close

ആർത്തവം (Menstruation)

ആരോഗ്യംആർത്തവം (Menstruation)ചോദ്യങ്ങൾ

അതി കഠിനമായ ആർത്തവ വേദന കാരണങ്ങളും പരിഹാരവും

26 വയസ്സുള്ള അവിവാഹിതയാണ് ഞാന്‍. എന്റെ വിവാഹം ഉടനെയുണ്ടാവും. എനിക്ക് ആര്‍ത്തവസമയത്ത് അതികഠിനമായ വേദനയുണ്ട്. എന്തുകൊണ്ടാണിത്? ഗുളികകള്‍ കഴിച്ചു മടുത്തു. പരിഹാരം എന്താണ്?


ദേവിക, പെരിന്തല്‍മണ്ണ

ആര്‍ത്തവസമയത്ത് അടിവയറ്റില്‍ അസ്വസ്ഥതയും ചെറിയ വേദനയും അനുഭവിച്ചിട്ടില്ലാത്തവര്‍ വിരളമാണ്. ചിലരില്‍ അടിവയറ്റിനും നടുവിനും വേദന, ഇതോടൊപ്പം തുടയുടെ ഉള്‍ഭാഗത്തു വേദന, ഛര്‍ദ്ദി, തലവേദന, തലചുറ്റി വീഴുക തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാവുന്നു. ചിലര്‍ക്ക് ആ സമയത്ത് ശബ്ദം, മണം എന്നിവ പോലും അസഹ്യമായി തോന്നാം. ആദ്യദിവസങ്ങളില്‍ മൂന്നോ നാലോ മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന വേദനയാണ് സര്‍വസാധാരണം. ചിലര്‍ക്ക് ഒന്നോ രണ്ടോ ദിവസം വേദന നീണ്ടുനില്‍ക്കാം. ഇനിയൊരു കൂട്ടരില്‍ മാസമുറയുടെ 14-ാം ദിവസം തുടങ്ങി അടുത്ത മാസമുറ തുടങ്ങുന്നതുവരെ വേദന നീണ്ടുനില്ക്കാം.


ഇതൊരു രോഗമല്ല

ശരീരത്തിലെ മറ്റു പേശികളെ പോലെ തന്നെ സങ്കോചിക്കാനും വികസിക്കാനുമുള്ള കഴിവ് ഗര്‍ഭപാത്രത്തിനുണ്ട്. ആര്‍ത്തവ രക്തം പുറത്തേക്ക് തള്ളാനായി ഗര്‍ഭപാത്രം സങ്കോചിക്കുന്നു. വേദന ഉണ്ടാവാനുള്ള ഒരു പ്രധാന കാരണവും ഇതാണ്. ഗര്‍ഭപാത്രത്തിന്റെ ഉള്ളിലെ ആവരണവും, രക്തവും പുറത്തേക്ക് തള്ളപ്പെടുമ്പോള്‍ ഉണ്ടാവുന്ന രാസപ്രവര്‍ത്തനങ്ങളും വേദനയ്ക്കു കളമൊരുക്കുന്നു. ഇതൊരു രോഗമേയല്ല. ജൈവപരമായ ഒരു പ്രതിഭാസമായി മാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. ഓരോ മാസവും ഉണ്ടാവുന്ന രാസപ്രവര്‍ത്തനങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് വേദനയുടെ തീവ്രത മാറും. അതുകൊണ്ടുതന്നെ എല്ലാ മാസവും ഒരേപോലെ വേദന ഉണ്ടാവണമെന്നില്ല.
ആര്‍ത്തവം തുടങ്ങുന്ന കാലത്തു മിക്ക പെണ്‍കുട്ടികളും അനുഭവിക്കുന്ന വേദന ഇത്തരത്തില്‍ പെട്ടതാകാം. പക്ഷേ എല്ലാ സ്ത്രീകളുടേയും കൗമാരക്കാരുടേയും കാര്യം അങ്ങനെയല്ല. പ്രത്യേകിച്ച് ആദ്യവര്‍ഷങ്ങളില്‍ വേദന ഇല്ലാതിരുന്നവരില്‍ പിന്നീട് വേദന തുടങ്ങിയാല്‍ ഗൗരവമായി എടുക്കേണ്ടതാണ്.

