close

ചോദ്യങ്ങൾ

ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾവായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

പ്രസവശേഷം ബെൽറ്റോ തുണിയോ കൊണ്ട് കെട്ടുന്നതുകൊണ്ട് വയർ കുറയുമോ?: വയർ കുറയ്ക്കാൻ ടിപ്സ്

സ്ത്രീകളിൽ പ്രസവത്തിനു ശേ ഷം ശരീരം പൂർവാവസ്ഥയിലെത്താനെടുക്കുന്ന സമയം പലതാണെങ്കിലും പൊതുവേ പറഞ്ഞാൽ ആദ്യത്തെ ആറ് ആഴ്ച വിശ്രമിക്കാനുള്ള സമയമാണ്. കുഞ്ഞിനെ എടുക്കുന്നതു മുതൽ മുലയൂട്ടുന്നതുവരെയുള്ള കാര്യങ്ങളെല്ലാം അമ്മ പഠിച്ചുവരുന്നതേയുള്ളൂ. പ്രസവാനന്തര മാനസിക ബുദ്ധിമുട്ടുകളുടെ സമ്മർദം വേറെയും കാണും. അതുകൊണ്ട് ഈ ഘട്ടത്തിൽ എങ്ങനെ പഴയ രൂപത്തിലേക്ക് എത്തും എന്നു വേവലാതിപ്പെടുകയല്ല വേണ്ടത്. മാനസികമായും ശാരീരികമായും നല്ലവണ്ണം റിലാക്സ് ചെയ്ത് കുഞ്ഞുമായുള്ള നിമിഷങ്ങൾ ആസ്വദിക്കുക.

എന്നാൽ, ആദ്യത്തെ ആറ് ആഴ്ചയിൽ തന്നെ കീഗൽ വ്യായാമങ്ങൾ ചെയ്യാം. മൂത്രാശയത്തിന് അകത്തും ചുറ്റുമുള്ള പേശികളും യോനീഭാഗത്തെയും മലദ്വാരത്തിലെയും പേശികളും ഉൾപ്പെടുന്ന പെൽവിക് ഫ്ളോർ പേശികളെ അയച്ചും മുറുക്കിയും ചെയ്യുന്ന വ്യായാമങ്ങളാണ് കീഗൽ വ്യായാമങ്ങൾ. പ്രസവത്തെ തുടർന്ന് അ യഞ്ഞ പെരിനിയൽ പേശികളെ ശക്തിപ്പെടുത്താൻ ഈ വ്യായാമം സഹായിക്കും. ആദ്യം ഒന്നോ രണ്ടോ സെറ്റ് വച്ച് ദിവസം ഒന്നോ രണ്ടോ തവണ ചെയ്തു തുടങ്ങാം.

പ്രസവശേഷമുള്ള വയർ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്?

പ്രസവശേഷം കുഞ്ഞിനു മുലയൂട്ടുക എ ന്നതാണ് ശരീരത്തിന്റെ പ്രഥമവും പ്രധാനവുമായ ജോലി. ഈ സമയത്ത് ഭക്ഷണനിയന്ത്രണത്തിന്റെ ആവശ്യമില്ല. നമ്മുടെ ശരീരത്തിനും കുഞ്ഞിനും വേണ്ടുന്ന പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. അമിതമായ അ ളവിൽ ആഹാരം കഴിക്കേണ്ടതില്ല. പ കരം വ്യത്യസ്ത നിറങ്ങളിലും തരത്തിലുമുള്ള നല്ല പോഷകമുള്ള വിഭവങ്ങൾ കഴിക്കാം.

ബീൻസ്, വെണ്ടയ്ക്ക, കോളിഫ്ളവർ‌, ബ്രൊക്കോളി പോലുള്ള നാരുകളുള്ള പച്ചക്കറികൾ ധാരാളം ഭക്ഷണത്തിലുൾപ്പെടുത്തണം. ആപ്പിൾ, മാതളം, പേരയ്ക്ക പോലുള്ള പഴങ്ങളിലും ധാരാളം നാരുകളുണ്ട്. കഴിവതും ഈ പഴങ്ങൾ ജ്യൂസടിച്ചു കുടിക്കാതെ പഴമായി തന്നെ കഴിക്കാൻ ശ്രദ്ധിക്കണം. നാരുകൾ ശരീരത്തിൽ ചെല്ലുമ്പോൾ മലബന്ധം കുറയും. കുടലിൽ നല്ല ബാക്ടീരിയകളുടെ എണ്ണം വർധിക്കാൻ ഇടയാകും. ഭാവിയിൽ ഇതു മികച്ച ആരോഗ്യത്തിനും അമിതവണ്ണം വയ്ക്കാതിരിക്കാനും സഹായകമാകും.

വെള്ളം കുടിക്കുന്നത് പ്രധാനമാണ്. സാധാരണ കുടിക്കുന്നതിലുമധികം വെള്ളം കുടിക്കുക. ഏറ്റവും കുറഞ്ഞത് 8 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം.

കുഞ്ഞിനെ മുലയൂട്ടുന്നത് വഴി തന്നെ 300 മുതൽ 500 കാലറി വരെ ദിവസവും ശരീരത്തിൽ നിന്നും ന ഷ്ടമാകും. അതുതന്നെ ഭാരം കുറയ്ക്കാൻ ഒരുപരിധി വരെയൊക്കെ സ ഹായിക്കും. അതോടൊപ്പം നിലവിലുള്ള ശരീരഭാരം കൂടാതിരിക്കാനും ശ്രദ്ധിക്കണം. ഇതിനായി, പോഷകശൂന്യമായ കാലറി കൂടിയ ജങ്ക് ഫൂഡ് ഒഴിവാക്കണം. സംസ്കരിച്ച ഭക്ഷണങ്ങളും ബേക്കറി പലഹാരങ്ങളും ശീതളപാനീയങ്ങളും ഫാസ്റ്റ് ഫൂഡുമെല്ലാം ഇതിലുൾപ്പെടും. പ്രസവരക്ഷ എന്ന പേരിൽ നെയ്യും നെയ്യ് കലർന്ന ഔഷധങ്ങളും അമിതമായി ഭക്ഷണവും ഒക്കെ കഴിക്കുന്നത് ശരീരഭാരം വർധിക്കാനിടയാക്കും.

പ്രസവശേഷം സാധാരണ അളവിൽ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും കുഞ്ഞിനെ മുലയൂട്ടുകയും സ്ഥിരമായി മിതമായി വ്യായാമം ചെയ്യുകയും ചെയ്താൽ തന്നെ 9 മാസം മുതൽ ഒരു വർഷം കൊണ്ടു ഗർഭധാരണത്തിനു മുൻപുള്ള ശരീരഭാരത്തിലേക്കെത്താൻ സാധിക്കും. അതോടൊപ്പം വയറും കുറയും.

പ്രസവശേഷം ബെൽറ്റോ തുണിയോ കൊണ്ട് കെട്ടുന്നതുകൊണ്ട് വയർ കുറയുമോ?

പ്രസവശേഷം ബൈൻഡർ അഥവാ ബെൽറ്റ് (Coreset) കെട്ടുന്നതു വഴി ഉദര പേശികൾക്കും നടുവിനും നല്ലൊരു താങ്ങു ലഭിക്കും. തുണി മുറുക്കിക്കെട്ടുന്നതിനൊക്കെ ബെൽറ്റ് കെട്ടുന്നതിന്റെ അതേ ഫലമാണ് ലഭിക്കുക പക്ഷേ, ഇതു ശരീരഭാരം കുറയാനോ കൊഴുപ്പ് കുറയാനോ സഹായിക്കുന്ന ഒരു മാജിക് റെമഡിയൊന്നുമല്ല. ബെൽറ്റ് കെട്ടുന്നത് സിസേറിയൻ ചെയ്തവരിൽ വേദന കുറയാനും മുറിവ് സുഖമാകാനും സഹായിക്കുമെന്നു ചില പഠനങ്ങളുണ്ട്. എന്നിരുന്നാലും സിസേറിയൻ നടത്തിയവരിൽ ഡോക്ടറോടു ചോദിച്ചശേഷം മാത്രം ബെൽറ്റോ ബൈൻഡറോ ഉപയോഗിക്കുന്നതാകും നല്ലത്.

ബെൽറ്റ് വല്ലാതെ ഇറുകിയാൽ രക്തയോട്ടത്തിനു തടസ്സമുണ്ടായി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാകാം. വിയർപ്പു കെട്ടിനിന്ന് അണുബാധകൾക്കും സാധ്യതയുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ജാക്വിലിൻ മൈക്കിൾ

ഇന്റർനാഷനൽ ബോർഡ് സർട്ടിഫൈഡ് ലൈഫ്സ്റ്റൈൽ മെഡിസിൻ ഫിസിഷൻ
സിഡ്നി
ഒാസ്ട്രേലിയ

read more
ആരോഗ്യംചോദ്യങ്ങൾമുഖ സൗന്ദര്യംസ്ത്രീ സൗന്ദര്യം (Feminine beauty)

എന്ത്‌ കൊണ്ടാണ്‌ നമ്മുടെ സ്വകാര്യഭാഗങ്ങൾ കറുത്തിരിക്കുന്നത്‌?

പലരും ചോദിക്കുന്ന ഒരു ചോദ്യം ആണ് ഞാൻ നല്ല വെളുത്തിട്ടാ എന്നാൽ എന്റെ സ്വകാര്യഭാഗങ്ങൾ കളർ കുറവാണു അത് എന്താണ് എന്ന് ഒക്കെ
എന്ത്‌ കൊണ്ടാണ്‌ നമ്മുടെ സ്വകാര്യഭാഗങ്ങൾ കറുത്തിരിക്കുന്നത്‌?
 
• ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച്‌ നമ്മുടെ സ്വകാര്യഭാഗങ്ങൾ അൽപം ഇരുണ്ടിരിക്കുന്നത്‌ കണ്ടിട്ടില്ലേ. കുട്ടിക്കാലത്ത് ലൈംഗികാവയവങ്ങള്‍ക്ക് മറ്റുഭാഗങ്ങളിലേതിനു സമാനമായ നിറയമായിരിക്കും. ചെറുപ്രായത്തില്‍ തന്നെ പെൺ കുട്ടികളുടെ മുലക്കണ്ണുകളുടെ നിറം മങ്ങി വരുന്നതും കാണപ്പെടാറുണ്ട്‌. വളരുന്നതനുസരിച്ച് അവ കൂടുതൽ ഇരുണ്ടു വരാറുണ്ട്‌.
• അഡ്രീനൽ, ആൻഡ്രൊജൻ ഗ്രന്ഥികളാണല്ലോ ശരീരരോമങ്ങളുടെയും മുഖത്തെ രോമങ്ങളുടെയും വളർച്ചയ്‌ക്ക്‌ കാരണം. യൗവ്വനാരംഭത്തിൽ ശരീരത്തില്‍ സെക്‌സ് ഹോര്‍മോണുകള്‍ വര്‍ധിച്ചുവരികയും ശരീരത്തിൽ മെലാനിന്റെ ഉല്പാദനം ത്വരിതപ്പെടുകയും ചെയ്യും. മെലാനിന്റെ അളവ്‌ കൂടുതൽ പ്രവർത്തിക്കുക നമ്മുടെ നാഭിപ്രദേശത്തും വൃഷ്ണസഞ്ചി, ലൈംഗീകാവയവമുള്ള ഭാഗത്തുമായിരിക്കും. ഇതിന്റെ ഫലമായി ഈ ഭാഗങ്ങൾ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളതിനേക്കാൾ അധികം ഇരുണ്ടിരിക്കും.
സ്ത്രീകള്ളിൽ ആര്‍ത്തവം ആരംഭിക്കുമ്പോള്‍ ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കൂടും പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണും. ഇത് മെലാനിന്‍ നിര്‍മ്മിക്കുന്ന ചര്‍മ്മകോശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. • തൊലിപ്പുറത്തെ ഉരസലും ഒരു കാരണമാണ്‌. മറ്റു ശരീരഭാഗങ്ങളെ അപേക്ഷിച്ച്‌ സ്വകാര്യഭാഗത്തെ ചർമ്മങ്ങൾ തമ്മിൽ എന്നും ഉരസിക്കൊണ്ടിരിക്കുന്നു. ചർമ്മത്തിന്റെ കനവും ദീർഘകാലമായുള്ള ഉരസലും ചർമ്മം ഇരുണ്ട്‌ പോവാൻ കാരണമാവുന്നുവെന്നും പറയപ്പെടുന്നു.
read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

വിജയകരമായ ലൈംഗിക ജീവിതത്തില്‍ വൈകാരിക പക്വതയ്ക്ക് ഉള്ള പ്രാധാന്യം

ദമ്പതിമാരില്‍ രണ്ടുപേര്‍ക്കും നല്ല വൈകാരിക പക്വത വേണം. എങ്കിലേ കണ്ടറിഞ്ഞ് ഉചിതമായി പ്രവര്‍ത്തിക്കുവാനാകൂ. ലൈംഗികതയിലേക്ക് കടക്കുന്നതിന് മുമ്പ് സ്‌നേഹമെന്ന വികാരത്തെ ഉണര്‍ത്താനും ലാളനകൊണ്ടും പരിഗണനകൊണ്ടും പങ്കാളിയില്‍ സുരക്ഷിതത്വബോധം സൃഷ്ടിച്ച് സന്തോഷരമായ ലൈംഗികതയിലേക്ക് കടക്കാനും നല്ല വൈകാരിക പക്വതയുള്ളവര്‍ക്കേസാധിക്കൂ.
വിജയകരമായ ലൈംഗിക ജീവിതത്തില്‍ വൈകാരിക പക്വതയ്ക്ക് വളരെയേറെ പ്രാധാന്യമാണുള്ളത്. ആക്ടീവ് സെക്‌സിനു വേണ്ട രണ്ടാമത്തെ പ്രധാന ഘടകം വൈകാരിക പക്വതയാണ് എന്നുപറയാം.
വൈകാരിക പക്വത എന്നാല്‍ വികാരങ്ങളെ വേണ്ടരീതിയില്‍ അനുഭവിക്കാനും പ്രകടിപ്പിക്കുവാനുമുള്ള കഴിവ്, മറ്റുള്ളവരുടെ വികാരങ്ങളെ തിരിച്ചറിയുവാനും അതനുസരിച്ച് പെരുമാറാനുമുള്ള കഴിവ് എന്നിവയാണ്.
ഒരു വ്യക്തിയുടെ വികാര ബുദ്ധി (ഇമോഷണല്‍ ഇന്റലിജന്റ്‌സ്) യാണ് ആ വ്യക്തിക്ക് തന്റെ വികാരങ്ങളെ വേണ്ട രീതിയില്‍ വേണ്ട സമയത്ത് പ്രകടിപ്പിക്കുവാനുള്ള കഴിവ് നല്‍കുന്നത്. ലൈംഗികത ഒരു വികാരമായതിനാല്‍ ഒരു വ്യക്തിയുടെ വൈകാരിക ബുദ്ധി അഥവാ പക്വത അനുസരിച്ചായിരിക്കും ആ വ്യക്തി തന്റെ ലൈംഗികത പ്രകടിപ്പിക്കുന്നതും ആസ്വദിക്കുന്നതും.
ദമ്പതിമാരില്‍ രണ്ടുപേര്‍ക്കും നല്ല വൈകാരിക പക്വത വേണം. എങ്കിലേ കണ്ടറിഞ്ഞ് ഉചിതമായി പ്രവര്‍ത്തിക്കുവാനാകൂ. ലൈംഗികതയിലേക്ക് കടക്കുന്നതിന് മുമ്പ് സ്‌നേഹമെന്ന വികാരത്തെ ഉണര്‍ത്താനും ലാളനകൊണ്ടും പരിഗണനകൊണ്ടും പങ്കാളിയില്‍ സുരക്ഷിതത്വബോധം സൃഷ്ടിച്ച് സന്തോഷരമായ ലൈംഗികതയിലേക്ക് കടക്കാനും നല്ല വൈകാരിക പക്വതയുള്ളവര്‍ക്കേ സാധിക്കൂ.
ലൈംഗികത സ്‌നേഹമെന്ന വികാരത്തിന്റെ ഭാഗമാകുന്നതുകൊണ്ടാണ് ദമ്പതികള്‍ക്കിടയിലെ ചെറിയ അപസ്വരങ്ങള്‍ പോലും രതിസുഖത്തിന് തടസം നില്‍ക്കുന്നത്. നല്ല വൈകാരിക പക്വതയുള്ള ദമ്പതികള്‍ക്ക് പങ്കാളിയെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും.
എന്നു മാത്രമല്ല, ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാനും ദാമ്പത്യത്തില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളെ എളുപ്പം പരിഹരിക്കുവാനുമാകും.

