ്റ്റിനെ കണേണ്ടി വന്നു. ശീലമാവട്ടെ എന്നുകരുതി ഞാൻ എന്നെത്തന്നെ ഒരുപാടു ഫോഴ്സ് ചെയ്തു. വല്ലാത്ത വേദനയും പ്രശ്നങ്ങളും ആയി. ചെക്കു ചെയ്ത് സുഹൃത്തായ ഗൈനക് പറഞ്ഞത് ഇനി അത് ഫോഴ്സ് ചെയ്യാൻപോകണ്ട എന്നാണ്. ടംപോൺ അകത്തേക്ക് ഇന്സേര്ട് ചെയ്യുമ്പോൾ പക്ഷേ പ്രശ്നങ്ങൾ ഒന്നും ഇല്ലാതാനും”

ആക്ടിവിസ്റ്റായ ദീപ സെയ്‌റയ്ക്ക് ഇതിന്റെ വൈകാരികമായ മറ്റൊരു പ്രശ്നം കൂടി പറയാനുണ്ട്, “കപ്പ് ഉപയോഗിച്ചു. അത് വെച്ചു കൊണ്ട് ഒരു മെഡിക്കൽ ക്യാമ്പിൽ പോയി. റിമോട്ട് ഏരിയയിൽ നല്ല ടോയ്‌ലറ്റ് ഇല്ലാതെ വന്നപ്പോൾ അത് റിമൂവ് ചെയ്യാൻ വല്ലാതെ പാടുപെട്ടു. അന്ന് പ്രോപ്പർ ആയി ഹൈജനിക്ക്‌ ആയി അത് റിമൂവ് ചെയ്യാഞ്ഞതിന്റെ പേരിൽ ഇൻഫെക്ഷൻ ആയി. ഉള്ള ഇത്തിരി വെള്ളത്തിൽ ആണ് കഴുകിയത്. അതൊക്കെ കുഴപ്പമായി. ആകെ വലഞ്ഞു പോയി.

കൃത്യമായി നല്ല വൃത്തിയുള്ള ടോയ്‌ലറ്റ്, വെള്ളം, അത് പോലെ സമയം ഒക്കെ ഉണ്ടെങ്കിൽ കൃത്യസമയത്ത് മാറ്റാം. ജോലിക്കിടയിൽ അല്പം സമയം വൈകിയപ്പോൾ അന്ന് അസ്വസ്ഥത കൂടി ചൊറിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾ വന്നു. അങ്ങനെയും ബുദ്ധിമുട്ട് ഉണ്ടായി. എല്ലാം കൂടി മതിയായി ഞാൻ തിരിച്ച് പാഡിലേക്ക് തന്നെ മാറി. പിന്നെ കപ്പ് ഉള്ളിൽ വയ്ക്കുമ്പോൾ പ്രത്യേകിച്ചു ബുദ്ധിമുട്ട് ഒന്നുമില്ലായിരുന്നു. കംഫര്ട്ടബിള് ആയിരുന്നു.. കഷ്ടപ്പെട്ടു പോയത് അതിന്റെ റിമൂവൽ പിന്നെ വൃത്തിയാക്കൽ ആണ്. പാഡ് വയ്ക്കുമ്പോൾ സാധാരണ എനിക്ക് ഒരു തരം ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കപ്പ് ആക്കിയത് കൊണ്ട് വലിയ വ്യത്യാസം ഒന്നും തോന്നിയില്ല”

ഇതുപോലെയുള്ള ചില പ്രശ്നങ്ങൾ മാത്രമല്ല ചില വാജിനൽ അവസ്ഥകളിലും പല ഗൈനക്കോളജിസ്റ്റുകളും മെൻസ്ട്രൽ കപ്പ് ഒഴിവാക്കാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അതൊക്കെ വളരെ കുറവുള്ള കേസുകളാണെങ്കിൽ കൂടുതൽ സ്ത്രീകളും നേരിടുന്ന പ്രധാന പ്രശ്നം ഭയമാണ്. “എങ്ങനെയാണ് കപ്പ് അകത്തേയ്ക്ക് വയ്ക്കുക?” “കുട്ടികൾക്ക് ഉപയോഗിക്കാമോ?”വേദനിക്കില്ലേ?” “ലീക്ക് ആകില്ലേ?” തുടങ്ങിയ ചോദ്യങ്ങളുടെ ഒരു നിര തന്നെയുണ്ട്.

സംഭവം എളുപ്പമാണ്!

“പാഡ് ഉപയോഗിക്കുമ്പോൾ അത് ഡിസ്പോസ് ചെയ്യുന്നത് തന്നെയാണ് ബുദ്ധിമുട്ട്. വീട്ടിൽ താമസിക്കുമ്പോ കത്തിച്ചു കളഞ്ഞിരുന്നു. ഇവിടെ ഫ്ലാറ്റിൽ ക്‌ളീനിംഗ് നു വരുന്ന ചേച്ചിമാർ അതെടുത്തു കൊണ്ട് പോകുന്നത് എനിക്ക് വലിയ വിഷമം ആണ്. നമ്മുടെ തികച്ചും സ്വകാര്യമായ ഒരു വേസ്റ്റ് അവർ അവരുടെ തൊഴിൽ അതൊക്കെ ആണെങ്കിലും എടുത്തു കൊണ്ട് പോകുമ്പോൾ വലിയ വിഷമം തോന്നും. ഫ്ലാറ്റുകളിൽ അവരവർക്ക് സ്വയം ഡയപ്പറും സാനിറ്ററി നാപ്കിൻസും നശിപ്പിയ്ക്കാൻ സംവിധാനം ഒരുക്കണം. നന്നായി പൊതിഞ്ഞ് നാപ്കിൻസ് വേസ്റ്റ് ബിന്നിൽ ഇടാൻ ശ്രദ്ധിക്കണം. കുട്ടികളുടെ ഡയപ്പർ അഴുക്ക് ടോയ്‌ലെറ്റിൽ കളഞ്ഞ ശേഷം ക്‌ളീൻ ചെയ്തു ബിന്നിൽ ഇടണം. അതൊക്കെ എടുത്തു കൊണ്ടു പോകുന്നവരും മനുഷ്യർ ആണ് എന്ന് കരുതണം. അലക്ഷ്യമായി ഇതൊക്കെ വലിച്ചെറിയാതിരിക്കണം” നടിയായ ലക്ഷ്മി പ്രിയ നയം വ്യക്തമാക്കുന്നു.

സംഭവം എളുപ്പമാണ്! “കപ്പിലേക്ക് മാറിയതിനു ശേഷം മെൻസസ് ആയെന്ന് മറന്നു പോകാറുണ്ടായിരുന്നു. പാഡ് ആയിരിക്കുമ്പോ യാത്ര ചെയ്യുമ്പോഴും ഫ്ലാറ്റിലും ഒഴിവാക്കാൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇതു ശരിക്കും സ്വാതന്ത്ര്യം കിട്ടിയ പോലെയാണ് . മറ്റു ഏതൊരു ദിവസം പോലെ. ഒരുപാട് കൂട്ടുകാരെ നിർബന്ധിച്ചു വാങ്ങിപ്പിച്ചിട്ടുണ്ട്. അളവും വക്കുന്ന രീതിയും കൃത്യമായാൽകപ്പിന്റെ അടിമകൾ ആകും ഏതൊരു സ്ത്രീയും” രേവതി രൂപേഷ് മെന്റസ്ട്രൽ കപ്പിനെ കുറിച്ച് എല്ലായ്പ്പോഴും ആവേശത്തോടെ സംസാരിക്കുന്ന ഒരാളാണ്. ഇതേ അഭിപ്രായമാണ് ഒരുപാട് സ്ത്രീകൾക്കും.

“മെൻസ്ട്രൽ കപ്പിനെ കുറിച്ച് വളരെ മുൻപേ അറിഞ്ഞെങ്കിലും ഉപയോഗിക്കാൻ ഭയമായിരുന്നു. എന്നാൽ രണ്ടര വര്‍ഷം മുൻപ് സ്കൂൾ ടീച്ചർ ആയ ഏറ്റവും അടുത്ത സുഹൃത്ത് നമുക്കൊന്ന് പരീക്ഷിച്ചാലോ ചേച്ചി എന്നു ചോദിച്ചപ്പോൾ ഞാൻ തന്നെ ഓൺലൈൻ വഴി 2 കപ്പ് വരുത്തി ഒന്ന് അവൾക്കും നൽകി ഒന്നു ഞാനും എടുത്തു. ആദ്യ മാസം അല്‍പം ബുദ്ധിമുട്ടു തോന്നി. ലീക്കേജും ഉണ്ടായി. രണ്ടു മൂന്നു മാസം കൊണ്ടു പീരീഡ്‌ എന്ന ഭയമേ ഇല്ലാതെ ആയി. കാരണം കപ്പ് ഉപയോഗിച്ചാൽ അങ്ങനെ ഒന്ന് ഉണ്ടായതായി നാം തിരിച്ചറിയുക കൂടി ഇല്ല എന്നതാണ് സത്യം .അത്രമാത്രം കംഫർട്ടബ്ൾ ആയിട്ടാണ് എന്റെ അനുഭവം. 4.,5 മാസം ഉപയോഗിച്ച് കഴിഞ്ഞു ഞാൻ അതെ കുറിച്ച് എന്റെ വാളിലും ഒരു ഗ്രൂപ്പിലും എഴുതിയിരുന്നു. ഒരുപാട് പേര് അത് കണ്ടു കപ്പ് ഉപയോഗിച്ച് തുടങ്ങുകയും നന്ദി അറിയിക്കുകയും ചെയ്തിരുന്നു”എഴുത്തുകാരിയായ സീമ ജവഹറിന്റെ അഭിപ്രായം ഇതാണ്.