പ്രത്യുല്‍പ്പാദനപരമായ സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കുന്ന ഒരു രോഗമാണ് എന്‍ഡോമെട്രിയോസിസ് . ഗര്‍ഭപാത്രത്തിനേയും അണ്ഡാശയത്തിനേയും ബാധിക്കുന്ന ഈ രോഗം 10-15 ശതമാനം വരെ കൗമാരക്കാരില്‍ കണ്ടുവരുന്നു. ആദ്യലക്ഷണം ആര്‍ത്തവസമയത്തെ അതികഠിനമായ വേദനയാണ്. സ്‌കാനിങ് വഴി രോഗം കണ്ടുപിടിക്കാം.

ഗര്‍ഭാശയത്തിലും, അണ്ഡാശയങ്ങളിലും അണ്ഡവാഹിനി കുഴലിലും, ചുറ്റുമുള്ള പ്രദേശത്തും അണുബാധ മൂലമുണ്ടാകുന്ന പെല്‍വിക് ഇന്‍ഫെക്ഷന്‍ വേദനയ്ക്കു കാരണമായ മറ്റൊരു രോഗാവസ്ഥയാണ്. ആര്‍ത്തവ ശുചിത്വമില്ലായ്മ, ലൈംഗിക ശുചിത്വക്കുറവ്, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം തുടങ്ങി ഈ രോഗത്തിന്റെ കാരണങ്ങള്‍ പലതാണ്. ആര്‍ത്തവ സമയത്ത് അടിവയറ്റിലുണ്ടാവുന്ന അമിതവേദനയും മറ്റു ആര്‍ത്തവ ക്രമക്കേടുകളും ഈ രോഗത്തിന്റെ ലക്ഷണമാണ്. ചികിത്സിച്ചുമാറ്റാന്‍ പ്രയാസമുള്ള ഈ രോഗം, തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ കുറച്ചെങ്കിലും പ്രതീക്ഷയ്ക്കു വക നല്കുന്നു. ഗര്‍ഭപാത്രത്തിലുണ്ടാവുന്ന ചില തരം മുഴകള്‍, ജന്മനായുണ്ടാവുന്ന ഗര്‍ഭപാത്ര തകരാറുകള്‍, ഘടനയിലുണ്ടാവുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം അതിശക്തമായ വയറുവേദനയുടെ കാരണങ്ങളാണ്.


ചികിത്സകള്‍

മറ്റു കാരണങ്ങള്‍ കൂടാതെയുള്ള വയറുവേദന ലഘുവായ ചികിത്സയിലൂടെ മാറ്റാനാവും. ഗുളികകള്‍, ഭക്ഷണക്രമീകരണം, യോഗ, നടത്തം, സൈക്ലിങ്, നീന്തല്‍ തുടങ്ങിയ വ്യായാമങ്ങളും ഇതിന് ഫലം ചെയ്യും. വേദന സംഹാര ഗുളികകള്‍ വലിയൊരളവുവരെ സഹായകമാവുമെങ്കിലും, സ്ഥിരമായ ഉപയോഗം ദൂരവ്യാപകമായ മറ്റു ശാരീരിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കരളിന്റെയും വൃക്കയുടേയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കാന്‍ സാധ്യതയുമുണ്ട്. മാത്രമല്ല അള്‍സര്‍, അസിഡിറ്റി തുടങ്ങിയവയ്ക്കും ഈ ഗുളികകള്‍ കാരണമാവാം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ വേദന സംഹാരികള്‍ ഉപയോഗിക്കാവൂ.

ഭക്ഷണക്രമീകരണം വേദനയില്‍നിന്ന് മുക്തിനേടാന്‍ നല്ലൊരു മാര്‍ഗ്ഗമാണ്. കൊഴുപ്പുകലര്‍ന്ന ആഹാരം, വറുത്തതും പൊരിച്ചതും, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കി പച്ചക്കറി, പഴങ്ങള്‍, മുളപ്പിച്ച ധാന്യങ്ങള്‍ (പയറ്, കടല മുതലായവ), ചെറുമത്സ്യങ്ങള്‍ എന്നിവ ധാരാളം കഴിക്കുന്നതും നല്ലതാണ്.