ദാമ്പത്യ പൊരുത്തം

സന്തോഷകരമായ ലൈംഗികതയ്ക്കു വേണ്ട അടുത്ത ഘടകം ദാമ്പത്യ പൊരുത്തമാണ്. ബാഹ്യവും സാമ്പത്തികവുമായ പൊരുത്തത്തിലുപരി ആന്തരികവും മാനസികവുമായ പൊരുത്തമാണ് നല്ല ലൈംഗികതയ്ക്ക് വേണ്ടത്.
പങ്കാളിയുടെ മനസ് മനസിലാക്കാന്‍ കഴിവുള്ള വ്യക്തിക്ക് നല്ല ലൈംഗികത കാഴ്ചയ്ക്കാനാവും. എന്നാല്‍ പെട്ടെന്നുള്ള പ്രതികരണങ്ങള്‍, ആലോചിക്കാതെയുള്ള എടുത്തു ചാട്ടങ്ങള്‍ എന്നിവ ബന്ധപ്പെ സാരമായി ബാധിക്കും.
പങ്കാളിയുടെ വൈകാരിക നിലയും സാചര്യങ്ങളും നോക്കാതെയുള്ള പ്രതികരണങ്ങളാണ് പലപ്പോഴും വഴക്കിലേക്ക് നയിക്കുന്നത്.
പങ്കാളിയുടെ സ്വരത്തില്‍ നിന്നും മുഖത്തു നിന്നും അവരുടെ ഭാവം തിരിച്ചറിയുവാനുള്ള കഴിവ് പങ്കാളി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കാനുള്ള കഴിവ് എന്നിവയെല്ലാം ആഴമേറിയ സ്‌നേഹ ബന്ധങ്ങളില്‍ കാണാവുന്ന പ്രത്യേകതകളാണ്.
നല്ല ദാമ്പത്യ പൊരുത്തമുള്ള വ്യക്തികളിലാണ് ആഴമേറിയ സ്‌നേഹ ബന്ധം പ്രകടമാകുന്നത്. ആഴമുള്ള സ്‌നേഹത്തിനുടമകളായ ദമ്പതികള്‍ക്കാണ് നല്ല ലൈംഗിതകയും രതിമൂര്‍ച്ഛയും അനുഭവിക്കാനാവുന്നത്.

സ്‌നേഹിക്കാന്‍ സ്‌നേഹിക്കപ്പെടാന്‍

ഭാര്യഭര്‍തൃ ബന്ധത്തിന്റെ അടിസ്ഥാനം പരസ്പരമുള്ള സ്‌നേഹമാണ്. ഈ സ്‌നേഹം പ്രകടിപ്പിക്കുവാനുള്ള ഉപാധിയാകട്ടെ ലൈംഗികതയും. ലൈംഗികതയിലൂടെയാണ് ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒന്നാകുന്നത്.
ഒരേ ശരീരവും ഒരേ മനസുമായി നാം ഒന്ന് എന്ന ബോധത്തിലേക്ക് വളരാന്‍ ലൈംഗികത നമ്മെ സഹായിക്കുന്നു. അങ്ങനെ ശരീരവും മനസും ഒന്നാകുമ്പോള്‍ ലഭിക്കുന്ന അനുഭവമാണ് രതിമൂര്‍ച്ഛ. സ്‌നേഹത്തിന്റെ അങ്ങേ അറ്റമാണത്.
രതിമൂര്‍ച്ഛയ്ക്ക് ശരീരത്തിന്റെയും മനസിന്റെയും ഐക്യം അനിവാര്യമാണ്. ഈ ഐക്യത്തിന്റെ അടിസ്ഥാനം പരസ്പരമുള്ള സ്‌നേഹമാണ്. അതുകൊണ്ടാണ് ആഴമേറിയ സ്‌നേഹബന്ധമുണ്ടെങ്കിലേ ദമ്പതികള്‍ക്കിടയില്‍ ലൈംഗികത നടക്കുകയുള്ളൂ എന്ന് പറയുന്നത്.
അല്ലാത്ത പക്ഷം എല്ലാം ഒരതരം കാണിച്ചുകൂട്ടലാകും. പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ ഒരുതരം വഴങ്ങിക്കൊടുക്കല്‍. അതില്‍ പങ്കാളികള്‍ ഇരുവരും സംതൃപ്തരായി എന്നുവരില്ല.

ഒരേ തൂവല്‍ പക്ഷികള്‍

ദാമ്പത്യത്തില്‍ ലൈംഗിക നിലനിര്‍ത്തുവാന്‍ ദമ്പതികള്‍ തന്നെ മുന്‍കൈ എടുക്കണം. സ്ഥിരമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നതാണ് ഇതിന് ഒരുവഴി.
ഇങ്ങനെ സ്ഥിരമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദമ്പതികളില്‍ ആഴമേറിയ സ്‌നേഹബന്ധങ്ങള്‍ ഉടലെടുക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ശരാശരി കണക്കനുസരിച്ച് ഭാര്യാ ഭര്‍ത്താക്കന്മാര്‍ ആഴ്ചയില്‍ മൂന്നോ നാലോ തവണ ബന്ധപ്പെടുന്നതായാണ് കണ്ടുവരുന്നത്.
എന്നാല്‍ ആഴ്ചയില്‍ അഞ്ചു തവണ വരെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പങ്കാളികള്‍ തമ്മിലുള്ള സ്‌നേഹബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഇണകള്‍ക്കിടയിലെ സ്‌നേഹബന്ധം ശക്തിപ്പെടാന്‍ ഇത്രയേറെ ശേഷിയുള്ള പ്രവൃത്തി വേറെയില്ല. അതിനാല്‍ മടിയും ക്ഷീണവുമെല്ലാം മാറ്റിവച്ച് ലൈംഗിതയില്‍ കൂടുതല്‍ താല്‍പര്യമെടുക്കാന്‍ ശ്രദ്ധിക്കണം.

പുതുമകള്‍ വേണം

ലൈംഗികതയെ ക്രിയാത്മകമായി പുതുക്കാനുള്ള ശ്രമങ്ങള്‍ ദമ്പതികളുടെ ഭാഗത്തു നിന്നും ഉണ്ടാകണം. ലൈംഗികതയെ ഹൃദ്യമാക്കുന്നതും ആഹ്‌ളാദഭരിമാക്കുന്നതും അതിലെ പുതുമകളാണ്.
ഇല്ലെങ്കില്‍ വിരസതയേറും. വിരസതമൂലം ലൈംഗികത ആസ്വദിക്കാത്തവരും ലൈംഗികതയില്‍ ഏര്‍പ്പെടാത്തവരും രതിസുഖം ആസ്വദിക്കാത്തവരും ഏറെയുണ്ട്. ലൈംഗികതയില്‍ ഭാവനയും പുതുമകളും കടന്നുവരുമ്പോഴാണ് അത് കൂടുതല്‍ ആസ്വാദ്യകരമായി തീരുന്നത്.
വൈവിധ്യത്തിന്റെ അനന്ത സാധ്യതകളുള്ളതാണ് രതി എന്ന് തിരിച്ചറിയണം. ദമ്പതികള്‍ക്ക് ഇരുവര്‍ക്കും സമ്മതവും താല്‍പര്യവും ഉണ്ടെങ്കില്‍ പുതിയ രീതികള്‍ ലൈംഗികതയില്‍ പരീക്ഷിക്കാവുന്നതാണ്. ലൈംഗികതയില്‍ പുതുമകള്‍ പരീക്ഷിക്കാനും തയാറെടുപ്പുകള്‍ നടത്താനും ദമ്പതികള്‍ തയാറാകുമ്പോള്‍ അത് സ്‌നേഹത്തിന്റെ നീലാകാശം ദമ്പതിമാര്‍ക്ക് മുന്നില്‍ വിടരും.

തുല്യ പങ്കാളിത്തം

ലൈംഗികതയുടെ കാര്യത്തില്‍ ദമ്പതികള്‍ ഇരുവര്‍ക്കും ഒരേ ഉത്തരവാദിത്വമാണുള്ളത്. തന്റെ പങ്കാളി ആദ്യം താല്‍പര്യം എടുക്കട്ടെ എന്ന പഴഞ്ചന്‍ രീതി മാറ്റണം. ലൈംഗികതയ്ക്കായി ദമ്പതികള്‍ ബോധപൂര്‍വം സമയം കണ്ടെത്തണം.
കുടുംബ ജീവിതത്തിലെയും ഓഫീസിലെയും പ്രശ്‌നങ്ങള്‍ കിടപ്പറയിലേക്ക് കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണം. അനാവശ്യമായ ആധികള്‍ ഒഴിവാക്കി അമിത പ്രതീക്ഷകള്‍ ഇല്ലാതെ ശാന്തമായി, ആഹ്‌ളാദത്തോടെ ലൈംഗികതയിലേര്‍പ്പെടണം. അപ്പോള്‍ ലൈംഗികത ആസ്വദിക്കുവാനാകും.

ഡോ. ജെയിന്‍ ജോസഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ് ) ഗവ. മെന്റല്‍ ഹെല്‍ത്ത് സെന്റര്‍, തൃശൂര്‍

read more
ആരോഗ്യംചോദ്യങ്ങൾമുഖ സൗന്ദര്യംമുടി വളരാൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

നാടന്‍ വഴികളിലൂടെ നാടന്‍ സൗന്ദര്യം…..

 

സൗന്ദര്യം ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് സൗന്ദര്യ സംരക്ഷണത്തില്‍ ഒരു പിടി മുന്നിട്ടു നില്‍ക്കുന്നതെന്നാണ് വെപ്പ്. എന്നാല്‍ സൗന്ദര്യസംരക്ഷണ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന, സൗന്ദര്യത്തെക്കുറിച്ച് ഏറെ ചിന്തിയ്ക്കുന്ന പുരുഷ പ്രജകളും കുറവല്ല. സൗന്ദര്യമെന്നത് പ്രകൃതിദത്ത വഴികളിലൂടെ നേടുന്നതാണ് ഏററവും നല്ലത്. കൃത്രിമക്കൂട്ടുകള്‍ ചര്‍മത്തെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കേടു വരുത്തുകയേയുള്ളൂ. അടുക്കളയില്‍ നിന്നും തൊടിയില്‍ നിന്നുമെല്ലാം തന്നെ നാടന്‍ സൗന്ദര്യ വസ്തുക്കള്‍ ലഭ്യമാണ്. ശരീരത്തിന് യാതൊരു ദോഷവും വരുത്താത്ത വിധത്തിലുള്ളവ. ഇത് പൂര്‍ണ ഗുണം നല്‍കുകയും ചെയ്യുന്ന ഒന്നാണ്. നാടന്‍ കൂട്ടുകളിലൂടെ നാടന്‍ ഭംഗി വര്‍ദ്ധിപ്പിയ്ക്കാന്‍ ചില വഴികള്‍ പ്രയോഗിച്ചു നോക്കൂ. ദോഷം വരില്ലെന്നുറപ്പ്. ചര്‍മം നന്നാകും.

​ശുദ്ധമായ വെളിച്ചെണ്ണ

ശുദ്ധമായ വെളിച്ചെണ്ണ മുഖസൗന്ദര്യത്തിനായി ഉപയോഗിക്കാവുന്നതാണ്. വെളിച്ചെണ്ണയിലടങ്ങിയിരിക്കുന്ന ആന്റി മൈക്രോബിയൽ സവിശേഷത, ത്വക്കിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഏറെ സഹായിക്കും. നന്നായി മുഖം കഴുകിയ ശേഷം വെള്ളം പൂർണ്ണമായും മുഖത്ത് നിന്ന് തുടച്ച് മാറ്റുക. ഒരല്പം ശുദ്ധമായ വെളിച്ചെണ്ണ മുഖത്തും കഴുത്തിലും തേക്കാം. ശേഷം ഒരു മിനിറ്റ് വരെ നന്നായി മസ്സാജ് ചെയ്ത് കൊടുക്കാം. അതിനു ശേഷം ചൂടുവെള്ളത്തിൽ മുക്കിയ ഒരു ടവ്വൽ മുഖത്തോട് ചേർത്ത് വെക്കുക. മുഖത്തിന്റെ എല്ലാ ഭാഗവും ടവ്വൽ കവർ ചെയ്യുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്തെ സുഷിരങ്ങൾ തുറക്കും. ഒരു മിനിട്ട് മുതൽ രണ്ട് മിനിട്ട് വരെ ടവ്വൽ ഇങ്ങനെ മുഖത്ത് വെക്കുക. അതിനു ശേഷം മുഖത്തെ എണ്ണ ഒരു ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ച് നീക്കുകയോ കഴുകി കളയുകയോ ചെയ്യാം. ദിവസേന ഇങ്ങനെ ചെയ്യുമ്പോൾ മുഖ ചർമ്മം കൂടുതൽ തിളക്കമുള്ളതാകും. അതോടൊപ്പം ചർമ്മം മൃദുലമാകുകയും ചെയ്യും.

കസ്തൂരിമഞ്ഞൾ

മുഖകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വീട്ടിൽ തന്നെ വസ്തുക്കളിൽ മാറ്റി നിർത്താനാവാത്ത ഒന്നാണ് കസ്തൂരിമഞ്ഞൾ. ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ കസ്തൂരിമഞ്ഞൾ കഴിഞ്ഞേയുള്ളൂ മറ്റെന്തും. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ കളയാനും കസ്തൂരിമഞ്ഞൾ തന്നെ ബെസ്റ്റ്. ഒരല്പം കസ്തൂരിമഞ്ഞൾ പാലിലോ തേനിലോ ചാലിച്ച ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം. പത്ത് മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാം.

​തൈര്

തൈര് മുഖത്തിന് നല്ലൊന്നാന്തരം ബ്ലീച്ചിംഗ് ഇഫക്ടു നല്‍കുന്ന ഒന്നാണ്. ഇതിലെ ലാക്ടിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്. നല്ല നിറം നല്‍കാന്‍ ഏറെ ഗുണകരമാണ് ഇത്. യാതൊരു പാര്‍ശ്വഫലവുമില്ലാതെ ചര്‍മം വെളുപ്പിയ്ക്കാനുള്ള പ്രധാനപ്പെട്ട വഴിയാണിത്.തൈര് ചര്‍മത്തിന് ഈര്‍പ്പം നല്‍കുവാന്‍ ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ബി5, ബി2, ബി12 എന്നിവ ഫ്രീ റാഡിക്കലുകളില്‍ നിന്നും ചര്‍മത്തെ സംരക്ഷിയ്ക്കാന്‍ സഹായിക്കുന്നു. ഇത് പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈര്‍പ്പക്കുറവ്, വരണ്ട മുഖം ചുളിവു വീഴാനും മുഖത്തിനു പ്രായം തോന്നിപ്പിയ്ക്കുവാനും കാരണമാകുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് തൈര്. ഇത് മുഖത്തിന് നല്ലൊരു മോയിസ്ചറൈസര്‍ ഗുണം നല്‍കുന്ന ഒന്നാണ്.തൈര് മാത്രമായി മുഖത്തു പുരട്ടാം. ഇതില്‍ മഞ്ഞള്‍പ്പൊടി, കടലമാവ് തുടങ്ങിയ കൂട്ടുകള്‍ ചേര്‍ത്തും ഉപയോഗിയ്ക്കാം.

കറ്റാര്‍ വാഴ

മുറ്റത്തെ കറ്റാര്‍ വാഴ സൗന്ദര്യസംരക്ഷണത്തില്‍ വഹിയ്ക്കുന്ന പങ്ക് ചില്ലറയല്ല. ആന്റി ഓക്‌സിഡന്റുകളും വൈറ്റമിനുകളുമെല്ലാം തന്നെ കലര്‍ന്ന ഇത് തികച്ചും സ്വാഭാവിക രീതിയിലെ സൗന്ദര്യ സംരക്ഷണത്തിന് പറ്റിയ മരുന്നാണ്. കറ്റാര്‍ വാഴ ഈ ഗുണങ്ങള്‍ നല്‍കുന്നതിന്റെ കാരണവും അതാണ്. ചർമത്തിലെ ചുളിവുകൾ നീക്കാൻ ഇത് ഏറെ നല്ലതുമാണ്. ചർമത്തിലെ കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന ഒന്നാണിത്. ഇതാണ് ചുളിവുകൾ നീക്കാൻ സഹായിക്കുന്നത്. ചുളിവുകളാണ് ചർമത്തിന് പ്രായക്കൂടുതൽ നൽകുന്ന പ്രധാന കാരണങ്ങളിലൊന്ന്. നല്ലൊന്നാന്തരം ആൻറി ഏജിംഗ് ക്രീമാണിത്.ഇതു തനിയെ മുഖത്തു പുരട്ടാം. തേന്‍ ചേര്‍ത്തും പുരട്ടാം.