“ശരിക്കും ആശ്വാസമാണ് കപ്പ് . പീരിയഡ് ദിവസങ്ങൾ ആണ് എന്നത് മറന്നു പോകുന്നത്ര ആശ്വാസം. പാഡിന്റെ റാഷസിൽ നിന്നും ആശ്വാസം. അത് ഡിസ്പോസ് ചെയ്യുന്ന തലവേദനയിൽ നിന്ന് ആശ്വാസം. പാഡ് തീർന്ന് പോകുമെന്ന പേടിയിൽ നിന്ന് ആശ്വാസം. ദൂര യാത്രയ്ക്ക് ഒരു പ്രാവശ്യമേ ഉപയോഗിക്കേണ്ടിവന്നുള്ളൂ. ബോട്ടിൽ വെള്ളം . ഹോട്ടലിൽ നിന്ന് ചോദിച്ച് മേടിച്ച ചൂട് വെള്ളം ഒക്കെ വേണ്ടി വന്നു ക്ലീനിംഗിന് . ചൂട് വെള്ളം ഒക്കെ കിട്ടുന്നിടം ആയത് കൊണ്ട് കുഴപ്പം ഉണ്ടായില്ല.

പക്ഷേ, ഹൈജീനിക് ആയ ചുറ്റുപാടിൽ ഉപയോഗിച്ചില്ല എങ്കിൽ ആശ്വാസം കിട്ടിയതൊക്കെ പോകും. ശാരീരികമായും മാനസികമായും എല്ലാവർക്കും ഇൻസേർട്ട് ചെയ്യുക എന്നത് കംഫർട്ടബിൾ ആയിരിക്കില്ല. ടാംപൂൺ വരെ ഉപയോഗിക്കാൻ പറ്റാത്ത മനുഷ്യരുണ്ട്. പിന്നെ സൈസ് കറക്ട് അല്ലെങ്കിൽ പീരിയഡ്സ് പെയിൻ പോലെ ഒരു വേദന ഫീൽ ചെയ്യും. കറക്ട് സൈസ് ആയപ്പോഴാണ് എനിക്ക് അത് മാറിയത്. ഒരു ഊഹം വെച്ച് ഉപയോഗിച്ച് നോക്കി സൈസ് കണ്ടുപിടിക്കാം എന്നല്ലാതെ വേറെ വഴിയില്ല. അത് പോലെ തന്നെയാണ് ഇൻസേർട്ട് ചെയ്യുന്നതും . പലപ്രാവശ്യം ഉപയോഗിച്ച് സ്വന്തം രീതി കണ്ടുപിടിക്കുക തന്നെഒരു പ്രാവശ്യം എങ്കിലും ഉപയോഗിച്ച് നോക്കാൻ ആത്മാർത്ഥമായി ശ്രമിക്കണം എന്നാണ് അപേക്ഷ.” സുനിത കല്യാണിയെ പോലെയുള്ള ഒരുപാട് സ്ത്രീകൾ സ്വന്തം അനുഭവത്തിൽ നിന്ന് തന്നെയാണ് കപ്പിനെ കുറിച്ച് സംസാരിക്കുന്നത്.

സംഭവം സിലിക്കോൺ ആണ്.

സിലിക്കോൺ എന്ന വസ്തു പലപ്പോഴും നാം ശരീരത്തിനുള്ളിൽ ഉപയോഗിക്കേണ്ട സന്ദർഭങ്ങളുണ്ട്. പ്രത്യേകിച്ച് സെൻസിറ്റീവ് ആയ ശരീര ഭാഗങ്ങളിൽ. മാറിടം മാറ്റി വയ്ക്കുന്ന വസ്തുവും സിലിക്കോൺ ആണെന്ന് പറയപ്പെടുന്നു, അതുപോലെ സെക്സ് ടോയ്സ് ആയും സിലിക്കോൺ പ്രതിമകൾ ലോകത്ത് പലയിടങ്ങളിലും ഉപയോഗിച്ച് വരുന്നുണ്ട്. അതുകൊണ്ട് തന്നെ സിലിക്കോൺ കൊണ്ട് നിർമ്മിക്കപ്പെട്ട കപ്പ് സ്ത്രീകൾ ഏറ്റവും ഭയപ്പെടുന്ന വാജിനൽ ഇൻഫെക്ഷൻ ഉണ്ടാക്കുന്നില്ല എന്നാണ് വിദഗ്ധ ഗൈനക്കോളജിസ്റ്റുകൾ വരെ അഭിപ്രായപ്പെടുന്നത്.

“മെഡിക്കൽ ഗ്രേഡ് സിലിക്കൺ പൊതുവെ അലർജി ഉണ്ടാക്കാറില്ല. കഴിഞ്ഞ ആറ് വർഷമായി ഞാൻ ഉപയോഗിക്കുന്നുണ്ട്. ആദ്യത്തെ ഉപയോഗത്തിൽ ഉണ്ടായ ഒരു ചെറിയ ബുദ്ധിമുട്ടൊഴിച്ചാൽ ഞാൻ വളരെ സംതൃപ്തയാണ്. പലപ്പോഴും ആർത്തവത്തിന്റെ ദിനങ്ങൾ ഏറ്റവും സാധാരണമായി മാറുന്നു. ഏറ്റവും അടുത്ത കൂട്ടുകാരികൾക്കും ബന്ധുക്കൾക്കും ഓക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട്.എല്ലാവരുടെ കയ്യിൽ നിന്നും വളരെ പോസിറ്റീവ് ആയ മറുപടിയാണ് കിട്ടിയിട്ടുള്ളത്.

ചില കാര്യങ്ങൾ ശ്രദ്ധിക്കുക.

– നന്നായി തിളപ്പിച്ച് വേണം ഓരോ തവണയും ഉപയോഗിക്കാൻ അതിന് പറ്റുന്നില്ല എങ്കിൽ തിളച്ച വെള്ളത്തിൽ അഞ്ചു മിനിറ്റു സമയം ഇട്ടു വെക്കുക.

– ഓരോ തവണയും കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക.

– കറക്റ്റ് സൈസ് തിരഞ്ഞെടുക്കുക.

– മനസ്സിനെ പാകപ്പെടുത്തുക, അയ്യോ ഇത് ശരിയാകുമോ ശരിയാകുമോ എന്ന് ചിന്തിച്ചു നടന്നാൽ ഒരിക്കലും ശരിയാവില്ല”

വര്‍ഷങ്ങളായി മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്ന രശ്മി പ്രകാശ് പറയുന്നു.

“ഞാൻ 2 വർഷമായി ഉപയോഗിക്കുന്നു. അതിനു മുൻപ് ഒരു വർഷത്തോളം ഉപയോഗിക്കാൻ അറിയാതെ കൈയിൽ വെച്ചിരുന്നു. പേടിയും ഉണ്ടായിരുന്നു. അകത്തേയ്ക്ക് കയറി പോകുമോ പോലുള്ള പേടികൾ (അതൊക്കെ നമുക്ക് ആ ഭാഗത്തെ പറ്റി വെജിനയുടെ ഉള്ളിനെ പറ്റിയുള്ള അറിവില്ലായ്മ ആണ്, അവിടെ കയറി പോകാൻ ഒരു സ്ഥലവും ഇല്ല) പിന്നെ എങ്ങനെയോ വെച്ചു. പക്ഷെ ചെറിയ വേദനയും ലീക്കേജ്  ഉണ്ടായിക്കൊണ്ടിരുന്നു. അത് ശരിയായി വെയ്ക്കാത്തത്തിന്റേത് തന്നെ ആയിരുന്നു. കാരണം, ഞാൻ കപ്പ് ഉള്ളിൽ വെച്ചിരുന്നത് സെർവിക്‌സിൽ തട്ടി കപ്പ് മടങ്ങി ഇരിക്കുകയായിരുന്നു. അതാണ് ലീക്ക് ആയതും ചെറുതായി വേദനിച്ചതും. വെജിനയുടെ ഉള്ളിലെ സെർവിക്സ് വഴിയാണ് ബ്ലഡ് വരുന്നത് എന്നു പോലും അറിയില്ലായിരുന്നു. പിന്നെ ഇത് കൃത്യമായി കപ്പിനുള്ളിൽ വരുന്ന വിധത്തിൽ വെച്ചു. ഇപ്പൊ ഹാപ്പി പീരീഡ്സ് . ചൊറിച്ചിൽ ഇല്ല, ഉരഞ്ഞു പൊട്ടൽ ഇല്ല, മണം ഇല്ല, പാഡ് നശിപ്പിക്കാൻ ഉള്ള ബുദ്ധിമുട്ടില്ല… ലീക്ക് ആകുമെന്നുള്ള പേടി തീരെ വേണ്ട, നീന്താൻ വരെ പോകാം.

കപ്പ് സോപ്പ് ഡെറ്റോൾ ഒക്കെ ഉപയോഗിച്ച് കഴുകാതെ ഇരിക്കുക. ചൂട് വെള്ളം ഉപയോഗിച്ച് കഴുകിയാൽ മതി. അതിന്റെ ആവശ്യമേ ഉള്ളു. സോപ്പ്, ഡെറ്റോൾ ഇവയെല്ലാം വാജിനയുടെ ഭാഗങ്ങളിൽ യീസ്റ്റ് ഇൻഫെക്ഷൻ പോലുള്ള മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കും.”കപ്പ് കൃത്യമായി ഉപയോഗിക്കേണ്ടതിനെക്കുറിച്ച് രാജേശ്വരി ഭായി പറയുന്നു.