read more
ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ചോദ്യങ്ങൾ

ആർത്തവ സമയത്തെ അമിത വയറുവേദന

മാസമുറ സമയത്ത് വയറുവേദന സാധാരണയാണ്. കാരണം, ​ഗർഭപാത്രത്തിനകത്തുള്ള ഒരു ആവരണം എല്ലാ മാസവും ഇളകി പോയിക്കഴിഞ്ഞു പുതിയത് വരാനുള്ള തയ്യാറെടുപ്പാണ് മാസമുറ എന്നത്. ഈ ​പ്രവർത്തനത്തിൽ ​ഗർഭപാത്രം ചുരുളുകയും വികസിക്കുകയും ചെയ്യുന്നു. എന്നാൽ അമിതമായി വളരെ ശക്തയായി ​ഗർഭപാത്രം ഈ നിലയിൽ പ്രവർത്തിക്കുമ്പോൾ സമീപത്തുള്ള രക്തക്കുഴലുകൾ അടഞ്ഞുപോകുന്നതിന്റെ ഭാ​ഗമായി മസിലുകളിലേക്കുള്ള ഓക്സിൻ സപ്ലേ ഇല്ലാതാകുന്നതാണ് വയറുവേദനയുടെ കാരണം.ഇത് സ്വാഭാവികമായ ആർത്തവ സമയത്തുള്ള വേദനയുടെ കാര്യമാണ്.

മറ്റ് കാരണങ്ങൾ…

എൻഡോമെട്രിയോസിസ്…

​ഗർഭപാത്രത്തിനകത്തെ ആവരണം അതിന് പുറത്തും, അണ്ഡാശയങ്ങളുടെ പുറത്തും കുടലിന് പുറത്തും മറ്റ് കോശങ്ങളിലും പറ്റിപിടിച്ച് വളർന്നിരിക്കുന്ന അവസ്ഥയാണിത്. ഹോർമോൺ തകരാർ, അമിതവണ്ണം പോലുള്ളവ എൻഡോമെട്രിയോസിസിന് കാരണമാകാറുണ്ട്. മാസമുറ സമയത്തുള്ള വയറുവേദന ഏറ്റവും കഠിനമായി ഇവർക്ക് അനുഭവപ്പെടുന്നു.

2. ​ഗർഭാശയമുഖം( Cervix) ;ചുരുങ്ങി അടഞ്ഞിരിക്കുന്നത് മാസമുറയുടെ വേദന കൂടാൻ മറ്റൊരു കാരണമാണ്. ഇത് സാധാരണ ഒരു പ്രസവം കഴിയുമ്പോൾ മാറുന്നതായി കണ്ട് വരുന്നു.

3. ​ഗർഭാശയമുഴകൾ…

മുഴകൾ ​ഗർഭപാത്രത്തിൽ അധികമായി വളരുന്ന സാഹചര്യത്തിൽ അമിതമായി വയറുവേദന ഉണ്ടാകാം.

പരിഹാരം…

TRANSFAT, MILK PRODUCTS, EGG, REFINED FOODS, WHEAT ഇവ പൂർണമായും ഒഴിവാക്കുക. പകരം പയർവർ​ഗങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, നട്സ്, എന്നിവ കഴിക്കാവുന്നതാണ്. ദിവസവും ക്യത്യമായി വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക.

വയറുവേദന കുറയ്ക്കാൻ ചെയ്യേണ്ടത്….

1.വയറു മുറുകി കിടക്കുന്ന ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക.
2. ഭക്ഷണം സമയാസമയങ്ങളില്‍ കഴിക്കുക. വയറ് കാലിയായി കിടന്നാല്‍ ഗര്‍ഭപാത്രം ചുരുങ്ങുന്നത് വര്‍ധിക്കുകയും,അസഹ്യമായ വേദന ഉണ്ടാവുകയും ചെയ്യും.
3.ചുടുവെള്ളത്തില്‍ കുളിക്കുക.
4.ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
5. അധികം എരിവും പുളിയും മസാലയുമില്ലാത്ത ഭക്ഷണം കഴിക്കുക.
6. ധാരാളം വെള്ളം കുടിക്കുക.

read more
ആരോഗ്യംആർത്തവം (Menstruation)ചോദ്യങ്ങൾ

ആർത്തവ കാലത്തെ വേദന ഇല്ലാതാക്കാൻ എന്ത് ചെയ്യണം? Effective Home Remedies To Reduce Menstrual Pain Immediately

ആർത്തവ ദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയതാണ്. ആർത്തവ വേദന മാറ്റാൻ പരീക്ഷിക്കാത്ത വഴികളുണ്ടാകില്ല. എന്നിട്ടും ഫലമില്ലേ? ഈ കാര്യങ്ങൾ ചെയ്‌താൽ ആർത്തവ കാലത്തുണ്ടാകുന്ന വേദനയും അസ്വസ്ഥതകളും പരിഹരിക്കാം.