​നാരങ്ങാനീരും തേനും

നാരങ്ങാനീരും തേനും സൗന്ദര്യസംരക്ഷണത്തിന് പറ്റിയ മികച്ച വഴിയാണ്. ഇതു രണ്ടും കലര്‍ത്തി മുഖത്തു പുരട്ടാം. ചര്‍മത്തിന് നിറം, ഈര്‍പ്പം എന്നിവ ലഭിയ്ക്കും. രണ്ട് ടീസ്പൂൺ തേനിൽ ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് നന്നായി യോജിപ്പിക്കുക. അല്‍പം കഴിഞ്ഞ്‌ഈ മിശ്രിതം മുഖത്തും കഴുത്തിലും നന്നായി തേച്ച് പിടിപ്പിക്കാം. ചെറു ചൂടുവെള്ളത്തിൽ ഇത് കഴുകി കളയാം. ഇത് ദിവസവും ചെയ്യുക.നിറം വയ്ക്കാനും ചുളിവു മാറാനും ചര്‍മത്തില്‍ ഈര്‍പ്പം നല്‍കാനുമെല്ലാം ഇതേറെ നല്ലതാണ്.

read more
ആരോഗ്യംചോദ്യങ്ങൾഫാഷൻമുഖ സൗന്ദര്യംമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

പ്രകൃതി തരും സൗന്ദര്യം

പ്രകൃതി തരും സൗന്ദര്യം മറക്കാതെ ഓർക്കേണ്ട കാര്യങ്ങൾ ഇതാണ്

ശരീരത്തിന്റെയും മനസിന്റെയും സുഖത്തിനും ആരോഗ്യത്തിനും സ്വസ്ഥതയ്‌ക്കുമുള്ള മാർഗങ്ങളാണ് ആയുർവേദം പറയുന്നത്. സൗന്ദര്യവും യുവത്വവും സ്വന്തമാക്കാനുള്ള വഴികളും പ്രകൃതിയിൽ തന്നെയുണ്ട്. ആരോഗ്യമുള്ള ശരീരം എപ്പോഴും അഴകിന്റെ മുഖമുദ്ര‌യാണ്. നല്ല നിറം, മിനുസമുള്ള ചർമ്മം, തിളങ്ങുന്ന നെറ്റി, ഊർജസ്വലമായ കണ്ണുകൾ, ഇടതൂർന്ന മുടി ഇവയെല്ലാം പണ്ടുമുതലേ സൗന്ദര്യത്തിന്റെ ഏകകങ്ങളായിട്ടാണ് കണക്കാക്കപ്പെടുന്നത്.സൗന്ദര്യമെന്നാൽ നല്ല ആരോഗ്യമെന്ന് കൂടിയാണ് വിലയിരുത്തേണ്ടത്. നല്ല ആരോഗ്യമുള്ള ശരീരത്തിൽ പ്രായത്തിന്റെ പരിണാമങ്ങൾ സാവകാശം മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂ. സൗന്ദര്യം കാക്കാൻ ആരോഗ്യസംരക്ഷണത്തിലും ശ്രദ്ധവേണം. പോഷകാഹാരം, വ്യായാമം, വിശ്രമം എന്നിവ കൂടുതലോ കുറവോ ആകാതെ നോക്കണം. ധാരാളം വെള്ളം കുടിക്കണം. ശുചിത്വത്തിലും കരുതൽ വേണം.അമിതാഹാരം, കുറഞ്ഞ ആഹാരം, അമിത വ്യായാമം, വ്യായാമമില്ലായ്‌മ, അമിത വിശ്രമം, വിശ്രമമില്ലാതിരിക്കുക ഇവയെല്ലാം ശരീരഭംഗി കുറയ്‌ക്കും. സൗന്ദര്യസംരക്ഷണമെന്നാൽ ശരീരത്തിലെ ഓരോ അവയവത്തിന്റെയും ശരിയായ പരിചരണവും സംരക്ഷണവുമാണ്. മുഖത്തിന്റെയും മുടിയുടെയും കാര്യത്തിൽ മാത്രമാണ് മിക്കവരുടെയും കരുതൽ. മുഖം തൊട്ടു പാദം വരെയുള്ള അവയവങ്ങളുടെ കാര്യത്തിലും ചർമ്മപരിചരണത്തിലും ശ്രദ്ധിച്ചാൽ മാത്രമേ സൗന്ദര്യസംരക്ഷണം പൂ‌ർണമാവൂ.

തിളങ്ങും മുഖകാന്തി

മുഖചർമ്മം വളരെ മൃദുവാണ്. അതിനാൽ സംരക്ഷണത്തിൽ ഏറെ ശ്രദ്ധിക്കണം. വീര്യം കൂടിയ സോപ്പ് ഉപയോഗിച്ച് മുഖം കഴുകരുത്. തണുത്ത വെള്ളത്തിൽ കഴുകി ശുചിയാക്കുക. ആഴ്‌ചയിലൊരിക്കൽ ആവി പിടിപ്പിക്കുന്നത് മുഖത്തെ അമിതമായ എണ്ണമയം നീക്കും. മുഖത്തിലിടുന്ന ലേപനങ്ങൾ കഴുകി കളയാൻ ജലാംശം മുഴുവൻ പോയി ഉണങ്ങി വരളും വരെ കാത്തിരിക്കരുത്. ഉണങ്ങാൻ തുടങ്ങുമ്പോൾ ലേപനങ്ങൾ കഴുകിക്കളയുക. ലേപനം കഴുകിയ ഉടനെ മുഖത്ത് വെയിൽ കൊള്ളരുത്. ലേപനങ്ങൾ അപ്പോഴത്തെ ആവശ്യത്തിന് മാത്രം അരച്ചെടുത്ത് ഉപയോഗിക്കുന്നതാണ് നല്ലത്. നിത്യവും നസ്യം ചെയ്യുന്നത് മുഖത്തിന്റെ സൗന്ദര്യവും തിളക്കവും കൂട്ടുന്നു. നസ്യം ചെയ്യാനുള്ള അണുതൈലം ആയുർവേദ മരുന്നു കടകളിൽ ലഭിക്കും. നസ്യം തനിയെ ചെയ്യാം. മലർന്നു കിടന്നിട്ട് അണുതൈലം ഓരോ തുള്ളിവീതം ഓരോ മൂക്കിലും ഒഴിച്ച് ഉള്ളിലേക്ക് വലിക്കുക. മൂക്കിന്റെ വശങ്ങൾ മെല്ലെ തിരുമ്മുക. വായിലേക്ക് വരുന്ന കഫം തുപ്പിക്കളയണം. രാവിലെ കുളിക്കുന്നതിന് മുമ്പ് വേണം നസ്യം ചെയ്യാൻ. രോഗങ്ങളുള്ള സമയത്ത് നസ്യം ചെയ്യരുത്. നസ്യം കഴിഞ്ഞയുടൻ മുഖത്ത് ലേപനങ്ങൾ പുരട്ടരുത്.

മുഖകാന്തി ലഭിക്കാൻ

*രക്തചന്ദനം, പാച്ചോറ്റിത്തൊലി, പൂവത്ത് ഇവ കുറച്ചെടുത്ത് അല്‌പം വെള്ളം തൊട്ട് അരച്ചെടുക്കുക. കുഴമ്പാക്കി മുഖത്ത് പുരട്ടുക. ജലാംശം വറ്റിത്തുടങ്ങുമ്പോൾ മുഖം തണുത്ത വെള്ളത്തിൽ കഴുകി മൃദുവായി തുടച്ചുണക്കുക.

*മഞ്ഞൾ, രക്തചന്ദനം, മരമഞ്ഞൾ, ഇരട്ടിമധുരം ഇവ ഒരേ അളവിലെടുത്ത് പൊടിച്ച് സൂക്ഷിക്കുക. ഇതിൽ നിന്ന് ഓരോന്നും അല്‌പമെടുത്ത് പാലിൽ പുഴുങ്ങി ലേപനമാക്കി മുഖത്ത് പുരട്ടുക. ഉണങ്ങിത്തുടങ്ങുമ്പോൾ മുഖം വൃത്തിയായി കഴുകുക.

* ദിവസവും കുളിക്കുംമുമ്പ് മുഖം വെളിച്ചെണ്ണ തേച്ച് തടവുക. മുഖം മിനുസമാകും.

* ഉണക്കമുന്തിരി ഏഴെണ്ണമെടുത്ത് തണുത്ത വെള്ളത്തിലിട്ട് വയ്‌ക്കുക. കുതിർന്നു കഴിയുമ്പോൾ വെള്ളമൂറ്റിക്കളഞ്ഞ് മുന്തിരിയെടുത്ത് ഒരു ടീസ്‌പൂൺ ചെറുനാരങ്ങാനീരിൽ അരച്ചുകുഴമ്പാക്കുക. മുഖത്ത് പുരട്ടി പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയുക.

* തുളസിയില പിഴിഞ്ഞെടുത്ത നീരും ചെറുതേനും ഒരു ടേ.സ്‌പൂൺ വീതമെടുത്ത് രാവിലെ വെറും വയറ്റിൽ സേവിക്കുക. മുഖം തുടുത്ത് തിളങ്ങും.

മുഖക്കുരുവിന്റെ പാട് മാറ്റാൻ

* രക്തചന്ദനം വെള്ളരിക്കാ നീരിൽ തൊട്ടരച്ചത് മുഖത്തെ കറുത്ത പാടുകളിൽ പുരട്ടുക. അര മണിക്കൂറിന് ശേഷം ശുദ്ധജലത്തിൽ കഴുകിക്കളയുക.

* പേരാലിന്റെ തളിരില അരച്ച് കുഴമ്പാക്കി മുഖത്ത് പുരട്ടുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയുക.

* ആര്യവേപ്പിന്റെ ഇല മൂന്നെണ്ണവും ഒരിഞ്ച് കഷണം പച്ചമഞ്ഞളും അരച്ചു കുഴമ്പാക്കി മുഖത്ത് പുരട്ടുക.

* നാല്‌പാമരാദി വെളിച്ചെണ്ണ അരടീസ്‌പൂൺ മുഖത്ത് തേച്ച് തിരുമ്മുക. പത്ത് മിനിട്ട് കഴിഞ്ഞ് ചെറുപയർ പൊടിയും തണുത്തവെള്ളവും ഉപയോഗിച്ച് കഴുകിക്കളയുക.

ചർമ്മകാന്തിക്ക്

* അല്‌പം പച്ചമഞ്ഞൾ എടുത്ത് തൊലി ചുരണ്ടിക്കളഞ്ഞ് വൃത്തിയാക്കി അരച്ചെടുക്കുക. ഇത്കുളിക്കുന്നതിനു മുമ്പ് ശരീരത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഈഞ്ചയും പയറുപൊടിയും തേച്ച് കഴുകിക്കളയുക. ആഴ്‌ചയിലൊരിക്കൽ ഇത് ചെയ്‌താൽ ശരീരത്തിന് ചർമ്മകാന്തിയേറും.

* ശരീരത്തിലെ അനാവശ്യരോമവളർച്ച തടയാനും ഇത് ഫലപ്രദമാണ്. രോമങ്ങൾ കൂടുതലായി വളരുന്ന ഭാഗത്ത് മഞ്ഞളരച്ചു പുരട്ടി അരമണിക്കൂറിന് ശേഷം കഴുകുക.

* ബദാം എണ്ണ ശരീരമാസകലം തേച്ച് പിടിപ്പിച്ച് രണ്ടുമണിക്കൂറിന് ശേഷം ചെറുപയർ പൊടി തേച്ച് കുളിക്കുക.

* വെളിച്ചെണ്ണ ചെറുചൂടോടെ ദേഹത്ത് തേച്ച് പിടിപ്പിക്കുക. അതിനുശേഷം ശരീരമാസകലം മഞ്ഞൾപ്പൊടി തേയ്‌ക്കുക. അരമണിക്കൂറിന് ശേഷം ചെറുപയർ പൊടി തേച്ച് വൃത്തിയായി കുളിക്കുക.

* ചെറുപയർ പൊടിയും അരച്ച മഞ്ഞളും കുറച്ചെടുത്ത് ചെറുനാരങ്ങാനീര് ചേർത്ത് ദേഹത്ത് പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് ഇഞ്ച കൊണ്ട് ദേഹം തേച്ച് കുളിക്കുക.

* കുങ്കുമാദി തൈലം തേച്ച് ഒരു മണിക്കൂറിന് ശേഷം ചെറുപയർപൊടി തേച്ചി കുളിക്കുക.

* ത്വക്കിലെ വരകളും അടയാളങ്ങളും അകറ്റാൻ ചന്ദനമരച്ച് വെണ്ണ ചേർത്ത് പുരട്ടണം.

ശരീരദുർഗന്ധം അകറ്റാൻ

* തുളസിയിലയും രാമച്ചവും ഇട്ട് തിളപ്പിച്ചാറിയ വെള്ളത്തിൽ കുളിക്കുക. ശരീരത്തിന് സുഗന്ധമുണ്ടാകും.

* ചന്ദനം അരച്ച് പേസ്റ്റാക്കി ശരീരത്ത് തേച്ച് കുളിക്കുക.

* കുളിക്കുന്ന വെള്ളത്തിൽ അല്‌പം രാമച്ചം ഇട്ട് തിളപ്പിച്ചാറിയ ശേഷം ചന്ദനം അരച്ചത് അ‌ല്‌പം ചേർത്തിളക്കുക. ഈ വെള്ളത്തിൽ കുളിക്കുക.

* ഒരു ടേ.സ്‌പൂൺ കസ്‌തൂരി മഞ്ഞൾ ചന്ദനം അരച്ചത് ഇവ ശരീരത്ത് പുരട്ടി ഒരു മണിക്കൂറിന് ശേഷം കുളിക്കുക. വിയർപ്പ് നാറ്റം അകലം.

ചൂട് കുരുമാറാൻ

* നെന്മേനി, വാകപ്പൊട തേച്ച് കുളിക്കുക. തേയ്‌ക്കാൻ ഇഞ്ച ഉപയോഗിക്കുക. ചൂട് കുരു അകലും.

* നാല്‌പാമരപ്പട്ട ചതച്ചിട്ട വെള്ളം കൊണ്ട് കുളിക്കുന്നത് ചർമ്മരോഗങ്ങളെ അകറ്റും.

പാലുണ്ണി മാറാൻ

ഇരട്ടിമധുരം തേനിൽ അരച്ച് പാലുണ്ണിയിൽ പുരട്ടുക. ജലാംശം വറ്റുമ്പോൾ ഇതാവർത്തിക്കണം.

ചുണങ്ങ് മാറാൻ

* ചന്ദനം ചെറുനാരങ്ങാ നീരിൽ അരച്ചതും അല്‌പം പൊൻകാരവും ചേർത്ത് കുഴച്ച് ചുണങ്ങിൽ പുരട്ടുക.

* ചെറുനാരങ്ങാനീരും ഉപ്പും ചേർത്ത് കുഴച്ച് ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക.

കഴുത്തിലെ കറുപ്പ് മാറാൻ

* കഴുത്തിലെ കറുപ്പ് നിറം മാറാൻ അല്‌പം ചെറുനാരങ്ങാനീരും കല്ലുപ്പ് പൊടിച്ചതും മിശ്രിതമാക്കി പുരുട്ടുക.

* ഉലുവ അരച്ച് തൈരിൽ ചേർത്ത് പുരട്ടുക.

* പഴുത്ത പപ്പായയുടെ നീരും അല്‌പം ഇന്തുപ്പും പച്ചക്കർപ്പൂരവും ചേർത്ത് കഴുത്തിൽ പുരട്ടുക

കൈമുട്ടിലെ കറുപ്പ് മാറാൻ

* രക്തചന്ദനം, രാമച്ചം എന്നിവ പനിനീരിൽ അരച്ച് കൈമുട്ടുകളിൽ പുരട്ടുക. കൈമുട്ടുകളിലെ കറുപ്പ് നിറം മാറും.

* ചെറുനാരങ്ങാനീരും കല്ലുപ്പും പൊടിച്ചതും മിശ്രിതമാക്കി പുരട്ടുക.

അമിതവണ്ണം പോകാൻ

* വെണ്ണമാറ്റിയ മോരിൽ ത്രിഫലപ്പൊടി കലർത്തി കുടിക്കുക. തിപ്പലി വേരരച്ച് കഴിക്കുക. ഇവ വയറ്റിലെ കൊഴുപ്പ് അലിയിച്ച് കളയും.