ഞാൻ ഭാര്യയോട് പറയാറുണ്ട്.

കപ്പിന്റെ ഉപയോഗത്തെക്കുറിച്ച് സ്ത്രീകൾ മാത്രം പറഞ്ഞാൽ മതിയോ? സ്ത്രീകൾക്കൊപ്പം നിൽക്കുന്ന പുരുഷന്മാർക്കും അഭിപ്രായം പറയാനുണ്ട്. “എൻ്റെ വൈഫ് വാങ്ങി ഉപയോഗിച്ചു. വളരെ യൂസ്ഫുൾ ആണെന്ന് പറഞ്ഞു. എന്നാൽ മോൾക്കും ഒന്ന് വാങ്ങിക്കാൻ പറഞ്ഞപ്പോൾ അവൾക്ക് ഇപ്പോൾ വേണ്ട വിവാഹം കഴിഞ്ഞിട്ട് മതി എന്ന് പറഞ്ഞു. വിവാഹത്തിന് മുമ്പ് ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ?” അക്ബർ പൂളംചാലിൽന്റെ സംശയത്തിന് എഴുത്തുകാരിയും അധ്യാപികയുമായ സംഗീത ജയയുടെ മറുപടിയുണ്ട്,

“ഞാൻ വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ മകളും ഉപയോഗിക്കുന്നു. അവൾക്ക് വാങ്ങി കൊടുക്കാൻ പദ്ധതിയിട്ടപ്പോൾ വീട്ടിലുള്ള മറ്റുള്ളവർ ആദ്യമെതിർത്തിരുന്നു. വിവാഹം കഴിയാത്ത കുട്ടിയാണ് എന്നതാണ് പ്രധാന പ്രശ്നം. എന്നാൽ എനിക്ക് നല്ലതെന്ന് തോന്നിയതാണ് ഞാൻ എന്റെ മകൾക്ക് നിർദ്ദേശിച്ചത് അതിൽ ഒരു തെറ്റുമില്ല. കൃത്യമായ അളവ് വാങ്ങണം എന്നത് മാത്രമാണ് പ്രധാനം. ഇപ്പോൾ അവളും ഹാപ്പി ആണ് എന്നെപ്പോലെ”

“ഒരു പതിനഞ്ചു കൊല്ലം മുൻപേ മാർകെറ്റിൽ അവൈലബിൾ ആകണമായിരുന്നു, എങ്കിൽ ഞങ്ങളുടെ ഒരുമിച്ചുള്ള യാത്രകൾ എത്ര മനോഹരം ആയേനെ.. എന്ന് പീരിയഡ്‌സ് കാരണം മുടങ്ങി പോയ യാത്രകളെ, പാർട്ടികളെ, ഓർക്കുന്ന ഒരുവൻ.. പക്ഷെ ഇപ്പോൾ അവൾ (ഭാര്യ) സൂപ്പർ ഹാപ്പി ആണ് കേട്ടോ.. പക്ഷെ എന്തുകൊണ്ടായിരിക്കും ഈ സംഭവം പ്രൊമോട്ട് ചെയ്യപ്പെടാതെ പോകുന്നത് ??”

ഗീതേഷ്ന്റെ സംശയം പലപ്പോഴും പലരും ഉന്നയിക്കുന്ന ഒന്നാണ്. തീർത്തും വിപണിയുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് തന്നെ ഇത്തരം ഒരു വിപ്ലവത്തിന്റെ പിന്തുണയ്ക്കാൻ ഒരു സാധാരണ കച്ചവടക്കാരനോ സാനിറ്ററി നാപ്കിൻ കമ്പനികൾക്കോ എളുപ്പമല്ല എന്നതാണ് അതിന്റെ ഉത്തരം. അതുകൊണ്ട് തന്നെ ഇപ്പോഴും മെൻസ്ട്രൽ കപ്പ് ഓൺലൈനിൽ ഓർഡർ ചെയ്താണ് മിക്ക സ്ത്രീകളും വാങ്ങുന്നതും. എന്നാൽ ഇപ്പോൾ ചില മാളുകളിലും അപൂർവ്വം ചില മെഡിക്കൽ ഷോപ്പുകളിലും കേരളത്തിൽ കപ്പ് ലഭ്യമാണ്.

കാലം മാറി വരുന്നു,ഇപ്പോൾ പല  ഭാര്യമാർക്കും പെൺ മക്കൾക്കും കാമുകിമാർക്കും മെൻസ്ട്രൽ കപ്പ് ഓർഡർ ചെയ്തു വാങ്ങി കൊടുക്കുന്നത് അവർക്കൊപ്പമുള്ള പുരുഷന്മാരാണ്.  “കപ്പ് ഉപയോഗിക്കുന്നത് അത്ര ഈസി ആയ ഒരു പരിപാടിയല്ല. ആദ്യത്തെ ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യം അത് പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണ്. രണ്ടോ മൂന്നോ നാലോ ആർത്തവചക്രം വേണ്ടിവരും ചിലപ്പോൾ ട്രാക്കിൽ വീഴാൻ. എന്റെ പങ്കാളി ഇത് വാങ്ങിയതിനുശേഷം ആദ്യത്തെ ഒരു വർഷം ഇതു ഉപയോഗിച്ചിട്ട് ഉണ്ടായിരുന്നില്ല. സമയമെടുത്താണ് അതിൽ പരിശീലനം നേടിയത്.പുള്ളിക്കാരി ഇപ്പോൾ അതിൽ വളരെ സംതൃപ്തയാണ്.ഡ്രൈവിങ്ങോ നീന്തലോ പഠിക്കുന്നത് പോലെ ബാലൻസിങ്ന്റെ പ്രശ്നം മാത്രമാണ് തുടക്കത്തിലുള്ള അൽപ്പം ബുദ്ധിമുട്ട് പിന്നീടുള്ള പ്രയോജന സാഹചര്യങ്ങളിലെ നൊസ്റ്റാൾജിയയാകും” പ്രശാന്ത് പറയുന്നു.

“എഫ്‌ ബിയിൽ നിന്നും കേട്ടറിഞ്ഞിട്ടാണു വൈഫിനു വാങ്ങി കൊടുത്തത്‌.ആദ്യം ചെറിയ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞിരുന്നു പിന്നെ കംഫർട്ട്‌ ആയി.ഇപ്പോൾ ഒരു വർഷമാകുന്നു.ഇതിനിടയിൽ ഇതുവരെ പാഡ്‌ വാങ്ങേണ്ടി വന്നിട്ടില്ല.എന്റെ പെൺ സുഹ്രുത്തുക്കൾക്ക്‌ സജസ്റ്റ്‌ ചെയ്യണമെന്നു ആഗ്രഹമുണ്ട്‌ പക്ഷെ അവരെന്തു കരുതുമെന്നോർത്ത്‌ പറയാറില്ല.” സൂരജ് തലശ്ശേരിയുടെ സംശയം തമാശയായി കരുതേണ്ടതില്ല. ഇപ്പോഴും ഇക്കാര്യങ്ങൾ തുറന്നു സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ത്രീകൾ ഒരുപാടുണ്ട്. അവരുടെ ഇടയിലേക്കാണ് മെൻസ്ട്രൽ കപ്പ് എന്ന വിപ്ലവം വരേണ്ടത്. എത്രത്തോളം അത് എളുപ്പമാണോ അത്രത്തോളം ബുദ്ധിമുട്ടുമാണ്.

മാനസികവും ശാരീരികവുമായുള്ള അസ്വസ്ഥതകൾ ഇതിനായി നേരിടേണ്ടതുണ്ട്. എന്നാൽ ഒരിക്കൽ ഉപയോഗം ശീലിച്ചു കഴിഞ്ഞാൽ ആർത്തവ ദിനങ്ങൾക്ക് ഇതിലും മനോഹരമായ സാദ്ധ്യതകൾ വേറെയില്ലെന്നാണ് ഒരുപാട് സ്ത്രീകളും പറയുന്നത്. എന്നാൽ മെൻസ്ട്രൽ കപ്പിനെ പുകഴ്ത്തി സാനിറ്ററി നാപ്കിനുകളെ ഇകഴ്ത്തുന്നില്ല. ഒന്നും മറ്റൊന്നിനു പരിഹാരമല്ല. “എന്റെ ശരീരം, എന്റെ നിയമം” തന്നെയാണ്. അതിനുള്ള എല്ലാ അവകാശങ്ങളും അവസാന തീരുമാനങ്ങളും സ്ത്രീകളുടേത് തന്നെയാണ്. അവരവരുടെ സുഖവും സൗകര്യവും തന്നെയാണ് പ്രധാനം. അതുകൊണ്ട് തന്നെ ഇവിടെയൊരു യുദ്ധത്തിന് പ്രസക്തിയില്ല. മെൻസ്ട്രൽ കപ്പ് എന്ന വിപ്ലവം തീർച്ചയായും ഒരിക്കലെങ്കിലും ഉപയോഗിക്കാൻ ശ്രമിക്കുക, തീർത്തും അസാധ്യമെന്നു തോന്നുന്നുണ്ടെങ്കിൽ നാപ്കിനുകളിലേയ്ക്ക് തന്നെ മടങ്ങുക. ഒന്നും നിർബന്ധങ്ങളല്ല, നമ്മുടെ ശരീരത്തെ നമ്മളെക്കാൾ നന്നായി മറ്റാർക്കാണ് മനസ്സിലാവുക!