“ആർത്തവ സമയത്തെ വേദന സഹിക്കുന്നത് പ്രസവവേദന സഹിക്കാൻ സ്വയം നിങ്ങളെ പ്രാപ്തരാക്കുമത്രേ…” ഇങ്ങനെ പലരും പറഞ്ഞ് കേട്ടിട്ടില്ലേ? കാര്യം എന്തായാലും എല്ലാ മാസവും മുടങ്ങാതെ എത്തുന്ന ഈ വേദന സഹിക്കാൻ ഇത്തിരി പ്രയാസം തന്നെയാണ്.

ആർത്തവസമയത്ത് അടിവയറ്റിൽ ഒരല്പം പോലും വേദനയും മറ്റ് അസ്വസ്ഥതകളും അനുഭവിക്കാത്തവർ നമുക്കിടയിൽ ഉണ്ടോ എന്ന് സംശയമാണ്. നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പും കട്ടുകഴപ്പും, തലവേദന, സ്തനങ്ങള്‍ക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവസമയത്ത് ഓരോ സ്ത്രീകളും കടന്നു പോകുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ സമയമാണിത്.

ആർത്തവ സമയത്തുണ്ടാകുന്ന ഓരോ ശരീരവേദനയുടെയും കാഠിന്യം പലരിലും പല തരത്തിലായിരിക്കും. വേദന സഹിക്കാൻ പറ്റാത്ത അവസരങ്ങളിൽ മിക്ക സ്ത്രീകളും വേദന സംഹാരികളിലാണ് അഭയം തേടുക. ആർത്തവ വേദന കുറയ്ക്കാൻ പലരും മരുന്ന് കഴിക്കുന്നത് ഡോക്ടറുടെ നിർദ്ദേശം കൂടാതെയാണ്. ഇത് ഭാവിയിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉണ്ട്.

വേദന കുറയ്ക്കാനുള്ള ചില ഗുളികകൾ സ്ഥിരമായി കഴിക്കുമ്പോൾ കരളിന്റെയും വൃക്കയുടേയും പ്രവർത്തനങ്ങൾ തകരാറിലാകാൻ സാധ്യത കൂടുതലാണ്. കൂടാതെ, ഇത്തരം വേദന സംഹാരികൾ കഴിക്കുമ്പോൾ അള്‍സര്‍, അസിഡിറ്റി തുടങ്ങിയ രോഗാവസ്ഥകൾക്കും സാധ്യതയുണ്ട്. അതുകൊണ്ട് ആർത്തവ വേദനയ്ക്ക് മരുന്ന് കഴിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം അത് ചെയ്യുക.

ആർത്തവ വേദനയ്ക്ക് കാരണം

ഗർഭപാത്രത്തിലെ പേശികൾ ചുരുങ്ങുമ്പോഴാണ് ആർത്തവ വേദനയുണ്ടാകുന്നത്. ആർത്തവ രക്തം പുറത്തള്ളാനായി ഗർഭപാത്രം സങ്കോചിക്കുന്നതാണ് ആർത്തവ വേദനയ്ക്ക് പ്രധാന കാരണം. മാത്രമല്ല രക്തത്തോടൊപ്പം ഗർഭപാത്രത്തിലെ ആവരണം കൂടി പുറത്തേക്ക് പോകുമ്പോൾ സംഭവിക്കുന്ന ശാരീരിക വ്യതിയാനങ്ങളും ആർത്തവ വേദനയ്ക്ക് കാരണമാകുന്നു. ഓരോ മാസവും ഉണ്ടാകുന്ന വേദനയുടെ തീവ്രത ശരീരത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങളുടെ ഏറ്റക്കുറച്ചിലുകളെ കൂടി ആശ്രയിച്ചിരിക്കും.

ആർത്തവ വേദന തടയാൻ മരുന്ന് കഴിക്കുന്നവർ മനസ്സിലാക്കേണ്ട പ്രധാന കാര്യം ആർത്തവ വേദന ഒരു രോഗമല്ല എന്നതാണ്. ഏല്ലാ മാസവും മുടങ്ങാതെ ഉണ്ടാകുന്ന ഒരു ശാരീരിക അവസ്ഥയായി മാത്രം ഇതിനെ കണ്ടാൽ മതി. ആർത്തവ ദിനങ്ങളിൽ ഉണ്ടാകുന്ന അമിത വേദനയ്ക്ക് മരുന്ന് കഴിക്കാതെ തന്നെ പരിഹാരങ്ങളുണ്ട്.
 