* ഉപ്പിട്ട ചൂട് വെള്ളത്തിൽ ടവൽ മുക്കിപ്പിഴിഞ്ഞ് വയറിൽ ആവി പിടിപ്പിക്കുക. വയറിലെ കൊഴുപ്പ് അലിയിച്ചു കളയാൻ ഇത് സഹായിക്കും.

* മുതിര, എള്ള്, വെളുത്തുള്ളി, ആവണക്കിൻ വേര് ഇവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക. വയർ കുറയും.

* നിത്യവും രാവിലെ വെറുംവയറ്റിൽ അരഗ്ലാസ് വെള്ളത്തിൽ ഒരു ടീ.സ്‌പൂൺ തേൻ ചേർത്ത് കുടിക്കുക.

* ബ്രഹ്മി ഇടിച്ച് പിഴിഞ്ഞ നീര് ഒരു ടീസ്‌പൂൺ സമം തേനും ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക.

* ഒരു നുള്ള് ചുക്കുപൊടി നല്ലെണ്ണയിൽ ചാലിച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുക.

ഇടതൂർന്ന മുടിയ്‌ക്ക്
മുടിയിൽ തേയ്‌ക്കാനായി എണ്ണ കാച്ചുമ്പോൾ ഒന്നോ രണ്ടോ മാസത്തേക്ക് മാത്രം തയ്യാറാക്കി വയ്‌ക്കുക. ഒന്നോ രണ്ടോ വർഷത്തേയ്‌ക്കായാൽ ഈർപ്പം ചേർന്ന് നീരിറക്കമുണ്ടാകും.

മുടി കൊഴിച്ചിൽ മാറാൻ

  • * ബ്രഹ്മി, കയ്യോന്നി, കറ്റാർവാഴ, നിലനാരകം, നെല്ലിക്ക ഇവയും അഞ്ജനക്കല്ലും ചേർത്ത് എണ്ണ കാച്ചി തേയ്ക്കുന്നത് മുടി ഇടതൂർന്ന് കറുത്ത നിറത്തിൽ വളരാൻ സഹായിക്കും. ജലദോഷം ഇടയ്ക്കിടെ ഉണ്ടാകുന്നവർക്ക് ഈ എണ്ണ അനുയോജ്യമല്ല. അത്തരക്കാർ അല്പം തുളസിയിലനീരുകൂടി ചേർത്ത് എണ്ണ കാച്ചി തേയ്‌ക്കാം.

* കറ്റാർവാഴപ്പോള, മൈലാഞ്ചിയില, കയ്യോന്നിയില, കുരുനീക്കിയ പച്ചനെല്ലിക, കറിവേപ്പില ഇവയെടുത്ത് അരച്ച് കുഴമ്പാക്കി തലയിൽ തേച്ചുപിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം കഴുകികളയുക. ആഴ്‌ചയിൽ മൂന്നുതവണ ഇത് ചെയ്യണം.

അകാലനര മാറാൻ

* കുറച്ച് പച്ചനെല്ലിക്കയെടുത്ത് കുരുമാറ്റിയിട്ട് അരച്ചെടുക്കുക. ഈ മിശ്രിതത്തിൽ ഏതാനും ചെമ്പരത്തിപ്പൂവ് അരച്ചതും കൂടി ചേർത്ത് തലയിൽ തേച്ച് പിടിപ്പിക്കുക.

* അല്‌പം മൈലാഞ്ചിയില എടുത്ത് കഴുകി വൃത്തിയാക്കി വെള്ളം തൊട്ട് അരച്ചെടുക്കുക. ഈ മിശ്രിതം തണലിൽ വച്ച് ഉണക്കിയെടുക്കണം. ഈർപ്പം മാറ്റി പൂപ്പൽ കയറാതെ സൂക്ഷിക്കുക. ഇതിൽ നിന്നും അല്‌പം എടുത്ത് ദിവസവും ഒരു ടീ.സ്‌പൂൺ വെളിച്ചെണ്ണയിൽ ചാലിച്ച് തലയിൽ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ചെമ്പരത്തിപ്പൂവും ഇലയും അരച്ചുണ്ടാക്കുന്ന താളി ഉപയോഗിച്ച് തലമുടി വൃത്തിയായി കഴുകുക. ആഴ്‌ചയിൽ മൂന്ന് തവണ ചെയ്യണം.

* ചെറുപ്പത്തിലെ നര ബാധിക്കുന്നവർ നരസിംഹരസായനം കഴിക്കുക. കയ്യോന്നി നീരോ നെല്ലിക്ക നീരോ ദിവസവും ഒരു ടേ.സ്‌പൂൺ വീതം കഴിക്കുക. പുളി അധികമുള്ള ആഹാരം ഒഴിവാക്കണം. ചൂട് വെള്ളത്തിൽ തല കുളിക്കരുത്.

താരൻ അകറ്റാനും മുടിക്കായ മാറാനും

* വെളുത്തുള്ളി ചതച്ചരച്ച് നല്ലെണ്ണയിൽ കുഴച്ച് അല്‌പനേരം വച്ചിരുന്ന ശേഷം മുടിയിൽ പുരട്ടുക.

* കയ്യോന്നി നീരിൽ കുരുമുളക് ചതച്ചതും കൃഷ്‌ണതുളസിയിലയുമിട്ട് വെളിച്ചെണ്ണ കാച്ചി മുടിയിൽ തേയ്‌ക്കുക.

* ചെമ്പരത്തിപ്പൂവും കൃ‌ഷ്‌ണതുളസിയിലയും ഇട്ട് കാച്ചിയ എണ്ണ തേയ്‌ക്കുക.

പാദങ്ങൾ മനോഹരമാക്കാൻ* പാദങ്ങളുടെ വിണ്ടുകീറൽ അകറ്റാൻ കാലിന്റെ അടിവശം കല്ലിൽ ഉരച്ച് കഴുകണം. പ്യൂമിക് സ്റ്റോൺ കൊണ്ട് ഉരച്ച് കഴുകിയാലും മതി. ആര്യവേപ്പിലയും പച്ചമഞ്ഞളും അരച്ച് കാൽ വിണ്ടുകീറുന്ന ഭാഗത്ത് പുരട്ടുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയണം. പാദം മുഴുവനുമായി വെളിച്ചെണ്ണ പുരട്ടി മൃദുവായി തടവുക.

കറിവേപ്പിലയും പച്ചമഞ്ഞളും തൈരിൽ അരച്ചത് പാദങ്ങൾ വിണ്ടുകീറിയ ഭാഗത്ത് പുരട്ടി അരമണിക്കൂർ കഴിഞ്ഞുകഴുകിക്കളയുക. വിണ്ടുകീറൽ മാറും.

read more
ആരോഗ്യംചോദ്യങ്ങൾമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

തൻ്റെ സൗന്ദര്യം മറ്റുള്ളവരെ ശ്രെധിക്കണം സ്‌ത്രീകള്‍ക്ക് തോന്നാന്‍ കാരണം!

സൗന്ദര്യം മറ്റുള്ളവരെ കാണിക്കണമെന്ന് സ്‌ത്രീകള്‍ക്ക് തോന്നാന്‍ കാരണം!  നന്നായി അണിഞ്ഞൊരുങ്ങാനും ആകര്‍ഷകമായ വസ്‌ത്രങ്ങള്‍ ധരിക്കാനും പുരുഷനേക്കാള്‍ താല്‍പര്യം കാണിക്കുന്നത് സ്‌ത്രീകളാണ്.

 

തന്റെ സൗന്ദര്യം മറ്റുള്ളവരെ കാണിക്കണമെന്ന് സ്‌ത്രീകള്‍ക്ക് തോന്നാന്‍ എന്താണ് കാരണം? ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം ഇതുവരെ ആരും നല്‍കിയിട്ടില്ല. എന്നാല്‍ അടുത്തകാലത്തായി നടത്തിയ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, ഇതിന് ഹോര്‍മോണില്‍ അധിഷ്‌ഠിതമായ മനശാസ്‌ത്രപരമായ കാരണങ്ങളാണെന്നാണ്. വൃക്കയുടെ തൊട്ടടുത്തുള്ള അഡ്രിനല്‍ ഗ്രന്ഥികളില്‍നിന്ന് പുറപ്പെടുന്ന ഹോര്‍മോണുകള്‍ സ്‌ത്രീകളില്‍ കൗമാരകാലത്ത് തന്നെ ശാരീരികമായും മാനിസകമായും പല മാറ്റങ്ങളുമുണ്ടാക്കുന്നുണ്ട്.

ശരീരവടിവില്‍ വരുന്ന മാറ്റങ്ങള്‍, ഉയരം കൂടുന്നത്, ലൈംഗികഅവയവങ്ങളുടെ വളര്‍ച്ച എന്നിവയൊക്കെ ഹോര്‍മോണ്‍ മൂലമുള്ള ശാരീരിക മാറ്റങ്ങളാണ്. ഹോര്‍മോണ്‍ ഉല്‍പാദനത്തോടെ മാനസികമായ മാറ്റങ്ങളും പെണ്‍കുട്ടികളില്‍ സംഭവിക്കും. വൈകാരികമായ മാറ്റങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇതിന്റെ ഭാഗമായാണ് എവിടെയും ശ്രദ്ധിക്കപ്പെടണമെന്ന ചിന്ത പെണ്‍കുട്ടികളില്‍ ഉടലെടുക്കുന്നത്.

 

ഇതിനുവേണ്ടി നന്നായി അണിഞ്ഞൊരുങ്ങി, ആകര്‍ഷകമായ വസ്‌ത്രങ്ങള്‍ ധരിക്കാനും സ്‌ത്രീകള്‍ ശ്രദ്ധിക്കും. സൗന്ദര്യത്തിന്റെ പേരിലുള്ള അധിക്ഷേപം സ്‌ത്രീകള്‍ക്ക് സഹിക്കാനാകാത്തതാകുന്നതും ഇത്തരം മാനസികചിന്തകള്‍ കാരണമാണ്.

read more
ആരോഗ്യംആർത്തവം (Menstruation)ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

ആര്‍ത്തവസമയത്തെ കരുതലും യൂറിനറി ഇൻഫെക്‌ഷനും

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ മൂത്രത്തിലെ അണുബാധ വരാനുള്ള സാധ്യത നാല് – അഞ്ച് ശത മാനം കൂടുതലാണെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 20–40 വയസ്സുള്ള സ്ത്രീകളിൽ 20–40 ശതമാനം പേർക്കും ഒരിക്കലെങ്കിലും യൂറിനറി ഇൻഫെക്‌ഷൻ ബാധിച്ചിട്ടുണ്ടാകും എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിൽ തന്നെ 33 ശതമാനം പേർക്കും അതു വീണ്ടും വീണ്ടും വരികയും ചെയ്യുന്നു. അതിനുള്ള പ്രധാന കാരണം ആര്‍ത്തവം അടക്കമുള്ള ശാരീരിക പ്രത്യേകതകള്‍ ത ന്നെയാണ്.

ആർത്തവ സമയത്ത് കൂടുതൽ വൃത്തിയായി സ്വകാര്യഭാഗങ്ങൾ കഴുകി തുടയ്ക്കുക. ശരീരത്തിനുള്ളിലേക്ക് വയ്ക്കുന്ന ടാംപൂണുകൾ, തുണി അധികം നേരം വയ്ക്കുന്നത് ഒക്കെ ഒഴിവാക്കുക തന്നെ വേണം. സാനിറ്ററി പാഡുകളും അംഗീകൃത ആർത്തവ കപ്പുകളും കൃത്യമായ ഇടവേളയിൽ തന്നെ മാറ്റുക. പാഡുകള്‍ മൂന്നുമണിക്കൂര്‍-ആറുമണിക്കൂര്‍ ഇടവേളയിലും മെന്‍സ്ട്രുരല്‍ കപ്പുകള്‍ പന്ത്രണ്ടു മണിക്കൂര്‍ ഇടവേളയിലും മാറ്റിവെയ്ക്കുക.ഓരോ തവണ പാഡ്/ കപ്പ് വയ്ക്കുമ്പോഴും എടുക്കുമ്പോഴും കൈകൾ വൃത്തിയായിരിക്കാൻ ശ്രദ്ധിക്കുക.

 

ലൈംഗിക ആരോഗ്യം സംബന്ധിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾ പങ്ക്കുവയ്ക്കുക

read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

ദാമ്പത്യം മധുരതരമാക്കാം

മഴവില്‍ നിറമുള്ള സ്വപ്‌നങ്ങളും മധുരപ്രതീക്ഷകളുമായിട്ടാണ് ഓരോരുത്തരും വിവാഹജീവിതത്തിലേക്കു കടക്കുന്നത്. പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെക്കുറിച്ചും നിരവധി പ്രതീക്ഷകളും സങ്കല്‍പങ്ങളുമുണ
 
മഴവില്‍ നിറമുള്ള സ്വപ്‌നങ്ങളും മധുരപ്രതീക്ഷകളുമായിട്ടാണ് ഓരോരുത്തരും വിവാഹജീവിതത്തിലേക്കു കടക്കുന്നത്. പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെക്കുറിച്ചും നിരവധി പ്രതീക്ഷകളും സങ്കല്‍പങ്ങളുമുണ്ടാകും. പക്ഷേ ഇന്നു പലരുടെയും വിവാഹബന്ധം സ്വരച്ചേര്‍ച്ചയില്ലായ്മ മൂലം പരാജയത്തിന്റെ വക്കിലെത്തി നില്‍ക്കുന്നു. നിസാരകാരണങ്ങളുടെ പേരില്‍ വിവാഹമോചിതരാകുന്ന യുവദമ്പതികളുടെ എണ്ണം കൂടിവരുകയാണ്. മക്കളുടെ ജീവിതത്തിലേക്കു പ്രശ്‌നങ്ങളുടെ കൂമ്പാരവുമായി കടന്നുകയറുന്ന മാതാപിതാക്കളുടെ എണ്ണവും കുറവല്ല. പരസ്പരവിശ്വാസം, വിട്ടുവീഴ്ച, ആാര്‍ഥത, സ്‌നേഹം, കരുതല്‍, സംരക്ഷണം… ഇവയെല്ലാം ദാമ്പത്യജീവിതം സുഖകരമായി മുന്നോട്ടുകൊണ്ടുപോകാനുള്ള അനിവാര്യ ഘടകങ്ങളാണ്. ദാമ്പത്യബന്ധം എങ്ങനെ മധുരമുള്ളതാക്കാമെന്നതിനെക്കുറിച്ചറിയാം…

പ്രതീക്ഷകളുമായെത്തുന്ന നവവധു

‘ഡോക്ടറേ, ഞാന്‍ ആഗ്രഹിച്ചതുപോലെയല്ല ഈ നീനു പെരുമാറുന്നത്…’ സൈക്യാട്രിസ്റ്റിന്റെ മുന്നിലിരുന്നു ഭാര്യയുടെ കുറ്റങ്ങള്‍ ഓരോന്നായി നിരത്തുകയാണ് നോയല്‍. ”എന്നെ മനസിലാക്കുന്ന ഒരാളാണ് നോയല്‍ എന്നു കരുതിയാണ് ഞാന്‍ സ്‌നേഹിച്ചത്. പക്ഷേ ഞാന്‍ പ്രതീക്ഷിച്ചതുപോലെയല്ല നോയലിന്റെ സംസാരവും പ്രവൃത്തിയും… എല്ലാറ്റിനും അമ്മയുടെ അഭിപ്രായം കിട്ടണം. ആ ജീവിതത്തില്‍ എനിക്കൊരു സ്ഥാനവുമില്ല…എന്നോട് അല്‍പംപോലും സ്‌നേഹമില്ല…” നിറകണ്ണുകളോടെ നീനു പറഞ്ഞു.

പ്രമുഖ ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥരാണു നീനുവും നോയലും. വിദ്യാസമ്പന്നരുടെ കുടുംബത്തില്‍ നിന്നുള്ള പ്രതിനിധികള്‍. നല്ല സാമ്പത്തികമുള്ള കുടുംബം. അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരായത്. പക്ഷേ വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ അവരുടെ ദാമ്പത്യജീവിതത്തില്‍ പൊരുത്തക്കേടുകള്‍ പുകയാന്‍ തുടങ്ങി.

പ്രശ്‌നങ്ങള്‍ വിവാഹമോചനത്തിലേക്കു നീങ്ങുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് നോയല്‍ നീനുവുമൊത്ത് മനഃശാസ്ത്രജ്ഞനെ കാണാനെത്തിയത്. ഭര്‍ത്താവിന് വിവാഹത്തിനുമുമ്പ് തന്നോടുണ്ടായിരുന്നത്ര സ്‌നേഹം ഇപ്പോഴില്ലെന്നതാണ് നീനുവിന്റെ പ്രശ്‌നം.