@ /manoramaonline.com/women/features.html

read more
ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾ

ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നവരറിയണം ആര്‍ത്തവം കാലതാമസം ഉണ്ടാകുന്നതിനു ഉള്ള കാരണങ്ങൾ

ഗര്‍ഭനിരോധന ഗുളികകള്‍ ഗര്‍ഭധാരണത്തെ തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണ് എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ എല്ലാ ആര്‍ത്തവമില്ലായ്മയും ഗര്‍ഭധാരണമല്ല. ആര്‍ത്തവം ഗര്‍ഭധാരണമില്ല എന്നതിന്റെ സൂചനയായതിനാല്‍, ഗര്‍ഭനിരോധന സമയത്ത് പലരും അത് പ്രതീക്ഷിച്ചിരിക്കാം. പക്ഷേ, ഓറല്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഇതിനെതിരെ പ്രതിരോധം തീര്‍ക്കുന്നു. എന്നാല്‍ ജനന നിയന്ത്രണ ഗുളികകള്‍ കഴിക്കുന്ന സ്ത്രീകളില്‍ അമെനോറിയ അല്ലെങ്കില്‍ ആര്‍ത്തവത്തിന്റെ അഭാവം സാധാരണമാണ്. ശാരീരിക ബന്ധത്തിന് ശേഷം സ്ത്രീ ശരീരത്തിലെ പ്രധാന മാറ്റം ഗര്‍ഭനിരോധനം തടയാന്‍ ഓറല്‍ ഗര്‍ഭനിരോധന ഗുളികകള്‍ ശരീരത്തിലെ ഹോര്‍മോണ്‍ അളവ് മാറ്റുന്നു.

ഈ മാറ്റങ്ങള്‍ ആര്‍ത്തവ ഹോര്‍മോണുകളില്‍ പോലും സ്വാധീനം ചെലുത്തുന്നു, ഇത് ആര്‍ത്തവം കാലതാമസത്തിലേക്ക് നയിക്കുന്നു.

എന്നാല്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് നിര്‍ത്തിയാല്‍, നിങ്ങളുടെ ആര്‍ത്തവചക്രം അവരുടെ സാധാരണ നിലയിലേക്ക് മടങ്ങുന്നു. എന്നാല്‍ ജനന നിയന്ത്രണ ഗുളികകള്‍ നിങ്ങളുടെ ആര്‍ത്തവചക്രത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിയാന്‍ വായിക്കുക.

ആര്‍ത്തവമില്ലാത്ത അവസ്ഥ ഒരു ആര്‍ത്തവം നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ ഗര്‍ഭിണിയാണെന്നാണോ അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മറ്റ് ചില കാരണങ്ങള്‍ കൂടി ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ആര്‍ത്തവ കാലതാമസം വരുമ്പോള്‍ നിങ്ങള്‍ ഗര്‍ഭിണിയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കിലും, എല്ലായ്‌പ്പോഴും അങ്ങനെയല്ല. അണ്ഡാശയ തകരാറുകള്‍ അല്ലെങ്കില്‍ ഭക്ഷണ ക്രമക്കേടുകള്‍ ഉള്ളവരില്‍ ആര്‍ത്തവത്തിന്റെ അഭാവം സാധാരണമാണ്.

യാത്രയ്ക്കിടയിലും മുലയൂട്ടുന്ന സ്ത്രീകള്‍ക്കിടയിലും ആര്‍ത്തവം വൈകിയേക്കാവുന്നതാണ്. ജനന നിയന്ത്രണ ഗുളികകളും ആര്‍ത്തവവും ആര്‍ത്തവം ഇല്ലാതിരിക്കുന്നതിന് കാരണമാകുന്ന പല വിധത്തിലുള്ള കാര്യങ്ങള്‍ ഉണ്ട്.

അവയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം.

എന്തൊക്കെയാണ് ഇത്തരം കാര്യങ്ങള്‍ എന്ന് നോക്കാവുന്നതാണ്. എന്തൊക്കെയാണ് ആര്‍ത്തവമില്ലാത്തതിന് കാരണമാകുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഇതില്‍ പ്രധാനപ്പെട്ട കാര്യമാണ് സമ്മര്‍ദ്ദം. വര്‍ദ്ധിച്ച സമ്മര്‍ദ്ദം ക്രമരഹിതവും ചിലപ്പോള്‍ ആര്‍ത്തവവിരാമം പോലും ഉണ്ടാക്കാം.

സമ്മര്‍ദ്ദം അണ്ഡാശയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഹൈപ്പോതലാമസ് പിറ്റിയൂട്ടറി ഗ്രന്ഥി വഴി അണ്ഡാശയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നു. സമ്മര്‍ദ്ദം ഹൈപ്പോതലാമസിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയേക്കാം. ഈ ക്രമക്കേട് നിങ്ങളുടെ ശരീരത്തിന്റെ ഹോര്‍മോണ്‍ അളവ് ക്രമരഹിതമായ ഒരു ആര്‍ത്തവ സമയത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഭക്ഷണത്തിലെ മാറ്റങ്ങള്‍ ഭക്ഷണത്തിലെ പെട്ടെന്നുള്ള മാറ്റം ആര്‍ത്തവചക്രത്തെ ബാധിച്ചേക്കാം.

അനോറെക്‌സിയയും ബുലിമിയയും ശരീരത്തിലെ ചില സ്ത്രീ ഹോര്‍മോണുകളുടെ ഉത്പാദനം കുറയ്ക്കും. ഈ അസന്തുലിതാവസ്ഥ, ആര്‍ത്തവ കാലതാമസം അല്ലെങ്കില്‍ ആര്‍ത്തവത്തിന്റെ അഭാവത്തിന് കാരണമായേക്കാം.

അതുകൊണ്ട് ഇവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. വ്യായാമം തീവ്രമായ വ്യായാമങ്ങള്‍ ക്രമരഹിതമായ ആര്‍ത്തവത്തിന് കാരണമാകുന്നുണ്ട. ഒരാഴ്ചയിലോ ഒരു മാസത്തിലോ കുറച്ച് തീവ്രമായ വ്യായാമങ്ങളുള്ള സ്ത്രീകളില്‍ ഇത് സംഭവിച്ചേക്കില്ല, അത്‌ലറ്റുകളില്‍ ഇത് സാധാരണമാണ്. ഇത് കൂടാതെ ജനന നിയന്ത്രണത്തിന്റെ തുടര്‍ച്ചയായ ഉപയോഗം നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്.

അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഒരു ഗര്‍ഭനിരോധന ഗുളിക നിങ്ങളുടെ ശരീരത്തെ ഗര്‍ഭധാരണവും ആര്‍ത്തവവുമായി ബന്ധപ്പെട്ട ഹോര്‍മോണുകളും തയ്യാറാക്കുന്നതില്‍ നിന്ന് തടയുന്നു.

നിങ്ങള്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുകയോ അല്ലെങ്കില്‍ മറ്റ് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങളുടെ ശരീരം സാധാരണ ആര്‍ത്തവത്തിലേക്ക് മടങ്ങാന്‍ ഏതാനും ആഴ്ചകള്‍ അല്ലെങ്കില്‍ മാസങ്ങള്‍ എടുത്തേക്കാം.

ഹോര്‍മോണുകളിലെ അസന്തുലിതാവസ്ഥ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്) പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ആര്‍ത്തവം വൈകുന്നത്. PCOS ഉള്ള സ്ത്രീകളില്‍ സാധാരണയായി ഉണ്ടാകുന്ന ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, അണ്ഡത്തിന്റെ അനുചിതമായ അല്ലെങ്കില്‍ ഉല്‍പാദനത്തിന് കാരണമായേക്കാം. സിസ്റ്റുകളുടെ വികസനം പിസിഒഎസിലും കാണപ്പെടുന്നു. ഇതുപോലുള്ള അണ്ഡാശയ സംബന്ധമായ അസുഖങ്ങള്‍ അമെനോറിയ അല്ലെങ്കില്‍ ക്രമരഹിതമായ ആര്‍ത്തവത്തിന് കാരണമാകാം. ഗര്‍ഭധാരണം മിക്ക ഗര്‍ഭനിരോധന ഗുളികകളും 99% ഫലപ്രദമാണ്. എന്നാല്‍ ഗര്‍ഭിണിയാകാനുള്ള ഒരു ശതമാനം സാധ്യതയുണ്ട്. നിങ്ങള്‍ കഴിക്കുന്ന ഡോസില്‍ ഒരു ഗുളിക നഷ്ടപ്പെട്ടാല്‍ ഇത് സംഭവിക്കാന്‍ സാധ്യതയുണ്ട്. മുലയൂട്ടല്‍, ഓക്കാനം, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍ എന്നിവ നിങ്ങള്‍ നേരത്തെ ശ്രദ്ധിച്ചേക്കാവുന്ന ചില ഗര്‍ഭ ലക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

read more
ആർത്തവം (Menstruation)ചോദ്യങ്ങൾ

ആദ്യ ആർത്തവം: അമ്മ മകളോട് പറയേണ്ട ചില കാര്യങ്ങൾ

നിങ്ങളുടെ പെൺ മകൾക്ക് ആർത്തവത്തെക്കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ട സമയമായി എന്ന് തോന്നുന്നുണ്ടോ? മകളോട് ഇത് എങ്ങനെ പറയും, എന്ത് പറഞ്ഞുകൊടുക്കും എന്നൊക്കെ ഓർത്ത് വിഷമിക്കുന്ന അമ്മമാർ അറിയാൻ…

ഒട്ടുമിക്ക പെൺകുട്ടിയുടെയും ജീവിതത്തിൽ ആർത്തവം ഏതാണ്ട് 12-13 വയസ്സിൽ ആരംഭിക്കുന്നു. എന്നാൽ ചിലരിൽ 8 വയസ്സ് പ്രായമുള്ളപ്പോൾ തുടങ്ങി ആർത്തവം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഈ ചെറിയ പ്രായത്തിൽ നമ്മുടെ കുട്ടികൾക്ക് ഇതിനെപ്പറ്റി യാതൊരു ധാരണയും ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ ഈ വിഷയം അവരുമായി നേരത്തെ തന്നെ ചർച്ച ചെയ്യേണ്ടതും അവരെ അതിനായി ഒരുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ആർത്തവത്തെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിക്കുക എന്നത് അമ്മമാരെ സംബന്ധിച്ചിടത്തോളം അവതരിപ്പിക്കാൻ ഏറ്റവും വിഷമകരമായ ഒരു വിഷയമാണ്. തങ്ങളുടെ കുട്ടിയുടെ ആദ്യ ആർത്തവത്തെ ധൈര്യപൂർവ്വം നേരിടുന്നതിന് അവരെ തയ്യാറെടുപ്പിക്കാനായി നിങ്ങൾക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് കണ്ടെത്താം.