ഭക്ഷണ ക്രമീകരണം, വ്യായാമങ്ങൾ, യോഗ തുടങ്ങിയ കാര്യങ്ങൾ ശീലമാക്കുന്നതോടെ സാധാരണ രീതിയിൽ ഉണ്ടാകാറുള്ള ആർത്തവ വേദന ലഘൂകരിക്കാം.

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

പ്രശസ്ത ന്യൂട്രീഷനിസ്റ്റ് റുജുത ദിവേക്കർ തന്റെ ഇൻസ്റ്റാഗ്രാമിൽ ആർത്തവ വേദന അകറ്റാൻ സഹായിക്കുന്ന ചില പൊടികൈകൾ പങ്കു വെച്ചിരുന്നു.

1. മിക്ക സ്ത്രീകൾക്കും തങ്ങളുടെ ആർത്തവം തുടങ്ങാൻ സാധ്യതയുള്ള ദിവസം അറിയാമല്ലോ. നിങ്ങളുടെ ആർത്തവം ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പേ കുതിർത്ത ഉണക്കമുന്തിരിയും കുങ്കുമപ്പൂവും കഴിക്കുക.
2. മുളപ്പിച്ചതോ വേവിച്ചതോ ആയ പയറ് വർഗ്ഗങ്ങൾ ആഹാരക്രമത്തിൽ ശീലമാക്കാം.
3. മധുരക്കിഴങ്ങ് ഉൾപ്പടെയുള്ള കിഴങ്ങ് വർഗ്ഗങ്ങൾ, പച്ചക്കായ തുടങ്ങിയവ ആഴ്ചയിൽ രണ്ടു തവണ എങ്കിലും കഴിക്കുക.
4. വ്യായാമം മുടക്കരുത്. ആഴ്ചയിൽ 150 മിനിട്ടെങ്കിലും വ്യായാമത്തിനായി മാറ്റി വെക്കുക.

5. എല്ലാ ദിവസവും രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് കാൽസ്യം സപ്ലിമെന്റ് (Calcium Citrate) കഴിക്കുക. ഇതും ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും.

ആർത്തവ വേദന കുറയ്ക്കാൻ എളുപ്പവഴികൾ

നിങ്ങളുടെ ഭക്ഷണശൈലി ക്രമീകരിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ ഏറെ സഹായിക്കും. ജങ്ക് ഫുഡ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ തുടങ്ങിയവ കഴിവതും ഒഴിവാക്കുക. പകരം ചെറുമത്സ്യങ്ങൾ, മുളപ്പിച്ച പയറുവർഗ്ഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ആർത്തവ വേദന കുറയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന മാർഗ്ഗങ്ങൾ നോക്കൂ…

അലോവേരയും തേനും: കറ്റാർ വാഴയുടെ നീര് തേനിൽ ചേർത്ത് കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും.

ക്യാരറ്റ്: കാഴ്ചശക്തി വർധിപ്പിക്കാൻ മാത്രമല്ല ക്യാരറ്റ്, ആർത്തവ വേദന ലഘൂകരിക്കാനും ഈ പച്ചക്കറിക്ക് കഴിയും. ആർത്തവ സമയത്ത് ക്യാരറ്റ് ജ്യൂസ് ധാരാളമായി കുടിക്കാൻ ഗൈനക്കോളജിസ്റ്റുകൾ പോലും നിർദ്ദേശിക്കാറുണ്ട്.

തുളസി/പുതിനയില: തുളസിയിലയോ പുതിനയിലയോ ഇട്ട് വെള്ളം തിളപ്പിച്ച ശേഷം കുടിക്കാം. അതല്ലെങ്കിൽ തുലാസിയോ പുതിനയിലയോ ഉപയോഗിച്ച് ഉണ്ടാക്കിയ ചായ കുടിക്കുന്നതും ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും.

പപ്പായ: പപ്പായ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. ആർത്തവം ആരംഭിക്കുന്നതിനു മുമ്പായി ധാരാളം പപ്പായ കഴിക്കുക. ഈ പഴവർഗ്ഗത്തിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ എന്ന എൻസൈം ആർത്തവ വേദന ലഘൂകരിക്കാൻ സഹായിക്കും. മാത്രമല്ല, ആർത്തവ രക്തം പുറത്തേയ്ക്ക് പോകുന്നത് എളുപ്പത്തിലാക്കാനും പപ്പായയ്ക്ക് കഴിയും.