പ്രണയത്തില്‍ കാണാതെ പോകുന്നത്

നീനുവും നോയലും പ്രണയത്തില്‍ നിന്നാണ് വിവാഹജീവിതത്തിലേക്കു കടന്നത്. പ്രണയിക്കുമ്പോള്‍ കാമുകനു കാമുകി ആഗ്രഹിക്കുന്ന സ്‌നേഹം നല്‍കാന്‍ പറ്റുന്നു. എന്നാല്‍, വിവാഹജീവിതത്തിലേക്കു പ്രവേശിച്ചപ്പോള്‍ ഭാര്യയും ഭര്‍ത്താവും ജീവിതത്തില്‍ സ്‌നേഹം നിലനിര്‍ത്തിക്കൊണ്ടുതന്നെ നല്ല ഭാര്യയും നല്ല ഭര്‍ത്താവും ആകുന്നതിനോടൊപ്പം ഭര്‍ത്താവിന്റെ/ ഭാര്യയുടെ കുടുംബബന്ധങ്ങള്‍, വിവിധതരത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ തുടങ്ങിയവയൊക്കെ ഭാര്യ/ ഭര്‍ത്താവ് മനസിലാക്കേണ്ടതുണ്ട്.

പ്രതീക്ഷയോടെ വിവാഹജീവിതത്തിലേക്കു കടന്നുവരുന്ന ഭാര്യയുടെ വികാരങ്ങളും ആഗ്രഹങ്ങളും സംരക്ഷിക്കപ്പെടേണ്ടതുമുണ്ട്. ഇരുവരും ഇതുമനസിലാക്കി ജീവിച്ചു തുടങ്ങുമ്പോള്‍ അസ്വാരസ്യങ്ങള്‍ ഒഴിവാകും. ഒരാള്‍ ഭര്‍ത്താവ് ആകുന്നതോടെ അമ്മയും മകനും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ബന്ധം മുറിച്ചുകളയാന്‍ പാടില്ല. എന്നാല്‍, കുടുംബം എന്ന സങ്കല്‍പത്തില്‍ ഏറ്റവും പ്രധാനകണ്ണികള്‍ ദമ്പതികള്‍ തന്നെയാണെന്ന സത്യം വിസ്മരിച്ചുകൂടാ.

നീണ്ടുപോകുന്ന ജീവിതത്തിന്റെ ഒരു തുടക്കം മാത്രമാണു വിവാഹം. അവിടെ നല്ല ഭാര്യയും നല്ല ഭര്‍ത്താവും ആയിരിക്കാന്‍ ദമ്പതികള്‍ എത്രമാത്രം പരിശ്രമിക്കുന്നുവോ അത്രമാത്രം ദാമ്പത്യജീവിതം വിജയപ്രദമായിരിക്കും.

പഴയ സാഹചര്യം മാറി

മുമ്പ് പെണ്ണുകാണല്‍ ചടങ്ങില്‍ പരസ്പരം കണ്ട യുവതിയും യുവാവും പിന്നീട് കാണുന്നത് വിവാഹത്തിന്റെ അന്നാണ്. സോഷ്യല്‍ മീഡിയയുടെ വരവോടെ ഇന്ന് ആ സാഹചര്യം മാറി. മാതാപിതാക്കള്‍ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം ആണെങ്കിലും പരസ്പരം പരിചയം ഉണ്ടാക്കിയിട്ടാണ് മിക്കവരും ദാമ്പത്യത്തിലേക്ക് കടക്കുന്നത്. ആ പരിചയത്തിലൂടെ പരസ്പരം മനസിലാക്കാനുള്ള സാഹചര്യം ഉണ്ടാകുന്നു. അപരിചിതത്വത്തിന്റെ തോട് പൊിക്കാനുള്ള അവസ്ഥ ഇന്നുണ്ട്. ഈ പരിചയപ്പെടലിലൂടെ തനിക്ക് പറ്റാത്ത ബന്ധം ആണെങ്കില്‍ അത് വേണ്ടെന്നു വയ്ക്കാനുള്ള സാഹചര്യവും സംജാതമാകുന്നുണ്ട്. വിവാഹം നിശ്ചയിച്ച ശേഷം വരന്റെ വീടു കാണാന്‍ പോകുന്ന പെണ്‍കുട്ടികളും കുറവല്ല.

പരിചയപ്പെടലിലൂടെ സാധ്യമാകുന്നത്

വിവാഹം നിശ്ചയിച്ചതിനുശേഷമുള്ള പരിചയപ്പെടലില്‍ വധൂവരന്മാര്‍ യഥാര്‍ഥ മുഖം കാണിക്കണമെന്നില്ല. ദാമ്പത്യത്തിലെ പൊരുത്തം നോക്കുന്നതിനേക്കാള്‍ മറ്റു പല സാമൂഹിക ഘടകങ്ങളുടെ തുറന്നുപറച്ചില്‍ പലപ്പോഴും മറച്ചുവയ്ക്കപ്പെടുന്നു. അതുകൊണ്ടുതന്നെ വിവാഹപൂര്‍വ മാസങ്ങളിലോ ആ കാലയളവിലോ കാണുന്ന വ്യക്തിയെ ആയിരിക്കില്ല യഥാര്‍ഥത്തില്‍ ദാമ്പത്യബന്ധത്തില്‍ എത്തുമ്പോള്‍ കാണുന്നത്.

വിവാഹം ആലോചിക്കുന്ന ഘട്ടത്തിലും നിശ്ചയിച്ച ശേഷവും സത്യസന്ധമായിട്ടു നമ്മള്‍ എന്താണെന്നുള്ള തുറന്നുപറച്ചിലും വരാനിടയുള്ള പൊരുത്തവും പൊരുത്തക്കേടും മുന്‍കൂട്ടി കണ്ട് എങ്ങനെ പരിഹരിക്കാമെന്നുള്ള ആസൂത്രണവും ഉണ്ടാകണം. വ്യക്തിത്വത്തെക്കുറിച്ചുള്ള അപരിചിതത്വം ഉണ്ടെങ്കില്‍ വിവാഹത്തിനു മുമ്പു തന്നെ പരസ്പര ധാരണയിലെത്തണം. നൂതന ആശയ വിനിമയ മാര്‍ഗങ്ങളുടെ വരവോടെ അതിനുള്ള സാഹചര്യം ഇന്നുണ്ട്. വരനെ അല്ലെങ്കില്‍ വധുവിനെ കൂടുതല്‍ അടുത്തറിയാനും ചേര്‍ച്ചക്കുറവ് ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുമുള്ള അവസരമായി് അത് ഉപയോഗിക്കണം.

പൊരുത്തവും പൊരുത്തക്കേടും തുറന്നു പറയാം. കല്യാണത്തിനു മുമ്പ് സിനിമാശൈലിയിലുള്ള സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് നടത്തുന്ന കാലമാണിത്. ഇതിനെയെല്ലാം റൊമാന്‍സിനോ വിവാഹത്തിന്‍േറതായ ത്രില്ലിനോ മാത്രമായി കാണാതെ പരസ്പരം അടുത്ത് അറിയാനുള്ള വിവേകം ഉണ്ടാകണം.

പ്രണയ വിവാഹത്തില്‍ ആയാലും വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ ആയാലും ഭാര്യ ഭര്‍തൃവേഷത്തിലേക്കു മാറുമ്പോള്‍ നല്ലൊരു ശതമാനം ആളുകളുടെയും പെരുമാറ്റത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായേക്കാം. പരസ്പരം ഇടപെടുമ്പോഴുള്ള സത്യസന്ധത ഇല്ലായ്മ പരമാവധി ലഘൂകരിക്കണം. ഒരു വിവാഹവും നൂറു ശതമാനം പൊരുത്തം ഉള്ളതല്ലെന്ന വസ്തുത ഓര്‍മിക്കണം. പൊരുത്തക്കേടുകളെ സമര്‍ഥമായി കൈകാര്യം ചെയ്ത് രണ്ടു പേരും മനസു തുറന്ന് ആശയ വിനിമയം ചെയ്ത് നല്ല ബന്ധം ഉണ്ടാക്കാനുള്ള വൈഭവമാണ് വിവാഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതാണ് ദാമ്പത്യത്തിന്റെ വിജയവും. പൊരുത്തക്കേടുകളെ സമര്‍ഥമായി കൈകാര്യം ചെയ്യലാണ് നല്ല ദാമ്പത്യത്തില്‍ ഉണ്ടാകേണ്ടത്.

ഇതു ശ്രദ്ധിക്കാം

കുറച്ചു കാലം കഴിയുമ്പോഴുണ്ടാകുന്ന വൈരസ്യത്തെ മറിക്കാനുള്ള വൈഭവവും പങ്കാളികളില്‍ ഇരുവര്‍ക്കും വേണം. വ്യക്തിയെന്ന രീതിയിലും ലൈംഗികതയിലും ഉണ്ടാകുന്ന വൈരസ്യത്തെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

നല്ല ദാമ്പത്യബന്ധത്തിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മനസു തുറന്നുള്ള ആശയ വിനിമയം, പരസ്പരമുള്ള മനസിലാക്കല്‍, പങ്കാളിയുടെ ഭാഗത്തു നിന്നുള്ള ചിന്തിക്കല്‍, പങ്കാളി ചെയ്യുന്ന നല്ല കാര്യങ്ങളെ യാതൊരു മടിയും കൂടാതെ പ്രോത്സാഹിപ്പിക്കല്‍, പരസ്പര വിശ്വാസം, കുറ്റപ്പെടുത്തല്‍ ഒഴിവാക്കുക ഇവയെല്ലാം ശ്രദ്ധിച്ചാല്‍ ദാമ്പത്യബന്ധം മധുരമുള്ളതാക്കാം.

തയാറാക്കിയത്:
സീമ മോഹന്‍ലാല്‍

ഡോ.സി.ജെ ജോണ്‍
ചീഫ് സൈക്യാട്രിസ്റ്റ്
മെഡിക്കല്‍ട്രസ്റ്റ് ഹോസ്പിറ്റല്‍, എറണാകുളം

read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

കളിയല്ല ദാമ്പത്യം, ഇതാ വിജയമന്ത്രങ്ങൾ!

വേണ്ടായിരുന്നു……..!!!

വിവാഹിതരായ സ്ത്രീയും പുരുഷനും ജീവിതത്തിലെപ്പോഴെങ്കിലും പറയാനിടയുള്ള ഒരു വാക്കാണിത്. ഈ വിവാഹജീവിതമേ വേണ്ടായിരുന്നു, വിവാഹത്തിനു മുൻപ് എന്തുരസമായിരുന്നു! ഉത്തരവാദിത്തങ്ങളില്ല, എന്തു ചോദിച്ചാലും വാങ്ങിത്തരുന്ന അച്ഛനമ്മമാരുടെ സ്നേഹത്തിന്റെ ധാരാളിത്തം, കുറ്റപ്പെടുത്തലില്ല, വഴക്കില്ല, കൂട്ടുകാരൊന്നിച്ച് ചിരിച്ചുല്ലസിച്ച് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് കഴിയാം. മൂടിപ്പുതച്ചുകിടന്നുറങ്ങാം , സിനിമ കാണാം, വായിക്കാം , കറങ്ങാം. അതിനൊക്കെ തടസമായൊരു കല്യാണം. വേണ്ടായിരുന്നു അത്.

ഇങ്ങനെ ഉറച്ചുതീരുമാനിക്കാൻ ലോകത്തൊരു മനുഷ്യനും കഴിയില്ല. വിവാഹം ദൈവീകമാണ്. മാമുനിമാരെയും,തോഴിമാരെയും മാൻപേടയെയും മുല്ലവള്ളികളെയും കണ്ടുവളർന്ന ശകുന്തളയും പിതാവിനെ മാത്രം കണ്ടുവളർന്ന ഋശ്യശൃംഗനും പക്ഷേ പ്രായത്തിന്റെ ആവശ്യവും ആകർഷണീയതയും കൊണ്ടാണ് ഇണകളെ കണ്ട് അഭിരമിച്ചത്.പറഞ്ഞാൽ തീരാത്ത ആകർഷണീയതയുണ്ട് ഈ വിവാഹബന്ധത്തിന്. ദൈവം ആദത്തെ ഉറക്കിക്കിടത്തി വാരിയെല്ലിൽനിന്നു ഹവ്വായെ സൃഷ്ടിക്കുന്നു. ജന്മാന്തരങ്ങളുടെ കെട്ടുപാടുകളുള്ള ബന്ധമെന്ന വിശ്വാസം– ഇണയെ എപ്പോഴാ തീരുമാനിക്കപ്പെട്ടിരിക്കുന്നു എന്നർഥം. സ്ത്രീയും പുരുഷനും ചേരുമ്പോൾ മാത്രം പൂർണമാകുന്ന മനുഷ്യജീവിതം.വിവാഹം ആ അർഥത്തിൽ പൂർണതയ്ക്കു വേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണത്തിന്റെ സമാപ്തി.

ഒറ്റയ്ക്കു നിൽക്കുന്ന കുന്നിന്റെ ഔന്നത്യം പത്തിരട്ടിയാകുമായിരിക്കും. പക്ഷേ ഒറ്റപ്പെട്ട മനുഷ്യന് സന്ധ്യയുടെ വിഷാദഛായയാണ്. പ്രഭാതത്തിന്റെ തെളിമയുമായി നിശ്ചയമായും ജീവിതത്തിലേക്ക് ഒരാൾ കൂടി കടന്നുവരേണ്ടിയിരിക്കുന്നു.

തളരുമ്പോൾ ഒന്നു ചായ്ക്കാൻ , ആഹ്ലാദത്തിനൊപ്പം ഒന്നു ചിരിക്കാൻ, കരയുമ്പോൾ ഒന്നു സാന്ത്വനിപ്പിക്കാൻ, കിതയ്ക്കുമ്പോൾ ഒന്നു തലോടാൻ..ഒരാൾ വേണം.അച്ഛനമ്മമാർക്കോ സഹോദരീസഹോദരൻമാർക്കോ കഴിയുന്നതിനുമപ്പുറത്ത് അല്ലെങ്കിൽ രക്തബന്ധത്തിന്റെ നേർത്ത നൂലിഴകളില്ലാത്ത, അതിരുകൾ കടന്നെത്തുന്ന ഒരു ബന്ധം.അതിനു വ്യാഖ്യാനങ്ങളില്ല. വിശകലനങ്ങളില്ലപക്ഷേ അത്രയേറെ ഒഴിച്ചുകൂടാനാവാത്ത ഒന്ന് എന്നു മാത്രം പറയാം. തൻ കാലിൽ നിൽക്കാറാകുമ്പോൾ തനിക്കൊരു താങ്ങായി മനസും ശരീരവും അത്രയേറെ ആവശ്യപ്പെടുന്ന ഒരു ബന്ധം.എക്കാലത്തും വിവാഹസങ്കല്പം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ തലമുറകൾ ഓരോ തവണയും ചോദ്യം ചെയ്യുമ്പോഴും പുതിയ രീതിയിൽ പുതുമകളോടെ കുടുംബസങ്കല്പം വളരുകയാണ്. ദൈവം യോജിപ്പിച്ചതിനെ മനുഷ്യനു വേർപിരിക്കാൻ കഴിയില്ല എന്ന് വേദപുസ്തകം.

എന്നിട്ടും ഇടയ്ക്ക് കാൽ വഴുതി വീഴുന്നവരും, മുങ്ങാങ്കുഴിയിട്ടു തളരുന്നവരും, ഭാരം ചുമക്കുന്നവരും ദാമ്പത്യത്തിന്റെ ചില വഴിയോരക്കാഴ്ചകളാകുന്നു.

രണ്ടു വ്യക്തിത്വങ്ങൾ കുടുംബജീവിതമെന്ന മേലാപ്പിനു കീഴെ സ്നേഹത്തിന്റെ, ആഘോഷത്തിന്റെ, സന്താപത്തിന്റെ, സംഘർഷത്തിന്റെ തീർത്തും വ്യത്യസ്തമായ മുഖങ്ങളാണ് കാത്തിരിക്കുന്നത്. ജീവിതകാലം മുഴുവൻ പരസ്പരം പങ്കുവയ്ക്കണം എന്ന ഉൽക്കടമായ ആഗ്രഹത്തോടെ സ്ത്രീയും പുരുഷനും പ്രവേശിക്കുന്ന കരാറാണ് വിവാഹം ആ കരാർ സമൂഹത്തിന്റെയും സമുദായത്തിന്റെയും പിന്തുണയോടെയുമാവാം.