​നേരത്തേ തന്നെ തുറന്ന് സംസാരിക്കണം

ഒരു പെൺകുട്ടിയുടെ ആർത്തവത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അമ്മമാർ തന്നെയാവണം ഏറ്റവും ആദ്യം അവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത്. ഏതൊരു പെൺകുട്ടിയുടെ ശരീരത്തിലും ഒരു പ്രത്യേക കാലയളവിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് നിങ്ങളുടെ കുട്ടിയോട് നേരത്തെ തന്നെ തുറന്നു സംസാരിക്കുന്നത് നല്ലതാണ്. ആർത്തവത്തെ കുറിച്ചുള്ള വസ്തുതകളും നിർദ്ധേശങ്ങളുമെല്ലാം ഒറ്റയടിക്ക് അവരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട ഒന്നല്ല. പകരം, സംഭാഷണങ്ങളുടെ ഒരു പരമ്പര ആസൂത്രണം ചെയ്യുക. നിങ്ങളുടെ കുട്ടി ആർത്തവത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുമ്പോഴും സംശയങ്ങളും ഉന്നയിക്കുമ്പോഴും യാതൊരു മടിയും കൂടാതെ അവയ്ക്ക് പരസ്യമായും സത്യസന്ധമായും ഉത്തരം നൽകുക. ഇക്കാര്യങ്ങൾ തിരിച്ചറിയേണ്ട പ്രായമായിട്ടും കുട്ടി നിങ്ങളോട് ഇതേപ്പറ്റി ചോദ്യങ്ങൾ ചോദിക്കാൻ മുതിരുന്നില്ലെങ്കിൽ, ആർത്തവത്തെക്കുറിച്ചുള്ള കാര്യങ്ങളെപ്പറ്റി സംസാരിച്ചു തുടങ്ങേണ്ടത് നിങ്ങളാണ്.

ഋതുമതിയായി മാറുന്നതുമായി ബന്ധപ്പെട്ട് ഒരു പെൺകുട്ടിയുടെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ ചിലപ്പോൾ പലപ്പോഴും അവരെ അല്പം ഭയപ്പെടുത്തുന്നതായിരിക്കാം. ആർത്തവത്തെക്കുറിച്ച് ആശങ്ക തോന്നുന്നത് സാധാരണമാണെന്നും അതിൽ പേടിക്കേണ്ട കാര്യമൊന്നുമില്ലെന്നും കുട്ടിയെ ഓർമിപ്പിക്കുക. ധൈര്യപൂർവ്വമായും സന്തോഷം നിറഞ്ഞ ഒരു മനസ്സോടെയും ഓരോ ആർത്തവത്തെയും വരവേൽക്കാൻ നിങ്ങളുടെ കുട്ടിയെ പരിശീലിപ്പിക്കുക.

​ആർത്തവത്തെകുറിച്ച് എന്ത് പറയണം?

ആർത്തവം ഉണ്ടാകുക അല്ലെങ്കിൽ ഒരു പെൺകുട്ടി ഋതുമതിയാകുക എന്നതിനെക്കുറിച്ച് നിങ്ങളുടെ കുട്ടിക്ക് എന്തെല്ലാമറിയാം എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് നിങ്ങൾക്ക് അവരോട് ഇക്കാര്യങ്ങൾ ചർച്ചചെയ്യാൻ ആരംഭിക്കാം. ഇതുമായി ബന്ധപ്പെട്ട് നിങ്ങളുടെ കുട്ടി എന്തെങ്കിലും തെറ്റായ വിവരങ്ങൾ ധരിച്ചു വച്ചിട്ടുണ്ടോ എന്ന് ചോദിച്ചറിയുക. അവൾക്ക് അതേപ്പറ്റി അറിയാൻ ആഗ്രഹമുണ്ടോ എന്ന് ചോദിക്കുക, അടിസ്ഥാനകാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുക. നിങ്ങൾക്ക് ആർത്തവവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള അനുഭവങ്ങൾ അവളുമായി പങ്കിടുക. നിങ്ങളുടെ കുട്ടിക്ക് സ്കൂളിൽ നിന്നും ലഭിക്കുന്ന പാഠങ്ങളോടൊപ്പം ആരോഗ്യ കാര്യങ്ങളും ലൈംഗിക വിദ്യാഭ്യാസവും വേണ്ട രീതിയിൽ പകർന്നു കൊടുക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ ഇക്കാര്യങ്ങൾ സംസാരിച്ചു തുടങ്ങുമ്പോൾ കുട്ടി പ്രതിരോധിക്കുവാനും പിന്തിരിയാനും ശ്രമിക്കുന്നുവെങ്കിൽ കൂടി നിങ്ങളുടെ ശ്രമങ്ങൾ ഉപേക്ഷിക്കരുത്.

ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ

നിങ്ങളുടെ പെൺകുട്ടി ആർത്തവത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും ഇത് ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെക്കുറുച്ചും പൂർണ്ണമായി അറിയേണ്ടതുണ്ട്. സുഹൃത്തുക്കൾ ഒരുപക്ഷേ അവർക്ക് തെറ്റായതും പേടിപ്പെടുത്തുന്നതുമായ ധാരണകൾ നൽകിയേക്കാം. നിങ്ങളുടെ കുട്ടിയുമായി ഇക്കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നത് ആർത്തവവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള അടിസ്ഥാനരഹിതമായ ഭയങ്ങളും ഉത്കണ്ഠയുമെല്ലാം ഇല്ലാതാക്കാൻ സഹായിക്കും. അതുപോലെ തന്നെ നിങ്ങളുടെ ഇത്തരം ചർച്ചകൾ കുട്ടിയുടെ പ്രതിച്ഛായയെ ക്രിയാത്മകമായി സ്വാധീനിക്കുകയും നിങ്ങളോടുള്ള മാനസിക അടുപ്പം വർദ്ധിപ്പിക്കുകയും ചെയ്യും. ഇപ്പോൾ നിങ്ങൾ കുട്ടിയുമായി നടത്തുന്ന ഇത്തരം സംഭാഷണങ്ങൾ ഭാവിയിൽ ദാമ്പത്യത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള സംഭാഷണങ്ങൾക്ക് അടിസ്ഥാനമിടുകയും ചെയ്യുന്നു.

​എന്താണ് ആർത്തവം? ഇത് എങ്ങനെ അവർക്ക് പറഞ്ഞുകൊടുക്കണം

ആർത്തവം എന്താണെന്നും അതിൻ്റെ ജീവശാസ്ത്രം എങ്ങനെയാണെന്നും ഓരോ പെൺകുട്ടിയും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. മിക്ക കുട്ടികളും ഇതുമായി ബന്ധപ്പെട്ട പ്രായോഗിക വിവരങ്ങൾ കൂടുതലറിയാൽ താല്പര്യം കാണിക്കുന്നു. അത് എപ്പോൾ സംഭവിക്കും, അത് എങ്ങനെയായിരിക്കും, ആ സമയം വരുമ്പോൾ എന്തുചെയ്യണം എന്നുള്ളതായിരിക്കും അവരുടെ ചോദ്യങ്ങൾ.

ആർത്തവമെന്നാൽ ഒരു പെൺകുട്ടിയുടെ ശരീരം ഗർഭിണിയാകാൻ അഥവാ ഒരു കുഞ്ഞിന് ജന്മം നൽകാൻ ശാരീരികമായി പ്രാപ്തമാകുന്ന സമയമാണ് എന്നവർക്ക് പറഞ്ഞു കൊടുക്കുക.

ഗര്‍ഭധാരണം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തില്‍ കുറച്ച് തവണ മാത്രം സംഭവിക്കുന്ന ഒരു കാര്യമാണെങ്കിൽ പോലും അതിനുള്ള തയ്യാറെടുപ്പ് അവളുടെ ശരീരത്തിൽ ഓരോ മാസവും നടക്കുന്നുണ്ട്. ഒരു സ്ത്രീ ഗർഭം ധരിക്കുന്നതിനായി അവളുടെ ശരീരത്തിൽ അണ്ഡം ആവശ്യമാണ്. ഒരു പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ അവളുടെ ജീവിതകാലത്തേയ്ക്ക് മുഴുവന്‍ ആവശ്യമായ അണ്ഡങ്ങളും പാതി പാകമായ അവസ്ഥയില്‍ ആ കുഞ്ഞിൻ്റെ അണ്ഡാശയത്തില്‍ ഉണ്ടായിരിക്കും.പെണ്‍കുട്ടി ഋതുമതിയാകുന്നതോടെ, ആ അണ്ഡങ്ങളില്‍ ചിലത് പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ചുകൊണ്ട് എല്ലാ മാസവും അണ്ഡാശയത്തില്‍ നിന്നും പുറത്തു കടക്കുന്നു.