Read More: അറിയാതെ പോകരുത് പപ്പായയുടെ ഈ അമൂല്യ ഗുണങ്ങൾ

നാരങ്ങാ വിഭാഗത്തിൽ പെട്ട പഴങ്ങൾ: ഇത്തരം പഴങ്ങൾ കഴിക്കുമ്പോൾ ശരീരത്തിലെ അയണിന്റെ അളവ് കൂടുന്നു. ഇത് ആർത്തവ വേദന കുറയ്ക്കും. അതുകൊണ്ട് നാരങ്ങാ വിഭാഗത്തിൽ പെട്ട പഴങ്ങൾ ധാരാളമായി കഴിക്കുകയോ അവയുടെ ജ്യൂസ് കുടിക്കുകയോ ചെയ്യാം.

ഏലക്ക, ജാതിക്ക തുടങ്ങിയവ: കറുവപ്പട്ട, കുരുമുളക്, ജാതിക്ക, ഏലക്ക തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആർത്തവ കാലത്തെ വയറുവേദന കുറയ്ക്കാൻ നല്ലതാണ്.

പാൽ: ആർത്തവ സമയത്തുണ്ടാകുന്ന വേദനയും മറ്റ് അസ്വസ്ഥതകളും മാറ്റാൻ നല്ല ചൂട് പാലിൽ അല്പം നെയ്യ് ചേര്‍ത്ത് കഴിക്കുക. അതല്ലെങ്കിൽ, രാവിലെ ഒരു ഗ്ലാസ് പാൽ കുടിക്കുന്നതും വേദന കുറയ്ക്കാൻ ഉത്തമമാണ്.

ഹോട്ട് വാട്ടർ ബാഗ്: ചൂട് വെള്ളം നിറച്ച ബാഗ് അടിവയറ്റിൽ വെച്ച് കൊടുക്കുക. ഇത് വയറുവേദനയ്ക്ക് ആശ്വാസം നൽകും.

ഇഞ്ചിച്ചായ: ഇച്ഛിച്ചായയിൽ തേൻ ചേർത്ത് കുടിക്കുന്നത് വയറുവേദന കുറയ്ക്കാൻ സഹായിക്കും. തിളച്ച ഇഞ്ചിച്ചായയിൽ ഒരു തുണി മുക്കി പിഴിഞ്ഞ ശേഷം അടിവയറ്റിൽ വെച്ച് കൊടുക്കുന്നതും വേദന കുറയ്ക്കാൻ സഹായിക്കും.

പെരുംജീരകം: പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം ഇടക്കിടക്ക് കുടിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും.

ഉലുവ/എള്ള്: വേദനയ്ക്ക് താത്കാലിക ശമനം കിട്ടാൻ ഉലുവ കൊണ്ടുള്ള കഷായം ഉത്തമമാണ്. ഒരു പിടി ഉലുവ എടുത്ത് മൂന്ന് ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കുക. നന്നായി തിളപ്പിച്ച് ഇത് മുക്കാൽ ഗ്ലാസ് ആക്കി വറ്റിക്കുക. ഈ കഷായം കുടിക്കുന്നത് വേദനയ്ക്ക് ആശ്വാസം നൽകും. എള്ള് ഉപയോഗിച്ചും ഇങ്ങനെ കഷായം ഉണ്ടാക്കി കുടിക്കാം.

കര്‍പ്പൂരവള്ളി: വേദന കുറയ്ക്കാൻ കര്‍പ്പൂരവള്ളിക്ക് പ്രത്യേക കഴിവുണ്ട്. ആർത്തവം ആരംഭിക്കുമ്പോൾ വയറിനു ചുറ്റും കര്‍പ്പൂര തൈലം പുരട്ടുന്നത്‌ വേദന ശമിപ്പിക്കാൻ സഹായിക്കും.

ചുക്ക്: ആർത്തവ ദിനങ്ങളിലെ അസ്വസ്ഥതകൾ പരിഹരിക്കാൻ ചുക്കുപൊടിക്ക് കഴിയും. ആർത്തവം തുടങ്ങുന്നതിനു രണ്ട് ദിവസം മുമ്പ് മുതൽ ആർത്തവം ആരംഭിച്ച് മൂന്നാം ദിവസം വരെ ചുക്കുപൊടി സേവിക്കാം. ഈ ശിവസങ്ങളിൽ മൂന്ന് നേരം 500 mg എന്ന അളവിൽ ചുക്കുപൊടി കഴിക്കുന്നത് ആർത്തവകാലത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും.

read more