നല്ലപാതിക്കായി

പുതിയ സാഹചര്യങ്ങളിൽ വിവാഹജീവിതത്തിന് ഭാരം കൂടി വരുന്നു . പണ്ടൊക്കെ ഒരു വലിയ കൂട്ടുകുടുംബത്തിന്റെ പിന്തുണ കിട്ടിയിരുന്നു— ഇപ്പോൾ സ്ത്രീയും പുരുഷനും മാത്രം ചുമക്കേണ്ട ഭൗതികബാധ്യതകൾ ഏറെയാണ്. ആദ്യം നമ്മൾ രണ്ടുപേരാണ്. രണ്ടുപേരും രണ്ടുതരം മാനസിക, വൈകാരിക വ്യക്തിത്വങ്ങളാണ്. താൻ ആണാണെന്ന അത്യഭിമാനത്തോടെ പെരുമാറുന്ന പുരുഷനും ലോലയായ പെണ്ണും തമ്മിലുള്ള ബന്ധമാണത്. അപവാദങ്ങളില്ലെന്നല്ല. എന്നാൽ എല്ലാ പുരുഷനിലും ഒരു പെണ്ണും എല്ലാ പെണ്ണിലും ഒരു പുരുഷനും ഉണ്ടെന്ന വസ്തുത അംഗീകരിച്ച് ഇൗ ധാരണയെ മറികടക്കാം. അങ്ങനെ ഇരുവരുടേയും പരിമിതികൾ മറികടന്ന് ഒരു വ്യക്തിത്വം ഉയർന്നു വരണം.

ഇത്തിരി അടുപ്പം

ബന്ധങ്ങളിൽ നൂറുശതമാനം സുതാര്യതയും സത്യസന്ധതയും പാലിക്കുക. അങ്ങനെയായാൽ പരസ്പരം അടുപ്പം ഉണ്ടാവും. രണ്ടു വ്യക്തിത്വങ്ങളും മുഴച്ചുനിൽക്കില്ല. വിവാഹജീവിതത്തിന് മുഖ്യസ്ഥാനം കൊടുത്താൽ മാത്രമേ ഏറ്റവും നല്ലത് ജീവിതത്തിൽ നിന്ന് നമുക്ക് കിട്ടുകയുള്ളൂ.

പങ്കാളിയെ എന്തിനും ഏതിനും ആശ്രയിക്കാൻ തുടങ്ങിയാൽ ജീവിതം പോക്ക് എന്നു കരുതുന്നവരാണ് നമ്മളിൽ പലരും. ഭാര്യ എന്റെ വികാരങ്ങളേയും മനസിനേയും ആഗ്രഹങ്ങളേയും നിയന്ത്രിക്കുന്നു എന്നുവന്നാൽ എന്റെ വ്യക്തിത്വത്തിന് എന്തു കാര്യം എന്ന ആൺമേൽക്കോയ്മ കുടുംബത്തിൽ ഛിദ്രം വളർത്തുകയേ ഉള്ളൂ. നമ്മുടെ നിലനിൽപ്പിനും വളർച്ചയ്ക്കും നമ്മൾ എല്ലായ്പോഴും പലതിനേയും ആശ്രയിച്ചിട്ടുണ്ട്. അപ്പോൾ ആശ്രയത്വം നമ്മുടെ ശക്തിയായി കണ്ടുകൂടേ?

ആരും എല്ലാം തികഞ്ഞവരല്ല. പലരേയും പലർക്കും ഇഷ്ടമായെന്നു വരില്ല. അതിന് മാനസികവും ശാരീരികവുമായ കാരണങ്ങളുണ്ടാവും. ഇരുവർക്കുമിടയിൽ എന്തോ ഇഷ്ടപ്പെടുന്ന ഒന്നുണ്ട്. രണ്ടുപേർക്കും പൊതുവായ ചില മേഖലകളുണ്ട്. അത് കണ്ടെത്തണമെന്നു മാത്രം. അങ്ങനെയെങ്കിൽ പൊരുത്തക്കേടുകളൊഴിവാക്കാം. ഒരുപാട് വിട്ടുവീഴ്ചകളും സഹകരണവും സ്വാഭാവികമായും വേണം.

ജീവിതപ്രശ്നങ്ങളെ പരസ്പരം വീതിച്ചെടുക്കുന്ന കാര്യത്തിലാണ് പൊരുത്തക്കേട് ഉണ്ടാവുന്നത്. അല്ലാതെ മനുഷ്യനതീതമായ എന്തിലെങ്കിലുമല്ല ജീവിതം തീരുമാനി‘’ച്ചിട്ടുള്ളത്. പരിശീലനം കിട്ടുന്ന ആധുനിക ലോകത്ത് ഇന്നും പരിശീലനമൊന്നുമില്ലാതെ പ്രവേശിക്കുന്നത് വിവാഹജീവിതത്തിൽ മാത്രമാണ്. മിക്കവർക്കും തങ്ങളുടെ മാതാപിതാക്കളായിരിക്കും മാതൃക. വിവാഹജീവിതം അത്ഭുതങ്ങളിലൂടെ പുരോഗമിക്കുമെന്നും പങ്കാളിയെക്കൊണ്ടുള്ള ‘ഉപദ്രവം’ കാലക്രമേണ കുറഞ്ഞുവരുമെന്നും മാതാപിതാക്കൾ ആശ്വസിപ്പിക്കുന്നു. ജീവിതം ഉദ്ദേശിച്ച രീതിയിലല്ല എന്ന ഇച്ഛാഭംഗത്തോടെ വഴിതെറ്റി മുന്നേറുന്നവരും ഏതോ ഘട്ടത്തിൽ കുടുംബത്തിലേക്ക് തിരിച്ചു വരുന്നു

കരാർലംഘനങ്ങളുടെ വേദി

28ാമത്തെ പ്രണയലേഖനത്തിൽ ചേട്ടനെഴുതിയ ഹണിമൂൺട്രിപ്പിനു വേണ്ടി വിവാഹാനന്തരം കരയുന്ന സിനിമയിലെ കാമുകിയെ കണ്ടു നമ്മൾ ചിരിച്ചിട്ടുണ്ടാകും. പക്ഷേ അതു നമ്മുടെയും മനസില്ലേ? വിവാഹം ചിലപ്പോൾ കരാർലംഘനങ്ങളുടെ വേദിയാകാറില്ലേ

കഴിയുന്നത്ര നല്ല ഭാവം മാത്രം കാണിക്കുന്ന, ഒരു മുഖംമൂടി വയ്ക്കുന്ന ഒരു സമൂഹത്തിൽ വിവാഹത്തിനു മുമ്പുള്ള ഇടപഴകലുകളിൽക്കൂടി യഥാർഥ സ്വഭാവം പുറത്തുവരണമെന്നില്ല. വിവാഹത്തിനു മുമ്പ് പരസ്പരം അറിയുക എന്നത് ചെറിയ കാലയളവിലായിരിക്കും. അപ്പോൾ കാര്യങ്ങൾ മറയ്ക്കുകയാണെങ്കിൽ ഇൗ അറിയലുകൊണ്ട് ഒരുകാര്യവുമില്ല.

അത്രത്തോളം തുറന്ന പ്രകൃതക്കാരല്ലെങ്കിൽ വിവാഹത്തിനുശേഷം ഒരുമിച്ചു കഴിയുമ്പോൾ മാത്രം പുറത്തുവരുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. അപ്പോൾ വിവാഹത്തിലൂടെ ആ പോരായ്മകൾ മനസിലാക്കിയ ശേഷം പരസ്പരം സഹിച്ചും പൊറുത്തും പോരായ്മകൾ ഇല്ലാതാക്കിയും മുന്നോട്ടുപോകാനാണ് പലപ്പോഴും നമ്മുടെ സമൂഹത്തിൽ സാധിക്കുന്നത്.

വിവാഹത്തിനു മുമ്പ് പരസ്പരം മനസിലാക്കാൻ കഴിയുമെങ്കിൽ നല്ലതാണ്. പക്ഷേ നമ്മുടെ സമൂഹത്തിൽ അത് എത്രത്തോളം പ്രായോഗികമാണ്? ഇൗ അറിയലിനൊക്കെ അപ്പുറത്ത് വേറെ പല അറിയലുകളും ഉണ്ട്. ശാരീരികബന്ധത്തിന്റെ തലത്തിലും, കുടുംബാംഗങ്ങളുമായുള്ള പരസ്പര സഹകരണത്തിന്റെ തലത്തിലും ബന്ധുക്കളുമായുള്ള ഇടപെടലിന്റെ തലത്തിലും ഉള്ള ഒരുപാട് സംഗതികളുണ്ട്.

പ്രേമം വിവാഹത്തിനു കാരണമാകാം. എന്നാൽ പ്രേമിച്ചു വിവാഹം കഴിച്ചു എന്നതു കൊണ്ട് ജീവിതത്തിൽ പ്രേമം ഉണ്ടാകണമെന്നില്ല. മറിച്ച് വീട്ടുകാർ ആലോചിച്ചുറപ്പിച്ചു കല്യാണം കഴിച്ചവരുടെ ജീവിതത്തിൽ കടുത്ത പ്രേമം ഉണ്ടായെന്നും വരാം. പ്രേമവിവാഹതർക്ക് മറ്റൊരു ചുമതല കൂടി ഏറ്റെടുക്കേണ്ടി വരാം. ദാമ്പത്യത്തിലെ സ്വരക്കേടുകൾക്ക് അവർക്കാരെയും കുറ്റപ്പെടുത്താനാവില്ല. രക്ഷിതാക്കളെ കുറ്റം പറഞ്ഞ് രക്ഷപ്പെടാൻ പഴുതുണ്ടാവില്ലല്ലോ.

മൂന്നാമതൊരാൾ

വിവാഹത്തിനു മുമ്പ് ചില ബന്ധങ്ങളൊക്കെ ഉണ്ടായിരുന്നെന്നു വരാം. അത് വിവാഹബന്ധത്തിലേക്ക് കടന്നു വരാൻ സാധ്യതയുണ്ട്.സത്യത്തിൽ പങ്കാളി ഇതൊന്നുമറിയുന്നുണ്ടാവില്ല. പഴയബന്ധത്തിന്റെ അനിശ്ചിതത്വം പുതിയ ബന്ധത്തിലേക്ക് കടത്തിവിടുന്നതിന്റെ തകരാറാണ്. അന്ന് തിരസ്കൃതനായി. ഇത്തവണയും അങ്ങനെ സംഭവിക്കുമോ എന്നു പേടി. ഇനി കഴിഞ്ഞതവണ നമ്മളാണ് ഉപേക്ഷിച്ചതെങ്കിൽ ഇത്തവണയും അങ്ങനെ സംഭവിക്കുമോ എന്നൊരു ആശങ്ക. ഒരു ദിവസം തികച്ചും സന്തുഷ്ടനായിരിക്കും. മറ്റൊരു ദിവസം പഴയതെന്തെങ്കിലും ഓർമിപ്പിക്കപ്പെട്ടാൽ എല്ലാം പോയി. പഴയ പങ്കാളി തന്നതു പോലത്തെ സമ്മാനം ഇത്തവണ കിട്ടിയാൽത്തന്നെ മതി. മറ്റൊന്നും വേണ്ട മൂഡ് പോകാൻ.

ഭൂതകാലം ജീവിതത്തിലേക്ക് കടന്നുവരേണ്ടതില്ലെങ്കിൽ പങ്കാളിയിൽ നിന്നു മറച്ചുപിടിക്കാം; അല്ലെങ്കിൽ പങ്കാളിയോട് ചർച്ച ചെയ്യാം. മുൻബന്ധം എന്തുകൊണ്ട് തകർന്നു എന്നു നമ്മൾ മനസിലാക്കില്ല. പകരം കാലം മുറിവുണക്കുമെന്ന് പ്രത്യാശിക്കും. തെറ്റാണത്. നമ്മൾ തന്നെ മുറിവുണക്കണം. പലപ്പോഴും കഴിഞ്ഞ ബന്ധത്തിൽ നമ്മൾ ഇരയായി എന്നു വിശ്വസിക്കാനാണ് നമുക്കിഷ്ടം. പങ്കാളി ചതിച്ചെന്നു വരുന്നത് നല്ലതാണല്ലോ. നമ്മളും തുല്യപങ്കാളിയായിരുന്നെന്ന സത്യം വിസ്മരിക്കും. ഇരുവരും പരിചയക്കുറവിന്റേയും പക്വതയില്ലായ്മയുടേയും ഇരകളായിരുന്നുവെന്ന വാസ്തവം അംഗീകരിക്കണം. അല്ലെങ്കിൽ പഴയ പങ്കാളിയെപ്പോലെ വെറുപ്പോടെയും അവിശ്വസ്തതയോടെയും പുതിയ പങ്കാളിയേയും കാണാനിടവരും. ഏതു ബന്ധത്തിലും അടുപ്പത്തിന്റെ സ്വാഭാവം ഒരു പോലെയാണ്. എന്നാൽ അടുപ്പത്തിന്റെ ആഴം വ്യത്യസ്തമാണ്. പുതിയ പങ്കാളിയെ കൂടുതൽ ആഴത്തിൽ ഇഷ്ടപ്പെടാൻ കഴിയും.

വിവാഹ മോചനങ്ങൾ

വിവാഹമോചനങ്ങൾക്കു പ്രധാന കാരണം ജീവിതത്തിലെ ഉൗഷ്മളത നഷ്ടപ്പെടുന്നതാണ്. പലപ്പോഴും ഇത് ലൈംഗികതയാണെന്ന് കരുതും. ആദ്യകാലത്ത് ലൈംഗികതയിൽ താൽപ്പര്യം കൂടും. പിന്നെ കുറയുമ്പോൾ ദു:ഖിക്കാൻ തുടങ്ങും. ബന്ധത്തിൽ ലൈംഗിക ബന്ധത്തിനു നൽകുന്ന അമിത പ്രാധാന്യം ദു:ഖകരമായ കാര്യമാണ്. ഉപാധികളില്ലാത്ത സ്നേഹം കൊണ്ട് ഇതിനെ അതിജീവിക്കാനാവണം.

സ്ത്രീകൾ എപ്പോഴും സ്നേഹിക്കപ്പെടാൻ, ലാളിക്കപ്പെടാൻ ആഗ്രഹിക്കുന്നു. എന്നാൽ പുരുഷന്മാരാവട്ടെ മറ്റ് സൗഹൃദങ്ങളിലും കാഴ്ചകളിലും കൂടുതൽ അഭിരമിക്കുന്നു. ലിംഗപരമായി തന്നെയുള്ളതാണ് ഇൗ വ്യത്യാസം. ഇൗ അടിസ്ഥാനപരമായ വ്യത്യാസം മനസിലാക്കാനും അംഗീകരിക്കാനും പങ്കാളികൾ തയ്യാറാവണം. ഞാൻ ചിന്തിക്കുന്നത് ശരി എന്ന ചിന്ത കളയുന്നതോടെ അനുരഞ്ജനത്തിനുള്ള അന്തരീക്ഷമൊരുങ്ങും.

കുഞ്ഞിക്കാൽ കാണുമ്പോൾ

എന്നാൽ കുട്ടികൾ നേരത്തെ ഉണ്ടാവുന്നത് ഒരർഥത്തിൽ ദാമ്പത്യത്തിന് പ്രശ്നകാരണമാവാം. കുട്ടികളുണ്ടാവുമ്പോഴേയ്ക്ക് ജീവിതത്തിന്റെ അടിത്തറ ഭദ്രമായിട്ടുണ്ടാവില്ല. തുടർന്ന് ശ്രദ്ധ കുട്ടികളിലേക്ക് തിരിഞ്ഞുപോകുന്നതിനാൽ കുഴപ്പങ്ങളൊക്കെ പരിഹരിക്കുന്നതിനു പകരം നീട്ടിവയ്ക്കും.

കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നതു കൊണ്ട് പങ്കാളിയുടെ കാര്യം ശ്രദ്ധിക്കപ്പെടാതെ പോകുന്ന അവസ്ഥയുമുണ്ടാകാം. കുട്ടികളെ വളർത്തുന്ന കാര്യം ആസൂത്രണം ചെയ്യാതെ വരുന്നതിനാൽ കുട്ടികൾ വഴിതെറ്റാനും അപ്പോൾ പരസ്പരം പഴിചാരി ദാമ്പത്യം കുഴപ്പത്തിലാവാനും സാധ്യതയേറെയാണ്.