ആർത്തവ ദിനങ്ങളെ കുറിച്ച്

ഇങ്ങനെ പുറത്തുവരുന്ന അണ്ഡം, ഒരു ആണ്‍ ബീജവുമായി ചേർന്ന്, ഗര്‍ഭാശഭിത്തിയിൽ ഉറച്ച്‌ വളര്‍ന്ന് ഭ്രൂണമായിത്തീരുന്നു. അണ്ഡം വളര്‍ച്ച പ്രാപിക്കുന്നതോടൊപ്പം, ഭ്രൂണത്തെ സ്വീകരിക്കാനായി ഗര്‍ഭാശയവും ഓരോ മാസവും തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആർത്തവ ദിനങ്ങളുടെ ആദ്യ പകുതിയിൽ, ഒരു പെൺകുട്ടിയുടെ ശരീരം ഈസ്ട്രജൻ എന്ന ഹോർമോണുകളെ ഉയർന്ന അളവിൽ പുറപ്പെടുവിക്കുകയും ഇത് അവളുടെ ഗർഭാശയ പാളികളെ കട്ടിയുള്ളതാക്കി മാറ്റുകയും ചെയ്യുന്നു. എന്നാല്‍ ഗര്‍ഭധാരണം ഒരു സ്ത്രീയുടെ ശരീരത്തിൽ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നായതിനാൽ ബീജസങ്കലനം നടന്ന് ഗര്‍ഭധാരണം സംഭവിക്കാത്ത പക്ഷം ഇപ്രകാരം വളര്‍ന്നു കട്ടിവെച്ച ഗര്‍ഭാശയത്തിന്റെ പാളികൾ അടര്‍ന്ന് രക്തത്തോടൊപ്പം യോനിയിലൂടെ പുറത്തേക്ക് പോകുന്നു. ഇതാണ് ആര്‍ത്തവം.

ഇത് എത്ര സമയം നീണ്ടുനിൽക്കും

ആദ്യ ആർത്തവം എപ്പോൾ സംഭവിക്കുമെന്ന് ആർക്കും കൃത്യമായി പറയാൻ കഴിയില്ല. എന്നിരുന്നാലും, സാധാരണ ഗതിയിൽ സ്തനങ്ങൾ വികസിക്കാൻ തുടങ്ങി ഏകദേശം രണ്ട് വർഷത്തിനുള്ളിൽ ആർത്തവം ആരംഭിക്കുന്നു.

പൊതുവേ ആദ്യത്തെ ആർത്തവങ്ങൾ അനായാസമായ ഒന്നായിരിക്കും. ഇത് രക്തത്തിന്റെ ഏതാനും പാടുകൾ മാത്രമേ അവശേഷിപ്പിക്കുകയുള്ളൂ. അതുകഴിഞ്ഞുള്ള ആർത്തവം സാധാരണഗതിയിൽ മൂന്ന് മുതൽ അഞ്ച് ദിവസം വരെ നീണ്ടുനിൽക്കും പല സാഹചര്യങ്ങളിലും രണ്ട് മുതൽ ഏഴ് ദിവസം വരെ നീണ്ടു നിൽക്കാനും സാധ്യതയുണ്ട്.

 

​ആർത്തവം ശരീരത്തിൽ എത്രത്തോളം വേദനയുണ്ടാക്കും?

പല പെൺകുട്ടികൾക്കും ഉണ്ടാകുന്ന സംശയമാണിത്. ആർത്തവത്തിൻ്റെ സാധാരണ ലക്ഷണങ്ങൾ അടിവയറ്റിലോ പിൻഭാത്തോ ഉള്ള വേദനയും ഞരമ്പു വലിച്ചിലും ഒക്കെയാണ്. സ്തനങ്ങളിൽ ബലഹീനതകൾ അനുഭവപ്പെടുന്നതും, തലവേദന, തലകറക്കം, ഓക്കാനം, വയറിളക്കം എന്നിവയും ആർത്തവ സമയങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള ലക്ഷണങ്ങളാണ്. വ്യായാമം, ചൂടുവെള്ളത്തിലുള്ള കുളി, താപം നിലനിർത്തുന്ന ഒരു പാഡ്, അല്ലെങ്കിൽ വേദനസംഹാരി ഗുളികകൾ എന്നിവയെല്ലാം അസ്വസ്ഥതകളും വേദനയും കുറയ്ക്കാൻ സഹായിക്കുന്നു.

പാഡ് ഉപയോഗിക്കുമ്പോൾ

സാനിറ്ററി പാഡുകൾ, ടാംപോൺ, മെൻസ്ട്രൽ കപ്പുകൾ എന്നിവ എങ്ങനെ ഉപയോഗിക്കണമെന്നും അവ പതിവായി മാറ്റേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ചും നിങ്ങളുടെ കുഞ്ഞിന് വിശദീകരിച്ചു കൊടുക്കുക. പാഡുകൾക്കും ടാംപോണുകൾക്കും ഓരോ നാല് മുതൽ എട്ട് മണിക്കൂർ വരെയും ആർത്തവ കപ്പുകൾക്ക് ഓരോ എട്ട് മുതൽ 12 മണിക്കൂർ വരെയും സൂക്ഷിക്കാൻ കഴിയും. കുട്ടിയുടെ ആർത്തവ സമയത്തിന് മുൻപായി തന്നെ ആവശ്യമായ സാനിറ്ററി ഉൽപ്പന്നങ്ങൾ വാങ്ങി നിങ്ങളുടെ ബാത്ത്റൂം സംഭരിക്കുക. അവരുടെ ശരീരത്തിന് കൂടുതൽ അനുയോജ്യമായ ഉൽപ്പന്നങ്ങൾ കണ്ടെത്താനും അത് പരീക്ഷിക്കാനും നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.

​ഒരുപോലെയല്ല, വ്യത്യസ്തമാണ് എല്ലാവർക്കും

പാഡുകൾ, ടാംപോൺ, മെൻസ്ട്രൽ കപ്പുകൾ എന്നിവ ഉപയോഗിക്കുകയാണെങ്കിൽ ആർത്തവം ഉണ്ടാകുന്നത് വസ്ത്രത്തിലൂടെ ദൃശ്യമാകില്ലെന്ന് അവർക്ക് വിശദീകരിച്ചു കൊടുക്കുക. ഒരു ബാഗിലോ പേഴ്‌സിലോ ലോക്കറിലോ ഇവ കൊണ്ടുപോകാൻ നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.

നിങ്ങളുടെ കുട്ടിയുടെ സുഹൃത്തുക്കൾ ആർത്തവമുണ്ടാകുമ്പോൾ അല്ലെങ്കിൽ അവരുടെ കാലഘട്ടങ്ങൾ തൻ്റെതിൽ നിന്ന് വ്യത്യസ്തമാണെന്ന തോന്നൽ അവൾക്ക് ഉണ്ടാകുമ്പോൾ അതോർത്ത് വിഷമിക്കേണ്ടതില്ലെന്ന് നിങ്ങളുടെ കുട്ടിയെ ഓർമ്മിപ്പിക്കുക. ആർത്തവവും, അതിൻ്റെ കാലചക്രവും മാറ്റങ്ങളുമെല്ലാം ഉൾപ്പടെ ഓരോ വ്യക്തിക്കും ഓരോ മാസത്തിനും വ്യത്യാസമുണ്ടാകുമെന്ന് വിശദീകരിക്കുക.

 

ആർത്തവം ട്രാക്ക് ചെയ്യാം

കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് ക്രമരഹിതമായ ആർത്തവ ദിനങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. നിങ്ങളുടെ കുട്ടിക്ക് ആർത്തവം ആരംഭിച്ചു കഴിഞ്ഞാൽ തന്നെയും അത് ക്രമമായി മാറുന്നതിനായി കുറഞ്ഞത് ആറ് വർഷമോ അതിൽ കൂടുതലോ എടുത്തേക്കാം. സാധാരണഗതിയിൽ പൂർണ്ണ വളർച്ചയെത്തിയ ഒരു സ്ത്രീയുടെ ഒരു ആർത്തവം വന്നുപോകാനായി ശരാശരി 28 ദിവസം വേണ്ടിവരുന്നു. ഇതിൽ ഒരു ആർത്തവത്തിന്റെ ആദ്യ ദിവസം മുതൽ അടുത്ത ആർത്തമുണ്ടാകുന്നതിൻ്റെ ആദ്യ ദിവസം വരെയുള്ള ദിനങ്ങൾ കണക്കിയിരിക്കുന്നു. എന്നാൽ കൗമാരപ്രായക്കാരായ പെൺകുട്ടികളിലെ ആർത്തവ ചക്രങ്ങൾ 21 മുതൽ 45 ദിവസം നീണ്ടുനിൽക്കുന്നതാകാം. ആർത്തവം ആരംഭിച്ച് ആദ്യത്തെ കുറച്ച് വർഷങ്ങളിൽ ദൈർഘ്യമേറിയ ആർത്തവകാലചക്രങ്ങൾ കുട്ടികളിൽ കൂടുതലായി കണ്ടുവരുന്നു.

ഒരു കലണ്ടറിലോ അല്ലെങ്കിൽ ഒരു സ്മാർട്ട്ഫോൺ അപ്ലിക്കേഷൻ ഉപയോഗിച്ചുകൊണ്ടോ അവളുടെ പിരീഡുകൾ എങ്ങനെ ട്രാക്കു ചെയ്യാമെന്ന് നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക. അങ്ങനെയെങ്കിൽ തൻ്റെ അടുത്ത ആർത്തവം എപ്പോൾ ആരംഭിക്കുമെന്ന് നിങ്ങളുടെ കുട്ടിക്ക് നേരത്തേ പ്രവചിക്കാൻ കഴിഞ്ഞേക്കും. പീരിയഡുകൾ കൃത്യമായി ട്രാക്ക് ചെയ്ത് സൂക്ഷിക്കുന്നത് നിങ്ങളുടെ കുട്ടിയുടെ തയ്യാറെടുപ്പിനും ആർത്തവ സംബന്ധമായ അസുഖങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടോയെന്ന് തിരിച്ചറിയാനും അത്യാവശ്യമാണ്.

 

​മെഡിക്കൽ പരിശോധനകൾ ആവശ്യമുള്ളത് എപ്പോൾ?

15 വയസ്സിനകം ആർത്തവം ഉണ്ടായിട്ടില്ലെങ്കിലോ സ്തനവളർച്ച ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ ആർത്തവം ആരംഭിച്ചിട്ടില്ല എങ്കിലോ, 13 വയസ്സിനുള്ളിൽ നിങ്ങളുടെ കുട്ടിയുടെ സ്തനങ്ങൾ വളരാൻ തുടങ്ങിയിട്ടില്ലെങ്കിലോ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകളും നിർദ്ദേശങ്ങളും തേടണം.

> ആർത്തവം ആരംഭിച്ചു കഴിഞ്ഞ് ശേഷം മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും ആർത്തവം ഉണ്ടാകുന്നില്ലെങ്കിൽ

> ഓരോ തവണ ആർത്തവങ്ങൾ ഉണ്ടാകുന്നത് 21 ദിവസത്തിനും 45 ദിവസത്തിനു ഇടയിലല്ല എങ്കിൽ

> കൃത്യമായി മാറികഴിഞ്ഞ ആർത്തവം പിന്നീട് ക്രമരഹിതമായി മാറുന്നുണ്ടെങ്കിൽ

> ഏഴ് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ആർത്തവ ദിനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ

> ഒട്ടും സഹിക്കാനാവാത്ത വേദനകൾ ഉണ്ടാകുന്നുണ്ടെങ്കിൽ

> പതിവിലും കൂടുതൽ രക്തസ്രാവമുണ്ടാകുന്നുണ്ട് അല്ലെങ്കിൽ ഓരോ ഒന്നോ രണ്ടോ മണിക്കൂറുകൾ കൂടുമ്പോൾ ഒന്നിൽ കൂടുതൽ പാഡ് ഉപയോഗിക്കേണ്ടതായി വരുന്ന സാഹചര്യം ഉണ്ടാകുമ്പോൾ

> പെട്ടെന്ന് ഒരു പനി പിടിപെടുകയും ടാംപോൺ ഉപയോഗിച്ചതിന് ശേഷം എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്താൽ

read more
ആരോഗ്യംആർത്തവം (Menstruation)ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾ

ക്രമം തെറ്റിയ ആർത്തവം : പരിഹാരം വീട്ടിലുണ്ട് …

ആർത്തവ കാലം മിക്ക സ്ത്രീകൾക്കും അത്ര സുഖകരമാവില്ല. ആർത്തവത്തോടനുബന്ധിച്ചുള്ള വേദനയും അസ്വസ്ഥതയും പലർക്കും ദുസ്സഹമാകാറുണ്ട്. അസ്വസ്ഥതകൾ ഉണ്ടാകാം, എങ്കിലും ആർത്തവം നല്ല സൂചനയാണ്. പ്രത്യുല്പ്പാദന വ്യവസ്ഥ നന്നായി പ്രവർത്തിക്കുന്നു എന്നതിന്റെ സൂചനയും ആരോഗ്യകരമായ ശരീരത്തിന്റെ സൂചനയും ആണത്. ആർത്തവം വന്നില്ലെങ്കിൽ ഗർഭത്തിന്റെ സൂചനയാകാം. ക്രമം തെറ്റിയ ആർത്തവമാകട്ടെ, അനാരോഗ്യത്തിന്റെ സൂചനയാണ്. ചിലർക്ക് ചികിത്സ ആവശ്യമായി വന്നേക്കാം. അനാരോഗ്യകരമായ ജീവിതശൈലി, സ്ട്രെസ്, സ്ട്രെസ് ഹോർമോൺ അസംതുലനം ഇവയെല്ലാം ആർത്തവ ക്രമക്കേടുകൾക്ക് കാരണമാകാം.

ക്രമം തെറ്റിയ ആർത്തവത്തിന് വീട്ടിൽതന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്. അവ എന്തൊക്കെ എന്നു നോക്കാം.

∙ ഇഞ്ചി ആരോഗ്യ, ഔഷധ ഗുണങ്ങൾ നിറഞ്ഞ ഒന്നാണ്. ആർത്തവ ക്രമക്കേടുകൾ പരിഹരിക്കാൻ ഇഞ്ചി സഹായിക്കും.

∙ പപ്പായ ആണ് മറ്റൊരു പരിഹാരം. പപ്പായയിൽ കരോട്ടിൻ ധാരാളമുണ്ട്. ഇത് ഈസ്ട്രജന്റെ ഉൽപ്പാദനം കൂട്ടും. ഇത് ഗർഭാശയത്തിന്റെ സങ്കോചത്തിനു കാരണമാകുമെന്നതിനാൽ ഗർഭിണികൾ അമിതമായി ഉപയോഗിക്കരുത്. ആർത്തവം ക്രമമാകാൻ പപ്പായ സഹായിക്കും.

∙ യോഗ പോലുള്ള വ്യായാമങ്ങൾ ആർത്തവം ക്രമമാകാനും ആരോഗ്യത്തിനും സഹായിക്കും. സ്ട്രെച്ചിങ്ങ് ചെയ്യുന്നതു മൂലം ശരീരം വഴക്കമുള്ളതും സന്ധികളും പേശികളും ശക്തവും ആയിത്തീരും. ആർത്തവം ക്രമമാകാനും ആർത്തവവേദന അകറ്റാനും യോഗ ചെയ്യുന്നതു സഹായിക്കും.

∙ മഞ്ഞൾ പതിവായി ഉപയോഗിക്കുന്നത് ഹോർമോൺ സംതുലനത്തിനു സഹായിക്കും. ഹോർമോൺ അസംതുലനമാണ് ആർത്തവക്രമക്കേടുകൾക്ക് സാധാരണയായി കാരണമാകുന്നത്. മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് നല്ലതാണ്.

∙ നിരവധി ആരോഗ്യപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്ന ഒന്നാണ് ആപ്പിൾ സിഡർ വിനഗർ. ആപ്പിൾ സിഡർ വിനഗറിന്റെ പതിവായ ഉപയോഗം ആർത്തവക്രമക്കേടുകൾക്ക് പരിഹാരമാകും. അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നു മാത്രം.

English Summary : Home remedies for irregular periods

read more
ആരോഗ്യംആർത്തവം (Menstruation)

ആർത്തവ കാലം അറിയേണ്ട ചില കാര്യങ്ങൾ

ആർത്തവം സംബന്ധിച്ച് ഒരുപാട് തെറ്റിധാരണകൾ സ്ത്രീകൾക്കുണ്ട്. പലതും തലമുറയായി പകർന്നു കിട്ടിവയാണ്. പ്രധാനപ്പെട്ട ചില ധാരണകളിലെ ശരിതെറ്റുകൾ അറിയാം.

ആർത്തവം ഒരു പാപം/ശാപം ആണോ?

ഒരു സ്ത്രീ ആരോഗ്യവതി ആണെന്നതിന്റെ തെളിവായ സാധാരണ ശാരീരിക പ്രക്രിയയാണ് ആർത്തവം. അതൊരു ശാപമോ, പാപമോ അല്ല.

ചില സമുദായങ്ങളിൽ മാസമുറയുള്ളപ്പോൾ സ്ത്രീയെ വീട്ടിൽ കയറ്റാറില്ല. ഇതെന്താണ്?

പല സമുദായങ്ങളിലും മാസമുറയുമായി ബന്ധപ്പെട്ട പല കെട്ടുകഥകളും അന്ധവിശ്വാസങ്ങളുമുണ്ട്. ഇതിൽ അധികവും അടിസ്ഥാനരഹിതമാണ്; അശാസ്ത്രീയമാണ്; അനാവശ്യമായ ഭാവനാസൃഷ്ടികളാണ്.

രക്തസ്രാവമുള്ളതുകൊണ്ടു മാസമുറയുള്ളപ്പോൾ സ്ത്രീ അശുദ്ധയാണെന്നും അതിനാൽ അസ്പൃശ്യയാെണന്നുമുള്ള വിശ്വാസത്തിൽ നിന്നും ഉടലെടുത്ത ആചാരമാവണം അത്തരം സ്ത്രീകളെ വീട്ടിൽ കയറ്റാതിരിക്കൽ. തീണ്ടാരി=തീണ്ടാരി ഇരിക്കൽ= മാറി ഇരിക്കൽ. മറ്റൊരു അന്ധവിശ്വാസമാണ് ആർത്തവം നടക്കുന്ന സ്ത്രീ തൊട്ട ഭക്ഷണം അശുദ്ധവും ചീത്തയും ആകുമെന്നത്. ഇതിനൊന്നും ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. ശരീരശുദ്ധി പാലിക്കുന്നിടത്തോളം ആർത്തവം നടക്കുന്ന സ്ത്രീ മറ്റുള്ള വരെപ്പോലെ തന്നെ ശുദ്ധയാണ്.