സംശയരോഗം

വിവാഹമോചനം വരുന്നതിന് ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ ഒന്നാമത്തേതാണ് മദ്യം. ആദ്യമാദ്യം ചെറിയതോതിൽ കഴിക്കും. പിന്നെ അടിമയാകും. വിവാഹമോചനങ്ങളിൽ 50 ശതമാനവും പരിശോധിച്ചാൽ മദ്യമാണ് കാരണമെന്നു മനസിലാകും. കഴിച്ചു കഴിച്ചു വരുമ്പോൾ അഡിക്ഷനാവും. ചിലർക്ക് വിഭ്രാന്തി, ചിലർക്ക് വിഷാദരോഗം എപ്പോഴും ദു:ഖഭാവം, അല്ലെങ്കിൽ ഭാര്യ കരഞ്ഞുകാണാൻ ആഗ്രഹിക്കുക. അത് വിഷാദരോഗികൾ. ചിലർസിഗരറ്റ് കത്തിച്ച് തുടയിൽ വച്ച് പൊള്ളിക്കും. ചിലർക്ക് ചോര കണ്ടാലാണ് സന്തോഷം. മറ്റൊരു കൂട്ടർ സംശയരോഗികൾ. ഭാര്യ കാണാൻ സുന്ദരിയായാൽ, വെളുത്തിരുന്നാൽ, നല്ല വസ്ത്രമുടുത്താലൊക്കെ സംശയം.

ഭാര്യ കുഴപ്പം ചെയ്യരുത് എന്ന നമ്മുടെ ഫീലിങ് കാരണം സംശയരോഗം വർധിക്കുകയാണ്. പ്രത്യേകിച്ച് ജോലി സംബന്ധമായി അകന്നുകഴിയുന്ന കുടുംബങ്ങളിൽ. സ്ത്രീകൾ കൂടുതൽ സ്വാതന്ത്യ്രം എടുക്കുമ്പോഴാണ് സംശയരോഗം വർധിക്കുന്നത്. സ്ത്രീകളും പുരുഷനും ഇടപെടുന്ന ആളുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇന്ന് വീട്ടിലിരിക്കുന്ന സ്ത്രീയ്ക്കു പോലും ധാരാളം പേരുമായി ഇടപെടാൻ കഴിയുന്നു. അടിസ്ഥാനപരമായി സ്ത്രീയും പുരുഷനും തമ്മിലുള്ള പരസ്പരവിശ്വാസമാണ് കാര്യം. ഇൗ വിശ്വാസം ഉണ്ടാകുന്നത് പരസ്പരം പൂർണമായും അറിയുമ്പോഴാണ്. പൂർണമായി അറിയുക എന്നത് ഇല്ലാതെ വരുമ്പോഴാണ് സംശയരോഗം ഉണ്ടാവുന്നത്. സുതാര്യതയാണ് വേണ്ടത്. സ്വഭാവത്തിലെ തകരാറുകളും മറ്റും അംഗീകരിക്കുക. ജോലി, സാമ്പത്തിക സ്ഥിതി, ജീവിത വീക്ഷണം, സമ്പാദ്യത്തെപ്പറ്റിയുള്ള സങ്കല്പം തുടങ്ങിയ കാര്യങ്ങളിലെങ്കിലും കള്ളം പറയാതിരിക്കുക. 10 രൂപ കിട്ടുന്നയാൾ 100 കിട്ടുമെന്നു പറഞ്ഞാൽ അതു കുടുംബജീവിതത്തെ ബാധിക്കും. ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ സ്വന്തക്കാർ ഇടപെടും. ഏറ്റവും വലിയ തലവേദന ബന്ധുക്കളുടെ ഇടപെടലാണ്. ബന്ധുക്കൾ ഇടപെട്ട് വഷളാക്കുകയാണ് ചെയ്യുന്നത്.

പൊരുത്തത്തിന്റെ വ്യത്യസ്തത

പലപ്പോഴും ഒരേ സ്വഭാവക്കാർ തമ്മിൽ പൊരുത്തപ്പെട്ടുപോകാനാണ് ബുദ്ധിമുട്ട്. ഉദാഹരണത്തിന് രണ്ടുപേരും വാശിക്കാരാണെങ്കിൽ ജീവിതം വഷളാവും. ഒരാൾ വളരെ പതിഞ്ഞ സ്വഭാവക്കാരനും മറ്റൊരാൾ ദേഷ്യക്കാരനുമാണെങ്കിൽ ഒരാൾ മറ്റൊരാളെ നിരന്തരം വഴക്കു പറഞ്ഞുകൊണ്ടേയിരിക്കും. മറ്റെയാൾ കേട്ടുകൊണ്ടേയിരിക്കും. പുറമേ ജീവിതം ശാന്തമായിരിക്കും. പക്ഷേ ഒരാൾ എല്ലാം സഹിക്കുകയാണ്. ആ ശാന്തത ശാന്തതയല്ല എന്നും മനസിലാക്കണം. പുറത്ത് മാതൃകാ ദമ്പതികളായി അറിയപ്പെട്ടു എന്നും പറയുന്നു. സഹിക്കാൻ പറ്റാതെ വരുമ്പോൾ ഒരാൾ കൈമുറിച്ചോ ഗുളിക കഴിച്ചോ ആശുപത്രിയിൽ വരുന്നു. അപ്പോഴായിരിക്കും കാര്യങ്ങൾ പുറത്തറിയുന്നത്.

രണ്ടുപേരും സന്തോഷത്തോടെ ഒരുപാട് പണം ചെലവാക്കുന്നവരായിരിക്കും. ചെലവാക്കി ചെലവാക്കി അവസാനം കടത്തിലേക്കെത്തുമ്പോഴായിരിക്കും പ്രശ്നമുണ്ടാവുക. പരസ്പരം കുറ്റപ്പെടുത്തലുകളും മറ്റുമുണ്ടാവും.

വിവാഹജീവിതത്തിൽ പരസ്പരം പങ്കുവയ്ക്കാനുള്ള മാനസികമായ ഇടം ഉണ്ടാവണം. ഒരുപാട് പൊരുത്തക്കേടുകൾ ഉള്ളവർക്ക് പ്രശ്നങ്ങൾ ഉണ്ടാകാം. ഒരാൾ വലിയ സമ്പന്നനും മറ്റേയാൾ തീരെ ദരിദ്രനും ആയാലും വ്യക്തിത്വങ്ങളുടെ കാര്യത്തിൽ ഇരു ധ്രുവങ്ങളിലാണെങ്കിലും പൊരുത്തക്കേടുകൾ വരാം. മൂല്യങ്ങളുടെ കാര്യത്തിലും ജീവിതവീക്ഷണത്തിന്റെ കാര്യത്തിലും വലിയ വ്യത്യാസം വന്നാൽ ഇവർക്ക് പെരുമാറാനുള്ള പൊതുവായി ഇടം ഇല്ലാതെ വരും. എന്റെ മനസിലെ സങ്കല്പം, എന്റെ താൽപ്പര്യങ്ങൾ, അതിനനുസരിച്ച് എന്റെ ഭാര്യയെ മാറ്റിയെടുക്കണം എന്നൊരാൾ ചിന്തിച്ചാൽ പ്രശ്നമായി.

ഭാര്യ ആരെപ്പോലെയാകണം?

ഭാര്യ എന്റെ അമ്മയെപ്പോലെയാകണം, അല്ലെങ്കിൽ ചേച്ചിയെപ്പോലെയാകണം, അല്ലെങ്കിൽ എന്റെ കൂടെപ്പഠിച്ച ഇന്നയാളെപ്പോലെയാകണം എന്നു വാശിപിടിചാൽ സംഗതി കുഴയും. നമ്മൾ ഗുണഗണങ്ങൾ ആണ് പരിഗണിക്കേണ്ടത്, അവയ്ക്ക് ആൾരൂപം കൊടുക്കാൻ ശ്രമിക്കരുത്. രൂപം കൊടുത്തുകഴിഞ്ഞാൽ നമ്മൾ താരതമ്യംചെയ്തു നോക്കാൻ ശ്രമിക്കും. തുടർന്ന് പ്രശ്നമാവും.അതിനാൽ ഞാൻ ആഗ്രഹിക്കുന്നത് ഇന്നയിന്ന ഗുണങ്ങൾ ഉള്ള ആളെയാണ് എന്ന് ചിന്തി‘ക്കുക. ആ പ്രതീക്ഷകൾ വിവാഹത്തിനു മുമ്പേ തുറന്നുപറയാൻ കഴിഞ്ഞാൽ നന്നായി.

ഇൗ പ്രതീക്ഷകൾ പരസ്പരം സ്വീകരിക്കാനും തയാറാവണം. അതിനു പകരം അയാൾ ഇങ്ങനെയൊക്കെ പറയുന്നു, കല്യാണം കഴിഞ്ഞാൽ മാറ്റിയെടുക്കാം എന്നു മനസിൽ കരുതരുത്. അല്ലെങ്കിൽ എന്റെ കൈയിൽ കിട്ടിയാൽ അവളെ ഞാൻ മാറ്റിയെടുക്കാം എന്നു വിചാരിക്കരുത്. സാധിക്കില്ല. ദാമ്പത്യം കലഹമയമാവും.

അരുതാത്തത്

നിസാരപ്രശ്നങ്ങൾക്കു പോലും ദുർമുഖം കാട്ടുക, ഒരാളുടെ ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിച്ചതായി നിരന്തരം കുറ്റപ്പെടുത്തുക, സെക്സിനോട് വിരക്തി കാട്ടുക, പങ്കാളിയുടെ ജീവിതരീതികൾ മാറ്റാൻ ആവശ്യപ്പെടുക, എന്നെപ്പോലെ സ്നേഹിക്കൂ എന്നു നിരന്തരം പറയുക, പങ്കാളി പറയുന്നത് അസാധ്യം എന്നു പറഞ്ഞ് തള്ളുക,ചിന്തകളും വികാരങ്ങളും മറച്ചുപിടിക്കുക, എന്റെ പങ്കാളിയെപ്പോലെയാണോ നിങ്ങളുടേതെന്ന് മറ്റുള്ളവരോട് ചോദിക്കുക , ജോലിയിലോ മറ്റെന്തെങ്കിലും പ്രവൃത്തിയിലോ മുഴുകി പങ്കാളിയിൽ നിന്ന് അകന്നു നിൽക്കുക, ജീവിതം കുട്ടികൾക്കു വേണ്ടി പരിമിതപ്പെടുത്തുക, വിവാഹേതര ബന്ധത്തിൽ പെടുക, ഇവയിലേതെങ്കിലും ഉണ്ടായാൽ ഒന്നുകിൽ ഇപ്പോഴുള്ള ദാമ്പത്യത്തിൽ വിള്ളൽ വീഴുന്നതാവും ഫലം. ഒരു സമാന്തരജീവിതം. അല്ലെങ്കിൽ വിവാഹമോചനം.

അച്ഛനമ്മമാരെ അനുകരിക്കാനുള്ള പ്രവണത, കുട്ടിക്കാലത്തുണ്ടായ തിക്താനുഭവങ്ങൾ, കുട്ടിക്കാലത്തുണ്ടായ ലൈംഗിക പീഡനങ്ങൾ എന്നിവ അടുപ്പം നഷ്ടപ്പെടാൻ കാരണമാകും.പങ്കാളി സ്നേഹപ്രകടനം നടത്തുമ്പോൾ മുഖം തിരിച്ചാൽ അത് മറുപക്ഷത്തിനുഅപമാനിക്കപ്പെട്ടതുപോലൊരു അനുഭവമാകും. ആഹ്ലാദം കൊണ്ടു ത്രസിച്ചു നിൽക്കുമ്പോൾ തീർത്തും തണുത്ത പ്രതികരണമാണ് നൽകുന്നതെങ്കിൽ എങ്ങനെ ആ ജീവിതം ആഹ്ലാദകരമാവും?

‘കുട്ടികൾക്കു വേണ്ടി മാത്രമാണ് ഞങ്ങൾ ജീവിക്കുന്നത്’ എന്നു പറയുന്നരുണ്ട്.. ജീവിതത്തിന്റെ നല്ല കാലം മുഴുവൻ വ്യർഥമാക്കിക്കളഞ്ഞിട്ട് അതിന്റെ കാരണക്കാരായി കുട്ടികൾ. ജീവിക്കാൻ ജോലി വേണം. ജോലിയിൽ നിന്ന് സംതൃപ്തിയും കിട്ടാം. എന്നാൽ അത് ജീവിതത്തിൽ നിന്ന് ഒളിച്ചോടാനുള്ള രക്ഷാമാർഗമാവാൻ പാടില്ല. മദ്യവും മയക്കുമരുന്നുകളുമാണ് മറ്റൊരപകടം.

പങ്കാളിയോടു പറയാനാകാത്ത പലതും കൂട്ടുകാരോടു പറയാനാകുമെന്നൊരു വിശ്വാസമുണ്ട്. പങ്കാളിയോടു പറയേണ്ടതും ചെയ്യേണ്ടതും ഇങ്ങനെയൊക്കെ എന്നൊരു മുൻവിധിയുമുണ്ട് ദാമ്പത്യത്തിൽ നിന്ന് രക്ഷപ്പെടാൻ കൂട്ടർ ആത്മീയതയിലേക്ക് തിരിയും.എന്തെങ്കിലും ചെയ്യുമ്പോൾ നിങ്ങൾക്ക് ദാമ്പത്യത്തിൽ നിന്നു കിട്ടുന്നതിനേക്കാൾ സന്തോഷം കിട്ടുന്നു എന്നു തോന്നിയാൽ സൂക്ഷിക്കുക. നിങ്ങൾക്ക് പരിഹാരമാർഗം തേടാൻ സമയമായി .

വേണ്ടത്

പരസ്പരം ചതിക്കില്ലെന്നും കുടുംബപ്രശ്നങ്ങൾ ഇട്ടുതന്നിട്ട് ഓടിയൊളിക്കില്ലെന്നും പരസ്പരം വിശ്വാസം വേണം. പരസ്പരം കഴിവുകളും ഗുണഗണങ്ങളും മനസിലാക്കുമ്പോഴാണ് ബഹുമാനം ഉടലെടുക്കുന്നത്. എന്നാൽ അതിനേക്കാൾ പ്രധാനം പരസ്പരം മാനുഷിക ഗുണങ്ങൾ കണ്ടെത്തുകയാണ്. എങ്കിൽ ബഹുമാനം നിലനിൽക്കും. മേൽപറഞ്ഞ ഗുണമൊക്കെയുണ്ടായാൽ സ്വാഭാവികമായും അടുപ്പവുമുണ്ടാകും. അടുപ്പത്തിനുള്ള പല കാരണങ്ങളിലൊന്ന് സെക്സ് ആണ്. അടുപ്പം കുറയുന്നു എന്നു തോന്നിയാൽ സ്നേഹവും വിശ്വസ്ഥതയും പരസ്പര ബഹുമാനവും വളർത്തിയെടുക്കുക. ക്രമേണ അടുപ്പം തിരിച്ചുവരും. ‘ അഭിപ്രായവ്യത്യാസമുണ്ട്. അതു പരിഹരിക്കേണ്ടതാണ്’ എന്ന് ചിന്തിക്കുകയാണ് ആദ്യപടി. കലഹം ജീവിതത്തിലുണ്ടെന്ന് പലപ്പോഴും അംഗീകരിക്കില്ല. പകരം അത് പങ്കാളിയുടെ കുറ്റമായി പറയും. നമ്മിൽ നിന്ന് തന്നെ ഒളിച്ചോടും. ക്രമേണ കലഹം നമ്മെ വിഴുങ്ങും. രക്ഷപ്പെടാൻ ഒരുവഴിയേയുള്ളൂ. കലഹമുണ്ട് എന്ന സത്യം അംഗീകരിക്കുക.

കലഹം ഉണ്ടെന്ന് അംഗീകരിച്ചാൽ അടുത്ത പടി കാരണം തേടുകയാണ്. മനസിലെ പൊരുത്തക്കേടുകളാവും കാരണം. അത് ബുദ്ധിപരമായ സംഘർഷമാണെങ്കിൽ യുക്തി കൊണ്ട് പരിഹാരം നിർദേശിക്കാം. വൈകാരികമായ സംഘർഷമാണെങ്കിൽ മറ്റുമാർഗങ്ങൾ അവലംബിക്കേണ്ടി വരും. പഴയ സന്ദർഭങ്ങളോ ബന്ധങ്ങളോ നാണക്കേടുണ്ടാക്കിയ എന്തെങ്കിലും സംഭവങ്ങളോ മാതാപിതാക്കളുമായുള്ള എന്തെങ്കിലും പ്രശ്നമാണോ എന്നൊക്കെ പങ്കാളിയുമായി ചർച്ച ചെയ്യുക. പങ്കാളിയുടെ ഉപദേശങ്ങൾ കേൾക്കുക. പങ്കാളിയുടെ ദൗർബല്യങ്ങളും കേൾക്കുക. അങ്ങനെ ഒരു പുതിയ അടുപ്പം സൃഷ്ടിക്കുക.