രക്തനഷ്ടം സ്ത്രീയെ ക്ഷീണിതയാക്കുമോ?

ക്ഷീണിതയാക്കും. പക്ഷേ, ആർത്തവകാലം കഴിഞ്ഞാൽ അവൾ പഴയതുപോലെ ഊർജസ്വലയാകും.

ഈ സമയത്ത് ഒരു സ്ത്രീക്കു സ്കൂളിൽ/കോളജിൽ/ഒാഫീസിൽ പോകാമോ?

എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന, അതിവേഗം നീങ്ങുന്ന, മത്സരം നിറഞ്ഞ ഇന്നത്തെ ലോകത്തുകൃത്യമായുണ്ടാകുന്ന സാധാരണമായ ഒരു ശാരീരിക പ്രക്രിയയുടെ പേരിൽ ഒരു പെൺകുട്ടിക്ക്/സ്ത്രീക്ക് കോളജിൽ നിന്നോ വീട്ടിൽ നിന്നോ വിട്ടുനിൽക്കുക സാധ്യമല്ല. വിവരം, വിദ്യാഭ്യാസം, ആത്മവിശ്വാസം ഇവയെല്ലാം അവരെ ആ വിധത്തിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. സ്ത്രീ ഇന്ന് എന്തിനും തയാറാണ്. പാഡുകൾ കൊണ്ടുനടക്കുന്ന അവർക്ക് ‘മുൻപും പിറകും’ നോക്കേണ്ട കാര്യമില്ല.

ഏതു തരത്തിലുള്ള ആഹാരമാണ് ആർത്തവം നടക്കുമ്പോൾ കഴിക്കേണ്ടത്?

ഇരുമ്പുസത്ത് ധാരാളമുള്ള സമീകൃതാഹാരമാണ് ഉത്തമം. ബജ്റ (Pearl Millet) , ശർക്കര, റാഗി, പച്ചയിലക്കറികൾ ഇവയിലെല്ലാം ഇരുമ്പിന്റെ അംശമുണ്ട്.

ആർത്തവമുള്ളപ്പോൾ വ്യായാമം ചെയ്യാമോ?

ഇന്ന് വ്യായാമവും ശാരീരികാരോഗ്യവും ഒഴിച്ചുകൂടാൻ വയ്യാത്തതാണല്ലോ. ആർത്തവമുള്ളപ്പോൾ ലഘുവായ വ്യായാമം ചെയ്യുന്നതുകൊണ്ടു കുഴപ്പമൊന്നുമില്ല.

ഏതുതരം സാനിറ്ററി നാപ്കിനാണ് നല്ലത്?

നനവ് വലിച്ചെടുക്കുന്ന, മൃദുവായ ഏതു നാപ്കിനും നല്ലതാണ്. തുടയിൽ ഉരച്ചിൽ ഉണ്ടാക്കുന്നതാകരുത്. നാപ്കിൻ രോഗാണുവിമുക്തമായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

ദിവസം എത്ര നാപ്കിനുകൾ ഉപയോഗിക്കണം? ഇതിനു പ്രത്യേക കണക്ക് ഉണ്ടോ?

രക്തംേപാക്കിന്റെ അളവും രീതിയും അനുസരിച്ചുവേണം നാപ്കിനുകളുടെ എണ്ണം നിശ്ചയിക്കാൻ. വലിയ തോതിൽ രക്തസ്രാവമുണ്ടെങ്കിൽ അഞ്ച് എണ്ണമൊക്കെ ഉപയോഗിക്കാം. അല്ലെങ്കിൽ 2–3 പാഡുകൾ തന്നെ മതിയാകും.

ആർത്തവസമയത്ത് െെലംഗിക ബന്ധത്തിൽ ഏർപ്പെടാമോ?

ഇതു വളരെ ശ്രദ്ധിച്ചു മറുപടി പറയേണ്ട വിഷയമാണ്. പണ്ട് ആർത്തവകാലങ്ങളിൽ സ്ത്രീകൾക്ക് െെലംഗികത മാത്രമല്ല ഗൃഹവൃത്തികളും അപ്രാപ്യമായിരുന്നു. എന്നാൽ സ്ത്രീക്കു താൽപര്യവും സാഹചര്യവുമുണ്ടെങ്കിൽ െെലംഗികത ആവാം എന്നാണ് പുതിയ നിലപാട്. ആർത്തവസമയത്തു ഗർഭപാത്രത്തിന്റെ അകത്തെ വലയങ്ങൾ കട്ടിയാകുകയും കൂടുതൽ പുറത്തേക്കു തള്ളിനിൽക്കുകയും ചെയ്യും. അതിനാൽ പെട്ടെന്ന് അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. െെലംഗിക പങ്കാളിക്ക് അണുബാധ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നതും നല്ലതാണ്.

ആർത്തവമുള്ള സ്ത്രീയുമായി ബന്ധപ്പെട്ടാൽ പുരുഷന് ടെറ്റനസ് വരാൻ സാധ്യതയുണ്ടോ?

ഇല്ല. െെലംഗികാവയവങ്ങളിലെ രോഗങ്ങളാണ് െെലംഗികബന്ധത്തിലൂടെ പകരുന്നത്. ക്ലോസ്ട്രിഡിയം ടെറ്റനി എന്ന ബാക്ടീരിയ ആണ് ടെറ്റനസ് പരത്തുന്നത്.സ്ത്രീക്ക് രക്തത്തിൽ നിന്നുള്ള അണുബാധ ഉണ്ടായിരിക്കുകയും അതു പുരുഷലിംഗത്തിലൂടെ മൂത്രനാളിവഴി അകത്തോട്ട് കയറുകയും ചെയ്താലേ അണുബാധ ഉണ്ടാകൂ.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. ഡി. നാരായണ റെഡ്ഡി
സെക്സോളജിസ്റ്റ് (വേൾഡ് അസോസിയേഷൻ
ഫോർ സെക്‌ഷ്വൽ ഹെൽത് അവാർഡ് ജേതാവ് )
ദേഗാ ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈ,
[email protected]

read more
ആർത്തവം (Menstruation)

ആര്‍ത്തവം വൈകുന്നു; കാരണങ്ങളും പരിഹാരവും

മിക്ക സ്ത്രീകളും ആര്‍ത്തവം വൈകുന്നതും ആര്‍ത്തവത്തോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങളുമുള്ളവരാണ്. ജീവിതശൈലിയിലുള്ള മാറ്റമാണ് ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള പ്രധാനകാരണം. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തരം പ്രയാസമനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായതായി കണക്കുകൾ കാണിക്കുന്നു. ഇന്ത്യയില്‍ ഏകദേശം 35 ശതമാനം സ്ത്രീകളും ആര്‍ത്തവ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നിരവധി കാരണങ്ങളാലാണ് ആര്‍ത്തവപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ജീവിതശൈലിയിലെ മാറ്റങ്ങള്‍കൊണ്ടുള്ള ആര്‍ത്തവക്രമമക്കേട് മാറ്റിയെടുക്കാവുന്നതാണ്. വിദഗ്ധ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം വന്ധ്യതയുള്‍പ്പെടെയുള്ള പല അവസ്ഥകള്‍ക്കും കാരണമാകും. ഹോര്‍മോണ്‍ വ്യതിയാനമാണ് ആര്‍ത്തവപ്രശ്‌നങ്ങള്‍ കൂടുതലായി വരാനുള്ള ഒരു കാരണം. പിസിഒഡി, പിസിഒഎസ് തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായുണ്ടാകുന്നതാണ്. ഇടക്കിടെയുള്ള പനി, ക്ഷയരോഗം, തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ആര്‍ത്തവചക്രത്തെ പ്രതികൂലമായാണ് ബാധിക്കുക.

മാനസികസമ്മര്‍ദ്ദവും ഉത്കണ്ഠയും സ്ത്രീകളുടെ ആര്‍ത്തവപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. തൊഴിലിടങ്ങളില്‍ നിന്നോ, കുടുംബത്തില്‍ നിന്നോ ഉള്ള സമ്മര്‍ദ്ദംപോലും സ്ത്രീകളുടെ ആരോഗ്യത്തെ മോശമായാണ് ബാധിക്കുക. വിളര്‍ച്ച സ്ത്രീകളില്‍ വ്യാപകമായി കാണപ്പെടുന്ന പ്രശ്‌നമാണ്. ഇത്തരം സ്ത്രീകള്‍ക്ക് ആര്‍ത്തവം ക്രമം തെറ്റാനുള്ള സാധ്യത ഏറെയാണ്. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവം വൈകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത്തരം ഗുളികകള്‍ പതിവായി കഴിക്കുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. അമിതവണ്ണമുള്ളവര്‍ക്കും തീരെ മെലിഞ്ഞവര്‍ക്കും പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവര്‍ക്കും ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാകും. തുടര്‍ച്ചയായി ആര്‍ത്തവ ക്രമക്കേടുള്ളവര്‍ തീര്‍ച്ചയായും തൈറോയ്ഡ് പരിശോധിക്കേണ്ടതാണ്.

തിരക്കുപിടിച്ച ജീവിത ചുറ്റുപാടില്‍ സ്ത്രീകള്‍ക്ക് വ്യായാമം ചെയ്യാന്‍ ഒട്ടും സമയമില്ലാതിരിക്കുകയാണ്. എല്ലാ ജോലികളും ചെയ്യുന്നതോടൊപ്പം വ്യായാമം ചെയ്യാന്‍ അല്‍പം സമയം കണ്ടെത്തേണ്ടതാണ്. ഇത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായകമാണ്.

read more