ഈ തൂണുകളിൽ പിടിക്കൂ

നല്ല വിവാഹജീവിതം ഉറപ്പിച്ചു നിർത്തുന്നത് നാലു തൂണുകളുടെ ശക്തിയിലാണ്. സ്നേഹം, പരസ്പര ബഹുമാനം, വിശ്വാസം, അടുപ്പം. ഇവ സ്വാഭാവികമായി ഉണ്ടാവുന്നതാണെങ്കിലും ബോധപൂർവം വളർത്താൻ തയാറാവണം. സ്നേഹംജീവിതാന്ത്യം വരെ രണ്ടുപേരെ മനസുകൊണ്ട് അടുപ്പിച്ചു നിർത്തുന്നതാവണം. വേണ്ടത് പരിധികളില്ലാത്ത സ്നേഹമാണ്. ഞാൻ മറയൊന്നുമില്ലാതെ സ്നേഹിക്കുന്നു. മറിച്ചും ആയാലെന്താ കുഴപ്പം എന്ന് പങ്കാളികളിലൊരാൾ ചിന്തിക്കുമ്പോൾ അവിടെ വ്യവസ്ഥ വയ്ക്കുകയാണ്. സ്നേഹത്തിന്റെ കാര്യത്തിൽ വ്യവസ്ഥ വയ്ക്കരുത്. വ്യവസ്ഥ വച്ചാൽ അതിനൊപ്പം ഉയരാതെ പോയാൽ പ്രശ്നം ഉടലെടുക്കും.

വീണ്ടും ചില വിജയകാര്യങ്ങൾ

∙ ജോലിത്തിരക്ക് ഒഴിവാക്കി ആഴ്ചയിലൊരു ദിവസമെങ്കിലും പങ്കാളിയുടെ ഒപ്പം ചെലവഴിക്കുക

∙ അന്നന്ന് നടക്കുന്ന നിസാര കാര്യങ്ങൾ പോലും പങ്കാളിയുമായി ചർച്ച ചെയ്യുക.

∙ പങ്കാളിയുടെ വികാര പ്രകടനങ്ങൾ ശ്രദ്ധിക്കുക.

∙ ഒരുമിച്ചു ചെയ്യാവുന്ന ജോലികൾ ഒരുമിച്ച് ചെയ്യുക.

∙ വാർഷിക അവധിയെടുത്ത് യാത്ര പോവുക

∙ ഒന്നും ഒളിച്ചുവയ്ക്കാതിരിക്കുക, ഫലം മോശമാകുമെങ്കിൽക്കൂടി.

∙ കൂടുതൽ സമയം കുടുംബത്തിനായി നീക്കിവയ്ക്കുക.

∙ വിവാഹത്തെക്കുറിച്ച് കുടുംബജീവിതത്തെക്കുറിച്ച്നല്ല രീതിയിൽ കൗൺസലിങ്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് നൽകണം. സ്കൂളുകളിലും കോളജുകളിലും ഉണ്ടാകണം. കല്യാണത്തിനു മുമ്പ് രണ്ടോ മൂന്നോ മാസം വിവാഹപൂർവ ക്ലാസുകൾ നൽകാൻ സംവിധാനം വേണം.

∙കല്യാണത്തിനു മുമ്പുതന്നെ ലൈംഗിക വിദ്യാഭ്യാസം നൽകാൻ നടപടി വേണം. എല്ലാവർക്കും പോരായ്മകളുണ്ട്. ആ പോരായ്മകൾ തിരിച്ചറിഞ്ഞ് കുറേയൊക്കെ സ്നേഹപൂർവം സഹിക്കുക എന്ന തലത്തിലെത്തണം. ഭാര്യ മാത്രം സഹിക്കണം എന്നല്ല. സ്ത്രീ കൂടുതൽ സഹിക്കുന്നു എന്നു പറയുന്നത് ഒരു വസ്തുതയാണെങ്കിൽ പോലും സഹനം പുരുഷന്റെ തലത്തിലും വേണം. ഇൗ സഹനം സന്തോഷത്തിലേക്ക് നയിച്ചാലേ അർഥമുള്ളൂ. മരുന്നുകളുടെ പാർശ്വഫലങ്ങൾ നമ്മൾ സഹിക്കുന്നത് മൊത്തത്തിൽ ഗുണം കിട്ടാൻ വേണ്ടിയാണെന്നപോലെ തന്നെ.

വിട്ടുവീഴ്ചകൾ

മനുഷ്യജീവിതം ഏതു മേഖലകളിലും സാധ്യമാകണമെങ്കിൽ വിട്ടുവീഴ്ചകൾ ചെയ്തേ പറ്റൂ. ഓഫിസിലായാലും സുഹൃദ്ബന്ധത്തിലായാലും അതു വേണം. ആ തത്വംതന്നെയാണ് വിവാഹത്തിന്റെ കാര്യത്തിലും. കാരണം വിവാഹജീവിതവും രണ്ടു മനുഷ്യർ തമ്മിലുള്ള ബന്ധമാണല്ലോ.

കുടുംബങ്ങളുടെ സംഗമം

‘ഭർത്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾ ,അമ്മായിഅമ്മ പ്രശ്നക്കാരിയാകുമോ, സ്വന്തം വീട്ടിലേതു പോലെ സ്നേഹവും സ്വാതന്ത്യ്രവും കിട്ടുമോ… ഇങ്ങനെയിങ്ങനെ നൂറുകൂട്ടം പ്രശ്നോത്തരികളുമായി വധുവിന്റെ മനസ് ഭയവിഹ്വലമാകും. വധു അന്യയല്ലെന്നും വീട്ടിലെ പുതിയ അംഗമാണെന്നുമുള്ള ധാരണ വരന്റെ കുടുംബത്തിൽ എല്ലാവർക്കുമുണ്ടാകണം. വീട്ടിലെ സന്തോഷങ്ങളും ദുഃഖങ്ങളും അവളിൽനിന്ന് ഒളിച്ചു വയ്ക്കേണ്ടതില്ല. സ്വപ്നങ്ങളിൽനിന്നും ഏറെ അകലെയായിരിക്കും വരന്റെ വീട്ടിലെ അനുഭവങ്ങൾ. പക്ഷേ തളരേണ്ടതില്ല. പുതിയ ജീവിതത്തിന്റെ നല്ല വശങ്ങളെക്കുറിച്ചോർത്തു സന്തോഷിക്കുക. അപ്പോൾ ചീത്ത വശങ്ങൾ നിങ്ങളെ ശല്യം ചെയ്യില്ല. ഞങ്ങൾ ഭൂമിയിലെ ഏക നവദമ്പതികളാണ്’ എന്ന മട്ടിൽ ഭാര്യയും ഭർത്താവും മറ്റു കുടുംബാംഗങ്ങളുടെ മുമ്പിൽ അടുത്തു പെരുമാറുന്നത് സുഖകരമല്ല ഭർത്താവിനെ കൈവശപ്പെടുത്തി, ഭർതൃവീട്ടുകാരെ ശത്രുക്കളായി കരുതുമ്പോഴാണ് പ്രശ്നങ്ങളും വാക്കേറ്റവും ഉടലെടുക്കുന്നത്.

ഏത് അമ്മായിഅമ്മ– മരുമകൾ പോരും മകന്/ഭർത്താവിന് രമ്യതയിലെത്തിക്കാൻ കഴിയുന്നതേയുള്ളു. നല്ല ഭർത്താവ് രണ്ടു വഞ്ചിയിൽ കാൽ ചവിട്ടിയാലേ ജീവിതത്തിനു ബാലൻസ് കിട്ടൂ. അമ്മ ഭാര്യയെക്കുറിച്ചു ദൂഷണം പറയുമ്പോൾ അതൊരു വലിയ തെറ്റായി ഭാര്യയുടെ മുമ്പിൽ അവതരിപ്പിക്കാതെയും ഭാര്യയുടെ ആവലാതികൾ കേട്ട് അമ്മയെ ചോദ്യം ചെയ്യാതെയും നല്ലപിള്ളയായി കഴിയുമ്പോൾ കലഹങ്ങൾ ഒഴിഞ്ഞു പോകും. ചെയ്തു തീർക്കാത്ത കാര്യങ്ങളെച്ചൊല്ലി പരസ്പരം കുറ്റപ്പെടുത്താതിരിക്കുക. ദാമ്പത്യം തകരാൻ അനവസരത്തിലെ ഒരു വാക്കു മതിയാവും. തകർന്നതു കെട്ടിപ്പടുക്കാൻ ഒരിക്കലും കഴിഞ്ഞെന്നു വരില്ല.

രണ്ടുപേരും ജോലിക്കാരാകുമ്പോൾ എല്ലാം ഭാര്യചെയ്യണമെന്ന് ശഠിക്കരുത്. ഭാര്യ അടുക്കളയിൽ ജോലിയെടുക്കുമ്പോൾ കുട്ടികളുടെ പഠനക്കാര്യം ഭർത്താവ് ഏറ്റെടുക്കണം. ഇടയ്ക്ക് അടുക്കളയിൽ കറിക്കരിയാനും മറ്റും ഒരു കൈ സഹായം ചെയ്യാം. തുണി നനയ്ക്കുന്ന ഭാര്യക്ക് കുട്ടിയെ കുളിപ്പിച്ച് ഭക്ഷണം കൊടുക്കുന്ന ഭർത്താവ്. ജോലി സമയം മാറുന്നതിനനുസരിച്ച് ജോലി ഭാരം പങ്കു വയ്ക്കാൻ ഭാര്യയും ഭർത്താവും തയ്യാറാകണം. വീട്ടിലേയ്ക്കുള്ള അത്യാവശ്യ സാധനങ്ങൾ ഭാര്യമാർക്കു വാങ്ങി വരാവുന്നതേയുള്ളു.

∙ബന്ധുക്കളുടെ സഹകരണം ഉദ്യോഗസ്ഥദമ്പതികൾക്ക് അനിവാര്യം. കുട്ടികളുണ്ടായാൽ അവരെ വളർത്തുന്ന ഘട്ടത്തിൽ വിശേഷിച്ചും. അമ്മ പ്രസവിച്ച് അമ്മൂമ്മയും അപ്പൂപ്പനും വളർത്തണം എന്നാണല്ലോ .

∙ഭാര്യയുടെ/ഭർത്താവിന്റെ തൊഴിൽ സ്വഭാവം ഭാര്യമനസിലാക്കണം. ഡോക്ടറോ പത്രപ്രവർത്തകരോ ഗവേഷകരോ നഴ്സോ ആണെങ്കിൽ രാത്രിയും പോകേണ്ടിവന്നേക്കാം.അതിനു തടസം പറയുകയോ സംശയം പ്രകടിപ്പിക്കുകയോ അരുത്. ഇലക്ഷൻഡ്യൂട്ടിക്ക് ഒരു ദിവസം രാത്രി പോയതിന് ഭാര്യയെ ഉപേക്ഷിക്കാൻ വരെ തയ്യാറാകുന്നവർ ഇക്കാലത്തുമുണ്ട്. ഏതായാലും ഇണയും ഒരു സ്വതന്ത്രവ്യക്തിയാണെന്ന് തിരിച്ചറിയുക

പുതിയ തലമുറയിലെ പെൺകുട്ടികൾ ആഗ്രഹിക്കുന്നത് തങ്ങളെ വളരെ‘കെയർ’ ചെയ്യുന്ന ഒരു ഭർത്താവിനെയാണ്. സംരക്ഷിച്ചാൽ മാത്രം പോരാ .സ്നേഹിക്കുന്നുവെന്നതിനു ചില പ്രകടനം വേണം. അവളുടെ പിറന്നാളോർത്തുവച്ച് സമ്മാനം കൊടുത്തോ അവളുടെ ബന്ധുക്കളെയും വീട്ടുകാരെയും വളരെ താൽപര്യപൂർവം അന്വേഷിച്ചോ അവളുടെ വേദനകളിൽ അലിവോടെ ഇടപെട്ടും ആശ്വസിപ്പിച്ചുമോ ഒക്കെയാകണം. കെയറിങ് അല്ലാത്ത പുരുഷനെ വേണ്ടെന്ന് നാളത്തെ പെൺകുട്ടികൾ പറയാനിടയുണ്ടെന്ന് ഇന്നത്തെ പുരുഷൻമാർ ഓർക്കുന്നത് നന്നായിരിക്കും.

പറയുന്നത് ഫെമിനിസമാണെന്ന് എഴുതിത്തള്ളരുത്. കുടുംബത്തിനായി ജോലിചെയ്തു ക്ഷീണിച്ചുവരുന്ന ഭാര്യക്ക് ഒരു ഗ്ലാസ് ചായനീട്ടുന്നത് നിങ്ങൾ മനുഷ്യത്വമുള്ളവനാണെന്നു തെളിയിക്കാനുള്ള അവസരമാണ്.അതു കളയരുത്.നമുക്ക് നല്ല മനുഷ്യരാകണം.നല്ല കുടുംബവും വേണം.

സ്നേഹത്തിന്റെ കിളിക്കൂട്. അവിടെനിന്ന് പങ്കുവയ്ക്കലിന്റെയും സന്തോഷത്തിന്റെയും കളകൂജനങ്ങൾ മാത്രം.

വിവരങ്ങള്‍ക്കു കടപ്പാട് : ഡോ.ബിന്ദു മേനോൻ, തൃശൂര്‍ ‍, അഡ്വ. അജിത് ചന്ദ്രന്‍

read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )

ബെർത്തോളിൻ ഗ്രന്ഥികള്‍ വറ്റുമ്പോള്‍ മരുഭൂവിന് സമാനം അവള്‍

ലൂബ്രിക്കേഷൻ ഇല്ലാത്ത അവസ്ഥ / യോനീ വരൾച്ച (Lack of lubrication / vaginal driness)

കനത്ത വേനലിൽ വറ്റിവരണ്ടു മണൽക്കാടായി കിടക്കുന്ന പുഴ…യോനിയെ മരുഭൂവിന് സമാനമാക്കുന്ന യോനീവരൾച്ചയുടെ ചിത്രം മനസ്സിൽ പതിയാൻ വേണ്ടിയാണ് പുഴയുടെ വേനൽക്കാല ചിത്രം ഉപയോഗിച്ചത്. സത്യത്തിൽ മാനസീകവും ശാരീരികവുമായ ചില അവസ്ഥകൾ മൂലം പല സ്ത്രീകളും ഇത്തരത്തിൽ വേനൽക്കാല പുഴയ്ക്ക് സമാനരായി മാറാറുണ്ട്.

സ്ത്രീ യോനിക്കുള്ളിലെ ബെർത്തോളിൻ ഗ്രന്ഥികളിൽനിന്നും വരുന്ന സ്രവമാണ് യോനിക്കുള്ളിൽ സ്‌നിഗ്ധത അഥവ വഴുവഴുപ്പ് നൽകുന്നത്. വഴുവഴുപ്പില്ലെങ്കിൽ സംഭോഗ സമയത്ത് വേദന പതിവാണ്. ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടെങ്കിൽ സ്‌നിഗ്ധത കുറയാം.ആരോഗ്യവതികളായ സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാരണം വേണ്ടത്ര രതിപൂർവ ലീലകളുടെ അഭാവമാണ്. ലൈംഗിക ബന്ധത്തോടുള്ള ഭയം, അറപ്പ്, പങ്കാളിയോടുള്ള ഇഷ്ടക്കുറവ്, താൽപര്യമില്ലാത്തപ്പോഴുള്ള ബന്ധം, നിർബന്ധിച്ചുള്ള ലൈംഗിക വേഴ്ച, ശാരീരിക ക്ഷീണം, ഇവയെല്ലാം ലൂബ്രിക്കേഷൻ കുറയുന്നതിന് കാരണമാണ്.

ആർത്തവ വിരാമത്തോടടുക്കുന്ന സ്ത്രീകളിലും അത് കഴിഞ്ഞ സ്ത്രീകളിലും ഹോർമോണുകളുടെ പ്രവർത്തനത്തിൽ കുറവുണ്ടാകുന്നതുമൂലം യോനിയിൽ സ്‌നിഗ്ധത കുറയാറുണ്ട്. ഇങ്ങനെയുള്ള സ്ത്രീകൾക്ക് വിവിധ തരം ലൂബ്രിക്കേറ്റിംഗ് ജെല്ലുകൾ, ഹോർമോൺ ചികിത്സ എന്നിവ നൽകാറുണ്ട്. രോഗ കാരണം കണ്ടുപിടിച്ചുള്ള ചികിത്സയാണ് ഏറ്റവും ഉചിതം.

read more